നടൻ മന്‍സൂര്‍ അലിഖാന്റെ പ്രസ്താവനയ്ക്കെതിരേ നിശിതവിമർശനവുമായി നടി തൃഷ കൃഷ്ണൻ. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ഈ നടൻ മനുഷ്യരാശിക്കുതന്നെ അപമാനമാണെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്നൊരു വാർത്താസമ്മേളനത്തിൽ സിനിമയിൽ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്നതുപോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും മൻസൂർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതികരണം. “മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിനെ ശക്തമായി അപലപിക്കുകയാണ്. ലൈംഗിക അനാദരവും സ്ത്രീവിരുദ്ധതയും മോശം അഭിരുചിയുമു ള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെപ്പോലുള്ളവർ മനുഷ്യരാശിക്കുതന്നെ അപമാനമാണ്”- തൃഷ…
Read MoreCategory: Movies
തൃഷയ്ക്കെതിരായ വിവാദ പരാമർശം; മൻസൂർ അലിഖാനെതിരേ കേസ്
ചെന്നൈ: നടി തൃഷയ്ക്കെതിരായ വിവാദപരാമർശത്തിൽ നടൻ മൻസൂർ അലിഖാനെതിരേ കേസ്. തൃഷയുടെ പരാതിയിലാണു നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. നേരത്തെ, വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷന് ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. സിനിമയിൽ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്നതുപോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായെന്നുമായിരുന്നു പരാമർശം. താരങ്ങളായ ചിരഞ്ജീവി, ഖുശ്ബു, സംവിധായകന് ലോകേഷ് കനകരാജ്, ഗായിക ചിന്മയി എന്നിവരുള്‍പ്പെടെ നിരവധി പേർ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
Read Moreഅത്തരം വേഷങ്ങൾ ചെയ്യില്ല; ഫിനിക്സ് താരം നിൽജയുടെ വിശേഷങ്ങൾ
ഒരിക്കല്‍ മിഥുന് മാനുവല്‍ തോമസിനോടു ചാന്‍സ് ചോദിച്ച പെണ്‍കുട്ടിക്കു വര്‍ഷങ്ങള്‍ക്കുശേഷം മിഥുന് തിരക്കഥയെഴുതിയ സിനിമയില്‍ നിര്‍ണായക വേഷം. ആ സിനിമയുടെ ചില ഭാഗങ്ങള്‍ കണ്ട്, പെണ്‍കുട്ടിക്കു ഫോണില്‍ മിഥുന്റെ അഭിനന്ദനം. സിനിമാ സീനുകള്‍ പോലെ കൗതുകച്ചന്തമുള്ള ചില കാഴ്ചകള്‍. മിഥുന്റെ അസോസിയേറ്റ് വിഷ്ണു ഭരതന് സംവിധാനം ചെയ്ത ഫീനിക്സാണ് ആ സിനിമ. കപ്പേള, സൗദി വെള്ളയ്ക്ക എന്നിവയിലൂടെ ഹിറ്റായ കണ്ണൂരിന്റെ യുവതാരം നില്ജയാണ് സന്തോഷവതിയായ ആ പെണ്‍കുട്ടി. ഹൊറര്‍ ഡാര്‍ക് മിസ്റ്ററി ത്രില്ലര്‍ ഫീനിക്സില്‍ അജു വര്‍ഗീസിന്റെ ഭാര്യവേഷം. ഡോണ്‍ പാലത്തറ സിനിമ ഫാമിലിയില്‍ വിനയ്ഫോര്‍ട്ടിന്റെ നായിക. പുതു വേഷപ്പകര്ച്ചകളെക്കുറിച്ചു നില്‍ജ സംസാരിക്കുന്നു. ചലഞ്ചായി ഡെയ്സി പലരിലേക്കും പോയി അവസാനനിമിഷം എന്നിലേക്ക് എത്തിയതാണ് ഫീനിക്സിലെ ഡെയ്സി. അജുവിന്റെ കഥാപാത്രമായ ജോണിന്റെ ഭാര്യ. കപ്പേളയിലെ ലക്ഷ്മി, മലയന്‍കുഞ്ഞിലെ ഷൈനി, സൗദി വെള്ളക്കയിലെ അനുമോള്‍… മുമ്പു ചെയ്തവയുമായി യാതൊരു ബന്ധവുമില്ലാത്ത…
