ഒരു സിനിമയ്ക്കും അതിലെ ഒരു രംഗത്തിനും പോലും സമൂഹത്തെ സ്വാധീനിക്കാൻ കഴിയും. ഞാൻ പറയുന്നത് സമൂഹത്തിലുള്ളതിന്റെ പ്രതിഫലനം സിനിമയിലും കാണാൻ കഴിയും എന്നാണ്. സിനിമ സമൂഹത്തിലേക്ക് പലതും കൊടുക്കുന്നുമുണ്ട്. സമൂഹത്തിൽനിന്ന് സിനിമയിലേക്കും പലതും വരുന്നുണ്ട്. സിനിമയാണ് തെറ്റ് എന്ന് ഒറ്റയടിക്ക് പറയാൻ കഴിയില്ല. സമൂഹത്തിൽ അത്തരം കാര്യങ്ങളുള്ളതുകൊണ്ടാണ് അത് സിനിമയിൽ വരുന്നത്. അല്ലെങ്കിൽ അത്തരം കാര്യങ്ങൾ കാണാൻ ആളുകൾ ഉള്ളതുകൊണ്ടാണ് സിനിമയിലും അവ വരുന്നത്. അതു കാണാൻ ആളില്ലെങ്കിൽ അധികം താമസിയാതെ അത് സിനിമയിൽനിന്നു അപ്രത്യക്ഷമാകും. മാറ്റങ്ങൾ തുടങ്ങേണ്ടത് സിനിമയിൽ മാത്രമല്ല, സമൂഹത്തിലും ഉണ്ടാകണം. –ഐശ്വര്യലക്ഷ്മി
Read MoreCategory: Movies
ആ നടനോടൊപ്പം സിനിമ ചെയ്യുന്നത് ആസ്വദിച്ചെന്ന് സിദ്ദിഖ്
ഛോട്ടാ മുംബൈ ആണ് മോഹൻലാലുമായി ഹ്യൂമർ ആദ്യമായി ചെയ്തൊരു സിനിമ എന്നാണ് എന്റെ ഓർമ. വളരെ ഹ്യൂമർ സെൻസുള്ള വ്യക്തിയാണ് മോഹൻലാൽ. നൈസർഗികമായി സ്പോട്ടിൽ നല്ല തമാശകൾ പറയുന്ന കക്ഷിയാണ്. സംവിധായകന്റെ ഭാഷയിൽ ആറാട്ടിൽ മോഹൻലാൽ അഴിഞ്ഞഴിഞ്ഞ് അഭിനയിക്കുകയായിരുന്നു. അതൊരു രസമാണ്. മോഹൻലാലിന്റെ കൂടെ അഭിനയിക്കുക എന്നു പറയുന്നതുതന്നെ ഏറെ ആസ്വദിച്ചു ചെയ്യുന്ന സംഗതിയാണ്. അതിപ്പോൾ കോമഡിയാണെങ്കിലും ഇമോഷനൽ രംഗങ്ങൾ ആണെങ്കിലും ഫൈറ്റ് ആണെങ്കിലും രാവണപ്രഭുവിലേതു പോലുള്ള സംഭാഷണങ്ങൾ ആണെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ ഏറെ ആസ്വദിച്ചാണ് ചെയ്യുക. കാരണം, നമ്മളെ വളരെ കംഫർട്ടബിൾ ആക്കും അദ്ദേഹം. -സിദ്ദിഖ്
Read Moreഅട്ടപ്പാടിയുടെ ജീവിതവും മുഡുക ഭാഷയുടെ സൗന്ദര്യവും; സിഗ്നേച്ചർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
അട്ടപ്പാടിയുടെ ജീവിതവും മുഡുക ഭാഷയുടെ സൗന്ദര്യവുമായി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിഗ്നേച്ചർ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ റിലീസ് ചെയ്തു. അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലർ ചലച്ചിത്രമാണ് സിഗ്നേച്ചർ. അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപകനായ ഊര് മൂപ്പൻ തങ്കരാജ് സുപ്രധാനമായ ഒരു വേഷത്തിലെത്തുന്ന ചിത്രത്തിൽ മുഡുക ഭാഷ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. കാർത്തിക് രാമകൃഷ്ണൻ (ബാനർഘട്ട ഫയിം), ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ (ശിക്കാരി ശംഭു ഫയിം), നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അഖില, നിഖിൽ തുടങ്ങിയ താരങ്ങൾക്കൊപ്പം 30 ഓളം അട്ടപ്പാടിക്കാരും…
