ര​ശ്മി​ക മ​ന്ദാ​ന, ക​ത്രീ​ന കൈ​ഫ് ഒ​ടു​വി​ൽ ഇ​താ ആ​ലി​യ ഭട്ടും; ഡീ​പ്ഫേ​ക്ക് വീ​ഡി​യോ​യ്ക്ക് ഇ​ര​ക​ളാ​യി താ​ര​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: സെ​ലി​ബ്രി​റ്റി​ക​ൾ ഡീ​പ്ഫേ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഇ​ര​ക​ളാ​കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ര​ശ്മി​ക മ​ന്ദാ​ന, ക​ത്രീ​ന കൈ​ഫ്, കാ​ജോ​ൾ, സാ​റ ടെ​ണ്ടു​ൽ​ക്ക​ർ എ​ന്നി​വ​രു​ടെ നി​ര​യി​ലേ​ക്ക് ന​ടി ആ​ലി​യ ഭ​ട്ടും ചേ​ർ​ന്നു. ബി-​ടൗ​ൺ താ​രം ആ​ലി​യ ഭ​ട്ടി​നോ​ട് സാ​മ്യ​മു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ഡീ​പ്-​ഫേ​ക്ക് വീ​ഡി​യോയിലുള്ളത്. മ​റ്റൊ​രാ​ളു​ടെ ശ​രീ​ര​ത്തി​ന് മു​ക​ളി​ൽ ന​ടി​യു​ടെ മു​ഖം എ​ഡി​റ്റ് ചെ​യ്താണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. നി​ര​വ​ധി ഇ​ന്ത്യ​ൻ സെ​ലി​ബ്രി​റ്റി​ക​ൾ സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നേ​രി​ട്ട​തി​ന് പി​ന്നാ​ലെ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ആ​ലി​യ​യു​ടെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഏ​റ്റ​വും പു​തി​യ വീ​ഡി​യോ വ​രു​ന്ന​ത്. ഇ​ത് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ദു​രു​പ​യോ​ഗ​വും എ​ടു​ത്തു​കാ​ണി​ക്കു​ന്നു. ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ക​യും വൈ​റ​ലാ​കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ ന​ടി സം​ഭ​വ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചെത്തിയിരുന്നു. 

Read More

‘ശി​ൽ​പ ഷെ​ട്ടി​യും ര​വീ​ണ ട​ണ്ട​റും നി​ര​സി​ച്ചു’: മ​ലൈ​ക​യി​ലേ​ക്ക് ച​യ്യ ച​യ്യ ഗാ​ന​മെ​ത്തി​യ​ത് തു​റ​ന്ന് പ​റ​ഞ്ഞ് ഫ​റാ ഖാ​ൻ

മ​ലൈ​ക അ​റോ​റ​യും ഷാ​രൂ​ഖ് ഖാ​നും ത​ക​ർ​ത്ത് അ​ഭി​ന​യി​ച്ച ച​യ്യ ച​യ്യ ഹി​ന്ദി സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഗാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ ചി​ത്രീ​ക​രി​ച്ച ഗാ​നം വ​ലി​യ ഹി​റ്റാ​യി​രു​ന്നു. എ​ന്നാ​ൽ ഗാ​ന​ത്തി​ന്‍റെ കൊ​റി​യോ​ഗ്രാ​ഫി ചെ​യ്ത ഫ​റാ ഖാ​ൻ അ​ടു​ത്തി​ടെ മ​ലൈ​ക അ​റോ​റ​യെ പാ​ട്ടി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ ഫ​റാ ഖാ​ൻ, ശി​ൽ​പ ഷെ​ട്ടി​യെ​യും ര​വീ​ണ ട​ണ്ട​നെ​യു​മാ​ണ് ആ​ദ്യം സ​മീ​പി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. എന്നാൽ അവർ നിരസിക്കുകയാണ് ചെയ്തത്. അ​ങ്ങ​നെ​യാ​ണ് അ​വ​സാ​നം മ​ലൈ​ക​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഓ​ടു​ന്ന ട്രെ​യി​നി​ൽ ഷൂ​ട്ട് ചെ​യ്യു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു​വെ​ന്നും ഫ​റ ഖാ​ൻ പ​റ​ഞ്ഞു. “ഞ​ങ്ങ​ൾ അ​വ​ളെ ട്രെ​യി​നി​ൽ ക​യ​റാ​ൻ പ്രേ​രി​പ്പി​ച്ചു. മലൈക വി​റ​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മേ​ക്ക​പ്പ് ഇ​ല്ലാ​യി​രു​ന്നു, കാ​ജ​ലും കൈ​ക​ളി​ൽ ഒ​രു ടാ​റ്റൂ​വും മാ​ത്ര​മാ​യി​രു​ന്നു ഉണ്ടായിരുന്നതെന്നും ഫ​റ ഖാ​ൻ വെ​ളി​പ്പെ​ടു​ത്തി.

