ഞാൻ എവിടെയും പോയിട്ടില്ലായിരുന്നു ഇവിടെതന്നെ ഉണ്ടായിരുന്നു. കുട്ടനാടൻ ബ്ലോഗിലാണ് ഏറ്റവുമൊടുവിൽ മലയാളത്തിൽ അഭിനയിച്ചത്. ചെറിയ വേഷമായതുകൊണ്ട് ആരും അധികം ശ്രദ്ധിച്ചില്ല. മലയാളത്തിൽ ഇനി നല്ലൊരു വേഷം ചെയ്യണം എന്ന കാത്തിരിപ്പിലായിരുന്നു. ഈ സമയങ്ങളിലെല്ലാം തിരക്കഥകൾ കേൾക്കുന്നുണ്ടായിരുന്നു. എന്നെ ആകർഷിപ്പിച്ച തിരക്കഥ ഇപ്പോഴാണ് വന്നത്. ഇതിനിടയിൽ തമിഴിലും തെലുങ്കിലും സിനിമ ചെയ്തു. അതുകൊണ്ട് നിങ്ങൾ പറയുന്ന ബ്രേക്ക് എനിക്ക് ഫീൽ ചെയ്തില്ല. ഞാൻ സിനിമയോടൊപ്പംതന്നെയായിരുന്നു നിങ്ങൾ ഈ പറയുന്ന ഇടവേളയിലും. -അനന്യ
Read MoreCategory: Movies
ലിജോമോൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
സൂര്യ നായകനായ ജയ് ഭീം എന്ന സിനിമയിലെ നട്ടെല്ല് സെങ്കിനി എന്ന കഥാപാത്രമാണ്. ലിജോ മോൾ ആണ് സെങ്കിനി എന്ന പൂർണ ഗർഭിണിയായ ആദിവാസി യുവതിയുടെ വേഷം ആവതരിപ്പിച്ചത്. ഭർത്താവിനെ കണ്ടെത്താനുള്ള ഇരുളർ വിഭാഗത്തിൽപ്പെട്ട ആദിവാസി സ്ത്രീയുടെ നിയമപോരാട്ടമാണ് സിനിമയുടെ പ്രമേയം. ലിജോമോളെ അഭിനന്ദിച്ച് സൂര്യ അടക്കമുള്ള താരങ്ങൾ രംഗത്ത് വന്നിരുന്നു. മലയാളത്തിൽനിന്നു മികച്ച പ്രതികരണമാണ് ചിത്രത്തിനും ലിജോമോൾക്കും ലഭിക്കുന്നത്. സൂര്യയെക്കാൾ ഗംഭീര പ്രകടനമാണ് ലിജോമോൾ കാഴ്ചവച്ചതെന്ന് നടി ജ്യോതിക നേരത്തേ പറഞ്ഞിരുന്നു. സൂര്യ–ജ്യോതിക പ്രൊഡക്ഷൻ ചെയ്ത ബിഗ് ബജറ്റ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നെന്ന് ലിജോയും വ്യക്തമാക്കുന്നു. ലിജോമോളെ അടുത്ത പാർവതിയെന്നാണ് സോഷ്യൽ മീഡിയ വാഴ്ത്തുന്നത്. എന്നാൽ, പാർവതിയെക്കാൾ മികച്ച നടിയാണെന്നും പാർവതി അടക്കമുള്ളവർ ലിജോയെ കണ്ട് പഠിക്കണമെന്നും പറയുന്നവർ ഉണ്ട്. ഒപ്പം, അഭിനയത്തത്തിന്റെ കാര്യത്തിൽ താരങ്ങളെ ഇങ്ങനെ താരതമ്യം ചെയ്യേണ്ടതില്ലെന്ന…
Read Moreഇല്യാനയുടെ കൈയിലെ ടാറ്റു; പിന്നിലെ സത്യം ഇങ്ങനെ…
ഇന്ത്യൻ സിനിമയിൽ ഒട്ടവനധി ടാറ്റു പ്രേമികളായ താരങ്ങളുണ്ട്. പലരും ജീവിതവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകളോ ഒക്കെയാണ് ടാറ്റുവായി തങ്ങളുടെ ശരീരത്തിൽ പതിപ്പിക്കുന്നത്. താരങ്ങളുടെ പുത്തൻ ടാറ്റുകൾ കാണുമ്പോൾ അർഥമെന്താണെന്ന് ആരാധകർ തിരക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ചർച്ചചെയ്യുന്നത് നടി