മ​ല​യാ​ള സി​നി​മ​യ്ക്ക്  അത് കഴിയില്ലെന്ന് ടോ​വി​നോ തോ​മ​സ്

മി​ന്ന​ൽ മു​ര​ളി​ക്ക് മു​ൻ​പ് ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം എ​ന്ന​ത് മ​ല​യാ​ള സി​നി​മ​യെ എ​ങ്ങ​നെ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കാം എ​ന്ന​താ​യി​രു​ന്നു. മി​ന്ന​ൽ മു​ര​ളി​ക്കു ശേ​ഷം അ​ത് അ​ല്പം കൂ​ടി എ​ളു​പ്പ​മാ​യി. ഞാ​നെ​ന്ന വ്യ​ക്തി​യെ അ​റി​യാ​തി​രു​ന്ന​വ​ർ​പോ​ലും ഇ​ന്ന് എ​ന്‍റെ സി​നി​മ​ക​ൾ കാ​ണു​ന്നു​ണ്ട്. മി​ന്ന​ൽ മു​ര​ളി​ക്ക് ശേ​ഷ​മാ​ണ് ഞാ​നൊ​രു ശ​രി​യാ​യ ട്രാ​ക്കി​ലാ​ണ് ഓ​ടു​ന്ന​ത് എ​ന്നു തോ​ന്നിത്തുട​ങ്ങി​യ​ത്. നാ​ര​ദ​ൻ എ​ന്ന സി​നി​മ​യി​റ​ങ്ങു​മ്പോ​ൾ, അ​താ മി​ന്ന​ൽ മു​ര​ളി​യി​ലെ ന​ട​ന്‍റെ സി​നി​മ​യ​ല്ലേ എ​ന്ന് പ​റ​ഞ്ഞു മ​റു​ഭാ​ഷ​ക്കാ​ർ ക​ണ്ടു നോ​ക്കി​യാ​ൽ, അ​തി​നു മി​ന്ന​ൽ മു​ര​ളി ത​ന്നെ​യാ​വും കാ​ര​ണം. മ​ല​യാ​ള​ത്തി​ലെ പ​ല അ​തി​ഗം​ഭീ​ര സി​നി​മ​ക​ളും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു പു​റ​ത്തേ​ക്ക് എ​ത്തി​ക്കാ​നാ​യി​ട്ടു​ണ്ടോ എ​ന്ന​ത് സം​ശ​യ​മാ​ണ്. കാ​ര​ണം അ​തി​നു പ്രാ​പ്ത​മാ​യൊ​രു ഡി​സ്ട്രി​ബ്യൂ​ഷ​ൻ സി​സ്റ്റം ന​മു​ക്കി​ല്ല. ഒ​രു ഹോ​ളി​വു​ഡ് പ​ടം വേ​ൾ​ഡ് വൈ​ഡാ​യി റി​ലീ​സ് ചെ​യ്യു​ന്ന​തുപോ​ലെ റി​ലീ​സ് ചെ​യ്യാ​ൻ മ​ല​യാ​ള സി​നി​മ​യ്ക്ക് ക​ഴി​യി​ല്ല.-ടോ​വി​നോ തോ​മ​സ്

