തെന്നിന്ത്യൻ സൂപ്പർ താരസുന്ദരിമാരിൽ ഒരാളാണ് തൃഷ കൃഷ്ണൻ. മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവനാ’ണ് തൃഷ അഭിനയിച്ച് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ സിനിമ. പൊന്നിയൻ സെൽവനിലെ തൃഷയുടെ പ്രകടനം ഹിറ്റായതോടെ താരം പ്രതിഫലം വരെ ഉയർത്തിക്കഴിഞ്ഞു. നിലവിൽ അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് തൃഷ. പ്രായം നാൽപതിനോട് അടുത്തിട്ടും താരം ഇതുവരെയും വിവാഹിതയായിട്ടില്ല. ഇപ്പോഴിത തൃഷ വിവാഹിതയാകാത്തതിന് കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് നടനും മാധ്യമപ്രവർത്തകനുമായ ബയൽവാൻ രംഗനാഥൻ. കുറച്ച് വർഷം മുമ്പ് തൃഷയുടെ വിവാവനിശ്ചയം വരെ കഴിഞ്ഞതാണ്. നിർമാതാവ് വരുൺ മണിയനുമായിട്ടായിരുന്നു തൃഷയുടെ വിവാഹ നിശ്ചയം നടന്നത്. പക്ഷെ വിവാഹത്തിലെത്തും മുമ്പ് അത് മുടങ്ങി. പിന്നീട് തെലുങ്ക് നടൻ റാണ ദഗുബാട്ടിയുമായി പ്രണയത്തിലായി. ഇരുവരും പൊതുപരിപാടികളിൽ ജോഡികളായി പങ്കെടുക്കാറുണ്ടായിരുന്നു. ഏതാനും വർഷം ലിവിംഗ് ടുഗതർ ലൈഫ് ഇരുവരും ഒരുമിച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാൽ…
Read MoreCategory: Movies
സിനിമ നടന് ട്രാഫിക് നിയമം ബാധകമല്ലേ..? നടൻ വിജയ്ക്ക് പിഴ; ചെയ്ത കുറ്റം…
ട്രാഫിക് നിയമം ലംഘിച്ചതിന് നടന് വിജയ്ക്ക് 500 രൂപ പിഴ ചുമത്തി ചെന്നൈ പോലീസ്. വാഹനത്തിൽ ടിൻഡ് ഫിലിം ഒട്ടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പനയൂരില്‍ തന്റെ ആരാധകരെ കാണാന്‍ താരമെത്തിയിരുന്നു. താരം സഞ്ചരിച്ച എസ്യുവി കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായിരുന്നു. എന്നാല്‍ കാറില്‍ സണ്‍ഫിലിമൊട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെയ്ക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. അതിനെ തുടർന്നാണ് താരത്തിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയത്.
Read Moreപതിനെട്ടാം വയസിലെ വിവാഹം എടുത്തുചാട്ടമായിപ്പോയി! ദേവി അജിത് പറയുന്നു…
പതിനെട്ടാം വയസിലെ വിവാഹം എടുത്തുചാട്ടമായിപ്പോയി. ആ ഒരു പ്രായം കടന്നു കിട്ടിയാൽ ചിലപ്പോൾ മാറ്റങ്ങൾ വന്നേക്കും. 18, 19, 20 എന്നൊക്കെ പറയുന്ന പ്രായത്തിലെ പ്രണയം നമുക്ക് എടുത്തുചാടി ഓരോന്ന് ചെയ്യാൻ തോന്നും. ഇപ്പോഴത്തെ കുട്ടികൾ ഒന്നും അങ്ങനെ ചെയ്യില്ല. എന്റെ മകൾ ഒക്കെ വിവാഹം കഴിക്കുന്നത് 28-ാം വയസിലാണ്. എനിക്ക് അന്നും അഭിനയമോഹം ഒക്കെ ഉണ്ടായിരുന്നു. എയർഹോസ്റ്റസ് ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അത് വീട്ടുകാർ നടത്തി തന്നില്ല. നൃത്തത്തിനൊക്കെ വിടുമായിരുന്നു. -ദേവി അജിത്
Read Moreനയൻതാരയെ പോലെയാകണം..! നടി ഗായത്രി സുരേഷിന്റെ പുതിയൊരു അഭിമുഖം വൈറലാകുന്നു
