വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതുകൊണ്ടാണ് ഐസിസി പെട്ടെന്ന് യോഗം ചേര്‍ന്നത്. സ്റ്റെപ് ഡൗണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഇക്കാര്യം എക്സിക്യുട്ടീവ് കമ്മിറ്റിക്ക് നല്കി. എസ്കിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിച്ചത്. എന്റെ രാജിക്ക് ഒരേയൊരു കാരണമേയുള്ളൂ. പ്രസ് മീറ്റില്‍ ഐസിസി നിര്‍ദേശപ്രകാരമെന്ന വാക്ക് ഇടാത്തത് കൊണ്ടാണ് ഞാന്‍ രാജിവെച്ചത്. ‘അമ്മ’ക്ക് ഐസിസി വേണ്ട എന്ന് തോന്നി. അപ്പോള്‍ രാജിവെച്ചു. പിന്നെന്തിനാണിത്. തലപ്പത്ത് നില്‍ക്കുന്നയാളാണ്. ഇങ്ങനെയൊരു ആരോപണം വരുമ്പോള്‍ മാറിനില്‍ക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്. അങ്ങനെയാണ് പഠിച്ചതും. അത്രമാത്രം. കൂട്ടായ ഒരു തീരുമാനമായിരുന്നു. ഇങ്ങനെയൊരു സ്ഥാനത്ത് ഐസിസിയുടെ നിലവാരം ഇല്ലെങ്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലത്. പ്രസ് നോട്ടീസില്‍ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ പേരിട്ടു. ഐസിസിയുടെ പേര് ഇട്ടില്ല. അതുകൊണ്ട് ഞാന്‍ രാജി വച്ചു. -ശ്വേത മേനോൻ
Read MoreCategory: Movies
പാലാ അല്‍ഫോന്‍സ കോളജില്‍, ക്ലാസില്‍ ഏറ്റവും കൂടുതല്‍ ഇരുന്ന് ഉറങ്ങിയിരിക്കുന്നത് ഞാനായിരിക്കും… കാരണം…! റിമി ടോമി പറയുന്നു…
പത്രം, ന്യൂസ്, സ്പോര്‍ട്സ്, പുസ്തകവായന ഇതൊന്നും ഇഷ്ടമല്ല. പക്ഷ, ഞാന്‍ കുട്ടികള്‍ക്ക് ദുര്മാതൃകയാവുകയല്ല ചെയ്യുന്നത്. എനിക്ക് അതൊന്നും താത്പര്യമില്ലാത്ത കാര്യങ്ങളാണ്. ഇനിയെങ്ങാനും ഞാന്‍ വായിച്ച് സീരിയസാവുകയോ എന്റെ സംസാരം മാറിപ്പോവുകയോ ചെയ്താലോ എന്ന പേടി കൊണ്ടല്ല, എനിക്ക് വായിക്കാന്‍ തോന്നാത്തതു കൊണ്ടാണ്. ഒരുപക്ഷെ, ഞാന്‍ പഠിച്ച പാലാ അല്‍ഫോന്‍സ കോളജില്‍, ക്ലാസില്‍ ഏറ്റവും കൂടുതല്‍ ഇരുന്ന് ഉറങ്ങിയിരിക്കുന്നത് ഞാനായിരിക്കും. കാരണം തലേദിവസം രാത്രിയില്‍ പ്രോഗ്രാം കഴിഞ്ഞിട്ടായിരിക്കും ക്ലാസില്‍ പോവുക. പക്ഷെ, എന്നിട്ടും പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു. അപ്പോള്‍ ടീച്ചര്മാര് വിചാരിച്ചുകാണും ഞാന്‍ ക്ലാസില്‍ വന്നില്ലെങ്കിലും പഠിക്കുമായിരുന്നുവെന്ന്. എസ്എസ്എല്‍സിക്കും മാര്‍ക്കുണ്ടായിരുന്നു. മാത്രമല്ല സ്കൂളിലും കോളജിലും എന്ത് പരിപാടിയിലും ഞാന്‍ പങ്കെടുക്കുമായിരുന്നു. -റിമി ടോമി
Read Moreഎന്റെ നെഗറ്റീവും പോസിറ്റീവും മനസിലാക്കുന്നയാളാകണം; കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് കൊടുക്കണം;വിൻസി അലോഷ്യസിന്റെ ജീവിതപങ്കാളിക്കു വേണ്ട ഗുണങ്ങൾ
ജീവിതപങ്കാളിക്കു വേണ്ട മൂന്ന് ക്വാളിറ്റിയെക്കുറിച്ച് ചോദിച്ചാല്‍ എന്റെ കരിയറിനെ മനസിലാക്കണമെന്നുണ്ട്. ട്രിപ്പ് ഒക്കെ പോകണം എന്ന് പറയുമ്പോള്‍ എനിക്കതിനൊന്നും പറ്റില്ലെന്ന് പറയരുത്. എവിടെയാണെങ്കിലും പോകണം, ഭക്ഷണപ്രിയനോ, അല്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് കൊടുക്കാനോ കഴിയണം. പിന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പല കാര്യങ്ങളിലും കണ്ട്രോള് ചെയ്യാന്‍ പറ്റാത്ത കുറച്ച് കാര്യങ്ങളുണ്ട്. എനിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ പറ്റാത്ത കാര്യങ്ങളുമുണ്ട്. അതില്‍ സഹായിക്കുന്ന ആളായിരിക്കണം. എന്റെ നെഗറ്റീവും പോസിറ്റീവും മനസിലാക്കുകയും എല്ലാ കാര്യത്തിനും ഒപ്പമുണ്ടായി രിക്കുകയും വേണം. -വിൻസി അലോഷ്യസ്
