പ​ഞ്ചാ​ബി ഹൗ​സ് ക​ഥ വ​ന്ന വ​ഴി

കാ​ല​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മ​ന​സി​ൽ മാ​യാ​തെ നി​ൽ​ക്കു​ന്ന സി​നി​മ​യാ​ണ് പ​ഞ്ചാ​ബി ഹൗ​സ്. സി​നി​മ​യ്ക്ക് പി​ന്നി​ലെ ചി​ല ര​ഹ​സ്യ​ങ്ങ​ൾ ഇ​ട​യ്ക്കു സം​വി​ധാ​യ​ക​ൻ റാ​ഫി​മെ​ക്കാ​ർ​ട്ടി​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സി​ദ്ദി​ഖ്-ലാൽ സം​വി​ധാ​നം ചെ​യ്ത കാ​ബൂ​ളി​വാ​ല​യി​ൽ ഞ​ങ്ങ​ൾ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യി​രു​ന്നു. സെ​റ്റി​ൽ ഞ​ങ്ങ​ളോ​ടൊ​പ്പം ഒ​രു പ​ഞ്ചാ​ബി​യു​മു​ണ്ടാ​യി​രു​ന്നു. അ​ജാ​ന​ബാ​ഹു​വാ​യ മ​നു​ഷ്യ​ൻ. താ​ടി​യും ത​ല​പ്പാ​വും കൃ​പാ​ണ​വു​മൊ​ക്കെ​യു​ണ്ട്. ആ​ദ്യ​മൊ​ന്നും ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തോ​ടു സം​സാ​രി​ക്കാ​റി​ല്ലാ​യി​രു​ന്നു. കാ​ര​ണം ഞ​ങ്ങ​ൾ​ക്ക് പ​ഞ്ചാ​ബി ഭാ​ഷ അ​റി​യി​ല്ല​ല്ലോ? പ​ക്ഷേ പ​ല​രും അ​ദ്ദേ​ഹ​ത്തോ​ട് സം​സാ​രി​ക്കു​ക​യും ചി​രി​ക്കു​ക​യു​മൊ​ക്കെ ചെ​യ്യു​ന്നു​ണ്ട്. ഞ​ങ്ങ​ൾ വി​ചാ​രി​ച്ച​ത് അ​വ​ർ​ക്കൊ​ക്കെ ന​ന്നാ​യി പ​ഞ്ചാ​ബി ഭാ​ഷ അ​റി​യാം എ​ന്നാ​ണ്. ഈ ​സ​സ്പെ​ൻ​സ് ര​ണ്ടു ദി​വ​സ​ത്തി​ന​കം നീ​ണ്ടു​നി​ന്നി​ല്ല. അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത് ആ​ള് കൊ​ച്ചി​ക്കാ​ര​നാ​ണ്. ഞ​ങ്ങ …നി​ങ്ങ… സ്റ്റെ​ൽ. പ​ഞ്ചാ​ബി​ൽ നി​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ കു​ടി​യേ​റി​യ ബി​സി​ന​സ് കു​ടും​ബ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. അ​ങ്ങ​നെ കൊ​ച്ചി​ഭാ​ഷ സം​സാ​രി​ക്കു​ന്ന പ​ഞ്ചാ​ബി ഒ​രു ആ​ശ​യ​മാ​യി ഞ​ങ്ങ​ളു​ടെ മ​ന​സി​ൽ കി​ട​ന്നു. ഈ ​സ​മ​യ​ത്ത് ഒ​രു ചെ​ന്നൈ…

