കന്നഡ താരം യാഷിനൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ച് നടൻ ദുൽഖർ സൽമാൻ. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് പിന്നാലെ ഇന്ത്യയിലാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി മംഗലാപുരത്ത് എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. കുറുപ്പ്, റോക്കി ഭായിയെ കണ്ടുമുട്ടിയപ്പോൾ. മികച്ച മനുഷ്യൻ. താങ്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ബ്രോ. താങ്കളുടെ വിനയവും ആതിഥ്യമര്യാദയും മനസിലാക്കാൻ സാധിച്ചു. ഞങ്ങളുടെ അടുത്ത ഷെഡ്യൂളിന് വീണ്ടും കാണുമെന്ന് പ്രതീക്ഷിക്കുന്നു. കെജിഎഫിലെ റോക്ക്സ്റ്റാർ റോക്കി ഭായിക്കായി കാത്തിരിക്കുന്നു. ദുൽഖർ കുറിച്ചു.
Read MoreCategory: Movies
ധർമജനൊപ്പം മകളും അഭിനയിക്കുന്നു
ധർമജൻ ബോൾഗാട്ടിക്കൊപ്പം മകൾ വേദയും അഭിനയിക്കുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന സിനിമയിലാണ് അച്ഛനും മകളും ഒന്നിച്ച് അഭിനയിക്കുന്നത്. അനൂപ് മേനോനാണ് സിനിമയിലെ നായകൻ. ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കഥാപാത്രത്തെയാണ് സിനിമയിൽ ധർമജൻ അവതരിപ്പിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിൽ വേദ അഭിനയിച്ചിരുന്നു. ഷീലു ഏബ്രഹാം, സെന്തിൽ കൃഷ്ണ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബാം ഫിലിംസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്.
Read Moreപ്രണവ് നായകനാകുന്ന സിനിമയിൽ പൃഥ്വിരാജിന്റെ പാട്ട്
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി പാട്ട് പാടി പൃഥ്വിരാജ്. പൃഥ്വി പാട്ട് പാടുന്നതിന്റെ ചിത്രം വിനീത് ശ്രീനിവാസൻ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. ഹൃദയം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ കല്യാണി പ്രിയദർശനാണ് നായിക. 40 വർഷങ്ങൾക്ക് ശേഷം മെറിലാൻഡ് നിർമാണ മേഖലയിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. ഓണം റിലീസായി സിനിമ തീയറ്ററുകളിലെത്തും.
Read Moreമറ്റൊരു താരവിവാഹം കൂടി!
നടി ഭാമയുടെ വിവാഹത്തിന് പിന്നാലെ മറ്റൊരു താരവിവാഹം കൂടി ഉടന്‍ ഉണ്ടാവുമെന്നു വാര്‍ത്തകൾ. തെലുങ്ക് നടന് നിഖില്‍ സിദ്ധാര്‍ഥ് ആണ് ഉടന്‍ വിവാഹിതനാവുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ കാര്യം നിഖില്‍ തന്നെയാണ് ആരാധകരോട് വ്യക്തമാക്കിയിരിക്കുന്നത്. ഡോക്ടര്‍ പല്ലവി ശര്‍മ്മയാണ് വധു. വര്‍ഷങ്ങളായി നിഖിലും പല്ലവിയും പ്രണയത്തിലായിരുന്നു.വീട്ടുകാരുടെ ആശീര്‍വാദത്തോടെയാണ് വിവാഹം നടക്കുക. സമൂഹ മാധ്യമത്തിലൂടെ പല്ലവിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് “അവള് യെസ് പറഞ്ഞു, ഇനിയാണ് സാഹസിക ജീവിതം’ എന്ന ക്യാപ്ഷനോടെയാണ് ഭാവി വധുവിനൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചത്. തെലുങ്കിലാണ് നിഖില്‍ സിദ്ധാര്‍ഥ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികള്‍ക്കും സുപരിചിതനാണ്. തെലുങ്ക് സിനിമയായ ഹൗപ്പി ഡേയ്സിലെ രാജേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നിഖില്‍ ശ്രദ്ധേയനാവുന്നത്. 2007-ല്‍ പുറത്തിറങ്ങിയ ഈ സിനിമ മൊഴി മാറ്റി കേരളത്തിലുമെത്തിച്ചിരുന്നു.
Read Moreഅവൾക്കു വേണ്ടി ജീവൻ കൊടുക്കും: ബാല
ബാലയെന്ന നടന്റെ വ്യക്തിജീവിതം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ബാല മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം തന്റെ മകളെ കുറിച്ച് വാചാലനായത്. മകളുമായി എത്ര ക്ലോസാണ് എന്ന ചോദ്യത്തിന് അവള്‍ക്കു വേണ്ടി എന്റെ ജീവന് കൊടുക്കും, ഇതില്‍ കൂടുതലെന്ത് പറയാന്‍, അവളെ കൂടെ നിര്‍ത്തുമെന്നും താരം പറഞ്ഞു.
