എന്റേത് ഒരിക്കലും ഒരു പ്രണയവിവാഹം ആയിരുന്നില്ല. ഒരേ കാന്പസിലായിരുന്നു ഞാനും ഭാര്യയും പഠിച്ചത്. അതുകൊണ്ടുതന്നെ എന്റെ ആദ്യ പ്രണയത്തെക്കുറിച്ചെല്ലാം ഭാര്യയ്ക്ക് അറിയാമായിരുന്നു. എന്നാൽ ആ പ്രണയം പൊട്ടി പൊളിഞ്ഞു പാളീസായി, ആ സമയത്താണ് വിവാഹ ആലോചനകൾ നടക്കുന്നതും സുമയുടെ ആലോചന വരുന്നതും. ആ വിവാഹം നടക്കാതെയിരിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു. പ്രേമിച്ചു കല്യാണം കഴിച്ചതല്ലെങ്കിലും വലിയൊരു ബന്ധമായിരുന്നു എനിക്ക് ഭാര്യയുമായി ഉണ്ടായിരുന്നത്. 2019ലാണ് ഭാര്യ മരിക്കുന്നത്. പ്രണയം എന്നതിനേക്കാളും ഒരു വലിയ സ്നേഹബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ. ഞങ്ങൾ തമ്മിൽ അത്രയും അടുത്തു. ഒരുപാട് നല്ല ഓർമകളുണ്ട് സുമയെക്കുറിച്ച് എന്റെ മനസിൽ. വളരെ പെട്ടെന്നായിരുന്നു സുമയുടെ മരണം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു അത്. -ദേവൻ
Read MoreCategory: Movies
ഒരു ദിവസത്തെ ഷൂട്ട് കഴിഞ്ഞ് അവര്‍ എന്നെ ഒഴിവാക്കി ! ആ സിനിമയ്ക്കു വേണ്ടി കുറച്ചത് 10 കിലോയെന്നും ഒത്തിരി കരഞ്ഞുവെന്നും ശാലിന് സോയ
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന താരമാണ് ശാലിന് സോയ. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ കരിയര്‍ മാറ്റിമറിച്ചത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും തിളങ്ങിയത്. മിനി സ്ക്രീനില്‍ ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. ചെറുപ്പത്തിലെ നൃത്തം പഠിച്ചിരുന്ന ഷാലിന്‍ 2004ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അഭിനയ രംഗത്തേയ്ക്കെത്തുന്നത്. തുടര്‍ന്ന് പത്തോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. മൂന്നില്‍ കൂടുതല്‍ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിന് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും സജീവ…
Read Moreനടി അസിന് വിവാഹമോചനത്തിലേക്ക് ? ഇപ്പോള്‍ താമസം മാതാപിതാക്കള്‍ക്കൊപ്പം; സോഷ്യല്‍ മീഡിയയില്‍ നിന്ന് രാഹുലിന്റെ ചിത്രങ്ങള്‍ നീക്കി
2001ല്‍ പുറത്തിറങ്ങിയ നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും വരെ തരംഗമായ നടിയാണ് അസിന് തോട്ടുങ്കല്‍. നരേന്ദ്രന് മകന് ജയകാന്തന്‍ വകയ്ക്ക് ശേഷം അസിന് പിന്നീട് ഒരൊറ്റ മലയാല സിനിമയില്‍ പോലും അഭിനയിച്ചിരുന്നില്ല. എന്നിട്ടും തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയാ അസിന് തന്റെ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. 2016ലാണ് അസിന് കോടീശ്വരനായ മൈക്രോമാക്സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മ്മയെ വിവാഹം ചെയ്തത്. ഈ താരവിവാഹം വളരെ ആര്‍ഭാടത്തോടെ നടന്നത്. 2017ല്‍ അസിന്-രാഹുല്‍ ശര്‍മ്മ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. കുഞ്ഞിന് ഇരുവരും അരിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇടയ്ക്ക് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുട്ടിയുടെ വിശേഷങ്ങളെല്ലാം താരം…