Read More

പാ​സ്‌വേ​ഡി​ന് തു​ട​ക്ക​മാ​യി

  ജെ​റോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ജീ​നാ ജോ​മോ​ൻ നി​ർ​മി​ക്കു​ന്ന പാ​‌​സ്‌വേ​​ഡ് എ​ന്ന ച​ല​ച്ചി​ത്രം മ​ഞ്ജീ​ത് ദി​വ​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്നു. മോ​ൻ​സി സ്ക​റി​യ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​പോ​സ്റ്റ​ർ, തി​രു​വ​ന​ന്ത​പു​രം പ്ര​സ്‌​ ക്ല​ബ്ബി​ൽ ക്രൈം​ബ്രാ​ഞ്ച് ഐ​ജി ​പി.ശ്രീ​ജി​ത്ത് ഐ​പി​എ​സ് പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ ന​ട​ൻ ജോ​സ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ഒ​പ്പം മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ അ​ൻ​പ​തോ​ളം താ​ര​ങ്ങ​ളു​ടെ എ​ഫ്ബി പേ​ജി​ലൂ​ടെ​യും പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. ​തി​ര​ക​ളു​ടെ ര​ഹ​സ്യ​ങ്ങ​ൾ എ​ന്ന ടാ​ഗ്‌ലൈ​നോ​ടെ യു​എ​സി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ വെ​ച്ചാ​ണ് ചി​ത്രീ​ക​ര​ണം. ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ജോ​ണ​റി​ലു​ള്ള ഒ​രു ത്രി​ല്ല​റാ​ണ് പാ​സ്‌​വേ​ഡ്. ബാ​ന​ർ – ജെ​റോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, നി​ർ​മാ​ണം – ജീ​നാ ജോ​മോ​ൻ, സം​വി​ധാ​നം – മ​ഞ്ജീ​ത് ദി​വാ​ക​ർ, ര​ച​ന – മോ​ൻ​സി സ്ക​റി​യ, ഛായാ​ഗ്ര​ഹ​ണം – ജി​ത്തു ദാ​മോ​ദ​ർ, എ​ഡി​റ്റ​ർ – സി​യാ​ൻ ശ്രീ​കാ​ന്ത്, ഗാ​ന​ര​ച​ന – ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ. സം​ഗീ​തം – വി​ല്യം ഫ്രാ​ൻ​സി​സ്, കോ-​പ്രൊ​ഡ്യൂ​സ​ർ…

Read More

“കി​രീ​ടം’ മ​മ്മൂ​ട്ടി​യു​ടെ സി​നി​മ​യാ​യി​രു​ന്നു !

ഒ​രു സി​നി​മ​യു​ടെ ജീ​വ​ന്‍ ന​ല്ലൊ​രു തി​ര​ക്ക​ഥ​യാ​ണ്. ഏ​റെ നാ​ളു​ക​ള്‍ കൊ​ണ്ടാ​ണ് പ​ല​രും തി​ര​ക്ക​ഥ​ക​ള്‍ എ​ഴു​തി​യു​ണ്ടാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കി​രീ​ട​ത്തി​ന് വേ​ണ്ടി വെ​റും നാ​ല് ദി​വ​സം കൊ​ണ്ടാ​യി​രു​ന്നു ലോ​ഹി​ത​ദാ​സ് തി​ര​ക്ക​ഥ എ​ഴു​തി​യ​ത്. സം​വി​ധാ​യ​ക​ന്‍ സി​ബി മ​ല​യി​ലി​ന്‍റെ ക​ല്യാ​ണ​ത്തി​ന് പോ​വാ​ന്‍ വേ​ണ്ടി രാ​വും പ​ക​ലും വി​ശ്ര​മ​മി​ല്ലാ​തെ​യാ​യി​രു​ന്നു ലോ​ഹി​ദാ​സ് തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കി​രീ​ട​ത്തി​ന് തി​ര​ക്ക​ഥ എ​ഴു​തി​യി​രു​ന്ന സ​മ​യ​ത്ത് ഐ​വി ശ​ശി സം​വി​ധാ​നം ചെ​യ്യു​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​നും ലോ​ഹി​ത​ദാ​സ് തി​ര​ക്ക​ഥ എ​ഴു​തി​യി​രു​ന്നു. ആ ​ചി​ത്ര​ത്തി​ന് കി​രീ​ടം എ​ന്നാ​യി​രു​ന്നു ലോ​ഹി​ത​ദാ​സ് പേ​ര് കൊ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ആ ​പേ​ര് ഐ.​വി. ശ​ശി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​തി​നെ കു​റി​ച്ച് സി​ബി മ​ല​യി​ലി​നോ​ട് സം​സാ​രി​ച്ച​പ്പോ​ള്‍ ഐ.​വി. ശ​ശി​ക്ക് ആ ​പേ​ര് വേ​ണ്ടെ​ങ്കി​ല്‍ ന​മ്മൂ​ടെ സി​നി​മ​യ്ക്ക് ആ ​പേ​രി​ടാ​മെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ന് കി​രീ​ടം എ​ന്ന പേ​ര് തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട് ആ ​മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ന് മു​ക്തി എ​ന്നു പേ​രി​ട്ടു. മ​ല​യാ​ളി​ക​ളെ…

