സുരാജ് ഇത് എന്തുഭാവിച്ച…! ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​നി​ൽ സു​രാ​ജ് എ​ത്തു​ന്ന​ത് കി​ടി​ല​ൻ മേ​ക്കോ​വ​റി​ൽ

സൗ​ബി​ൻ ഷ​ഹീ​ർ നാ​യ​ക​നാ​കു​ന്ന ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ൻ 5.25 എ​ന്ന സി​നി​മ​യി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ത്തു​ന്ന​ത് കി​ടി​ല​ൻ മേ​ക്കോ​വ​റി​ൽ. സി​നി​മ​യി​ലെ താ​ര​ത്തി​ന്‍റെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വ​ള​രെ പ്രാ​യം ചെ​ന്ന വ്യ​ക്തി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ സൗ​ബി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ റ​ഷ്യ, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. സി​നി​മ ന​വം​ബ​റി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Read More

ജി ​വാ​ഗ​ണ്‍ സ്വ​ന്ത​മാ​ക്കി ആ​സി​ഫ് അ​ലി

ജി ​വാ​ഗ​ണ്‍ സ്വ​ന്ത​മാ​ക്കി ന​ട​ൻ ആ​സി​ഫ് അ​ലി. ആ​ദ്യ​മാ​യി മ​ല​യാ​ള സി​നി​മ​യി​ൽ ഈ ​വാ​ഹ​നം സ്വ​ന്ത​മാ​ക്കു​ന്ന താ​ര​മാ​ണ് ആ​സി​ഫ് അ​ലി. മെ​ഴ്സി​ഡ​സ് ബെ​ൻ​സി​ന്‍റെ ജി 55 ​എ​എം​ജി​യാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ഗു​രു​ഗ്രാം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് കാ​ർ ഷോ​റൂ​മാ​യ ബി​ഗ് ബോ​യ്സ് ടോ​യ്സി​ൽ നി​ന്നു​മാ​ണ് 2012 മോ​ഡ​ൽ ജി-​വാ​ഗ​ണ്‍ താ​രം വാ​ങ്ങി​യ​ത്. 5.5 ലി​റ്റ​ർ വി8 ​പെ​ട്രോ​ൾ എ​ഞ്ചി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 505 പി​എ​സ് ക​രു​ത്തും 700 എ​ൻ​എം ടോ​ർ​ക്കു​മാ​ണ് കാ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

Read More

വോ​ഗ് മാ​ഗ​സി​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മ​മ്മൂ​ട്ടി​യും ശോ​ഭ​ന​യും

വോ​ഗ് മാ​ഗ​സി​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച തെ​ന്നി​ന്ത്യ​ൻ സൂപ്പർ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സ്ഥാ​നം പി​ടി​ച്ച് മ​ല​യാ​ള​ത്തി​ൽ നി​ന്നും മ​മ്മൂ​ട്ടി​യും ശോ​ഭ​ന​യും. സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ഐ​ക്ക​ണ്‍​സ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് പ​ട്ടി​ക ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ര​ജ​നീ​കാ​ന്ത്, ചി​ര​ഞ്ജീ​വി, ക​മ​ൽ​ഹാ​സ​ൻ, നാ​ഗാ​ർ​ജു​ന, വി​ജ​യ​ശാ​ന്തി, ര​മ്യ കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ മ​റ്റ് സൂ​പ്പ​ർ​താ​ര​ങ്ങ​ൾ. ദ് ​മാ​സ്റ്റ​ർ എ​ന്ന പേ​രാ​ണ് മ​മ്മൂ​ട്ടി​ക്ക് വോ​ഗ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ളം കൂ​ടാ​തെ ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ മ​മ്മൂ​ട്ടി ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കി​യ യാ​ത്ര, പേ​ര​ൻ​പ് എ​ന്നീ സി​നി​മ​ക​ളാ​ണ് അടുത്തിടെ മ​മ്മൂ​ട്ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ൾ. ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ശോ​ഭ​ന. അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ സു​രേ​ഷ് ഗോ​പി, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

