ഭയങ്കര ധൈര്യമുള്ള കുട്ടിയായിരുന്നു അനുശ്രീ. മണ്ടൻ ധൈര്യമാണോ ശരിക്കുള്ള ധൈര്യമാണോ എന്ന് എനിക്ക് മനസിലായിട്ടില്ല. സൂര്യ ടിവിയിലെ റിയാലിറ്റി ഷോയിൽ ഞാനുമായി ഇന്ററാക്റ്റ് ചെയ്യുന്നതായിരുന്നു ആദ്യഭാഗം. ഒരു ഹവായ് ചെരിപ്പൊക്കെയിട്ട് വീട്ടിൽ നിൽക്കുന്നതുപോലെയാണ് അനുശ്രീ വന്നത്. ബാക്കിയുള്ളവർ മേക്കപ്പിലായിരുന്നു. ഞാൻ നിന്നെ സെലക്റ്റ് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യുമെന്നായിരുന്നു ഞാൻ അവളോട് ചോദിച്ചത്. സാർ അല്ലെങ്കിൽ മറ്റൊരു സാർ, ഞാനെന്തായാലും സിനിമയിൽ വരും. ആ ഒരൊറ്റ മറുപടിയിലൂടെയാണ് അവൾ ഇൻ ആയത്. അസാധ്യ സെൻസ് ഓഫ് ഹ്യൂമറുള്ളയാളാണ്. ഒരുപാട് പരിമിതികളൊക്കെയുള്ള സാഹചര്യങ്ങളിൽ നിന്നും വന്നതാണ്. -ലാൽ ജോസ്
Read MoreCategory: Movies
ഒരു പെൺകുട്ടി രാത്രിയിൽ പുറത്തിറങ്ങിയാൽ ഉള്ള നോട്ടങ്ങൾ ഉണ്ടല്ലോ, അത് നമ്മളെ തന്നെ ചങ്ങലയിടുന്നതല്ലേ ? അനശ്വര രാജൻ പറയുന്നു…
പലപ്പോഴും ആൺകുട്ടിയായി ജനിച്ചാൽ മതിയെന്ന് തോന്നിയിട്ടുണ്ട്. ആൺകുട്ടിയായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല അത്. ഞാൻ ജനിച്ച് വളർന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തിൽ അല്ല. സാറയെ പോലെ (മൈക്കിലെ കഥാപാത്രം) എനിക്കും ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത് അവർക്ക് സമൂഹത്തിൽ കിട്ടുന്ന പ്രിവിലേജും സ്വാതന്ത്ര്യവും കൊണ്ടാണ്. അങ്ങനെ ആരെങ്കിലും തരേണ്ടതല്ല സ്വാതന്ത്ര്യം. പക്ഷെ ഒരു പെൺകുട്ടി രാത്രിയിൽ പുറത്തിറങ്ങിയാൽ ഉള്ള നോട്ടങ്ങൾ ഉണ്ടല്ലോ, അത് നമ്മളെ തന്നെ ചങ്ങലയിടുന്നതല്ലേ. സൊസൈറ്റിയിൽ നിന്ന് വരുന്ന റെസ്പോൺസ് കൊണ്ടാണത്. മൈക്ക് എന്ന സിനിമയിലൂടെ അത്തരം കാര്യങ്ങൾ ആൾക്കാരിലേക്ക് എത്തിക്കും. -അനശ്വര രാജൻ
Read Moreനിങ്ങൾ വീണ്ടും വിവാഹം കഴിക്കൂ ..! മേഘ്ന രാജിന്റെ മറുപടി ഇങ്ങനെ…
നിങ്ങൾ വീണ്ടും വിവാഹം കഴിക്കൂ എന്ന് ഉപദേശിക്കുന്ന ഒരു കൂട്ടം ആളുകളും, നിങ്ങൾ നിങ്ങളുടെ മകനുമായി സന്തോഷത്തോടെ കഴിയൂ എന്ന് പറയുന്ന ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ട്. അപ്പോൾ ഞാൻ ആരെയാണ് കേൾക്കുക? അതുകൊണ്ട് ഞാൻ എന്നെത്തന്നെ കേൾക്കാൻ തീരുമാനിച്ചു. ഞാൻ ഇതുവരെ എന്നോട് ആ ചോദ്യം ചോദിച്ചിട്ടില്ല. ഞാൻ എപ്പോഴും പറയാറുണ്ട്, ചീരു പഠിപ്പിച്ച ഒരു കാര്യം ഈ നിമിഷത്തിൽ എങ്ങനെ ജീവിക്കണം എന്നതാണ്. അതുകൊണ്ട് നാളെ എന്ത് സംഭവിക്കും അല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് എന്റെ ജീവിതം എങ്ങനെയായിരിക്കും. അതൊന്നും ഞാൻ ചിന്തിക്കാൻ പോകുന്നില്ല. ഞാൻ ഈ നിമിഷത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുക . -മേഘ്ന രാജ്
