മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. സിനിമയുടെ തിരക്കിന് ഇടയിലും തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം യാത്ര പോകാന്‍ സൂപ്പര്‍ താരം എന്നും സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടനും സംവിധായകനുമായ രമേശ് പിഷാരടി പങ്കുവച്ച പത്രക്കട്ടിംഗാണ്. ഒരു ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ ഇടംനേടിയിരിക്കുകയാണ് മമ്മൂട്ടിയുടെ ചിത്രം. ഫ്രാന്‍സിലെ നഗരത്തിലൂടെ നടക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണുന്നത്. ഭാര്യ സുല്‍ഫത്തും താരത്തിനൊപ്പമുണ്ട്. രസകരമായ കുറിപ്പിനൊപ്പമാണ് പിഷാരടി പത്രത്തിന്റെ ചിത്രം പങ്കുവച്ചത്. ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ ഫ്രണ്ടിനൊപ്പം ഫ്രഞ്ചിലൊരു ഫ്രീക്കന്‍ എന്നാണ് പിഷാരടി കുറിച്ചത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
Read MoreCategory: Movies
അമ്മയിൽ അഴിച്ചു പണികൾ ഉണ്ടാകണം; മോഹൻലാലിന്റെ മേന്മ എടുത്തു പറഞ്ഞ് നടൻ ഹരീഷ് പേരടി
എനിക്ക് അമ്മ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു ഭാഗത്ത് നിലനില്‍ക്കുണ്ട്. അങ്ങനെയുള്ള എന്നെ മാറ്റിനിര്‍ത്തുകയും, എന്നാല്‍ എന്നിലെ നടനെ അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹൻലാല്‍. അത് അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ്. പലപ്പോഴും വ്യക്തിപരമായ കാര്യങ്ങള്‍ പലരും സിനിമയിലേയ്ക്ക് കൊണ്ടുവരും. എന്നാല്‍, മോഹൻലാല്‍ രണ്ടും രണ്ടായിട്ടാണ് കാണുന്നത്. അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്നോട് അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. അത് വേറെ കാര്യമാണ്. എന്നാല്‍ എന്നിലെ നടനെ അദ്ദേഹം പരിഗണിക്കുന്നുണ്ട്. അതാണ്, അമ്മ സംഘടനയോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്പോള്തന്നെ ഞാൻ മോഹൻലാല്‍ സിനിമകളുടെ ഭാഗമാകുന്നത്. അമ്മയ്ക്കെതിരേ എടുത്ത നിലപാടുകളില്‍ എനിക്ക് മാറ്റമൊന്നുമില്ല. അവര്‍ എന്നെ വിളിച്ച് ചോദിച്ചിരുന്നു. സ്ത്രീ വിരുദ്ധ നിലപാട് എടുത്തവര്‍ തുടരുന്ന കാലത്തോളം എന്റെ നിലപാടില്‍ മാറ്റമില്ല. അഴിച്ചുപണികള്‍ സംഘടനയില്‍ ഉണ്ടാകണം. -ഹരീഷ് പേരടി
Read Moreമുടി പറ്റെ വെട്ടി, കട്ടത്താടിയിൽ, തീപാറുന്ന നോട്ടം; ചാവേറിൽ ഞെട്ടിക്കുന്ന ലുക്കുമായി ചാക്കോച്ചൻ
ചോക്ലേറ്റ് ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങളിലൂടെയാണ് കുഞ്ചാക്കോ ബോബന് എന്ന നടന് ജനഹൃദയങ്ങളിലേക്ക് എത്തുന്നത്. പിന്നീട് ആ ഇമേജ് അദ്ദേഹത്തിലെ നടന് ഒരു ഭാരമായും മാറി. അത് തിരിച്ചറിഞ്ഞ് കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിച്ചാണ് കുഞ്ചാക്കോ ബോബന്റെ ഇപ്പോഴത്തെ യാത്ര. സ്ഥിരം പാറ്റേണ്‍ വിട്ടുള്ള അദ്ദേഹത്തിന്റെ പല പരീക്ഷണങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ, ആ നിരയിലേക്ക് ഒരു പുതിയ ചിത്രവും എത്തുകയാണ്. ചാവേര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം യുവനിരയിലെ ശ്രദ്ധേയ സംവിധായകന് ടിനു പാപ്പച്ചന് ആണ്. സൂപ്പർ ഹിറ്റ് ആയ അജഗജാന്തരത്തിനുശേഷം ടിനു പാപ്പച്ചന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് ചാവേര്‍. കുഞ്ചാക്കോ ബോബനൊപ്പം ആന്റണി വർഗീസും അര്ജുൻ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കേരളമൊട്ടാകെ പത്രങ്ങളോടൊപ്പം ലുക്ക് ഔട്ട് നോട്ടീസിന്റെ മാതൃകയില്‍ ചിത്രത്തിന്റെ പരസ്യ നോട്ടീസ് എത്തിയിരുന്നു. ചാക്കോച്ചന് അവതരിപ്പിക്കുന്ന…
Read Moreമലയാളത്തിൽ ഇടവേളയെടുത്തത് മനഃപൂർവം: എബ്രഹാം ഓസ്ലർ വലിയൊരു തിരിച്ചുവരവെന്ന് ജയറാം
മലയാളത്തിൽ കഴിഞ്ഞ ഒന്നരവർഷമായി ഇടവേള എടുത്തത് മനഃപൂർവമായിരുന്നുവെന്ന് നടൻ ജയറാം. നല്ലൊരു പ്രൊജക്ടിനുവേണ്ടി താൻ ഇടവേള എടുക്കുകയായിരുന്നുവെന്നും ആ കാത്തിരിപ്പ് വെറുതെയായില്ലെന്നും ജയറാം പറയുന്നു. പാലാക്കാട് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് ജയറാം തന്റെ ഇടവേളയെക്കുറിച്ച് മനസ് തുറന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലർ വളരെ പ്രതീക്ഷ നൽകുന്ന സിനിമയാണെന്നും മലയാളത്തിൽ തന്റെ വലിയൊരു തിരിച്ചുവരവാകും ഈ സിനിമയെന്നും ജയറാം പറഞ്ഞു. <i>കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി എല്ലാവരുടെയും സ്നേഹത്താൽ കുറെ സിനിമകൾ ചെയ്യാൻ ഭാഗ്യമുണ്ടായി. മലയാളം വിട്ട് മറ്റു പല ഭാഷകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. ഇതൊന്നും നമ്മൾ മാത്രം വിചാരിച്ചാൽ നടക്കില്ല നമ്മളെ തേടി വരേണ്ട കാര്യങ്ങളാണ്. ഇപ്പോൾ തെലുങ്കിൽ കുറെ സിനിമകൾ ചെയ്യുന്നുണ്ട്. നാളെ രാവിലെ മഹേഷ് ബാബു എന്ന താരത്തിനൊപ്പം അഭിനയിക്കാൻ എത്തിച്ചേരണം. അത് കഴിഞ്ഞ് ചിരഞ്ജീവിയുടെ മകൻ രാം…
Read Moreഇരട്ടി മധുരം പോലെ രണ്ടു സന്തോം; മമ്മൂട്ടി സഹായിച്ചു; കൊല്ലം ഷായുടെ ശസ്ത്രക്രിയ സൗജന്യമായി നടന്നെന്ന് മനോജ് കുമാർ
സിനിമ–സീരിയല്‍ നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ മുൻകൈ എടുത്ത മമ്മൂട്ടിയെ പ്രശംസിച്ച് നടൻ മനോജ്. സീരിയൽ ഷൂട്ടിംഗിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ഭീമമായ തുക ആവശ്യമായി വന്നതിനാൽ മമ്മൂട്ടിയ്ക്ക് മെസേജ് അയച്ചുവെന്നും അദ്ദേഹം ആശുപത്രിയിൽ വിളിച്ച് കാര്യങ്ങളെല്ലാം സംസാരിച്ച് ശസ്ത്രക്രിയ സൗജന്യമാക്കി തന്നുവെന്നും മനോജ് യുട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. തുക കണ്ടെത്താൻ വിഷമിച്ച ഷായുടെ കുടുംബത്തിനു സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയും നടി സീമ ജി. നായരും ധനസഹായം ചെയ്തിരുന്നെന്നും മനോജ് പറയുന്നു. ഇരട്ടി മധുരം പോലെ രണ്ടു സന്തോഷമാണ് എനിക്ക് ഉണ്ടായത്. അതിൽ ഒരു കാര്യം ജീവിതത്തിൽ ആദ്യമായി എന്റെ ഫോണിലേക്ക് മമ്മൂക്കയുടെ കോൾ വന്നതാണ്. എന്റെ ഫോണിൽ മമ്മൂക്ക എന്ന് സേവ് ചെയ്തു വച്ച നമ്പറിൽ നിന്ന് ആദ്യമായിട്ടാണ്…
