ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന ആ​രാ​ധ​ക​നെ ഉ​പ​ദേ​ശി​ച്ച് ര​ജ​നി​കാ​ന്ത്

കാ​റി​നെ പി​ന്തു​ട​ർ​ന്ന ആ​രാ​ധ​ക​നെ സ്നേ​ഹ​ത്തോ​ടെ ഉ​പ​ദേ​ശി​ച്ച് ര​ജ​നി​കാ​ന്ത്. ഹി​മാ​ല​യ യാ​ത്ര ക​ഴി​ഞ്ഞ് ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ താ​രം തി​രി​ച്ച് എ​ത്തി​യി​രു​ന്നു. ഇ​വി​ടെ നി​ന്നും വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​ള്ള യാ​ത്ര​യി​ലാ​ണ് ര​ജ​നി​യെ ആ​രാ​ധ​ക​ൻ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന​ത്. ര​ജ​നി​കാ​ന്തി​ന്‍റെ കാ​ർ വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​തും ആ​രാ​ധ​ക​ൻ തി​രി​കെ പോ​കു​വാ​നൊ​രു​ങ്ങി. എ​ന്നാ​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നോ​ട് പ​റ​ഞ്ഞ് താ​രം ആ​രാ​ധ​ക​നെ വീ​ടി​നു​ള്ളി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ ഇ​ങ്ങ​നെ പി​ന്തു​ട​രു​തെ​ന്നും അ​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നും താ​രം ഉ​പേ​ശി​ക്കു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല ത​നി​ക്കൊ​പ്പം നി​ന്ന് ചി​ത്ര​മെ​ടു​ക്കു​വാ​നും താ​രം ആ​രാ​ധ​ക​നെ അ​നു​വ​ദി​ച്ചു.

Read More

ചെ​സ് ക​ളി​ച്ച് ത​ക​ർ​ത്ത് സു​രേ​ഷ് ഗോ​പി​യും ദു​ൽ​ഖ​റും

സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. സി​നി​മ​യി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​രാ​ളാ​യ സു​രേ​ഷ് ഗോ​പി​യും ദു​ൽ​ഖ​ർ സ​ൽ​മാ​നും ചെ​സ് ക​ളി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ദു​ൽ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വേ​ഫ​റ​ർ ഫി​ലിം​സാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി​യും ശോ​ഭ​ന​യും അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ സി​നി​മ​യി​ൽ ഒ​രു അ​തി​ഥി വേ​ഷ​ത്തെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

വി​ശ്വാ​സം! അജിത്തിനൊപ്പം വീണ്ടും നയൻസ്

വി​ശ്വാ​സം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ന​യ​ൻ​താ​ര വീ​ണ്ടും അ​ജി​ത്തി​ന്‍റെ നാ​യി​ക​യാ​കു​ന്നു. അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന​തെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. നേ​ർ​കൊ​ണ്ട പാ​ർ​വൈ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം അ​ജി​ത്തും എ​ച്ച്. വി​നോ​ദും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും അ​ജി​ത്ത് പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണി​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Read More

