ജയറാം-പാർവതി താരദന്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാമും മോഡൽ തരിണി കലിംഗരായയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാനൊരുങ്ങുന്നത്. വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നാണ് കാളിദാസ് അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇരുവരും നിശ്ചയ ചിത്രങ്ങൾ പങ്കിട്ടിട്ടില്ല. ഇരുവരെയും ടാഗ് ചെയ്ത് കൊണ്ട് സുഹൃത്തുക്കൾ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റോസ് നിറത്തിലുള്ള ലെഹങ്ക പോലുള്ള വസ്ത്രമാണ് തരിണി ധരിച്ചിരിക്കുന്നത്. ജുബ്ബയും പൈജാമയുമാണ് കാളിദാസിന്റെ വേഷം. 2021 മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി വിഷ്വല് കമ്യൂണിക്കേഷനില് ബിരുദധാരി കൂടിയാണ്. മോഡലിംഗിലൂടെയാണ് കരിയര് ആരംഭിച്ചത്. 22കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. 2021 ലാണ് കാളിദാസ് പ്രണയം വെളിപ്പെടുത്തിയത്. മ്യൂച്ചൽ ഫ്രണ്ട്സ് വഴിയാണ് തരിണിയുമായി പരിചയത്തിലായത്. പിന്നീട് വീട്ടുകാർ തരിണിയെ നേരിട്ട് പരിചയപ്പെട്ടു. അങ്ങനെയാണ് തരിണി തന്റെ ജീവിതത്തിലേക്ക് വന്നതെന്നായിരുന്നു കാളിദാസ്…
Read MoreCategory: Movies
ആരാധകരുടെ മനം മയക്കി ഗ്ലാമറസ് ദീപ്തി
കറുത്ത ഔട്ട്ഫിറ്റില് ഗ്ലാമറസ് ലുക്കിലെത്തിയ ദീപ്തി സതി ആണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ലഹങ്കയണിഞ്ഞ ഫോട്ടോകളാണ് ദീപ്തി പങ്കുവച്ചിരിക്കുന്നത്. ലഹങ്കയില് വളരെ സുന്ദരിയാണ് താരം. ലഹങ്കയ്ക്ക് ചേരുന്ന തരത്തിലുള്ള ആഭരണങ്ങളാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. പലതരത്തില് പോസ് ചെയ്ത ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്. നീന എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് താരം കടന്നുവന്നത്. ആദ്യ സിനിമയിലൂടെതന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി താരം മാറി. അഭിനേത്രി എന്നതിനു പുറമേ മികച്ച മോഡല് കൂടിയാണ് താരം. സോഷ്യല് മീഡിയയില് സജീവമാണ് താരം.
Read Moreപ്രണവിനും എനിക്കും നല്ല കെമിസ്ട്രി ഉണ്ടായിരുന്നു; കല്യാണി പ്രിയദർശൻ
സിനിമാ തിരക്കുകൾ കാരണം കീർത്തി സുരേഷിനും പ്രണവ് മോഹൻലാലിനും ഒപ്പം സമയം ചെലവഴിക്കാൻ പറ്റാറില്ല. കഴിഞ്ഞയാഴ്ച കീർത്തിയുടെ കൂടെയായിരുന്നു. ഞങ്ങൾ അത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇൻഡസ്ട്രിയിൽ വന്ന ശേഷമാണ് ഞാനും കീർത്തിയും ഇത്രയും ക്ലോസ് ആയത്. പ്രണവിനെ മീറ്റ് ചെയ്യുന്നത് സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പും ശേഷവും ബുദ്ധിമുട്ടായിരുന്നു. അവസാനം കണ്ടത് ന്യൂ ഇയറിനാണ്. പിന്നെ കണ്ടിട്ടില്ല. പ്രണവിനും എനിക്കും ഹൃദയത്തിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. പ്രണവിനെയും എന്നെയും കുറിച്ച് വന്ന ഗോസിപ്പുകൾ കണ്ട് ചിരിച്ചു. ഞങ്ങളുടെ കുടുംബത്തിനും അറിയാം. അവരും ഗോസിപ്പുകൾ കണ്ട് ചിരിക്കുകയാണുണ്ടായത്. എല്ലാ സിനിമയിലും എന്റെ പരിമിതികളെ മറികടക്കാൻ ശ്രമിക്കാറുണ്ട്. കംഫർട്ട് സോണിന് പുറത്തുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. നടി എന്നതിനേക്കാളും താരമാകാനാണ് ഇഷ്ടം. അഭിനേതാക്കളെ മാറ്റാൻ പറ്റും. പക്ഷെ താരങ്ങളെ മാറ്റാൻ പറ്റില്ല. -കല്യാണി പ്രിയദർശൻ
Read Moreതീയറ്ററിൽ തീ പാറിക്കാൻ പ്രഭാസ് ചിത്രം സലാര് ഉടനെത്തും
പ്രേക്ഷകര് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര് ഡിസംബര് ഒന്നിന് പുറത്തുവിടുമെന്ന ഒദ്യോഗിക പ്രഖ്യാപനമാണ് എത്തിയിരിക്കുന്നത്. ഐമാക്സിലും ചിത്രം പ്രദര്ശനത്തിനെത്തും. സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന ചിത്രമാണ് സലാർ. ചിത്രത്തില് വര്ദ്ധരാജ് മാന്നാര് ആയി പൃഥ്വിരാജും എത്തുന്നുണ്ട്. പ്രിത്വിരാജിന്റെ പ്രൊഡക്ഷനാണ് കേരളത്തില് സലാര് വിതരണം ചെയ്യുന്നത്. ഡിസംബര് 22ന് സലാർ തീയറ്ററിൽ എത്തും. 160 കോടി രൂപയാണ് ഒടിടി റൈറ്റ്സിന് സലാറിന് ലഭിച്ചത്. ഒടിടി റൈറ്റ്സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്വഹിക്കുന്നത് ഭുവൻ ഗൗഡയാണ്. സംഗീതം രവി ബസ്രുറും. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഅത് കാരണം സിനിമ പ്രോജക്ടുകൾ നഷ്ടപ്പെട്ടു; മകളുടെ കരിയർ തകർച്ചയെക്കുറിച്ച് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര
താരങ്ങളുടെ ശസ്ത്രക്രിയകളെ കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പ്രിയങ്ക ചോപ്ര മൂക്കിലെ മൂക്ക് ശസ്ത്രക്രിയയും ഇത്തരത്തിൽ ചർച്ചാ വിഷയമാണ്. തന്റെ പല അഭിമുഖങ്ങളിലും താരം ഇതേ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അടുത്തിടെ പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര ഇതേ കുറിച്ച് തുറന്ന് പറഞ്ഞു. ബോളിവുഡ് ഹംഗാമയോട് സംസാരിച്ച മധു ചോപ്ര, തന്റെ മൂക്ക് തെറ്റിയതിനെ തുടർന്ന് പ്രിയങ്ക ചോപ്രയ്ക്ക് ഒന്നിലധികം സിനിമാ പ്രോജക്ടുകൾ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തി. എന്നിരുന്നാലും, അവൾ തിരിച്ചുവന്നു. “പണ്ടൊക്കെ ഒരു കളിപ്പാട്ടം ഉണ്ടായിരുന്നു, അടിച്ചാൽ തിരിച്ച് പൊങ്ങി വരും. അങ്ങനെയാണ് പ്രിയങ്ക. ആർക്കും അവളെ അടിച്ചമർത്താൻ കഴിഞ്ഞില്ല, എന്നത്തേക്കാളും കരുത്തോടെ തിരിച്ചുവന്നു. കഠിനമായ അധ്വാനത്തിലൂടെയാണ് അവൾ അത് ചെയ്തത്. സമർപ്പണത്തോടെ തുടർന്നു,” മധു ചോപ്ര പറഞ്ഞു.