Read More

ദുൽഖറിന്‍റെ കുറുപ്പ് വരുന്നു; പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലൂടെ

പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ചി​ത്രം കു​റു​പ്പ് പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ആ​രാ​ധ​ക​ർ ഏ​റെ​നാ​ളാ​യി കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ൽ സു​കു​മാ​ര കു​റു​പ്പാ​യി ദു​ൽ​ഖ​ർ എ​ത്തി​യ വേ​റി​ട്ട ലു​ക്കു​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ചി​ത്രം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലാ​ണ് പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ​നി​ന്നും ഒ​രു ബി​ഗ് ബ​ജ​റ്റ് ചി​ത്രം ഒ​ടി​ടി റി​ലീ​സി​നെ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​തി​നൊ​പ്പം നി​ർ​മാ​താ​വാ​യും ചി​ത്ര​ത്തി​ലു​ണ്ട്. ദു​ൽ​ഖ​റി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്. 35 കോ​ടി​യാ​ണ് മു​ത​ൽ​മു​ട​ക്ക്. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വേ​ഫ​റ​ർ ഫി​ലിം​സും എം ​സ്റ്റാ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. കേ​ര​ള​ത്തി​നു പു​റ​മേ അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ, ദു​ബാ​യ്, മാം​ഗ്ളൂ​ർ, മൈ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​റു മാ​സം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണ​മാ​ണ് കു​റു​പ്പി​ന് വേ​ണ്ടി ന​ട​ത്തി​യ​ത്. 105 ദി​വ​സ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഷൂ​ട്ടിം​ഗി​നാ​യി ചെ​ല​വ​ഴി​ച്ചു. 1980 കാ​ല​ഘ​ട്ട​മാ​ണ് ചി​ത്ര​ത്തി​ലൂ​ടെ…

Read More

മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ.! പ്ര​ണ​യോ​പ​നി​ഷ​ത്തി​ൽ നി​ന്നു വ​ന്ന സി​നി​മ…

ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ സി​നി​മ​യാ​യി​രു​ന്നു മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ. ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ ചി​ല വി​ശേ​ഷ​ങ്ങ​ൾ ര​ച​ന നി​ർ​വ​ഹി​ച്ച എം.​സി​ന്ധു​രാ​ജ് പ​ങ്കു​വ​ച്ചി​രു​ന്നു. 2011 ൽ ​പ്ര​മു​ഖ മാ​സി​ക​യി​ൽ വ​ന്ന വി.​ജെ. ജ​യിം​സി​ന്‍റെ ക​ഥ​യാ​ണ് പ്ര​ണ​യോ​പ​നി​ഷ​ത്ത്. ഭ​ർ​ത്താ​വും ഭാ​ര്യ​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തി​ന്‍റെ ക​ഥ​യാ​ണ​ത്. ഭാ​ര്യ​യും ഭ​ർ​ത്താ​വും മാ​ത്ര​മു​ള്ള, അ​വ​രു​ടെ മ​നോ​വി​ചാ​ര​ങ്ങ​ളു​ടെ, അ​വ​രു​ടെ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് പ്ര​ണ​യോ​പ​നി​ഷ​ത്ത്. പ​ക്ഷേ, ചെ​റു​ക​ഥ​യു​ടെ ടെ​ക്സ്റ്റി​ൽ നി​ന്നു​കൊ​ണ്ട് ഒ​രി​ക്ക​ലും ഒ​രു സി​നി​മ ചെ​യ്യാ​ൻ പ​റ്റി​ല്ല. എ​ന്നാ​ൽ മ​നോ​ഹ​ര​മാ​യ ആ ​ക​ഥ​യ്ക്കു​ള്ളി​ലെ ഒ​രാ​ശ​യ​ത്തി​ൽ ഒ​രു സി​നി​മ​യു​ണ്ടെ​ന്നു തോ​ന്നി​യ​പ്പോ​ൾ എ​ന്‍റെ സു​ഹൃ​ത്തു​കൂ​ടി​യാ​യ ജ​യിം​സേ​ട്ട​നെ വി​ളി​ച്ചു. ഈ ​ക​ഥ​യി​ൽ ഒ​രു സി​നി​മ കാ​ണു​ന്നു​ണ്ടെ​ന്നും ഞാ​ൻ അ​തു ചെ​യ്യു​മെ​ന്നും പ​റ​ഞ്ഞു. അ​ങ്ങ​നെ പ്ര​ണ​യോ​പ​നി​ഷ​ത്തി​ലെ ആ​നി​യ​മ്മ​യെ​യും ഉ​ല​ഹ​ന്നാ​നെ​യും എ​ടു​ത്ത് അ​വ​രെ പു​തി​യ ഒ​രു സ്‌​ഥ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​യി. അ​വ​ർ​ക്കു പു​തി​യ ജോ​ലി​യും ജീ​വി​ത​സാ​ഹ​ച​ര്യ​വു​മു​ണ്ടാ​ക്കി. പു​തി​യ ചു​റ്റു​പാ​ടു​ക​ളു​ണ്ടാ​ക്കി, അ​വ​രി​ൽ…

