നടി നമിത പ്രമോദിന്റെ പുതിയ കഫേ ഉദ്ഘാടനം ചെയ്ത് താരസുന്ദരികൾ. സമ്മർടൗൺ റെസ്റ്റോ കഫേ എന്നാണ് സ്ഥാപനത്തിന്റെ പേര്. ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയവരിൽ തിളങ്ങി നിന്നത് മീനാക്ഷി ദിലീപ് തന്നെയാണ്. രജിഷ വിജയൻ, അപർണ ബാലമുരളി, മിയ ജോർജ്, അനു സിതാര എന്നിവരടക്കം നിരവധി പേരാണ് ചടങ്ങിനെത്തിയത്. നാദിർഷയുടെ മക്കളായ ആയിഷയും ഖദീജയും മീനാക്ഷിക്കൊപ്പമുണ്ടായിരുന്നു. ഇന്നു വൈകിട്ട് ഏഴു മുതലാണ് കഫേ പ്രവർത്തിച്ചു തുടങ്ങുന്നത്. തങ്ങളുടെ വളരെ നാളത്തെ സ്വപ്നമാണ് പൂവണിഞ്ഞതെന്നും എന്നിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കുമായി ഈ സ്വപ്നം സമർപ്പിക്കുകയാണെന്നും താരം പറഞ്ഞു. ജയസൂര്യ നായകനായ ഈശോയിലാണ് നമിത പ്രമോദ് ഒടുവിൽ അഭിനയിച്ചത്. ചിത്രം സോണി ലിവിൽ ഡയറക്ട് ഒടിടി റിലീസായിരുന്നു. കാളിദാസ് ജയറാം നായകനാകുന്ന രജ്നി, ഗോകുൽ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ പുതിയ പ്രോജക്ടുകൾ.
Read MoreCategory: Movies
ഷാരൂഖ് ഖാന്റെ അടുത്ത ചിത്രത്തില്‍ നായിക മഞ്ജു വാര്യര്‍? സസ്പെന്‍സാക്കി വെച്ചിരിക്കുകയാണെന്ന് താരം!
തമിഴില്‍ ഗംഭീര പെര്‍ഫോമന്‍സുകള്‍ക്ക് ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍. താന്‍ ഹിന്ദിയില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും മറ്റ് വിവരങ്ങളൊന്നും മഞ്ജു വെളിപ്പെടുത്തിയിട്ടില്ല. ഷാരൂഖ് ഖാനൊപ്പമാണോ അഭിനയിക്കുന്നത് എന്ന ചോദ്യത്തോട് മനസു തുറന്നിരിക്കുകയാണ് മഞ്ജു ഇപ്പോള്‍. പേളി മാണിക്ക് നല്കിയ അഭിമുഖത്തിലാണ് മഞ്ജു സംസാരിച്ചത്. ഷാരൂഖ് ഖാന്റെ അടുത്ത പടത്തിലെ നായിക മഞ്ജു വാര്യര്‍ ആണ് എന്നാണല്ലോ പറയുന്നത്, അറിഞ്ഞില്ലേ? എന്നാണ് പേളി ചോദിച്ചത്. ‘ആണോ ഞാന്‍ അറിഞ്ഞിരുന്നില്ല, സസ്പെന്‍സാക്കി വച്ചിരിക്കുകയാണ്’ എന്നാണ് മഞ്ജു മറുപടി കൊടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കണ്ടത് താന്‍ വിശ്വസിച്ചു പോയി എന്നും പേളി പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്നാണ് മഞ്ജു പേളിയോട് പറയുന്നത്. ഈ വാര്‍ത്ത കിങ് ഖാന് ഇത് അറിഞ്ഞോ ആവോ? എന്നും മഞ്ജു പറയുന്നുണ്ട്. വാര്‍ത്ത കേള്‍ക്കാന്‍ സുഖമുണ്ട്. പക്ഷെ തല്ക്കാലം കിങ് ഖാന്…
Read Moreഗ്ലാമറസ് എസ്തർ! ഹോട്ട് ചിത്രങ്ങൾ പങ്കുവച്ച് എസ്തർ അനിൽ
ഇടയ്ക്കിടെ സൂപ്പർ ഗ്ലാമറസ് ലുക്കിലെത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് എസ്തർ അനിൽ. അതീവ സുന്ദരിയായാണ് നടി ചിത്രങ്ങളിൽ ഉള്ളത്. ലൈക്കും കമന്റും ഏറുകയാണ് ചിത്രങ്ങൾക്ക്. ബാലതാരമായാണ് നടി അഭിനയം തുടങ്ങുന്നത്. മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയ താരത്തിന് ഇന്ന് തമിഴിലും തെലുങ്കിലും കൈനിറയെ സിനിമകളാണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ നടി ഹോട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. നെഗറ്റീവ് കമന്റുകൾ നിരവധി ലഭിക്കാറുണ്ടെങ്കിലും ഇതിനു മറുപടി നൽകാൻ താരം നിൽക്കാറില്ല.
