പൃഥ്വിരാജിന്‍റെ “ഡ്രൈവർ’ കോട്ടയംകാരനാണ്

നാ​യ​ക​നും വി​ല്ല​നു​മി​ല്ലാ​ത്ത സി​നി​മ… “അ​യ്യ​പ്പ​നും കോ​ശി​യും’ എ​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ച് പൃ​ഥ്വി​രാ​ജി​ന്‍റെ നി​ർ​വചന​മാ​ണ്. ര​ണ്ട് വ്യ​ക്തി​ക​ള്‍​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ചി​ത്രം ക​ണ്ടാ​ൽ എ​ല്ലാ​വ​രും ഓ​ർ​ത്തി​രി​ക്കു​ന്ന, എ​ന്നാ​ല്‍ പെ​ട്ടെന്ന് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത മ​റ്റൊ​രു മു​ഖ​മു​ണ്ട്. കോ​ശി​യു​ടെ സ​ന്ത​തസ​ഹ​ചാ​രി​യും ഡ്രൈ​വ​റു​മാ​യ കു​മാ​ര​ന്‍. സി​നി​മ ക​ഴി​ഞ്ഞാ​ൽ കു​മാ​ര​നാ​രാ​ണെ​ന്ന് അ​ന്വേ​ഷി​ക്കു​ക സ്വാ​ഭാ​വി​കം. കു​മാ​ര​ൻ കോ​ട്ട​യം​കാ​ര​നാ​ണ് കോ​ട്ട​യം ര​മേ​ശ്… ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ ക​ട​ന്നു​കൂ​ടി​യ ന​ട​ന​ല്ല ര​മേ​ശ്. പ​തി​റ്റാ​ണ്ടു​ക​ൾ നാ​ട​ക​ത്തി​നൊ​പ്പം ജീ​വി​ച്ച ന​ട​നാ​ണ്. ഉ​പ്പും മു​ള​കും എ​ന്ന സീ​രി​യ​ലാ​ണ് ര​മേ​ശി​ന് സി​നി​മ​ക്കാ​ർ​ക്കി​ട​യി​ൽ മേ​ൽ​വി​ലാ​സം ഉ​ണ്ടാ​ക്കി​യ​ത്. അ​യ്യ​പ്പ​നും കോ​ശി​യും ര​മേ​ശ​ന്‍റെ മ​ല​യാ​ള സി​നി​മ​യി​ലെ സാ​ന്നി​ധ്യം അ​ര​ക്കി​ട്ടു​റ​പ്പി​ക്കും. നാ​ല​ര​പ്പ​തി​റ്റാ​ണ്ടി​ന്‍റെ നാ​ട​ക പ​രി​ച​യം നാ​ട​ക​ത്തി​ല്‍ 45 വ​ര്‍​ഷ​ങ്ങ​ള്‍ അ​ട​വ് പ​യ​റ്റി​ത്തെ​ളി​ഞ്ഞ ശേ​ഷ​മാ​ണ് ര​മേ​ശ് സി​നി​മ​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​ച്ച​ത്. മ​ഹാ​ര​ഥ​ന്മാ​രാ​യ തി​ല​ക​ൻ, എ​ന്‍.​എ​ന്‍. പി​ള്ള, ജഗതി എൻ.കെ. ആചാരി, ജഗതി ശ്രീകുമാർ എന്നിവർക്കൊപ്പവും പ്ര​വ​ര്‍​ത്തി​ച്ച അ​നു​ഭ​വ സ​മ്പ​ത്ത് ക​രു​ത്താ​യു​ണ്ട്. മൂ​ന്ന്…

