ആദ്യകാലങ്ങളിൽ നിരവധി സിനിമകളിൽ ജയനുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ പല ഗോസിപ്പുകളും വന്നു. ഞങ്ങൾ തമ്മിൽ പ്രണയിത്തിലാണ് എന്നൊക്കെ. ശശിയേട്ടന്റെ അമ്മവരെ ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ ശശിയേട്ടനെ വിളിച്ച് സീമ എന്റെ പെങ്ങളാണെന്നു പറഞ്ഞു. ഞങ്ങളുടെ കല്യാണസമയത്ത് അളിയന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങളെല്ലാം ചെയ്തത് അദ്ദേഹമായിരുന്നു. ജയന്റെ മരണശേഷം അവസാനമായി ആ മുഖം ഒരു നോക്ക് കാണാൻ ശശിയേട്ടൻ എന്നെ അനുവദിച്ചില്ല. ജീവനറ്റ ആ മുഖം നീ കാണണ്ട. നിന്റെ മനസിലുള്ള ജയേട്ടനല്ല ഇപ്പോള്‍ അവിടെയുള്ളത്. നിന്റെ മനസിലുള്ള ജയേട്ടന് അങ്ങനെ തന്നെ ഇരിക്കട്ടെ എന്നായിരുന്നു ശശിയേട്ടന് പറഞ്ഞത്. അത് എന്തായാലും നന്നായിരുന്നു. ഊര്‍ജസ്വലനായി ഓടിനടന്നിരുന്ന ജയന്റെ മുഖമാണ് എന്റെ മനസിൽ ഉള്ളത്. -സീമ
Read MoreCategory: Movies
സിനിമയുടെ മറ്റ് എല്ലാ ജോലിയും ചെയ്യുമ്പോൾ കിട്ടുന്ന ലഹരി അഭിനയിക്കുമ്പോൾ കിട്ടുന്നില്ലെന്ന് ദിലീഷ് പോത്തൻ
സംവിധായകനാവാനാണ് ഞാൻ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ആ വഴിയിലൂടെയാണ് സഞ്ചരിച്ചത്. അവിടെയാണ് ഞാൻ ഏറ്റവും ആസ്വദിച്ചതും. എന്നാൽ സംവിധാനത്തിനൊപ്പം അഭിനയവും ഏറെ ആസ്വദിക്കുന്നു. ആസ്വാദനം തരാൻ കഴിയാത്ത ജോലി ചെയ്യാൻ ഏറെ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. ഒരു സിനിമയുടെ എല്ലാ ജോലിയുടെയും ഭാഗമാകാൻ സംവിധായകന് കഴിയുന്നു. അതു തരുന്ന ലഹരി അഭിനയിക്കുമ്പോൾ ലഭിക്കുന്നില്ല. സിനിമയുടെ ഒരു ഭാഗമാകുന്നു എന്നതാണ് അഭിനയിക്കുമ്പോൾ തോന്നിയിട്ടുള്ളത്.അപ്രതീക്ഷിതമായാണ് സിനിമയിൽ അഭിനയിക്കുന്നത്. ഒരു കഥാപാത്രമായും നടനായും മാറാൻ കഴിഞ്ഞു. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിക്കാൻ സാധിക്കുകയും ചെയ്തത് എന്നിലെ സംവിധായകനെ പലരീതിയിൽ സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഒരുപാട് സംവിധായകരുടെ സംവിധാനശൈലി നോക്കികാണാൻ കഴിയുന്നത് നടൻ എന്ന ഇടം ലഭിച്ചതുകൊണ്ടാണ്. അഭിനയിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ രഞ്ജൻ പ്രമോദിന്റെയും ലിജോയുടെയും അമലിന്റെയും ലൊക്കേഷനുകളിൽ അത്രയും ദിവസം ചെലവഴിക്കാനും നല്ല അനുഭവങ്ങൾ ലഭിക്കാനും കഴിയില്ലായിരുന്നു. -ദിലീഷ് പോത്തൻ
Read Moreകൊങ്കണി പഠിക്കണം; ദീപികയെ അടുത്തിരുത്തി റൺവീർ അങ്ങനെ പറഞ്ഞതിന്റെ കാരണം കേട്ടോ!
