നടൻ വിജിലേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വിജിലേഷ് തന്നെയായിരുന്നു വിവാഹക്കാര്യം ആദ്യം ഔദ്യോഗികമായി അറിയിച്ചത്. കല്യാണം സെറ്റായിട്ടുണ്ടേ. ഡേറ്റ് പിന്നീട് അറിയിക്കാട്ടോ, കൂടെ ഉണ്ടാവണം എന്ന് എഴുതിയായിരുന്നു വിജിലേഷ് വിവാഹക്കാര്യം അറിയിച്ചത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി നേരത്തെ വിജിലേഷ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജീവിതത്തില്‍ ഒരു കൂട്ടു വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന/ എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ എന്നാണ് വിജിലേഷ് എഴുതിയിരുന്നത്. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് വിജിലേഷ്.
Read MoreCategory: Movies
നയൻസിന് മലയാളത്തിന്റെ ജന്മദിന സമ്മാനം! ആശംസകൾ നേർന്ന് മോഹന്‍ലാലും മമ്മൂട്ടിയും
നയന്‍താരയുടെ ജന്മദിനത്തിൽ കുഞ്ചാക്കോ ബോബന് നായകനാവുന്ന ത്രില്ലര്‍ ചിത്രം ‘നിഴല്‍’ ന്റെ കാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഇന്നാണ് താരത്തിന്റെ ജന്മദിനം. മോഹന്‍ലാലും മമ്മൂട്ടിയുമാണ് തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഒപ്പം സഹപ്രവര്‍ത്തകയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട് ഇരുവരും. കഥാപാത്രത്തിന്റെ അപ്പിയറന്‍സില്‍ നയന്‍താര പ്രത്യക്ഷപ്പെടുന്ന പോസ്റ്ററില്‍ പക്ഷേ അവരുടെ കഥാപാത്രത്തിന്റെ പേര് പറഞ്ഞിട്ടില്ല. നേരത്തെ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനമായിരുന്ന ഈ മാസം രണ്ടിന് അദ്ദേഹത്തിന്റെ കാരക്ടര്‍ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. “ലവ് ആക്ഷന്‍ ഡ്രാമ’യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നിഴല്‍’. മിഥുന് മാനുവല്‍ തോമസിന്റെ സംവിധാനത്തിലെത്തിയ ‘അഞ്ചാം പാതിരാ’യ്ക്കു ശേഷം കുഞ്ചാക്കോ ബോബന് നായകനാവുന്ന ത്രില്ലര്‍ ആണിത്. നയന്താരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ…
Read Moreപൊള്ളൽ വകവയ്ക്കാതെ മോഹന്‍ലാല്‍…
സിനിമാ ഷൂട്ടിംഗ് ഇടയില്‍ പലപ്പോഴും അപകടം ഉണ്ടാകാറുണ്ട്. എന്നാല്‍ കഥാപാത്രത്തിന് വേണ്ടി ആത്മത്യാഗം നടത്തുന്ന ചില നടന്മാരും നമുക്കുണ്ട്. കഥാപാത്ര പൂര്‍ണതയ്ക്കായി എന്തും ചെയ്യാന്‍ തയാറാവുന്ന നടനാണ് മലയാളത്തിന്റെ വിസ്മയതാരം മോഹന്‍ലാൽ.മോഹന്‍ലാലിനെ നായകനാക്കി സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന വിന്‍സെന്റ് മാസ്റ്റര്‍ ഒരുക്കിയ ചിത്രമാണ് ശ്രീകൃഷ്ണപ്പരുന്ത്. ചിത്രത്തിലെ കുമാരനെ മോഹന്‍ലാലിന് കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല എന്ന് വിന്‍സെന്റ് മാസ്റ്റര്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശ്രീകൃഷ്ണ പ്പരുന്തിൽ അപകടം പിടിച്ച പല രംഗങ്ങളുമുണ്ടായിരുന്നു. സാങ്കേതികമായി മലയാളസിനിമ വികസിക്കാത്ത എൺപതുകളിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ അവസാന രംഗത്ത് കൃഷ്ണപ്പരുന്ത് കുമാരനെ കൊത്തിക്കൊല്ലുന്ന രംഗം കണ്ട പ്രേക്ഷകര്‍ അമ്പരന്നു. അഗ്നിക്കിടയില്‍ വച്ചായിരുന്നു ഈ സീന്‍ ചിത്രീകരിച്ചത്. ചുട്ടുപൊള്ളുന്ന തീക്കാറ്റിന്റെ ചൂടേറ്റ് മോഹന്‍ലാലിന്റെ ദേഹം പൊള്ളി. പക്ഷേ, അപാര ധൈര്യശാലിയായ വിന്‍സെന്റ് മാസ്റ്ററുടെ ആവേശത്തിന് മുന്നില്‍ ദേഹത്തെ പൊള്ളല്‍ വകവെയ്ക്കാതെയായിരുന്നു…
Read Moreആഷിക്കിനു കുട്ടിക്കളിയല്ല സിനിമ!