15 വ​ർ​ഷ​ത്തി​നു ശേ​ഷം ഭർത്താവിനൊപ്പം രമ്യ

തെ​ന്നി​ന്ത്യ​ൻ താ​രം ര​മ്യാ​കൃ​ഷ്ണ​ൻ വീ​ണ്ടും ഭ​ർ​ത്താ​വി​ന്‍റെ ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കു​ന്നു. 15 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ര​മ്യ ഭ​ർ​ത്താ​വ് കൃ​ഷ്ണ​വം​ശി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കു​ന്ന​ത്. നാ​ഗാ​ർ​ജു​ന​യെ നാ​യ​ക​നാ​ക്കി 1998ൽ ​കൃ​ഷ്ണ​വം​ശി സം​വി​ധാ​നം ചെ​യ്ത ച​ന്ദ്ര​ലേ​ഖ എ​ന്ന ചി​ത്ര​ത്തി​ൽ ര​മ്യ കൃ​ഷ്ണ​ൻ അ​ഭി​ന​യി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​വ​ർ പ്ര​ണ​യ​ബ​ദ്ധ​രാ​വു​ക​യും 2003ൽ ​വി​വാ​ഹി​ത​രാ​വു​ക​യും ചെ​യ്തു. വി​വാ​ഹ ശേ​ഷം 2004ൽ ​കൃ​ഷ്ണ​വം​ശി യു​വ​താ​രം നി​ഥി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത ശ്രീ ​ആ​ഞ്ജ​നേ​യം എ​ന്ന ചി​ത്ര​ത്തി​ലും ര​മ്യ കൃ​ഷ്ണ​ൻ അ​ഭി​ന​യി​ച്ചു. അ​തി​നു​ശേ​ഷം പ​ത്തോ​ളം ചി​ത്ര​ങ്ങ​ൾ കൃ​ഷ്ണ​വം​ശി സം​വി​ധാ​നം ചെ​യ്തെ​ങ്കി​ലും അ​വ​യി​ലൊ​ന്നി​ലും ര​മ്യ​ക്ക് വേ​ഷ​മി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ൾ പ​തി​ന​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ഭ​ർ​ത്താവി​ന്‍റെ ചി​ത്ര​ത്തി​ൽ ര​മ്യ വീ​ണ്ടും അ​ഭി​ന​യി​ക്കു​ക​യാ​ണ്. പ്ര​കാ​ശ് രാ​ജ് നാ​യ​ക​നാ​കു​ന്ന വ​ന്ദേ​മാ​ത​രം ആ​ണ് ചി​ത്രം. അ​ടു​ത്ത വ​ർ​ഷം ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും.

Read More

അൺഫോളോ ചെയ്ത ശേഷം… ബുമ്രയെക്കുറിച്ച് വീണ്ടും അനുപമ പരമേശ്വരൻ

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ജ​സ്പ്രീ​ത് ബു​മ്ര ട്വി​റ്റ​റി​ൽ ഒ​രേ​യൊ​രു ന​ടി​യെ മാ​ത്ര​മാ​ണ് ഫോ​ളോ ചെ​യ്യു​ന്ന​ത്. പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​രു​ക​യും പി​ന്നെ അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ൽ തി​ര​ക്കേ​റു​ക​യും ചെ​യ്ത അ​നു​പ​മ പ​ര​മേ​ശ്വ​ര​നെ​യാ​ണ് ബു​മ്ര ഫോ​ളോ ചെ​യ്യു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു​ള്ള ഗോ​സി​പ്പു​ക​ൾ സി​നി​മാ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ സ​ജീ​വ​മാ​യി. ഗോ​സി​പ്പു​ക​ൾ അ​സ​ഹ​നീ​യ​മാ​യ​പ്പോ​ൾ ബു​മ്ര​യ്ക്ക് അ​നു​പ​മ​യെ അ​ൺ​ഫോ​ളോ ചെ​യ്യേ​ണ്ടി​യും വ​ന്നു. ത​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​ങ്ങ​ൾ​ക്കു​പ്പു​റം യാ​തൊ​ന്നു​മി​ല്ലെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​നു​പ​മ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​നും ബു​മ്ര​യും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും അ​തി​നാ​ലാ​ണ് ട്വി​റ്റ​റി​ൽ പ​ര​സ്പ​രം ഫോ​ളോ ചെ​യ്ത​തെ​ന്നും അ​നു​പ​മ വ്യ​ക്ത​മാ​ക്കി​യ​ത്. പ​ക്ഷെ ചി​ല​ർ ത​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ ബു​മ്ര​യു​ടെ പേ​ര് ചേ​ർ​ത്തും ബു​മ്ര​യു​ടെ ചി​ത്ര​ങ്ങ​ളി​ൽ ത​ന്‍റെ പേ​ര് ചേ​ർ​ത്തും ക​മ​ന്‍റു​ക​ൾ ഇ​ട്ട​ത് വി​ഷ​മി​പ്പി​ച്ചു. അ​തോ​ടെ ബു​മ്ര ത​ന്നെ ഫോ​ളോ ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു. എ​ന്നാ​ലും ഇ​പ്പോ​ഴും ത​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് അ​നു​പ​മ പ​റ​ഞ്ഞു.

Read More

ബാസ്കറ്റ് കില്ലിംഗ് ചുരുളഴിക്കാൻ സേ​തു​രാ​മ​യ്യ​ർ വ​രു​ന്നു

സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സേ​തു​രാ​മ​യ്യ​ർ പ്രേ​ക്ഷ​ക​ർ നെ​ഞ്ചി​ലേ​റ്റി​യ മ​മ്മൂ​ട്ടി​യു​ടെ ഹി​റ്റ് ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പി​ൽ തു​ട​ക്ക​മി​ട്ട സേ​തു​രാ​മ​യ്യ​രു​ടെ യാ​ത്ര അ​വ​സാ​നി​ച്ചി​ട്ടി​ല്ല. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​മാ​യ കു​രു​ക്ക​ഴി​ക്കാ​ൻ സേ​തു​രാ​മ​യ്യ​ർ വീ​ണ്ടും എ​ത്തു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. മു​ൻ​ചി​ത്ര​ങ്ങ​ളി​ലെ​ന്ന പോ​ലെ എ​സ്.​എ​ൻ സ്വാ​മി ത​ന്നെ​യാ​ണ് പു​തി​യ​തും ഈ ​സീ​രി​സി​ലെ അ​ഞ്ചാ​മ​ത്തേ​തു​മാ​യ സി​ബി​ഐ ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ത്. കെ.​മ​ധു ത​ന്നെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ക. “ബാ​സ്ക​റ്റ് കി​ല്ലിംഗി’ലൂ​ടെ​യാ​ണ് ക​ഥാ​വി​കാ​സം. ബാ​സ്ക​റ്റ് കി​ല്ലിം​ഗ് എ​ന്ന് പ​റ​യു​മ്പോ​ൾ അ​തൊ​ര സ​സ്പെ​ൻ​സാ​ണ്. നി​ഗൂ​ഢ​ത​യാ​ണ്. നി​ങ്ങ​ളി​ൽ പ​ല​രും ഈ ​വാ​ക്ക് കേ​ട്ടു​കാ​ണി​ല്ല. അ​ത് ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യു​ടെ പ്ര​ധാ​ന ത്രെ​ഡ്. സി​നി​മ ക​ണ്ടാ​ൽ പ്രേ​ക്ഷ​ക​ർ​ക്ക് അ​ത് എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കും. കാ​ല​ത്തി​ന്‍റെ മാ​റ്റ​വും പ്രേ​ക്ഷ​ക​രു​ടെ ചി​ന്താ​ഗ​തി​ക​ളു​ടെ മാ​റ്റ​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ടാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത കൊ​ല​പാ​ത​ക രീ​തി​ക​ളാ​കും സി​നി​മ​യി​ലേ​ത്. തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യി. സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം അ​നു​കൂ​ല​മാ​ണ്. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ എ​സ്.​എ​ൻ. സ്വാ​മി പ​റ​ഞ്ഞു. ഒ​രു സി​ബി​ഐ…