Read More

റി​ലീ​സി​നൊ​രു​ങ്ങി ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ അ​നി​മ​ൽ

ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ​യും സ​ന്ദീ​പ് റെ​ഡ്ഡി വം​ഗ​യു​ടെ​യും ആ​ദ്യ കൂ​ട്ടു​കെ​ട്ടി​ലു​ള്ള ബോ​ളി​വു​ഡ് ചി​ത്രം അ​നി​മ​ൽ ഡി​സം​ബ​ർ 1 ന് ​വെ​ള്ളി​ത്തി​ര​യി​ൽ എ​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. അ​നി​ൽ ക​പൂ​ർ, ര​ശ്മി​ക മ​ന്ദാ​ന, ബോ​ബി ഡി​യോ​ൾ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. വി​ക്കി കൗ​ശ​ലി​നെ നാ​യ​ക​നാ​ക്കി മേ​ഘ്‌​ന ഗു​ൽ​സാ​റി​ന്‍റെ സാം ​ബ​ഹാ​ദൂ​റു​മാ​യി അ​നി​മ​ൽ ഏ​റ്റു​മു​ട്ടു​ന്നു. എ​ന്നി​രു​ന്നാ​ലും മു​ൻ​കൂ​ർ ബു​ക്കിം​ഗ് ട്രെ​ൻ​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നി​മ​ൽ മു​ന്നി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ് എ​ന്നി​വ​യു​ൾ​പ്പെ​ടെ മൂ​ന്ന് ഭാ​ഷ​ക​ളി​ലാ​യി അ​നി​മ​ൽ എ​ത്തു​ന്നു​ണ്ട്. ഫി​ലിം ട്രേ​ഡ് അ​ന​ലി​സ്റ്റ് ത​ര​ൺ ആ​ദ​ർ​ശ് ഞാ​യ​റാ​ഴ്ച അ​നി​മ​ൽ ഓ​ൺ എ​ക്‌​സി​ന്‍റെ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് സ്റ്റാ​റ്റ​സ് പ​ങ്കി​ട്ടു. പി​വി​ആ​ർ ഉം ​ഐ​നോ​ക്സും ആ​ദ്യ ദി​വ​സം 43,000 ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ച്ച​പ്പോ​ൾ സി​നി​പോ​ളി​സ് 9,500 രൂ​പ ടി​ക്ക​റ്റു​ക​ൾ വി​റ്റു. ദേ​ശീ​യ ശൃം​ഖ​ല​ക​ളി​ലെ മൊ​ത്തം മു​ൻ​കൂ​ർ ബു​ക്കിം​ഗ് 52,500 ആ​ണ്. ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ഓ​പ്പ​ണിം​ഗി​ന്…

