തെന്നിന്ത്യൻ താരസുന്ദരി തമന്ന മറ്റു നടിമാരെപ്പോലെയല്ല. ഉള്ളത് ഉള്ളതുപോലെ പറയും. തല അജിത്തിന്റെ കൂടെയും ഇളയ ദളപതി വിജയ് യുടെ കൂടെയും അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് തമന്ന. ഇരുവരെക്കുറിച്ചും താരം പറഞ്ഞ അഭിപ്രായമാണ് ഇപ്പോൾ പുലിവാലായിരിക്കുന്നത്. അജിത്തിനെ പൊക്കിപ്പിടിച്ചും വിജയ് യിനെ താഴ്ത്തിക്കെട്ടിയും താരം സംസാരിച്ചുവത്രേ. ഇതിപ്പോൾ വിജയ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. വീരം എന്ന ചിത്രത്തിൽ അജിത്തിനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ തമന്ന വാചാലയായി. ഇത്രയും വിനയ കുലീനനായ ഒരു സൂപ്പർതാരത്തെ താൻ കണ്ടിട്ടില്ല എന്നാണ് തമന്ന പറയുന്നത്. ഒരു സ്റ്റാർ എന്നതിനപ്പുറം നല്ലൊരു വ്യക്തിത്വത്തിനുടമയാണദ്ദേഹം. ഇത്രയും താഴ്മയുള്ള ഒരു താരത്തെ ഞാനെവിടെയും കണ്ടിട്ടില്ല. നടൻ എന്നതിനേക്കാൾ അജിത്തൊരു നല്ല പാചകക്കാരനാണെന്നും തമന്ന പറഞ്ഞു. സുറ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് തമന്നയ്ക്ക് കൂടുതലൊന്നും പറയാനില്ല. ഒരു വ്യക്തി എന്ന നിലയിൽ വിജയ് യെ…
Read MoreCategory: Movies
ഒരു ഹൊറർ കോമഡി! തമിഴിൽ അരങ്ങേറാൻ ശ്രീശാന്ത്
ക്രിക്കറ്റ് താരം ശ്രീശാന്ത് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ഹൻസിക മോട്വാനി നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരീഷ് നാരായണനും ഹരിശങ്കറുമാണ്. ചിത്രം ഒരു ഹൊറർ കോമഡിയായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. തമിഴിലെ ആദ്യ 3ഡി ചിത്രമായ ആന്പുലിയുടെ സംവിധായകരാണ് ഹരീഷ് നാരായണനും ഹരിശങ്കറും. ആ, ജംബുലിംഗം എന്നീ ചിത്രങ്ങളും ഇവർ സംവിധാനം ചെയ്തിട്ടുണ്ട്. ഈ വർഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അക്സർ2, കാബറെ എന്നീ ഹിന്ദി ചിത്രങ്ങളിലും ടീം 5 എന്ന മലയാള സിനിമയിലും കെന്പഗൗഡ2 എന്ന കന്നട ചിത്രത്തിലും ശ്രീശാന്ത് അഭിനയിച്ചിട്ടുണ്ട്.