നടി ഗായത്രി സുരേഷിന്റെ അഭിമുഖങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ ഗായത്രിയുടെ പുതിയൊരു അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്. ഈ അഭിമുഖത്തിൽ തനിക്ക് നയൻതാരയെ പോലൊരു നടി ആകണം എന്നാണ് ആഗ്രഹമെന്ന് ഗായത്രി പറയുന്നുണ്ട്. തലൈവി എന്ന് പറയില്ലേ അതുപോലെ ഒരു നടി ആകണം എന്നാണ് എന്റെ ആഗ്രഹമെന്ന് ഗായത്രി തുറന്നു പറഞ്ഞു.അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. എന്റെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതെന്തായാലും നടക്കും. ഞാൻ സിനിമയെടുക്കുമ്പോൾ എന്റെ ആഗ്രഹം കല്യാണരാമൻപോലെ ഒരു ഫീമെയിൽ വേർഷൻ എടുക്കണമെന്നാണ്. കല്യാണരാമനിലെ ദിലീപേട്ടൻ ചെയ്ത ക്യാരക്ടർ ഉണ്ടല്ലോ അത് പോലെ ഒന്ന്. പലപ്പോഴും ഫീമെയിൽ ഓറിയന്റഡ് സിനിമയാണെങ്കിൽ അത് പെണ്ണ് സഫർ ചെയ്യുന്നതും മറ്റുമാണ്. എന്നാൽ അതുപോലെ സീരിയസ് റോൾസ് അല്ലാതെ എനിക്ക് കല്യാണരാമൻ, പാണ്ടിപ്പട അതുപോലെയുള്ള ഫീമെയിൽ വേർഷൻ എടുക്കണം എന്നാണ് ആഗ്രഹം. ഞാൻ…
Read Moreരണ്ട് ചാണകം പീസ് എടുക്കട്ടെ..! സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിന് തക്ക മറുപടി നല്കി നടി അഹാന കൃഷ്ണ
സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിന് തക്ക മറുപടി നല്കി നടി അഹാന കൃഷ്ണ. താരം പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് താഴെ രണ്ടു ചാണകം പീസ് എടുക്കട്ടെ എന്നായിരുന്നു കമന്റ് വന്നത്. കമന്റിട്ടയാളുടെ പേരുള്‍പ്പെടെ പരസ്യപ്പെടുത്തിയാണ് അഹാന മറുപടി നല്‍കിയത്. സാധാരണ ഗതിയില്‍ ഇത്തരം പോസ്റ്റിടുന്നയാളെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. എന്നാല്‍ മറ്റുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിൽ കമന്റിടുന്ന നിങ്ങളെ പ്രശസ്തനാക്കിയിട്ടേ കാര്യമുള്ളൂ എന്നാണ് അഹാന തിരികെ മറുപടി കൊടുത്തത്. ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നുമാണ് മോശം കമന്റ് വന്നത്. ‘‘രണ്ട് ചാണക പീസ് തരട്ടെ’’ എന്നായിരുന്നു കമന്റ്. സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇന്ന് അങ്ങനെ ചെയ്യുന്നില്ല. ഇത് നിങ്ങളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാർഥമായ സ്നേഹം ഉറപ്പായും വേണം.…
Read Moreപ്രേക്ഷകരെ എന്തിന് ഇത്ര പേടി?