Read More

തീയറ്ററിനെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു ഡാൻസ് പാർട്ടി

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സോ​ഹ​ൻ സീ​നു​ലാ​ൽ ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്യു​ന്ന ഡാ​ൻ​സ് പാ​ർ​ട്ടി ഡി​സം​ബ​ർ ഒ​ന്നി​ന് സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. ശ്ര​ദ്ധ ഗോ​കു​ൽ, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, പ്രീ​തി രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ നാ​യി​ക​മാ​രാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജൂ​ഡ് ആ​ന്‍റ​ണി, സാ​ജു ന​വോ​ദ​യ, ഫു​ക്രു, ബി​നു തൃ​ക്കാ​ക്ക​ര, മെ​ക്കാ​ർ​ട്ടി​ൻ, അ​ഭി​ലാ​ഷ് പ​ട്ടാ​ളം, നാ​രാ​യ​ണ​ൻ​കു​ട്ടി, ലെ​ന, ജോ​ളി ചി​റ​യ​ത്ത്, അ​മ​ര എ​സ് പ​ല്ല​വി, സം​ജാ​ദ് ബ്രൈ​റ്റ്, ഫൈ​സ​ൽ, ഷി​നി​ൽ, ഗോ​പാ​ൽ​ജി, ജാ​ന​കി ദേ​വി, ജി​നി, സു​ശീ​ൽ,ബി​ന്ദു,ഫ്രെ​ഡ്‌​ഡി, അ​ഡ്വ. വി​ജ​യ​കു​മാ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു. ഓ​ൾ​ഗ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റെ​ജി പ്രോ​ത്താ​സി​സ്, നൈ​സി റെ​ജി എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ബി​നു കു​ര്യ​ൻ നി​ർ​വ​ഹി​ക്കു​ന്നു. സ​ന്തോ​ഷ് വ​ർ​മ, നി​ഖി​ൽ എ​സ് മ​റ്റ​ത്തി​ൽ, മ​ല്ലു റാ​പ്പ​ർ ഫെ​ജോ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് രാ​ഹു​ൽ…

Read More

റി​ലീ​സ് മാ​റ്റി​വ​ച്ച ധ്രു​വ​ന​ച്ച​ത്തി​ര​ത്തി​ന് ബു​ക്ക് മൈ ​ഷോ​യി​ൽ 9.1റേ​റ്റിം​ഗ്; പോ​സ്റ്റ് പ​ങ്കു​വെ​ച്ച് വി​ജ​യ് ബാ​ബു

ആ​രാ​ധ​ക​ർ‌ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത് ചി​യാ​ൻ വി​ക്രം നാ​യ​ക​നാ​കു​ന്ന ധ്രു​വ​ന​ച്ച​ത്തി​രം. ന​വം​ബ​ർ 24ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും റി​ലീ​സ് ‌ നീ​ട്ടി വെ​ക്കു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​വെ​ച്ച​താ​യി സം​വി​ധാ​യ​ക​ൻ ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ അ​റി​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജ​യ് ബാ​ബു ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. റി​ലീ​സ് മാ​റ്റി​വെ​ച്ച ചി​ത്ര​ത്തി​ന് ബു​ക്ക് മൈ ​ഷോ​യി​ൽ അ​വ​ലോ​ക​ന​ങ്ങ​ളും റേ​റ്റിം​ഗു​ക​ളും ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​ജ​യ് ബാ​ബു കു​റി​ച്ച​ത്. ഒ​പ്പം സ്ക്രീ​ൻ ഷോ​ട്ടും ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. റി​ലീ​സ് ചെ​യ്യാ​ത്ത ഒ​രു സി​നി​മ​യ്ക്ക് 9.1 റേ​റ്റിം​ഗ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് വി​ജ​യ് ബാ​ബു കു​റി​ച്ചു. ആ​പ്പി​ന്‍റെ സ്‌​ക്രീ​ൻ ഷോ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള​ള കു​റി​പ്പാ​ണ് താ​രം പ​ങ്കു​വെ​ച്ച​ത്.