Read Moreഎടാ മോനേ,ഞാന്‍ ഒരു 40 വര്‍ഷത്തേക്ക് മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല ! മാപ്പു പറഞ്ഞ് അജു വര്‍ഗീസ്
തന്റെ മരണവാര്‍ത്തയില്‍ പ്രതികരണവുമായി സിനിമാ-സീരിയല്‍ താരം ടി.എസ് രാജു. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും മരണവാര്‍ത്ത പുറത്തുവിട്ടത് ആരാണെന്ന് അറിയില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…നിലവില്‍ യാതൊരുവിധ ആരോഗ്യ പ്രശ്നവുമില്ല. ഷുഗര്‍, പ്രഷര്‍ അങ്ങനെയൊന്നും ഇല്ല. ഞാന്‍ ഏതായാലും ഒരു നാല്പതുവര്ഷത്തേക്ക് മരിക്കാനും ഉദ്ദേശിക്കുന്നില്ല. കൊച്ചുമകന്റെ കല്യാണവും കൂടിയിട്ടേ പോകൂ. സമ്മതം എന്ന സീരിയലിന്റെ ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുകയാണ് നാളെ. ഇറച്ചി സിനിമയുടെ ഷൂട്ടിംഗിലും ആയിരുന്നു ഞാന്‍. എന്തിന് വേണ്ടിയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ല. ആളുകളോട് മറുപടി പറഞ്ഞ് മടുത്തു. ടി.എസ്. രാജുവിന്റെ വാക്കുകള്‍.അതേസമയം തനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട നടന് അജു വര്‍ഗീസ് അബദ്ധം മനസിലായപ്പോള്‍ വിളിച്ച് മാപ്പ് പറഞ്ഞെന്ന് ടി. എസ് .രാജു പറഞ്ഞു. തന്റെ പെങ്ങള് വരെ വ്യാജ വാര്‍ത്ത കണ്ട് താന്‍ മരിച്ചുവെന്ന് വിചാരിച്ചുവെന്നും ടി…
Read Moreനടന് ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസ്; സാക്ഷി വിസ്താരം തുടങ്ങി
കൊച്ചി: നീണ്ട ഇടവേളയ്ക്കു ശേഷം നടന് ഷൈന്‍ ടോം ചാക്കോ പ്രതിയായ കടവന്ത്ര കൊക്കെയ്ന്‍ കേസില്‍ വിസ്താരം തുടങ്ങി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ വിസ്താരമാണ് ആരംഭിച്ചത്. നടന് ഷൈന്‍ ടോം ചാക്കോ, ആഫ്രിക്ക സ്വദേശി ഒക്കാവ കോളിന്‍സ്, ചെന്നൈയിലെ താമസക്കാരായ പൃഥ്വിരാജ്, ജസ്ബീര്‍ സിംഗ്,കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമിസ ബംഗളൂരു മലയാളിയായ ബ്ലെസി സില്‍വസ്റ്റര്‍, കോട്ടയം സ്വദേശി സ്നേഹ ബാബു, കൊല്ലം സ്വദേശി ടിന്‍സി ബാബു എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍. അഡീ. സെഷന്‍സ് ജഡ്ജി കെ.സനില്‍കുമാറാണ് പ്രതികളെ വിസ്തരിക്കുന്നത്. 41 സാക്ഷികളില്‍ 20 പേരുടെ വിസ്താരം പൂര്‍ത്തിയായി. 2015 ജനുവരി 30 ന് കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നുമാണ് കൊക്കെയ്നുമായി ഷൈനെയും കൂട്ടരെയും പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 10 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തിരുന്നു.
