പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ പ്ര​തി​ക​രിച്ചു! ത​പ്‌​സി പ​ന്നു​വി​ന്‍റെ ചി​ത്രം ബോ​യ്‌​കോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ആ​ഹ്വാ​നം

പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ പ്ര​തി​ക​രി​ച്ച ത​പ്‌​സി പ​ന്നു​വി​ന്‍റെ പു​തി​യ ചി​ത്രം ഥ​പ​ട് ബഹിഷ്കരിക്കാ​ന്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ആ​ഹ്വാ​നം. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ പ്ര​തി​ക​രി​ച്ച ത​പ്‌​സി ജെ​എ​ന്‍​യു​വി​ല്‍ മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​താ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം. ബോ​സ്‌​കോ​ട്ട് ഥ​പ​ട് എ​ന്ന ഹാ​ഷ് ടാ​ഗ് ആ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന​ത്. അ​നു​ഭ​വ് സി​ന്‍​ഹ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്രം ഫെ​ബ്രു​വ​രി 28ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Read More

ഞാന്‍ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ല​ല്ല..! ജാക്കി ചാൻ പറയുന്നു…

മാ​ർ​ഷ്യ​ൽ ആ​ർ​ട് സി​നി​മ​ക​ളി​ലൂ​ടെ ലോ​കം മു​ഴു​വ​ൻ ആ​രാ​ധ​ക​രെ സ​ന്പാ​ദി​ച്ച താ​ര​മാ​ണ് ജാ​ക്കി ചാ​ൻ. ജാ​ക്കി ചാ​ൻ കൊ​റോ​ണ​ബാ​ധി​ത​നാ​ണെ​ന്ന വ്യാ​ജ​വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത് ആ​രാ​ധ​ക​രെ മു​ഴു​വ​ൻ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ ജാ​ക്കി ചാ​ൻ ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. താ​ന്‍ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ല​ല്ലെ​ന്നും ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും ജാ​ക്കി ചാ​ൻ ഫേസ് ബു​ക്കി​ല്‍ കു​റി​ച്ചു. കൂ​ടാ​തെ ആ​രാ​ധ​ക​ർ ത​ന്നോ​ട് കാ​ട്ടി​യ സ്‌​നേ​ഹ​ത്തി​ന് അ​ദ്ദേ​ഹം ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​രാ​ധ​ക​ർ ജാ​ക്കി ചാ​ന് ഫേ​സ് മാ​സ്കു​ക​ൾ അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു. അ​വ​ർ​ക്കെ​ല്ലാം ജാ​ക്കി ചാ​ൻ ന​ന്ദി അ​റി​യി​ച്ചു. ത​നി​ക്ക് ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളെ​ല്ലാം രോ​ഗം മൂ​ലം വി​ഷ​മി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് ന​ല്‍​കാ​ന്‍ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ജാ​ക്കി ചാ​ന്‍ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Read More

പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ചെ​യ്‌​തു, അതിനെന്താ?- ശ്രു​തി ഹാ​സ​ന്‍ പറയുന്നു…

പ്ലാ​സ്റ്റി​ക്ക് സ​ര്‍​ജ​റി ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് തു​റ​ന്ന് പ​റ​യു​ന്ന​തി​ല്‍ ത​നി​ക്കൊ​രു നാ​ണ​ക്കേ​ടു​മി​ല്ലെ​ന്നും ന​ടി ശ്രു​തി ഹ​സ​ൻ. പ്ലാ​സ്റ്റി​ക്ക് സ​ര്‍​ജ​റി ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ധാ​രാ​ളം വി​മ​ര്‍​ശ​ന​ങ്ങ​ള്‍ കേ​ട്ട​യാ​ളാ​ണ് താ​രം. എ​ന്നെ​ക്കു​റി​ച്ചു​ള്ള മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്ക് ചെ​വി കൊ​ടു​ക്കു​ന്ന ആ​ള​ല്ല ഞാ​ൻ. പ​ക്ഷെ അ​വ​ള്‍ വ​ള​രെ മെ​ലി​ഞ്ഞ​താ​ണ് അ​ല്ലെ​ങ്കി​ല്‍ ത​ടി​ച്ച​താ​ണ് എ​ന്നി​ങ്ങ​നെ പ​റ​യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഈ ​ര​ണ്ട് ചി​ത്ര​ങ്ങ​ളും മൂ​ന്ന് ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ എ​ടു​ത്ത​താ​ണ്. ശ​രീ​ര​ത്തി​ലെ ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ളോ​ട് വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന്‍ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പോ​രാ​ടു​ക​യാ​ണ്. ആ ​വേ​ദ​ന ചെ​റു​ത​ല്ല. ശാ​രീ​രി​ക മാറ്റ​വും ചെ​റു​ത​ല്ല, പ​ക്ഷെ ഏ​റ്റ​വും എ​ളു​പ്പം എ​ന്‍റെ ആ ​യാ​ത്ര പ​ങ്കു​വ​യ്ക്കു​ക​യെ​ന്ന​താ​ണ്. ഇ​തെ​ന്‍റെ ജീ​വി​ത​വും മു​ഖ​വു​മാ​ണെ​ന്ന് ഞാ​ന്‍ സ​ന്തോ​ഷ​ത്തോ​ടെ പ​റ​യു​ന്നു. ഞാ​ന്‍ പ്ലാ​സ്റ്റി​ക്ക് സ​ര്‍​ജ​റി ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് തു​റ​ന്നു പ​റ​യു​ന്ന​തി​ല്‍ എ​നി​ക്ക് നാ​ണ​ക്കേ​ടി​ല്ല. അ​തി​നെ ഞാ​ന്‍ പ്ര​മോ​ട്ട് ചെ​യ്‌​തോ?. അ​തി​ന് ഞാ​ന്‍ എ​തി​രാ​ണോ?. അ​ല്ല, ഞാ​ന്‍ തി​ര​ഞ്ഞെ​ടു​ത്ത ജീ​വി​ത​മാ​ണി​ത്. ന​മു​ക്ക്…

