സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം രമ്യ പാണ്ഡ്യൻ. സാരിയുടുത്ത് ഗ്ലാമർ വേഷത്തിലുള്ള രമ്യ പാണ്ഡ്യന്റെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ വിമർശിച്ച് കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഈ ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്തി അർധനഗ്ന ചിത്രങ്ങളുണ്ടാക്കി ചിലർ വ്യാജ അക്കൗണ്ടുകൾ വഴി പോസ്റ്റു ചെയ്തത്. എന്തായാലും ഇവർക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് രമ്യ പാണ്ഡ്യൻ. തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് അറിയിക്കണമെന്നും താരം സോഷ്യൽ മീഡിയിയലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Read MoreCategory: Movies
ആക്ഷൻ റാണിയായി തൃഷ
എ.ആർ. മുരുഗദോസിന്റെ കഥയിൽ എം.ശരവണൻ സംവിധാനം ചെയ്യുന്ന റാംഗി എന്ന ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ ആക്ഷൻ നായികയായെത്തുന്ന ചിത്രമാണിത്. എങ്കെയും എപ്പോതും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം.ശരവണൻ. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
Read Moreപാട്ടുപാടി മാധുരി ബ്രഗാൻസ
ജോസഫ് എന്ന ചിത്രത്തിൽ ലിസമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ മാധുരി ബ്രഗാൻസ ഗായികയാകുന്നു. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന അൽ മല്ലുവിലാണ് മാധുരി ഗാനമാലപിച്ചിരിക്കുന്നത്. യുട്യൂബ് ചാനലിൽ മാധുരി പാടുന്നതു കണ്ടാണ് ബോബൻ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. ഈ ഗാനരംഗത്ത് അഭിനയിക്കുന്നതും മാധുരിയാണ്. രഞ്ജിന് രാജാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നമിത പ്രമോദ്, നവാഗതനായ ഫാരിസ് എന്നിവരാണ് അൽ മല്ലുവിൽ നായികാ നായകന്മാരാകുന്നത്. പ്രവാസ ലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ യുഎഇ ആണ്. സിദ്ധിഖ്, ധര്മ്മജന് ബോള്‍ഗാട്ടി, മിയ, ലാൽ, പ്രേം പ്രകാശ്, മിഥുന് രമേശ്, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്, ജെന്നിഫര്‍, അനൂപ് എന്നിവരാണ് താരങ്ങൾ.മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്.
Read Moreഎനിക്ക് മമ്മുക്കയാകണം! വിതുമ്പി കരഞ്ഞ് പ്രാചി തെഹ്ലൻ
മമ്മൂട്ടി നായകനാകുന്ന മാമാങ്കം എന്ന വന്പൻ ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കെ വിവിധയിടങ്ങളിൽ നടന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളും വാർത്തായാവുകയാണ്. ഏറ്റവും ഒടുവിൽ ദുബായിയിൽ നടന്ന പ്രമോഷൻ പരിപാടിയാണ് വാർത്തയിൽ നിറഞ്ഞത്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച പ്രാചി തെഹ്ലാൻ മമ്മൂട്ടിയെപ്പറ്റി വികാരനിർഭരമായി സംസാരിച്ചതാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയെപ്പറ്റി സംസാരിക്കവേ പ്രാചിയുടെ കണ്ണുകൾ നിറയുകയും