Read More

ജയലളിത എന്നെപ്പോലെ ആയിരുന്നില്ല: കങ്കണ റണൗത്ത്…

ത​മി​ഴ്‌​നാ​ട് മു​ന്‍​മു​ഖ്യ​മ​ന്ത്രി​യും ച​ല​ച്ചി​ത്ര താ​ര​വു​മാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി എ.​എ​ൽ വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​ലൈ​വി എ​ന്ന ചി​ത്ര​ത്തി​ൽ ജ​യ​ല​ളി​ത​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണൗ​ത്ത് ആ​ണ്. ചി​ത്ര​ത്തി​ൽ എം.​ജി.​ആ​റി​ന്‍റെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് അ​ര​വി​ന്ദ് സ്വാ​മി​യാ​ണ്. ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ത​ലൈ​വി വാ​ർ​ത്ത​കളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ക​ങ്ക​ണ​യു​ടെ മേ​ക്ക​പ്പി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ആ​ദ്യ​വി​വാ​ദ​ങ്ങ​ൾ. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പോ​സ്റ്റ​റു​ക​ളി​ലെ ചി​ത്രം ക​ണ്ടി​ട്ട് ഇ​ത് ജ​യ​ല​ളി​ത​യാ​ണോ സ്മൃ​തി ഇ​റാ​നി​യാ​ണോ എ​ന്നൊ​ക്കെ​യു​ള്ള ക​മ​ന്‍റു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്നു. ഇ​പ്പോ​ൾ ക​ങ്ക​ണ ജ​യ​ല​ളി​ത​യെ​പ്പ​റ്റി പ​റ​ഞ്ഞ ഒ​രു പ​രാ​മ​ർ​ശം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ്. ജ​യ​ല​ളി​ത ത​ന്നെ​പ്പോ​ലെ ഒ​രു അ​ഭി​നേ​ത്രി​യാ​യി​രു​ന്നി​ല്ലെ​ന്നും ഐ​ശ്വ​ര്യ റാ​യി​യെ​പ്പോ​ലെ ഒ​രു ഗ്ലാ​മ​ർ താ​ര​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ക​ങ്ക​ണ പ​റ​ഞ്ഞ​ത്. ജ​യ​ല​ളി​ത​യു​ടെ വേ​ഷം ചെ​യ്യു​ന്ന​ത് ഒ​രു വെ​ല്ലു​വി​ളി​യാ​ണെ​ന്നും ക​ങ്ക​ണ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം ജ​ല​ളി​ത തന്നെ​പ്പോ​ലെ എ​ല്ലാ​ത്തി​നോ​ടും വി​മു​ഖ​ത കാ​ട്ടി​യി​രു​ന്നു​വെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു.

Read More

മീ​ര വാസു​ദേ​വ്! തി​രി​ച്ചുവ​ര​വ് ഗം​ഭീ​രം

മോ​ഹ​ന്‍​ലാ​ലിന്‍റെ നാ​യി​ക​യാ​യി ത​ന്മാ​ത്ര​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ പ്രേ​ക്ഷ​ക ഇ​ഷ്ടം നേ​ടി​യ ന​ടി മീ​ര വാസു​ദേ​വി​ന്‍റെ മി​നി​സ്‌​ക്രീ​ന്‍ തി​രി​ച്ചു​വ​ര​വി​നു വ​മ്പ​ന്‍ സ്വീ​ക​ര​ണം. ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന പു​തി​യ പ​ര​മ്പ​ര കു​ടും​ബ​വി​ള​ക്ക് ടെ​ലി​വി​ഷ​ന്‍ റേ​റ്റിം​ഗി​ല്‍ ആ​ദ്യ വാ​രം ത​ന്നെ 14.54 പോ​യിന്‍റോടെ റി​ക്കാ​ര്‍​ഡ് വി​ജ​യ​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. പോ​യിന്‍റ് നി​ല​യി​ല്‍ ഇ​പ്പോ​ള്‍ ഒ​ന്നാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​ന്ന വാ​ന​മ്പാ​ടി പ​ര​മ്പ​ര​യു​ടെ 14.96 റേ​റ്റിം​ഗ് വ​രും വാ​ര​ങ്ങ​ളി​ല്‍ മീ​ര​യു​ടെ കു​ടും​ബ​വി​ള​ക്ക് മ​റി​ക​ട​ക്കു​മെ​ന്നാ​ണ് ട്രെ​ന്‍​ഡു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. മീ​ര ത​ന്നെ പ്രേ​ക്ഷ​ക​രോ​ട് സം​സാ​രി​ക്കു​ന്ന പ​ര​മ്പ​ര​യു​ടെ പ്ര​മോ കു​ടും​ബ പ്രേ​ക്ഷ​ക​രെ ഏ​റെ ആ​ക​ര്‍​ഷി​ക്കു​ന്ന​താ​യി​രു​ന്നു. 2007-ല്‍ ​ജീ​വ​ന്‍ ടി​വി സം​പ്രേ​ക്ഷ​ണം ചെ​യ്ത ക​ന​ല്‍​പ്പൂ​വ് എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍​ഡ് മു​മ്പ് മീ​ര നേ​ടി​യി​ട്ടു​ണ്ട്. ത​മി​ഴി​ല്‍ സ​ണ്‍​ടി​വി​യി​ലെ പ​ര​മ്പ​ര​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​രു നെ​ഗ​റ്റീ​വ് റോ​ളി​ലും മീ​ര ഇ​പ്പോ​ള്‍ മി​നി​സ്‌​ക്രീ​നി​ല്‍ എ​ത്തു​ന്നു​ണ്ട്. ജ​നു​വ​രി 21നു ​തു​ട​ക്കം കു​റി​ച്ച കു​ടും​ബ​വി​ള​ക്ക്…