Read More

സ്റ്റെെലിഷ് ലുക്കിൽ അഞ്ചു കുര്യൻ; അതീവ സുന്ദരിയായി താരം

മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി നി​ൽ​ക്കു​ന്ന താ​ര​മാ​ണ് അ​ഞ്ജു കു​ര്യ​ൻ. അ​ഭി​ന​യ​ത്തി​ലും മോ​ഡ​ലി​ങ്ങി​ലും സ​ജീ​വ​മാ​യ താ​ര​ത്തി​ന്‍റെ സൂ​പ്പ​ർ ലു​ക്കി​ലു​ള്ള പു​ത്ത​ൻ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ജിം​സ്യൂ​ട്ടി​ൽ സ്റ്റൈ​ലി​ഷാ​യാ​ണു തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ദൃ​ശ്യ​മാ​യ​തി​നെ ദൃ​ശ്യ​മാ​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​പ​ടി ല​ക്ഷ്യ​ങ്ങ​ൾ നി​ർ​വ​ചി​ക്കു​ന്ന​താ​ണ് എ​ന്നാ​ണു ന​ടി ചി​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ത​ല​ക്കെ​ട്ട്. വ​ള​രെ കു​റ​ച്ച് സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് അ​ഞ്ജു കു​ര്യ​ൻ. അ​ഭി​ന​യ​ത്തി​ന് പു​റ​മെ താ​രം മോ​ഡ​ലിം​ഗി​ലും സ​ജീ​വ​മാ​ണ്. ഫി​റ്റ്നെ​സി​ൽ അ​തീ​വ ശ്ര​ദ്ധ​കൊ​ടു​ക്കു​ന്ന വ്യ​ക്തി​യാ​ണ് അ​ഞ്ജു കു​ര്യ​ൻ. താ​ര​ത്തി​ന്‍റെ ജിം ​വ​ർ​ക്കൗ​ട്ട് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​റു​ണ്ട്.

Read More

സൂര്യ ഫാൻസിന് ഇനി ആഘോഷ രാവുകൾ; സൂ​ര്യ​യു​ടെ ‘ക​ങ്കു​വ’38 ഭാ​ഷ​ക​ളി​ൽ

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​യ​ക​ൻ സി​രു​ത്തൈ ശി​വ ഒ​രു​ക്കി​യ ക​ങ്കു​വ എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം മ​ൾ​ട്ടി-​പാ​ർ​ട്ട് റി​ലീ​സി​നാ​യി സ​ജ്ജ​മാ​യി. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ അ​ധ്യാ​യം അ​ടു​ത്ത വ​ർ​ഷം വേ​ന​ല​വ​ധി​ക്ക് തി​ര​ശീ​ല​യി​ലെ​ത്തും. 38 ഭാ​ഷ​ക​ളി​ൽ മാ​ത്ര​മ​ല്ല, ഇ​മേ​ഴ്‌​സീ​വ് ഐ​മാ​ക്സ് ഫോ​ർ​മാ​റ്റി​ലും, 2ഡി, 3​ഡി പ​തി​പ്പി​ലും പ്ര​ദ​ർ​ശ​നം ന​ട​ത്തും. 1000 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​ങ്കു​വ​യി​ൽ ഒ​രു യോ​ദ്ധാ​വാ​യാ​ണ് സൂ​ര്യ എ​ത്തു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം ദി​ഷ പ​ടാ​നി​യു​ടെ സാ​ന്നി​ധ്യം ചി​ത്ര​ത്തി​ന്‍റെ ആ​ക​ർ​ഷ​ണം വ​ർ​ധിപ്പി​ക്കു​ന്നു. സ്റ്റു​ഡി​യോ ഗ്രീ​നും യു​വി ക്രി​യേ​ഷ​ൻ​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ക​ങ്കു​വ​യു​ടെ ബ​ജ​റ്റ് ഏ​ക​ദേ​ശം 350 കോ​ടി​യാ​ണ്. ദേ​വിശ്രീ ​പ്ര​സാ​ദ് ആ​ണ് സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണ സം​വി​ധാ​യ​ക​ൻ വെ​ട്രി പ​ള​നി​സാ​മി​യാ​ണ് ദൃ​ശ്യ​വി​സ്മ​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ഷാ​ദ് യൂ​സ​ഫിനാണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹണം.