Read Moreജഗതിച്ചേട്ടന്റെ അഭിനയം നോക്കിനിന്നു പോകും;ഹരിശ്രീ അശോകന്
സലീം കുമാറിനെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് പറക്കും തളികയാണ്. ഒരു വണ്ടിയുടെ മുകളില്‍ നിന്നു വേറൊരു വണ്ടിയിലേക്ക് വീഴുന്നതൊക്കെ ഭയങ്കര റിസ്ക്കിയായിട്ടുള്ള ഷോട്ടായിരുന്നു. ഞങ്ങളൊന്നിച്ച് ചെയ്ത സിനിമകളില്‍ ഏറെ പ്രധാനപ്പെട്ടത് ആ സിനിമതന്നെയാണ്. ഹനീഫിക്കയെ ഓര്‍ക്കുമ്പോള്‍ സത്യം ശിവം സുന്ദരം, പഞ്ചാബിഹൗസ് തുടങ്ങിയ സിനിമകളാണ് പെട്ടെന്ന് മനസില്‍ വരുന്നത്. മാനത്തെ കൊട്ടാരത്തിലാണ് ദിലീപും ഞാനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ജഗതിച്ചേട്ടന്റെ അഭിനയം നമ്മൾ നോക്കി നിന്നുപോകും. റിഹേഴ്സല്‍ സമയത്തെ പോലെയായിരിക്കില്ല അദ്ദേഹം ടേക്കില്‍ കാണിക്കുന്നത്. കൈയില്‍നിന്നും പുള്ളി കുറേ കാര്യങ്ങള്‍ എടുത്തങ്ങ് ചെയ്യും. എന്റെ സീന്‍ കണ്ട് മറ്റുള്ളവര്‍ ടേക്കിലൊക്കെ ചിരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. എനിക്ക് അങ്ങനെ അഭിനയിക്കുന്നതിനിടെ ചിരി വന്നിട്ടില്ലെന്ന് ഹരിശ്രീ അശോകന് പറഞ്ഞു.
Read Moreറോഷാക്കിലൂടെയാണ് പുതിയ തലമുറയുടെ മീറ്റര്‍ പിടിക്കാന്‍ സാധിച്ചത്;കോട്ടയം നസീർ
റോഷാക്കിലൂടെയാണ് പുതിയ തലമുറയുടെ മീറ്റര്‍ പിടിക്കാന്‍ കഴിഞ്ഞത്. സ്റ്റേജ് പ്രോഗ്രാമിലൂടെ വന്ന ആള് എന്ന നിലയില്‍ ശബ്ദത്തിലും അംഗചലനങ്ങളിലും ചടുലത കൂടുതലായിരുന്നു. ഇന്നത്തെ സിനിമയ്ക്ക് അത് വേണ്ട. മമ്മൂക്കയാണ് ബാവൂട്ടിയുടെ നാമത്തിലേക്ക് എന്നെ വിളിച്ചത്. ഫ്രീയാണെങ്കില്‍ രണ്ട് ദിവസത്തേക്ക് സെറ്റിലേക്ക് വരാന്‍ പറഞ്ഞു. ആ ചിത്രത്തിലെ ശ്രീനിവാസന് എന്ന കഥാപാത്രത്തിന് നീലേശ്വരം ഭാഷയാണ്. അത് വഴങ്ങണം. ആദ്യ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ തന്നെ ജി.എസ്. വിജയന് സാറും രഞ്ജിയേട്ടനും മമ്മൂക്കയും ഹാപ്പിയായി. റിലീസ് ചെയ്തതിനുശേഷം മമ്മൂക്ക പറഞ്ഞു, ബാവൂട്ടിയില്‍ നിന്റെ കഥാപാത്രത്തെയാണ് എന്റെ ഭാര്യയ്ക്കിഷ്ടപ്പെട്ടതെന്ന്. -കോട്ടയം നസീർ
Read Moreഹൃദയം തകർന്നപോലെ…ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരാജയത്തിൽ നടി രേഖ ഭോജിന്റെ കുറിപ്പ്
