തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതരായ താരജോഡികളാണ് ചിന്പുവും ഹൻസികയും. ഏതാനും നാൾ പ്രണയജോഡികളായിരുന്ന ഈ താരങ്ങൾ പിന്നീടു വേർപിരിഞ്ഞു.ഇരുവരും ഒരുമിച്ചെത്തിയ സിനിമകൾക്കെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ആവർത്തിക്കുവാനുള്ള തയാറെടുപ്പിലാണ് ഇരുവരുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു പ്രചരിച്ചത്. ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നിരുന്നു ഇരുവരും. ഒടുവിൽ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് ഇരുവരും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നായിരിക്കും വിവാഹമെന്ന കാര്യത്തെക്കുറിച്ചായിരുന്നു പിന്നീട് എല്ലാവരും ചോദിച്ചത്. എന്നാൽ പെട്ടെന്നൊരു ദിവസം ഇവർ വേർപിരിയുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ചിന്പുവും ഹൻസികയും വീണ്ടും ഒരുമിച്ചെത്തുകയാണ്. മാജിക്കൽ കപ്പിളായ ചിന്പുവിനേയും ഹൻസികയേയും വീണ്ടും ഒരുമിപ്പിച്ചത് സംവിധായകനായ യു.ആർ. ജലീലാണ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. മാജിക്കൽ കപ്പിൾ ഒന്നിക്കുന്ന മഹാ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് സംവിധായകൻ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സംവിധായകന്റെ ട്വീറ്റ്…
Read MoreCategory: Movies
മറ്റൊരു താരപുത്രൻ കൂടി വെള്ളിത്തിരയിലേക്ക്
മറ്റൊരു താരപുത്രൻ കൂടി വെള്ളിത്തിരയിലേക്ക്. യുവതാരം ആസിഫ് അലിയുടെ മൂത്ത പുത്രൻ ആദം അലിയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിതാവിനൊപ്പം തന്നെയാണ് മകനും അഭിനയിക്കുന്നത്. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടർ വേൾഡ് എന്ന ചിത്രത്തിലാണ് ആസിഫ് അലിക്കൊപ്പം മകനും അഭിനയിക്കുന്നത്. മകന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം ആസിഫ് തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. മകനുമൊന്നിച്ചുള്ള ചിത്രത്തിന്റെ പോസ്റ്റർ ആസിഫ് അലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ആസിഫ് അലിക്ക് രണ്ട് മക്കളാണുള്ളത്. അലി ആഷിഖ് ഡി14 എന്റർടെയിന്റ്മെന്റ്സുമായി ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഷിബിൻ ഫ്രാൻസിസ് തിരക്കഥയെഴുതുന്നു. മുകേഷ്, ഫര്ഹാന് ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. കാറ്റ് എന്ന ചിത്രത്തിനു ശേഷം അരുൺകുമാർ അരവിന്ദും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് അണ്ടർവേൾഡ്.
Read Moreനടൻ ഉദയനിധി സ്റ്റാലിൻ സജീവരാഷ്ട്രീയത്തിലേക്ക്
ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ സജീവരാഷ്ട്രീയത്തിലേക്ക്. പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ സെക്രട്ടറിയായി ഉദയനിധിയെ നിയമിച്ചേക്കുമെന്നാണു റിപ്പോർട്ട്. 35 വർഷം സ്റ്റാലിൻ വഹിച്ചിരുന്ന പദവിയാണിത്. കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള മുരശൊലി ട്രസ്റ്റിന്റെ ഡയറക്ടറാണ് 42-കാരനായ ഉദയനിധി. പാർട്ടിയിൽ താക്കോൽ സ്ഥാനം വഹിക്കുന്ന നാലാമത്തെ അംഗം കൂടിയാണ് അദ്ദേഹം. കനിമൊഴി, ദയാനിധി മാരൻ, എം.കെ. അഴഗിരി എന്നിവർ നേരത്തെ തന്നെ ഡിഎംകെ രാഷ്ട്രീയത്തിലുണ്ട്.
Read Moreനെപ്പോളിയന് ഹോളിവുഡിൽ തിരക്കേറുന്നു
നിരവധി തെന്നിന്ത്യൻ സിനിമകളിലൂടെ ആരാധകരെ സ്വന്തമാക്കിയ നെപ്പോളിയൻ ഹോളിവുഡിൽ തിരക്കുള്ള നടനാകുന്നു. ഡെവിൾസ് നൈറ്റ് എന്ന സിനിമയിലൂടെയാണ് താരം ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പക്ഷെ സിനിമ വേണ്ടത്ര ശ്രദ്ധനേടിയിരുന്നില്ല. നെപ്പോളിയൻ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ക്രിസ്മസ് കൂപ്പണ്‍. ഒരു സ്പോർട്സ് ഏജന്റിന്റെ കഥാപാത്രത്തെയാണ് നെപ്പോളിയൻ അവതരിപ്പിക്കുന്നത്. ഡാനിയൽ നൂഡ്സെണ്‍ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കുന്നത് ടെൽ കെ. ഗണേശനാണ്.