Read Moreമുകുന്ദന് ഉണ്ണി എന്ന ചിത്രത്തിന് എങ്ങനെ സെന്‍സര്‍ഷിപ്പ് ലഭിച്ചു? ചിത്രത്തെ വിമർശിച്ച് ഇടവേള ബാബു
വിനീത് ശ്രീനിവാസൻ നായകനായെത്തിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ പരസ്യമായി വിമർശിച്ച് നടൻ ഇടവേള ബാബു. ചിത്രം മുഴുവൻ നെഗറ്റീവാണെന്നും എങ്ങനെയാണ് ചിത്രത്തിന് സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും ഇടവേള ബാബു ചോദിക്കുന്നു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇടവേള ബാബു തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മുകുന്ദന് ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാൽ ഈ സിനിമ ഒന്നു കാണണം, ഫുള്‍…
Read Moreനീയൊക്കെ വീട്ടിലിരിക്കുമെന്ന് മുഖത്ത് നോക്കി പറഞ്ഞു; സിനിമയിലേക്ക് തിരിച്ചുവന്നതിനെക്കുറിച്ച് ധന്യമേരി വർഗീസ്
സീരിയൽ ചെയ്യുന്പോഴും സിനിമയില്‍നിന്ന് അവസരങ്ങള്‍ വന്നപ്പോള്‍ പറ്റുന്നതെല്ലാം സ്വീകരിച്ചിരുന്നു. വലിയ ഗ്യാപ്പുകളില്ലാതെ സിനിമ കിട്ടിയിരുന്നു. അന്ന് സിനിമയെ അത്ര സീരിയസായി കണ്ടിരുന്നില്ല. 20 വയസായിരുന്നു. ഈ സമയത്ത് വല്ലതും പഠിച്ച് നേടിയാലേയുള്ളൂ. കൂടി വന്നാല്‍ മൂന്നോ നാലോ വര്‍ഷം കാണും ഇന്‍ഡസ്ട്രിയില്‍. അത് കഴിഞ്ഞാല്‍ നിങ്ങളൊക്കെ വീട്ടിലിരിക്കുമെന്ന് മുഖത്ത് നോക്കി ഒരാൾ പറഞ്ഞിട്ടുണ്ട്. അത് കേട്ടപ്പോള്‍ ശരിയാണല്ലോ എന്നു ഞാനും ചിന്തിച്ചു പോയി. കല്യാണം കഴിഞ്ഞ് സെറ്റിൽഡായാല്‍ പിന്നെ തിരിച്ചുവരവില്ലെന്നായിരുന്നു അന്ന് ഞാനും കരുതിയത്. എന്നാല്‍ ജീവിതത്തില്‍ ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ ഇനി വര്‍ക്ക് ചെയ്താലെന്താണ് കുഴപ്പമെന്ന് ആലോചിച്ചു. കല്യാണം കഴിഞ്ഞും നമുക്ക് അഭിനയിക്കാമല്ലോ, അങ്ങനെയാണ് തിരിച്ച് വന്നത്. –ധന്യ മേരി വർഗീസ്
Read Moreസിനിമ വിട്ടത് ബോറടിച്ചിട്ട്; സിനിമയില്‍ സുഹൃത്തുക്കളെയുണ്ടാക്കുക പാടാണെന്ന് പത്മപ്രിയ
മലയാളി അല്ലെങ്കിലും മലയാളികളുടെ ഇഷ്ടനടിയാണ് പദ്മപ്രിയ. ഒരിടവേളയ്ക്കുശേഷം ശക്തമായി സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. ഒരു തെക്കന്‍ തല്ലുകേസ് എന്ന സിനിമയിലൂടെയായിരുന്നു പദ്മപ്രിയയുടെ മടങ്ങിവരവ്. ഇപ്പോഴിതാ ഒരഭിമുഖത്തില്‍ താന്‍ സിനിമയിൽനിന്ന് ഇടവേളയെടുത്തിനെക്കുറിച്ചും തിരിച്ചുവന്നതിനെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് പദ്മപ്രിയ. സത്യത്തില്‍ എനിക്ക് ബോറടിച്ചിരുന്നു. സിനിമയില്‍ പ്രത്യേകിച്ച് മോട്ടിവേറ്റ് ചെയ്യുന്ന ഒന്നുംതന്നെയുണ്ടായിരുന്നില്ല. ആളുകള്‍ കരുതുന്നത് സിനിമാരംഗം ഗ്ലാമറസായതും പണമുണ്ടാക്കാനും പറ്റിയ മേഖലയാണെന്നാണ്. പക്ഷെ ഞാന്‍ അതിനുമാത്രം കാശൊന്നുമുണ്ടാക്കിയിട്ടില്ല. എനിക്കതില്‍ കുറ്റബോധമില്ല. ചെയ്ത സിനിമകള്‍ ആസ്വദിച്ചാണ് ചെയ്തത്. ചെയ്യുന്നത് ആസ്വദിക്കാതെ വരുന്നതോടെ അത് വളരെ പ്രയാസകരമായി മാറും. ഞാനൊരുനല്ല ജോലിയായിരുന്നു ആഗ്രഹിച്ചിരുന്നത്. സിനിമ തീര്‍ത്തും വ്യത്യസ്തമായിരുന്നു. അഭിനേത്രിയായിരിക്കുക എന്നത് എളുപ്പമുള്ള ജോലിയല്ല. സിനിമ എനിക്ക് തരാത്ത എക്സൈറ്റ്മെന്റ് നല്കുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു. അതോടെയാണ് ഇടവേളയെടുക്കുന്നത്. ഒരു ക്ലാരിറ്റി കിട്ടിയതോടെയാണ് വീണ്ടും സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതെന്നും പദ്മപ്രിയ പറയുന്നത്. ഒരു സിനിമ ചെയ്യാന്‍…
Read Moreആ കഥാപാത്രം ചെയ്യാൻ കഴിയുന്നില്ല; കാരവനിലിരുന്ന് കരഞ്ഞ് ജയസൂര്യ
നമ്മൾ നമ്മുടെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ മൊമന്റ് ആയിരുന്നു അത്. നമ്മളെ ഉടച്ചു കളയുക എന്നൊക്കെ പറയില്ലേ. അതായിരുന്നു ഞാൻ മേരിക്കുട്ടി എന്ന സിനിമ. നമുക്കൊന്നും, അതായത് ജയസൂര്യക്ക് ഒന്നും ഒരു റോളുമില്ലെന്ന് പറയില്ലേ. അങ്ങനെ ഒന്ന്. നിന്റെ ശരീരം ഇങ്ങ് തന്നേക്ക് എന്ന് പറയുന്ന ഒരു അവസ്ഥ ആയിരുന്നു. പരകായപ്രവേശമോ എന്താണ് അതിന്റെ വാക്ക് എന്നൊന്നും അറിയില്ല. എന്തായാലും നമുക്കൊന്നും അവിടെ ഒരു റോളുമില്ലെന്ന് മനസിലായി. മൂന്ന് ദിവസം എനിക്ക് ആ കഥാപാത്രം ചെയ്യാൻ പറ്റുന്നില്ലായിരുന്നു. അങ്ങനെ ഒരു ക്യാരക്ടറിലേക്ക് എത്താൻ പറ്റിയില്ല. ഞാൻ കാരവനിൽ ഇരുന്ന് കരച്ചിലായിരുന്നു. നമുക്ക് ചെയ്യാൻ പറ്റുമെന്ന കോൺഫിഡൻസിന് പോലും അവിടെ സ്ഥാനമില്ലാതായി. മൂന്ന് ദിവസം പെട്ട് പണ്ടാരമടങ്ങി പോയി. ഞാൻ പാക്കപ്പ് ചെയ്യാമെന്നുതന്നെ വിചാരിച്ചതാണ്. എനിക്ക് കഴിയില്ലെന്ന് പറഞ്ഞ് കൈകൂപ്പി നിൽക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തി. പക്ഷെ എന്തോ…
Read Moreക്യൂട്ട് കുട്ടി ഇമേജ് മാറ്റാൻ ബോൾഡ് ചിത്രങ്ങളുമായി നയന എൽസ
ജൂൺ എന്ന സിനിമയിൽ കുഞ്ഞി എന്ന കഥാപാത്രമായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നയന എൽസ. കുഞ്ഞി എന്ന കഥാപാത്രത്തിലൂടെ തന്നെ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് നയന സ്വന്തമാക്കിയിരുന്നു. നയനയുടെ നിഷ്കളങ്കവും ഓമനത്തവുമുള്ള മുഖാണ് ആ ഇമേജിന് കാരണം. അടുത്തിടെ സോഷ്യൽ മീഡിയയിൽ ബോൾഡ് ഫോട്ടോഷൂട്ടുകളുമായി നയന എത്തിയിരുന്നു.വലിയ വിമർശനങ്ങളും സൈബർ ബുള്ളിയിങ്ങും ഇതിന്റെ പേരിൽ നടിക്കു നേരിടേണ്ടി വന്നു. എന്നാൽ തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കാനാണ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ എടുക്കാൻ തീരുമാനിച്ചത് എന്നാണ് നയന പറയുന്നത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖങ്ങളിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിൽ താൻ നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ചൊക്കെ നയന മനസുതുറന്നിരുന്നു. ഇപ്പോഴിതാ, ക്യൂട്ട് കുട്ടി ഇമേജ് ബ്രേക്ക് ചെയ്യാൻ താൻ കഷ്ടപ്പെടുകയാണ് എന്ന് പറയുകയാണ് നയന. നേരത്തത്തെ ക്യൂട്ട് കുട്ടി ഇമേജ് എനിക്ക്…