വാക്കുകൾ ഇടറുകയും ചെയ്തു. ആരാകണമെന്ന ചോദ്യത്തിന് തനിക്ക് മമ്മൂക്കയാകണം എന്നാണ് പ്രാചി മറുപടി പറഞ്ഞത്. മഹാനായ നടൻ എന്നതിലുപരി ഒരു മനുഷ്യസ്നേഹിയാണ് മമ്മൂട്ടിയെന്നും പ്രാചി പറഞ്ഞു. കരഞ്ഞു പോയതിന് പ്രാചി പ്രേക്ഷകരോട് ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീട് ഇതിന്റെ വീഡിയോ പ്രാചി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും മനോഹരമായ ഒരു കുറിപ്പ് പ്രസിദ്ധികരിക്കുകയും ചെയ്തു. മാമാങ്കം എന്ന ചിത്രത്തിന്റെ ഭാഗമായതിലും അരങ്ങേറ്റം മമ്മൂട്ടിക്കൊപ്പമായതിലുമുള്ള സന്തോഷം അറിയിച്ചുകൊണ്ടാണ് കുറിപ്പു തുടങ്ങുന്നത്. നടിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും…
Read Moreബിഗ് ബ്രദർ! മോഹൻലാലിനൊപ്പം അർബാസ് ഖാൻ
മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർബാസ് ഖാന്റെ ചിത്രവും പോസ്റ്ററിലുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അർബാസ് ഖാൻ അവതരിപ്പിക്കുന്നത്. റജീന കസാൻഡ്ര, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ധിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവർ സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Moreനടനായും നിർമാതാവായും തിളങ്ങി! തിരക്കഥാകൃത്തായി അജു
നടനായും നിർമാതാവായും തിളങ്ങിയ അജു വര്‍ഗീസ് ഇനി തിരക്കഥാകൃത്താകുന്നു. “സാജന് ബേക്കറി സിൻസ് 1962′ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അരുൺ ചന്തുവിനൊപ്പം ചേർന്ന് അജു വർഗീസ് തിരക്കഥാ രചന നടത്തുന്നത്. സായാഹ്ന വാര്‍ത്തകൾ എന്ന സിനിമ സംവിധാനം ചെയ്തത് അരുൺ ചന്തു ആയിരുന്നു. “സാജന് ബേക്കറി സിൻസ് 1962′ ഒരു കൊച്ചുസിനിമയാണെന്നാണ് അജു വര്‍ഗീസ് പറയുന്നത്. ഇതിൽ ഒരു പ്രധാന വേഷത്തിൽ അജു അഭിനയിക്കുന്നുമുണ്ട്. ചിത്രത്തിലെ മറ്റ് താരനിര്ണ്ണയങ്ങളൊന്നും പൂര്‍ത്തിയായിട്ടില്ല. തട്ടത്തിന് മറയത്ത്, തിര, ലൗ ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളുടെ പോസ്റ്റര്‍ ഡിസൈൻ ചെയ്തത് അരുണ്‍ചന്തു ആയിരുന്നു. ചിത്രത്തിന്റെ താരനിർണയം പൂർത്തിയായിട്ടില്ല.
Read Moreമാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും! മാമാങ്കത്തിന് ആശംസകൾ നേർന്ന് മോഹൻലാൽ
മമ്മൂട്ടി നായകനാകുന്ന എം. പത്മകുമാർ ചിത്രം മാമാങ്കത്തിന് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ കൂടിയാണ് താരം പ്രിയ സുഹൃത്ത് നായകനാകുന്ന സിനിമയ്ക്ക് അശംസയറിയിച്ചത്. “ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു’. മോഹൻലാൽ കുറിച്ചു. സിനിമ ഡിസംബർ 12ന് തീയറ്ററുകളിലെത്തുകയാണ്. ഉണ്ണി മുകുന്ദൻ, അച്യുതൻ, സുദേവ് നായർ, അനു സിത്താര, പ്രാചി തെഹ്ലൻ, ഇനിയ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാരപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് സിനിമ നിർമിക്കുന്നത്.