പ്രേക്ഷകർക്ക് പ്രിയപ്പെട്ട ബോളിവുഡിലെ താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. കരിയറിലെ ഉയര്‍ച്ചതാഴ്ചകളില്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന താരദമ്പതികളുടെ മാതൃകാജീവിതം ആരാധകരെയും തൃപ്തിപ്പെടുത്തുന്നതാണ്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018 നവംബറിലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്.ഇപ്പോഴിതാ തന്റെ ഭാര്യയുടെ മാതൃഭാഷയായ കൊങ്കണി പഠിക്കാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുവെന്നും മക്കള്‍ ജനിക്കും മുമ്പ് കൊങ്കണി പഠിച്ചെടുക്കാനുള്ള ശ്രമത്തിലുമാണ് താനെന്ന് വെളിപ്പെടുത്തുകയാണ് രണ്‍വീര്‍ സിംഗ്. അമേരിക്കയിൽ നടന്ന ഒരു എന്‍ആര്‍ഐ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു രണ്‍വീര്‍ ഇക്കാര്യം പറഞ്ഞത്. കൊങ്കണി സമുദായത്തില്‍ നിന്നുള്ളവര്‍ ആതിഥ്യം വഹിച്ച കണ്വന്ഷനിടെയായിരുന്നു രണ്‍വീറിന്റെ രസകരമായ പ്രസ്താവന. ദീപികയോടൊപ്പം വേദിയിലെത്തി സംസാരിക്കുന്ന രണ്‍വീര്‍ സിംഗിന്റെ ഈ വീഡിയോ ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. എനിക്ക് ഇപ്പോള്‍ കൊങ്കണി ഭാഷ കേട്ടാല്‍ മനസിലാകും. ഞാന്‍ ഈ ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. ഭാവിയില്‍ ഞങ്ങള്‍ക്കു കുട്ടികളുണ്ടാകുമ്പോള്‍ അവരുടെ അമ്മ അവരോട് കൊങ്കണിയിലായിരിക്കും…
Read Moreഅപസ്മാരമുള്ളവർക്കും അമ്മയാകാം; തെറ്റായ ധാരണകൾക്കും അനാവശ്യ ഉത്കണ്ഠകൾക്കും ഉത്തരവുമായി ഡോക്ടർമാരുടെ ഹ്രസ്വചിത്രം
സ്വന്തം ലേഖകൻകൊച്ചി: അപസ്മാരരോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾക്കും അനാവശ്യ ഉത്കണ്ഠകൾക്കും ഉത്തരമാവുകയാണ് മൂന്നു ഡോക്ടർമാർ ചേർന്നൊരുക്കിയ “മിഥ്യ’ എന്ന ഹൃസ്വചിത്രം. അപസ്മാരമുള്ള സ്ത്രീക്ക് ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിച്ചു പ്രസവിക്കാനാകില്ലെന്നാണു പൊതുവെയുള്ള ധാരണ. കാലങ്ങളായി സമൂഹം പിന്തുടരുന്ന ഈ മിഥ്യാധാരണ ദ്യശ്യാവിഷ്ക്കാരത്തിലൂടെ പൊളിച്ചെഴുതുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ റെജി ദിവാകരനും സഹപ്രവർത്തകരും. ഒരു അപകടത്തെതുടർന്നുള്ള ചികിൽസയ്ക്കിടെ അപസ്മാരം പിടിപെടുന്ന യുവതിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. വിവാഹം നിശ്ചയിച്ചശേഷം അപസ്മാരം പിടിപെടുന്ന ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിശ്രുതവരന്റെ മാതാപിതാക്കൾ വിവാഹത്തെ എതിർക്കുന്നതും എതിർപ്പ് അവഗണിച്ച് അതേ യുവതിയെ വിവാഹം കഴിച്ച് വിജയകരമായ ദാന്പത്യം നയിക്കുന്നതും യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജൻമം നല്കുന്നതുമാണ് “മിഥ്യ’ മുന്നോട്ടുവയ്ക്കുന്ന കഥ. ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് യു ട്യൂബിൽ റിലീസ് ചെയ്ത ചിത്രം മൂന്നു ദിവസത്തിനകം…