Read Moreനിർമാതാവിന്റെ ഭീഷണി: ഷെയ്ൻ നിഗത്തെ പിന്തുണച്ച് മേജർ രവി പറയുന്നത് ഇങ്ങനെ…
നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന നടൻ ഷെയ്ൻ നിഗത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നടനെ പിന്തുണച്ച് സംവിധായകൻ മേജർ രവി രംഗത്ത്. മലയാള സിനിമാ മേഖലയിൽ കഠിനാധ്വാനം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്ന നടനാണ് ഷെയ്ൻ നിഗമെന്നും വളർന്നു വരുന്ന താരങ്ങളെ തളർത്തുന്ന നിലപാട് ആശാസ്യകരമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മലയാള സിനിമാ മേഖലയ്ക്കാകെ നാണക്കേട് സമ്മാനിക്കുന്നതാണ് ഇത്തരം മോശം നീക്കങ്ങളെന്നും ഷെയ്ൻ നിഗത്തിന് പൂർണ പിന്തുണ അറിയിക്കുന്നുവെന്നും മേജർ രവി വ്യക്തമാക്കി. എല്ലാം ശരിയാകുമെന്നും നിരാശനകരുതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ജോബിയുടെ സിനിമയുമായി ബന്ധപ്പെട്ട് നീട്ടി വളർത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധ ഭീഷണിക്കു കാരണമെന്ന് ഷെയ്ൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയാണ് വെളിപ്പെടുത്തിയത്. ഷെയ്ന്റെ വെളിപ്പെടുത്തലിനു പിന്നാലെ വിഷയത്തിൽ തന്റെ ഭാഗം ന്യായീകരിച്ച് ജോബി ജോർജ് രംഗത്തു വന്നിരുന്നു. കഴിഞ്ഞ…
Read Moreമലയാളത്തിൽ സൂപ്പർ ഹിറ്റായി ഓടിയ ഒരു സിനിമ ! ആ ഹിറ്റ് ചിത്രം ഇഷ്ടപ്പെട്ടില്ല: നൈല ഉഷ
മലയാളത്തിൽ സൂപ്പർ ഹിറ്റായി ഓടിയ ഒരു സിനിമ തനിക്ക് തീരെ ഇഷ്ടമായില്ലെന്ന് നൈല ഉഷ. ചിത്രം തീയറ്ററിൽ കണ്ടുകൊണ്ടിരിക്കെ ബോറടി സഹിക്കാൻ വയ്യാതെ താനും അമ്മയും സിനിമ പകുതിയായപ്പോഴേയ്ക്കും തീയറ്റർ വിട്ടിറങ്ങിപ്പോയെന്നും നൈല പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നടൻ ജോജു ജോർജും ഈ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ വൻഹിറ്റായി ഓടിയ ആ ചിത്രത്തിന്റെ പേര് നൈല തുറന്നു പറഞ്ഞില്ലെങ്കിലും ജോജുവിന്റെ നിർബന്ധം സഹിക്കാതെ ജോജുവിനോട് മാത്രമായി പറയുകയായിരുന്നു. അതേസമയം സിനിമ ഇഷ്ടപ്പെട്ടില്ലെന്ന കാര്യം രചയിതാവിനെ വിളിച്ചറിയിച്ചതായും നൈല പറഞ്ഞു. അവതാരകയായി തിളങ്ങിനിൽക്കെ 2013ൽ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് നൈല മലയാള സിനിമയിലെത്തിയത്. പുണ്യാളന് അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റർ, പത്തേമാരി, പ്രേതം, ഫയര്മാന്, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്സ്, ലൂസിഫര്‍, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് നൈലയുടെ ശ്രദ്ധേയമായ…
Read Moreഹോട്ട് ലുക്ക്! ഗ്ലാമറസായി ഞെട്ടിച്ച് ദീപ്തി