Read More

ആ​രെ​യും വേ​ദ​നി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശം എ​നി​ക്കി​ല്ല; അ​ബ​ദ്ധ​വ​ശാ​ല്‍ ഞാ​ന്‍ അ​ങ്ങ​നെ ചെ​യ്‌​തെ​ങ്കി​ല്‍ ആ​ത്മാ​ര്‍​ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു; സാ​നി​യ ഇ​യ്യ​പ്പ​ൻ

“”ഈ​യി​ടെ ഒ​രു വ്യ​ക്തി​യോ​ട് ഞാ​ന്‍ വി​ദ്വേ​ഷം കാ​ണി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഒ​രു സാ​മൂ​ഹ്യ വീ​ഡി​യോ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യും അ​തി​ല്‍ ചി​ല വ്യ​ക്തി​ക​ള്‍ അ​വ​രു​ടെ വി​യോ​ജി​പ്പ് ക​മ​ന്‍റു​ക​ളി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. മ​റ്റാ​രെ​യുംപോ​ലെ സ്വ​കാ​ര്യജീ​വി​ത​ത്തി​ല്‍ പ​ല രീ​തി​യി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന ഒ​രു വ്യ​ക്തി​യാ​ണ് ഞാ​നും. കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​ട്ടും മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത അ​നു​ഭ​വമുണ്ടാ​യി. ആ ​സം​ഭ​വ​ത്തി​നുശേ​ഷം പ​ല​രും എ​ന്നെ പി​ന്തു​ണ​യ്ക്കാ​തി​രി​ക്കു​ക​യും എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ല്ലാം ഞാ​ന്‍ ഉ​ള്ളി​ലൊ​തു​ക്കി​യെ​ങ്കി​ലും ഓ​രോ ത​വ​ണ​യും മ​ന​സി​നു​ള്ളി​ലെ ആ ​ഭ​യം എ​ന്നോ​ടൊ​പ്പംത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.​ഇ​തെ​ല്ലാം അ​നു​ഭ​വി​ച്ച​ത് ഞാ​നാ​യി​രു​ന്നു എ​ന്ന​തി​നാ​ല്‍ ഇ​തി​ന്‍റെ ഗൗ​ര​വം എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ​യ​ല്ലെ​ന്ന സ​ത്യ​വും ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്നു. ഒ​രി​ക്ക​ലും ആ​രെ​യും വേ​ദ​നി​പ്പി​ക്കു​ക എ​ന്ന​ത​ല്ല എ​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ന്ന് സ​മൂ​ഹ​ത്തോ​ട് വ്യ​ക്ത​മാ​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ബ​ദ്ധ​വ​ശാ​ല്‍ ഞാ​ന്‍ അ​ങ്ങ​നെ ചെ​യ്‌​തെ​ങ്കി​ല്‍ ആ​ത്മാ​ര്‍​ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു.” -സാ​നി​യ ഇ​യ്യ​പ്പ​ൻ  

Read More

ക​ത്രീ​ന​യു​ടെ ആ​സ്തി കേ​ട്ടാ​ൽ ഞെ​ട്ടും; താ​ര​ത്തി​ന്‍റ പ്ര​തി​ഫ​ലം കേ​ട്ട് ക​ണ്ണ് ത​ള്ളി പ്രേ​ക്ഷ​ക​ർ