Read Moreജാക്കും റോസും വീണ്ടുമെത്തുന്നു! ‘ടൈറ്റാനിക്’ റീ റിലീസ് ചെയ്യുന്നു, ട്രെയ്ലർ പുറത്ത്
ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്ക് പുറത്തിറങ്ങി 25 വർഷം പിന്നിടുന്നു. 1997- ഡിസംബർ 19-നാണ് ചിത്രം പുറത്തിറങ്ങിയത്. ഇന്നും സിനിമാ ആസ്വാദകരുടെ മനസിലെ മനോഹര പ്രണയകാവ്യമാണ് ടൈറ്റാനിക്. ടൈറ്റാനിക് റീ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പുതിയ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജാക്കിന്റേയും റോസിന്റെയും പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ട്രെയ്ലറാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ടൈറ്റാനിക് വീണ്ടും റിലീസിനൊരുങ്ങുന്നത്. ഫെബ്രുവരി 10നാണ് ചിത്രം റീ റിലീസിനെത്തുക. 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. 1997 ൽ ക്രിസ്മസ് റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. ജെയിംസ് കാമറൂൺ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തിൽ ലിയാനാർഡോ ഡി കാപ്രിയോ, കെയ്റ്റ് വിൻസ്ലെറ്റ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ടൈറ്റാനികിലെ പാട്ടും തരംഗമായിരുന്നു. പ്രത്യേകിച്ച് “മൈ ഹാർട്ട് വിൽ ഗോ ഓൺ” എന്ന ചിത്രത്തിലെ ഗാനം ഇന്നും ആളുകളുടെ പ്രിയ ഗാനങ്ങളിലൊന്നാണ്. ചിത്രത്തിനായി…
Read Moreസിനിമയില്‍ അഭിനയിക്കുന്നവരാണന്ന് കരുതി, മലയാളിയാണെന്ന് അറിഞ്ഞിരുന്നില്ല! കളക്ടര്‍ രേണു രാജിനോട് മമ്മൂട്ടി
മലയാളികളുടെ സ്വകാര്യ അഹങ്കാരം കെ ജെ യേശുദാസിന്റെ എൺപത്തി മൂന്നാം പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ ദാസേട്ടന് അറ്റ് എണ്‍പത്തിമൂന്ന് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി അടക്കമുള്ളവർ പരിപാടിയിൽ സന്നിഹിതരായി. ഈ അവസരത്തിൽ പരിപാടിക്കിടെ കളക്ടർ രേണു രാജിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മനോഹരമായാണ് മലയാളം സംസാരിച്ചതെന്നും മലയാളിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു. ‘കളക്ടർ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാൻ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടർ. വളരെ മനോഹരമായാണ് അവർ സംസാരിച്ചത്. ഇങ്ങനെ ഒരാൾ കളക്ടറായി വന്നതിൽ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതൽ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മൾ അറിയാത്ത സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന്…
Read More