നടി ദീപ്തി സതിയുടെ പുതിയ ഫോട്ടോഷൂട്ട് ശരിക്കും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ദീപ്തി ഇൻസ്റ്റഗ്രാം പേജിൽ പങ്കു വച്ച ചിത്രങ്ങൾ ഇതിനകം വൈറലായിരിക്കുകയാണ്. ഡെയ്സി ഡേവിഡ് ആണ് ചിത്രങ്ങൾ പകർത്തിയത്. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതി ചലച്ചിത്രരംഗത്തെത്തുന്നത്. പിന്നീട് ലവകുശ, സോളോ, പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളം കടന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ദീപ്തി സതി സാന്നിധ്യമറിയിച്ചിട്ടുണ്ട്. നേരത്തെ ഒരു മറാത്തി ചിത്രത്തിൽ ബിക്കിനിയണിഞ്ഞ് ദീപ്തി പ്രത്യക്ഷപ്പെട്ടിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ഡ്രൈവിംഗ് ലൈസൻസ് ആണ് ദീപ്തി സതിയുടെ അടുത്ത ചിത്രം. View this post on Instagram Muse : @deeptisati 🌷 PC : @_daisydavid_ Make over : @elegance0410 Post production : @_daisydavid_ @daisydavidphotography…
Read Moreമുടിമുറിച്ചു; നിര്‍മാതാവ് വധഭീഷണി മുഴക്കിയതായി നടന് ഷെയ്ന് നിഗം;
കൊച്ചി: നിർമാതാവ് ജോബി ജോർജ് തനിക്കെതിരേ വധഭീഷണി മുഴക്കുന്നുവെന്നു നടൻ ഷെയിൻ നിഗത്തിന്റെ പരാതി. ഗുഡ്വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന “വെയിൽ’ എന്ന ചിത്രത്തിലെ നായകനാണ് ഷെയിൻ നിഗം. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിനുശേഷമാണ് നിർമാതാവ് വധഭീഷണിയുമായി രംഗത്ത് എത്തിയതെന്ന് അമ്മ സംഘടനയ്ക്ക് അയച്ച കത്തിൽ ഷെയിൻ പറയുന്നു. നവമാധ്യമങ്ങളിലൂടെ തനിക്കെതിരേ മോശപ്പെട്ട കുപ്രചാരണങ്ങൾ നടത്തുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണു ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന് അമ്മ പ്രസിഡന്റിന് നൽകിയ കത്തിലുണ്ട്. തെളിവായി വോയിസ് മെസേജും ഫോട്ടോകളും അമ്മ ഭാരവാഹി ഇടവേള ബാബുവിനു നൽകിയതായും ഷെയിൻ പറഞ്ഞു. “വെയിലി’ന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ഖുർബാനി എന്ന സിനിമയിൽ അഭിനയിക്കുന്പോൾ ഗെറ്റപ്പ് മാറാൻ രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ പരസ്പരധാരണയിൽ മുടി വെട്ടേണ്ടി വന്നു. അതിൽ പുറകുവശം വെട്ടി പോയിട്ടുണ്ട്. മനഃപൂർവമല്ല. അന്നു ഭക്ഷ്യവിഷബാധയേറ്റു പനിയുള്ള കാരണം…
Read Moreആകാശഗംഗ – 2വിൽ അഭിനയിക്കാത്തതിൽ സന്തോഷം: ദിവ്യ ഉണ്ണി പറയുന്നു…
വിനയന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ആകാശഗംഗ. ആ ചിത്രത്തിന്റെ രണ്ടാം ഭാഗം തീയറ്ററുകളിലേക്ക് എത്തുകയാണ്. ഈ അവസരത്തിൽ ആകാശ ഗംഗയിലെ നായിക ദിവ്യ ഉണ്ണി രണ്ടാം ഭാഗത്തിൽ തന്നെ പരിഗണിക്കാത്തതിൽ പരിഭവമില്ലായെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ അടുത്ത് നൽകിയ അഭിമുഖത്തിലായിരുന്നു ദിവ്യ ഉണ്ണി മനസ് തുറന്നത്. “എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിത്രമാണ് ആകാശഗംഗ. എന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. ആകാശഗംഗയുടെ രണ്ടാംഭാഗം പുറത്തിറങ്ങുമ്പോൾ വലിയ ആകാംക്ഷയാണുള്ളത്. വിനയനങ്കിളിന്റെ ചിത്രമാകുമ്പോൾ അത് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന കാര്യത്തിൽ തർക്കമില്ല. ആകാശഗംഗയുടെ രണ്ടാംഭാഗത്തിൽ അഭിനയിക്കാൻ കഴിയാത്തതിൽ വിഷമമൊന്നുമില്ല. മറിച്ച് സന്തോഷം മാത്രമേയുള്ളൂ. ആദ്യഭാഗം ജനങ്ങൾ ഏറ്റെടുത്തതു കൊണ്ടാണല്ലോ അതിന് രണ്ടാം ഭാഗമുണ്ടായത്.” ആദ്യചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദിവ്യ പറഞ്ഞു.
