ആ​ൻ​ഡ്രി​യ​യു​ടെ ഫോ​ട്ടോ വൈ​റ​ൽ

ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ആ​ൻ​ഡ്രി​യ ജെ​ർ​മി​യ. അ​ന്ന​യും റ​സൂ​ലും, ലോ​ഹം, തോ​പ്പി​ൽ ജോ​പ്പ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കും പ്രി​യ​ങ്ക​രി​യാ​ണ് ആ​ൻ​ഡ്രി​യ. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചൂ​ട​ൻ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി തെ​ളി​ച്ചി​രി​ക്കു​ന്ന​ത് ആ​ൻ​ഡ്രി​യ​യു​ടെ ടോ​പ് ലെസ് ഫോ​ട്ടോ​യാ​ണ്. “ജ​സ്റ്റ് ഫോ​ർ വു​മ​ണ്‍-ജെഎ​ഫ്ഡ​ബ്ല്യൂ’ മാ​ഗ​സി​ന്‍റെ ക​ല​ണ്ട​ർ ഷൂ​ട്ടി​ന് വേ​ണ്ടി​യാ​ണ് ആ​ൻ​ഡ്രി​യ ടോ​പ് ലെസ് ആ​യ​ത്. ന​ടി​യു​ടെ ഫോ​ട്ടോ​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് ന​ടി ഫോ​ട്ടോ പ​ങ്ക് വ​ച്ചി​രി​ക്കു​ന്ന​ത്.

Read More

എ​ന്‍റെ പെ​രു​മാ​റ്റം സെ​ലി​ബ്രി​റ്റി​യു​ടേ​തു പോ​ലെ​യ​ല്ല: റോഷൻ

ഒ​രു അ​ഡാ​റ് ല​വ് എ​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ന്പേ അ​തി​ലെ അ​ഭി​നേ​താ​ക്ക​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. മാ​ണി​ക്യ മ​ല​രാ​യ പൂ​വേ എ​ന്ന ഗാ​ന​ത്തി​നൊ​പ്പം വൈ​റ​ലാ​യ പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ ഇ​പ്പോ​ൾ ബോ​ളി​വു​ഡ് സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ്. പ്രി​യ​യ്ക്കൊ​പ്പം ത​ന്നെ പ്ര​ശം​സ​യും അം​ഗീ​കാ​ര​വും നാ​യ​ക​ൻ റോ​ഷ​നും അ​ർ​ഹി​ക്കു​ന്നു. ലോ​കം മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​ന്ന ഒ​രാ​ളാ​കു​ക എ​ന്ന​ത് എ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​റ്റ രാ​ത്രി​കൊ​ണ്ട് അ​ത് സാ​ധി​ക്കും എ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല എ​ന്ന് റോ​ഷ​ൻ പ​റ​യു​ന്നു. ടൈം​സ് ഓ​ഫ് ഇ​ന്ത്യ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ട​ൻ. എ​ന്‍റെ ക​ഴി​വു​കൊ​ണ്ട് മാ​ത്ര​മ​ല്ല, തീ​ർ​ച്ച​യാ​യും ഇ​ത്ര പെ​ട്ടെ​ന്ന് പ്ര​ശ​സ്ത​നാ​കാ​ൻ ക​ഴി​ഞ്ഞ​ത്, ഭാ​ഗ്യം കൊ​ണ്ടു​കൂ​ടെ​യാ​ണ്. ക​ഴി​വു​ണ്ടാ​യി​ട്ടും ഭാ​ഗ്യം തു​ണ​യ്ക്കാ​ത്ത​തു കൊ​ണ്ട് എ​വി​ടെ​യും എ​ത്താ​ത്ത ഒ​രു​പാ​ട് പേ​രെ എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി അ​റി​യാം. സി​നി​മ​യി​ൽ ഒ​ന്ന് ക​യ​റി​പ്പ​റ്റാ​ൻ അ​വ​രി​പ്പോ​ഴും ശ്ര​മി​ച്ചു​കൊ​ണ്ടി​രിക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് എ​നി​ക്ക് കി​ട്ടി​യ ഈ ​അ​വ​സ​ര​ത്തി​ന്‍റെ വി​ല…