Read More

ഏ​ഴ് ലു​ക്കി​ല്‍ വി​ക്രം; കോ​ബ്ര​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു

വി​ക്രം നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം കോ​ബ്ര​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. ഏ​ഴ് വ്യ​ത്യ​സ്ത ലു​ക്കു​ക​ളി​ലാ​ണ് ചി​ത്ര​ത്തി​ല്‍ വി​ക്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​ജ​യ് ജ്ഞാ​ന​മു​ത്തു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മു​ന്‍ ക്രി​ക്ക​റ്റ് താ​രം ഇ​ര്‍​ഫാ​ന്‍ പ​ത്താ​നാ​ണ് ചി​ത്ര​ത്തി​ല്‍ വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കെ.​എ​സ്. ര​വി​കു​മാ​ർ, ശ്രീ​നി​ഥി ഷെ​ട്ടി, സ​ര്‍​ജാ​നോ ഖാ​ലി​ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എ.​ആ​ർ. റ​ഹ്മാ​ന്‍ ആ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. 2020 മെ​യി​ല്‍ ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.

Read More

ആ​ദ്യ​മാ​യി ഒ​രു പോ​സ്റ്റ​റി​ല്‍ അ​ച്ഛ​നും മ​ക​നും

പ്രി​യ​ദ​ര്‍​ശ​ന്‍ ഒ​രു​ക്കു​ന്ന മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന സി​നി​മ​യു​ടേ​താ​യി പു​റ​ത്തു​വി​ട്ട പു​തി​യ പോ​സ്റ്റ​റാ​ണ് ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം മ​ക​ന്‍ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലും ഈ ​പോ​സ്റ്റ​റി​ലു​ണ്ട്. ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ര​യ്ക്കാ​ര്‍. കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ര്‍ നാ​ലാ​മ​ന്‍ ആ​യി മോ​ഹ​ന്‍​ലാ​ല്‍ എ​ത്തു​ന്ന സി​നി​മ​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റു​പ്പ​കാ​ലം ആ​ണ് പ്ര​ണ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​ഭു, അ​ര്‍​ജു​ൻ, സു​നി​ല്‍ ഷെ​ട്ടി, ഫാ​സി​ൽ, മ​ഞ്ജു വാ​ര്യ​ര്‍, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ൻ, കീ​ര്‍​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ൻ, നെ​ടു​മു​ടി വേ​ണു, മു​കേ​ഷ്, സി​ദ്ധി​ഖ്, ര​ണ്‍​ജി പ​ണി​ക്ക​ര്‍, ഹ​രീ​ഷ് പേ​ര​ടി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ശി​ര്‍​വാ​സ് സി​നി​മാ​സ്, കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്, മൂ​ണ്‍​ഷോ​ട്ട് എ​ന്‍റെ​ര്‍​ടെ​ന്‍​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, ഡോ. ​സി.​ജെ. റോ​യ്, സ​ന്തോ​ഷ് ടി. ​കു​രു​വി​ള എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Read More

