ഞങ്ങളുടെ കുടുംബത്തെ ഒരുമിച്ച് നിർത്തുന്ന മാഗ്നെറ്റെന്ന് പറയുന്നത് ഭാര്യ സമയാണ്. അത്രയും ബ്ലെസ്ഡാണ് ഞാൻ അക്കാര്യത്തിൽ. എനിക്ക് ഒരു ഷോൾഡറാണ് സമ. ഒരു പ്രത്യേക കെയറാണ് അവൾ എനിക്ക്. സമയുടെ കോളജ് പഠനം രണ്ടാം വർഷം ആയപ്പോഴേക്കും ഞങ്ങളുടെ കല്യാണമായി. അതിനുശേഷം ഞങ്ങൾ ഒരുമിച്ചാണ് വളരുന്നത്. എന്റെ സുഹൃത്തെന്നോ സമയുടെ സുഹൃത്തെന്നോ ഇല്ല. ഞങ്ങളുടെ സുഹൃത്തുക്കളാണ്. ഒറ്റയ്ക്ക് പുറത്ത് പോയാൽ എന്ത് ചെയ്യുമെന്ന് സമ എന്നോട് ചോദിക്കും. അത്രയും ഞാൻ അവളിൽ ഡിപ്പെൻഡന്റാണ്. മനസു തുറന്ന് ആസിഫ് അലി.
Read MoreCategory: Movies
ഫ്ലോപ്പിൽ തുടങ്ങിയതാരം, മിന്നിച്ച് മിർണ മേനോൻ
ഫ്ലോപ്പിൽ തുടങ്ങുകയും പിന്നീട് വമ്പൻ ഹിറ്റിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ അനവധി താരങ്ങൾ സിനിമയിൽ ഉണ്ടായിട്ടുണ്ട്. ആ നിരയിൽ അവസാനം വരുന്നത് നടി മിർണ മേനോൻ ആണ്. ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മലയാളിയായ താരം ഇന്ന് ജയിലറിലൂടെ ആരാധകരുടെ പ്രിയങ്കരിയായി കഴിഞ്ഞിരിക്കുകയാണ്. 650 കോടി കളക്ഷൻ നേടിയ ചിത്രത്തിൽ രജനീകാന്തിന്റെ മരുമകളുടെ വേഷമാണ് മിർണ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെപ്പെട്ടെന്നാണ് ഹിറ്റാവുന്നത്. അത്തരത്തിൽ നടിയുടെ പുത്തൻ ചിത്രങ്ങളും തരംഗമായിരിക്കുന്നു. ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ഫോട്ടോഷൂട്ടുകൾ പലതും ശ്രദ്ധിക്കപ്പെടാറുണ്ട്. ചുരുക്കം സിനിമകളിൽ മാത്രമാണ് മീർണ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലും തമിഴിലും തെലുങ്കിലും താരം സജീവമാണ്.
Read Moreക്രിക്കറ്റ് സ്റ്റാറുമായി പൂജ ഹെഗ്ഡെ പ്രണയത്തിലോ; ടെൻഷനടിച്ച് ആരാധകർ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരസുന്ദരിയാണ് പൂജ ഹെഗ്ഡെ . മോഡലിംഗ് രംഗത്തുനിന്നാണ് പൂജ സിനിമയിലേക്ക് എത്തുന്നത്. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് പൂജ ഹെഗ്ഡെ. സോഷ്യൽ മീഡിയയിലെയും മിന്നും താരമാണ് നടി. 22 മില്യണിലധികം ആരാധകരാണ് പൂജയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഗ്ലാമറസ് വേഷങ്ങളിലടക്കം പൂജ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലായി മാറാറുണ്ട്. ബോളിവുഡിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല.നടിയുടെ പേരിൽ നിരവധി ഗോസിപ്പുകൾ ഇതിനകം വന്നു കഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും പൂജയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുകയാണ്. ഒരു സ്റ്റാർ ക്രിക്കറ്ററുമായി നടി പ്രണയത്തിലാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. മാത്രവുമല്ല ഇരുവരും ഉടൻ വിവാഹത്തിരാകുമെന്നും പറയപ്പെടുന്നു. ബോളിവുഡിൽ ഇതു സംബന്ധിച്ച വാർത്തകൾ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ക്രിക്കറ്റ് താരം ആരാണെന്നോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. അടുത്തിടെ ഒരു…
Read Moreയുവനടിക്കെതിരേ സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പട്ടാമ്പിക്കാരനെതിരെ പോലീസ് കേസ്
കൊയിലാണ്ടി: മലയാള സിനിമയിലെ പ്രമുഖ യുവനടി കൊയിലാണ്ടി കോടതിയില്‍ ഹാജരായി മൊഴി നല്കി. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസിലാണ് കൊയിലാണ്ടി കോടതിയില്‍ മൊഴി നല്‍കിയത്. വാട്ട്സാപ്പിലും മെസഞ്ചറിലും നേരിട്ടുമെല്ലാമായി നിരന്തരം മെസേജ് അയച്ച് തന്നെ ശല്യപ്പെടുത്തുകയും ഫേസ്ബുക്ക് ലൈവില്‍ വന്ന് കുടുംബത്തെ ഉള്‍പ്പെടെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തതിനെതിരേ നടി എലത്തൂര്‍ പോലീസില്‍നല്‍കിയ കേസിലാണ് കോടതിയില്‍ എത്തി മൊഴി രേഖപ്പെടുത്തിയത്.’ പട്ടാമ്പി സ്വദേശി കിഷോറാണ് നടിയ്ക്കും കുടുംബത്തിനും നിരന്തരം ശല്യം ചെയ്ത് മെസേജ് അയയ്ക്കുകയും ഫേസ്ബുക്കില്‍ അധിക്ഷേപിക്കുകയും ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (ഡി), കേരള പോലീസ് ആക്റ്റിലെ 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എലത്തുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് സ്വദേശിയാണ് യുവനടി.
Read Moreകഥാപാത്രത്തിനായ് ഇങ്ങനെ ചെയ്യേണ്ടി വന്നു, മോശം കമന്റുകൾ വേദനിപ്പിച്ചു; ട്രോളുകളോട് പ്രതികരിച്ച് എമി ജാക്സൺ
നടി എമി ജാക്സൺ അടുത്തിടെ താൻ പങ്കെടുത്ത ഒരു പരിപാടിയിൽ നിന്ന് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ട്രോളുകളാണ് താരത്തിനെതിരെ വന്നത്. സിലിയൻ മർഫി ഫീമെയിൽ വേർഷൻ എന്നാണ് ചിത്രങ്ങൾക്ക് താഴെ വന്ന കമന്റുകൾ. ഇപ്പോഴിതാ ട്രോളിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, സിലിയൻ മർഫിയുമായി താരതമ്യപ്പെടുത്തുന്നതിന് പ്രതികരണം അറിയിച്ചിരിക്കുകയാണ് എമി. ട്രോളന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് നടി പറഞ്ഞു, “ഞാനൊരു അഭിനേതാവാണ്, ഞാൻ എന്റെ ജോലി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാൻ യുകെയിൽ പുതിയ പ്രൊജക്റ്റ് ചിത്രീകരണത്തിന്റെ ഭാഗമായുണ്ട്. അതിനാൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായ് എനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നു. അതിനായാണ് മെലിഞ്ഞത്. ആ വേഷത്തിൽ എന്നെത്തന്നെ മുഴുവനായി സമർപ്പിക്കുന്നു. ഓൺലൈനിലുള്ള ഇത്തരം ആക്ഷേപം വളരെ സങ്കടകരമാണ്. സിനിമയ്ക്കായി അവരുടെ ലുക്കിൽ കാര്യമായ മാറ്റം വരുത്തേണ്ടി വന്ന സഹതാരങ്ങൾക്കൊപ്പം…
