പുലി മുരുകന് രണ്ടാം ഭാഗത്തെ ഒരിക്കലും ആലോചിച്ചിട്ടില്ല. സംവിധായകനെന്ന നിലയില്‍ ഞാനോ തിരക്കഥാകൃത്തോ അതിനെ പ്പറ്റി ആലോചിച്ചിട്ടില്ല. അതിനെക്കുറിച്ചൊരു ചര്‍ച്ച നടത്തിയിട്ടേയില്ല . പ്രായോഗികമായി അതിന് എത്രത്തോളം സാധ്യത ഉണ്ടെന്ന് അറിയില്ല.അത് ഒരു വണ്‍ ടൈം വണ്ടര്‍ ആയി ചെയ്ത സിനിമയാണ്. അതിനൊരു രണ്ടാം ഭാഗം എന്നതിനെ പറ്റി എനിക്കറിയില്ല. അങ്ങനെയൊന്ന് ചിന്തിക്കാനുള്ള സാഹചര്യം വന്നിട്ടില്ല. ഇനി ചിന്തിക്കുമോയെന്ന് അറിയില്ല. ഇതുപോലെ മധുരരാജ സിനിമ അവസാനിക്കുന്ന സമയത്ത് മിനിസ്റ്റര്‍ രാജാ എന്നൊരു കാര്‍ഡ് കാണിച്ചിരുന്നു. അതിനൊരു തുടര്‍ച്ച ഉണ്ടാവുക എന്ന സാധ്യതയെ മാത്രമാണ് സൂചിപ്പിച്ചത്. അങ്ങനെയൊരു പ്രൊജക്ട് പ്ലാന്‍ ഉണ്ടായിട്ടില്ല. മോണ്‍സ്റ്ററിന് മുമ്പ് ആദ്യം മമ്മൂക്കയെ വെച്ചുള്ള പടമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ന്യൂയോര്‍ക്ക് എന്നായിരുന്നു സിനിമയുടെ പേര്. ഷൂട്ടിംഗിന് വേണ്ടിയുള്ള പ്രോസസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് കൊവിഡ് അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. വിദേശ രാജ്യത്ത് ഷൂട്ട് ചെയ്യേണ്ട…
Read MoreCategory: Movies
കാളിദാസ് ജയറാമിനൊപ്പം നമിത പ്രമോദ്
കാളിദാസ് ജയറാം, സൈജുകുറുപ്പ് നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വര്‍ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “രജനി’എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. പേരിട്ടു. ശ്രീകാന്ത് മുരളി, അശ്വിൻ,തോമസ്, റിങ്കി ബിസി ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ആർ ആർ നിര്‍വഹിക്കുന്നു. എഡിറ്റര്‍-ദീപു ജോസഫ്, സംഭാഷണം-വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷകണ്ട്രോളര്-ജാവേദ് ചെമ്പ്, കല-ആഷിക്ക് എസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്, സ്റ്റില്‍സ്-രാഹുൽ രാജ്. ആർ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി,പ്രൊഡക്ഷൻ മാനേജർ-അഖിൽ,പി ആർ ഒ-എ എസ് ദിനേശ്.
Read Moreഅനാമികയ്ക്കായി എന്നെ വിക്രം വിളിച്ചത് എന്നില്‍ എന്തോ കണ്ടിണ്ടെന്ന് സണ്ണി ലിയോൺ
ഇന്നുവരെ ഒരുപാട് അഭിമുഖങ്ങളില്‍ തുറന്ന് സംസാരിച്ചിട്ടുണ്ടെങ്കിലും ഒന്നും തകര്‍ക്കാനും മാറ്റാനും ഞാന്‍ തയാറായിട്ടില്ല. പരിണാമത്തിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. പ്രായമാകുന്തോറും, കാലം പിന്നിടുന്തോറും, ഇന്‍ഡസ്ട്രിയില്‍ കുറച്ച് കാലം പിന്നിടുമ്പോള്‍ ഒരു വ്യക്തിയെന്ന നിലയില്‍ നമ്മളില്‍ മാറ്റമുണ്ടാകും. എനിക്ക് ലഭിച്ച് ചേര്‍ന്നിട്ടുള്ള പല വര്‍ക്കുകളും ആ പരിണാമത്തെ സൂചിപ്പിക്കുന്നതാണ്. ചില ഫിലിം മേക്കര്‍മാരോ നിര്‍മാതാക്കളോ എന്നില്‍ എന്തോ കണ്ടത് കൊണ്ടാണത്. വിക്രം എന്നില്‍ എന്തോ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അനാമികയില് വര്‍ക്ക് ചെയ്യാനുള്ള അവസരം എനിക്ക് കിട്ടിയത്. ഇന്ഡസ്ട്രിയിലെ എല്ലാവരുടേയും നമ്പര്‍ അദ്ദേഹത്തിന്റെ ഫോണിലുണ്ട്. എന്നിട്ടും അദ്ദേഹം എന്നെയാണ് അനാമികയ്ക്കായി വിളിച്ചത്.-സണ്ണി ലിയോൺ