Read Moreവിജയ് സേതുപതി വീണ്ടും മലയാളത്തിൽ! നായികയാകാൻ മഞ്ജു വാര്യർ
മാർക്കോണി മത്തായി എന്ന ചിത്രത്തിനുശേഷം വിജയ് സേതുപതി വീണ്ടും മലയാളത്തിൽ. ഇത്തവണ മഞ്ജു വാര്യരുടെ നായകനായാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. കെയർ ഒഫ് സൈറാബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ആർ.ജെ. ഷാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ഷാന്റെ പ്രഥമ സംവിധാന സംരംഭമാണിത്. ബിജു മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം തമിഴിലും മൊഴിമാറ്റിയെത്തും. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. വിജയ് സേതുപതി നായകനായി അഭിനയിച്ച് വന്പൻ വിജയം നേടിയ 96 എന്ന ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് മഞ്ജു വാര്യരെയായിരുന്നുവെന്നും പിന്നീട് അത് നടക്കാതെ പോവുകയായിരുന്നുവെന്നും സംവിധായകൻ വെളിപ്പെടുത്തിയത് വാർത്തയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കും. മഞ്ജു വാര്യരും നിർമ്മാണ പങ്കാളിയാകുമെന്നാണ് സൂചന. മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ ഇനി അഭിനയിക്കുക.ബിജു…
Read Moreകൽപ്പനയുടെ മകൾ സിനിമയിലേക്ക്
അന്തരിച്ച നടി കൽപ്പനയുടെ മകൾ ശ്രീമയി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന കിസ്സ എന്ന സിനിമയിലൂടെയാണ് ശ്രീമയി അഭിനയ രംഗത്തേക്ക് സജീവമാകുവാൻ ഒരുങ്ങുന്നത്. വിഷ്ണു രവിയുടേതാണ് തിരക്കഥ. അനാർക്കലി മരയ്ക്കാർ, ഹരികൃഷ്ണൻ, സുധീഷ്, ഇർഷാദ്, മേഘ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിറാക്കിൾ മൂവി മേക്കേഴ്സിന്റെ ബാനറിൽ അബ്ദുൾ ജലീൽ ലിംപ്സ് ആണ് ചിത്രം നിർമിക്കുന്നത്.
Read Moreപെർഫ്യൂമിനെക്കുറിച്ചു മാത്രമല്ല പ്രണയത്തെക്കുറിച്ചും! മനസുതുറന്ന് ജാൻവി കപൂർ
അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മകൾ ജാൻവി കപൂർ പ്രണയത്തെപ്പറ്റിയും പെർഫ്യൂമിനെപ്പറ്റിയും പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയfൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പുരുഷൻമാർ ഉപയോഗിക്കുന്ന പെർഫ്യൂം ആണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നാണ് ജാൻവി പറയുന്നത്. സ്ത്രീകളുടെ പെർഫ്യൂമിൽ പുരുഷന്മാരുടെ പെർഫ്യൂം ചേർത്ത് താൻ ഉപയോഗിക്കാറുണ്ടെന്നും ജാൻവി പറഞ്ഞു. കുട്ടിക്കാലത്ത് പിതാവ് ബോണി കപൂറിന്റെ അലമാരയിൽ നിന്ന് അദ്ദേഹത്തിന്റെ പെർഫ്യൂം എടുത്ത് ഉപയോഗിക്കാറുണ്ടായിരുന്നെന്നും ജാൻവി പറഞ്ഞു. ഒരു പെർഫ്യൂം കമ്പനിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ജാൻവി. പെർഫ്യൂമിനെക്കുറിച്ചു മാത്രമല്ല പ്രണയത്തെക്കുറിച്ചും ജാൻവി മനസു തുറന്നു. സ്നേഹമെന്നതും പ്രണയമെന്നതും ഒരു വികാരമാണ്. അത് വാക്കുകള്‍ കൊണ്ട് വർണിക്കാൻ കഴിയില്ല. നമ്മൾ ചെയ്യുന്നതെല്ലാം സ്നേഹം വർധിപ്പിക്കാനുള്ള പ്രവൃത്തികളാകണം. ചുറ്റുമുള്ളവരുടെ സ്നേഹം നേടാനായി പ്രവർത്തിച്ചുകൊണ്ടിരിക്കണമെന്നും ജാൻവി പറയുന്നു.
Read More