Read Moreസംവിധായകന് കെ.ജി ജോര്‍ജിന്റെ സംസ്കാരം ഇന്ന്; സംയുക്ത അനുസ്മരണത്തിന് ഫെഫ്കയും മാക്ടയും
അന്തരിച്ച ചലച്ചിത്ര സംവിധായകന് കെ.ജി ജോര്‍ജിന്റെ സംസ്കാരം ഇന്ന് വെെകുന്നേരം 4.30 ന് കൊച്ചിയിലെ രവിപുരം ശ്മശാനത്തിൽ നടക്കും. എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് മൂന്ന് മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും ടൗൺ ഹാളിൽ അന്തിമോപചാരം അർപ്പിക്കാം.വെെകുന്നേരം ആറിന് മാക്ടയും ഫെഫ്കയും സംയുക്തമായി അനുസ്മരണം സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ എറണാകുളം കാക്കനാടുള്ള വയോജന കേന്ദ്രത്തിലായിരുന്നു കെ.ജി ജോർജിന്റെ അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് ആറ് വർഷമായി ഇവിടെയായിരുന്നു താമസം. കെ ജി ജോർജിന്റെ നിര്യാണത്തിൽ സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാന ചിത്രം. സ്വപ്നാടനം, കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 19 സിനിമകൾ മാത്രമാണ് 40 വർഷത്തിനിടയിൽ സംവിധാനം…
Read Moreഅറിയാവുന്ന തൊഴിൽ വച്ച് സിനിമയിലേക്കെത്തി; ഇന്ദ്രൻസിലെ വേന്ദ്രനെ തുറന്നുകാട്ടി പ്രിയദർശൻ
ഇന്ദ്രൻസിൽ ഒരു വേന്ദ്രനുണ്ട്. പണ്ട് കല്ലിയൂർ ശശി നിർമിച്ച ഒരു ചിത്രത്തിൽ മൂന്നുദിവസത്തെ അഭിനയത്തിനായി ഇന്ദ്രൻസ് എത്തി. പ്രതിഫലമായി ഇന്ദ്രൻസ് പറഞ്ഞത് 15,000 രൂപയാണ്. 5,000 രൂപയിൽ കൂടുതൽ തരില്ലെന്നും ആ തുകയ്ക്ക് വേറെ ആളിനെ വച്ച് അഭിനയിപ്പിച്ചോളാമെന്നുമായി കല്ലിയൂർ ശശി. ഇതിനിടെ രണ്ടു ദിവസം ഇന്ദ്രൻസ് അഭിനയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശിയോട് ഇന്ദ്രൻസ് ചോദിച്ചു ഞാൻ രണ്ടു ദിവസം അഭിനയിച്ച രംഗങ്ങൾ റീഷൂട്ട് ചെയ്യാൻ എത്ര രൂപയാകും? 40,000 വരെയാകുമെന്ന് ശശി പറഞ്ഞു. അപ്പോൾ വളരെ നിഷ്കളങ്കമായി ഇന്ദ്രൻസ് പറഞ്ഞത് എനിക്ക് 15,000 രൂപ തന്നാൽ ചേട്ടന് 25,000 രൂപ ലാഭമല്ലേ എന്നായിരുന്നു. ദേഷ്യത്തിൽനിന്ന ശശി ഇതുകേട്ടു പൊട്ടിച്ചിരിച്ചു. സിനിമയിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ലെന്നു മനസിലാക്കിയ അദ്ദേഹം, ആദ്യം അറിയാവുന്ന തൊഴിൽ വച്ച് സിനിമയിലേക്കെത്തി. ചെറിയ വേഷങ്ങൾ ലഭിച്ചു. അതിന് ജനങ്ങളുടെ അംഗീകാരം കിട്ടിയതോടെ കൂടുതൽ…
Read Moreരഹസ്യക്രോപ്പിംഗിൽ സായ് പല്ലവിക്ക് കല്യാണം; വിവാഹ വാർത്താ ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സായ് പല്ലവി