ബോ​ളി​വു​ഡ് സി​നി​മ​യി​ലെ മു​ന്‍​നി​ര നാ​യി​ക​മാ​രി​ല്‍ പ്ര​ധാ​നി​യാ​ണ് ക​ത്രീ​ന കെ​യ്ഫ്. ന​ട​ന്‍ വി​ക്കി കൗ​ശ​ലു​മാ​യി​ട്ടു​ള്ള വി​വാ​ഹ​ത്തി​നുശേ​ഷ​വും അ​ഭി​ന​യ​ത്തി​ല്‍ സ​ജീ​വ​മാ​ണ് ​താ​രം. ഏ​റ്റ​വും പു​തി​യ​താ​യി ന​ട​ന്‍ സ​ല്‍​മാ​ന്‍ ഖാ​നൊ​പ്പം ടൈ​ഗ​ര്‍ ത്രീ ​എ​ന്ന സി​നി​മ​യി​ലാ​ണ് ക​ത്രീ​ന നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യി മാ​റി​യ ക​ത്രീ​ന​യു​ടെ നി​രൂ​പ​ക പ്ര​ശം​സനേ​ടി​യ​ ബ്ലോ​ക്ക്ബ​സ്റ്റ​ര്‍ ചി​ത്ര​ങ്ങ​ളു​ടെ​ ഒ​രു പ​ര​മ്പ​രത​ന്നെ​യു​ണ്ടെ​ന്ന് പ​റ​യാം. ഇ​തി​ലൂ​ടെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​യി താ​രം മാ​റി. ക​ത്രീ​ന​യു​ടെ പു​ത്ത​ന്‍ സി​നി​മ​യു​ടെ വി​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​സ​ക​ര​മാ​യ ചി​ല വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. അ​തി​ല്‍ ന​ടി​യു​ടെ പ്ര​തി​ഫ​ല​ത്തെ സം​ബ​ന്ധി​ച്ചും ക​ത്രീ​ന​യു​ടെ ഇ​തു​വ​രെ​യു​ള്ള ആ​സ്തി എ​ത്ര​യാ​ണെ​ന്നു​മു​ള്ള ക​ണ​ക്കു​ക​ളു​മൊ​ക്കെ സൂ​ചി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ക​ത്രീ​ന കൈ​ഫ്. ഇ​ക്കാ​ര്യം എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ങ്കി​ലും അ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​ക്ക​ളെക്കുറി​ച്ചും ആ​സ്തി എ​ത്ര​യാ​ണെ​ന്നു​ള്ള കൃ​ത്യ​മാ​യ ക​ണ​ക്കും അ​ധി​ക​മാ​ര്‍​ക്കും അ​റി​യി​ല്ല. ക​ത്രീ​ന​യു​ടെ…

Read More

മ​ന​സു​ക​ളി​ൽ മാ​യാ​തെ ‌ഉ​ണ്ണി ന​മ്പൂ​തി​രി; ന​ട​ൻ ര​വി​മേ​നോ​ൻ വി​ട വാ​ങ്ങി​യി​ട്ട് 16 വ​ർ​ഷം

പാ​പ്പ​നം​കോ​ട് രാ​ജ​ൻയു​വ​ത്വ​ത്തി​ന്‍റെ പ്ര​ണ​യ​ഭാ​വ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കി ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി എ​ന്ന സി​നി​മ​യി​ലെ സു​ന്ദ​രി നീ… എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​രം​ഗ​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ച്ച ന​ട​നാ​യി​രു​ന്നു ര​വി​മേ​നോ​ൻ . ര​വി​മേ​നോ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് ഇ​ന്ന് 16 വ​ർ​ഷം തി​ക​യു​ന്നു. എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നി​ർ​മാ​ല്യ​ത്തി​ലെ ഉ​ണ്ണി ന​മ്പൂ​തി​രി​യിലൂടെ മ​ല​യാ​ള സി​നി​മാ ലോ​ക​ത്ത് ക​ഴി​വ് തെ​ളി​യി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് ര​വി​ന്ദ്ര​നാ​ഥ​ മേ​നോ​ൻ എ​ന്ന ര​വി​മേ​നോ​ൻ . പു​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​മാ​ണ് അ​ഭി​ന​യം പ​ഠി​ച്ച​ത്. ആ​ദ്യ അ​ഭി​ന​യം ബോ​ളി​വു​ഡി​ലാ​യി​രു​ന്നു. ബോ​ളി​വു​ഡി​ലെ മ​ണി കൗ​ൾ എ​ന്ന സം​വി​ധാ​യ​ക​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ത​യാ​റാ​ക്കി​യ ഡി​പ്ലോ​മ ചി​ത്ര​ത്തി​ലെ അ​ഭി​ന​യം ക​ണ്ട് ര​വി മേ​നോ​നെ ബോ​ളി​വു​ഡി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. മ ​ന​സി​ൽ ഒ​ടു​ങ്ങാ​ത്ത സി​നി​മ അ​ഭി​ന​യ​പ്രേ​മം കൊ​ണ്ട് ന​ട​ന്ന ര​വി മേ​നോ​ൻ അ​ങ്ങ​നെ മ​ണി കൗ​ളി​ന്‍റെ ദു​വി​ധ എ​ന്ന സി​നി​മ​യി​ലു​ടെ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​യ​ത്. ദു​വി​ധ എ​ന്ന സി​നി​മ​യി​ലെ ഇ​ര​ട്ട​വേ​ഷം…

Read More