സൂപ്പർതാരം രജനീകാന്ത് നായകനായി ഏറ്റവും ഒടുവിൽ പുറത്തുവന്ന മുരുഗദോസ് ചിത്രം ദര്ബാറിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. അപ്പോഴേക്കും ഇതാ അടുത്ത രജനികാന്ത് ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നു. അണ്ണാത്തെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രജനീകാന്തിന്റെ 168-ാമത്തെ ചിത്രമാണ് അണ്ണാത്തെ. രാഷ്ട്രീയത്തിലേക്കുള്ള രജനിയുടെ വരവ് ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ അണ്ണാത്തെ എന്ന പേരിലും രാഷ്ട്രീയ ചുവ ഉണ്ടെന്നാണ് തമിഴകത്തെ സംസാരം. അണ്ണാത്തെ എന്ന വാക്കിന് മൂത്ത സഹോദരന് എന്നാണ് അര്‍ഥം. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തലൈവർ 168 എന്നാണ് പേരിട്ടിരുന്നത്. അണ്ണാത്തെ എന്ന പേര് കഴിഞ്ഞ ദിവസമാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ് പ്രഖ്യാപിച്ചത്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയാകുന്നത്. ദർബാറിനു ശേഷം വീണ്ടും നയൻതാര രജനിയുടെ നായികയാവുകയാണ്. അണ്ണാത്തെ എന്ന പേരില്‍ ഡി. ഇമാന് ഒരുക്കുന്ന…
Read MoreCategory: Movies
കപിൽ ദേവും ഭാര്യയുമായി രണ്‍വീറും ദീപികയും
ബോളിവുഡ് സൂപ്പർ താരം രണ്‍വീർ സിങ് ക്രിക്കറ്റ് താരം കപിൽ ദേവായി എത്തുന്ന ചിത്രത്തിൽ ദീപിക പദുകോണാണ് ഭാര്യയുടെ വേഷത്തിൽ എത്തുന്നത്. കബീർ ഖാനാണ് ഈ സ്പോർട്സ് ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത്. അണിയറയിൽ ഒരുങ്ങവേ കബീർ സിങ്ങിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റർ ശ്രദ്ധേയമായി മാറിയിരുന്നു. കപിൽ ദേവായി രണ്‍വീറിന്റെയും ഭാര്യ റോമി ദേവായി ദീപികയുടെയും മേക്കോവറാണ് ശ്രദ്ധേയമായിരിക്കുന്നത്. വിവാഹ ശേഷം രണ്‍വീറും ദീപികയും ഒന്നിച്ച ആദ്യ ചിത്രം കൂടിയാണ് 83. ചിത്രത്തിൽ തമിഴ് താരം ജീവയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൃഷ്ണമാചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്. ഏപ്രിൽ പത്തിനാണ് 83 ലോകമെന്പാടുമുളള തിയറ്ററുകളിലേക്ക് എത്തുന്നത്. താഹിർ രാജ് ബാസിൻ, സാഖിബ് സലീം, ഹാർദി സന്ധു, സാഹിൽ ഖെത്തർ, ചിരാഗ് പാട്ടീൽ, ആദിനാഥ് കോത്താർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Read Moreശിൽപ ഷെട്ടിക്ക് മകൾ പിറന്നു! സമിഷയുടെ ജനനം വാടക ഗർഭധാരണത്തിലൂടെ…
ബോളിവുഡ് താരം ശിൽപ ഷെട്ടിക്ക് മകൾ പിറന്നു. ഈ മാസം 15നാണ് കുഞ്ഞ് പിറന്നത്. സമിഷ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. പെൺകുഞ്ഞ് പിറന്ന സന്തോഷ വാർത്ത ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കു വച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് സമിഷയുടെ ജനനം. ശിൽപ ഷെട്ടി- രാജ് കുന്ദ്ര ദന്പതികൾക്ക് വിയാൻ എന്നൊരു മകൻ കൂടിയുണ്ട്. സ എന്ന സംസ്കൃത വാക്കും മിഷ എന്ന റഷ്യൻ വാക്കും ചേർത്താണ് സമിഷ എന്ന പേര് കണ്ടെത്തിയിരിക്കുന്നത്. ദൈവത്തെപ്പോലെ എന്നാണ് ആ വാക്കിനർത്ഥം. തങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരു അത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നുവെന്നും കുഞ്ഞു മാലാഖയുടെ വരവ് സന്തോഷപൂർവം അറിയിക്കുന്നുവെന്നുമാണ് ശിൽപ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 1993ൽ ബാസിഗർ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ ശിൽപ 2009ലാണ് വ്യവസായിയായ രാജ് കുന്ദ്രയെ വിവാഹം ചെയ്യുന്നത്.