Read Moreഅപ്രിയ സത്യങ്ങൾ തുറന്നു പറയാൻ തപ്സി മടിക്കാറില്ല! പ്രതിഫലകാര്യത്തിൽ പുതിയ ആശയവുമായി തപ്സി
ബോളിവുഡിലെ മുൻനിര നായികയായ തപ്സി പന്നു കരിയറിൽ പല പരീക്ഷണ ചിത്രങ്ങളുടെയും ഭാഗമാവുന്ന തപ്സിക്ക് ഗെയിം ചേഞ്ചർ എന്ന വിശേഷണവും ഉണ്ട്. തെന്നിന്ത്യയിൽ 15 ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പിങ്ക് എന്ന സിനിമയ്ക്ക് ശേഷമാണ് തപ്സി ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മുൻനിര നായിക നടി ആണെങ്കിലും ഇൻഡസ്ട്രിക്കകത്തെ അപ്രിയ സത്യങ്ങൾ തുറന്നു പറയാൻ തപ്സി മടിക്കാറില്ല. സിനിമകളിലെ സെക്സിസം, പ്രതിഫലത്തിലെ വേർതിരിവ്, ബോളിവുഡിലെ സ്വജനപക്ഷപാതം തുടങ്ങി നിരവധി വിഷയങ്ങളിൽ തപ്സി ഇതിനകം തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രതിഫലം കൈപ്പറ്റുന്നതിൽ അഭിനേതാക്കൾ പിന്തുടരേണ്ട പുതിയ രീതിയെക്കുറിച്ചാണ് തപ്സി സംസാരിച്ചിരിക്കുന്നത്. ഒരു സിനിമയ്ക്ക് ഒപ്പു വയ്ക്കുമ്പോൾ തന്നെ പ്രതിഫലം ഉറപ്പിക്കാതെ സിനിമയുടെ വിജയം നോക്കി ലാഭവിഹിതം വാങ്ങുക എന്നതാണ് തപ്സി മുന്നോട്ട് വെക്കുന്ന രീതി. തെലുങ്കിൽ താനിങ്ങനെ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ടെന്നും തപ്സി പറയുന്നു. അവ മികച്ച കൺസപ്റ്റുള്ള…
Read Moreഒരു വേഷം ഒരിക്കലും അഭിനേതാവിനു ബാധ്യതയാകാൻ പാടില്ല; വില്ലനും ആവും നായകനും ആവും; കിടിലൻ ഡയലോഗുമായി ടോവിനോ
കുട്ടികൾക്കിഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതാണ് മിന്നൽ മുരളി. അത് എന്റെ ആദ്യത്തെ സിനിമയോ അവസാനത്തെ സിനിമയോ അല്ല. ഞാൻ ചെയ്ത സിനിമകളിൽ വളരെ പ്രധാനപ്പെട്ട ഒന്നു മാത്രമാണ്. ഒരു വേഷം ഒരിക്കലും അഭിനേതാവിനു ബാധ്യതയാകാൻ പാടില്ല. ഞാൻ ബിഗ് ബജറ്റ് സിനിമകളും ചെയ്യും ചെറിയ സിനിമകളും ചെയ്യും. വില്ലനും ആവും നായകനും ആവും. ഒന്നിൽ മാത്രമായി തളച്ചിടാൻ താത്പര്യമില്ല. ടൊവിനോയുടെ സിനിമ ഇങ്ങനെ ആയിരിക്കും എന്നു വന്നാൽ പിന്നെ പ്രേക്ഷകർക്കും ഒരു കൗതുകമുണ്ടാകില്ല. വലിയ സിനിമകൾ അനുഗ്രഹമായാണു ഭവിക്കേണ്ടത്. ഒരിക്കലും ബാധ്യത ആകരുത്. –ടോവിനോ തോമസ്
Read Moreവളർച്ചയുടെ ഘട്ടത്തിൽ എടുത്ത തീരുമാനം; സിദ്ദിഖ്-ലാൽ രണ്ടായതെങ്ങനെയെന്ന് സിദ്ദിഖ് പറയുന്നതിങ്ങനെ…