Read Moreചരിത്രമാകാൻ മരയ്ക്കാർ; അമ്പതിലധികം രാജ്യങ്ങളിൽ റിലീസ്
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെക്കുറിച്ചുള്ള ഓരോ അറിയിപ്പും ആകാംക്ഷയോടെയാണ് ആരാധകർ വായിച്ചറിയുന്നത്. ഇപ്പോഴിത പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം അമ്പതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് അറിയുവാൻ സാധിക്കുന്നത്. 2020 മാർച്ച് 19നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മോഹൻലാൽ നായകനായ ലൂസിഫർ 44 രാജ്യങ്ങളിലാണ് റിലീസ് ചെയ്തത്. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ മരയ്ക്കാർ ഈ റിക്കാർഡ് തകർക്കും. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സിദ്ധിഖ്, മധു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. ആശിർവാദ് സിനിമാസ്, മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി. കുരുവിള, ഡോ. സി.ജെ. റോയി എന്നിവരാണ് സിനിമ നിർമിക്കുന്നത്.
Read Moreഎങ്ങനെയായിരിക്കും ആ ദിവസം ?; മത്സരവുമായി ആൻഡ്രോയിഡ് കുഞ്ഞപ്പൻ; അവസാന തീയതി ഒക്ടോബര്‍ 16
സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും നായകരായി എത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ന്റെ അണിയറ പ്രവർത്തകർ ഒരു മത്സരവുമായി എത്തിയിരിക്കുകയാണ്. ‘ഒരു ദിവസത്തേക്ക് റോബട്ട് നിങ്ങളുടെ സ്വന്തമായാല്‍ എങ്ങനെ ആയിരിക്കും നിങ്ങളുടെ ആ ദിവസം’. ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചോദ്യത്തിനുള്ള ഉത്തരം കമന്റുകളായാണ് പോസ്റ്റ് ചെയ്യേണ്ടത്. മത്സരത്തില്‍ വിജയികളാകുന്നവരെ ട്രെയ്ലര് ലോഞ്ചിന് പ്രത്യേക അതിഥിയായി ക്ഷണിക്കും. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് വ്യത്യസ്തമായ മത്സരവുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയത്. ഒക്ടോബര്‍ 16 ആണ് അവസാന തീയതി. നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് സംവിധാനം ചെയ്യുന്നത്. നവംബർ എട്ടിന് ചിത്രം തീയറ്ററിലെത്തും.
Read Moreരണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുമായി ടി.എസ്. സുരേഷ് ബാബു
കോട്ടയം കുഞ്ഞച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, സ്റ്റാലിൻ ശിവദാസ് തുടങ്ങി നിരവധി സൂപ്പർമെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ ടി.എസ്. സുരേഷ്ബാബു ഒരിടവേളയ്ക്കുശേഷം രണ്ട് ബ്രഹ്മാണ്ഡചിത്രങ്ങളുമായെത്തുന്നു. ത്രീഡിയിലൊരുക്കുന്ന കടമറ്റത്ത് കത്തനാർ ആണ് ആദ്യചിത്രം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ വൻതാരനിരയുമായി ത്രില്ലർ ജോണറിലെത്തുന്ന ബിഗ്ബജറ്റ് ചിത്രം കൂടിയാണ് കടമറ്റത്ത് കത്തനാർ. ബിഗ്ബജറ്റിൽ വൻതാരനിരയുമായെത്തുന്ന മറ്റൊരു ചിത്രമാണ് ജോണ്‍ എം. കെന്നഡി. ചിത്രത്തിന്റെ തിരക്കഥാ രചന അതിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുന്നു.
Read More