Read Moreആ സ്ഥലം ശരിയല്ല! മോശമായ എന്തോ ഒന്ന് അവിടെയുണ്ട്; അമൃത പറയുന്നു…
കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇൻഡ്യൻ-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചെന്നൈയിലെ പൂനമല്ലിയിലെ ഇവിപി ഫിലിംസിറ്റിയിലെ ലൊക്കേഷനിൽ നടന്ന ചിത്രീകരണത്തിനിടെ കൂറ്റൻ ക്രെയിൻ തകർന്നു വീണുണ്ടായ അപകടത്തിൽ മൂന്നു പേരാണ് മരിച്ചത്. അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണ(34), ആർട്ട് അസിസ്റ്റന്റ് ചന്ദ്രൻ(60), പ്രൊഡക്ഷൻ അസിസ്റ്റന്റ് മധു(29) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒൻപതു പേർക്ക് പരിക്കേറ്റു. വിജയ് നായകനായ ബിഗിൽ എന്ന സിനിമ ഈ സെറ്റില്‍ വച്ചു ചിത്രീകരിക്കുന്നതിനിടെയും അപകടം നടന്നിരുന്നു. ഇപ്പോഴിതാ ആ സ്ഥലം മോശമാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബിഗിൽ താരം അമൃത. സിനിമാ ചിത്രീകരണത്തിനായി ആരും അവിടെ പോകരുതെന്നും മോശമായ എന്തോ ഒന്ന് അവിടെയുണ്ടെന്നുമാണ് അമൃത പറയുന്നത്. ട്വിറ്ററിലാണ് അമൃത ഇതേപ്പറ്റി കുറിച്ചത്. അത്യധികം വേദനിപ്പിക്കുന്ന സംഭവമാണ് നടന്നത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ബിഗില്‍ ചിത്രീകരിക്കുമ്പോള്‍…
Read More“ഇന്ത്യൻ-2′ സെറ്റിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി കമൽഹാസൻ
ഇന്ത്യൻ-2ന്റെ സെറ്റിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി കമൽഹാസൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് കമൽഹാസൻ പറഞ്ഞു. സെറ്റിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷങ്കർ സംവിധാനം ചെയ്യുന്ന കമൽ ചിത്രമാണ് ഇന്ത്യൻ-2. ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ചിത്രീകരണത്തിനായി എത്തിച്ച കൂറ്റൻ ക്രെയിൻ മറിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരു അസിസ്റ്റന്റ് ഡയറക്ടറും രണ്ടു ലൈറ്റ് ബോയികളുമാണ് മരിച്ചത്. സിനിമ സെറ്റിലെ അപകടം ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നുവെന്നും കമൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കോടികൾ ചെലവിട്ട് സിനിമ നിർമിക്കുന്പോഴും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷ ഒരുക്കാൻ സാധിക്കാത്തതിൽ താൻ ലജ്ജിക്കുന്നുവെന്നും കമൽ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ…
Read Moreആര്യയുടെ കിടിലൻ മേക്കോവർ
തെന്നിന്ത്യൻ താരം ആര്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ശരീരത്തിലെ മസിലുകൾ പ്രദർശിപ്പിച്ച് ജിംനേഷ്യത്തിൽ നിൽക്കുന്ന തന്റെ ചിത്രമാണ് ആര്യ ട്വിറ്ററിൽ പങ്കു വച്ചത്. പുതിയ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് താനെന്ന് ആര്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുൾപ്പെടെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചിരിക്കുന്നത്. രാധിക ശരത്കുമാർ, ശ്രിയ റെഡ്ഡി എന്നിവർ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സൽപേട്ട പരന്പരൈ എന്ന ചിത്രത്തിനുവേണ്ടിയാണ് ആര്യ മേക്ക് ഓവർ നടത്തുന്നത്. വടക്കൻ ചെന്നൈക്കാരനായ ബോക്സറുടെ വേഷത്തിലാണ് പാ രഞ്ജിത് ചിത്രത്തിൽ ആര്യ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ആര്യയുടെ മുപ്പതാമത്തെ ചിത്രമായിരിക്കും സൽപെട്ട പരന്പരൈ.
Read Moreഇവരാണ് എന്നെ ആകര്‍ഷിച്ച സ്ത്രീകൾ: പൃഥ്വിരാജ് പറയുന്നു…
ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച് രണ്ട് സ്ത്രീകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടന് പൃഥ്വിരാജ്. ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്ക്കാന് ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ തൃപ്തി കണ്ടെത്തുന്ന സ്ത്രീകളാണ് തന്നെ ആകര്ഷിക്കുന്നതെന്നനാണ് പൃഥ്വിരാജ് പറയുന്നത്. സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോനാണ് ആദ്യത്തെയാൾ. നടി നസ്രിയ നസീമാണ് രണ്ടാമത്തെയാൾ. അഞ്ജലി മേനോനില്‍ കണ്ട സവിശേഷതകളില്‍ പലതും നസ്രിയക്കുണ്ടെന്നും പൃഥ്വി പറഞ്ഞു.