കൈ​യി​ല്‍ മ​ദ്യ​വും ചു​ണ്ടി​ല്‍ സി​ഗ​രറ്റും! വേ​റി​ട്ട ലു​ക്കി​ല്‍ മലയാളികളുടെ പ്രിയ നടി

ലെ​ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 21 എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. കൈ​യി​ല്‍ മ​ദ്യ​വും ചു​ണ്ടി​ല്‍ സി​ഗ​ര​റ്റു​മാ​യി ഏ​റെ വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലാ​ണ് ലെ​ന പോ​സ്റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ലെ​നി​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജോ​ജു ജോ​ര്‍​ജു, ലെ​ന, അ​ജു വ​ര്‍​ഗീ​സ്, ബി​നീ​ഷ് കോ​ടി​യേ​രി, മാ​സ്റ്റ​ര്‍ ലെ​സ്വി​ന്‍, മാ​സ്റ്റ​ര്‍ ന​ന്ദ​ൻ, രാ​ജേ​ഷ് എ​ന്നി​വ​രും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വാ​ക്ക് വി​ത്ത് സി​നി​മ പ്ര​സ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ജോ​സ​ഫ് ധ​നൂ​പും പ്ര​സീ​ന​യും ചേ​ര്‍​ന്നാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.

Read More

ആ​ട് ജീ​വി​തം ഷൂ​ട്ടിം​ഗി​ന് ജോ​ര്‍​ദ്ദാ​നി​ല്‍ അ​നു​മ​തി​യി​ല്ല; അ​ള്‍​ജീ​രി​യ​യി​ലേ​ക്ക് മാ​റ്റി

അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന സി​നി​മ​യാ​ണ് ആ​ട് ജീ​വി​തം. ബെ​ന്യാ​മി​ന്‍റെ ആ​ടു​ജീ​വി​തം എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ബ്ലെ​സി​യാ​ണ്. ഇ​പ്പോ​ഴി​ത സി​നി​മ​യു​ടെ ര​ണ്ടാം ഘ​ട്ട ചി​ത്രീ​ക​ര​ണ​ത്തി​ന് ജോ​ര്‍​ദ്ദാ​നി​ല്‍ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ലൊ​ക്കേ​ഷ​ന്‍ അ​ള്‍​ജീ​രി​യ​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. മാ​ര്‍​ച്ച് ഒ​ന്‍​പ​തി​ന് സം​വി​ധാ​യ​ക​നും പൃ​ഥ്വി​യും ഉ​ള്‍​പ്പെ​ടു​ന്ന സം​ഘം അ​ള്‍​ജീ​രി​യ​യി​ലേ​ക്ക് പോ​കും. മാ​ര്‍​ച്ച് 16 മു​ത​ല്‍ മെ​യ് 16 വ​രെ ര​ണ്ട് മാ​സ​ത്തെ ചി​ത്രീ​ക​ര​ണ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ക. സി​നി​മ​യ്ക്ക് വേ​ണ്ടി​യു​ള്ള പൃ​ഥ്വി​യു​ടെ മെ​ലി​ഞ്ഞ ലു​ക്ക് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ല്‍ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​മ​ല പോ​ള്‍ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, അ​പ​ര്‍​ണ ബാ​ല​മു​ര​ളി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, ലെ​ന എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കെ​ജി​എ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ കെ.​ജി, ഏ​ബ്ര​ഹാ​മാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Read More