Read Moreഒരു സെൽഫിയെടുത്തു! നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
കാറോടിച്ചു കൊണ്ട് സെല്‍ഫി വീഡിയോ എടുത്ത നടിക്കെതിരേ പോലീസ് കേസ്. തെന്നിന്ത്യന്‍ താരം സഞ്ജന ഗല്റാണിക്കെതിരെയാണ് ബംഗളൂരു പോലീസ് കേസെടുത്തത്. നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. സെൽഫി വീഡിയോ സഞ്ജന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വിനയായത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വൈറലായി. നടന് മഹേഷ് ബാബുവിനെ പ്രണയിക്കുന്നു, മഹേഷ് ബാബുവിന്റെ ‘സരിലേരു നീകവരു’ എന്ന സിനിമ കാണാന്‍ പോവുകയാണ് എന്നു പറഞ്ഞു കൊണ്ടാണ് സഞ്ജന സെൽഫി വീഡിയോയില്‍ എടുത്തത്. വീഡിയോ വൈറലായതോടുകൂടി തിരക്കുള്ള റോഡിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമായി വണ്ടിയോടിച്ചതിനാണ് നടിക്കെതിരെ ബംഗളൂരു പോലീസ് കേസെടുത്തത്. റൂഫ് തുറന്ന കാറില്‍ സഞ്ജനയ്ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. മൂന്നു മാസത്തിനകം പിഴ അടയ്ക്കണമെന്ന് കാണിച്ചുകൊണ്ട് ബംഗളൂരു ട്രാഫിക് പോലീസ് സഞ്ജനയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
Read Moreവിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി
നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. കോതമംഗലം അത്തിപ്പിള്ളിൽ എ.ആർ. വിനയന്റെയും ശോഭനകുമാരിയുടെയും മകൾ ഐശ്വര്യയാണ് വധു. കോതമംഗലം കല ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. കട്ടപ്പനയിലെ ഋത്വിക് റോഷൻ, അമർ അക്ബർ അന്തോണി, ഒരു യമണ്ടൻ പ്രേമകഥ എന്നീ സിനിമകൾക്ക് വേണ്ടി ബിബിൻ ജോർജിനൊപ്പം വിഷ്ണു തിരക്കഥയൊരുക്കിയിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
Read Moreസെൽഫി എടുത്തു; ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് സൽമാൻ ഖാൻ
ആരാധകന്റെ അതിരുകടന്ന സെല്‍ഫി ഭ്രമത്തിൽ ക്ഷോഭിതനായി ബോളിവുഡ് താരം സൽമാൻ ഖാൻ. തിരക്കിട്ട് നടത്തുനീങ്ങുന്നതിനിടെ ഒരാൾ സെൽഫിയെടുക്കാൻ ശ്രമിച്ചതാണ് താരത്തെ പ്രകോപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഗോവ വിമാനത്താവളത്തിൽ നിന്ന് സൽമാൻ പുറത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. താരത്തെയും തന്നെയും ഒരേ ഫ്രെയിമില്‍ കിട്ടാന്‍ പണിപ്പെട്ട് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫോണാണ് തട്ടിപ്പറിച്ചത്. ഫോണ്‍ തരാനാവശ്യപ്പെട്ട് ആരാധകന് പിന്നാലെ ചെല്ലുന്നുണ്ടെങ്കിലും അത് ഗൗനിക്കാതെ താരം മുന്നോട്ടു നടക്കുകയായിരുന്നു. സെല്‍ഫിയെടുത്ത യുവാവ് വിമാനത്താവളം ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വിമാനത്താവളം ഇൻസ്പെക്ടർ പറഞ്ഞു. പുതിയ ചിത്രമായ രാധെയുടെ ചിത്രീകരണത്തിനാണ് സൽമാൻ ഗോവയിൽ എത്തിയത്.
Read Moreവിക്രം നായകനാകുന്ന സിനിമയിൽ നിന്നും ഷെയ്നിനെ നീക്കി
വിക്രം നായകനാകുന്ന കോബ്ര എന്ന സിനിമയിൽ ഷെയ്ൻ നിഗത്തിന് പകരം സർജാനോ ഖാലിദ്. അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രത്തിൽ ഷെയ്നിനെ ആയിരുന്നു ആദ്യം തെരഞ്ഞെടുത്തത്. എന്നാൽ നിർമാതാക്കളുടെ സംഘടനയുടെ വിലക്ക് നിലനിൽക്കുന്നതാണ് ഷെയ്നിനെ സിനിമയിൽ നിന്ന് നീക്കാൻ കാരണമെന്നാണ് സൂചന. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന സ്പാ എന്ന സിനിമയിൽ നിന്നും ഷെയ്നിനെ മാറ്റിയിട്ടുണ്ട്. ശ്രീനിധി ഷെട്ടി, ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, മൃണാലിനി രവി, കെ.എസ്. രവികുമാർ, റോബോ ശങ്കർ, ലാൽ, കനിഹ, പത്മപ്രിയ, ബാബു ആന്റണി എന്നിവരും കോബ്രയിൽ അഭിനയിക്കുന്നുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ ആണ് ചിത്രം നിർമിക്കുന്നത്.
Read Moreസിബിഐ പരമ്പരയിലെ പുതിയ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും
മലയാള സിനിമയിലെ സിബിഐ പരമ്പരയിലെ അഞ്ചാം സിനിമയുടെ ചിത്രീകരണം മെയ്, ജൂണ്‍ മാസത്തിൽ ആരംഭിക്കും. മമ്മൂട്ടി നായകനാകുന്ന സിനിമയുടെ തിരക്കഥ തൊണ്ണൂറ് ശതമാനം പൂർത്തിയായെന്നും ഇനി കുറച്ച് തിരുത്തലുകൾ ചെയ്യണമെന്നും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. കെ. മധു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read More