Read Moreസ്ഥിരം റോളുകള്‍ ബോറടിച്ചു; അജുവിന്റെ നിർബന്ധം ഇങ്ങനെ…
ഞാനെന്ന നടന് കുറച്ചു കൂടി പാകപ്പെടേണ്ട സമയമായെന്നു തോന്നി. സ്ഥിരം ചെയ്യുന്ന റോളുകള്‍ ബോറടിച്ചു. ഒരേ തരം വേഷങ്ങള്‍ ചെയ്യുന്നതു കൊണ്ടു സിനിമയോട് ഇഷ്ടം കൂടുന്നതേയില്ല. മറിച്ചു വ്യത്യസ്തമായ വേഷങ്ങള്‍ എന്നെ സിനിമയോടു കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നുമുണ്ട്. കമലയിലാണ് ഈ മാറ്റം ആദ്യം അനുഭവിച്ചത്. പിന്നീട് ഹെലനിലെ രതീഷെന്ന കഥാപാത്രവും മിന്നല്‍ മുരളിയിലെ പോത്തനും വഴി മേപ്പടിയാനിലെ തടത്തില്‍ സേവ്യറിലെത്തിയപ്പോള്‍ അതു കൂടുതല്‍ തെളിമയുള്ളതായി മാറുകയായിരുന്നു. ക്ലീഷേ വേഷങ്ങള്‍ക്ക് കാഴ്ചക്കാരില്ലെന്ന് മനസിലായി. എന്റെ കഥാപാത്രത്തിന് കാര്യമായെന്തെങ്കിലും ചെയ്യാനുണ്ടാകണമെന്ന് നിര്‍ബന്ധമാണ്.-അജു വർഗീസ്
Read Moreആത്മഹത്യാഭീഷണി മുഴക്കി ഗായന്ത്രിയുടെ അച്ഛൻ; കാരണം കേട്ടാൽ ഞെട്ടും…
അച്ഛനു ഞാന്‍ സിനിമയില്‍ വരുന്നതിനോടു തീരെ താത്പര്യമുണ്ടായിരുന്നില്ല. അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ സമയത്ത് അച്ഛന് ആത്മഹത്യാ ഭീഷണി വരെ മുഴക്കി. എന്നാല്‍ ഞാന്‍ പിന്മാറാന് തയാറായില്ല. അവസാനം അച്ഛന് എന്നോടൊപ്പം നില്ക്കേണ്ടിവന്നു. ഷൂട്ടിംഗ് സ്ഥലങ്ങളില്‍ ഫാമിലി എന്നോടൊപ്പം വരാറുണ്ട്. വണ്ടി ഇടിച്ച ശേഷം ട്രോളുകള്‍ കൂടിയപ്പോള്‍ അമ്മയ്ക്കും അനിയത്തിക്കും എല്ലാം വിഷമമായി. അവര്‍ എന്നോട് നിരന്തരം പറയുമായിരുന്നു നീ മിണ്ടാതിരുന്നാല്‍ മതി പ്രതികരിക്കാന്‍ പോകണ്ട അപ്പോളാണ് പ്രശ്നം വഷളാകുന്നത് എന്ന്. അങ്ങനെ അവര്‍ കാണാതെയാണ് ഞാന്‍ ഒരു ദിവസം ട്രോളുകള്‍ നിരോധിക്കണം എന്ന് പറഞ്ഞ് ലൈവ് വന്നത്. അവര്‍ അറിയാതിരിക്കാന്‍ ടെറസില്‍ വന്നാണ് ലൈവ് എടുത്തത്. നോട്ടിഫിക്കേഷന്‍ കണ്ട് അമ്മ ഓടിയെത്തി. നിര്‍ത്തൂ… മതി, മതി… എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ തുറന്നടിച്ച് പറയുന്നതില്‍ എനിക്ക് കുഴപ്പം തോന്നിയിട്ടില്ല. -ഗായത്രി സുരേഷ്
Read Moreജീവിതത്തില്‍ നമ്മളറിയാത്ത പല വേഷങ്ങളും നിയോഗങ്ങളുമുണ്ടാകുമെന്ന് നദിയ മൊയ്ദു