Read More

ടൊ​വി​നോ​യു​ടെ ഫോ​റ​ൻ​സി​ക്; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ഫോ​റ​ൻ​സി​ക്കി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ഒ​രു ഫോ​റ​ൻ​സി​ക് ഡോ​ക്ട​റു​ടെ ക​ഥാ​പാ​ത്ര​ത്തെ ടൊ​വി​നോ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​ഖി​ൽ പോ​ൾ- അ​ന​സ് ഖാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സം​വി​ധാ​യ​ക​ർ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ ഒ​രു​ക്കി​യ​തും. മം​മ്ത മോ​ഹ​ൻ​ദാ​സാ​ണ് സി​നി​മ​യി​ലെ നാ​യി​ക. സൈ​ജു കു​റു​പ്പ്, ധ​നേ​ഷ് ആ​ന​ന്ദ്, റീ​ബ മോ​ണി​ക്ക എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ജു​വി​സ് പ്രൊ​ഡ​ക്ഷ​ൻ​സ്, രാ​ഗം മൂ​വീ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ സി​ജു മാ​ത്യു, നെ​വി​സ് സേ​വ്യ​ർ, രാ​ജു മ​ല്യ​ത്ത് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ്മൂ​ട്ടി; “വ​ൺ’ തു​ട​ങ്ങി

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന വ​ണ്‍ എ​ന്ന സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു. സ​ന്തോഷ് വി​ശ്വ​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​മ്മൂ​ട്ടി, സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്, ര​മേ​ഷ് പി​ഷാ​ര​ടി, ജോ​ജു ജോ​ർ​ജ്, സ​ലിം കു​മാ​ർ, ശ​ങ്ക​ർ​രാ​മ​കൃ​ഷ്ണ​ൻ, സു​രേ​ഷ് കൃ​ഷ്ണ, ഗാ​യ​ത്രി അ​രു​ണ്‍, ബോ​ബ​ൻ സാ​മു​വ​ൽ, ക​ണ്ണ​ൻ താ​മ​ര​ക്കു​ളം, നി​ർ​മാ​താ​വ് ആ​ന്േ‍​റാ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചി​റ​കൊ​ടി​ഞ്ഞ സി​നി​മ​ക​ൾ​ക്ക് ശേ​ഷം സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലാ​ണ് തി​ര​ക്ക​ഥ​യൊ​രു​ങ്ങു​ന്ന​ത്. ഇ​ച്ചാ​യി​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

നിത്യാമേനോനും ഇഷ തൽവാറും ഒന്നിക്കുന്ന “മാജിക് ലൗ’ നവംബർ ഒന്നിന്

നിത്യാമേനോനും ഇഷ തൽവാറും ഒന്നിക്കുന്ന “മാജിക് ലൗ’ നവംബർ ഒന്നിന് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശത്തിന് എത്തും. ആത്മ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷിബിലി പി.എസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ്കുമാർ കോണ്ടയാണ്. ഹർഷവർധന്‍റെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ത്രികോണ പ്രണയ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഐ. ആൻഡ്രൂ ഛായാഗ്രാഹണവും പ്രവീണ്‍ എഡിറ്റിംഗും നിർവഹിക്കുന്നു. അനൂപ് റൂബൻസാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്.

Read More

ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​നി​ൽ സു​രാ​ജ് എ​ത്തു​ന്ന​ത് കി​ടി​ല​ൻ മേ​ക്കോ​വ​റി​ൽ

സൗ​ബി​ൻ ഷ​ഹീ​ർ നാ​യ​ക​നാ​കു​ന്ന ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ൻ 5.25 എ​ന്ന സി​നി​മ​യി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ത്തു​ന്ന​ത് കി​ടി​ല​ൻ മേ​ക്കോ​വ​റി​ൽ. സി​നി​മ​യി​ലെ താ​ര​ത്തി​ന്‍റെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വ​ള​രെ പ്രാ​യം ചെ​ന്ന വ്യ​ക്തി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ സൗ​ബി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ റ​ഷ്യ, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. സി​നി​മ ന​വം​ബ​റി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Read More