ഇല്യാന ഡിക്രൂസിന്റെ കൈയിലെ ടാറ്റുവാണ്. കൈപ്പത്തിയിൽ കൃത്യമായ അകലത്തിൽ മൂന്ന് കുത്തുകളാണ് ടാറ്റുവായി ഇല്യാന ചെയ്തിരിക്കുന്നത്. ആരാധകർക്കായി ഇൻസ്റ്റഗ്രാം വഴി ഒരുക്കിയ ചോദ്യോത്തരവേളയിൽ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് ഇല്യാന ടാറ്റുവിന്റെ പിന്നിലുള്ള കാര്യം വെളിപ്പെടുത്തിയത്. കൈയിലുള്ള ആ മൂന്ന് ഡോട്ടുകൾ എന്താണ് അർഥമാക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഉടൻ ഇല്യാനയുടെ മറുപടിയെത്തി. ടാറ്റുവിന്റെ ചിത്രം കാണിച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി. അതിൽ ഒരു വലിയ കുത്തും രണ്ട് ചെറിയ കുത്തുകളുമാണുള്ളത്. ആ കുത്തുകൾ എന്റെ സഹോദരിമാരെയും എന്നെയും സൂചിപ്പിക്കുന്നു. ചെറിയ കുത്തുകൾ എന്റെ…
Read Moreസേതുരാമയ്യരുടെ തീം മ്യൂസിക് പിറന്നതിങ്ങനെ…
ബുദ്ധിരാക്ഷസനായ കുറ്റാന്വേഷകന് സേതുരാമയ്യരെ കാണാന്‍ സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ കാണേണ്ടതില്ല. ശ്യാം ചിട്ടപ്പെടുത്തിയ തീം മ്യൂസിക് കേട്ടാല്‍ മതി. ഏതാനും നിമിഷങ്ങള്‍ നീളുന്ന ഒരു സംഗീതശകലത്തിലൂടെ ഒരു കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ മുഴുവന്‍ ശ്രോതാക്കളുടെ മനസിലെത്തും. സിബിഐയുടെ തീം മ്യൂസിക് ചിട്ടപ്പെടുത്തിയപ്പോള്‍ സിനിമയ്ക്കപ്പുറത്തേക്ക് അത് വളരുമെന്നോ, ഇത്ര കാലം ജീവിക്കുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. പാട്ടില്ലാത്ത സിനിമയായതുകൊണ്ട് സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താന്പോന്ന ഒരു തന്ത്രം അതില്‍ ഉള്‍പ്പെടുത്തണം എന്നേ ആലോചിച്ചിരുന്നുള്ളൂ- ശ്യാം ഒരഭിമുഖത്തിൽ പറഞ്ഞു. ഉറക്കത്തില്‍പോലും മലയാളി തിരിച്ചറിയുന്ന സംഗീതശകലമായി അത് മാറി എന്നത് ചരിത്രനിയോഗം. റീ റിക്കാര്‍ഡിംഗിനായി പടം കണ്ടപ്പോള്‍ ആദ്യം ശ്യാമിന്റെ മനസില്‍ തങ്ങിയത് സേതുരാമയ്യരുടെ വേറിട്ട വ്യക്തിത്വമാണ്. സാധാരണ സിഐഡി സിനിമകളിലെപ്പോലെ ആക്ഷന്‍ ഹീറോ അല്ല അയാൾ. ബുദ്ധി ഉപയോഗിച്ചാണ് കളി. കേസിന്റെ നൂലാമാലകള്‍ തലച്ചോറുകൊണ്ട് ഇഴകീറി പരിശോധിക്കുമ്പോള്‍ സ്വാഭാവികമായും മനസ് ഏകാഗ്രമാകും.ആ…
Read Moreകുറുപ്പ് ഇന്ന് തിയറ്ററിൽ; ജനത്തിന് അറിയിേണ്ടത് ഒന്നുമാത്രം, സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ ?
