സംവിധായകൻ ഷാജി കൈലാസ് നിർമാതാവാകുന്നു. പാരഗൺ സിനിമാസ് എന്ന ബാനറിൽ ഷാജി കൈലാസ് നിർമിക്കുന്ന ചിത്രത്തിന് താക്കോൽ എന്നാണ് പേരിട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തും, മുരളി ഗോപിയുമാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇനിയയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സുധീർ കരമന, മീരവാസുദേവ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read MoreCategory: Movies
കാമറക്കണ്ണുകൊണ്ട് കളവു കാണിക്കാത്ത എംജെ
“കാമറയുടെ ഫീൽ പരമാവധി ഒരു സിനിമയിൽ നിന്നൊഴിവാക്കുക എന്നതാണ് എന്റെ രീതി. കാമറ ആവശ്യമില്ലാതെ ചലിച്ചാൽ റിയാലിറ്റി നഷ്ടമാകാൻ സാധ്യതയുണ്ട്. സീനിനെ മനോഹരമാക്കുന്നതിന് അത്തരം ചില മൂവ്മെൻസ് ഗുണം ചെയ്യുമെങ്കിൽ നല്ലത്. പക്ഷേ, ആവശ്യത്തിൽ കൂടുതലായാൽ യാഥാർഥ ഭാവം നഷ്ടപ്പെടും’’ വെള്ളിത്തിരയിൽ ദൃശ്യഭാഷ ഒരുക്കുന്പോൾ എം.ജെ രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകൻ പുലർത്തിയിരുന്ന അടിസ്ഥാനതത്വം ഇതായിരുന്നു. പുതിയ കാലത്തിലെ ഡിജിറ്റൽ ഫോർമാറ്റിൽ പ്രത്യേക ഫ്രെയിമിൽ പോലും കളർ വ്യതിയാനം വരുത്താൻ സാധിക്കുന്പോഴും കലയുടെ അംശം നഷ്ടമാകാതിരിക്കാൻ ഈ കലാകാരൻ കാണിച്ച അർപ്പണ ബോധമാണ് ഇന്നു മലയാള സിനിമ ഇദ്ദേഹത്തിനു നൽകുന്ന ബഹുമാന സ്ഥാനം. തന്റെ കാമറക്കണ്ണുകൊണ്ട് കളവു കാണിക്കാനോ ഗിമ്മിക്സുകളുടെ ഇന്ദ്രജാലം കാട്ടാനോ ഈ സീനിയർ ഛായാഗ്രാഹകൻ മുതിർന്നില്ല. പകരം ദൃശ്യങ്ങളെ യാഥാർഥ്യബോധത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ എണ്ണപ്പെട്ട ഛായാഗ്രഹകരിൽ ഒരാളായി എം.ജെ മാറിയതും. പുരസ്കാരങ്ങൾ ഒന്നിനു…
Read Moreഇത്തരം വിഡ്ഢിക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല ! ഇത് ഒരാളുടെ സങ്കല്‍പ്പം മാത്രമാണ്; ഋഷിരാജ് സിംഗിനെതിരേ ആഞ്ഞടിച്ച് ബോണി കപൂര്‍…
നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍. ശ്രീദേവിയുടേത് അപകടമരണമല്ലെന്നും കൊലപാതകമാവാനാണ് സാധ്യതയെന്നും അന്തരിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഡോ ഉമാദത്തന് തന്നോട് പറഞ്ഞിരുന്നതായാണ് ഋഷിരാജ് സിങ് ഒരു ലേഖനത്തില്‍ എഴുതിയത്. പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’ ഇതായിരുന്നു ഡോ. ഉമാദത്തന് തന്നോട് പറഞ്ഞതെന്ന് ഋഷിരാജ് സിംഗ് ലേഖനത്തില്‍ കുറിച്ചത്. ഇത് രാജ്യമൊട്ടാകെ വലിയ ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്നാണ് മറുപടിയുമായി ബോണി കപൂര്‍ രംഗത്തെത്തിയത്. ഇത്തരം വിഡ്ഢിക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം പ്രചരണങ്ങള്‍ ഇനിയും…
Read Moreഎ.എൽ. വിജയ് വിവാഹിതനായി! നടി അമല പോളായിരുന്നു വിജയിയുടെ ആദ്യ ഭാര്യ
സംവിധായകൻ എ.എൽ.വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിനിയായ ഡോക്ടർ ഐശ്വര്യയാണ് വധു. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടി അമല പോളായിരുന്നു വിജയിയുടെ ആദ്യ ഭാര്യ. 2014-ൽ വിവാഹിതരായ ഇരുവരും 2017-ൽ വേർപിരിഞ്ഞു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹബന്ധം അവസാനിപ്പിച്ചത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന സിനിമയുടെ തിരക്കിലാണ് നിലവിൽ വിജയ്.
