രജനികാന്തിനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ദർബാറിലെ ഗാനം ആലപിക്കുവാൻ ട്രാൻസ്ജെൻഡറുകളും. ഹൈദരാബാദിലെ സ്പൈസ് ഗേൾസ് എന്ന മ്യൂസിക് ബാൻഡിലെ അംഗങ്ങളായ ചന്ദ്രമുഖി, രചന, പ്രിയ എന്നിവരാണ് ഗാനം ആലപിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയിലെ സംഗീത സംവിധായകൻ. പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ രജനികാന്ത് അവതരിപ്പിക്കുന്ന സിനിമയിൽ നയൻതാരയാണ് നായിക. സുനിൽ ഷെട്ടി, പ്രതിക് ബബ്ബാർ, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേദ തോമസ്, സൂരി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
Read MoreCategory: Movies
ഡ്രാക്കുള എന്ന ചിത്രത്തിലെ നായിക! സ്റ്റേജ് ഷോ ചെയ്യാൻ പ്രിയ നമ്പ്യാർ അമേരിക്കയിലേക്ക്
വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിൽ നായികയായി തിളങ്ങിയ നടിയാണ് പ്രിയ നന്പ്യാർ. ഡ്രാക്കുള എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രിയാ നന്പ്യാർ മലയാള സിനിമയിൽ ശ്രദ്ധേയയായി. ഡ്രാക്കുളയിൽ അഭിനയിക്കാൻ ചാൻസ് ലഭിച്ചത് വിനയൻ സാറിന്റെ കാരുണ്യം കൊണ്ടാണ്. എനിക്കദ്ദേഹത്തോട് നന്ദിയുണ്ട്- പ്രിയ നന്പ്യാർ പറയുന്നു. അറിയപ്പെടുന്ന മോഡലും, നർത്തകിയും കൂടിയാണ് പ്രിയ നന്പ്യാർ. പ്രശസ്ത സംവിധായകൻ പ്രിയദർശനാണ് പ്രിയയിലെ നടിയെ ആദ്യം കണ്ടെത്തിയത്. പ്രിയദർശന്റെ വെട്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ സഹോദരിയുടെ വേഷം അവതരിപ്പിച്ചാണ് പ്രിയയുടെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. വെട്ടത്തിലൂടെ നല്ല നടിയെന്ന പേര് കേട്ട പ്രിയ തുടർന്ന് തമിഴിലും ചില ചിത്രങ്ങളിൽ അഭിനയിച്ചു. സൂര്യ ടി.വിയിലെ കഥാനായിക, വിഗ്രഹം എന്നീ ടിവി പരന്പരകളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് പ്രിയ. ഇപ്പോൾ പ്രശസ്ത കോറിയോഗ്രാഫർ ജ്യോതിരാജിന്റെ ശിക്ഷണത്തിൽ വിദേശങ്ങളിൽ സ്റ്റേജ് ഷോകൾ…
Read Moreവിശന്നാല് പിന്നെ എന്തുചെയ്യും! മഞ്ഞ് വാരി തിന്ന് കുഞ്ചാക്കോ ബോബനും ജിസ് ജോയിയും
മഞ്ഞു വാരിത്തിന്നുന്ന കുഞ്ചാക്കോ ബോബന്റെയും സംവിധായകൻ ജിസ് ജോയിയുടേയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കാഷ്മീരിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും രസകരമായ വീഡിയോ പങ്കുവച്ചത്. നല്ല വിശപ്പുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ ബോബനും ജിസും മഞ്ഞു തിന്നുന്നത്. ഉപ്പും മുളകും ഉണ്ടെങ്കിൽ അടിപൊളിയായേനെ എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നതും കേൾക്കാം. കാരയ്ക്കായോ പേരയ്ക്കായോ മഞ്ഞിന്റെ കൂടെയുണ്ടെങ്കിൽ കൊള്ളാമായിരുന്നുവെന്നാണ് ജിസ് ജോയിയുടെ കമന്റ്. പുതിയ സിനിമയുടെ ചിത്രീകരണം കാഷ്മീരിൽ പൂർത്തിയായി. പുതുമുഖമായ അനാർക്കലി നാസർ ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ടീമിന്റെ കഥയ്ക്ക് ജിസ് ജോയി തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീനിവാസന്, മേജർ രവി, വിനയ് ഫോര്ട്ട്, ലെന, മുകേഷ്, സിദ്ധിഖ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, അലൻസിയർ, ബേസിൽ ജോസഫ്, കെപിഎസി ലളിത, പ്രേംപ്രകാശ്, ശ്രീരഞ്ജിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…