Read Moreസിനിമയുടെ റിലീസ് ദിവസം തിയേറ്ററിൽ സാരിയുടത്ത് സുന്ദരിയായി സംവിധായകൻ; വീഡിയോ
സിനിമയുടെ പ്രദർശനദിവസം സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ച് സംവിധായൻ രാജസേനൻ. ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്റെ ഷോ കാണാനായിട്ടാണ് പെൺവേഷം കെട്ടി രാജസേനൻ എത്തിയത്. കൊച്ചിയിലെ തിയറ്ററിലെത്തിയാണ് താരം സഹപ്രവർത്തകരെയും സിനിമാ കാണാനെത്തിയവരെയും ഒരേപോലെ ഞെട്ടിച്ചത്. ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം രാജസേനൻ സംവിധാനം ചെയ്ത ചിത്രമാണ് ഞാനും പിന്നൊരു ഞാനും. ചിത്രത്തിന്റെ തിരക്കഥയും രാജസേനൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം സാംലാൽ പി. തോമസ്, എഡിറ്റർ വി. സാജൻ,സ്ക്രിപ്റ്റ് അസിസ്റ്റന്റ് പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, ആർട്ട്- സാബു റാം.കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ എസ്.…
Read Moreമഞ്ജുവിന്റെ ‘കള്ളക്കളി’ കണ്ടെത്താന്‍ ദിവസങ്ങളോളം നിരീക്ഷിച്ചു ! വെളിപ്പെടുത്തലുമായി നടന് ബാലാജി
മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിലൂടെ കടന്നുപോകുന്ന താരമാണ് മഞ്ജു വാര്യര്‍. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജു. ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന് ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു. സൂപ്പര്‍താരങ്ങള്‍ക്ക് പുറമേ യുവതാരങ്ങള്‍ക്കൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സജീവമാണ്. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. ഇപ്പോള്‍ നടന് ആര്യയുമൊന്നിച്ചുള്ള ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജു. ഇപ്പോഴിതാ സിനിമ സീരിയല്‍ താരം ബാലാജി മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മഞ്ജു ഒരു പ്രതിഭയാണെന്നും ഈ ഫീല്‍ഡില്‍ വരുന്നതിന് മുമ്പേ മഞ്ജുവിനെ കണ്ടിട്ടുണ്ടെന്നും പല സിനിമകളിലെയും മഞ്ജുവിന്റെ…
Read More18 വർഷങ്ങൾക്കുശേഷം തീരുമാനം മാറ്റി; തന്റെ ആദ്യ ചുംബനം ആർക്കെന്ന് വെളിപ്പെടുത്തി തമന്ന
ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് തമന്ന ഭാട്ടിയ. 18 വർഷമായി സിനിമ രംഗത്ത് നിറസാന്നിധ്യമായ താരം നിരവധി സൂപ്പർസ്റ്റാറുകളുടെ നായികയായി വേഷമിട്ട് കഴിഞ്ഞു. പല നായകന്മാരെയും ചേർത്ത് പല ഗോസിപ്പുകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും താരം ഇത് വരെ വിവാഹിതയായിട്ടില്ല. അടുത്തിടെ താരം തന്റെ പ്രണയബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരം വിജയ് വർമയാണ് തമന്നയുടെ കാമുകൻ.