സിനിമയെ വിമർശിക്കരുതെന്ന് പ്രേക്ഷകരോട് മോഹൻലാൽ… കൊറിയയിലെ പ്രേക്ഷകരെ പോലെയാകണം കേരളത്തിലെ പ്രേക്ഷകർ എന്ന് റോഷൻ ആൻഡ്രൂസ്… നിരൂപിക്കുന്നവർ സിനിമയെ പഠിച്ചശേഷം വേണം വിമർശിക്കാനെന്ന് അഞ്ജലി മേനോൻ… ഇവരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ മാത്രമല്ല സിനിമാസ്വാദകർക്കിടയിൽ മൊത്തത്തിലാണ് ചേരിതിരിഞ്ഞുള്ള വാക്പോരിനാണ് കളമൊരുക്കിയത്. സിനിമ കാണുന്നവരോട് നിങ്ങൾ എങ്ങനെ പ്രതികരിക്കണം, ഏതു വിധത്തിൽ പ്രതികരിക്കണം, എങ്ങനെ പ്രതികരിക്കാൻ പാടില്ലായെന്നെല്ലാം കൽപ്പിക്കുന്പോൾ സ്വഭാവികമായും പ്രേക്ഷകർക്ക് അസഹിഷ്ണുതയുണ്ടാകും. അതിന് അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം അവർ മൂവരും പറഞ്ഞ ശൈലിയിൽ നിഴലിച്ചത് അത്രയും മുഴുവൻ അസഹിഷ്ണുതയായിരുന്നുവെന്ന് മറുപക്ഷം ആരോപിക്കുന്നു. അതാണ് ഒരുവൻ ആസ്വാദകക്കൂട്ടത്തെ അസ്വസ്ഥമാക്കിയത്. മരക്കാർ ഗർജിച്ചോ? മരക്കാർ അറബിക്കടലിന്റെ സിംഹം പുറത്ത് ഇറങ്ങിയപ്പോൾ ചിത്രത്തെ മനഃപൂർവം തരംതാഴ്ത്താനുള്ള ശ്രമങ്ങൾ ഉണ്ടായെന്ന് സാക്ഷാൽ മോഹൻലാൽ തന്നെ പറയുന്നു. എന്നാൽ ശരിക്കും അങ്ങനെയാണോ. കോടികൾ മുടക്കി മികച്ച താരങ്ങളെ അണിനിരത്തി… എന്നുള്ളതെല്ലാം ശരിയാണെങ്കിലും…
Read Moreഇക്കാര്യങ്ങള്‍ നോക്കി വിവാഹം കഴിക്കരുത്; പേളി മാണി പറയുന്നു…
ഒരാളുടെ ലുക്ക് കണ്ടിട്ടോ പൈസ കണ്ടിട്ടോ ഇന്റലിജൻസ് കണ്ടിട്ടോ ആളുടെ കുടുംബം നോക്കിയോ വിവാഹം കഴിക്കരുത്. പകരം അയാളെയും അയാൾ എങ്ങനെയാണോ അതേ രീതിയിലും അംഗീകരിച്ച് വിവാഹം കഴിക്കാൻ പറ്റുമെങ്കിൽ കഴിക്കുക. അങ്ങനെ ചെയ്താൽതന്നെ സന്തോഷകരമായ ജീവിതം ലഭിക്കും. മനുഷ്യനായി ജനിച്ചില്ലായിരുന്നുവെങ്കിൽ ഒരു പൂമ്പാറ്റയായി ജനിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഞങ്ങൾ പ്രണയിച്ച് വിവാഹിതരായിട്ട് മൂന്ന് വർഷമായി… പക്ഷെ ഇപ്പോഴും ഞങ്ങളുടെ കണ്ണുകൾ കണ്ടുമുട്ടുമ്പോഴെല്ലാം ഹൃദയമിടിപ്പ് നിന്നുപോകുന്ന അനുഭൂതി. എന്റെ ജീവിതത്തിൽ വന്ന ഏറ്റവും നല്ല മനുഷ്യൻ… ശ്രീനിഷ് അരവിന്ദ്. -പേളി മാണി
Read Moreപിന്നിലൂടെ കൈകിട്ട് പിടിച്ചു മുന്നിലേക്ക് വലിച്ചിട്ടു, ഞാന്‍ അവന്റെ കഴുത്തിന് പിടിച്ചു; പതിനഞ്ചുകാരൻ തന്നോട് ചെയ്ത ക്രൂരത പറഞ്ഞ് സുസ്മിതാസെൻ
വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആ സംഭവം. വെറും 15 വയസ് മാത്രമുള്ള ആരാധകനായിരുന്നു എന്നോട് മോശമായി പെരുമാറിയത്. അവിടെ കുറേ ആണുങ്ങളുണ്ടായിരുന്നതിനാല് ഞാന്‍ കണ്ടുപിടിക്കില്ലെന്നാണ് അവന് കരുതിയത്. പക്ഷെ ഞാന്‍ പിന്നിലൂടെ കൈയിട്ട് അവന്റെ കെയില്‍ പിടിച്ചു വലിച്ച് മുന്നിലിട്ടപ്പോള്‍ ചെറിയൊരു പയ്യനായിരുന്നു അത്. ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് പലതും ചെയ്യാമായിരുന്നു. പക്ഷെ അതൊരു പതിനഞ്ച് വയസ് മാത്രമുള്ള കുട്ടിയായിരുന്നു. ഞാന്‍ അവന്റെ കഴുത്തിന് പിടിച്ചു. ഹലോ പറയുന്നത് പോലെ. ഞാന്‍ അവനേയും കൂട്ടി നടന്നു. ഞാന്‍ ഒച്ചവച്ചാല്‍ നിന്റെ ജീവിതം തീര്‍ന്നുവെന്നു പറഞ്ഞു. അവന് ആദ്യം നിഷേധിച്ചു. നീ ചെയ്തതാണെന്നും ഇപ്പോഴത് സമ്മതിക്കുന്നതാണ് നല്ലതെന്നും ഞാന്‍ പറഞ്ഞു. അവന് ഒടുവില്‍ സമ്മതിച്ചു. നിങ്ങളുടെ ജീവിതം തന്നെ നശിക്കുമെന്ന് മനസിലാക്കുന്നുണ്ടോ എന്നു ചോദിച്ചു. ഇനി മേലാല്‍ ആവര്‍ത്തിക്കില്ലെന്ന് അവന് പറഞ്ഞു. ഇതൊക്കെ നല്ല കാര്യമല്ലെന്ന് ആരും ആ പതിനഞ്ചുകാരനെ…