Read More

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​വാ​ൻ ഏ​റെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു: സ​ണ്ണി ലി​യോ​ണി

താ​ൻ മ​മ്മൂ​ട്ടി​യു​ടെ വ​ലി​യൊ​രു ആ​രാ​ധി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​വു​മൊ​ത്ത് അ​ഭി​ന​യി​ക്കാ​ൻ ഏ​റെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും സ​ണ്ണി ലി​യോ​ണി. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ത​ന്‍റെ മ​ന​സ് തുറന്നത്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്ന മ​ധു​ര​രാ​ജ​യി​ൽ ഒ​രു ഗാ​ന രം​ഗ​ത്ത് സ​ണ്ണി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ചി​ത്ര​ത്തി​ൽ ഇ​ത്ത​ര​മൊ​രു അ​വ​സ​രം ല​ഭി​ച്ച​തി​ൽ താ​ൻ ഏ​റെ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ധു​ര​രാ​ജ 2019ൽ ​പു​റ​ത്തി​റ​ങ്ങി​യ പോ​ക്കി​രി രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ്. നെ​ൽ​സ​ണ്‍ ഐ​പ്പാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ അന്തരിച്ചു

ചെ​ന്നൈ: പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്. ബാ​ല​കൃ​ഷ്ണ​ൻ (69) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ചെ​ന്നൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചി​റ്റ​ല​ഞ്ചേ​രി​യി​ലാ​ണ് ജ​ന​നം. 1975ലാ​ണ് അ​ദ്ദേ​ഹം സം​ഗീ​ത ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. വെ​സ്‌​റ്റേ​ണ്‍ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളി​ലും ബാ​ല​കൃ​ഷ്ണ​ൻ പ്രാ​മു​ഖ്യം നേ​ടി​യി​ട്ടു​ണ്ട്. റാം​ജി റാ​വ് സ്പീ​ക്കിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ആ​ദ്യ​മാ​യി സം​ഗീ​തം ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ൻ ഹ​രി​ഹ​ർ ന​ഗ​ർ, ഗോ​ഡ് ഫാ​ദ​ർ, റാം​ജി റാ​വ് സ്പീ​ക്കിം​ഗ്, വി​യ​റ്റ്നാം കോ​ള​നി, മ​ഴ​വി​ൽ​കൂ​ടാ​രം എ​ന്നീ പ്ര​സി​ദ്ധ ചി​ത്ര​ങ്ങ​ളു​ടെ സം​ഗീ​ത​സം​വി​ധാ​യ​ക​നാ​ണ് ബാലകൃഷ്ണൻ. ഭാ​ര്യ രാ​ജ​ല​ക്ഷ്മി. ശ്രീ​വ​ൽ​സ​ൻ, വി​മ​ൽ ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. സം​സ്കാ​രം ഇ​ന്നു വൈ​കി​ട്ട് 4.30ന് ​ബ​സ​ന്‍റ് ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ.

Read More

ഇവളാണ് അവൾ..! നല്ലപാതിയെ പരിചയപ്പെടുത്തി വിശാൽ

ന​ട​ൻ‌ വി​ശാ​ലി​ന്‍റെ ഉ​റ​പ്പി​ച്ച രീ​തി​യി​ൽ ഏറെനാളായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എല്ലാ ഗോസിപ്പുകൾക്കും വിരാമമിട്ട് തന്‍റെ പ്രണയിനിയെ വിശാൽ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ട്വിറ്ററിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. തന്‍റെ വധുവിന്‍റെ പേര് അനീഷ അല്ല എന്നാണെന്നും ഏറെ സന്തോഷമുണ്ടെന്നും വിശാൽ പറയുന്നു. തീയതി പിന്നീട് അറിയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഹൈദരാബാദ് സ്വദേശിയായ വ്യവസായി വിജയ് റെഡ്ഡിയുടെ മകളായ അനീഷ തെലുങ്ക് ചിത്രങ്ങളായ അർജുൻ റെഡ്ഡി, പെല്ലിചൂപുലു എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. നേരത്തെ, ശരത്കുമാറിന്‍റെ മകൾ വരലക്ഷ്മിയുമായി വിശാൽ പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു. അതുകഴിഞ്ഞ് അടുത്തിടെ മറ്റൊരു പെൺകുട്ടിയുടെ പേരും ചേർത്ത് ഗോസിപ്പുകൾ വരികയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്.