Read More

ശ​രീ​ര​ത്തെ കു​റി​ച്ച് മോ​ശ​മാ​യി പ​റ​ഞ്ഞു; ശരണ്യ  ആനന്ദ് ചെയ്തത് കണ്ടോ

ജി​മ്മി​ലൊ​ക്കെ താ​ന്‍ പോ​വാ​റു​ണ്ട്. മോ​ശം സ​മീ​പ​ന​വു​മാ​യി എ​ന്‍റെ അ​ടു​ത്തൊ​ക്കെ വ​ന്നാ​ല്‍ ശ​രി​ക്കും പ​ണി കി​ട്ടും. പ​ത്താം ക്ലാ​സി​ല്‍ പ​രീ​ക്ഷ എ​ഴു​തി കൂ​ട്ടു​കാ​രി​ക​ളു​ടെ കൂ​ടെ ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്നു ഞാ​ന്‍. അ​ന്ന് ര​ണ്ട് പ​യ്യ​ന്മാ​ര്‍ ബൈ​ക്കി​ല്‍ വ​ന്ന് ശ​രീ​ര​ത്തെ കു​റി​ച്ച് മോ​ശ​മാ​യി പ​റ​ഞ്ഞി​ട്ട് പോ​യി. വീ​ണ്ടും അ​വ​ര്‍ തി​രി​ച്ച് വ​ന്ന​പ്പോ​ള്‍ ഞാ​ന്‍ പോ​വാ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ച്ഛ​നെ​യും അ​മ്മ​യെ​യും അ​വ​ര്‍ ചീ​ത്ത​വി​ളി​ച്ചു. അ​വ​രെ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ പി​ന്നെ ഞാ​ന്‍ വി​ട്ടുകൊ​ടു​ക്കി​ല്ല. കൂ​ടു​ത​ല്‍ വ​ര്‍​ത്ത​മാ​നം പ​റ​യാ​ന്‍ നി​ല്‍​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ എ​ന്ത് ചെ​യ്യു​മെ​ന്ന് അ​വ​ർ ചോ​ദി​ച്ചു. അ​ന്നേ​രം ഒ​രെ​ണ്ണം ഞാ​ന​ങ്ങ് കൊ​ടു​ത്തു. ന​ല്ല അ​ടി ആ​യി​രു​ന്നു. അ​വ​ന്‍ അ​ത് ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. പി​ന്നെ അ​ത്ത​രം ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. -ശ​ര​ണ്യ ആ​ന​ന്ദ്

Read More

താ​നും ഉ​മ്മ​യും ഒ​രു​മി​ച്ചാ​ണ് ഓ​രോ കാ​ര്യ​ങ്ങ​ളും നേ​രി​ടു​ന്ന​തെന്ന് ഷെയ്ൻ നിഗം

ഒ​രു പ്രാ​യം എ​ത്തി​ക്ക​ഴി​ഞ്ഞ​പ്പൊ ഉ​മ്മ വ​ഴ​ക്കൊ​ന്നും പ​റ​യി​ല്ല. കാ​ര്യ​ങ്ങ​ള്‍ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും സം​സാ​രി​ക്കു​ക എ​ന്ന സ്‌​പേ​സ് ഉ​ണ്ട്. എ​നി​ക്ക് തോ​ന്നു​ന്നു, ഞാ​നും ഉ​മ്മ​ച്ചി​യും ഒ​രു​മി​ച്ച് വ​ള​ര്‍​ന്നു​വ​ന്നു എ​ന്ന് പ​റ​യു​ന്ന​പോ​ലെ ഒ​രു സി​റ്റു​വേ​ഷ​ന്‍ ആ​ണ്. ഉ​മ്മ​ച്ചി​യു​ടെ 21-ാം വ​യ​സി​ലാ​ണ് ഞാ​ന്‍ ജ​നി​ക്കു​ന്ന​ത്. ആ ​പ്രാ​യ​ത്തി​ലേ അ​മ്മ​യാ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ള്‍, പി​ന്നെ എ​ന്നോ​ടൊ​പ്പം വ​ള​രു​ക എ​ന്ന​ത് ര​ണ്ടാ​മ​ത്തെ ഒ​രു പ്രോ​സ​സ് ആ​ണ്. പ്ര​ത്യേ​കി​ച്ച് സി​നി​മാ ഇ​ന്‍​ഡ​സ്ട്രി​യി​ലേ​ക്ക് ഞാ​ന്‍ വ​ന്ന​തി​ന് ശേ​ഷം ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളി​ല്‍ ഉ​മ്മ​ച്ചി മാ​റി​യി​ട്ടു​ണ്ട്. താ​നും ഉ​മ്മ​യും ഒ​രു​മി​ച്ചാ​ണ് ഓ​രോ കാ​ര്യ​ങ്ങ​ളും നേ​രി​ടു​ന്ന​തും മ​ന​സി​ലാ​ക്കു​ന്ന​തും. നാ​ളി​തു​വ​രെ​യു​ള്ള ഉ​മ്മ​യു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ള്‍ എ​നി​ക്ക് വ​ഴി​കാ​ട്ടി​യാ​ണ്. അ​ത് ത​ന്നെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്കാ​റു​ണ്ട്. –ഷെ​യ്ന്‍ നി​ഗം  