Read Moreജീവിതത്തില്‍ സംസാരിച്ചതിനെക്കാളധികം അമ്പിളിച്ചേട്ടൻ സംസാരിച്ചത് സിനിമാ സംഭാഷണങ്ങളായിരിക്കും; ജഗതിയെ അങ്ങനെ കാണാൻവയ്യന്ന് ജയസൂര്യ
അമ്പിളി ചേട്ടന്റെയൊക്കെ ഇന്റേണല്‍ പ്രോസസ് ഭയങ്കരമാണ്. ലോകത്തിലെ മികച്ച നടന്മാരില് ഒരാളാണ്. അത്രയധികം കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരു 100 പോലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതു നൂറും വ്യത്യമാണ്. ഇതൊക്കെ എങ്ങനെയാണ് ഒരു മനുഷ്യന് പറ്റുന്നത്. ലൊക്കേഷനിലെത്തി മീശ ഒട്ടിച്ച് കൊണ്ടിരിക്കുമ്പോഴായിരിക്കും ആ കഥാപാത്രം ഏതാണെന്ന് തിരക്കുന്നത്. സ്പോട്ടിലാണ് സംഭാഷണം പോലും കൊടുക്കുന്നത്. ഒരു പ്രോംപിറ്റിംഗും ഇല്ലാതെയാണ് അവതരിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ സിബിഐ അഞ്ചാം പതിപ്പില്‍ അമ്പിളി ചേട്ടനെ കണ്ടപ്പോള്‍ ഏറെ വിഷമം തോന്നി. അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ സംസാരിച്ചതിനെക്കാളധികം അദ്ദേഹം സിനിമയില്‍ സംസാരിച്ച ആളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കണക്ക് പരിശോധിച്ചാല്‍ എത്ര സിനിമകള്‍. സിനിമാ സംഭാഷണങ്ങളായിരിക്കും അദ്ദേഹം ജീവിതത്തില്‍ ഏറ്റവുമധികം പറഞ്ഞിട്ടുണ്ടാവുക. -ജയസൂര്യ
Read Moreതാരത്തിന്റെ മൂല്യം വച്ചു മാത്രം ഒരു സിനിമ എടുക്കാന്‍ സാധിക്കില്ല; അത്തരം സിനിമകൾ എടുത്താൽ തന്നെ അത് വിജയിക്കില്ലെന്ന് പൃഥിരാജ്
ഒരു താരത്തിന്റെ മൂല്യം വച്ചു മാത്രം ഒരു സിനിമ എടുക്കാന്‍ ഇന്നത്തെ കാലത്ത് സാധിക്കില്ലെന്നാണ് എന്റെ വിശ്വാസം. സ്റ്റാര്‍ഡത്തിന് വേണ്ടി മാത്രം സിനിമയെടുത്താല്‍ അത് വിജയിക്കണമെന്നില്ല. കടുവ പോലെയുള്ള മാസ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന സിനിമകള്‍ പോലും പ്രത്യേകിച്ച് കഥയൊന്നുമില്ലാതെ സൂപ്പര്‍താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് മാത്രം കൂട്ടിച്ചേര്‍ത്ത് സിനിമയാക്കിയാല്‍ തിയറ്ററില്‍ ഓടുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കില്ല. ഏറ്റവും പ്രധാനം കഥയും അതിനെ സാധൂകരിക്കുന്ന കഥാപാത്രങ്ങളും തന്നെയാണ്. എല്ലാവരും