Read Moreസിനിമയിലേക്ക് വന്നത് ഇഷ്ടമുണ്ടായിട്ടല്ല; മകൾ അഭിനയിക്കണമെന്ന് അമ്മ ആഗ്രഹിച്ചപ്പോൾ അങ്ങനെ സംഭവിച്ചു; ആദ്യ പ്രതിഫലം വെളിപ്പെടുത്തി മേനക
സിനിമയിലേക്ക് താന്‍ തീരുമാനിച്ചു വന്നതല്ല. സയന്‍സ് ഇഷ്ടമായതുകൊണ്ട് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് പതിനൊന്നില്‍ പഠിക്കുമ്പോഴാണ് സിനിമയിലേക്കുള്ള ഓഫര്‍ വരുന്നത്. അമ്മ ടീച്ചറായിരുന്നു. അമ്മ സ്കൂളില്‍ ഷേക്സ്പിയറിന്റെ നാടകങ്ങളൊക്കെ ചെയ്തിരുന്നു. അങ്ങനെ ടാലന്റുള്ള ആളാണ് അമ്മ. അമ്മയുടെ ഒരു വിദ്യാര്‍ഥിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ വന്നപ്പോള്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതിനെപ്പറ്റി പറഞ്ഞത്. അതിലേക്ക് എന്നെ അഭിനയിക്കാന്‍ വിളിച്ചു. സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛന് പറഞ്ഞു. എന്നാല്‍ സിനിമയെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാവുന്ന എന്‍സൈക്ലോപീഡിയ ആണ് അമ്മ. ഭാഷാ വ്യത്യാസമില്ലാതെ എല്ലാ സിനിമയും അമ്മ കാണും. എന്നെ അഭിനയിപ്പിക്കാന്‍ അമ്മ ആഗ്രഹിച്ചു. അങ്ങനെയാണ് പോയത്. പക്ഷേ ആദ്യം പറഞ്ഞ സിനിമ നടന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്ത് എടുക്കുന്ന സിനിമയിലേക്ക് എന്നെ നിര്‍ദേശിച്ചു. അന്ന് ആയിരം രൂപ അഡ്വാന്‍സ് ആയി തന്നു. – മേനക
Read Moreസച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ ബോളിവുഡിലേക്ക്? സാറയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് 1.8 മില്യൺ ആരാധകർ
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറാനൊരുങ്ങുന്നു. സാറ തെണ്ടുൽക്കറുടെ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് ബോളിവുഡ് ലൈഫ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാറ തെണ്ടുൽക്കൽക്കറിന് അഭിനയത്തിൽ വളരെ താത്പര്യമാണുള്ളതെന്നും സാറയുടെ ബോളിവുഡ് അരങ്ങേറ്റം ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ബോളിവുഡ് ലൈഫിന്റെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, പീഡിയാട്രീഷ്യയായ അമ്മ ഡോ. അഞ്ജലിയുടെ പാത പിന്തുടർന്ന് സാറ മെഡിസിൻ പഠനം തെരഞ്ഞെടുത്തിരുന്നു. ലണ്ടനിലെ മെഡിസിൻ പഠനത്തിന് ശേഷമാണ് സാറ മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ചത്. തുടർന്ന്, അന്താരാഷ്ട്ര ബ്രാൻഡുകളുടെ മോഡലായി തിളങ്ങിയ സാറയുടെ ബോളിവുഡ് പ്രവേശത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏറെ ആരാധകരുള്ള താരപുത്രിയാണ് സാറ. 1.8 മില്യണിലധികം ആളുകളാണ് സാറയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. അതേസമയം, സാറയുടെ സഹോദരൻ അർജുൻ തെണ്ടുൽക്കർ പിതാവിന്റെ വഴി തെരഞ്ഞെടുത്ത് നേരത്തേ തന്നെ ക്രിക്കറ്റിൽ പ്രവേശിച്ചിരുന്നു.