Read More‘അപകടത്തില്‍നിന്ന് സുഖം പ്രാപിക്കുന്നു’; ഫേസ്ബുക്ക് പോസ്റ്റുമായി നടൻ പൃഥ്വിരാജ്
കൊച്ചി: ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തില്‍ നിന്ന് താന്‍ സുഖം പ്രാപിച്ചുവരുന്നുവെന്ന് നടന് പൃഥ്വിരാജ്. കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുക്കാന്‍ കഠിനപരിശ്രമം നടത്തുമെന്ന് പ്രേക്ഷകര്‍ക്കു വാക്ക് നല്‍കുന്നുവെന്നും പൃഥ്വിരാജ് പേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് “വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിന്റെ കാലിന് പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചാടിയിറങ്ങവേ കാലിന്റെ ലിഗമെന്റിനു പരുക്കേല്‍ക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൃഥ്വിരാജ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
Read Moreകൈയ്യില്‍ തമന്നയുടെ മുഖം പച്ചകുത്തി ! കണ്ടയുടന്‍ കാലില്‍ വീണ് വന്ദിച്ച് ആരാധകന്; ആനന്ദാശ്രു പൊഴിച്ച് തമന്ന
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ മിന്നിത്തിളങ്ങുന്ന നടിയാണ് തമന്ന ഭാട്ടിയ. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച താരം ബോളിവുഡിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും മികവു തെളിയിച്ചത് തെന്നിന്ത്യന്‍ സിനിമയില്‍ ആയിരുന്നു. മുതിര്‍ന്ന താരങ്ങള്‍ക്കും യുവ സൂപ്പര്‍താരങ്ങള്‍ക്കും എല്ലാം ഒപ്പം തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിനു മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരുണ്ട്. സൂപ്പര്‍ താര ബിഗ് ബജറ്റ് സിനിമകളില്‍ നായികയായ തമന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലും ശ്രദ്ധയമായ വേഷത്തില്‍ എത്തിയിരുന്നു. തന്റെ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചും അടുത്തിടെ തമന്ന തുറന്നുസംസാരിച്ചിരുന്നു. പ്രമുഖ നടന് വിജയ് വര്‍മയാണ് താരത്തിന്റെ പങ്കാളി. ലൗ സ്റ്റോറീസില്‍ തമന്നയ്ക്കൊപ്പം വിജയ് വര്‍മ്മയും എത്തിയിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡീയോയിലെ വെബ് സീരീസായ ജീ കാര്ദായിലും തമന്ന ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ തമന്നയുടെ ഒരു ആരാധകനാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താരങ്ങളോടുള്ള ആരാധന മൂത്ത്…
Read Moreഅച്ഛന് എന്ന നിലയില്‍ ഞാന്‍ വലിയ ചെറ്റയാണ് ! അക്കാര്യത്തില്‍ താന്‍ ന്യൂജെന്‍ അല്ലെന്ന് അജു വര്‍ഗീസ്…