Read More

മോ​ൻ കു​ഴ​പ്പ​മാ..​അ​പ്പ​ൻ അ​തി​ലും കു​ഴ​പ്പ​മാ

സ​ച്ചി സം​വി​ധാ​നം ചെ​യ്യു​ന്ന അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. പൃ​ഥ്വി​രാ​ജും ര​ഞ്ജി​ത്തു​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. കോ​ശി​യാ​യി പൃ​ഥ്വി​രാ​ജും അ​ച്ഛ​ൻ കു​ര്യ​നാ​യി ര​ഞ്ജി​ത്തും സി​നി​മ​യി​ൽ എ​ത്തു​ന്നു. മോ​ൻ കു​ഴ​പ്പ​മാ..​അ​പ്പ​ൻ അ​തി​ലും കു​ഴ​പ്പ​മാ എ​ന്ന വി​ശേ​ഷ​ണ​വും പൃ​ഥ്വി ചി​ത്ര​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ബി​ജു മേ​നോ​ൻ സി​നി​മ​യി​ൽ മ​റ്റൊ​രു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​നാ​ർ​ക്ക​ലി​ക്ക് ശേ​ഷം സ​ച്ചി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് അ​യ്യ​പ്പ​നും കോ​ശി​യും. അ​ന്ന രാ​ജ​ൻ, സി​ദ്ധി​ഖ്, അ​നു മോ​ഹ​ൻ, ജോ​ണി ആ​ന്‍റ​ണി, സാ​ബു മോ​ൻ, ഷാ​ജു ശ്രീ​ധ​ർ, ഗൗ​രി ന​ന്ദ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Read More

അത്‌ സ​ങ്ക​ട​മു​ള്ള കാ​ര്യ​മാ​ണ്! കുഞ്ഞുങ്ങളെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ല: ദീ​പി​ക പ​ദു​ക്കോ​ൺ

കു​ട്ടി​ക​ളെ കു​റി​ച്ച് ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്ന് ദീ​പി​ക പ​ദു​ക്കോ​ണ്‍. എ​ച്ച്ടി ക​ഫേ​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്ക് അ​നു​സ​രി​ച്ച് പെ​രു​മാ​റ​ണ​മെ​ന്ന് പ​റ​യു​ന്ന​ത് സ​ങ്ക​ട​മു​ള്ള കാ​ര്യ​മാ​ണ്. കു​റെ കാ​ല​മാ​യി​ല്ലെ നി​ങ്ങ​ൾ പ്ര​ണ​യി​ക്കു​ന്നു, ഇ​നി എ​പ്പോ​ഴാ​ണ് ക​ല്യാ​ണം. അ​ത് ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ളാ​യ​ല്ലേ?. എ​പ്പോ​ഴാ​ണ് കു​ട്ടി​ക​ളു​ണ്ടാ​കു​ന്ന​ത്. പേ​ര​ക്കു​ട്ടി​ക​ൾ എ​പ്പോ​ഴാ​ണ്. എ​ന്നൊ​ക്ക​യാ​ണ് ചോ​ദ്യ​ങ്ങ​ൾ വ​രു​ന്ന​ത്. പ​റ​ഞ്ഞു​വെ​ച്ചി​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​വ​യെ​ല്ലാം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ ഓ​ർ​ത്ത് ഞ​ങ്ങ​ൾ ഒ​ട്ടും ആ​ശ​ങ്ക​പ്പെ​ടു​ന്നി​ല്ല. ദീ​പി​ക പ​റ​ഞ്ഞു.

Read More

ആ വാശിയാണ് വിവാഹത്തിന് താമസം! വി​വാ​ഹം ന​ട​ക്കു​മോ ഇ​ല്ല​യോ എ​ന്നു​ള്ള ചി​ന്താ​ക്കു​ഴ​പ്പ​ത്തില്‍ ആ​രാ​ധ​ക​ർ