ടി.ജി.ബൈജുനാഥ്പോലീസാവണം, തോക്കെടുക്കണം, ഫൈറ്റ് ചെയ്യണം എന്നിങ്ങനെ അഭിനയവുമായി ചേർന്നുനിൽക്കുന്നതാവും സാധാരണ കുട്ടികളുടെ സിനിമാമോഹങ്ങൾ. മണിരത്നം സിനിമകളിലുൾപ്പെടെ അസോസിയേറ്റായിരുന്ന അച്ഛൻ ജിനു സേവ്യർ ഇടപ്പള്ളിക്കും സ്ക്രിപ്റ്റ് അസോസിയേറ്റായ അമ്മ രജിതയ്ക്കുമൊപ്പം ചെന്നൈയിലെ സെറ്റുകളിൽ സമയം ചെലവിടാനുള്ള ഭാഗ്യം കുഞ്ഞുപ്രായത്തിൽ തന്നെ ആഷിക്കിനുണ്ടായി. എങ്കിലും അവന്റെ താത്പര്യം അഭിനയമായിരുന്നില്ല; സിനിമയ്ക്കു പിന്നിലെ ടെക്നിക്കുകളിലായിരുന്നു. കുട്ടിക്കളികളിൽ മുഴുകേണ്ട കുഞ്ഞുപ്രായത്തിൽ കാമറയായിരുന്നു ആഷിക്കിന്റെ കളിപ്പാട്ടം. സെറ്റിൽ താരങ്ങളായിരുന്നില്ല, ടെക്നീഷൻസായിരുന്നു ആഷിക്കിന്റെ ചങ്ങാതിമാർ. അവരിൽ നിന്നു കാമറാ രഹസ്യങ്ങളറിഞ്ഞു, ആംഗിളുകളും ഫ്രെയിമുകളും വശത്താക്കി. കാമറയിൽ തുടങ്ങിയ ഇഷ്ടംഅഞ്ചാം പിറന്നാളിന് അച്ഛന്റെ സുഹൃത്ത് ആഷിക്കിന് ഒരു കാമറ സമ്മാനിച്ചു. അതവന്റെ സുഹൃത്തും സന്തതസഹചാരിയുമായി. അതിൽ അവനെടുത്ത ചിത്രങ്ങൾക്ക് ആ പ്രായത്തിന്റെ ഉൾക്കാഴ്ചയ്ക്കപ്പുറം ആഴവും മിഴിവുമായിരുന്നു. ക്രമേണ ആ ഇഷ്ടം സംവിധാനത്തിന്റെ രസതന്ത്രങ്ങളിലായി. അച്ഛന്റെ അതിരുകളില്ലാത്ത സപ്പോർട്ടു കൂടിയായപ്പോൾ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന…
Read Moreആ ഒരൊറ്റ കാരണമാണ് മുംബൈയിൽ എത്തിച്ചത്..! വാമിഖ പറയുന്നു…
എന്നും ഞാൻ പ്രണയിക്കുന്നത് സിനിമയെയാണ്. ആ ഒരൊറ്റ കാരണമാണ് മുംബൈയിൽ എത്തിച്ചത്. ഒരു ദിവസം രാവിലെ മുംബൈയിൽ താമസിക്കാൻ എത്തുകയായിരുന്നു. കുട്ടിക്കാലം മുതൽ നടിയാവണമെന്ന ആഗ്രഹമുണ്ട ്. ഞാൻ ഒരു കലാകാരിയാവുമെന്ന് അച്ഛന് ഉറപ്പുണ്ട ായിരുന്നു. എന്നാൽ ഏതു മേഖലയിലായിരിക്കും എത്തുക എന്നതുമാത്രം അറിയില്ലായിരുന്നു. ബോളിവുഡ് സിനിമയിൽ അഭിനയിച്ചാണ് അഭിനയ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നപ്പോഴാണ് എല്ലാ ഭാഷകളിൽനിന്നും അവസരം ലഭിച്ചത്. ഒരു താരത്തിന് വളരാൻ അനുയോജ്യമായ നഗരമാണ് മുംബൈ. -വാമിഖ
Read Moreചന്തുവിന് ചെറുപ്പകാലത്ത് എങ്ങനെ പൂച്ചക്കണ്ണ് വന്നു? വടക്കൻ വീരഗാഥയിലെ തെറ്റിനെക്കുറിച്ച് ജോമോൾ
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് ഒരു വടക്കൻ വീരഗാഥ. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് എം.