Read More

‘ശ്രീ​ദേ​വി ബം​ഗ്ലാ​വി’നെ​തി​രേ നി​യ​മന​ട​പ​ടി​ക്കൊ​രു​ങ്ങി ബോ​ണി ക​പൂ​ർ

മും​ബൈ: പ്രി​യ വാ​ര്യ​രു​ടെ ആ​ദ്യ ബോ​ളി​വു​ഡ് സി​നി​മ​യാ​യ ശ്രീ​ദേ​വി ബം​ഗ്ലാ​വി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി ബോ​ണി ക​പൂ​ർ. അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ടി ശ്രീ​ദേ​വി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭ​ർ​ത്താ​വ് ബോ​ണി ക​പൂ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ബോ​ണി ക​പൂ​ർ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.​അ​തേ​സ​മ​യം, നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കു​മെ​ന്ന് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് മാ​ന്പു​ള്ളി പ്ര​തി​ക​രി​ച്ചു. 70 കോ​ടി രൂ​പ ബ​ജ​റ്റി​ലാ​ണ് ശ്രീ​ദേ​വി ബം​ഗ്ലാ​വ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Read More

എന്‍റെ ഒൻപതാം ക്ലാസ് പ്രണയം; തപ്സി തുറന്നുപറയുന്നു…

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നി​ന്ന് ബോ​ളി​വു​ഡി​ലെ​ത്തി​യ ത​പ്സി പു​തി​യ വി​ജ​യ​ങ്ങ​ൾ കീ​ഴ​ട​ക്കു​ക​യാ​ണ്. ​പ്ര​മു​ഖ മാ​ധ്യ​മ​ത്തോ​ട് സം​സാ​രി​ക്ക​വേ ന​ടി ത​ന്‍റെ ആ​ദ്യ പ്ര​ണ​യ​ത്തെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. “”ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് എ​ന്‍റെ ആ​ദ്യ പ്ര​ണ​യം. എ​നി​ക്ക് തോ​ന്നു​ന്നു എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ സം​ബ​ന്ധി​ച്ച് പ്ര​ണ​യി​ച്ചു തു​ട​ങ്ങാ​ൻ ഞാ​ൻ വൈ​കി​പ്പോ​യി എ​ന്ന്. എ​ന്നി​രു​ന്നാ​ലും ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴു​ള്ള ആ ​ബ​ന്ധ​ത്തെ പ്ര​ണ​യ​മെ​ന്നൊ​ന്നും വി​ളി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നെ​നി​ക്ക​റി​യി​ല്ല. എ​ന്താ​യാ​ലും പ്ര​ണ​യി​ച്ചു. കു​റ​ച്ചു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​ൻ എ​ന്നെ വി​ട്ടി​ട്ടു പോ​യി. പ​ത്താം ക്ലാ​സി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. പ​ഠി​ക്കാ​നു​ണ്ട് എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​യി​രു​ന്നു ആ ​ബ്രേ​ക്ക​പ്പ്. എ​നി​ക്കി​പ്പോ​ഴും ഓ​ർ​മ​യു​ണ്ട്, അ​ന്ന് ബൂ​ത്തി​ൽ പോ​യി ഫോ​ണ്‍ വി​ളി​ച്ച് ക​ര​ഞ്ഞു​കൊ​ണ്ട് ’നീ ​എ​ന്തി​നാ എ​ന്നെ വി​ട്ടി​ട്ടു പോ​യ​ത്’​എ​ന്നൊ​ക്കെ ചോ​ദി​ച്ച​ത്.”-തപ്സി പറയുന്നു. പ്ര​ണ​യ​ബ​ന്ധ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ത​ന്‍റെ രാ​ശി​ക്ക് അ​ത് ചേ​രി​ല്ല എ​ന്നാ​ണ് ന​ടി പ​റ​ഞ്ഞ​ത്. കാ​ഴ്ച​പ്പാ​ടി​ന്‍റെ കാ​ര്യ​ത്തി​ലാ​യാ​ലും മ​റ്റെ​ന്താ​യാ​ലും ത​ന്നേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ…