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള യുവനടന്മാരിലൊരാളാണ് അജു വര്‍ഗീസ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ പേരെടുക്കുകയായിരുന്നു അജു. ഹാസ്യവും നന്നായി കൈകാര്യം ചെയ്യുന്ന താരമാണ് അജു. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങുന്നത്. അതേ സമയം അജു വര്‍ഗീസ് പ്രധാന വേഷം ചെയ്ത കേരള ക്രൈം ഫയല്‍ എന്ന വെബ് സീരിസിന് ഹോട്ട്സ്റ്റാറില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ച് അജു വര്‍ഗീസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായ മാറുന്നത്. താന്‍ ഒരു ന്യൂജെന്‍ പിതാവല്ലെന്നാണ് അജു വര്‍ഗീസ് പറയുന്നത്. നാല് മക്കളുടെ പിതാവാണ് അജു വര്‍ഗീസ്. മൂന്ന് ആണ്കുഞ്ഞുങ്ങളും ഒരു പെണ്‍കുട്ടിയും ആണ് അജുവിന് ഉള്ളത്. ഞാന്‍ സ്ഫടികത്തിലെ ഒരു അപ്പനാ. ഞാന്‍ ന്യൂജെന്‍ ഒന്നുമല്ല ഞാന്‍ വളരെ സ്ട്രിക്ടാണ്. ഫാദര്‍…
Read Moreസിനിമയിലെത്താൻ നന്നായി പ്രയത്നിച്ചു; സിനിമ തന്നെ സന്തോഷിപ്പിക്കുന്നുവെന്ന് തൻവി റാം
സിനിമ ആയിരുന്നു എന്റെ പാഷൻ. കുട്ടിക്കാലം മുതൽ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഈ മേഖലയിലേക്ക് എത്തിച്ചേരാൻ അത്യാവശ്യം നന്നായി പ്രയത്നിച്ചിട്ടുണ്ട്. 2012 മുതൽ 2018 വരെ ഞാൻ ഒരുപാട് ഓഡിഷന് പോയിട്ടുണ്ട്. എന്നിലേക്ക് എത്തിയ ചില സിനിമകൾ നടക്കാതെ പോയി. ഞാൻ ഒരു ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. അതിലും ഞാൻ മികച്ചതാകാൻ ശ്രമിച്ചിരുന്നു. സിനിമയും ജോലിയും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ് രാജിവച്ചത്. സിനിമയാണ് എന്നെ സന്തോഷിപ്പിക്കുന്നത്. ഇഷ്ടം ഉള്ള ജോലി ചെയ്യുക എന്നതായിരുന്നു പ്രധാനം. -തൻവി റാം
Read Moreഅത് എന്റെ ഉത്തരവാദിത്വമാണ്; അത്തരം വാര്‍ത്തകള്‍ എന്റെ വിവാഹത്തെ ബാധിക്കുമെന്ന് രാം ചരൺ
ഞാന്‍ വിവാഹിതനാണ്. അത്തരം വാര്‍ത്തകള്‍ എന്റെ വിവാഹത്തെ ബാധിക്കും. ഭര്‍ത്താവെന്ന നിലയില്‍, മറ്റ് സ്ത്രീകളില്‍നിന്നും എന്നെ സംരക്ഷിച്ചു നിര്‍ത്തേണ്ട അവസ്ഥയിലേക്ക് എന്റെ ഭാര്യയെ കൊണ്ടു വരാതിരിക്കുക എന്റെ ഉത്തരവാദിത്തമാണ്. ചിരുത എന്റെ അരങ്ങേറ്റ സിനിമയാണ്. അന്ന് മുതല്‍ ഞാന്‍ നേഹയെ രഹസ്യമായി വിവാഹം കഴിക്കുകയും ഹണിമൂണിന് പോവുകയും ചെയ്തതായി കിംവദന്തികളുണ്ട്. എന്റെ അച്ഛന് പറഞ്ഞത് വ്യാജ വാര്‍ത്തകള്‍ കാര്യമാക്കേണ്ട എന്നാണ്. രഹസ്യവിവാഹ വാര്‍ത്ത പ്രചരിക്കുന്ന കാലത്ത് ഉപാസനയും ഞാനും സുഹൃത്തുക്കളായിരുന്നു. അതിനാല്‍ വാര്‍ത്തകളെക്കുറിച്ച് എന്നോട് ഉപാസനയും അന്ന് ചോദിച്ചിരുന്നു. അവള്‍ക്കറിയാമായിരുന്നു അത് തെറ്റായ വാര്‍ത്തയാണെന്ന്. ഞങ്ങള്‍ വിവാഹം കഴിച്ച ശേഷവും ഇത്തരം വാര്‍ത്തകള്‍ വിവാഹ ജീവിതത്തെ ബാധിക്കരുതെന്ന് ഞങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഉപസാനയ്ക്ക് ഇതൊക്കെ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. –രാംചരൺ
Read More