ടി വാസുദേവൻ നായരായിരുന്നു. മമ്മൂട്ടിയും മാധവിയുമുൾപ്പടെ വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചന്തു ചേകവരായാണ് മമ്മൂട്ടി വേഷമിട്ടത്. അഭിനയിച്ച താരങ്ങളെല്ലാവരും അസാമാന്യ അഭിനയമികവായിരുന്നു പുറത്തെടുത്തത്. ചിത്രത്തിലെ ഗാനരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് കുമാറും ജോമോളുമായിരുന്നു ചന്തുവിന്റേയും ഉണ്ണിയാർച്ചയുടേയും ബാല്യകാല വേഷം അവതരിപ്പിച്ചത്. ഉണ്ണിഗണപതി എന്ന് തുടങ്ങുന്ന ഗാനരംഗത്തെ ഇവരുടെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ സിനിമയെക്കുറിച്ചുള്ള രസകരമായൊരു ട്രോൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് ജോമോൾ. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ട്രോൾ കണ്ട തോടെ ആരാധകരും സംശയത്തിലാണ്. കുട്ടിക്കാലത്തെ ചന്തുവിന് പൂച്ചക്കണ്ണുണ്ട ്. വിനീത് കുമാറാണ് കുട്ടിക്കാല വേഷം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് കൂടിയാണ് ആ കണ്ണ്. ചന്തു വലുതായപ്പോൾ പൂച്ചക്കണ്ണ് കാണുന്നില്ല. മമ്മൂട്ടിയാണ് ചന്തു ചേകവരെ അനശ്വരമാക്കിയത്. കുട്ടിക്കാലത്ത് ഉണ്ണിയാർച്ചയ്ക്ക് പൂച്ചക്കണ്ണില്ല,…
Read Moreനിറക്കൂട്ടിന് ശേഷം മമ്മൂട്ടിയും സുമലതയും ഒരുമിച്ചെത്തിയ സിനിമ! രണ്ടര ദിവസം കൊണ്ടു പിറന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച്…
വക്കീലായി ജോലി ചെയ്തുവരുന്നതിനിടെയായിരുന്നു മമ്മൂട്ടി അഭിനേതാവാകാനെത്തിയത്. തുടക്കത്തിൽ അത്ര നല്ല അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും പിന്നീട് മലയാളത്തിന്റെ മെഗാസ്റ്റാറായി മാറുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി-ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ സിനിമകളെല്ലാം സൂപ്പർഹിറ്റായിരുന്നു. മമ്മൂട്ടിയും ജോഷിയും ഒരുമിച്ചെത്തിയ സിനിമകളിൽ പ്രധാനപ്പെട്ട ചിത്രമായിരുന്നു ശ്യാമ. മമ്മൂട്ടിക്കൊപ്പം സുമലതയും നാദിയ മൊയ്തുവും എത്തിയ റൊമാന്റിക് ത്രില്ലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിൽ നിന്നും മികച്ച വിജയം നേടിയ ചിത്രം പിന്നീട് തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. മുകേഷ്, ലാലു അലക്സ്, സുമലത, കെപി ഉമ്മർ, മീന കുമാരി, മാള അരവിന്ദൻ, രാജൻ പി ദേവ് തുടങ്ങി വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറുകയായിരുന്നു ശ്യാമ. ചിത്രീകരണത്തിന് തൊട്ടു മുന്‍പ് മാത്രമാണ് ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയത്. കൊടൈക്കനാലിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ഡെന്നീസ് ജോസഫായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. രണ്ടര ദിവസം കൊണ്ടായിരുന്നു അദ്ദേഹം…
Read Moreമധുബാല വീണ്ടും മലയാളത്തില്‍…
