ച​ക്കു​ള​ത്തു​കാ​വി​ൽ ദ​ർ​ശ​നം ന​ട​ത്തി ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷ് ശി​വ​നും

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ സൂ​പ്പ​ർ​താ​രം ന​യ​ൻ​താ​ര​യും ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്‌​നേ​ശ് ശി​വ​നും ച​ക്കു​ള​ത്തു​കാ​വ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ചൊ​വാ​ഴ്ച ഉ​ച്ച​പൂ​ജ സ​മ​യ​ത്താ​ണ് ഇ​രു​വ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി ഭ​ഗ​വ​തി​യു​ടെ അ​നു​ഗ്ര​ഹം തേ​ടി​യ​ത്.​ക്ഷേ​ത്ര​ത്തി​ൽ ഇ​രു​വ​രു​ടെ​യും പേ​രി​ലും ന​ക്ഷ​ത്ര​ത്തി​ലും പ്ര​ത്യേ​ക അ​ല​ങ്കാ​ര പൂ​ജ​യ്ക്ക് വ​ഴി​പാ​ട് ക​ഴി​ച്ചു.

ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ട് കൗ​ണ്ട​റി​ൽ പൂ​ജ​യ്ക്കു​ള്ള തു​ക അ​ട​ച്ച് ര​സീ​ത് സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ് ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ദ​ർ​ശ​ന​ത്തി​നെ​ത്തി​യ താ​ര ദ​മ്പ​തി​ക​ളെ ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, മു​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ താ​രം എ​സ്.​എ മ​ധു, ഹ​രി കു​ട്ട​ൻ ന​മ്പൂ​തി​രി , ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് പി​ഷാ​ര​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​യ​ൻ​താ​ര​യെ​യും വി​ഘ്നേ​ഷ് ശി​വ​നെ​യും കാ​ണാ​ൻ നി​ര​വ​ധി ഭ​ക്ത​രും ആ​രാ​ധ​ക​രും ക്ഷേ​ത്ര​പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്നു. ല​ളി​ത​മാ​യ വേ​ഷ​ത്തി​ൽ എ​ത്തി​യ ഇ​രു​വ​രും ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ദ​ർ​ശ​ന​വും പൂ​ജ​ക​ളും നി​ർ​വ​ഹി​ച്ച​ത്.

Related posts

Leave a Comment