അമ്പലപ്പുഴ: കേരളത്തിൽ ഏറെ കോളിളക്കം സ്യഷ്ടിച്ച ചാക്കോ വധക്കേസിനെ ആസ്പദമാക്കി നിർമിച്ച കുറുപ്പ് എന്ന ചിത്രം ഇന്ന് തിയറ്ററിലെത്തുന്പോൾ വീണ്ടും സുകുമാരക്കുറുപ്പ് ചർച്ച യാകുന്നു. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, അതോ മരിച്ചോ? കാലങ്ങളായുള്ള ഈ ചോദ്യത്തിന് ഇന്നും ഉത്തരമില്ല.1984 ജനുവരി 22നാണ് നാടിനെ നടുക്കിയ നരഹത്യ നടന്നത്. ആലപ്പുഴ തത്തംപള്ളിക്കാരനായ ചാക്കോ അന്ന് ഫിലിം റെപ്രസന്റേറ്റീവ് ആയി ജോലി നോക്കുകയായിരുന്നു. ചാക്കോയുടെ ഏക വരുമാനത്തിലായിരുന്നു കുടുബം കഴിഞ്ഞിരുന്നത്. ജോലി കഴിഞ്ഞു മടങ്ങാൻ രാത്രി റോഡരികിൽ നിന്ന ചാക്കോയ്ക്കു സമീപം ഒരു കാർ വന്നു നിന്നു.ഗർഭിണിയായ ഭാര്യയുടെ അടുത്തേക്കു പാതിരാത്രിയ്ക്ക് മുമ്പ് എത്താനുള്ള മോഹം കൊണ്ടാണ് ചാക്കോ എന്ന തങ്കച്ചൻ (32) കാറിൽ കയറിയത്. ആ കാറിൽ ഉണ്ടായിരുന്നത് സുകുമാരകുറുപ്പായിരുന്നു. അബുദാബി ഇൻഷ്വറൻസ് കമ്പനിയിൽ നിന്നുള്ള ലക്ഷങ്ങൾ തട്ടിയെടുക്കാൻ ഗൂഡതന്ത്രവുമായി ഇറങ്ങി തിരിച്ചതായിരുന്നു സംഘം. കാർ മാവേലിക്കര കൊല്ലക്കടവിലാണ്…
Read Moreസാധിക ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ
മലയാള സിനിമയുടെ സുവര്‍ണ കാലത്തിന്റെ ഭാഗമായ മാതാപിതാക്കളും അവരുടെ ജീവിത അനുഭവങ്ങളും ആണ് ഞാന്‍ എന്ന വ്യക്തിയുടെ വിജയം, മലയാള സിനിമയെ ഞാന്‍ അറിയുന്നതും മനസിലാക്കുന്നതും അച്ഛനിലൂടെ ആണ്. കെ.എസ്. സേതുമാധവന് സാറിന്റെ അസോസിയേറ്റ് ആയി മഞ്ഞിലാസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് മാറി ഒരു സ്വതന്ത്ര സംവിധായകന് ആയി സിനിമയെ സ്വപ്നം കണ്ടു. ഈ ഒരു സിനിമ സ്വന്തമായി ചെയ്യാനും അത് റിലീസ് ചെയ്യിക്കാനും അച്ഛന് അനുഭവിച്ച കഷ്ടതകളും അതിനപ്പുറം ഈ മേഖലയില്‍ ഉണ്ടായപ്പോള്‍ ഉള്ള അനുഭവങ്ങളും പറഞ്ഞു കേട്ടും പിന്നീട് ജനിച്ചപ്പോള്‍ മുതല്‍ കണ്ടും വളര്‍ന്നത് കൊണ്ട് സിനിമയോടും ആ മേഖലയോടും കാര്യമായ മോഹം ഒരിക്കലും തോന്നിയിട്ടില്ല. പക്ഷെ വര്‍ഷങ്ങള്‍ക്ക് അപ്പുറം വിധി എനിക്കായി ഒരുക്കിയത് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യം ആക്കാനുള്ള അവസരം ആയപ്പോള്‍ ഞാനും ഈ ജോലി ഇഷ്ടപ്പെട്ടുതുടങ്ങി. -സാധിക വേണുഗോപാൽ
Read Moreനീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലെന്ന് ദിലീപ്
ഞാനിപ്പോള്‍ അനുഭവിക്കുന്ന പ്രശ്നമെന്താണെന്ന് നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാം. ഞാന്‍ ജയിലില്‍ നിന്നുവന്ന സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശം പകര്‍ന്നത്. അവിടെയൊക്കെ ഞാന്‍ എന്റെ പ്രിയപ്പെട്ടവരെ കണ്ടറിയുകയും തൊട്ടറിയുകയും ചെയ്തതാണ്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷമുണ്ടല്ലോ… അതെന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. – ദിലീപ്
Read Moreഅമ്മയായ പോലെ തന്നെ…
തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കാജൽ അഗർവാൾ. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള കാജൽ കഴിഞ്ഞ വർഷമാണ് വിവാഹിതയായത്. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ചുവിനെയാണ് കാജൽ ജീവിത പങ്കാളിയാക്കിയത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. വർഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താരത്തിന്റെ വിവാഹാഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രിയ നായികയുടെ വിവാഹം സോഷ്യൽമീഡിയയും ആഘോഷമാക്കിയിരുന്നു. അടുത്തിടെയാണ് കാജൽ അമ്മയാകാൻ പോകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ ഈ കിംവദന്തികളുടെ സത്യാവസ്ഥയെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാജൽ. ഗർഭിണിയാണോ എന്ന വാർത്തയോട് ഇപ്പോൾ പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സമയമാകുമ്പോൾ അതിനെക്കുറിച്ച് സംസാരിക്കുമെന്നുമാണ് കാജൽ പ്രതികരിച്ചത്. അമ്മയെന്ന പദവി നന്നായി കൈകാര്യം ചെയ്യുന്ന എന്റെ സഹോദരി നിഷയെ കാണുമ്പോൾ…
Read Moreപൂർണ സ്വകാര്യത വേണമായിരുന്നു, ആ നിമിഷങ്ങൾ ആസ്വദിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു..! സംവൃത സുനില്‍ പറയുന്നു…
വിവാഹ ശേഷം ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ചോദ്യമായിരുന്നു സിനിമയിലെ ഇടവേള. എന്നോട് പലരും ചോദിച്ചിരുന്നു അഖിലുമായുളള വിവാഹ ശേഷം എന്തുകൊണ്ടാണ് എല്ലാത്തിൽ നിന്നും മാറിനിന്നതെന്ന്. സമൂഹമാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചിരുന്നതിനെക്കുറിച്ചും ചോദിച്ചിരുന്നു. വിവാഹത്തിനു ശേഷം മുൻഗണന കൊടുത്തത് കുടുംബത്തിനായിരുന്നു. ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. പാചകം ചെയ്യാനോ വീട് പരിപാലിക്കാനോ ഒന്നും അറിയില്ലായിരുന്നു. കൂടാതെ പൂർണ സ്വകാര്യത വേണമായിരുന്നു. ആ നിമിഷങ്ങൾ ആസ്വദിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. -സംവൃത സുനിൽ
Read Moreകുറുപ്പിനെ ഒരുരീതിയിലും ഗ്ലോറിഫൈ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല, ചാക്കോയുടെ കുടുംബത്തെ സന്ദർശിച്ച് അനുവാദം ചോദിച്ചു; ദുൽഖർ സൽമാൻ
സിനിമയിൽ ഒരുപാട് കാലഘട്ടങ്ങൾ വന്നുപോകുന്നുണ്ട്. പല പ്രായത്തിലുള്ള ഗെറ്റപ്പുകളും കാണാം. കുറുപ്പിനെക്കുറിച്ച് കേട്ട കഥകളും കുറച്ച് ഫിക്ഷനും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഥാപാത്രത്തിനോട് നീതി പുലർത്തിയേ തീരൂ. പല കുപ്രസിദ്ധ കുറ്റവാളികളെയും എടുത്തുനോക്കിയാൽ അവർക്കൊരു വ്യത്യസ്ത സ്റ്റൈൽ തന്നെ ഉണ്ടാകും. അത് ചിലപ്പോൾ ഹെയർ സ്റ്റൈലിലോ വസ്ത്രത്തിലോ ഒക്കെയാകും. എന്തായാലും കുറുപ്പിനെ ഒരുരീതിയിലും ഗ്ലോറിഫൈ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പേ തന്നെ ചാക്കോയുടെ കുടുംബത്തെ സന്ദർശിക്കുകയും അനുവാദം ചോദിക്കുകയും ചെയ്തിരുന്നു. -ദുൽഖർ സൽമാൻ
Read More