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ കുറിപ്പുമായി തെലുങ്ക് നടി രേഖ ഭോജ്. ഇന്ത്യ പരാജയപ്പെട്ടത് ഹൃദയം തകർന്നതുപോലെ തോന്നുന്നുവെന്നും എങ്കിലും തന്റെ ഭാരതം മഹത്തരമാണെന്നും രേഖ ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയം തകർന്നതുപോലെ തോന്നുന്നു. എങ്കിലും എന്റെ ഭാരതം മഹത്തരമാണ്, ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു, ജയ് ഹിന്ദ് -രേഖ ഭോജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു കഴിഞ്ഞ ദിവസം രേഖ ഭോജ് പറഞ്ഞത് ചർച്ചയായിരുന്നു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം. താരത്തിന്റെ പ്രഖ്യാപനത്തിനെതിരേ നിരവധി പേർ രംഗത്തെത്തിയിരുന്നു. വെറുതെ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലർ വിമർശിച്ചത്. അതേസമയം വിമർശനം കടുത്തതോടെ വിശദീകരണവുമായി നടിയെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു രേഖ പറഞ്ഞത്. ഇന്ത്യ പരാജയപ്പെട്ടതോടെ രേഖയ്ക്കെതിരേ കടുത്ത ട്രോളുകളാണ്…
Read Moreആറു വർഷം മുട്ടി; ഒടുവിൽ സിനിമാവാതിൽ തുറന്നു; അർജുൻ രാധാകൃഷ്ണൻ
കാവ്യാ ദേവദേവൻ പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഈ ചെറുപ്പക്കാരന്റെ ഉള്ളു നിറയെ സിനിമ ആയിരുന്നു. പെട്ടെന്നൊരു ദിവസം സിനിമ തന്നെയാണ് ലോകമെന്ന് അയാളുടെ മനസ് പറഞ്ഞു. അപ്പോതന്നെ രാജിക്കത്തും കൊടുത്ത് അവിടെ നിന്നിറങ്ങി. അഭിനയമോഹവുമായി മുംബൈക്ക് വണ്ടി കയറി. പ്രതീക്ഷിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. എന്നിട്ടും നല്ല ശന്പളമുണ്ടായിരുന്ന ജോലി രാജിവച്ചത് അബദ്ധമായി തോന്നിയില്ല. സിനിമ എന്ന തീവ്ര ആഗ്രഹത്തിനു മുന്നിൽ തോറ്റു കൊടുക്കാൻ തയാറായില്ല. പരിശ്രമിച്ചുകൊണ്ടേയിരുന്നു. മുംബൈയിലെത്തി ഏകദേശം ആറ് വർഷത്തിനുശേഷമാണ് ആദ്യ അവസരം ലഭിച്ചത്. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ യുവനടൻ. തന്റെ ആറ് വർഷക്കാലത്തെ കാത്തിരിപ്പിന് അർജുൻ രാധാകൃഷ്ണന് മാധുര്യം ഏറെയാണ്. ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം പൂനെയിൽ. എങ്കിലും കേരളവുമായി രക്തബന്ധമുണ്ട്…
Read Moreസ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്; ആദ്യം ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല;പ്രതികരണവുമായി ജഗദീഷ്
ലീല സിനിമയിലെ കഥാപാത്രം എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒന്നല്ല. സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രം എന്നെ സംബന്ധിച്ച് വലിയൊരു ചലഞ്ചായിരുന്നു. അത്രത്തോളം ആത്മസംഘർഷവും ഉണ്ടായിരുന്നു. അത് എങ്ങനെ ചെയ്യും, സിനിമയിൽ എന്നെപ്പോലെ ഒരു ആക്ടർ അത് ചെയ്യുമ്പോൾ എന്താകുമെന്ന കൺഫ്യൂഷനും ഉണ്ടായിരുന്നു. ഞാൻ രമയോടും കുട്ടികളോടുമാണ് ഇത് ആദ്യം പറഞ്ഞത്. അവർ ധൈര്യമായി ചെയ്തോളൂ എന്ന് പറഞ്ഞു, അതൊരു കഥാപത്രമല്ലേ, മാത്രമല്ല നമ്മുടെ സമൂഹത്തിൽ അങ്ങനെയുള്ള അച്ഛന്മാരും ഉണ്ട്. അതിനെ ആ രീതിയിൽ എടുത്ത് ചെയ്താൽ മതി എന്ന് രമ പറഞ്ഞു. അവർ അന്ന് തന്ന ആ കോൺഫിഡൻസിലാണ് ഞാൻ ആ സിനിമ ചെയ്തത്. അതുപോലെ ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ഒരു വക്കീലായി എനിക്ക് ഒരു സ്പെഷൽ അപ്പിയറൻസ് ഉണ്ടായിരുന്നു. ബേബി ശ്യാമിലിയുടെ കഥാപാത്രത്തെ ചോദ്യം ചെയ്ത് ഹരാസ് ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു എന്റേത്.…