ജീവിതത്തില്‍ നമ്മളറിയാത്ത പല വേഷങ്ങളും നിയോഗങ്ങളുമുണ്ടാകും. ഞാന്‍ ഒരു സിനിമാനടിയായതും അതുപോലെതന്നെയാണ്. 1984-ല്‍ നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വന്നശേഷം കുറെ നല്ല സിനിമകളുടെ ഭാഗമാകാന്‍ എനിക്കുകഴിഞ്ഞു. ഒന്നിങ്ങുവന്നെങ്കില്‍ എന്ന സിനിമയിലെ മീരയും ശ്യാമയിലെ ശ്യാമയും കൂടുംതേടിയിലെ ജൂഡിയും പൂവിനു പുതിയ പൂന്തെന്നലിലെ നീതയും ഉള്‍പ്പെടെ ഒട്ടേറെ കഥാപാത്രങ്ങള്‍. 1988-ല്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിന്റെ സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമായിരുന്നു എന്റെ യാത്ര. കുടുംബത്തിനൊപ്പം വിദേശത്തായിരുന്ന ആ കാലത്ത് ഞാന്‍ സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലെയും മക്കളായ സനവും ജാനയും അടങ്ങുന്ന കുടുംബമായിരുന്നു എന്റെ സ്വര്‍ഗം. അവര്‍ കൂടെയുള്ളപ്പോള്‍ അതിനേക്കാള്‍ വലിയ ഒരു സന്തോഷവും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. പിന്നീട് പത്തുവര്‍ഷത്തിനുശേഷം എം. കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. ഭര്‍ത്താവ് തന്നെയാണ് സിനിമയിലേക്കുള്ള എന്റെ തിരിച്ചുവരവ് ഏറെ ആഗ്രഹിച്ചതും അതിനുള്ള പിന്തുണ തന്നതും-…
Read Moreവിഷാദം പിടിപെടുന്ന സ്ഥിതിയിയിൽ നിന്ന് ജാന്‍വി കപൂര്‍ പുറത്ത് കടന്നതിങ്ങനെ…
ബോളിവുഡിലെത്തി വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രീദേവിയുടേയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂര്‍. ജാന്‍വി ഇപ്പോള്‍ ഇരുപത്തഞ്ചാം വയസില്‍ എത്തി നില്‍ക്കുകയാണ്. പിറന്നാള്‍ ദിവസം വലിയ ആഘോഷങ്ങളെല്ലാം ഒഴിവാക്കി തിരുപ്പതിയില്‍ ദര്‍ശനത്തിന് എത്തിയിരുന്നു ജാന്‍വി. കൂട്ടുകാര്‍ക്കൊപ്പം തിരുപ്പതി ദര്‍ശനത്തിന് എത്തിയ ചിത്രങ്ങള്‍ ജാന്‍വി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മുംബൈ എയര്‍പോട്ടിലെത്തിയ ജാന്‍വി പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ വൈറലായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ ധഡക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി അഭിനയ ലോകത്ത് എത്തുന്നത്. ഇതിനകം നിരവധി ചിത്രങ്ങളില്‍ നായികയായ താരത്തിന്റെ ഒരുപിടി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നയന്‍താര നായികയായി 2018ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റിമേക്കാണ് ഗുഡ് ലക്ക് ജെറി. ഇതുകൂടാതെ കരണ്‍ ജോഹറിന്റെ ദോസ്താന…
Read Moreഞാൻ കൂടെയുണ്ടെങ്കിൽ നല്ലതായിരിക്കും