Read Moreകാമുകിമാർക്കുവേണ്ടി അവർ എന്നെ തഴഞ്ഞു: മല്ലിക ഷെരാവത്ത് പറയുന്നു…
അഭിപ്രായം തുറന്നു പറയുന്നതിനാലാണ് തനിക്ക് മികച്ച കഥാപാത്രങ്ങളും വേഷങ്ങളും ലഭിക്കാത്തതെന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്ത്. മിക്ക നായകന്മാരും തങ്ങളുടെ ചിത്രങ്ങളിൽ കാമുകിമാരെ നായികമാരാക്കാനാണ് ശ്രമിച്ചതെന്നും ഇതുകാരണം പല വേഷങ്ങളും തനിക്ക് നഷ്ടപ്പെട്ടെന്നും മല്ലിക ഷെരാവത്ത് പറയുന്നു. അഭിപ്രായങ്ങൾ തുറന്നുപറയുന്നയാളാണ് ഞാൻ. ഇതുകാരണം സിനിമകൾ പലതും നഷ്ടപ്പെട്ടു. എന്നെ നായികയാക്കരുതെന്ന് ചില താരങ്ങൾ പറഞ്ഞിട്ടുള്ളതായി എനിക്കറിയാം. അത്തരം സിനിമകളിൽ ആ താരങ്ങളുടെ കാമുകിമാർ നായികയായിട്ടുണ്ട്. ഏതാണ്ട് മുപ്പതോളം സിനിമകൾ ഇത്തരത്തിൽ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പിന്തിരിഞ്ഞു നോക്കുന്പോൾ അവരെയൊക്കെ മണ്ടന്മാരായാണ് ഞാൻ കാണുന്നത്- മല്ലിക ഷെരാവത് പറയുന്നു. മല്ലിക ഷെരാവത്ത് നായികയായി വന്പൻ വിജയം നേടിയ മർഡർ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 15 വര്‍ഷമാകുന്നു.
Read Moreമാന്യതയോടെ ഇറങ്ങിപ്പോകട്ടെ! സൈറ വസീമിനെ വിമർശിച്ച് രവീണ ടണ്ടൻ
അഭിനയം നിർത്തുകയാണെന്ന ദേശീയ പുരസ്ക്കാര ജേതാവ് സൈറ വസീമിന്റെ പ്രഖ്യാപനം ബോളിവുഡിൽ ഏറെ ഞെട്ടലുണർത്തിയിരുന്നു. മതവിശ്വാസത്തിന് എതിരാകുന്നതിനാലാണ് താൻ അഭിനയം നിർത്തുന്നതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. എന്നാൽ താരത്തിന്റെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് രവീണ ടണ്ടൻ. രണ്ട് സിനിമകളിൽ മാത്രം അഭിനയിച്ച ഒരാൾ സിനിമയോട് നന്ദികേട് കാണിച്ചത് വലിയ പ്രശ്നമല്ല. അവരുടെ കാഴ്ച്ചപാടുകൾ കൈയിൽ വച്ച് മാന്യതയോടെ ഇറങ്ങിപ്പോകട്ടെ എന്ന് മാത്രമാണ് ആശംസിക്കുവാനുള്ളത്. രവീണ ട്വിറ്ററിൽ കുറിച്ചു. എന്നാൽ രവീണയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. സൈറയുടെ സ്വകാര്യ സ്വതന്ത്രത്തിൽ കൈകടത്തരുതെന്നാണ് ഭൂരിഭാഗമാളുകളും പറയുന്നത്.