Read Moreസിനിമയിൽ പലരുടെയും താളത്തിന് അനുസരിച്ച് തുള്ളേണ്ടിവരും; സിനിമയില്ലെങ്കിൽ താൻ എങ്ങനെ ജീവിക്കും എന്നിതിനെക്കുറിച്ച് ഗായത്രി പറയുന്നതിങ്ങനെ…
സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും. നല്ല നല്ല കണ്ടെന്റുകൾ ചെയ്യും. യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള് ആണ് അവിടെ രാജാവ്. നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാക്കാം. വേണമെങ്കില്‍ നമുക്ക് ലോകപ്രശസ്തര്‍ വരെയാകാം. സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള് കാത്ത് നില്‍ക്കണം. പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം. ഇന്റിമേറ്റ് സീന്‍ ചെയ്യണം. എന്റെ വാല്യൂസ് കളഞ്ഞ് ഒന്നിനും ഞാന്‍ തയാറല്ല. ഒരുപാട് പേര് കോംപ്രമൈസിന് തയാറാണോയെന്ന് ചോദിക്കാറുണ്ട്. അതിനൊന്നും ഞാന്‍ തയാറല്ല. -ഗായത്രി സുരേഷ്
Read More41 ദിവസം നീണ്ട ഷെഡ്യൂള്‍, ആറുകോടി ചെലവ്! പുതുമയുടെ കരുത്തില്‍ ‘പന്ത്രണ്ട്’
പന്ത്രണ്ട്… പേരില്‍ തന്നെയുണ്ട് ഒരു പ്രത്യേകത. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പന്ത്രണ്ട് എന്ന സിനിമ 24-ന് തിയറ്ററുകളില്‍ എത്തും. സംസ്ഥാനത്തൊട്ടുക്കും നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുക. ദേവ് മോഹന്‍, വിനായകന്, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പതിനഞ്ചോളം പുതുമുഖ താരങ്ങളാണ് വേഷമിടുന്നത്. പ്രമേയത്തിലെ വ്യത്യസ്തകൊണ്ടും പുറത്തിറങ്ങിയ കാരക്ടര്‍ -മോഷന്‍ പോസ്റ്റുകള്‍ക്ക് ലഭിച്ച സ്വീകാര്യതയും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. കടല്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട കാലാതിവര്‍ത്തിയായ ചില സംഭവങ്ങളെ സമകാലിക ജീവിത പരിസരങ്ങളിലേക്ക് പറിച്ചു നട്ട് അവതരിപ്പിക്കുകയാണ് സംവിധായകന്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഡബ്ബിംഗിനിടയിലെ ഷൈന്‍ ടോമിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സിനിമയ്ക്കായി ഡബ്ബ് ചെയ്യുന്ന സമയത്ത് ആ രംഗങ്ങള്അഭിനയിക്കുന്നതു പോലെ…
Read Moreഒരു തയാറെടുപ്പുകളുമില്ലാതെ എന്നെ സ്റ്റേജിലേക്ക് കൈ പിടിച്ചു കയറ്റിയത് അച്ഛൻ; പക്ഷേ വളർച്ചയുടെ മധുരം നുകരാൻ അച്ഛനില്ല; ഓർമച്ചെപ്പ് തുറന്ന് സുരഭി ലക്ഷ്മി
ഒരു അഭിനേത്രിയെന്ന നിലയില്‍ അംഗീകാരങ്ങളും അഭിനന്ദനങ്ങളും എന്നെ തേടിയെത്തുമ്പോഴും മനസില്‍ ഒരു നോവായി മയങ്ങുന്ന ഒന്നുണ്ട്. നാല് വയസില്‍ ഒരു തയാറെടുപ്പുകളുമില്ലാതെ എന്നെ സ്റ്റേജിലേക്ക് കൈ പിടിച്ചു കയറ്റിയ, എന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞ എന്റെ അച്ഛന്. ഇന്ന് എന്റെ സിനിമകള്‍ കാണാന്‍, എന്റെ ഈ യാത്രയുടെ മധുരം പങ്കിടാന്‍ പപ്പ കൂടെയില്ല. ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പപ്പ പോയി. പക്ഷെ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മകള്‍ക്ക് മരണമില്ല. സ്റ്റിയറിംഗ് പിടിപ്പിച്ച് ഡ്രൈവിംഗ് പഠിക്കാന്‍ പ്രേരിപ്പിച്ചതും ചാക്കോ എന്ന് വിളിച്ച് എന്റെ മൂക്ക് പിടിച്ച് വലിക്കാറുള്ളതും ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി ബോയ് കട്ട് അടിപിക്കാറുള്ളതും എല്ലാം ഓര്‍മച്ചെപ്പില്‍ ഭദ്രമാണ്. -സുരഭിലക്ഷ്മി
Read Moreമോശം കമന്റിടുന്നവര്‍ അച്ഛനമ്മമാരുടെ പേരോ അഡ്രസോ വച്ചിട്ട് കമന്റിടണം; പക്ഷേ ആ സംസ്കാരം എനിക്കില്ലെന്ന് ബാല
ഞാന്‍ എത്രയോ പേരുടെ ഓപ്പറേഷന് സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഒന്നും പ്രാധാന്യം ആള്‍ക്കാര്‍ക്ക് മനസിലാവുന്നില്ല. നമ്മളെക്കുറിച്ച് മോശം പറഞ്ഞാല്‍ തിരിഞ്ഞ് നോക്കാന്‍ ആളുകള്‍ക്ക് വലിയ ഇഷ്ടമുണ്ട്. ഒരു കാര്യം എല്ലാവരോടും പറയാനുണ്ട്. ആരെയും വേദനിപ്പിക്കരുത്. നെഗറ്റീവ് കമന്റുകള്‍ വളരെ ഈസിയാണ്. ഒരു വീടുണ്ടാക്കി കൊടുക്കുക എന്നത് വളരെ കഷ്ടപ്പാടുള്ള കാര്യമാണ്. എന്നാല്‍ അതേ വീട് പൊളിക്കുക എന്നത് എളിപ്പമുള്ള കാര്യവും. പൊളിക്കുന്നതില്‍ വലിയ ആണത്തമൊന്നും ഇല്ല. കെട്ടിക്കൊടുക്കുന്നതിലാണ് അതുള്ളത്. യുട്യൂബില്‍ മോശം കമന്റിടുന്നവര്‍ സ്വന്തം ഫോണ്‍ നമ്പര്‍ വെക്കണം. അല്ലെങ്കില്‍ അച്ഛനമ്മമാരുടെ പേരോ മറ്റോ വെക്കണം. അഡ്രസ് എങ്കിലും വച്ചിട്ട് കമന്റ് ചെയ്യണം. തിരിച്ച് ഇത്തരക്കാരുടെ അമ്മയെയോ പെങ്ങളെയോ മോശമായി ഞാന്‍ പറഞ്ഞാലോ. പക്ഷേ ആ സംസ്കാരം എനിക്കില്ല. നിങ്ങള്‍ അത് നിര്‍ത്തണം. ഞങ്ങളെ ഇത്തരക്കാര്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. -ബാല
Read Moreമകളുടെ പ്രായമുള്ള നായികമാരുടെ കൂടെ അഭിനയിക്കരുത്; വർഷത്തിൽ രണ്ട് ചിത്രംമാത്രം; മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ വിമർശനവുമായി കൊല്ലം തുളസി
മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ കഴിവ് എന്താണെന്ന് മനസില്‍ പ്രതിഷ്ഠിച്ച് കഴിഞ്ഞതാണ്. അവര്‍ ഇരുന്ന് കഴിഞ്ഞു. പ്രേക്ഷകര്‍ അവരെ അംഗീകരിച്ച് കഴിഞ്ഞതാണ്. ഇനി അവര്‍ ചെയ്യേണ്ടത്, കണ്ട തറ പടങ്ങളിലൊന്നും അഭിനയിക്കാന്‍ പോകരുത്. കൊല്ലത്തില്‍ ഒന്നോ രണ്ടോ പടത്തില്‍ മാത്രം അഭിനയിക്കുക എന്നതാവണം അവര്‍ ചെയ്യേണ്ടത്. പരമാവധി പോയാല്‍ മൂന്ന് പടങ്ങള്‍ വരെ ചെയ്യാം. മൂന്ന് പടത്തിലും അവരുടെ പ്രായത്തിലുള്ള നായികമാരായിരിക്കണം. അല്ലാതെ മകളുടെ പ്രായമുള്ള നായികമാരുടെ കൂടെ ഇനി അഭിനയിക്കരുത്. കോളേജ് കുമാരനായി അഭിനയിക്കാന്‍ എനിക്കും സാധിക്കും. പക്ഷേ എന്റെ പ്രായം കൂടെ നോക്കേണ്ടേ. മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവാകണം.– കൊല്ലം തുളസി
Read More