Read More

ഏ​പ്രി​ൽ 18 ! സി​നി​മ​യ്ക്ക് പേര് വന്നതിന് പിന്നില്‍ ഒ​രു ര​സ​ക​ര​മാ​യൊ​രു ക​ഥ​യു​ണ്ട്….

ബാ​ല​ച​ന്ദ്ര​മേ​നോ​ൻ സി​നി​മാ ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​ണ് ഏ​പ്രി​ല്‍ പ​തി​നെ​ട്ട്. അ​ദ്ദേ​ഹം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത് നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ഹി​റ്റ് കു​ടും​ബ ചി​ത്ര​മാ​ണി​ത്. പി​ല്‍​ക്കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യു​ടെ എ​ല്ലാ​മെ​ല്ലാ​മാ​യി മാ​റി​യ ശോ​ഭ​ന​യു​ടെ അ​ഭി​ന​യ അ​ര​ങ്ങേ​റ്റം ഈ ​സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു. ഏ​പ്രി​ല്‍ പ​തി​നെ​ട്ടി​ല്‍ ശോ​ഭ​ന അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് ശോ​ഭ​ന എ​ന്നാ​യി​രു​ന്നു. ഇ​താ​ണ് പി​ന്നീ​ട് അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ ഉ​ട​നീ​ളം അ​വ​ര്‍ സ്വീ​ക​രി​ച്ച​ത്. രസകരമായ കഥ ഏ​പ്രി​ല്‍ പ​തി​നെ​ട്ട് എ​ന്ന് സി​നി​മ​യ്ക്ക് പേ​രി​ടു​ന്ന​തി​ന് പി​ന്നി​ല്‍ ഒ​രു ര​സ​ക​ര​മാ​യൊ​രു ക​ഥ​യു​ണ്ട്. ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ത​ന്നെ​യാ​ണ് ഒ​രി​ക്ക​ൽ ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ച​ത്. പ്ര​ശ്നം ഗു​രു​ത​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ റീ ​റെ​ക്കാ​ര്‍​ഡിം​ഗ് പ്ര​സാ​ദ് സ്റ്റു​ഡി​യോ​യി​ല്‍ ന​ട​ക്കു​ന്ന സ​മ​യം. നി​ര്‍​മാ​താ​വ് അ​ഗ​സ്റ്റി​ന്‍ പ്ര​കാ​ശ് (സ​ന്തോ​ഷ് ഫി​ലിം​സ്) ക​യ​റി​വ​രി​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ല്‍​നി​ന്ന് നേ​ര​ത്തെ അ​ഡ്വാ​ന്‍​സ് വാ​ങ്ങി​യ​താ​ണ്. സ്വ​ത​വേ ധൃ​തി​ക്കാ​ര​നാ​ണ് തൃ​ശൂ​ര്‍​ക്കാ​ര​നാ​യ ആ ​മ​നു​ഷ്യ​ൻ. പ​ല​വ​ട്ടം എ​നി​ക്ക് ചു​റ്റും വ​ട്ട​മി​ടു​ന്നു. പ​ക്ഷേ ക​ഥ…