വളരെ പുകഴ്ത്തിയ ചിത്രമായിരുന്നുവല്ലോ ലൂസിഫര്‍. അതില്‍ വളരെ ആഴത്തിലുള്ള ഒരു കഥയും ആ കഥയെ നായകനായ സ്റ്റീഫന്‍ നെടുമ്പള്ളിയുമായി ബന്ധിപ്പിപ്പിക്കുന്ന ഒരു കണക്ടും ഉള്ളതുകൊണ്ടാണ് സിനിമ വിജയിച്ചതെന്നാണ് എന്റെ വിശ്വാസം. ഷാജി കൈലാസ് എന്ന സംവിധായകന് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ ഡയലോഗ് ഡെലിവറിയും ഓരോ സീനിന്റെയും അവതരണവുമൊക്കെ എനിക്ക് പലപ്പോഴും സിനിമകള്‍ ചെയ്യാന്‍ പ്രചോദനമായിട്ടുണ്ട്.…
Read Moreഅധോലോകത്തുനിന്നും ധാരാളം പണം ബോളിവുഡിലേക്ക് ഒഴുകുന്നു; അത്തരം നിര്‍മ്മാതാക്കളില്‍നിന്നും തനിക്ക് മാറിനിൽക്കാൻ സാധിച്ചെന്ന് സൊനാലി
അധോലോകത്തുനിന്നും ധാരാളം പണം ബോളിവുഡിലേക്ക് ഒഴുകുന്ന ഒരു സാഹചര്യം ഒരുകാലത്ത് ഉണ്ടായിരുന്നു. അത്തരം നിര്‍മ്മാതാക്കളില്‍നിന്നും പ്രൊജക്ടുകളില്നിന്നും ഞാൻ മാറി നില്ക്കാന് ശ്രമിച്ചിരുന്നു. തീരെ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എനിക്ക് സൗത്തില്‍ പണിയുണ്ട് എന്ന് കള്ളം പറഞ്ഞിരുന്നു. ഒരു സംഘടിത വ്യവസായമായിരുന്നില്ല എന്നതു കൊണ്ട് തന്നെ സിനിമയെ ടാര്‍ഗറ്റ് ചെയ്യാന്‍ എളുപ്പമായിരുന്നു. സിനിമാസംവിധായകര്‍ അധോലോകത്തിന്റെ സമ്മര്‍ദത്തിലായതിനാല്‍ എനിക്ക് പല വേഷങ്ങളും നിഷേധിക്കപ്പെട്ടു. അധോലോകം ഫണ്ട് ചെയ്യുന്ന ഒരു കൂട്ടം നിര്‍മാതാക്കള്‍ ഉണ്ടായിരുന്നു. അവരില്‍ നിന്നു ഞാന്‍ അകന്നു നില്ക്കാന് ശ്രമിച്ചിരുന്നു. അങ്ങനെയുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ എന്നെ സഹായിച്ചിരുന്നത് അന്നത്തെ ബോയ്ഫ്രണ്ടും ഇന്നത്തെ ഭര്‍ത്താവുമായ ഗോള്‍ഡി ബെയ്ൽ ആയിരുന്നു. ഗോള്‍ഡിയുടെ അച്ഛനും നിര്മാതാവായിരുന്നതിനാല് അമ്മയ്ക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നു. അവരാണ് എന്നെ സഹായിച്ചത്. -സൊനാലി ബേന്ദ്ര
Read Moreഎനിക്ക് അവളെക്കുറിച്ച് ഭയമില്ല; സിനിമയോടുള്ള അവളുടെ ഡെഡിക്കേഷനില്‍ എനിക്ക് അഭിമാനമെന്ന് സുരേഷ് കുമാർ
കീര്‍ത്തിക്ക് അഭിനയത്തില്‍ കഴിവുണ്ട് എന്ന കാര്യം ഞങ്ങള്‍ക്ക് അവളുടെ ചെറുപ്പത്തില്‍ത്തന്നെ മനസിലായിരുന്നു. കുബേരന് എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയുടെ അരങ്ങേറ്റം. കുബേരന്റെ ഷൂട്ടിംഗ് ഊട്ടിയിലായിരുന്നു. അന്ന് രണ്ടു ചിത്രങ്ങളുടെ ഷൂട്ടിംഗ് ഒരുമിച്ച് നടക്കുന്നതുകൊണ്ട് ഞാന്‍ മറ്റൊരു സ്ഥലത്തായിരുന്നു. ഷൂട്ട് ഉള്ളപ്പോള്‍ കീര്‍ത്തി രാവിലെ നാലു മണിക്കുതന്നെ എഴുന്നേല്ക്കും. മേക്കപ്പ് ബോക്സ് ഉള്‍പ്പെടെയെടുത്ത് സെറ്റിലേക്കു