Read Moreമലയാളികളുടെ മനംകവർന്ന നടി! രണ്ടു വർഷത്തോളം അഭിനയരംഗത്തു നിന്ന് വിട്ടുനിന്ന താരം വീണ്ടും തിരിച്ചെത്തുന്നു
സൂപ്പർഹിറ്റായ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നടിയാണ് റോമ അസ്രാനി. മിസ്റ്റർ ഈറബാബു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയതെങ്കിലും റോമ കൂടുതലും അഭിനയിച്ചത് മലയാള ചിത്രങ്ങളിലായിരുന്നു. റോമയുടെ ഏറ്റവും മികച്ച വേഷങ്ങളും മലയാളത്തിലായിരുന്നു. നോട്ട് ബുക്ക്, ചോക്ക്ളേറ്റ്, ജൂലൈ 4, ട്രാഫിക്, മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, കളേഴ്സ്, ചാപ്പാ കുരിശ് എന്നീ ചിത്രങ്ങൾ തന്നെ ഉദാഹരണം. 2017ൽ റിലീസ് ചെയ്ത സത്യ എന്ന ചിത്രത്തിനുശേഷം രണ്ടു വർഷത്തോളം അഭിനയരംഗത്തു നിന്ന് വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും തിരിച്ചെത്തുന്നു. നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിൽ സാറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് റോമ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്. പതിനെട്ടാംപടി ഫെയിം അക്ഷയ് രാധാകൃഷ്ണൻ ആണ് ചിത്രത്തിൽ നായകനാകുന്നത്. നൂറിൻ ഷെരീഫ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജീവൻലാൽ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ…
Read Moreഒരു നല്ല കോട്ടയംകാരൻ! പി.യു.തോമസിന്റെ ജീവിതം അഭ്രപാളിയിൽ
കോട്ടയം: നവജീവൻ ട്രസ്റ്റ് സ്ഥാപകൻ പി.യു. തോമസിന്റെ ജീവിതകഥയെ ആസ്പദമാക്കി യേശു സിനിമാസ് നിർമിക്കുന്ന “ഒരു നല്ല കോട്ടയംകാരൻ’’ റിലീസിന് ഒരുങ്ങി. സൈമണ് കുരുവിള കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജാൻസി പാറയ്ക്കലാണ്. നന്മ ചെയ്യുന്ന ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ റോബിൻസ്, അശോകൻ, ഷാജു ശ്രീധർ, കോട്ടയം പ്രദീപ്, കോട്ടയം പുരുഷൻ, ചാലി പാലാ, നസീർ സംക്രാന്തി, മിനോണ്, നന്ദകിഷോർ, രഞ്ജിത്, ശ്രീജിത്ത് വിജയ്, അജയ്കുട്ടി, ദിലീപ് കോട്ടയം,സൈമണ് കുരുവിള, രാജേഷ് ചാലക്കുടി, അജയ്കുട്ടി, മനോരഞ്ജൻ,അഞ്ജലി നായർ, അപർണ നായർ, സ്വപ്ന, ഭദ്ര, അഞ്ജു റാണി തുടങ്ങിയവരാണ് അഭിനേതാക്കൾ. ബിനു എസ്. നായർ ഛായാഗ്രഹണവും ശ്രീകുമാർ എഡിറ്റിംഗും രമണൻ കറുകപ്പള്ളി കലാസംവിധാനവും റോയ് പല്ലിശേരി ചമയവും നിർവഹിച്ചിരിക്കുന്നു. റോബിൻസ് അന്പാട്ടിന്റെ ഗാനങ്ങൾക്കു ജിനോഷ് ആന്റണിയാണ് സംഗീതം പകർന്നിരി്ക്കുന്നത്. പി. ജയചന്ദ്രൻ,…
Read Moreസലാം ബോംബെ, കാമസൂത്ര: എ ടെയ്ൽ ഓഫ് ലൗ..! ഇനി ടെലിവിഷൻ സീരീസുമായി മീര നായർ