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമാണ് സായ് പല്ലവി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സായ് പല്ലവിയും തമിഴ് സംവിധായകൻ രാജ്കുമാര് പെരിയസാമിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് വൈറലാകുന്നത്. ഇപ്പോഴിതാ ഈ കുപ്രചാരണങ്ങള്‍ക്കെതിരെ തുറന്നടിക്കുകയാണ് താരം. സത്യസന്ധമായി പറഞ്ഞാൽ ഞാൻ കിംവദന്തികളെ കാര്യമാക്കുന്നില്ല, എന്നാൽ അതിൽ കുടുംബാംഗങ്ങളായ സുഹൃത്തുക്കളെ ഉൾപ്പെടുത്തുമ്പോൾ ഞാൻ സംസാരിക്കണം. എന്റെ സിനിമയുടെ പൂജാ ചടങ്ങിൽനിന്നുള്ള ഒരു ചിത്രം മനഃപൂർവം മുറിച്ച് വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിച്ചു. എന്റെ ജോലി സംബന്ധമായ സന്തോഷകരമായ അറിയിപ്പുകൾ പങ്കിടാൻ ഉള്ളപ്പോൾ, ഈ തൊഴിലില്ലായ്മ പ്രവൃത്തികൾക്കെല്ലാം വിശദീകരിക്കേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് തീർത്തും നീചമാണ്- എന്നാണ് സായ് പല്ലവി കുറിച്ചത്. രാജ്കുമാര് പെരിയസാമിയെ സായ്പല്ലവി രഹസ്യമായി വിവാഹം കഴിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളോടെ പ്രചരിച്ചത്. ഇരുവരും പൂമാലയിട്ട് നില്ക്കുന്ന ചിത്രങ്ങള്‍ സായി പല്ലവിയുടെ ഫാൻ ഗ്രൂപ്പുകളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. സത്യത്തില്‍…
Read Moreക്ഷേത്ര ദര്‍ശനം ചെയ്ത് മോഹന്‍ലാല്‍; പൊന്നാടയണിയിച്ച് സ്വീകരിച്ച് അധികൃതര്‍; ചിത്രങ്ങള്‍ വെെറൽ
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനം നടത്തി നടന് മോഹന്‍ലാല്‍. ക്ഷേത്രത്തില്‍ എത്തിയ മോഹന്‍ലാലിനെ പൊന്നാടയണിയിച്ച് അധികൃതര്‍ സ്വീകരിച്ചു. ഇന്ന് പുലർച്ചെയാണ് മോഹന്‍ലാല്‍ ക്ഷേത്രത്തിൽ എത്തിയത്. 2016 ൽ ഇവിടെ എത്തി ക്ഷേത്ര ദർശനം കഴിഞ്ഞ് പോയ ശേഷം പിന്നീട് ഇന്നാണ് വീണ്ടും എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തുന്ന നേര് എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Read Moreസിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ സംവിധായകന്റെ ചിരിയിവിടെത്തന്നെയുണ്ടാകും; ലിജോ.ജോസ്.പെല്ലിശേരി
അന്തരിച്ച സംവിധായകൻ കെ.ജി ജോർജിന്റെ ഓർമകൾക്കു മുൻപിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ സംവിധായകന്റെ ചിരിയിവിടെ തന്നെയുണ്ടാകും. അദ്ദേഹമാണ് എന്റെ ആശാൻ എന്നും പറഞ്ഞാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങൾ ആ കഥ കവിഞ്ഞൊഴുകി . ചിന്തയുടെ നാലാമത്തെ ചുവര് തകർത്തു പുറത്തേക്കോടിയ കഥാപാത്രങ്ങളുടെ വിപ്ലവം കണ്ടു മത്തു പിടിച്ച മലയാള നവതരംഗത്തിന്റെ പിതാവ് തന്റെ ഫ്രഞ്ച് ഊശാന്താടിയിൽ വിരലോടിച്ച ശേഷം ആർത്തട്ടഹസിച്ചു. ആദ്യം കാണുമ്പോൾ സ്വപ്നാടകനായ ഒരു ചെറുപ്പക്കാരന്റെ മനസിന്റെ ചുരുളുകൾക്കിടയിൽ എന്തോ തിരയുകയാരുന്നു അയാൾ . പിന്നീട് പുതുതായി പണിത ഐരാവതക്കുഴി പഞ്ചായത്തിലെ പാലം തകർന്നപ്പോൾ ആൾക്കൂട്ടത്തിനിടയിൽ ,ഭാവന തീയേറ്റേഴ്സിൽ നിന്നും കാണാതായ തബലിസ്റ്റ് അയ്യപ്പൻറെ…
Read More