മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ ബോളിവുഡിലും തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്നെയും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായ പ്രിയമണി ഇപ്പോള്‍ തന്റെ കുടുംബത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും തുറന്ന് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭാഷ എനിക്ക് പ്രശ്നമല്ല. എല്ലാ ഭാഷകളും എനിക്ക് ഇഷ്ടമാണ്. എല്ലാ ഭാഷയിലും എനിക്ക് ആരാധകരെ കിട്ടുന്നുണ്ട്. എന്നിരുന്നാലും കൂടുതല്‍ അംഗീകാരം കിട്ടിയത് ദക്ഷിണേന്ത്യയില്‍ ആണ്. മലയാളം സിനിമ വിടാന്‍ എനിക്ക് ഒരിക്കും പറ്റില്ല. ചില പ്രോജക്റ്റുകള്‍ വരുന്നുണ്ട്. എങ്കിലും ഡേറ്റ് പ്രശ്നമാണ്. ഇപ്പോള്‍ നല്ലൊരു മലയാളം പടം വന്നാല്‍ ഉറപ്പായും ചെയ്യും. സിനിമ തന്നെയാണ് എന്നും പാഷന്. സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ടീച്ചര്‍ ആകാനും കോളജില്‍ എത്തിയപ്പോള്‍ കരിയറില്‍ മാറ്റങ്ങളുണ്ടാവുകയും ആയിരുന്നു. കരിയറില്‍ വേറെ പാത സ്വീകരിക്കണം…
Read MoreCategory: Movies
ക്ഷേത്രങ്ങളുള്ള താരങ്ങൾ
സിനിമാതാരങ്ങളോടുള്ള ആരാധനയില്‍ എപ്പോഴും മുന്‍പന്തിയിലാണ് തമിഴ് ജനത. സിനിമ പുറത്തിറങ്ങുന്പോള്‍ ഫാൻസ്കാർ നടത്തുന്ന ആഹ്ലാദ പ്രകടനങ്ങളും എല്ലാം പലപ്പോഴും അതിരു കടക്കാറുമുണ്ട്. ആരാധന മൂലം സിനിമാ നടികള്‍ക്ക് അന്പലങ്ങള്‍ വരെ പണിത് നല്‍കാനൊരുങ്ങിയ സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെന്നിന്ത്യന്‍ താരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നടി ഖുശ്ബുവിന് ആരാധകര്‍ അന്പലം പണിത് നല്‍കിയിരുന്നു. എന്നാല്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള താരത്തിന്റെ ഒരു പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു ക്ഷേത്രം പൊളിച്ചുമാറ്റപ്പെട്ടു എന്നാണാണ് റിപ്പോര്‍ട്ടുകള്‍. മുന്ന മിഷേല്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും അംഗീകാരവും നേടിയ നടിയാണ് നിധി അഗര്‍വാൾ. ബോളിവുഡില്‍ നാന്ദി കുറിച്ച്, തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു നിധി. നിധിക്കായി അടുത്തിടെ ക്ഷേത്രവും പ്രതിഷ്ഠയും പാലഭിഷേകവുമൊക്കെ നടത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പേരിലും ഒരു അന്പലം കെട്ടാന്‍ ആരാധകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നയന്‍താര ഇതിനെ…
Read Moreമോഹന്‍ലാലിന്റെ ഒരു ചിത്രത്തിലെ സീന്‍ മറ്റൊരു സിനിമയിൽ..! സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ….
മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് രാജീവ് അഞ്ചല്‍. 1993ല്‍ പുറത്തിറങ്ങിയ ബട്ടര്‍ഫ്ലൈസ് എന്ന ചിത്രത്തിലൂടെയണ് രാജീവ് അഞ്ചല്‍ അരങ്ങേറ്റം കുറിച്ചത്. കാഷ്മീരം, ഗുരു, പൈലറ്റ്സ് എന്നിങ്ങനെ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇടയ്ക്ക് തനിക്ക് നടക്കാതെ പോയ ഒരു സിനിമയെക്കുറിച്ച് സംവിധായകന് രാജീവ് അഞ്ചൽ ഒരഭിമുഖത്തിൽ പറഞ്ഞു. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ…. “ഓസ്ട്രേലിയ’ എന്നായിരുന്നു ചിത്രത്തിന് പേര് നല്‍കിയിരുന്നത്. അക്കാലത്ത് പ്രധാനമായും കാര്‍ റേസ് നടക്കുന്ന ശ്രീ പെരുന്പത്തൂരാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. റിസ്കി ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ താല്പര്യമുള്ള ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകന്‍. വേറിട്ട ഗെറ്റപ്പിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്. കാര്‍ റേസില്‍ ഭ്രാന്ത് പിടിച്ച നായകനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ റേസിംഗില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന കാമുകിയാണ് നായികയായി എത്തിയത്. കാമുകിയുടെ ഭയം മാറാന്‍ നായകന്…
Read Moreദുല്‍ഖർ ജൂനിയര്‍ സൂപ്പര്‍സ്റ്റാറെന്ന് ഗൗതമി നായർ
ദുല്‍ഖറിനെക്കുറിച്ച് പെട്ടെന്ന് മനസില്‍ വരുന്നത് ജൂനിയര്‍ സൂപ്പര്‍സ്റ്റാര്‍ എന്നാണ്. ലാലു അങ്കിള്‍ (സംവിധായകന് ലാല്‍ ജോസ്) ഇന്നോവേഷനല് ആയിട്ട് വേറൊരു ഡയമെന്ഷനില് ചിന്തിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ പണ്ടത്തെ സിനിമയും സ്റ്റോറിയും ഒകെ നോക്കുകയാണെങ്കില്‍ എന്തെങ്കിലുമൊരു തരത്തില്‍ വ്യത്യാസം അല്ലെങ്കില്‍ എക്സ് ഫാക്ടര്‍ അതില്‍ കാണും. ഫഹദ് കാമറ ഓണാക്കി കഴിഞ്ഞാല്‍ വേറൊരു ആളായിട്ട് മാറും. അദ്ദേഹം പൂര്‍ണമായും കഥാപാത്രമായി മാറും. സംവൃത ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. കുറെ കാര്യങ്ങള്‍ ചേച്ചി ഉപദേശമായിട്ട് പറയേണ്ട സമയത്ത് പറഞ്ഞ് തന്നിട്ടുണ്ട്. -ഗൗതമി നായര്‍
Read Moreനിമിഷ സജയന് ബോളിവുഡിലേക്ക്
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിമിഷ സജയന്. സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം അടക്കം നേടാനും നിമിഷയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ കേരളത്തിന് പുറത്തും നിമിഷ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് മറ്റൊരു വാര്‍ത്തയും എത്തിയിരിക്കുകയാണ്. നിമിഷ ബോളിവുഡിലേക്കും ചുവടുവയ്ക്കുന്നു. ദേശീയ പുരസ്കാര ജേതാവായ ഒനിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ ബോളിവുഡ് അരങ്ങേറ്റം. വിആര്‍ എന്നാണ് ചിത്രത്തിനന്റെ പേര്. 2011-ല്‍ ഒനിര്‍ സംവിധാനം ചെയ്ത ഐ ആം ലൈക് ഐ ആം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വിആര്‍. ഈ ചിത്രത്തിലൂടെയാണ് നിമിഷ ബോളിവുഡിലെത്തുന്നത്. വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്. നാല് വ്യത്യസ്ത കഥകള്‍ പറയുന്ന ആന്തോളജി ചിത്രമാണ് വിആര്‍. ചിത്രത്തിലെ താരങ്ങളെ തീരുമാനിച്ചു വരികയാണ്. സെപ്റ്റംബറോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read Moreജയറാം-ദിലീപ് സൗഹൃദം തുടങ്ങിയത് ഒരു നടനിലൂടെ…
അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ജയറാമും ദിലീപും. മിമിക്രി രംഗത്തു നിന്ന് എത്തിയ ഇരുവരും ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറി. പദ്മരാജന് സംവിധാനം ചെയ്ത അപരന് എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തിയത്. ചെറിയ വേഷങ്ങളിലൂടെ ദിലീപും പിന്നീട് സജീവമായി. മിമിക്രി രംഗത്തുനിന്നുളള അനുഭവസമ്പത്ത് ജയറാമിനും ദിലീപിനും കരിയറില്‍ ഉടനീളം ഗുണകരമായി.സിനിമയില്‍ കോമഡി അനായാസമായി ചെയ്യാന്‍ കഴിവുളള രണ്ട് താരങ്ങളാണ് ഇരുവരും. ദിലീപുമായുളള സൗഹൃദത്തെക്കുറിച്ച് മുന്‍പു പലതവണ ജയറാം തുറന്നുപറഞ്ഞിട്ടുണ്ട്. ജയറാമേട്ടന് തനിക്ക് മൂത്ത സഹോദരനെ പോലെയാണ് എന്ന് ദിലീപും പല അഭിമുഖങ്ങളില്‍ പറഞ്ഞു. അതേസമയം ദിലീപുമായുളള സൗഹൃദം തുടങ്ങിയത് എവിടെ വച്ചാണെന്ന് പറയുകയാണ് ജയറാം. ഒരു ടിവി പരിപാടിയിൽ അതിഥിയായി വന്ന സമയത്താണ് ലാലു അലക്സിലൂടെയാണ് ഞങ്ങളുടെ സൗഹൃദം ഉണ്ടാവുന്നത് എന്ന് ജയറാം പറഞ്ഞത്. കലാഭവനില്‍ ഉളള കാലത്ത് ഞങ്ങള്‍ ഒരു മുംബൈ പ്രോഗ്രാമിന് പോവുകയാണ്.…
Read Moreപൂവന്‍കോഴി കേന്ദ്രകഥാപാത്രമാകുന്ന അപൂര്‍വ ചിത്രം! ലോകസിനിമയില്‍ തന്നെ ആദ്യം
ലോകസിനിമയില്‍ തന്നെ ആദ്യമായി ഒരു പൂവന് കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കൊച്ചു സിനിമയാണ് പൂവന്‍കോഴി. പപ്പി ആന്‍ഡ് കിറ്റി എന്റര്ടൈൻമെന്റിനു വേണ്ടി ഉണ്ണി അവര്‍മ രചനയും സംവിധാനവും നിര്‍വഹിച്ച ഈ കൊച്ചു ചിത്രം ഒരു ക്ലാസിക് ഫാമിലി ഡ്രാമയാണ്. അവര്‍മ മൂവീസ് ചാനലില്‍ ചിത്രം റിലീസ് ചെയ്തു. അനിതരസാധാരണമായ അതിജീവന സാമര്‍ഥ്യം കാഴ്ചവയ്ക്കുന്ന പൂവന്‍കോഴിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി പൂവന്‍കോഴി നിലകൊള്ളുന്നു. സാധാരണ ഗതിയില്‍ ആനിമല്‍ ഓറിയന്റഡ് മൂവികളില്‍ കണ്ടുശീലിച്ചിട്ടുള്ള ആന, നായ മുതലായ ഇണങ്ങിയതും അനുസരണയുള്ളതുമായ ജീവികളില്‍ നിന്നും തികച്ചും വെത്യസ്തമായി കോഴിയെ കേന്ദ്ര കഥാപാത്രമാക്കി ഗ്രാഫിക്സിന്റെ സ്പര്‍ശം ഇല്ലാതെയാണ് സിനിമ എടുത്തിരിക്കുന്നത്. ഡിഒപി – തരുണ്‍ ഭാസ്കരന്, കോ. പ്രൊഡ്യൂസര്‍ – പി.എസ്.ജോഷി, എഡിറ്റര്‍ – മനു ഭാസ്കരന് ,സംഗീതം…
Read More4 മണിക്കൂറിൽ നടക്കുന്ന കഥയുമായി ലാലും ജീത്തുവും..! സിനിമയിൽ പാട്ടുകളും ഉണ്ടാകില്ല…
മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ട്വൽത് മാൻ(പന്ത്രണ്ടാമൻ) എന്നാണ് ചിത്രത്തിന്റെ പേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് നിർമാണം.നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വീടിന് അകത്തുള്ള 11 പേരുടെ രൂപവും അവിടേക്ക് നടന്ന് എത്തുന്ന മോഹൻലാലിന്റെ രൂപവും പോസ്റ്ററിൽ കാണാം. കെ.ആർ. കൃഷ്ണ കുമാർ ആണ് തിരക്കഥ.നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് നിറഞ്ഞ ചിത്രമാകും ഈ പ്രോജക്ടെന്ന് ജീത്തു ജോസഫ് പറയുന്നു. ചിത്രീകരണം തുടങ്ങാൻ ഗവണ്മെന്റിന്റെ ഒൗദ്യോഗിക ഉത്തരവിനായി കാത്തിരിക്കുകയാണ്. സിനിമയുടെ തിയറ്റർ റിലീസിന്റെ സാധ്യത തള്ളിക്കളയാനാകില്ല. സാഹചര്യങ്ങൾ ഒത്തുവന്നാൽ ചിത്രം തിയറ്റർ റിലീസ് ആയിരിക്കുമെന്നും ജീത്തു വ്യക്തമാക്കി. 4 മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. താരനിർണയം നടന്നുവരുകയാണ്. തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ. കോവിഡ് നിയന്ത്രണങ്ങളോടെ ഒറ്റ ലൊക്കേഷനിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി. അതുകൊണ്ട് തന്നെ…
Read Moreമേലാൽ ഒരുമിച്ച് അഭിനയിക്കില്ലെന്ന് ശ്രീദേവി! ഈ സംഭവത്തിന് ശേഷം സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കാൻ ശ്രീദേവിക്ക് മടിയായിരുന്നു…
ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ താരമായിരുന്നു ശ്രീദേവി. സൂപ്പർ താരങ്ങളുടെ നായികയാകുന്നതോടൊപ്പം തന്നെ ഒറ്റയ്ക്ക് സിനിമ വിജയമാക്കാൻ സാധിക്കുന്ന നായികനടിയുമായിരുന്നു ശ്രീദേവി. ബോളിവുഡിലെ വലിയ താരങ്ങൾക്കെല്ലാം ഒപ്പം ശ്രീദേവി അഭിനയിച്ചിട്ടുണ്ട ്. എന്നാൽ ഒരു താരത്തിനോടൊപ്പം അഭിനയിക്കാൻ മാത്രം ശ്രീദേവി മടി കാണിച്ചിരുന്നു. സഞ്ജയ് ദത്താണ് ആ നടൻ. ഇന്ത്യൻ സിനിമയിലെ വിവാദ നായകനാണ് സഞ്ജയ് ദത്ത്. എന്നും വിവാദങ്ങൾ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ട ായിരുന്നു. മയക്കുമരുന്നും ജയിൽ വാസവുമെല്ലാം നിറഞ്ഞ സംഭവബഹുലമാണ് സഞ്ജയ് ദത്തിന്റെ ജീവിതം. 1993ൽ നടന്നൊരു സംഭവത്തെ തുടർന്നായിരുന്നു സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കില്ലെന്ന് ശ്രീദേവി തീരുമാനിച്ചത്. ഒരഭിമുഖത്തിൽ സഞ്ജയ് ദത്ത് തന്നെയാണ് ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ശ്രീദേവിയുടെ വലിയ ആരാധകനായിരുന്നു സഞ്ജയ് ദത്ത്. ഹിമ്മത്ത്വാലയുടെ ചിത്രീകരണം നടക്കുന്പോൾ കാണാനായി സഞ്ജയ് ചെന്നു. എന്നാൽ ശ്രീദേവിയെ കാണാൻ സാധിച്ചില്ല. ഇതോടെ സഞ്ജയ് ദത്ത്…
Read Moreനിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലാണ് ടൈറ്റില്‍ പോസ്റ്റര്‍! പന്ത്രണ്ടാമനുമായി മോഹൻലാലും ജീത്തു ജോസഫും
ദൃശ്യം 2ന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ’12th മാൻ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ബ്രോ ഡാഡി, L2 എമ്പുരാൻ, മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ തുടങ്ങിയ സിനിമകൾക്ക് പുറമെയാണ് പുതിയ ചിത്രം. നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വീടിന് അകത്തുള്ള 11 പേരുടെ രൂപവും അവിടേയ്ക്ക് നടന്ന് എത്തുന്ന മോഹന്‍ലാലിന്റെ രൂപവും പോസ്റ്ററിൽ കാണാം. കെ.ആർ. കൃഷ്ണ കുമാർ ആണ് തിരക്കഥ. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ‘ബ്രോ ഡാഡി’യേക്കാള്‍ മുന്‍പേ ചിത്രീകരണം നടക്കുക ജീത്തു ജോസഫ് ചിത്രത്തിന്റേതായിരിക്കും. ചിത്രം മിസ്റ്ററി ത്രില്ലർ ആണെന്ന് ജീത്തു ജോസഫ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞിരുന്നു. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നും…
Read More