Read Moreവിവാഹം കഴിക്കരുതേ! എടുത്തുചാട്ടം വേണ്ടെന്ന് അഹാനയോട് ആരാധകർ; നിമിഷനേരം കൊണ്ട് താരത്തിന്റെ പോസ്റ്റ് വൈറലായി
വിവാഹം കഴിക്കരുതേയെന്ന് മലയാളി സുന്ദരി അഹാന കൃഷ്ണയോട് ആരാധകർ. പഠനം പൂർത്തിയാക്കിയതിനു പിന്നാലെ 2014ലാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ അഹാന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. അഭിനയത്തിനു പുറമേ നൃത്തത്തിലും മികവു തെളിയിച്ചിട്ടുള്ള അഹാന ആദ്യ ചിത്രത്തിനുശേഷം മൂന്നു വർഷം കഴിഞ്ഞാണ് അടുത്ത സിനിമയിൽ അഭിനയിക്കുന്നത്. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയുള്ള അഹാനയുടെ രണ്ടാം വരവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വർഷം പുറത്തിറങ്ങിയ ലൂക്കയിൽ ടോവിനോ തോമസിന്റെ നായികയായി അഹാന അഭിനയിച്ചു. മമ്മൂട്ടിയും പൃഥ്വിരാജും അഭിനയിക്കുന്ന പതിനെട്ടാം പടിയിലും അഹാന അഭിനയിച്ചു. കഴിഞ്ഞ ദിവസം താരത്തിന്റേതായി വന്ന ഇൻസ്റ്റഗ്രാം പോസ്റ്റാണ് പുതിയൊരു ചർച്ചയ്ക്ക് മോളിവുഡിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മാട്രിമോണിയൽ പ്രൊഫൈൽ പിക്ചറാണ് എല്ലാത്തിനും കാരണം. അഹാന…
Read Moreതേരാ പാര ഇനി വെള്ളിത്തിരയിൽ; സിനിമയുമായി ടീം കരിക്ക്
ലക്ഷക്കണക്കിന് ആരാധകരുള്ള യൂട്യൂബ് പേജ് കരിക്ക് സിനിമയുമായി രംഗത്തെത്തുന്നു. ഇവർ പുറത്തിറക്കിയ വെബ് സീരിസായ തേരാ പാരയുടെ പേരിൽ തന്നെയാണ് സിനിമ ആരാധകരിലേക്ക് എത്തിക്കുന്നത്. സിനിമയുടെ മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മാസ്ക്കും ജാക്കറ്റും ധരിച്ച് ഒരാൾ നിൽക്കുന്നതാണ് മോഷൻപോസ്റ്ററിലുള്ളത്. ഇത് ലോലനാണോ എന്നാണ് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയ്ക്കു വഴിവയ്ക്കുന്നത്. തേരാ പാര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നിഖിൽ പ്രസാദാണ്. 2020ൽ ചിത്രം റിലീസ് ചെയ്യും.
Read Moreവിക്കി കൗശലും മാളവികയും പ്രണയത്തിൽ ?
ഉറിയിലെ നടൻ വിക്കി കൗശൽ മാളവിക മോഹനുമായി പ്രണയത്തിൽ. ഈ വാർത്തയാണ് ഇപ്പോൾ ബോളിവുഡിൽ എങ്ങും സംസാരവിഷയം. ഗോസിപ്പ് കോളങ്ങളിൽ ഇരുവരും ഇതിനോടകം സ്ഥാനം പിടിച്ച് കഴിഞ്ഞു. മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ മാളവികയും വിക്കിയും ഡേറ്റിംഗിലാണെന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ മാളവികയുടെ വസതിയിൽ വിക്കിയും സഹോദരൻ സണ്ണി കൗശലും എത്തിയിരുന്നു. മാളവികയുടെ അമ്മയ്ക്കും സഹോദരനും ഒപ്പം ആഹാരം കഴിക്കുന്നതിന്റെയും മറ്റും ചിത്രങ്ങൾ പുറത്തു വന്നിരുന്നു. വിക്കിയുടെ സഹോദരനും മാളവികയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇൗ ചിത്രം പുറത്തുവന്നതോടെയാണ് വിക്കിയും മാളവികയും പ്രണയത്തിലാണെന്ന മട്ടിൽ വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. മലയാളത്തിൽ പട്ടം പോലെ, നിർണായകം, ദ ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. രജനി ചിത്രമായ പേട്ടയാണ് മാളവികയുടെ തമിഴ് ചിത്രം.
Read Moreകൂടെ അഭിനയിച്ച പലരോടും പ്രണയം തോന്നിയിട്ടുണ്ട്: കഥാപാത്രത്തിന് വേണ്ടി നഗ്നയാവാനും തയാറാണ്, അങ്ങനെ ചെയ്തിട്ടുമുണ്ട്; രാധിക ആപ്തെ പറയുന്നു….