Read Moreബ്ലോക്ക്ബസ്റ്റർ ചിത്രം; ദീപാവലി ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ
ദീപാവലി ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. നിർമ്മാതാവ് അമൃതപാൽ സിംഗ് ബിന്ദ്രയുടെ ദീപാവലി പാർട്ടിയിൽ നിന്നുള്ള ചില ചിത്രങ്ങൾ മാധുരി ദീക്ഷിതും ശ്രീറാം നെനെയും പങ്കിട്ടു. വെള്ളിയാഴ്ചയാണ് പാർട്ടി നടന്നത്. മാധുരി ദീക്ഷിത്-ശ്രീറാം നേനെ, വിക്കി കൗശൽ-കത്രീന കൈഫ്, അനന്യ പാണ്ഡെ-ആദിത്യ റോയ് കപൂർ. ഡിസൈനർ മനീഷ് മൽഹോത്ര, ഷനായ കപൂർ എന്നിവർ പങ്കെടുത്തു. മറ്റൊരു ചിത്രത്തിൽ കരൺ ജോഹറിനൊപ്പം മാധുരി-ശ്രീറാം എന്നിവരെ കാണാം. സിദ്ധാർത്ഥ് മൽഹോത്ര-കിയാര അദ്വാനി, സഞ്ജയ് കപൂർ, ഭൂമി പെഡ്നേക്കർ എന്നിവർക്കൊപ്പം അവർ പോസ് ചെയ്യുന്നത് കാണാം. സുഹാന ഖാൻ, അഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരും പാർട്ടിയിൽ പങ്കെടുത്തു.
Read Moreഎത്നിക് ലുക്കിൽ തിളങ്ങി ആലിയ ഭട്ടും രൺബീർ കപൂറും; വൈറലായി ചിത്രങ്ങൾ
ദീപാവലി പാർട്ടിയിൽ പങ്കെടുത്ത് ബോളിവുഡ് ദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും വീട്ടിൽ നടന്ന പാർട്ടിയിൽ കടും ചുവപ്പ് നിറത്തിലുള്ള ലെഹങ്കയാണ് ആലിയ ധരിച്ചത്. ദമ്പതികൾ കൈപിടിച്ച് വേദിയിലേക്ക് പ്രവേശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എത്നിക് വസ്ത്രങ്ങൾ ധരിച്ചാണ് ദമ്പതികൾ പാർട്ടിയിലെത്തിയത്. ചുവന്ന ലെഹങ്കയിൽ ആലിയ സുന്ദരിയായി കാണപ്പെട്ടപ്പോൾ, കറുത്ത ജാക്കറ്റും വെള്ള പാന്റും കറുത്ത കുർത്തയുമാണ് രൺബീർ തിരഞ്ഞെടുത്തത്. ശനിയാഴ്ച രാത്രി മുംബൈയിലെ കരീനയുടെയും സെയ്ഫിന്റെയും വീട്ടിൽ നടന്ന ആഘോഷവേളയിൽ രൺബീറിന്റെ അമ്മയും നടിയുമായ നീതു കപൂറും പങ്കെടുത്തു. പിങ്ക് നിറത്തിലുള്ള സൽവാർ സ്യൂട്ടാണ് ധരിച്ചിരുന്നത്. കൂടാതെ, അർജുൻ കപൂർ, അമൃത അറോറ, കരിഷ്മ കപൂർ, കുനാൽ കെമ്മു, സോഹ അലി ഖാൻ എന്നിവരും പാർട്ടിയിൽ പങ്കെടുത്തു.