പുതുമുഖ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ ബോധപൂർവമായ ശ്രമം നടത്തിയിട്ടില്ല. ഗണേഷ് രാജിന്റെ ആനന്ദം, രതീഷിന്റെ തൃശിവപേരൂർ ക്ളിപ്തം, ഹനീഫ് അദേനിയുടെ ദ് ഗ്രേറ്റ് ഫാദർ, ശരത്തിന്റെ കർണ്ണൻ നെപ്പോളിയൻ ഭഗത്സിംഗ്, മാത്തുവിന്റെ ഹെലൻ, നിസാമിന്റെ കെട്ട്യോളാണ് എന്റെ മാലാഖ, അഖിൽ പോളിന്റെ ഫോറൻസിക്, വിഷ്ണു രാഘവിന്റെ വാശി, അമലിന്റെ എതിരെ, നവീനിന്റെ പാർട്ണേർസ് .എല്ലാവരും നവാഗതസംവിധായകർ. പുതിയ ഒരാൾ തുടക്കം കുറിക്കുമ്പോൾ ദൈവത്തിന് തോന്നിയിട്ടുണ്ടാവും ഞാൻ കൂടെയുണ്ടെങ്കിൽ നല്ലതായിരിക്കുമെന്ന്. എന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സഹകരണമായിരിക്കാം വിളിക്കാൻ തോന്നിപ്പിക്കുന്നത്. കഥാപാത്രം മികച്ച രീതിയിൽ ചെയ്യാൻ ആത്മാർത്ഥമായ ചിന്ത ഉണ്ടാകാറുണ്ട്. എല്ലാം ദൈവം കനിഞ്ഞു തരുന്നതാവാം. -ഡോ. റോണി ഡേവിഡ്
Read Moreഅല്ലിയുമായി സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട്
സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അല്ലി. ഹൈ ഫൈവ് ഫിലിംസിനു വേണ്ടി രാജ്കുമാർ എസ് രചനയും സംവിധാനവും നിർവഹിക്കുന്ന അല്ലി മാർച്ച് 11-ന് തീയേറ്ററിലെത്തും. സജി വെഞ്ഞാറമ്മൂട് ഒരു മേസ്തിരിപ്പണിക്കാരന്റെ ശക്തമായ വേഷത്തിൽ നല്ല പ്രകടനം നടത്തുന്ന ചിത്രമാണ് അല്ലി.തുടക്കത്തിൽ തന്നെ ശക്തമായൊരു കഥാപാത്രത്തെ ലഭിച്ചതിൽ സന്തോഷിക്കുന്നു. നന്നായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.-സജി വെഞ്ഞാറമ്മൂട് പറയുന്നു. അപർണാ മോഹൻ, നീനാ കുറുപ്പ് ,ശിവദാമോദർ, വിപിൻ കുട്ടപ്പൻ, ശ്രീ പ്രസാദ്, ശിവരഞ്ജിനി എന്നിവരാണ് മറ്റു താരങ്ങൾ. ഹൈ ഫൈവ് ഫിലിംസിനു വേണ്ടി എസ്. ശ്രീകുമാർ ,ഗൗതം രാജ്, ഡോ.അമ്മു ടി. ദീപ് എന്നിവർ നിർമിക്കുന്നു. ഡി.ഒ.പി – ജയൻ ദാസ്, എഡിറ്റർ – അരുൺദാസ്, ഗാനങ്ങൾ – ശ്യാം നെല്ലിക്കുന്നേൽ,സംഗീതം – സതീശ്, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – സൂരി ഫിലിംസ്.…
Read Moreഎന്ന് സ്വന്തം ജാനകിക്കുട്ടി…സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിനെക്കുറിച്ച് ജോമോൾ പറയുന്നത് ഇങ്ങനെ…
ഒരു ദിവസം ഹരിഹരന് സാറിന്റെ ഓഫീസില്‍ നിന്ന് കോള്‍ വന്നു. ഒരു ഓഡീഷന് നടക്കുന്നുണ്ട്. നിങ്ങള്‍ കാണാന്‍ വരുമോ എന്ന് ചോദിച്ചു. കോളജ് കഴിഞ്ഞതിന് ശേഷമാണ് ഞാനും അച്ഛനും ഹരിഹരന് സാറിനെ കാണാന്‍ പോയത്. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ല. പോകാന്‍ നേരം അപ്പോള്‍ നമ്മള് ചെയ്യുകയല്ലേ എന്ന് ചോദിച്ചു. എന്താ സാര്‍ എന്ന് ഞാനും. അപ്പോള്‍ പടം ചെയ്യുകയല്ലേ എന്ന് വീണ്ടും സാര്‍ ചോദിച്ചു. കോളേജിൽ പോകണം എന്ന് പറഞ്ഞപ്പോള്‍, ക്ലാസ് കഴിഞ്ഞ് വന്നാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമ ചെയ്യുന്നത്. വടക്കന്‍ വീരഗാഥയിലുള്ള അതേ ആളുകള്‍ തന്നെയാണ് ഈ സിനിമയിലും ഉണ്ടായിരുന്നത്. അന്നും ഞാന്‍ അറിയുന്നില്ല ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് ഓഡീഷന് നടത്തി എന്നുള്ളത്. അപ്പോഴൊന്നും ആ സിനിമയുടെ വില എനിക്ക് അറിയില്ലായിരുന്നു.…
Read More