ര​ശ്‌മിക മ​ന്ദാ​ന​യു​ടെ ഡീ​പ് ഫേ​ക് വീ​ഡി​യോ; കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: ന​ടി ര​ശ്‌​മി​ക മ​ന്ദാ​ന​യു​ടെ മോ​ർ​ഫ് ചെ​യ്ത വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്തു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ്യാ​ജ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​നും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ര​ശ്‌​മി​ക മ​ന്ദാ​ന ലി​ഫ്റ്റി​ൽ ക​യ​റു​ന്ന ത​ര​ത്തി​ലു​ള്ള വ്യാ​ജ വീ​ഡി​യോ ആ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഈ ​ഡീ​പ് ഫേ​ക്ക് വീ​ഡി​യോ ക​ണ്ടി​രു​ന്നു.


മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഭി​ഷേ​ക് കു​മാ​റാ​ണ് വീ​ഡി​യോ​യ്‌​ക്ക് പി​ന്നി​ലെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​ത്ത​ര​ത്തി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ളും മോ​ർ​ഫ് ചെ​യ്‌​ത ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്ന​ത് ത​ട​യാ​ൻ പു​തി​യ നി​യ​മ-​നി​യ​ന്ത്ര​ണ ച​ട്ട​ക്കൂ​ടു​ക​ൾ സൃ​ഷ്‌​ടി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment