റിമ കല്ലിങ്കൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സെൽഫി ചിത്രങ്ങൾ കൗതുക മുണർത്തി. ഓണാഘോഷത്തിന്റെ സെൽഫികളാണു റിമ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. സഹപ്രവർത്തകർ ഉൾപ്പെടെ നിരവധിപ്പേരാണ് ചിത്രങ്ങൾക്കു കമന്റുകളുമായി എത്തുന്നത്. റിമയുടെ പ്രായം കുറഞ്ഞുവരികയാണെന്നും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ റിമ മലയാള സിനിമയിൽ സജീവമാകണമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
Read MoreCategory: Movies
ലാലേട്ടനോടൊപ്പം ഒരുസിനിമ ചെയ്യുക എന്ന എന്റെ ആ വലിയ സ്വപ്നം സത്യമായി; രശ്മി അനിൽ
ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജീത്തു സാര്‍ നേര് എന്ന സാറിന്റെ സിനിമയിലേക്ക് വിളിച്ചു. വേഷം ചെറുതായാലും വലുതായാലും ഉള്‍പ്പെടുത്താന്‍ കാണിച്ച മനസിന് നന്ദി സാര്‍. അങ്ങനെ 2023ല്‍ എന്റെ ആ വലിയ സ്വപ്നം സത്യമായി. ലാലേട്ടനോടൊപ്പം ഒരുസിനിമ ചെയ്യുക എന്നത്. എന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയ ജീത്തുസാറിനും ആശിര്‍വാദ് ഫിലിംസിനും ലാലേട്ടനും നന്ദി പറഞ്ഞ് രശ്മി അനിൽ
Read Moreശ്രുതിഹാസനെ പിന്തുടർന്ന് ശല്യംചെയ്ത് ആരാധകൻ
തന്നെ പിന്തുടർന്ന് ശല്യം ചെയ്ത ആരാധകനു നേരേ അനിഷ്ടം പ്രകടിപ്പിച്ച് തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ. മുംബൈയിൽ വിമാനത്താവളത്തിലെത്തിയ താരത്തെ ആരാധകൻ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. തന്നെ പിന്തുടരുന്ന വ്യക്തിക്കെതിരേ അനിഷ്ടം പ്രകടിപ്പിക്കുന്ന ശ്രുതി ഹാസനെയാണ് വീഡിയോയിൽ കാണുന്നത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രുതി ആദ്യം ആരാധകർക്കൊപ്പം ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നുണ്ട്. കൂടെ നിന്നു ഫോട്ടോ എടുത്ത ശേഷവും ഇയാൾ നടിയെ പിന്തുടരുകയായിരുന്നു. ആരാണ് അയാളെന്ന് ശ്രുതി ഹാസൻ അവിടെയുള്ള ഫോട്ടോഗ്രാഫര്‍മാരോടു തിരക്കുന്നുണ്ടായിരുന്നു. എന്തിനാണയാള്‍ ഇവിടെ നില്ക്കുന്നതെന്നു താരം ചോദിക്കുന്നതും കേള്‍ക്കാം. കാറിനടുത്ത് എത്തിയപ്പോഴും അയാള്‍ നടിയുടെ പുറകെ തന്നെയുണ്ട്. അവിടെ വന്നും അയാൾ നടിയോട് സെൽഫി എടുക്കാൻ നിർബന്ധിക്കുന്നു. എന്നാല്‍ എനിക്ക് താങ്കള്‍ ആരാണെന്ന് അറിയില്ല എന്ന് മാന്യമായി നടി പറയുന്നു. മറ്റ് ആരാധകരും നടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ശല്യം ചെയ്ത ആരാധകനോട് അനിഷ്ടം പ്രകടിപ്പിച്ച…
Read Moreതൃഷ വിവാഹിതയാകുന്നു? വരൻ മലയാളിയായ സിനിമാ നിർമാതാവ്?
തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് തൃഷ കൃഷ്ണന്. മണി രത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ കുന്ദവൈ എന്ന കഥാപാത്രത്തിലൂടെ തൃഷയ്ക്ക് സമീപകാലത്ത് പാന്‍ ഇന്ത്യന്‍ ശ്രദ്ധയും ലഭിച്ചു. ഇപ്പോഴിതാ തൃഷ വീണ്ടും വാര്‍ത്തകളിലേക്ക് എത്തിയിരിക്കുകയാണ്. താരം വിവാഹിതയാവാന്‍ തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മലയാളത്തില്‍നിന്നുള്ള ഒരു ചലച്ചിത്ര നിര്‍മാതാവുമായാണ് തൃഷയുടെ വിവാഹമെന്ന് ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്. എന്നാൽ ഇത് ആരാണെന്നോ വിവാഹം എന്നായിരിക്കുമെന്നോ ഇത് സംബന്ധിച്ച റിപ്പോർട്ടുകളിലൊന്നും പറയുന്നില്ല. റിപ്പോര്‍ട്ടുകളോടുള്ള ഔദ്യോഗിക പ്രതികരണവും ഇതുവരെ എത്തിയിട്ടില്ല. മുമ്പ് വരുണ്‍ മണിയന് എന്ന നിര്മാതാവുമായുള്ള തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ ഇത് വിവാഹത്തിലേക്ക് എത്തിയില്ല. വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്ത് തൃഷ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. എന്റെ ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിന്റെ സമ്മര്‍ദംകൊണ്ട് വിവാഹിതയിട്ട് പിന്നീട് അത് ഡിവോഴ്സിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം…
Read Moreനയൻതാര ഇനി ബോളിവുഡിലേക്കില്ല?
ജവാന് വന്‍ വിജയമായി മാറിയെങ്കിലും ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ നായികയായി എത്തിയ നയന്‍താര നിരാശയിൽ. സംവിധായകന് ആറ്റ്ലിയോടാണ് നയന്‍താരയുടെ അതൃപ്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നയന്‍താരയുടെ ബോളിവുഡ് എന്‍ട്രി കുറിച്ച ചിത്രമാണ് ജവാന്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താരയെ ജവാനില്‍ ഒതുക്കിക്കളഞ്ഞുവെന്നും അതില്‍ താരത്തിന് നിരാശയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ കഥാപാത്രത്തെ വെട്ടി ചെറുതാക്കി പകരം ദീപികയുടെ കഥാപാത്രത്തെ പ്രധാനപ്പെട്ടതാക്കിയതില് നയന്‍താര അസ്വസ്ഥയാണത്രേ. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദീപിക അഭിനയിച്ചിരുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ ദീപിക അഭിനയിച്ചതെന്ന് നേരത്തെ ഷാരൂഖ് ഖാന് പറഞ്ഞിരുന്നു. ചിത്രത്തില്‍ നായിക നയന്‍താര ആണെങ്കിലും കാണുന്നവര്‍ക്ക് ഷാരൂഖ് ഖാന്-ദീപിക പദുക്കോണ്‍ ചിത്രമായേ ജവാന് തോന്നുകയുള്ളൂവെന്നും അതാണ് നയന്‍താരയെ നിരാശപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ ഇനി ഉടനെയൊന്നും നയന്‍താര ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള സാധ്യതയില്ലെന്നും…
Read Moreമാറ്റേണ്ട ഒന്നിൽ കൂടുതൽ ശീലങ്ങളുണ്ട്
ഒന്നിൽ കൂടുതൽ ശീലങ്ങൾ എനിക്ക് മാറ്റേണ്ടതായുണ്ട്. അനിയന്ത്രിതമായി ഷോപ്പിംഗ് ചെയ്യുന്നത് എന്റെ ശീലമാണ്. ഒരു കാര്യവുമില്ലാതെ ഷോപ്പ് ചെയ്ത് കൊണ്ടിരിക്കും. അത് വാങ്ങിച്ചില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നലാണ്. എന്നാൽ വാങ്ങിയാൽ ഒരു ദിവസത്തെ എക്സൈറ്റ്മെന്റ് മാത്രമാണ്. രണ്ടാമത്തെ ദിവസം അതെവിടെയാണെന്നുപോലും എനിക്കോർമയുണ്ടാകില്ല. ആവശ്യമുള്ളത് മാത്രം വാങ്ങിക്കുക എന്ന ശീലത്തിലേക്ക് വരണം എന്നുണ്ട്. പക്ഷെ ഈ നിമിഷം വരെ അത് നടന്നിട്ടില്ല. ഭക്ഷണം കഴിക്കുന്നതും എനിക്ക് നിയന്ത്രിക്കാൻ പറ്റാറില്ല. ഇന്നെങ്കിലും ഡയറ്റ് ചെയ്യണമെന്ന് കരുതും. ഉച്ചവരെ ഞാൻ പിടിച്ച് നിൽക്കും. ഉച്ച കഴിഞ്ഞാൽ എന്റെ മനസ് മാറും. ഇങ്ങനെ ജീവിച്ചിട്ട് എന്താണ്, എനിക്കിഷ്ടമുള്ളത് കഴിക്കും എന്നൊക്കെ പറഞ്ഞ് എല്ലാം കഴിക്കും. രാത്രിയായാൽ ഞാനിന്ന് എന്തൊക്കെ കഴിച്ചു എന്നറിയാമോ എന്ന് പറഞ്ഞ് ആശങ്കപ്പെടും. -ഭാവന
Read Moreസംഘട്ടനരംഗത്തോട് താത്പര്യമില്ല; അനൂപ് മേനോൻ
സംഘട്ടന രംഗങ്ങളുള്ള സിനിമകൾ ചെയ്യാൻ താൽപര്യമില്ല. ഒരുപാട് സിനിമകൾ ഇക്കാരണത്താൽ ഞാൻ ഒഴിവായിട്ടുണ്ട്. ഫൈറ്റർക്ക് ഇടി കൊള്ളും എന്ന് ഒരു സംശയവുമില്ലാത്ത കാര്യമാണ്. സ്റ്റെപ്പിന്റെ മണ്ടയിൽനിന്ന് ഇടിച്ച് മറിച്ചിട്ട് നടുവും തല്ലി വീണിട്ട് ഫൈറ്റർ കരയുന്നത് ഞാനെത്രയോ തവണ കണ്ടിട്ടുണ്ട്. അവരുടെ ജോലിയാണ് പക്ഷെ എനിക്കത് കാണാൻ വലിയ പാടാണ്. എന്റെ ഒരു സിനിമകളിലും ഫൈറ്റ് ഉണ്ടാകാറില്ല. അടുത്തിടെ വരാൽ എന്ന സിനിമയിൽ ഒരു ഫൈറ്റ് രംഗം കൂട്ടിച്ചേർത്തപ്പോൾ ബെഡ് ഇട്ട് ഫൈറ്റർമാർക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. നമ്മൾ പൊടിയും തട്ടി എണീറ്റ് പോകും. പക്ഷെ അവരുടെ ശരീരം കണ്ടാലറിയാം. ഫെറ്റിനിടെ ശരീരത്തിൽ പൊള്ളലും പൊട്ടലുകളും ഉണ്ടാകുമെന്ന് അനൂപ് മേനോൻ പറഞ്ഞു.
Read Moreഎന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങള്‍ സിനിമ മൂലം ഉണ്ടായതാണെന്ന് ചിന്തിച്ച കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക്; കുഞ്ചാക്കോ ബോബൻ
കുട്ടിക്കാലത്ത് എന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങള്‍ സിനിമ മൂലം ഉണ്ടായതാണ് എന്നൊരു തോന്നലുണ്ടായിരുന്നു . അപ്പോള്‍ സിനിമയോട് തോന്നിയ വൈരാഗ്യം കാരണമാണ് അപ്പനോട് സിനിമയൊന്നും വേണ്ട, എല്ലാം കളയൂ, ഒന്നും ആവശ്യമില്ല, സിനിമയേ ആവശ്യമില്ല എന്ന് പറഞ്ഞത്. പിന്നീട് ഞാന്‍ സിനിമയിലേക്ക് വന്നു. ഇടക്കാലത്ത് സിനിമയില്‍നിന്നു മാറിനിന്നു. പിന്നീട് സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്ത് തിരിച്ചു വന്നു. പിന്നീടു നിര്‍മാതാവായി. ഉദയയുടെ ബാനര്‍ റിവൈവ് ചെയ്തു. ഉദയയുടെ കൂടെതന്നെ കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്‍സ് എന്നൊരു ബാനര്‍ തുടങ്ങി. ഒരേവര്‍ഷം രണ്ട് സിനിമകള്‍ കോ പ്രൊഡ്യൂസ് ചെയ്തു. ഇനിയും സിനിമകള്‍ സംഭവിക്കുന്നുണ്ട്. കുട്ടിക്കാലത്തെ അറിവില്ലായ്മയുടെയും എടുത്ത് ചാട്ടത്തിന്റെയും പുറത്തായിരിക്കും അപ്പനോട് അങ്ങനെ പറഞ്ഞത്. പക്ഷെ ഇപ്പോൾ ഞാന്‍ തിരിച്ചറിയുന്നുണ്ട് സിനിമ എന്റെ ജീവിതത്തില്‍ എത്രത്തോളം വലിയ അഭിവാജ്യഘടകമാണെന്നും എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുകയാണെന്ന് പറഞ്ഞ്കുഞ്ചാക്കോ ബോബൻ
Read Moreവികാരം ഉള്ളിലൊതുക്കരുത് പ്രകടിപ്പിക്കണം; തമന്ന
തെന്നിന്ത്യന്‍ സിനിമയിലെ താരറാണിമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. ജയിലറിലെ കാവാലയ… ഗാനം ഹിറ്റായതിന് പിന്നാലെ ലസ്റ്റ് സ്റ്റോറി 2, ജീകര്താ, ആക്രി സച്ച് തുടങ്ങിയ ഒടിടി സിനിമ സീരിസ് പ്രൊജക്ടുകള്‍ തമന്നയുടെ മൂല്യം കുത്തനെ കൂട്ടി. താന്‍ ജീവിതത്തില്‍ അനുഭവിച്ച മോശം കാര്യങ്ങൾ ഓര്‍ത്തെടുക്കുകയാണ് താരം. ബോളിവുഡ് ബബിള്‍സിന് നല്കിയ അഭിമുഖത്തിലാണ് തന്റെ പിതാവ് രോഗബാധിതനായി വീണ രാത്രിയുടെ നടുക്കുന്ന ഓര്മ തമന്ന പങ്കുവച്ചത്. അച്ഛനെ അന്ന് ആ അവസ്ഥയില്‍ കണ്ടതോടെയാണ് തന്റെ ജീവിതംതന്നെ മാറിയത് എന്ന് തമന്ന പറയുന്നു.ഞാനും അച്ഛനും ഒരു വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. അച്ഛന് ആമ്പിലിക്കല്‍ ഹെര്‍ണിയ എന്ന രോഗം ഉണ്ടായിരുന്നു. പെട്ടെന്നാണ് അദ്ദേഹം കുഴഞ്ഞു വീണത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയും അടിയന്തര ഓപ്പറേഷന് വിധേയമാക്കേണ്ടിയും വന്നു. ആ രാത്രി ഭീകരമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കരുത്തനായ മനുഷ്യനെ ഇത്രയും ദുര്‍ബലനായി ഞാന്‍…
Read Moreഭാരത് മാതാ എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു; ഹരീഷ് പേരടി
ഭാരത് മാതാ എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു. ജനാധിപത്യ ഇന്ത്യയിലെ സ്ത്രികളുടെ നിലവാരം ഉയർത്തുന്ന ഈ സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനു അഭിനന്ദനങ്ങളുമായി സിനിമാ നടൻ ഹരീഷ് പേരടി. വനിതാ സംവരണ ബിൽ പാസാക്കിയതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല…എന്തായാലും സ്ത്രീയുടെ പ്രാതിനിധ്യത്തെ അനുകൂലിച്ച 454 ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ ചന്ദ്രനെ പഠിക്കാനുള്ള ചന്ദ്രയാനും കഴിഞ്ഞ്. സുര്യനിലേക്കുള്ള ആദ്യത്യാ എൽ 1 ഉം കഴിഞ്ഞ് .ജനാധിപത്യ ഇന്ത്യയിലെ സ്ത്രികളുടെ നിലവാരം ഉയർത്തുന്ന ഈ സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ ഭാരത് മാതാ…എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.
Read More