പോകാന്‍ തയാറായി നില്ക്കും. അന്ന് അതൊക്കെ അപ്പപ്പോള്‍ രേവതി ഫോണ്‍ ചെയ്ത് എന്നെ അറിയിക്കും. അഭിനയത്തിനോടുള്ള അവളുടെ പാഷന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴും ചെറിയൊരു ഭയം എന്റെയുള്ളില്‍ ഉണ്ടായിരുന്നു. ഒരുപാടു പേരുടെ അധ്വാനമാണ് സിനിമ. അവിടെ അവള് കാരണം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഇപ്പോള്‍ എനിക്ക് അവളെക്കുറിച്ച് ഭയമില്ല. സിനിമയോടുള്ള അവളുടെ ഡെഡിക്കേഷനില്‍ എനിക്ക് അഭിമാനവുമുണ്ട്. -സുരേഷ് കുമാർ
Read Moreഇത് മാഫിയാവല്‍ക്കരണമാണ് ! അമ്മയിലെ രണ്ട് എംഎല്‍എമാര്‍ ഉറങ്ങുകയാണോ? സംഘടനക്കെതിരെ രൂക്ഷവിമർശനവുമായി രഞ്ജിനി
ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്ന നടപടി ദൗര്‍ഭാഗ്യകരമാണെന്ന് നടി രഞ്ജിനി. സംഘടനയിലുള്ള രണ്ട് എംഎല്‍എമാര്‍ ഉറങ്ങുകയാണോ എന്നും അവര്‍ ചോദിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് നടി കുറിപ്പ് പങ്കുവച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. അതേസമയം ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു! ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ് ഈ താരസംഘടന. ഇത് മാഫിയാവല്‍ക്കരണമാണ്. സംഘടനയില്‍ അംഗങ്ങളായ രണ്ട് എംഎല്‍എമാര്‍ അവിടെ ഉറങ്ങുകയാണോ?, ഈ ചെറിയ സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുക?.
Read Moreഹൈവേ 2 ! മിസ്റ്ററി ആക്ഷൻ ത്രില്ലർ…
ഋഷി നിഗൂഢതകളും ദുരൂഹതകളും നിറഞ്ഞതാണ് ഈ ഹൈവേ… 27 വർഷം മുന്‍പു കണ്ട ഹൈവേയല്ല ഇന്നു കാണുന്നതും ഇനി കാണാൻ പോകുന്നതും.. 1995ൽ തീയേറ്ററുകളെ ആവേശത്തിലാഴ്ത്തിയ സുരേഷ്ഗോപി ചിത്രം ഹൈവേ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. പുതിയ തലമുറയും ഈ ചിത്രം ആസ്വദിക്കുന്നു. ആ ചിത്രമിറങ്ങി മൂന്നു പതിറ്റാണ്ട് തികയാനിരിക്കെ സംവിധായകൻ ജയരാജ് ഹൈവേ 2 എന്ന ചിത്രം പ്രഖ്യാപിക്കുന്പോൾ പ്രേക്ഷകർ ത്രില്ലടിക്കുകയാണ്. സുരേഷ്ഗോപിയുടെ പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ജയരാജ് തന്റെ പുതിയ ചിത്രമായ ഹൈവേ 2 പ്രഖ്യാപിക്കുന്പോൾ സിനിമ പ്രേമികൾക്ക് പ്രതീക്ഷകളേറെയാണ്. ജയരാജ് രാഷ്ട്രദീപികയോട് സംസാരിക്കുന്നു…ഹൈവേ 2 എന്ന പുതിയ പ്രൊജക്ടിനെക്കുറിച്ച്… പഴയ ഹൈവേയല്ല പുതിയ ഹൈവേ…. 27 വർഷം മുന്പിറങ്ങിയ ഹൈവേയുടെ തുടർച്ചയാണോ ഹൈവേ 2 എന്നു ചോദിച്ചാൽ പൂർണമായും ഒരു തുടർച്ചയല്ല എന്നു തന്നെ പറയേണ്ടി വരും. കാരണം ഹൈവേ ഇറങ്ങി 27…
Read More