സലാം ബോംബെ, കാമസൂത്ര: എ ടെയ്ൽ ഓഫ് ലൗ, മൺസൂൺ വെഡിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള അംഗീകാരം നേടിയ മീര നായർ ടെലിവിഷൻ സീരീസുമായെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ വിക്രം സേത്തിന്റെ എ സ്യൂട്ടബിൾ ബോയ് എന്ന നോവലാണ് അതേ പേരിൽ മീര ടി.വി സീരീസ് ആക്കുന്നത്. ബിബിസി വൺ ആണ് ടി.വി സീരീസ് നിർമിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടേയും വിഭജനാനന്തര കാലത്തിന്റെയും പശ്ചാത്തലത്തിൽ നാലുകുടുംബങ്ങളുടെ കഥ പറയുന്ന എ സ്യൂട്ടബിൾ ബോയ് എന്ന നോവൽ 1993ലാണ് പുറത്തിറങ്ങിയത്. ടി.വി സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തബുവും ഇഷാൻ ഖട്ടറും ആണ്. ആറു ഭാഗങ്ങളാണ് ടിവി സീരിസിനുള്ളത്. രസിക ദുഗൽ, ഷഹന ഗോസ്വാമി, തന്യ മണിക്തല, മഹിര കാക്കർ, നമിത ദാസ്, വിജയ് വർമ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സയിദ ഭായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ തബു അവതരിപ്പിക്കുന്നത്.
Read Moreവിമാനത്താവളത്തിൽ നൃത്തം ചെയ്ത് ദീപികയും കാർത്തിക് ആര്യനും
താരങ്ങളുടെ രസകരമായ നിമിഷങ്ങൾ പലപ്പോഴു വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടൻ കാർത്തിക് ആര്യന്റെയും നടി ദീപിക പദുകോണിന്റെയും നൃത്തമാണ്. വേദിയിലോ സിനിമാ ലൊക്കേഷനിലോ അല്ല താരങ്ങളുടെ നൃത്തം. മുംബൈ വിമാനത്താവളത്തിന്റെ മുന്നിലാണ്. താരങ്ങളുടെ നൃത്തം നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. കാർത്തിക്കിന്റെ പുതിയ ചിത്രത്തിലെ ദീമേ ദീമേ എന്ന ഗാനത്തിനാണ് താരങ്ങൾ ചുവട് വച്ചത്. ദീപികയ്ക്ക് ചുവടുകൾ കാർത്തിക് ആര്യൻ കാണിച്ചു കൊടുക്കുന്നുണ്ട്. നിമിഷ നേരം കൊണ്ട് അത് പഠിച്ച് ദീപിക താരത്തിനോടൊപ്പം അതിമനോഹരമായി നൃത്തം ചെയ്യുകയായിരുന്നു. താരങ്ങൾ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ കാർത്തിക് ആര്യൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മറ്റൊരു തലത്തിലേക്ക് എത്തിക്കഴിഞ്ഞു എന്ന് കുറിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ ആരാധകരോട് വളരെ അടുത്ത ബന്ധമാണ് ദീപിക പുലർത്താറുള്ളത്. പുറത്ത് എത്തുന്പോൾ തന്നോട് കുശലം ചോദിച്ച് എത്തുന്നവരോട് തിരിച്ചു…
Read Moreവിനീത് ശ്രീനിവാസനൊപ്പം പ്രണവും കല്യാണിയും; അണിയറയിലൊരുങ്ങുന്നത് “ഹൃദയം’
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് ഹൃദയം എന്നാണ് പേരിട്ടിരിക്കുന്നത്. ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് അവസാനം പുറത്തിറങ്ങിയ പ്രണവ് മോഹൻലാൽ ചിത്രം. വിനീത് ശ്രീനിവാസൻ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. വൈശാഖ് സുബ്രഹ്മണ്യമാണ് സിനിമ നിർമിക്കുന്നത്. 40 വർഷങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസ് നിർമാണ മേഖലയിലേക്ക് തിരികെയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദർശന രാജേന്ദ്രനും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2020 ഓണം റിലീസായി ചിത്രം തീയറ്ററുകളിലെത്തും.