Read Moreസ്റ്റേറ്റ് അവാർഡ് കിട്ടിയ ശേഷം വിചാരിച്ചതല്ല സംഭവിച്ചത്; വിൻസി അലോഷ്യസ്
സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചശേഷം വലിയ മാറ്റമാണ് കാണുന്നത്. ആളുകള്‍ പെട്ടെന്ന് മാറുന്നത് മനസിലാകും. രേഖ എന്ന ചിത്രം മുതല്‍ പലപ്പോഴും മാറ്റം വന്നിട്ടുണ്ട്. രേഖ തിയറ്ററില്‍ ഓടിയില്ല. അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇനി വീട്ടിലിരിക്കാന്‍ സമയം ഉണ്ടാകില്ല. വെച്ചടി വെച്ചടി കയറ്റം, കുറേപ്പടങ്ങള്‍ എന്നൊക്കെയാണ്. എന്നാല്‍ യഥാർഥത്തിൽ ഞാൻ ഇപ്പോഴും വീട്ടിലിരിക്കുകയാണ്. എനിക്ക് വരുന്ന പടങ്ങള്‍ വളരെ ലിമിറ്റഡാണ്. സെലക്ടീവ് ആകുമ്പോള്‍ അതും ഇല്ല. അത് റിയാലിറ്റിയാണ്. എന്നാല്‍ കുഴപ്പമില്ല. ഇതില്‍ പോട്ടെ, വരേണ്ടത് കറക്റ്റ് സമയത്ത് കറക്റ്റായത് എനിക്ക് വരും എന്നാണ് എനിക്ക് തോന്നുന്നത്. അത്രയും കോണ്‍ഫിഡന്‍സ് ഉള്ളതുകൊണ്ട് ഇങ്ങനെ നിന്ന് പോകുന്നു. വരുന്നത് ചെയ്യും. ഇനിയിപ്പോ ഫീല്‍ഡ് ഔട്ടാണെങ്കിലും ഹാപ്പി. -വിൻസി അലോഷ്യസ്
Read Moreമൃണാള്‍ ഠാക്കൂര്‍ പ്രണയത്തിലോ; റാപ്പ് ഗായകന്റെ കൈപിടിച്ച് മൃണാൾ ദീപാവലി പാര്‍ട്ടിയിൽ
ദുല്‍ഖര്‍ സല്മാന് ചിത്രം സീതാരാമത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് മൃണാള്‍ ഠാക്കൂര്‍. മിനിസ്ക്രീനില്‍ നിന്നു ബിഗ് സ്ക്രീനില്‍ എത്തിയ താരം ഇപ്പോൾ ബോളിവുഡില്‍ സജീവമാണ്. ഗോസിപ്പ് കോളങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാതിരുന്ന താരമാണ് മൃണാള്‍. എന്നാല്‍ ഇപ്പോള്‍ താരത്തെക്കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്. മൃണാള്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ റാപ്പ് ഗായകനായ ബാദ്ഷായും മൃണാളും പ്രണയത്തിലാണ് എന്ന വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നടി ശില്‍പ്പ ഷെട്ടി നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. മൃണാളും ബാദ്ഷായും കൈപിടിച്ച് പാര്‍ട്ടിയിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളും ഫോട്ടോയ്ക് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബാദ്ഷായ്ക്കും ശില്‍പ്പയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ മൃണാള്‍ പങ്കുവച്ചിട്ടുണ്ട്. രണ്ട് പ്രിയപ്പെട്ടവര്‍ എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം മൃണാള്‍…
Read More