പ്രണയബന്ധം സ്ഥിരീകരിച്ച ഇരുവരും ഇതാദ്യമായാണ് ഒരുമിച്ച് എത്തുന്നത്. സ്ക്രീനിൽ ഒരിക്കലും ചുംബിക്കില്ലെന്ന തീരുമാനം ലസ്റ്റ് സ്റ്റോറീസ് 2 വിലൂടെ ലംഘിച്ചെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. വർഷങ്ങളായി സിനിമാരംഗത്ത് സജീവമായ തമന്ന താൻ ഒപ്പിടുന്ന കരാറുകളിലെല്ലാം ഈ വ്യവസ്ഥയും ഉൾപ്പെടുത്തിയിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ചിത്രങ്ങളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ്. സുജോയ് ഘോഷിന്റെ ഓഫീസിൽവച്ചാണ് തമന്നയെ കണ്ടത്. ഞങ്ങൾ അവിടെ വച്ച് യാത്രകൾ അടക്കമുള്ള ഇഷ്ടങ്ങൾ പങ്കിട്ടു. കഴിഞ്ഞ 17 വർഷമായി ജോലി…
Read Moreധനുഷിനെ കാണാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ച് രജനികാന്ത് എത്തിയത് അമലപോളിന്റെ വീട്ടില്‍ ! അന്ന് നടന്നത്
കരിയറിലും ജീവിതത്തിലും ഉയര്‍ച്ച താഴ്ചകളിലൂടെ യാത്ര ചെയ്തയാളാമ് അമല പോള്‍. സംവിധായകന് എഎല്‍ വിജയുമായുള്ള പ്രണയം, വിവാഹം, മൂന്ന് വര്‍ഷത്തിനുള്ളിലെ വേര്‍പിരിയല്‍, ഇതിനിടെ സിനിമാ ലോകത്തുണ്ടായ വിവാദങ്ങള്‍, കാമുകന്റെ വഞ്ചന തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ അമല പോള്‍ ഇതിനകം അഭിമുഖീകരിച്ചു. ഈ താളപ്പിഴകള്‍ നടിയുടെ കരിയര്‍ ഗ്രാഫിനെയും ഒരു പരിധിവരെ ബാധിച്ചു. എങ്കിലും അമലയ്ക്കിന്നും അവസരങ്ങളുണ്ട്. എങ്കിലും അടുത്തിടെ ബോളിവുഡില്‍ ഉള്‍പ്പെടെ നടിക്ക് സാന്നിധ്യം അറിയിക്കാനായി. 2014 ലാണ് സംവിധായകന് എഎല്‍ വിജയ്നെ അമല പോള്‍ വിവാഹം ചെയ്തത്. ഇരുവരും 2017 ല്‍ വേര്‍പിരിഞ്ഞു. വിവാഹമോചനത്തിന് കാരണമെന്തെന്ന് അമല പോളോ എ എല്‍ വിജയോ എവിടെയും പറഞ്ഞിട്ടില്ല. അമല വിവാഹമോചനത്തിന് ശേഷം കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങി. എഎല്‍ വിജയ് ഇതിനിടെ രണ്ടാമതും വിവാഹിതനായി. 2019 ലാണ് ഡോ. ആര് ഐശ്വര്യയെ എഎല്‍ വിജയ് വിവാഹം ചെയ്തത്. ഇതിനിടയ്ക്ക്…
Read Moreഒന്നിച്ചഭിനയിച്ച് തുടങ്ങിയപ്പോൾ മുതലുള്ള സൗഹൃദം; സൗമ്യനായ സിനിമയിലെ ചേട്ടനെക്കുറിച്ച് ബിജു മേനോൻ
സിനിമകളിൽ ഒന്നിച്ചഭിനയിച്ച് തുടങ്ങിയപ്പോൾ മുതലുള്ള സൗഹൃദമാണ് സുരേഷ് ഗോപിയുമായിട്ടുള്ളത്. എനിക്ക് ഒരു ചേട്ടനെപ്പോലെയാണ്. ബ്രേക്ക് ടൈമിൽ എന്നെ സുരേഷേട്ടൻ വിളിച്ചു. എന്താ മാറിയിരിക്കുന്നേ എന്ന് ചോദിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്ക് എന്നൊക്കെ പറഞ്ഞു. അവിടുന്നങ്ങോട്ട് സുരേഷേട്ടന്റെ സിനിമകൾ ഒരുപാട് ചെയ്യാനുള്ള അവസരങ്ങൾ വന്നു. അതുപോലെ അടുപ്പം കൂടുകയും ചെയ്തു. പേഴ്സണൽ കാര്യങ്ങളൊക്കെ സംസാരിക്കും. എനിക്ക് ഭയങ്കര കംഫർട്ടബിൾ ആണ്, നമ്മുടെ ഒരു ചേട്ടനെപ്പോലെ ഫീൽ ചെയ്യും. എല്ലാ കാര്യങ്ങളും അദ്ദേഹം വളരെ ഓപ്പൺ ആയിട്ടാണ് സംസാരിക്കുന്നത്. പറയുന്ന കാര്യങ്ങളെല്ലാം വളരെ ജനുവിനായിട്ടാണ് പറഞ്ഞു തരുന്നത്. ഞാൻ പരിചയപ്പെട്ടതിൽ വച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടൻ. എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നതു സുരേഷേട്ടനാണ്. -ബിജു മേനോൻ
Read More