Read Moreഉള്ളിൽ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ല: ജോയ് മാത്യു
ഷെയ്ൻ നിഗം വിവാദത്തിൽ താരത്തിന് പിന്തുണയുമായി നടൻ ജോയ് മാത്യു. മരിക്കാനോ കൊല്ലപ്പെടാനോ തയാറില്ലാത്ത നായന്മാരുടെ ഇടയിലേക്കാണ് ചാകാനും വേണ്ടി വന്നാൽ കൊല്ലപ്പെടാനും തയാറുള്ള നായകനായി ഷൈൻ നിഗം വന്നതെന്ന് പറയുന്ന ജോയ് മാത്യു ഷെയ്ൻ അടിമുടിയൊരു കലാകാരനാണെന്ന് വ്യക്തമാക്കുന്നു. അച്ചടക്കത്തിന്റെയും പൊരുത്തപ്പെടലുകളുടെയും ലോകത്തേക്ക് ചുരുങ്ങുക ശരിയായ കലാകാരന്മാർക്ക് വെല്ലുവിളിയാണെന്നും ഉള്ളിൽ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ലെന്നും പറഞ്ഞാണ് ജോയ് മാത്യു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം മരിക്കാനോ കൊല്ലപ്പെടാനോ തയാറില്ലാത്ത നായകന്മാരുടെ ഇടയിലടക്കാണ് ചാകാനും വേണ്ടിവന്നാൽ കൊല്ലപ്പെടാനും തയ്യാറുള്ള നായകനായി ഷൈൻ നിഗം എത്തുന്നത്. ഇടക്കെവിടെയോ വെച്ചു സർവ്വ വിജ്ഞാനികളും വിജയിക്കാൻ മാത്രം പിറന്നവരുമായ നായക സങ്കല്പങ്ങളിൽ കുറ്റിയടിച്ചു നിന്നുപോയ മലയാള സിനിമയിലേക്ക് മാറ്റത്തിന്റെ കാറ്റിനൊപ്പം ഒരു തൂവലിന്റെ ലാഘവത്തോടെ ഷൈൻ പറന്നിറങ്ങിയത്. അകാലത്തിൽ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപ…
Read Moreക്ഷീണം തോന്നാറില്ലേ നിങ്ങൾക്ക്?; ഫോട്ടോഗ്രാഫർമാരോട് ദീപിക
ബോളിവുഡ് താരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് എവിടെച്ചെന്നാലും അവർക്കു ചുറ്റും കൂടുന്ന ഫോട്ടോഗ്രാഫർമാർ. പപ്പരാസി എന്ന് പേരിട്ടു വിളിക്കുന്ന അവർ രാപ്പകലില്ലാതെ തങ്ങളുടെ ജോലി തുടരുന്പോൾ പലപ്പോഴും നേരിടുന്നത് അവഗണനയും പരിഹാസവുമൊക്കെയാണ്. താരങ്ങൾ അവരോടു ക്ഷോഭിക്കുന്ന കാഴ്ചകളാണ് മിക്കപ്പോഴും പുറത്തു വരിക. എന്നാൽ അതിൽ നിന്നു വ്യത്യസ്തമായി എയർപോർട്ടിൽ കൂടിനിന്ന ഫോട്ടോഗ്രാഫർമാരോട് കുശലം പറയുന്ന ദീപിക പദുകോണിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. എയർപോർട്ടിൽ നിന്നും പുറത്തു വരുന്ന ദീപിക ആപ് ലോഗ് തക് നഹി ജാത്തേ ക്യാ? (നിങ്ങൾക്ക് ഒരിക്കലും ക്ഷീണം തോന്നാറില്ലേ?) എന്നാണു ചോദിക്കുന്നത്. എന്തായാലും ദീപികയുടെ ഈ പ്രവൃത്തി ഫോട്ടോഗ്രാഫർമാർക്ക് കരുത്താകുമെന്നും ദീപികയുടെ സംസാരം മാന്യതയുടെ വാക്കായുമാണ് ബോളിവുഡിൽ ചർച്ച ചെയ്യപ്പെടുന്നത്.
Read More