ഒരുപാട് നാൾ സിദ്ദിഖ്-ലാൽ എന്നു കേട്ടുപരിചിതമായതിനു ശേഷം ഇരുവരും പിരിഞ്ഞപ്പോൾ എല്ലാവരും വിചാരിച്ചത് ഞങ്ങൾ പിണങ്ങിപ്പിരിഞ്ഞു എന്നാണ് കരുതിയത്. എന്നാൽ പിണങ്ങിപ്പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമാണ്. അങ്ങനെ വേർപിരിഞ്ഞതിനുശേഷം എന്റെ സ്വതന്ത്ര സംവിധാനത്തിൽ ആദ്യമിറങ്ങിയ ചിത്രമാണ് ഹിറ്റ്ലർ. ചിത്രത്തിൽ പക്ഷേ, ലാൽ ഒപ്പമുണ്ടായിരുന്നു. സംവിധാനമല്ല, നിർമാതാവായാണ് ലാൽ സിനിമയിൽ അന്ന് പങ്കാളിയായത്. ഞങ്ങൾ സ്വതന്ത്രമായി സിനിമ ചെയ്തുതുടങ്ങിയ ശേഷവും കഥകൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു. ഇപ്പോഴാണ് ലാൽ ലാലിന്റേതായ തിരക്കുകളുമായി മാറിയത്. -സിദ്ദിഖ്
Read Moreമകന് ടാലന്റുണ്ടെന്ന് കണ്ടെത്തി; ഫഹദിലൂടെ ഞാൻ തിരിച്ചുവന്നു, പിതാവിന് കിട്ടുന്ന ഒരു ഭാഗ്യമാണെന്ന് ഫാസിൽ
പ്രേക്ഷകർക്ക് വല്ലാത്ത മാറ്റം വന്നിട്ടുണ്ട്. ഞാൻ ഇനി സംവിധായകൻ ആകണമെങ്കിൽ ഞാൻ ആദ്യം ഒരു വിദ്യാർഥിയാകണം. സംവിധാനം ഒന്നുകൂടി പഠിക്കണം. അതിനുള്ള മാർഗം പ്രൊഡ്യൂസ് ചെയ്യുക എന്നുള്ളതാണ്. പ്രേക്ഷകരുടെ പ്രതികരണം മനസിലാക്കണം. ഇങ്ങനെ ഒരു ചിത്രം ചെയ്യണമെന്ന് ഫഹദിനോട് പറഞ്ഞിരുന്നു. മലയൻകുഞ്ഞിന്റെ കഥ കേട്ടപ്പോൾത്തന്നെ ആരും കൈവച്ചിട്ടില്ലാത്ത സബ്ജക്ട് ആണെന്നു തോന്നി. സിനിമയിലേക്കു തിരിച്ചുവരാനുള്ള കളരിയായിരുന്നു മലയൻകുഞ്ഞ്. ഒരു സംവിധായകൻ മകനെ ഇൻട്രഡ്യൂസ് ചെയ്തുകളയാമെന്ന് കരുതിയല്ല ഫഹദിനെ കൊണ്ടുവന്നത്. രണ്ടു മൂന്നു ദിവസം ഫഹദിനെ ഇന്റർവ്യൂ ചെയ്ത് അത് പലരേയും കാണിച്ചു. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെ പലരേയും കാണിച്ചു. പയ്യൻ കൊള്ളാമല്ലോയെന്ന് പറയിപ്പിച്ച ശേഷമാണ് ഫഹദിനെ ഇൻട്രഡ്യൂസ് ചെയ്തത്. നിർഭാഗ്യവശാൽ ചിത്രം പരാജയപ്പെട്ടു. പിന്നാലെ ഫഹദ് പഠിക്കാനായി അമേരിക്കയിലേക്കു പോയി. ഫഹദ് ഒളിച്ചോടി പോയോ എന്ന് ചോദിച്ചവരോട് അവന്റെ മേഖല സിനിമയാണ്, അവൻ തിരിച്ചുവരും എന്നാണ് ഞാൻ…
Read Moreജീവിതത്തിൽ എനിക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും കാമറയ്ക്ക് മുന്നിൽ ചെയ്യാൻ പറ്റാറുണ്ട്..! മനസ്തുറന്ന് ടോവിനോ
ഞാനങ്ങനെ സിനിമകളിൽ ഡാൻസ് കളിച്ചിട്ടില്ല. പ്രൈവറ്റ് ഫംഗ്ഷനുകളിലും അങ്ങനെ ഡാൻസ് കളിക്കാറില്ല. സാധാരണ ജീവിതത്തിൽ എനിക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും കാമറയ്ക്ക് മുന്നിൽ ചെയ്യാൻ പറ്റാറുണ്ട്. ആദ്യം തല്ലുമാലയുടെ കഥപറയുമ്പോൾ ഡാൻസിനെക്കുറിച്ചൊന്നും പറഞ്ഞില്ലായിരുന്നു. വേറൊരു രീതിയിലാണ് പറഞ്ഞത്. പിന്നെ ഒരു പാട്ടിൽ ചിലപ്പോൾ രണ്ട് മൂന്ന് ചെറിയ സ്റ്റെപ്പ് വയ്ക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഒടുവിൽ നാലു പാട്ടിൽ ഡാൻസ് ചെയ്തു. ഡാൻസ് കളിച്ച് കളിച്ച് എന്റെ രണ്ട് കാലിലെയും നഖമൊക്കെ പോയിരുന്നു. ഞാൻ ഇതിനകത്ത് സകലകലാ വല്ലഭനാണ്. പാട്ടുണ്ട്, ഡാൻസുണ്ട്, ഫൈറ്റുണ്ട്, ഓട്ടമുണ്ട് അങ്ങനെ എല്ലാമുണ്ട്. -ടോവിനോ തോമസ്