ലോ​റി ഡ്രൈ​വ​റാ​യി മോ​ഹ​ൻ​ലാ​ൽ; ഭ​ദ്ര​ൻ ചി​ത്രം ഒ​രു​ങ്ങു​ന്നു

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​നി​മ​യൊ​രു​ക്കു​മെ​ന്ന് ഭ​ദ്ര​ൻ അ​റി​യി​ച്ചി​രു​ന്നു. സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ ഒ​രു ലോ​റി ഡ്രൈ​വ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ഭ​ദ്ര​ൻ ഇ​തി​നെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ലോ​റി​യി​ൽ ഇ​ന്ത്യ​മു​ഴു​വ​ൻ ക​റ​ങ്ങി ന​ട​ക്കു​ന്ന ഇ​ന്ത്യ​യി​ലെ എ​ല്ലാ ഭാ​ഷ​യും സം​സാ​രി​ക്കു​ന്ന അ​മ്പ​ത്തി​യേ​ഴ് വ​യ​സു​ള്ള ലോ​റി ഡ്രൈ​വ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ക. ഭ​ദ്ര​ൻ പ​റ​ഞ്ഞു. ഉ​ട​യോ​നാ​ണ് മോ​ഹ​ൻ​ലാ​ൽ- ഭ​ദ്ര​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ അ​വ​സാ​ന ചി​ത്രം.

Read More

ബി​ഗി​ലി​നും ര​ക്ഷ​യി​ല്ല! ബി​ഗി​ൽ റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ; ചി​ത്രം ചോ​ർ​ത്തി​യ​ത് ത​മി​ഴ്റോ​ക്കേഴ്‌സ്

വി​ജ​യ്- ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ബി​ഗി​ൽ റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ്റോ​ക്കേ​ഴ്സാ​ണ് ചി​ത്രം ചോ​ർ​ത്തി​യ​ത്. ന​യ​ൻ​താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. തെ​രി, മെ​ർ​സ​ൽ എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം വി​ജ​യ്-​ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ബി​ഗി​ൽ. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത മി​ക്ക ചി​ത്ര​ങ്ങ​ളും ത​മി​ഴ്റോ​ക്കേ​ഴ്സ് ചോ​ർ​ത്തി​യി​രു​ന്നു.​സി​നി​മ വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കു​ന്ന ഈ ​പ്ര​വ​ണ​ത​യ്ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് അ​വ​സാ​നി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല. പൃ​ഥ്വി​രാ​ജ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ച​ത്.

Read More

ബാ​ഗേ​ജ് ഫീ​സ് ഒ​ഴി​വാ​ക്കാ​ൻ രണ്ടരക്കിലോ വ​സ്ത്രം ധ​രി​ച്ച് യു​വ​തി

വി​മാ​ന​ത്തി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ഭാ​രവ​സ്തു​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ബാ​ഗേ​ജ് ഫീ​സ് ന​ൽ​കേ​ണ്ട​തു​ണ്ട്. അ​ത് ഒ​ഴി​വാ​ക്കു​വാ​ൻ ഒ​രു യു​വ​തി ചെ​യ്ത പ്ര​വൃ​ത്തി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യയിൽ നിറയുന്നത്. ഫി​ലി​പ്പീ​ൻസ് സ്വ​ദേ​ശി​നി​യാ​യ ഇ​വ​രു​ടെ പേ​ര് ജെ​ൽ റോ​ഡ്രി​ഗ​സ് എ​ന്നാ​ണ്. പ​ര​മാ​വ​ധി ഏ​ഴ് കി​ലോ​യാ​യി​രു​ന്നു ല​ഗേ​ജി​ന്‍റെ ഭാ​രം. എ​ന്നാ​ൽ ഒമ്പതര കി​ലോ ഭാ​ര​മു​ള്ള ല​ഗേ​ജു​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ധി​ക ഫീ​സ് അ​ട​യ്ക്ക​ണ​മെ​ന്ന് വി​മാ​ന​ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ അ​തി​ന് ത​യാ​റാ​യി​ല്ല. ഈ ​തു​ക ഒ​ഴി​വാ​ക്കു​വാ​നാ​യി ഇ​വ​ർ രണ്ടര കി​ലോ ഭാ​രം വരുന്ന വ​സ്ത്രങ്ങൾ ശ​രീ​ര​ത്ത് ധ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ല​ഗേ​ജി​ന്‍റെ ഭാ​രം ആറര കി​ലോ​യാ​യി കു​റ​ഞ്ഞു. നി​ര​വ​ധി പാ​ന്‍റു​ക​ളും ബ​നി​യ​നു​ക​ളും ധ​രി​ച്ച് ഇ​വ​ർ നി​ൽ​ക്കു​ന്ന ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നോ​ട് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More