Read More

കല്യാണിക്ക് കി​ട്ടി​യ ഭാ​ഗ്യം

ഇ​തു​ത​ന്നെ​യാ​യി​രു​ന്നു ഡ്രീം. ​കു​ട്ടി​ക്കാ​ല​ത്തു സി​നി​മ​യേ​ക്കു​റി​ച്ചു മ​ന​സി​ലെ​ത്തി​യ ആ​ദ്യ ഡ്രീം ​ഇ​താ​ണ്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ചി​രി​ച്ചു സ​ന്തോ​ഷി​ച്ചു ജോ​ലി ചെ​യ്യു​ക. അ​തും സി​നി​മ ചെ​യ്യു​ക. അ​ച്ഛ​ന്‍റെ കൂ​ടെ കു​ട്ടി​ക്കാ​ല​ത്തു സെ​റ്റി​ൽ പോ​കു​മ്പോ​ൾ എ​ന്‍റെ മ​ന​സി​ലേ​ക്കു വ​ന്ന​ത് ഈ ​സ്വ​പ്ന​മാ​ണ്. അ​ച്ഛ​നും കൂ​ടെ​യു​ള്ള​വ​രും അ​ത്ര​യേ​റെ ആ​സ്വ​ദി​ച്ചു സി​നി​മ ചെ​യ്യു​ന്ന​താ​ണു എ​പ്പോ​ഴും മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ല​രും എ​നി​ക്ക​റി​യാ​മാ​യി​രു​ന്ന​വ​ർ. ഹൃ​ദ​യം എ​ന്ന സി​നി​മ ഷൂ​ട്ട് ചെ​യ്യു​മ്പോ​ൾ എ​നി​ക്കു കി​ട്ടി​യ​ത് ആ ​ഭാ​ഗ്യ​മാ​ണ്. എ​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, അ​പ്പു (പ്ര​ണ​വ്) അ​ഭി​ന​യി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ഴും അ​മ്മ​യു​ടെ മു​ഖ​ത്തെ സ​ന്തോ​ഷം ഞാ​ൻ ക​ണ്ടു. ആ​ദ്യ​മാ​യാ​ണു പ്ര​ണ​വി​നെ അ​വ​ന്‍റെ ത​ന്നെ മാ​ന​റി​സ​വും സ്വ​ഭാ​വ​വു​മാ​യി ‍സി​നി​മ​യി​ൽ എ​ല്ലാ​വ​രും കാ​ണു​ന്ന​ത്. അ​തും അ​മ്മ​യ്ക്കു സ​ന്തോ​ഷ​മാ​യി. അ​മ്മ സി​നി​മ ക​ണ്ട​ത് എ​ന്‍റെ കൂ​ടെ​യി​രു​ന്നാ​ണ്. മു​ഴു​വ​ൻ സ​മ​യ​വും അ​മ്മ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണു സി​നി​മ ക​ണ്ട​ത്.-ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ

Read More

സ്നേ​ഹാ​മൃ​തം ഓ​ഡി​യോ​യു​ടെ പ്ര​കാ​ശ​നം

കോ​ട്ട​യം കി​ട​ങ്ങൂ​ർ മാ​റി​യി​ടം സ്വ​ദേ​ശി​ക​ളാ​യ ക​ലാ​സ്നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ സ്നേ​ഹാ​മൃ​തം എ​ന്ന ഭ​ക്തി​ഗാ​ന ഓ​ഡി​യോ സി​ഡി പു​റ​ത്തി​റ​ങ്ങി. മാ​റി​യി​ടം തി​രു​ഹൃ​ദ​യ ദേ​വാ​ല​ത്തി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ മോ​ൻ​സ് ജോ​സ​ഫ് പ്ര​കാ​ശ​നം ക​ർ​മം നി​ർ​വ​ഹി​ച്ചു. മാ​റി​യി​ടം സ്വ​ദേ​ശി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ ജോ​ണി കു​രു​വി​ള​യു​ടെ നി​ർ​മാ​ണ​ത്തി​ൽ പൂ​ർ​ത്തി​യാ​യ ഓ​ഡി​യോ സി​ഡി​യി​ലെ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് കു​വൈ​റ്റ് പ്ര​വാ​സി​യാ​യ മാ​റി​യി​ടം കൊ​ച്ച​റ​യ്ക്ക​ൽ സ​ജി സെ​ബാ​സ്റ്റ്യ​നാ​ണ്. മാ​റി​യി​ടം സ്വ​ദേ​ശി​ക​ളാ​യ, ഓ​സ്ട്രേ​ലി​യ​യി​ൽ പ്ര​വാ​സി​യാ​യ ജെ​യ്മോ​ൻ മാ​ത്യു കു​ഴി​ക്കാ​ട്ട് സം​ഗീ​ത​വും ഖ​ത്ത​ർ പ്ര​വാ​സി​യാ​യ ജി​ജോ​യ് ജോ​ർ​ജ് എ​ര​പ്പു​ങ്ക​ര ര​ച​ന​യും നി​ർ​വ​ഹി​ച്ചു. മാ​റി​യി​ടം ദേ​ശ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കി​ട​ങ്ങൂ​ർ, ക​ട​പ്ലാ​മ​റ്റം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സ്വ​ന്തം നാ​ട്ടു​കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ അ​നേ​കം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളാ​യി ചെ​യ്തു​വ​രു​ന്ന ജോ​ണി കു​രു​വി​ള​യെ മോ​ൻ​സ് ജോ​സ​ഫ് എംഎ​ൽഎ ​പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ഈ ​ഗാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം…

Read More

നാ​യ​ക​നാ​കു​മെ​ന്ന് ക​രു​തി​യി​ല്ലെന്ന് അ​ര്‍​ജു​ന്‍ അ​ശോ​ക​ൻ

സി​നി​മ​യി​ല്‍ എ​ത്തി​യ കാ​ല​ത്തൊ​ന്നും താ​ന്‍ ഒ​രു നാ​യ​ക​നാ​കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല. അ​ങ്ങ​നെ ഒ​രു ആ​ഗ്ര​ഹം പോ​ലും എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഒ​രു പോ​യി​ന്‍റ് ക​ഴി​ഞ്ഞ​പ്പോ​ള്‍ ഞാ​ന്‍ സ്വ​പ്നം ക​ണ്ടു​തു​ട​ങ്ങി. എ​ന്നെക്കൊ​ണ്ട് പ​റ്റും എ​ന്നൊ​രു വി​ശ്വാ​സം വ​ന്നു. അ​ങ്ങ​നെ ഒ​രു വി​ശ്വാ​സം വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ബി ​ടെ​ക്കി​ലും ജൂ​ണി​ലു​മൊ​ക്കെ ചെ​യ്ത​തു​പോ​ലെ ചെ​റി​യ ചെ​റി​യ കാ​ര​ക്ട​ര്‍ ചെ​യ്ത് പോ​കു​മാ​യി​രു​ന്നു. ചെ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്ത ശേ​ഷ​മു​ള്ള ആ​ളു​ക​ളു​ടെ റെ​സ്പോ​ണ്‍​സ് കേ​ള്‍​ക്കു​മ്പോ​ള്‍ ആ​ളു​ക​ള്‍ ഇ​ത് ഏ​റ്റെ​ടു​ത്ത​ല്ലോ എ​ന്ന് തോ​ന്നും. പി​ന്നെ ഒ​രുസ​മ​യം ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​നി​ക്ക് ഹീ​റോ കാ​ര​ക്ടേ​ഴ്സി​ന്‍റെ സ​ബ്ജ​ക്ട് വ​ന്നു തു​ട​ങ്ങി. അ​പ്പോ​ഴും എ​ന്നെ കൊ​ണ്ട് പ​റ്റു​മോ എ​ന്നൊ​രു സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് മെ​മ്പ​ര്‍ ര​മേ​ശ​ന്‍റെ ക​ഥ​യൊ​ക്കെ കേ​ള്‍​ക്കു​ന്ന​ത്. ചെ​യ്യ​ണോ എ​ന്ന ക​ണ്‍​ഫ്യൂ​ഷ​ന്‍ അ​പ്പോ​ഴും ഉ​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ ത​ന്നെ ചെ​യ്യ​ണോ എ​ന്നൊ​ക്കെ അ​വ​രോ​ട് ചോ​ദി​ച്ചി​രു​ന്നു. ഓ​രോ സി​നി​മ​ക​ളും എ​ന്നെ സം​ബ​ന്ധി​ച്ച് ഓ​രോ പ​ഠ​ന ക്ലാ​സു​ക​ളാ​ണ്. ഓ​രോ സി​നി​മ​യി​ല്‍…