Read More

സ്നേ​ഹ​മാ​യാ​ലും സൗ​ഹൃ​ദം ആ​യാ​ലും ബ​ഹു​മാ​ന​മാ​യാ​ലും ആ​ത്മാ​ർ​ഥ​ത ഇ​ല്ലെ​ങ്കി​ൽ എ​ല്ലാ​ത്തി​നും ഒ​രു പേ​രേ​യു​ള്ളു, അ​ഭി​ന​യം! സ​ന്തോ​ഷ് പ​ണ്ഡി​റ്റ് പറയുന്നു…

സ്നേ​ഹ​മാ​യാ​ലും സൗ​ഹൃ​ദം ആ​യാ​ലും ബ​ഹു​മാ​ന​മാ​യാ​ലും ആ​ത്മാ​ർ​ഥ​ത ഇ​ല്ലെ​ങ്കി​ൽ എ​ല്ലാ​ത്തി​നും ഒ​രു പേ​രേ​യു​ള്ളു, അ​ഭി​ന​യം. പ്ര​തീക്ഷി​ച്ചി​ട​ത്തു നി​ന്നും ല​ഭി​ക്കു​ന്പോ​ഴും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് കൊ​ടു​ക്കു​ന്പോ​ഴു​മാ​ണ് സ്നേ​ഹ​മെ​ന്ന വാ​ക്കി​ന് ഭം​ഗി ഉ​ണ്ടാ​കു​ന്ന​ത് . ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ ദൈ​വം ത​രു​ന്ന വേ​ദ​ന​ക​ള്‍​ക്ക് വ്യ​ക്ത​മാ​യ ഓ​രോ ഉ​ദ്ദേ​ശ്യം ഉ​ണ്ട്…​ന​മ്മ​ളെ ത​ള​ര്‍​ത്താ​ന​ല്ല മ​റി​ച്ചു അ​ത്‌ ന​മ്മെ പ​റ​ക്കാ​ന്‍ പ​ഠി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത് . വേ​ദ​ന​ക​ള്‍ നോ​ക്കി ക​ര​യാ​ന​ല്ല..​മ​റി​ച്ചു ന​മ്മെ ന​മ്മു​ടെ ചി​റ​കി​ന്‍റെ ശ​ക്തി തി​രി​ച്ച​റി​യി​ക്കു​വാ​നാ​ണ് പ്ര​ശ്ന​ങ്ങ​ൾ ത​രു​ന്ന​ത്. -സ​ന്തോ​ഷ് പ​ണ്ഡി​റ്റ്