യോദ്ധ യിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ മധുബാല വീണ്ടും മലയാള ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അന്ന ബെന്‍, അര്ജുന് അശോകന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” എന്നിട്ട് അവസാനം ” എന്ന ചിത്രത്തിലാണ് മധുബാല വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്. “എന്നിട്ട് അവസാനം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യുവ താരങ്ങളായ ഫഹദ് ഫാസില്‍,ടോവിനോ തോമസ് എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. എ ജെ ജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍,ജോബിന് ജോയി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകര്‍ നിര്‍വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-സുകുമാര്‍ തെക്കെപ്പാട്ട്, എഡിറ്റര്‍-സൂരജ് ഇ എസ്,സംഗീതം-സുഷിന് ശ്യാം, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read Moreഅഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് എന്നെ പറഞ്ഞുവിട്ടിട്ടുണ്ട്…! സുചിത്ര നായർ പറയുന്നു…
അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് എന്നെ പറഞ്ഞുവിട്ടിട്ടുണ്ട്. തുടക്കത്തില്‍ എനിക്ക് അഭിനയിക്കാന്‍ അറിയില്ലായിരുന്നു. വാനമ്പാടിയുടെ തുടക്കത്തില്‍ 25 ടേക്കുകൾ വരെയൊക്കെ പോയിട്ടുണ്ടായിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ലായിരുന്നു. പിന്നെ അന്ന് പത്ത് അമ്പത് പേരൊക്കെ കൂടിനില്‍ക്കുമ്പോ എന്റെ ഉളള കോണ്‍ഫിഡന്‍സ് കൂടി പോവുമായിരുന്നു. അങ്ങനെ കുറച്ച് പ്രശ്നമുണ്ടായിരുന്നു. പിന്നെ വാനമ്പാടിയുടെ ഒകെ സമയത്ത് ഭയങ്കര സപ്പോര്‍ട്ടീവായിരുന്നു എല്ലാവരും. അവിടെ നിന്നാണ് ഞാന്‍ പിന്നെ കയറിവന്നത്. -സുചിത്ര നായർ
Read Moreഞങ്ങള്‍ എഴ് വര്‍ഷം സുഹൃത്തുക്കളായിരുന്നു, മൂന്ന് വര്‍ഷത്തോളം പ്രണയിച്ചു..! കാജല്‍ അഗര്‍വാള്‍ പറയുന്നു…
ഞാന്‍ സിനിമയില്‍ നിന്നുളള ഒരാള്‍ ആയതുകൊണ്ട് തന്നെ ഇത് പറഞ്ഞു പഴകിയതും ആവര്‍ത്തന വിരസതയുള്ള ഒന്നുമാണെന്ന് എനിക്കറിയാം. പക്ഷേ കാര്യങ്ങള്‍ സംഭവിച്ചത് ഇങ്ങനെയാണ്. പത്ത് വര്‍ഷം മുന്‍പ് ചില കോമണ്‍ സുഹൃത്തുക്കള്‍ വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഞങ്ങള്‍ എഴ് വര്‍ഷം സുഹൃത്തുക്കളായിരുന്നു. മൂന്ന് വര്‍ഷത്തോളം ഞാനും ഗൗതമും പ്രണയിച്ചു. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ വളരുകയും പരസ്പരം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്. -കാജല്‍ അഗര്‍വാള്‍
Read More