ലിയണാർഡോ ഡികാപ്രിയോ അഭിനയിച്ച “ദ ബീച്ച്’ എന്ന ഹോളിവുഡ് ചിത്രത്തിലൂടെയാണ് തായ്ലൻഡിലെ മയാ ബേ ബീച്ച് ലോകശ്രദ്ധയാകർഷിച്ചത്. 2000ൽ പ്രദർശനത്തിനെത്തിയ ദ ബീച്ചിലൂടെ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു മയാ ബേയിലേക്ക്. വർഷങ്ങൾ പിന്നിട്ടപ്പോൾ ആറായിരത്തിലധികം സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. അനിശ്ചിത കാലത്തേക്ക് സഞ്ചാരികളെ ഈ പ്രദേശത്തേക്ക് അടുപ്പിക്കില്ലെന്ന് തായ്ലൻഡ് നാഷണൽ പാർക്ക്, വന്യജീവി, സസ്യസംരക്ഷണ വകുപ്പ് ഉത്തരവിറക്കി. എല്ലാ വർഷവും ജൂൺ മുതൽ നാലു മാസത്തേക്ക് ബീച്ച് അടച്ചിടാറാണ് പതിവ്. എന്നാൽ, ഒക്ടോബറിൽ തുറന്നുകൊടുക്കേണ്ടത് അനിശ്ചിതകാലത്തേക്കു നീട്ടുകയായിരുന്നു. സഞ്ചാരികളുടെ ആധിക്യം നിമിത്തം പരിസ്ഥിതിക്കേറ്റ കോട്ടം നികത്താൻ കൂടുതൽ സമയം വേണ്ടവരുമെന്നതിനാലാണ് ഈ നീക്കം. ലോകത്തിലെ അത്യാകർഷ ബീച്ചുകളിലൊന്നാണ് മയാ ബേ. എന്നാൽ, നിലവിൽ പാരിസ്ഥിതിക പ്രശ്നങ്ങളിലാണ്. ദേശീയോദ്യാന വകുപ്പിന്റെ റിപ്പോർട്ടുകൾപ്രകാരം ഇവിടെത്തുന്ന ടൂറിസ്റ്റുകൾ പരിസ്ഥിതിയെ ദോഷകരമാംവിധം നശിപ്പിക്കുന്നുണ്ട്. ബീച്ചും പരിസരവും പൂർണമായും നശിപ്പിക്കപ്പെട്ടു. സസ്യങ്ങൾ പലതും നാമാവശേഷമായി. മയാ…
Read MoreCategory: Movies
ഡെങ്കി പിടിപെട്ടത് പാരയായി
ഇന്ത്യൻ ബാഡ്മിന്റണ് താരം സൈന നെഹ്വാളിന്റെ ജീവിതകഥ ചിത്രീകരിക്കുന്ന സിനിമയിൽ സൈനയുടെ വേഷത്തിൽ അഭിനയിക്കുന്ന ശ്രദ്ധ കപൂറിന് ഡെങ്കി പിടിപെട്ടത് ചിത്രീകരണത്തിന് തിരിച്ചടിയായി. ഇനി അസുഖം ഭേദമായ ശേഷം മാത്രമേ ശ്രദ്ധയുടെ രംഗങ്ങൾ ചിത്രീകരിക്കുകയുള്ളൂ. ഇപ്പോൾ സൈനയുടെ ബാല്യകാലം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ അമോല് ഗുപ്ത. സൈനയുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമയിൽ അഭിനയിക്കുന്നതിലുള്ള തന്റെ സന്തോഷം ശ്രദ്ധ കപൂർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനായി ശ്രദ്ധ ബാഡ്മിന്റൺ പരിശീലനവും നടത്തിയിരുന്നു. സൈന രാജ്യത്തിന്റെ ഹൃദയഭാജനമാണെന്നാണ് ശ്രദ്ധ അഭിപ്രായപ്പെട്ടത്.