Read More

നി​ല​ച്ചുപോ​കു​മെ​ന്നു ക​രു​തി​യ തൂ​വാ​ന​ത്തു​മ്പികള്‍…

തൂ​വാ​ന​ത്തു​മ്പി​ക​ൾ പാ​തി വ​ഴി​യി​ൽ നി​ല​ച്ചു പോ​കേ​ണ്ടി​യി​രു​ന്ന സി​നി​മ​യാ​യി​രു​ന്നു എ​ന്നും അ​ന്ന് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത് മോ​ഹ​ൻ​ലാ​ൽ ആ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്ത​ൽ. തൂ​വാ​ന​ത്തു​ന്പി​ക​ൾ എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി മൂ​ന്നു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ തൂ​വാ​ന​ത്തു​മ്പി​ക​ളു​ടെ ഈ പി​ന്നാ​മ്പു​റ ക​ഥ പ​റ​ഞ്ഞ​ത് പ​ത്മ​രാ​ജ​ന്‍റെ ഭാ​ര്യ​യാ​യ രാ​ധാ​ല​ക്ഷ്‌​മി​യാ​ണ്. പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു പോ​കേ​ണ്ടി​യി​രു​ന്ന സി​നി​മ​യാ​യി​രു​ന്നു തൂ​വാ​ന​ത്തു​മ്പി​ക​ൾ എ​ന്നാ​ണ് രാ​ധാ​ല​ക്ഷ്‌​മി പ​റ​യു​ന്ന​ത്. കാ​ല​ഘ​ട്ട​ത്തെ അ​തി​ജീ​വി​ക്കു​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ൾ മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യി​രു​ന്നു പ​ത്മ​രാ​ജ​ൻ. ആ​രാ​ധ​കലോ​കം മ​റ​ക്കാ​തെ നെ​ഞ്ചോ​ട് അ​ടു​പ്പി​ച്ച ഒ​രു പ​ത്മ​രാ​ജ​ൻ ചി​ത്ര​മാ​ണ് തൂ​വാ​ന​ത്തു​മ്പി​ക​ൾ. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും മ​ണ്ണാ​റ​ത്തൊ​ടി​യി​ല്‍ ജ​യ​കൃ​ഷ്ണ​ന്‍റെ മു​ന്നി​ലേ​ക്ക് മ​ഴ​യോ​ടൊ​പ്പം ക​ട​ന്നു​വ​ന്ന ക്ലാ​ര​യും ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലു​ണ്ട്. ഉ​ദ​ക​പ്പോ​ള എ​ന്ന പ​ത്മ​രാ​ജ​ന്‍റെ ത​ന്നെ നോ​വ​ലി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​യി​രു​ന്നു തൂ​വാ​ന​ത്തു​മ്പി​ക​ൾ. തൂ​വാ​ന​ത്തു​മ്പി​ക​ളു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നി​ടെ സി​നി​മ​യു​ടെ നി​ർ​മാ​താ​വി​ന് ഹൃ​ദ​യ​സ്തം​ഭ​നം സം​ഭ​വി​ച്ചു. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ സി​നി​മ നി​ന്നു പോ​യേ​ക്കും എ​ന്ന അ​വ​സ്ഥ വ​ന്നി​രു​ന്നു. ആ ​അ​വ​സ്ഥ​യി​ൽ സ്വ​ന്തം…

Read More

സു​ശാ​ന്തി​നെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന്! ര​ൺ​വീ​റി​നെ​തി​രേ സു​ശാ​ന്ത് ആ​രാ​ധ​ക​ർ

ര​ൺ​വീ​ർ അ​ഭി​ന​യി​ക്കു​ന്ന ബി​ങ്കോ ചി​പ്‌​സ് പരസ്യം നി​രോ​ധി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്‍റെ ആ​രാ​ധ​ക​ര്‍. ര​ണ്‍​വീ​ര്‍ സിം​ഗ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ബി​ങ്കോ​യു​ടെ പു​തി​യ പ​ര​സ്യ​മാ​ണ് സു​ശാ​ന്ത് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ​ര​സ്യ​ത്തി​ല്‍ സു​ശാ​ന്തി​നെ ക​ളി​യാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത് എ​ന്നാ​ണ് സു​ശാ​ന്തി​ന്‍റെ ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. സു​ശാ​ന്ത് നാ​സ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ നി​ര്‍​മി​ച്ച ഒ​രു യൂ​ണി​ഫോം പോ​ലും താ​രം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ര​ണ്‍​വീ​റി​നോ​ട് ഭാ​വി​യി​ല്‍ എ​ന്തു ചെ​യ്യാ​നാ​ണ് പ്ലാ​ന്‍ എ​ന്ന ചോ​ദി​ക്കു​ന്ന​തോ​ടെ​യാ​ണ് പ​ര​സ്യം ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​ന് ഏ​ലി​യ​ന്‍, ബ​ഹി​രാ​കാ​ശ ശാ​സ്ത്രം എ​ന്നി​വ​യെ പ​റ്റി​യാ​ണ് ര​ണ്‍​വീ​ര്‍ മ​റു​പ​ടി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ സു​ശാ​ന്തി​ന് ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ര​ണ്‍​വീ​ര്‍ പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്ന​ത് എ​ന്നാ​ണ് സു​ശാ​ന്ത് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. ബോ​യ്‌​കോ​ട്ട് ബി​ങ്കോ എ​ന്ന ഹാ​ഷ്‌ടാ​ഗാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ര​ണ്‍​വീ​ര്‍ നി​ങ്ങ​ള്‍​ക്ക് മാ​പ്പി​ല്ല എ​ന്ന പോ​സ്റ്റു​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെത്തു​ട​ര്‍​ന്ന് യൂ​ട്യൂ​ബി​ല്‍ പ​ര​സ്യ​ത്തി​ന്‍റെ ക​മ​ന്‍റ്് സെ​ക്‌ഷന്‍ ഓ​ഫ് ചെ​യ്തു.