Read Moreഞാൻ പോരാടും, അതിജീവിക്കും! ആടൈയുടെ പുതിയ പോസ്റ്റർ പങ്ക് വച്ച് അമല പോൾ
അമല പോൾ നായികയാകുന്ന ആടൈയുടെ പുതിയ പോസ്റ്റർ പുറത്തു വിട്ടു. രത്നകുമാറാണ് സിനിമ നിർമിക്കുന്നത്. “ഞാൻ പോരാടും. അതിജീവിക്കും. തടസങ്ങൾ വരട്ടെ. അത് വലുതോ ചെറുതോ ആകട്ടെ. ഞാൻ വിശ്വസിക്കുന്നു അതെനിക്ക് സന്തോഷവും സ്വാതന്ത്രവും നൽകുന്നു. നിങ്ങൾക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ ആർക്കും നിങ്ങളെ തോൽപ്പിക്കാനാവില്ല. ഇത് ഞാനാണ് എന്റെ കഥയാണ്’. പോസ്റ്റർ പങ്കുവച്ച് അമല പോൾ കുറിച്ചു. മുമ്പ് വിജയ് സേതുപതി നായകനാകുന്ന സിനിമയിൽ നിന്നും അമല പോളിനെ മാറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തി താരം രംഗത്തെത്തിയിരുന്നു. കാമിനി എന്ന കഥാപാത്രത്തെയാണ് ആടൈയിൽ അമല പോൾ അവതരിപ്പിക്കുന്നത്. ജൂലൈ 19ന് ചിത്രം തീയറ്ററുകളിലെത്തും. I’ll fight I’ll survive let obstacles come,big or small I’ll shine I’ll stand tall crush them to bits&blow away the dust my strength is…
Read Moreഈ ചിത്രത്തില്‍ മൂന്ന് പേരുണ്ട്! വീണ്ടും ആ സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസന്
നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനാകുന്നു. ആദ്യ മകന് രണ്ട് വയസാകുന്ന വേളയിൽ ഭാര്യയും മകനും കടൽ കാഴ്ച്ച കണ്ട് നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് താരം സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. “എന്റെ മകന് ഇന്ന് രണ്ട് വയസാവുകയാണ്. കുറച്ചു നാളുകൾക്കുള്ളിൽ അവന്റെ അമ്മ അടുത്ത കുഞ്ഞിന് ജന്മം നൽകും. അതുകൊണ്ട് ഈ ചിത്രത്തിൽ മൂന്ന് കുട്ടികളുണ്ട്’. വിനീത് കുറിച്ചു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012 ഒക്ടോബർ 18നാണ് വിനീത്, ദിവ്യയെ വിവാഹം ചെയ്തത്. വിഹാൻ എന്നാണ് വിനീതിന്റെ മകന്റെ പേര്. View this post on Instagram My little man turns 2 today.. and his mamma is giving me another one in a few months.. so that’s almost three…
Read Moreമൂന്നു വളർത്തുമക്കളുടെ അമ്മ! സണ്ണി ലിയോണി സ്കൂൾ തുടങ്ങുന്നു; കാരണം…
പോണ് സിനിമയിലെ തന്റെ കരിയർ ഉപേക്ഷിച്ച് ബോളിവുഡിലും മലയാളത്തിലും തമിഴിലും തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞ നടിയാണ് സണ്ണി ലിയോണി. കൂടാതെ ആരാധകരുടെ എണ്ണത്തിലും ഗംഭീര വർധനയാണ്. ഇതിനു കാരണം സണ്ണിയുടെ ചില നല്ല പ്രവൃത്തിയാണെന്നു പറയാതെ വയ്യ. ഇപ്പോഴിതാ കുട്ടികൾക്കായി ഒരു സ്കൂൾ ആരംഭിക്കുകയാണ് താരം. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന സണ്ണിയും ഭർത്താവ് ഡാനിയേൽ വെബറും ചേർന്ന് കുഞ്ഞുങ്ങൾക്കായി ഒരു സ്കൂൾ ആരംഭിക്കുവാൻ പോകുകയാണത്രേ. കലാ പഠന സ്കൂളാണ് ആരംഭിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. മൂന്നു വളർത്തുമക്കളുടെ അമ്മയായ സണ്ണി കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സ്കൂൾ ആരംഭിക്കാൻ പോകുന്നതെന്നും ഭർത്താവ് ഡാനിയേൽ വെബർ പറഞ്ഞു. പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഒരു കുട്ടിയുടെ ജീവിതം. അതിന്റെ അപ്പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകാനാണ് ഇതിലൂടെ ഉദേശിക്കുന്നതെന്നു സണ്ണി ലിയോണി പറഞ്ഞു. കൂടാതെ…
Read Moreകലിപ്പ് ലുക്കിൽ മോഹൻലാലും സൂര്യയും
തമിഴ് നടൻ സൂര്യക്കൊപ്പം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് കാപ്പാൻ. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പ്രധാനമന്ത്രിയായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. ഒാഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിൽ റിലീസിനൊരുങ്ങുന്ന സിനിമ തമിഴിന് പുറേമ തെലുങ്കിലുമെത്തും. തമിഴിൽ കാപ്പാൻ എന്നാണ് പേരെങ്കിൽ തെലുങ്കിൽ ബന്തോബാസ്റ്റ് എന്ന പേരിലാണ് ചിത്രമൊരുങ്ങുന്നത്. എസ്എസ് രാജമൗലിയാണ് കാപ്പാന്റെ തെലുങ്ക് ടൈറ്റിൽ ഇന്നലെ പുറത്തുവിട്ടത്. മോഹൻലാലും സൂര്യയുമുള്ള ചിത്രമടക്കമാണ് ടൈറ്റിൽ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും വന്പൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായതിനാൽ നിമിഷ നേരം കൊണ്ടാണ് ടൈറ്റിൽ തരംഗമായിരിക്കുന്നത്. മോഹൻലാൽ പ്രധാനമന്ത്രിയാവുന്പോൾ ചന്ദ്രകാന്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രധാനമന്ത്രിയുടെ ബോഡിഗാർഡിലുള്ള എൻഎസ്ജി കമാൻഡോ ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്. ആര്യയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് താരങ്ങൾ.…
Read More