Read Moreവരുന്നു… തിരികെ…
പ്രദീപ് ഗോപി നീണ്ട ഒമ്പതു വര്ഷത്തെ ഇടവേളയ്ക്കു വിട. മലയാളത്തിന്റെ ആക്ഷന് ക്വീന് വാണി വിശ്വനാഥ് സിനിമയിലേക്ക് തിരികെയെത്തുന്നു. ശ്രീനാഥ് ഭാസി, ലാല്, സൈജു കുറുപ്പ് എന്നിവര് കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആസാദി എന്ന സിനിമയിലൂടെയാണ് വാണിയുടെ മടങ്ങിവരവ്. ലിറ്റില് ക്രൂ ഫിലിംസിന്റെ ബാനറില് ഫൈസല് രാജ നിര്മിക്കുന്ന ത്രില്ലര് ഗണത്തിലുള്ള ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോര്ജാണ്. സംവിധായകന് സാഗറിന്റേതാണ് ആസാദിയുടെ തിരക്കഥ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് നടനും വാണി വിശ്വനാഥിന്റെ ഭര്ത്താവുമായ ബാബുരാജ് ഇക്കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. വരുന്നു, തിരികെ… എന്ന അടിക്കുറിപ്പോടെയാണ് ആസാദിയുടെ പോസ്റ്റര് ബാബുരാജ് പങ്കുവച്ചത്. പെണ്പുലി തിരിച്ചുവരുന്നു എന്നാണ് പോസ്റ്ററിനു താഴെ ആരാധകരിലൊരാള് കുറിച്ചത്. അയണ് ലേഡി റിട്ടേണ്ഡ്, ഞങ്ങളുടെ റിയല് ലേഡി സൂപ്പര് സ്റ്റാര് എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകള്. വാണി വിശ്വനാഥിനെപ്പോലെ ആക്ഷന് രംഗങ്ങളില് ശോഭിച്ച…
Read Moreരശ്മിക മന്ദാനയുടെ ഡീപ് ഫേക് വീഡിയോ; കേസെടുത്തു
ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ മോർഫ് ചെയ്ത വീഡിയോ സോഷ്യല് മീഡിയയില് പ്രചരിച്ച സംഭവത്തിൽ ഡൽഹി പോലീസ് എഫ്ഐആർ ഫയൽ ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹി വനിതാ കമ്മീഷനും നടപടി ആവശ്യപ്പെട്ടിരുന്നു. രശ്മിക മന്ദാന ലിഫ്റ്റിൽ കയറുന്ന തരത്തിലുള്ള വ്യാജ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ലക്ഷക്കണക്കിന് ആളുകള് സമൂഹ മാധ്യമങ്ങളിലൂടെ ഈ ഡീപ് ഫേക്ക് വീഡിയോ കണ്ടിരുന്നു. മാധ്യമ പ്രവർത്തകനായ അഭിഷേക് കുമാറാണ് വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഇന്റർനെറ്റിൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങളും മോർഫ് ചെയ്ത ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാൻ പുതിയ നിയമ-നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read Moreആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല
എനിക്ക് ചെയ്യാൻ പറ്റാത്ത സിനിമകൾ ഒഴിവാക്കിയിട്ടുണ്ട്. ഏത് അഭിനേതാക്കൾക്കും തന്നെ തേടി വരുന്ന സിനിമകളിൽനിന്നേ തെരഞ്ഞെടുക്കാൻ പറ്റൂ. വർഷത്തിൽ ഇത്ര പടം ചെയ്യാമെന്ന് ആരോടും വാക്കൊന്നും പറഞ്ഞിട്ടില്ല. എനിക്ക് അങ്ങനെയൊരു ആക്ടർ ആകണമെന്നില്ല. ഓടി നടന്ന് സിനിമ ചെയ്യണമെന്നില്ല. ഇപ്പോൾ വർക്ക് നടക്കുന്ന ഒരുപാട് സിനിമകളുടെ കഥ ഞാൻ കേട്ടതാണ്. നല്ല ടെക്നിക്കൽ ക്രൂവായിരുന്നു. പക്ഷെ എന്റെ കംഫർട്ടിലല്ലാത്ത കഥാപാത്രമായതിനാൽ വേണ്ടെന്ന് വ്യക്തമായി പറഞ്ഞു. ഒരുപരിധി വരെയെ എനിക്ക് ഇന്റിമേറ്റ് സീനുകളിൽ കംഫർട്ട് ഉള്ളൂ. അപ്പോൾ ഞാനൊരിക്കലും എനിക്ക് ചെയ്യാൻ വേണ്ടി ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല. സിനിമ ഡിമാൻഡ് ചെയ്യുന്ന കാര്യമാണ്, എനിക്ക് വേണ്ടി മാറ്റാൻ പറയുന്നത് മോശമാണ്. സോപ്പ് പതപ്പിച്ച് പറയാറില്ല. കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്ന് പറയുന്നതാണ് എന്റെ രീതി. നല്ല സിനിമകൾ കണ്ടാൽ അതിന്റെ മേക്കേർസിന് സിനിമ കണ്ട് ഇഷ്ടമായെന്നും ഒപ്പം…
Read More