Read More

പ​വി​ത്രം ത​മി​ഴി​ലേ​ക്ക്. മോ​ഹ​ൻ​ലാ​ൽ ആ​കു​ന്ന​ത് ദു​ൽ​ഖ​റോ ശി​വ​കാ​ർ​ത്തി​കേ​യ​നോ?

സൂ​പ്പ​ർ​ഹി​റ്റ് മ​ല​യാ​ള ചി​ത്രം പ​വി​ത്രം ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്രം 1994ലാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ശി​വ​കാ​ർ​ത്തി​കേ​യ​ൻ അ​ല്ലെ​ങ്കി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ആ​യി​രി​ക്കും ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. മു​ൻ​പ് പ​വി​ത്രം ബോ​ളി​വു​ഡി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്തി​രു​ന്നു. ആ​യു​ഷ്മാ​ൻ ഖു​റാ​നെ​യാ​ണ് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്രം ത​മി​ഴി​ൽ ഒ​രു​ക്കു​ന്ന​തി​നെ കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ ഉ​ട​ൻ ത​ന്നെ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. തെ​ലു​ങ്കി​ലും പ​വി​ത്ര​മൊ​രു​ങ്ങു​മെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് സ്ഥി​രീ​ക​ര​ണ​മി​ല്ല.

Read More

നീ​ര​ജ് മാ​ധ​വ് സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു

ന​ട​ൻ നീ​ര​ജ് മാ​ധ​വ് സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി​യാ​ണ് സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​വാ​നു​ള്ള തീ​രു​മാ​നം താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. സ​ഹോ​ദ​ര​ൻ ന​വ​നീ​ത് മാ​ധ​വും നീ​ര​ജി​നൊ​പ്പം സം​വി​ധാ​ന പ​ങ്കാ​ളി​യാ​കും. സം​ഗീ​ത​ത്തി​നും ആ​ക്ഷ​നും പ്ര​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​മാ​ണി​ത്. സി​നി​മ​യെ​കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് ഇ​രു​വ​രും അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Read More

കൈ​യ​ടി വാ​രി​ക്കൂ​ട്ടി പ​ഴ​ശി​രാ​ജ​യി​ലെ ഡി​ലീ​റ്റ് ചെ​യ്ത രം​ഗം

മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ പ​ഴ​ശി​രാ​ജ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്നു. ചി​ത്ര​ത്തി​ലെ ഡി​ലീ​റ്റ് ചെ​യ്ത രം​ഗ​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. റി​ലീ​സ് ചെ​യ്ത് ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ത​ന്നെ ഡി​ലീ​റ്റ് ചെ​യ്ത രം​ഗം 75-)ം ദി​ന​മാ​ണ് വീ​ണ്ടും കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. മ​മ്മൂ​ട്ടി​യും സു​മ​നും ത​മ്മി​ലു​ള്ള വാ​ൾ​പ്പ​യ​റ്റാ​ണ് ഡിലീറ്റ് ചെയ്ത ​രം​ഗത്തിലുള്ളത്. സി​നി​മ​യു​ടെ ദൈ​ർ​ഘ്യം കൂ​ടി​യ​തി​നാ​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഈ ​രം​ഗം ഡി​ലീ​റ്റ് ചെ​യ്ത​തെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ൽ ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം നി​ർ​മി​ച്ച​ത് ഗോ​കു​ലം ഗോ​പാ​ല​നാ​ണ്.

Read More