Read Moreവലിയൊരു നഷ്ടം തുറന്ന് പറഞ്ഞ് ബാബു ആന്റണി
അഞ്ജലിക്ക് ശേഷം മണി സാറിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയത് വലിയൊരു നഷ്ടമായിട്ടാണ് കാണുന്നത്. റിയലിസ്റ്റിക് ആയിട്ട് സിനിമ ചെയ്യാൻ താൽപര്യമുള്ള ആളാണദ്ദേഹം. മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ പൊന്നിയൻ സെൽവനിൽ അണിനിരക്കുന്നുണ്ട്. ഫൈറ്റൊക്കെ തികച്ചും റിയലിസ്റ്റിക് ആണ്. മണിരത്നം, ഭരതേട്ടൻ ഇവരുടെ കൂടെയൊക്കെ പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങിയതിന് തുല്യമായിട്ടാണ് ഞാൻ കാണുന്നത്. കാലത്തിനതീതമായി സഞ്ചരിച്ച സംവിധായകനാണ് മണിരത്നം. അഞ്ജലിയിൽ എങ്ങനെയായിരുന്നോ അതേ എനർജി തന്നെയായിരുന്നു പൊന്നിയനിൽ എത്തിയപ്പോഴും മണി സാറിൽ കണ്ടത്. രാവിലെ കൃത്യം അഞ്ച് മണിക്ക് അദ്ദേഹം ലൊക്കേഷനിൽ എത്തും. ആറു മണിക്ക് തന്നെ ആദ്യ ഷോട്ട് എടുത്തിരിക്കും. റാമോജിയിൽ ഒരു വലിയ സിറ്റി തന്നെയാണ് അദ്ദേഹം സൃഷ്ടിച്ചത്. -ബാബു ആന്റണി
Read Moreമുപ്പത്തിയാറ് വർഷത്തെ ഇടവേള..! നടൻ ശങ്കർ വീണ്ടും നിർമാണ രംഗത്തേക്ക്; ഒപ്പം അഭിനയവും….
മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം പ്രശസ്ത നടൻ ശങ്കർ നിർമിക്കുന്ന ചിത്രമാണ് എഴുത്തോല. ശങ്കർ, നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. പ്രശസ്ത നടൻ ശങ്കർ തന്റെ അഭിനയ ജീവിതത്തിന്റെ 42 വർഷത്തിലേക്ക് എത്തുമ്പോൾ വീണ്ടും ചലച്ചിത്ര നിർമാണ രംഗത്തേക്ക് കടക്കുകയാണ്. ഓഷ്യോ എന്റർടെയ്ൻമെന്റ്സ് എന്ന ബാനറിലാണ് ശങ്കർ വീണ്ടും നിർമാണ രംഗത്തേക്ക് വരുന്നത്. ഓഷ്യോ എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ നിർമാണ സംരംഭമായ എഴുത്തോലയിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. 1986-ൽ സിബി മലയിൽ സംവിധാനം ചെയ്ത ചേക്കേറാനൊരു ചില്ലയാണ് ശങ്കർ ആദ്യമായി നിർമിച്ച ചിത്രം.ശങ്കർ തന്നെയായിരുന്നു നായകൻ. ഇനി അഭിനയത്തോടൊപ്പം നിർമാണ രംഗത്തും സജീവമായുണ്ടാകും.സിനിമയോടൊപ്പം ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും നിർമിക്കാൻ ഉദ്ദേശമുണ്ട്- ശങ്കർ പറഞ്ഞു വിദ്യാഭ്യാസ രീതിയെപ്പറ്റിയും മാറുന്ന പാഠ്യരീതിപ്പറ്റിയുമാണ് എഴുത്തോലയിൽ പറയുന്നത്. മുമ്പ് ശങ്കർ…