Read More

വെ​ല്‍​ക്കം ബാ​ക്ക് എ​സ്ജി! അ​ച്ഛ​നെ അ​ഭി​ന​ന്ദി​ച്ച് ഗോ​കു​ല്‍ സു​രേ​ഷ്

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ സു​രേ​ഷ് ഗോ​പി. അ​നൂ​പ് സ​ത്യ​ന്‍ സം​വി​ധാ​നം ചെ​യ്ത വ​ര​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​രം തി​ര​ശീ​ല​യി​ല്‍ വീ​ണ്ടും വി​സ്മ​യ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​ത്. സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ശോ​ഭ​ന​യും ദു​ല്‍​ഖ​റും ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നും സി​നി​മ​യി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ഴി​ത സു​രേ​ഷ് ഗോ​പി​യു​ടെ മ​ട​ങ്ങി വ​ര​വി​ല്‍ ഏ​റെ സ​ന്തോ​ഷ​വാ​നാ​ണ് മ​ക​ന്‍ ഗോ​കു​ല്‍ സു​രേ​ഷ്. “വെ​ല്‍​ക്കം ബാ​ക്ക് എ​സ്ജി’ എ​ന്ന കാ​പ്ഷ​നോ​ടെ​യാ​ണ് താ​രം അ​ച്ഛ​ന്റെ ര​ണ്ടാം വ​ര​വി​നെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​ഘോ​ഷ​മാ​ക്കി​യ​ത്. പോ​സ്റ്റി​ന് താ​ഴെ സു​രേ​ഷ് ഗോ​പി​ക്ക് അ​ഭി​ന​ന്ദ​നം നേ​ര്‍​ന്ന് ആ​രാ​ധ​ക​ര്‍ എ​ത്തു​ക​യാ​ണ്.

Read More

ന​ട​നാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഇ​ല്ലാ​യി​രു​ന്നു: ഫ​ഹ​ദ് ഫാ​സി​ല്‍

ന​ട​നാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ചെ​റു​പ്പ​ത്തി​ല്‍ ത​നി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും മ​റ്റൊ​രു ജോ​ലി​യും കി​ട്ടാ​ത്ത​തി​നാ​ലാ​ണ് താ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്നും ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ൽ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. ഞാ​ന്‍ ഡി​ഗ്രി പോ​ലും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടി​ല്ല. പ​ഠി​ക്കാ​ന്‍ മോ​ശ​മാ​യി​രു​ന്ന​ത് കൊ​ണ്ട​ല്ല. ഒ​ന്നി​ലും ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ എ​നി​ക്ക് ക​ഴി​യാ​ഞ്ഞ​താ​ണ് അ​തി​ന് കാ​ര​ണം. എ​ന്നാ​ല്‍ പി​ന്നീ​ട് കി​ട്ടി​യ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ ഇ​ത് ത​ന്നെ​യാ​ണ് എ​ന്റെ വ​ഴി​യെ​ന്ന് ഉ​റ​പ്പി​ച്ചു. ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്നി​ല്ല. ചെ​യ്യാ​നാ​കു​ന്ന അ​ത്രെ​യും നാ​ള്‍ ഈ ​ജോ​ലി ചെ​യ്യും. ഫ​ഹ​ദ് പ​റ​ഞ്ഞു. ട്രാ​ന്‍​സ് ആ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഫ​ഹ​ദ് ചി​ത്രം. ന​സ്രി​യ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സി​നി​മ ഫെ​ബ്രു​വ​രി 14ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Read More