Read More

അ​മ്മ വി​ജ​യി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്ക​ണം; മകൻ അങ്ങനെ പറയുന്നതിന്‍റെ കാരണം…

കു​റ​ച്ച് സൈ​ല​ന്‍റ് ആ​യി​ട്ടു​ള്ള ആ​ളാ​ണ് മ​ക​ന്‍ അ​യാ​ന്‍. അ​ങ്ങ​നെ കു​സൃ​തി​ക്കാ​ര​ന്‍ ഒ​ന്നു​മ​ല്ല. ഒ​രു വി​ജ​യ് ആ​രാ​ധ​ക​നാ​ണ്. വി​ജ​യി​യു​ടെ പി​റ​ന്നാ​ളി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് അ​വ​ന്‍ ജ​നി​ച്ച​ത്. അ​തു​കൊ​ണ്ടാ​ണോ​ന്ന് അ​റി​യി​ല്ല. വി​ജ​യി​നോ​ട് അ​ത്ര​യും ഇ​ഷ്ട​മാ​ണ് അ​വ​ന്. അ​മ്പ​ല​ത്തി​ല്‍ പോ​യാ​ലും കു​റേ നേ​രം പ്രാ​ര്‍​ഥി​ക്കാ​റു​ണ്ട്. അ​വ​ന്‍ എ​ന്താ​യി​രി​ക്കും പ്രാ​ര്‍​ഥി​ക്കു​ന്ന​തെ​ന്ന് അ​റി​യാ​ന്‍ വേ​ണ്ടി ചോ​ദി​ച്ച​പ്പോ​ള്‍ അ​മ്മ വി​ജ​യി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്ക​ണം. അ​താ​ണ് പ്രാ​ര്‍​ഥ​ന എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​തി​ന്‍റെ കാ​ര​ണം എ​ന്‍റെ കൂ​ടെ അ​വ​നും ലൊ​ക്കേ​ഷ​നി​ല്‍ വ​രാ​മ​ല്ലോ എ​ന്ന​താ​ണ്. വി​ജ​യി​യെ നേ​രി​ട്ട് കാ​ണാ​നു​ള്ള അ​വ​ന്‍റെ ഓ​പ്ഷ​ന്‍ ആ​യി​രു​ന്നു അ​ത്. -രേ​ഖ ര​തീ​ഷ്

Read More

വി​ഷാ​ദം എ​ന്ന വാ​ക്ക് പോ​ലും ഞാ​നി​പ്പോ​ള്‍ മ​റ​ന്നുവെന്ന്  ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി

ഞാ​നി​പ്പോ​ള്‍ വി​വാ​ഹ​മോ​ചി​ത ആ​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്. അ​തു​ക​ഴി​ഞ്ഞി​ട്ട് ഏ​ക​ദേ​ശം പ​ത്തു​വ​ര്‍​ഷ​ത്തോ​ള​മാ​യി. അ​തി​നു​ശേ​ഷ​മാ​ണ് ഞാ​ന്‍ അ​ഭി​ന​യി​ക്കാ​ന്‍ വ​ന്ന​തു​പോ​ലും. ഇ​പ്പോ​ഴും വെ​റും പ​ത്തൊ​ന്‍​പ​ത് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ച​ന​യു​ടെ വി​വാ​ഹം മു​ട​ങ്ങി, പി​രി​ഞ്ഞു എ​ന്നി​ങ്ങ​നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വാ​ര്‍​ത്ത വ​രും. ന​മ്മ​ള്‍ അ​തി​ല്‍ നി​ന്ന് ഒ​രു​പാ​ട് ക​ട​മ്പ​ക​ള്‍ ക​ട​ന്ന് മു​ന്നോ​ട്ട് വ​ന്നു. ജീ​വി​ത​ത്തി​ലെ പു​തി​യൊ​രു വ​ഴി​യി​ലേ​ക്ക് എ​ത്തി. എ​ന്നാ​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ഷ​മി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യം അ​താ​യി​രു​ന്നു. അ​തൊ​ക്കെ എ​പ്പോ​ഴെ ക​ഴി​ഞ്ഞു. ഒ​രു കു​ഴ​പ്പ​വു​മി​ല്ല. വി​ഷാ​ദം എ​ന്ന വാ​ക്ക് പോ​ലും ഞാ​നി​പ്പോ​ള്‍ മ​റ​ന്നു. –ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി

Read More

മുമ്പൊക്കെ അച്ഛനോട് ചോദിക്കുമായിരുന്നു,  ഇപ്പോൾ തീ​രു​മാ​നം എ​ടു​ക്കുന്നത് സ്വന്തമായെന്ന് അർജുൻ അശോകൻ

സി​നി​മ​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ഹ​രി​ശ്രീ അ​ശോ​ക​ന്‍റെ മ​ക​ന്‍ എ​ന്ന​ത് ഗു​ണ​മാ​യി. അ​ത്ത​ര​ത്തി​ല്‍ ഒ​രു കോ​റി​ഡോ​ര്‍ സി​നി​മ മേ​ഖ​ല​യി​ല്‍ ഉ​ണ്ട്. കാ​മ​റ​യ്ക്ക് മു​ന്നി​ല്‍ നി​ല്ക്കാ​ന്‍ പേ​ടി​യു​ണ്ടാ​യി​രു​ന്നു. ന​ല്ല ടെ​ക്‌​നി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ട് കി​ട്ടി​യി​ട്ടു​ണ്ട്, സ്ലാം​ഗ് മാ​റ്റി​ക്കൊ​ണ്ടു​ള്ള പു​തി​യ റോ​ളു​ക​ളാ​ണ് ഇ​പ്പോ​ള്‍ പി​ടി​ക്കു​ന്ന​ത്. നാ​യ​ക വേ​ഷം ചെ​യ്ത​ത് കൊ​ണ്ട് ഇ​നി നാ​യ​ക​നാ​യി മാ​ത്ര​മേ അ​ഭി​ന​യി​ക്കൂ എ​ന്ന വാ​ശി​യി​ല്ല . അ​ഭി​ന​യ സാ​ധ്യ​ത​യു​ള്ള വെ​റൈ​റ്റി ആ​യ റോ​ളു​ക​ള്‍ പി​ടി​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. അ​ഭി​ന​യ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന സൈ​ഡ് റോ​ളു​ക​ളും ക്യാ​ര​ക്ട​ര്‍ റോ​ളു​ക​ളും ചെ​യ്യാ​നാ​ണ് താ​ത്പ​ര്യം. സി​നി​മ​യി​ല്‍ വ​ന്ന സ​മ​യ​ത്തൊ​ക്കെ അ​ച്ഛ​നോ​ട് സം​സാ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് പ്രോ​ജ​ക്റ്റ് ക​മ്മി​റ്റ് ചെ​യ്ത​ത്. ഇ​പ്പോ​ഴാ​ണ് കൂ​ടു​ത​ല്‍ സ്‌​ക്രി​പ്റ്റു​ക​ളൊ​ക്കെ വ​ന്ന് തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ള്‍ ഞാ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​നം എ​ടു​ക്കാ​റു​ള്ള​ത്. ഒ​രു തെ​റ്റ് പ​റ്റു​മ്പോ​ഴ​ല്ലേ എ​ല്ലാം പ​ഠി​ക്കാ​ന്‍ പ​റ്റൂ. ഞാ​ന്‍ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളെക്കുറി​ച്ചും എ​ന്‍റെ അ​ഭി​ന​യ​ത്തെ കു​റി​ച്ചും അ​ച്ഛ​ന്‍ സം​സാ​രി​ക്കാ​റു​ണ്ട്. –അ​ർ​ജു​ൻ അ​ശോ​ക​ൻ

Read More

വേ​ഷ​ങ്ങ​ള്‍ കി​ട്ടാ​ത്തി​ന് സി​നി​മ​യെ കു​റ്റം പ​റ​യാ​ന്‍ പ​റ്റി​ല്ലെന്ന് മ​ഞ്ജു പി​ള്ള

എ​നി​ക്ക് വേ​ഷ​ങ്ങ​ള്‍ കി​ട്ടാ​ത്തി​ന് സി​നി​മ​യെ കു​റ്റം പ​റ​യാ​ന്‍ പ​റ്റി​ല്ല. എ​ന്നെ ത​ന്നെ കു​റ്റം പ​റ​യ​ണം. മോ​ളു​ടെ ഒ​രു പ്രാ​യം അ​താ​യി​രു​ന്നു. സു​ജി​ത്തും തി​ര​ക്കാ​യി​രു​ന്നു. ര​ണ്ടു പേ​രും തി​ര​ക്കി​ല്‍ ആ​യാ​ല്‍ മോ​ളെ ഒ​രു ആ​യ​യെ ഏ​ല്‍​പ്പി​ച്ച് പോ​കാ​നു​ള്ള താ​ല്‍​പ​ര്യം എ​നി​ക്കി​ല്ലാ​യി​രു​ന്നു. അ​തുകാ​ര​ണം ഡേ​വി​ഡ് ആ​ന്‍​ഡ് ഗോ​ലി​യാ​ത്ത്, വെ​ള്ളി​മൂ​ങ്ങ എ​ന്നി​വ ഉ​ള്‍​പ്പ​ടെ​യു​ള്ള സി​നി​മ​ക​ള്‍ ഞാ​ന്‍ വേ​ണ്ടെ​ന്ന് വ​ച്ചി​രു​ന്നു. അ​ടൂ​ര്‍ സാ​റി​ന്‍റെ നാ​ല് പെ​ണ്ണു​ങ്ങ​ള്‍, എം.​പി. സു​കു​മാ​ര​ന്‍ നാ​യ​ര്‍ സാ​റി​ന്‍റെ രാ​മാ​നം, ഫ​റൂ​ഖ് അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍റെ ക​ളി​യ​ച്ഛ​ന്‍ അ​ങ്ങ​നെ നാ​ല​ഞ്ച് സി​നി​മ​ക​ളാ​ണ് ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തി​നി​ട​ക്ക് ഞാ​ന്‍ ചെ​യ്തി​ട്ടു​ള്ള​ത്. മ​ക​ള്‍ ദ​യ വ​ലു​താ​യി. പ്ല​സ് ടു ​ക​ഴി​ഞ്ഞ് ഉ​പ​രി പ​ഠ​ന​ത്തി​നു വി​ദേ​ശ​ത്തേ​ക്കു പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഞാ​ന്‍ ഇ​നി വീ​ണ്ടും സ​ജീ​വ​മാ​യി അ​ഭി​ന​യി​ക്കാ​ന്‍ തു​ട​ങ്ങു​ന്നു. ഹോം ​ത​ന്ന ഒ​രു ഇം​പാ​ക്ട് ഒ​ന്നു ര​ണ്ട് വ​ര്‍​ഷ​മെ​ങ്കി​ലും ഞാ​ന്‍ കാ​ത്തു സൂ​ക്ഷി​ക്ക​ണ്ടേ? കു​ട്ടി​യ​മ്മ​ക്ക് ചീ​ത്ത​പ്പേ​ര് കേ​ള്‍​പ്പി​ക്കാ​ത്ത…

Read More