Read Moreഅരങ്ങിലൂടെ വന്ന്, വെള്ളിത്തിര കീഴടക്കിയ പ്രതിഭ; ഓർമക്കോണിൽ നിറയുന്ന അഭിനയറാണി
അജിൽ നാരായണൻകെപിഎസി ലളിത ജീവിതത്തിന്റെ അരങ്ങൊഴിയുന്പോൾ നാടകത്തിലൂടെ സജീവമായി വെള്ളിത്തിര കീഴടക്കിയ അതുല്യ അഭിനേത്രിയെയാണ് മല യാളിക്കു നഷ്ടമാകുന്നത്. കാമുകിയായും അമ്മയായും അമ്മൂമ്മയായുമെല്ലാം വേഷപ്പകർച്ചകൾ നടത്തിയ അഭിനയ ജീവിതം 550ഓളം ചിത്രങ്ങളിലൂടെ അര നൂറ്റാണ്ടുകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്നു. ഏതു വേഷങ്ങൾ ചെയ്യുന്പോഴും അതിൽ തന്റേതായ ഒരു സിഗ്നേച്ചർ പതിപ്പിച്ച പ്രതിഭയായിരുന്നു അവ ർ.ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബ്ബിന്റെ ബലി എന്ന നാടകത്തിലൂടെയായിരുന്നു ലളിതയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. 1960ൽ ഗായികയായി കെ പിഎസിയിലെത്തിയ അവർ പിന്നീട് അഭിനയത്തിൽ തിളങ്ങി. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. സ്വയംവരം, അനുഭവ ങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിലൂടെ അഭിനയരംഗത്തു ചുവടുറപ്പിച്ച അവർ ഏറെ വൈകാതെ സിനിമയിലെത്തി. 1970ൽ കെപിഎസി നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായ കൂട്ടുകുടുംബത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ…
Read Moreജയസൂര്യയുടെ സപ്പോർട്ട്
ആട് പോലെ ഹ്യൂമറിന് പ്രധാന്യമുള്ള സിനിമ ചെയ്യുമ്പോള്‍ ജയനെ (ജയസൂര്യ) പോലുള്ളവരുടെ സപ്പോര്‍ട്ട് ആവശ്യമാണ്. അദ്ദേഹമത് വാരിക്കോരി തരുകയും ചെയ്യും. ആടില്‍ എന്റെ ഏറ്റവും ഹിറ്റായ ഡയലോഗ് ഷാജിയേട്ടാ നമ്മള് പോലുമറിയാതെ നമ്മളൊരു അധോലോകമായി മാറിയിരിക്കുന്നു… എന്നതാണ്. അത് ജയന്റെ സംഭാവനയാണ്. അതുപോലെ ഷാജിയേട്ടാ ഇവളെയങ്ങ്… എന്ന ഡോയലോഗും ആട്ടിന്‍കാട്ടത്തിന് പിന്നെ അവലോസുണ്ടയുടെ രുചിയുണ്ടാവില്ലല്ലോ ഷാജിയേട്ടാ… എന്ന ഡയലോഗും ജയസൂര്യ കൊണ്ടുവന്നതാണ്.. ഷാജിയേട്ടാ ഇവളെയങ്ങ് എന്ന ഡയലോഗ് അഭിനയിക്കുന്നതിന് മുന്‍പ് ജയസൂര്യ എന്നോട് പറഞ്ഞു, നോക്കിക്കോ സൈജു ഒരുപാട് ട്രോളന്മാര് ഈ ഡയലോഗ് ഉപയോഗിക്കും എന്ന്. ഇപ്പോഴും ആള്ക്കാര് പൊതുവേ ദാസന്റെയും വിജയന്റെയും ഡയലോഗ് പോലെ ഉപയോഗിക്കുന്നതാണ് ആടിലെ ഈ ഡയലോഗും.-സൈജു കുറുപ്പ്
Read Moreദിലീപേട്ടനെ പേഴ്സണലി അറിയുക പോലുമില്ലെന്ന് ഗായത്രി സുരേഷ്
കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാനായി ഞാനിനി ദിലീപേട്ടന്റെ വീട്ടില്‍ പോവുകയാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഞാന്‍ ദിലീപേട്ടനെ വലവീശിപ്പിടിച്ചു എന്നൊക്കെയാണ് പറഞ്ഞത്. എനിക്ക് ദിലീപേട്ടനെ പേഴ്സണലി അറിയുക പോലുമില്ല. ദിലീപേട്ടന്റെ സിനിമകള്‍ ഇഷ്ടമാണ്. അദ്ദേഹത്തിനൊപ്പമുള്ള സിനിമ സ്വപ്നമായി കൊണ്ടുനടക്കുന്നയാളാണ് ഞാൻ. അങ്ങനെയുള്ള തന്നെക്കുറിച്ചാണ് കുപ്രചാരണം നടന്നത്. ചില കാര്യങ്ങള്‍ താന്‍ തന്നെ പറഞ്ഞതാണ്. പ്രണവ് മോഹന്‍ലാലിന്റെ കാര്യം ഞാന്‍ പറഞ്ഞതാണ്. ആക്സിഡന്റ് ഉണ്ടായതാണ്. അതൊക്ക ഉള്ള കാര്യമാണ്. –ഗായത്രി സുരേഷ്
Read Moreഅപ്പാനി ശരത്ത് മധുവായി മാറുമ്പോൾ…
ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. സോഹൻ റോയ് നിർമിച്ച് അപ്പാനി ശരത് കേന്ദ്ര കഥാപാത്രമാവുന്ന വിജീഷ് മണി ചിത്രം ആദിവാസിയുടെ (ദി ബ്ലാക്ക് ഡെത്ത്) പുതിയ പോസ്റ്റർ പുറത്തിറങ്ങി. അപ്പാനി ശരത് രൂപം കൊണ്ട് ആദിവാസി യുവാവും ഒരു കൂട്ടം മനുഷ്യരുടെ ക്രൂരത കൊണ്ട് മരണപ്പെട്ടും പോയ മധുവിലേക്ക് വളരെ മികച്ച രീതിയിൽ തന്നെ കഥാപാത്രമായി മാറിയിട്ടുണ്ട്. പുതിയ പോസ്റ്ററിൽ ഒരു ആദിവാസി കോളനിയുടെ പശ്ചാത്തലത്തിൽ അപ്പാനി ശരത് അവതരിപ്പിക്കുന്ന മധുവെന്ന കഥാപാത്രത്തെ കാണാനാവും. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മറ്റു പോസ്റ്ററുകളും ടീസറും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ആദിവാസി കലാകാരന്മാരും അണിനിരക്കുന്നുണ്ട്. വിശപ്പും വർണ വിവേചനവും പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് ആണ്. പി. മുരുഗേശ്വരൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്-…
Read Moreഎന്റെ സോൾമേറ്റ്
സ്വന്തം സുജാത സീരിയലിന്റെ നൂറാം എപ്പിസോഡിന്റെ ആഘോഷവേളയിലാണ് തങ്ങള്‍ കണ്ടുമുട്ടുന്നത്. എല്ലാവരും പെട്ടെന്ന് ഇഷ്ടപ്പെടുന്ന, ആളുകളുമായി പെട്ടെന്ന് അടുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്. അങ്ങനെ എന്തുകാര്യവും തുറന്നു സംസാരിക്കാവുന്ന എന്റെ ഒരു നല്ല സുഹൃത്തായി മാറി. പ്രേക്ഷകര്‍ പറഞ്ഞു പറഞ്ഞാണ് ജീവിതകാലം മുഴുവന്‍ തുണയായിക്കൂടെ എന്ന ചിന്ത ഞങ്ങളില്‍ ഉണ്ടാകുന്നത്. എന്നെയും എന്റെ തൊഴിലിനെയും വളരെയധികം ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹമാണ് എന്റെ സോള്‍മേറ്റ് എന്ന തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. -ചന്ദ്ര ലക്ഷ്മണ്
Read More