രാ​ജ​മൗ​ലി ചി​ത്ര​ത്തി​നു പ്ര​തി​ഫ​ലം വേ​ണ്ടെ​ന്ന് അ​ജ​യ് ദേ​വ്ഗ​ൺ

ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റി​നേ​യും രാം​ച​ര​ണ്‍ തേ​ജ​യേ​യും നാ​യ​ക​ന്മാ​രാ​ക്കി രാ​ജ​മൗ​ലി ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ‘ആ​ര്‍​ആ​ര്‍​ആ​ര്‍’​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് പ്ര​തി​ഫ​ലം വേ​ണ്ടെ​ന്ന് ബോ​ളി​വു​ഡ് ന​ട​ന്‍ അ​ജ​യ് ദേ​വ്ഗ​ണ്‍. ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റി​നും രാം​ച​ര​ണി​നും ന​ല്‍​കു​ന്ന അ​തേ തു​ക​യാ​ണ് രാ​ജ​മൗ​ലി അ​ജ​യ് ദേ​വ്ഗ​ണി​നും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. ഒ​രു കൂ​ട്ടു​കാ​ര​ന്‍റെ ചി​ത്ര​ത്തി​ല്‍ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന​തി​ന് പ്ര​തി​ഫ​ലം ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ജ​യ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബാ​ഹു​ബ​ലി-2​നു​ശേ​ഷം രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ർ​ആ​ർ​ആ​റി​ൽ ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ടാ​ണ് നാ​യി​ക​യാ​വു​ന്ന​ത്. അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി എ​ട്ടി​നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.

Read More

കാലുപൊക്കി സംവിധായകന്‍റെ തോളിൽ! ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ലെന്ന് താരം

ജ​യ​സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ ആ​ക്ഷ​ൻ ചി​ത്ര​മാ​യി​രു​ന്നു തൃ​ശൂ​ർ പൂ​രം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലെ ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് മോ​ഹ​ന​ൻ. തൃ​ശൂ​ര്‍​പൂ​രം പ്രി​പ്പ​റേ​ഷ​ൻ​സ് എ​ന്ന പേ​രി​ൽ ഫേ​സ്ബു​ക്കി​ലാ​ണ് സം​വി​ധാ​യ​ക​ൻ ജ​യ​സൂ​ര്യ​യ്‍​ക്കൊ​പ്പ​മു​ള്ള ഒ​രു ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍റെ തോ​ളി​ല്‍ കാ​ല് ക​യ​റ്റി വ​ച്ച് നി​ല്‍​ക്കു​ന്ന ജ​യ​സൂ​ര്യ​യാ​ണ് ചി​ത്ര​ത്തി​ൽ. ‘കാ​ല് ഏ​ത് വ​രെ പൊ​ക്കാ​ന്‍ പ​റ്റു​മെ​ന്നു ചോ​ദി​ച്ച​താ ഇ​ത്ര​യ്ക്കും പ്ര​തീ​ക്ഷി​ച്ചി​ല്ല’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പു​ള്ളു​ഗി​രി എ​ന്ന ഗു​ണ്ടാ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന സ​മ​യ​ത്ത് ജ​യ​സൂ​ര്യ​യ്ക്ക് പ​രി​ക്കേ​റ്റ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.

Read More

അ​ല്ലു അ​ർ​ജു​നെ അ​റി​യി​ല്ലെന്ന് ഷക്കീല; സോഷ്യൽമീഡിയയിൽ വാക്പോര്

തെ​ലു​ങ്ക് സി​നി​മ​യി​ലെ വി​ല​യേ​റി​യ സൂ​പ്പ​ര്‍ താ​ര​മാ​ണ് അ​ല്ലു അ​ര്‍​ജു​ൻ. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലു​മൊ​ക്കെ അ​ല്ലു അ​ർ​ജു​ന് ആ​രാ​ധ​ക​രേ​റെ​യു​ണ്ട്. എ​ന്നാ​ൽ അ​ല്ലു അ​ർ​ജു​നെ ത​നി​ക്ക് അ​റി​യി​ല്ലെ​ന്നാ​ണ് ന​ടി ഷ​ക്കീ​ല പ​റ​യു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് അ​ല്ലു അ​ര്‍​ജു​ന്‍ ആ​രാ​ണെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന് ഷ​ക്കീ​ല പ​റ​ഞ്ഞ​ത്. തെ​ലു​ങ്ക് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ മ​ഹേ​ഷ് ബാ​ബു, ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ർ, അ​ല്ലു അ​ര്‍​ജു​ന്‍ എ​ന്നി​വ​രെ കു​റി​ച്ച് ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് ഷ​ക്കീ​ല​യോ​ട് ചോ​ദ്യ​മു​ണ്ടാ​യ​ത്. മ​ഹേ​ഷ് ബാ​ബു​വി​നെ താ​ൻ സ​ഹോ​ദ​ര​നെ പോ​ലെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ഷ​ക്കീ​ല പ​റ​ഞ്ഞു. ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍ ആ​ക​ട്ടെ ഒ​രു ന​ല്ല ന​ർ​ത്ത​ക​നാ​ണെ​ന്നാ​ണ് ഷ​ക്കീ​ല അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം അ​ല്ലു അ​ര്‍​ജു​നെ അ​റി​യി​ല്ലെ​ന്നാ​ണ് ഷ​ക്കീ​ല പ​റ​ഞ്ഞ​ത്. ഷ​ക്കീ​ല​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​തോ​ടെ അ​ല്ലു അ​ർ​ജു​ന്‍റെ ആ​രാ​ധ​ക​ർ ഷ​ക്കീ​ല​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ ആ​രാ​ധ​ക​രാ​ക​ട്ടെ ഷക്കീല​യെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ്.