Read Moreചോദിച്ചു വാങ്ങിയ സിനിമ! എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാകണമെന്നില്ല എന്നത് നേരിട്ട് അനുഭവിച്ച ആളാണ് ഞാൻ; കുഞ്ചാക്കോ ബോബൻ പറയുന്നു..
ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ എന്നോടു പറഞ്ഞപ്പോൾ പറ്റില്ല എന്നു പറഞ്ഞിരുന്നു. ആ സിനിമ വൻ വിജയമായി. എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാകണമെന്നില്ല എന്നത് നേരിട്ട് അനുഭവിച്ച ആളാണ് ഞാൻ. കുറേ തവണ അങ്ങനെ പറ്റിയിട്ടുണ്ട്. ടാലന്റ് ഉളളവരെ തിരിച്ചറിഞ്ഞാൽ വൈകിയാലും ഞാൻ പോയി അവരുടെ കാലുപിടിക്കും. അടുത്ത പടം എന്നെ വച്ച് ചെയ്യണമെന്നു പറഞ്ഞ് രതീഷിനോടു ചോദിച്ചുവാങ്ങിയ സിനിമയാണ് ന്നാ താൻ കേസ് കൊട്. ഇതിനു മുന്‍പു ഞാൻ ചോദിച്ചുവാങ്ങിയ സിനിമ നായാട്ട് ആണ്. എന്റെ കരിയറിലെ ഏറ്റവും നല്ല സിനിമയായി അത്. ഇതും അങ്ങനെതന്നെയാകുമെന്ന് വിശ്വാസമുണ്ട്. മുന്‍പ് നിങ്ങൾ എന്നെ കണ്ടിട്ടുള്ള രൂപത്തിലും ഭാവത്തിലുമൊന്നുമല്ല ഈ ചിത്രത്തിലെ രാജീവൻ എന്ന കഥാപാത്രം. ടീസറുകളിൽ നിങ്ങൾ അതു കണ്ടതാണ്. എല്ലാത്തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു സിനിമയും കഥാപാത്രവുമായിരിക്കും ഇതെന്ന് എനിക്കുറപ്പുണ്ട്. -കുഞ്ചാക്കോ ബോബൻ
Read Moreരജനിയേക്കാൾ 40 വയസ് കുറവുള്ള നായിക! ജയിലറിൽ രജനിയുടെ നായിക തമന്ന?
തെന്നിന്ത്യയുടെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ സിനിമകള്‍ക്ക് വേണ്ടി ആരാധകര്‍ എന്നും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് രജനികാന്ത് അഭിനയിക്കുന്നത്. അതേ സമയം രജനിയുടെ പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള ചില വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജയിലര്‍ ആണ് രജനികാന്ത് നായകനായി അഭിനയിക്കുന്ന പുതിയ സിനിമ. ഓഗസ്റ്റ് പതിനഞ്ചിനോ ഇരുപതിനോ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ രജനിയുടെ നായികയായിട്ടെത്തുന്ന നടിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നെല്സന് ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രമാണ് ജയിലര്‍. അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നതും. കന്നടത്തിലെ സൂപ്പര്‍താരം ശിവരാജ് കുമാറും നടി രമ്യ കൃഷ്ണനും ഈ സിനിമയുടെ ഭാഗമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ നായികയെ കുറിച്ചിട്ടുള്ള അഭ്യൂഹങ്ങളാണ് ഈ ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്. രജനിയുടെ നായികയായി ഐശ്വര്യ…
Read More