Read Moreഒരാളെക്കണ്ട് അനുകരിക്കാന്‍ ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റല്ല; മമ്മൂട്ടിയെ റഹ്മാന് അനുകരിച്ചെന്ന വിമർശനത്തെക്കുറിച്ച് റഹ്മാൻ പറഞ്ഞതിങ്ങനെ…
ട്രാഫിക്കില്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന സിനിമ സൂപ്പര്‍ സ്റ്റാറിനെയാണ് അവതരിപ്പിച്ചത്. എന്നാല്‍ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ മമ്മൂട്ടിയെ റഹ്മാന് അനുകരിച്ചതാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. അതെനിക്ക് വിഷമമുണ്ടാക്കിയ ഒരു കാര്യമാണ്. മനസില്‍ പോലും അങ്ങനെ വിചാരിച്ചിട്ടില്ല. അതുപോലെ ഒരാളെക്കണ്ട് അനുകരിക്കാന്‍ ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റല്ല. ഞാനത് ഇച്ചാക്കയോട് പോയി പറഞ്ഞു. ഇച്ചാക്ക ആളുകള്‍ ഇങ്ങനെ ഓരോന്ന് പറയുന്നുണ്ട്, പക്ഷേ ഞാന്‍ നിങ്ങളെ വച്ച് ചെയ്തതല്ല എന്ന് മമ്മൂട്ടിയോട് ഞാന്‍ പറഞ്ഞു. എന്നാല്‍ ആരാ നിന്നോട് അങ്ങനെ പറഞ്ഞത്, അങ്ങനെയൊന്നുമില്ലല്ലോടാ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഇച്ചാക്ക അത് നേരത്തെ കേട്ടിട്ടുണ്ടായിരിക്കും. അദ്ദേഹമാണ് ഫസ്റ്റ് ന്യൂസ് കേള്‍ക്കുന്ന ആൾ. -റഹ്മാൻ
Read Moreവീട്ടിലെ കുളിമുറിക്ക് ഇപ്പോഴും കൊളുത്തില്ല! കാരണം വെളിപ്പെടുത്തി ജാൻവി കപൂർ
ശ്രീദേവി-ബോണി കപൂർ ദമ്പതികളുടെ മകളും ബോളിവുഡ് നടിയുമാണ് ജാൻവി കപൂർ. കഴിഞ്ഞ ദിവസം ജാൻവി തന്റെ വീട്ടിലെ കാഴ്ചകൾ പ്രേക്ഷകർക്ക് മുൻപാകെ അവതരിപ്പിച്ചിരുന്നു. ശ്രീദേവി ആദ്യമായി വാങ്ങിയ ഭവനമാണിത്. വാങ്ങിയ നാളുകളിൽ ഈ വീട് തീർത്തും വ്യത്യസ്തമായിരുന്നു എന്ന് ജാൻവി പറയുന്നു.ചെന്നൈയിലുള്ള ബംഗ്ലാവിന്റെ കാഴ്ചയാണ് ജാൻവി അവതരിപ്പിച്ചത്. പിതാവ് ബോണി കപൂറും ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ലോകം മുഴുവൻ സഞ്ചരിച്ച് മോടി പിടിപ്പിക്കാനുള്ള അലങ്കാര വസ്തുക്കൾ ഈ വീടിനുള്ളിൽ ശ്രീദേവി എത്തിച്ചിരുന്നു.മകൾ വിവാഹിതയായശേഷം വീടിന്റെ ലുക്ക് മാറ്റാനായിരുന്നു ശ്രീദേവിയുടെ ആഗ്രഹം. 2018ൽ ശ്രീദേവയുടെ മരണശേഷം ഈ വീട് ഇവർ പുനഃരുദ്ധാരണം ചെയ്തിരുന്നു. കുടുംബാംഗങ്ങൾക്കെല്ലാം ഒത്തുകൂടാൻ ഒരു സ്ഥലം എന്ന ലക്ഷ്യത്തോടെയാണ് വീട് പുതുക്കിയത്. വീട് പഴയതാണെങ്കിലും, ഇതിൽ ഒട്ടേറെ ഓർമകളുണ്ട്. അമ്മ ശ്രീദേവിയുടെ ആഗ്രഹപ്രകാരമാണ് ഇപ്പോഴും വീട്ടിലെ കുളിമുറി കൊളുത്തില്ലാതെ നിലനിർത്തുന്നത്. അതിനു പിന്നിൽ ശ്രീദേവിയുടെ ഒരു…
Read More