Read More

കു​ഞ്ഞി​ക്ക എ​ന്ന പേ​രി​നോ​ട് വ​ള​രെ ഇ​ഷ്ടം തോ​ന്നു​ന്നു: ദു​ൽ​ഖ​ർ

സൂ​പ്പ​ർ​താ​രം മ​മ്മൂ​ട്ടി​യെ മ​മ്മൂ​ക്ക എ​ന്നാ​ണ് ആ​രാ​ധ​ക​ർ സ്നേ​ഹ​പൂ​ർ​വം വി​ളി​ക്കു​ന്ന​ത്. മ​ക​നാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​നെ ആ​രാ​ധ​ക​ർ കു​ഞ്ഞി​ക്ക​യെ​ന്നും വി​ളി​ക്കു​ന്നു. കു​ഞ്ഞി​ക്ക​യെ​ന്ന് ത​ന്നെ ആ​ദ്യം വി​ളി​ച്ച​താ​രെ​ന്ന് ഓ​ർ​ക്കു​ന്നി​ല്ലെ​ങ്കി​ലും ആ ​പേ​രി​ൽ സ്നേ​ഹം തു​ളു​ന്പി നി​ൽ​ക്കു​ന്നു​വെ​ന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കു​ഞ്ഞി​ക്ക എ​ന്ന പേ​രി​നോ​ടു​ള്ള ത​ന്‍റെ ഇ​ഷ്ടം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ എ​ന്നു കേ​ള്‍​ക്കു​ന്ന​ത് ഭ​യ​ങ്ക​ര ഫോ​ര്‍​മ​ലാ​യാ​ണ് ഇ​ന്ന് ഫീ​ല്‍​ചെ​യ്യു​ന്ന​ത്. സ്കൂ​ൾ പ​ഠ​ന കാ​ല​ത്തൊ​ക്കെ ഈ ​പേ​ര് വി​ളി​ക്കാ​ൻ പ​ല​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഡി​ക്യു എ​ന്നൊ​ക്കെ പ​ല​രും വി​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത് ഈ ​പ്ര​ശ്നം കാ​ര​ണ​മാ​ണ്. ചി​ല​ർ സ​ൽ​മ എ​ന്നൊ​ക്കെ വി​ളി​ച്ചി​രു​ന്നു. പ​ക്ഷെ ഇ​പ്പോ​ൾ കു​ഞ്ഞി​ക്ക എ​ന്ന പേ​രി​നോ​ട് വ​ള​രെ ഇ​ഷ്ടം തോ​ന്നു​ന്നു- ദു​ൽ​ഖ​ർ പ​റ​യു​ന്നു. അ​നൂ​പ് സ​ത്യ​ന്‍ ഒ​രു​ക്കു​ന്ന ‘വ​ര​നെ ആ​വ​ശ്യ​മു​ണ്ട്’ ആ​ണ് ദു​ല്‍​ഖ​റി​ന്‍റെ പു​തി​യ ചി​ത്രം.

Read More

പ​ത്തു വ​യ​സു​കു​റ​ച്ച് ആ​സി​ഫ് അ​ലി

മാ​ത്തു​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞെ​ൽ‌​ദോ എ​ന്ന ചി​ത്ര​ത്തി​ലെ ആ​സി​ഫ് അ​ലി​യു​ടെ മേ​ക്കോ​വ​ർ ആ​ണ് ഇ​പ്പോ​ൾ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളു​ടെ ച​ർ​ച്ചാ​വി​ഷ​യം. പ​ത്തു വ​യ​സു കു​റ​ഞ്ഞ ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി എ​ത്തു​ന്ന​ത്. പു​തു​മു​ഖം ഗോ​പി​ക ഉ​ദ​യ​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. സി​ദ്ധി​ഖ്, സു​ധീ​ഷ്, അ​ർ​ജു​ൻ ഗോ​പാ​ൽ, നി​സ്താ​ർ സേ​ട്ട്, കോ​ട്ട​യം പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ലി​റ്റി​ൽ ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സു​വി​ൻ കെ ​വ​ർ​ക്കി, പ്ര​ശോ​ഭ കൃ​ഷ്ണ എന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സം​ഗീ​തം ഷാ​ൻ റ​ഹ്മാ​ൻ.

Read More