ന​ടി അ​നി​ഷ അ​ല്ലി റെ​ഡ്ഡി​യു​മാ​യി ത​മി​ഴ് ന​ട​ൻ വി​ശാ​ലി​ന്‍റെ വി​വാ​ഹം ന​ട​ക്കു​മോ ഇ​ല്ല​യോ എ​ന്നു​ള്ള ചി​ന്താ​ക്കു​ഴ​പ്പ​ത്തി​ലാ​ണ് വി​ശാ​ലി​ന്‍റെ ആ​രാ​ധ​ക​ർ. വി​ശാ​ലു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ അ​നി​ഷ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ച​താ​ണ് വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ ആ​രാ​ധ​ക​രെ പ്രേ​രി​പ്പി​ച്ച​ത്. അ​തേ​സ​മ​യം വി​ശാ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ അ​നി​ഷ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​തോ​ടെ ആ​രാ​ധ​ക​ർ വീ​ണ്ടും ചി​ന്താ​ക്കു​ഴ​പ്പ​ത്തി​ലാ​യി. എ​ന്താ​യാ​ലും അ​വ​ർ ത​മ്മി​ലു​ള്ള വി​വാ​ഹം ഉ​ട​ൻ ന​ട​ക്കു​മെ​ന്നും ഒ​ന്നി​നും ഒ​രു ത​ട​സ​വു​മി​ല്ലെ​ന്നും അ​റി​യി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് വി​ശാ​ലി​ന്‍റെ പി​താ​വും ച​ല​ച്ചി​ത്ര നി​ർ​മാ​താ​വു​മാ​യ ജി.​കെ. റെ​ഡ്ഡി. ന​ടി​ക​ർ സം​ഘ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ വെ​ച്ചു​മാ​ത്ര​മേ ത​ന്‍റെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന വാ​ശി​യിലാ​ണ​ത്രേ വി​ശാ​ൽ. പ​ണി പൂ​ർ​ത്തി​യാ​കേ​ണ്ട താ​മ​സ​മേ​യു​ള്ളൂ വി​വാ​ഹ​ത്തി​ന് എ​ന്നാ​ണ് വി​ശാ​ലി​ന്‍റെ പി​താ​വ് പ​റ​യു​ന്ന​ത്. മാ​ര്‍​ച്ച് 16ന് ​ഹൈ​ദ​രാ​ബാ​ദി​ല്‍ ആ​യി​രു​ന്നു വി​ശാ​ലി​ന്‍റെ​യും അ​നി​ഷ​യു​ടെ​യും വി​വാ​ഹ​നി​ശ്ച​യം.

Read More

മഞ്ജു വാര്യർ രജനികാന്തിനൊപ്പം‍ ? പുതിയ വിവരങ്ങള്‍ ഇങ്ങനെ…

മ​ഞ്ജു വാ​ര്യ​രു​ടെ ആ​ദ്യ ത​മി​ഴ് ചി​ത്ര​മാ​യ അ​സു​ര​ൻ ത​മി​ഴ​ക​ത്തെ കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. ധ​നു​ഷ് നാ​യ​ക​നാ​യ ഈ ​ചി​ത്രം ഇ​പ്പോ​ൾ​ത്ത​ന്നെ 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം പി​ടി​ച്ചു. മാ​ത്ര​മ​ല്ല ധ​നു​ഷി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി വെ​ട്രി​മാ​ര​ൻ സം​വി​ധാ​ന ചെ​യ്ത അ​സു​ര​ൻ മാ​റി​ക്ക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ൽ കാ​ഴ്ചവ​ച്ച മി​ക​ച്ച അ​ഭി​ന​യ​ത്തി​ന്‍റെ പേ​രി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ങ്ങ​ൾ​ക്ക് ന​ടു​വി​ലാ​ണ് മ​ഞ്ജു ഇ​പ്പോ​ൾ. അ​സു​ര​നു ശേ​ഷം നി​ര​വ​ധി ഓ​ഫ​റു​ക​ളാ​ണ് ത​മി​ഴ​ക​ത്തു നി​ന്ന് മ​ഞ്ജു വാ​ര്യ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യം സൂ​പ്പ​ർ‌​താ​രം ര​ജ​നീ​കാ​ന്തി​ന്‍റെ നാ​യി​ക​യാ​കാ​നു​ള്ള ക്ഷ​ണ​മാ​ണ്. ര​ജ​നീ​കാ​ന്തി​നെ നാ​യ​ക​നാ​ക്കി ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത് മ​ഞ്ജു വാ​ര്യ​രെ​യാ​ണെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. സ​ൺ പി​ക്ചേ​ഴ്സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്കു​മി​തെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്. സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ക്ക് ആ​ൻ​ഡ് ജി​ല്ലാ​ണ് മ​ഞ്ജു വാ​ര്യ​രു​ടെ അ​ടു​ത്ത ചി​ത്രം.

Read More