Read Moreശക്തരും ധീരരുമായ സ്ത്രീകൾക്ക്…! ഫൈറ്റർ പൈലറ്റായി കങ്കണ…
വ്യോമസേനാ പൈലറ്റിന്റെ വേഷത്തിൽ കങ്കണ റാണൗട്ട് എത്തുന്നു. തേജസ് എന്ന ചിത്രത്തിലാണ് പൈലറ്റായി കങ്കണ അഭിനയിക്കുന്നത്. രാപകൽ ഭേദമെന്യേ രാജ്യത്തിനുവേണ്ടി ജീവിതം സമർപ്പിക്കുന്ന ശക്തരും ധീരരുമായ സ്ത്രീകൾക്ക് .. എന്ന കുറിപ്പോടു കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. ഒരു യുദ്ധവിമാനത്തിന്റെ പശ്ചാത്തലത്തിൽ യൂണിഫോം ധരിച്ചു നിൽക്കുന്ന കങ്കണയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. റോണി സ്ക്രൂവാലയുടെ ആര്എസ്വിപിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സർവേഷ് മേവാറയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈനികോദ്യോഗസ്ഥയായി അഭിനയിക്കാൻ ഇഷ്ടമാണെന്ന കാര്യം മുന്‍പ് ഒരു അഭിമുഖത്തിൽ കങ്കണ വെളിപ്പെടുത്തിയിരുന്നു. taran adarsh✔@taran_adarsh IT’S OFFICIAL… #KanganaRanaut as Air Force pilot in #Tejas… Produced by Ronnie Screwvala… Will be RSVP’s second film [after #Uri] on our brave soldiers… Directed by Sarvesh Mewara… April 2021 release. #TejasFirstLook 14.1K9:46…
Read Moreപ്രായക്കൂടുതലും പിശുക്കും! വിഖ്യാത നടൻ അൽ പാച്ചിനോയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇസ്രയേൽ നടി
വിഖ്യാത നടൻ അൽ പാച്ചിനോയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇസ്രയേൽ നടി മെയ്റ്റൽ ദോഹൻ. 79 വയസുള്ള പാച്ചിനോയ്ക്ക് 43 വയസുകാരിയായ തന്നെ മനസിലാക്കുവാൻ സാധിക്കുന്നില്ലെന്നാണ് മെയ്റ്റൽ പറയുന്നത്. മാത്രമല്ല പണം ചെലവാക്കുന്ന കാര്യം വരുന്പോൾ പാച്ചിനോ പിശുക്കനാകാറുണ്ടെന്നും മെയ്റ്റൽ പറയുന്നു. അതേസമയം തങ്ങൾ ശത്രൂക്കളായല്ല പിരിയുന്നതെന്നും മെയ്റ്റൽ പറയുന്നു. ഇത്തവണ ഓസ്കർ അവാർഡ് ദാന ചടങ്ങിൽ മെയ്റ്റലിനെ കൂട്ടാതെ അൽ പാച്ചിനോ ഒറ്റയ്ക്ക് വന്നപ്പോൾ തന്നെ അവർക്കിടയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ആരാധകർ സംശയിച്ചിരുന്നു. ലോകസിനിമയിലെ തന്നെ മികച്ച നടൻമാരിലൊരാളാണ് അൽ പാച്ചിനോ. ഓസ്കർ, ഗോൾഡൺ ഗ്ലോബ്, ബാഫ്റ്റ അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹം ഗോഡ്ഫാദർ, സ്കാർഫേസ്, സെയിന്റ് ഓഫ് എ വുമൺ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്.
Read Moreഷൂട്ടിംഗിനിടെ ബൈക്ക് മറിഞ്ഞു; അജിത്തിന് പരിക്ക്
തമിഴ് സൂപ്പർ താരം തല അജിത്തിന് സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അജിത്തിന് പരിക്കേറ്റത്. ഒരു ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബൈക്ക് തെന്നിവീണതിനെത്തുടർന്ന് കൈകൾക്കും കാലുകൾക്കും പരിക്കേൽക്കുകയായിരുന്നു. അപകടത്തിനുശേഷം ഇരുപതു മിനിട്ടോളം വിശ്രമിച്ച താരം അന്നേ ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിനുശേഷമാണ് കുടുംബ ഡോക്ടറെ കാണാൻ പോയത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വലിമൈയുടെ ചിത്രീകരണം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. അജിത്തിന്റെ പരിക്കുകൾ പൂർണമായി ഭേദമായതിനുശേഷം ചിത്രീകരണം ആരംഭിക്കും. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ നിർമിക്കുന്നത് ബോണി കപൂറാണ്. നേർകൊണ്ട പാർവൈ എന്ന ചിത്രത്തിനുശേഷം എച്ച്.വിനോദും ബോണി കപൂറും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് അഭിനയിക്കുന്നത്. വേഗതയോടുള്ള അജിത്തിന്റെ അഭിനിവേശത്തെ പരമാവധി ഉപയോഗിക്കുന്ന ത്രില്ലറാകും ചിത്രമെന്ന് നേരത്തെ ബോണി കപൂർ പ്രസ്താവിച്ചിരുന്നു. അജിത്തിന്റെ ആരാധകർ വലിയ പ്രതീക്ഷയോടെ…
Read More