തന്റെ അഭിപ്രായങ്ങൾ ഒളിയും മറയുമില്ലാതെ എവിടെയും വെട്ടിത്തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന നടിയാണ് രാധിക ആപ്തെ.. അഭിനയത്തിന്റെ കാര്യത്തിലും രാധികയ്ക്ക് യാതൊരു നിബന്ധനകളും പരിധിയുമില്ല. കഥാപാത്രത്തിന് വേണ്ടി നഗ്നയാവാനും തയാറാണ്. അങ്ങനെ ചെയ്തിട്ടുമുണ്ട്. വീണ്ടുമൊരു അഭിമുഖത്തിനിടെ രാധിക നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ ഓണ്‍ലൈൻ ലോകത്ത് വൈറലാകുന്നത്. നേഹ ധൂപിയ നടത്തിയ അഭിമുഖത്തിൽ സംസാരിക്കവെ, കൂടെ അഭിനയിച്ച പലരോടും പ്രണയം തോന്നിയിട്ടുണ്ടെന്ന് രാധിക ആപ്തെ വെളിപ്പെടുത്തി റൊമാന്റിക് രംഗങ്ങൾ ചെയ്യുന്പോൾ സ്വയം ഏതെങ്കിലും വികാരങ്ങൾ കൂട്ടിച്ചേർക്കാറുണ്ടോ എന്നായിരുന്നു ചോദ്യം. തീർച്ചയായും, അത് വളരെ സാധാരണമാണെന്ന് ഒട്ടും ആലോചിക്കാതെ രാധിക പറഞ്ഞു. അത്തരം ചില അനുഭവങ്ങൾ എന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. വികാരങ്ങളില്ലാതെ അഭിനയിക്കുക പ്രയാസമാണ്. അപ്പോഴാണ് ആ രംഗം നാച്വറലായി തോന്നുന്നത്. ചിത്രീകരണത്തിനിടെ കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുമുണ്ട്. അവരൊക്കെ എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു- രാധിക…
Read Moreകപിൽ ദേവായി രണ്‍വീർ സിംഗ്; 83ലെ രണ്‍വീറിന്റെ ലുക്ക് പോസ്റ്റർ എത്തി
മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ ജീവിതം പറയുന്ന 83ൽ കപിൽ ദേവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്‍വീർ സിംഗിന്റെ ലുക്ക് പുറത്തുവിട്ടു. കപിൽ ദേവിനോട് ഏറെ സാമ്യം തോന്നുന്ന ലുക്കാണ് രണ്‍വീറിന്റേത്. 1983ലെ ലോക കപ്പിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് രണ്‍വീർ ഈ ലുക്ക് ആരാധകർക്ക് സമർപ്പിച്ചത്. കബീർ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കപിൽ ദേവിന്റെ ഭാര്യ റോമി ഭാട്ടിയുടെ കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൃഷ്ണമാചാരി ശ്രീകാന്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടൻ ജീവയാണ്. ചിരാഗ് പാട്ടീൽ, ഹാർദി സന്ധു, ആമി വിർക്ക്, സാക്യൂബ് സലീം, പങ്കജ് ത്രിപാഠി, സർതാജ് സിംഗ്, താഹിർ രാജ് ബാസിൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മധു മൻടേനയാണ് ചിത്രം നിർമിക്കുന്നത്.
Read Moreമലയാളി സുന്ദരി മിയ ജോർജ് നായികയായി അഭിനയിച്ച തമിഴ്ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു
മലയാളി സുന്ദരി മിയ ജോർജ് നായികയായി അഭിനയിച്ച തമിഴ്ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇൻട്രു നേട്രു നാളൈ എന്ന ചിത്രത്തിനാണ് രണ്ടാം ഭാഗം വരാൻ പോകുന്നത്. വിഷ്ണു വിശാലായിരുന്നു ചിത്രത്തിലെ നായകൻ. രവികുമാർ ആയിരുന്നു സംവിധായകൻ. മിയ ഉൾപ്പെടെ ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾ രണ്ടാം ഭാഗത്തിലും അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ. രവികുമാർ തന്നെ തിരക്കഥ ഒരുക്കുന്ന രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള കാർത്തികാണ്. ആദ്യ ഭാഗത്തിൽ വില്ലൻ കഥാപാത്രം മരിക്കുന്നതിനാൽ വില്ലന്‍ മാത്രമാണ് മാറ്റം ഉറപ്പുള്ളതെന്നും മിയയെ തന്നെയാണ് നായികാ വേഷത്തിന് പരിഗണിക്കുന്നതെന്നും നിർമാതാവ് സി.വി. കുമാർ പറയുന്നു.
Read More