Read More

മീ​ൻ വെ​ട്ടി​ൽ​നി​ന്നു സം​വി​ധാ​ന​ത്തി​ലേ​ക്ക്! സിനിമാക്കഥ പോലെ ഗഫൂറിന്‍റെ ജീവിതം…

കോ​ഴി​ക്കോ​ട് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ​ത്തി​യാ​ൽ ഗ​ഫൂ​റി​നെ കാ​ണാം.. മീ​നു​ക​ൾ വെ​ട്ടി​മു​റി​ക്കു​ന്ന ജോ​ലി​ക്കാ​ര​നാ​യി. സി​നി​മ സെ​റ്റി​ലെ​ത്തി​യാ​ൽ ചി​ല​പ്പോ​ൾ അ​വി​ടെ​യും കാ​ണും ഗ​ഫൂ​ർ പൊ​ക്കു​ന്ന് ന​ട​നാ​യി. സീ​രി​യ​ലി​ലും നാ​ട​ക​ത്തി​ലും താ​ര​മാ​ണ് ഗ​ഫൂ​ർ! 30 സി​നി​മ​ക​ളി​ലും പ​ത്തു സീ​രി​യ​ലു​ക​ളി​ലും നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലും ഇ​തി​ന​കം വേ​ഷ​മി​ട്ടു. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി ,ജ​യ​റാം എ​ന്നി​വ​ർ​ക്കൊ​പ്പം ഗ​ഫൂ​ർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ പു​തി​യ അ​ദ്ദേ​ഹം സം​വി​ധാ​ന​മേ​ല​ങ്കി അ​ണി​യു​ന്നു എ​ന്നു​ള്ള​താ​ണ് പു​തി​യ വാ​ർ​ത്ത. 17-ാം വ​യ​സി​ൽ ന​ട​ൻ അ​ബു സ​ർ​ക്കാ​റാ​ണ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു ഗ​ഫൂ​റി​നെ കൊ​ണ്ടു​വ​ന്ന​ത്. വ​ട​ക്കാ​ഞ്ചേ​രി അ​ക​മ​ല തി​യ​റ്റേ​ഴ്സി​ന്‍റെ വീ​ണ്ടും ഹ​ജ്ജി​ന് എ​ന്ന നാ​ട​ക​ത്തി​ൽ പോ​സ്റ്റ് മാ​നാ​യി വേ​ഷ​മി​ട്ടാ​യി​രു​ന്നു തു​ട​ക്കം. തു​ട​ർ​ന്ന് നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടു. ഇ​തി​നി​ടെ ചി​രി ബോം​ബ് എ​ന്ന നാ​ട​കം എ​ഴു​തി. ഈ ​നാ​ട​കം സം​വി​ധാ​നം ചെ​യ്ത​തു പ്ര​ശ​സ്ത ന​ട​ൻ കു​തി​ര​വ​ട്ടം പ​പ്പു​വാ​യി​രു​ന്നു. കു​തി​ര​വ​ട്ടം പ​പ്പു സം​വി​ധാ​യ​ക​ൻ വി.​എം. വി​നു​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. വി.​എം.​വി​നു​വി​ന്‍റെ ആ​കാ​ശ​ത്തി​ലെ പ​റ​വ​ക​ൾ…

Read More