വി​നോ​ദ ചാ​ന​ലു​കൾ​ക്ക് റേ​റ്റിം​ഗി​ൽ ഇ​ടി​വ്

ഈ ​വാ​ര​ത്തെ ടെ​ലി​വി​ഷ​ൻ റേ​റ്റിം​ഗ് പോ​യി​ന്‍റ് പു​റ​ത്തു വ​ന്ന​പ്പോ​ൾ വി​നോ​ദ ചാ​ന​ലു​ക​ളു​ടെ റേ​റ്റിം​ഗി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് മ​ത്സ​ര പ്ര​ക്ഷേ​പ​ണ​ങ്ങ​ളും സ്കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളു​മാ​ണ് ഇ​ടി​വി​നു കാ​ര​ണ​മാ​യി വി​ല​യി​രു​ത്തു​ന്ന​ത്. ഏ​ഷ്യാ​നെ​റ്റ് ഒ​ഴി​ച്ചു​ള്ള ചാ​ന​ലു​ക​ൾ​ക്ക് ബി​ഗ്ബോ​സ് ഷോ ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. വി​നോ​ദ ചാനലു​ക​ളി​ൽ ഏ​ഷ്യാ​നെ​റ്റ് ത​ന്നെ​യാ​ണ് വ്യൂ​വ​ർ​ഷി​പ്പി​ൽ ബ​ഹു​ദൂ​രം മു​ന്നി​ൽ. തൊ​ട്ടുപി​ന്നി​ൽ 288 പോ​യിന്‍റോടെ മ​ഴ​വി​ൽ മ​നോ​ര​മ​യാ​ണു​ള്ള​ത്. ഫ്ള​വേ​ഴ്സി​ന് 286, സീ ​കേ​ര​ള​ത്തി​ന് 205, സൂ​ര്യ ടി​വി​ക്ക് 191, കൈ​ര​ളി​ക്ക് 126, അ​മൃ​ത ടി​വി​ക്ക് 51 എ​ന്നി​ങ്ങ​നെ​യാ​ണ് റാ​ങ്കിം​ഗ് നി​ല. മി​ക​ച്ച റേ​റ്റിം​ഗു​ള്ള അ​ഞ്ചു വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ ഏ​ഷ്യാ​നെ​റ്റി​ന്‍റെ പ​ര​ന്പ​ര​ക​ളു​ടെ ആധിപ​ത്യം തു​ട​രു​ക​യാ​ണ്. വാ​ന​ന്പാ​ടി പ​ര​ന്പ​ര ഈ ​വാ​രം മു​ന്നി​ലെ​ത്തി. കു​ടും​ബ​വി​ള​ക്കാ​ണ് തൊ​ട്ടുപി​ന്നി​ൽ. ബി​ഗ്ബോ​സ് 11 പോ​യിന്‍റോ​ടെ ആ​വ​റേ​ജ് റേ​റ്റിം​ഗ് നി​ല​നി​ർ​ത്തു​ന്നു​ണ്ട്. മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​വാ​ണ് പ​ര​ന്പ​ര​ക​ളി​ൽ മു​ന്നി​ലു​ള്ള​ത്. കോ​ടീ​ശ്വ​ര​ൻ നാ​ലു പോ​യി​ന്‍റോടെ…

Read More

കാ​മു​കി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് സാ​മു​വ​ല്‍

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ക​യെ​ത്തി നൈ​ജീ​രി​യ​ന്‍ ന​ട​ന്‍ സാ​മു​വ​ല്‍ റോ​ബി​ന്‍​സ​ണ്‍. കാ​മു​കി​യും ഒ​ഡി​ഷ സ്വ​ദേ​ശി​യു​മാ​യ ഇ​ഷ പാ​ട്രി​ക്കി​നെ കാ​ണാ​നാ​ണ് സാ​മു​വ​ല്‍ വീ​ണ്ടും ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. അ​ഭി​ഭാ​ഷ​ക​യാ​ണ് ഇ​ഷ. ഇ​രു​വ​രു​മൊ​ന്നി​ച്ചു​ള്ള ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക്ക​ള്‍ വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം തിരികെ നല്‍കണമെന്ന്; തൃഷയ്‌ക്കെതിരേ നിര്‍മാതാവ്

തൃ​ഷ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി ഉ​ട​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് പ​ര​മ​പ​ഥം വി​ള​യാ​ട്ട്. സി​നി​മ റി​ലീ​സ് ചെ​യ്യാ​ൻ ദി​വ​സ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്പോ​ൾ തൃ​ഷ​യ്ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ്. ചി​ത്ര​ത്തി​ന്‍റെ പ്രീ ​റി​ലീ​സി​ങ്ങ് ച​ട​ങ്ങു​ക​ൾ​ക്ക് തൃ​ഷ എ​ത്താ​തി​രു​ന്ന​താ​ണ് നി​ർ​മാ​താ​വ് ടി.​ശി​വ​യെ ചൊ​ടി​പ്പി​ച്ച​ത്. സം​വി​ധാ​യ​ക​നാ​യ തി​രു​ജ്ഞാ​ന​ത്തോ​ടു​ള്ള സ്നേ​ഹം കാ​ര​ണ​മാ​ണ് നാ​യ​ക​നി​ല്ലാ​തെ സ്ത്രീ​പ്ര​ധാ​ന​മാ​യ സി​നി​മ തൃ​ഷ​യെ നാ​യി​ക​യാ​ക്കി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ശി​വ പ​റ​യു​ന്നു.​ എ​ന്നാ​ൽ സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ ച​ട​ങ്ങു​ക​ളി​ൽ നി​ന്ന് തൃ​ഷ വി​ട്ടു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ തൃ​ഷ​യു​ടെ പ്ര​തി​ഫ​ല​ത്തി​ൽ നി​ന്ന് ഒ​രു വി​ഹി​തം തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​ണ് ടി.​ശി​വ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Read More