Read Moreവില്ലൻ നായകനാകുന്നു
മാർവൽ കോമിക്സിന്റെ മറ്റൊരു സൂപ്പർ ഹീറോ കഥാപാത്രം കൂടി വെള്ളിത്തിരയിലെത്തുന്നു. ഇത്തവണ നായകനല്ല, വില്ലനായ സൂപ്പർ ഹീറോയെയാണ് മാർവൽ അവതരിപ്പിക്കുന്നത്. വെനം എന്ന അമാനുഷിക കഥാപാത്രമായി ടോം ഹാർഡി എത്തുന്നു. സ്പൈഡർമാൻ കഥകളിലെ ഒരു കഥാപാത്രമാണ് വെനം. റൂബെൻ ഫ്ളെഷർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിഷല്ലെ, റിസ് അഹമ്മദ്, സ്കോട്ട് ഹേസ്, റൈഡ് എന്നിവരും അഭിനയിക്കുന്നു. സോണി പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ഇതിനകം തന്നെ പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്. ഒക്ടോബർ 5ന് ചിത്രം തിയറ്ററുകളിലെത്തും.
Read Moreസർക്കാരിനെക്കുറിച്ച് സംസാരിച്ചാൽ പണി പാളും
എ.ആർ. മുരുകദോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന വിജയ് ചിത്രം സർക്കാരിനെ കുറിച്ച് സംസാരിക്കുന്ന ജൂണിയർ ആക്ടേഴ്സിനെതിരെ സംവിധായകൻ. ചിത്രത്തെകുറിച്ചുള്ള വിവരങ്ങളെല്ലാം രഹസ്യമാക്കി വച്ചിരിക്കുന്ന വേളയിൽ വിവരം ഒന്നും തന്നെ ചോർന്നു പോകാതിരിക്കുവാനാണ് അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത്. ചിത്രത്തിലെ ജൂണിയർ ആർട്ടിസ്റ്റുമാരുടെ നിരവധി അഭിമുഖം കണ്ടു. സിനിമയെ കുറിച്ച് സംസാരിക്കുന്നത് ശരിയായ കാര്യമല്ല. ഇത് ഇനിയും ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreപുതിയ ലുക്കിൽ പ്രഭാസ്
ബാഹുബലി എന്ന ചിത്രത്തോടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ നേടിയ പ്രഭാസ് ഇപ്പോൾ എന്തു ചെയ്താലും വാർത്തയാണ്. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ക്ലീൻ ഷേവ് ചെയ്ത മുഖവുമായുള്ള പ്രഭാസിന്റെ രൂപമാണ് ഇപ്പോൾ ചർച്ചാവിഷയം. ആക്ഷൻ ചിത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന പ്രഭാസ് റൊമാന്റിക് നായകനാകുന്നതിനു വേണ്ടിയാണ് പുതിയ ലുക്ക് സ്വീകരിച്ചിരിക്കുന്നത്. രാധാകൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് പ്രഭാസിന്റെ രൂപമാറ്റം. ഗോപി കൃഷ്ണ നിർമിക്കുന്ന ചിത്രത്തിൽ പ്രഭാസിന്റെ നായികയാവുന്നത് പൂജ ഹെഗ്ഡെ ആണ്. ഇറ്റലിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പുതിയ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
Read Moreടോവിനൊയുടെ കുപ്രസിദ്ധ പയ്യൻ നവംബറിലെത്തും
മധുപാലിന്റെ സംവിധാനത്തിൽ ടോവിനൊ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യൻ നവംബർ ഒമ്പതിന് തീയറ്ററുകളിലെത്തും. അജയൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടോവിനോ അവതരിപ്പിക്കുന്നത്. നിമിഷ സജയൻ, അനുസിത്താര, ശരണ്യ, സിദ്ദിഖ്, ദിലീഷ് പോത്തൻ, ശ്വേത മേനോൻ, അലൻസിയർ, നെടുമുടി വേണു എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വീ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Read Moreരാജ് താക്കറെക്കെതിരായ പരാമർശം; നടി തനുശ്രീ ദത്തയ്ക്കെതിരേ കേസ്
ബോളിവുഡ് നടൻ നാന പടേക്കർക്കെതിരേ ഉന്നയിച്ച ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ നടി തനുശ്രീ ദത്തയ്ക്കെതിരേ കേസ്. മഹാരാഷ്ട്ര നവനിർമാണ് സേന അധ്യക്ഷൻ രാജ് താക്കറെക്കെതിരായ പരാമർശങ്ങളെ അടിസ്ഥാനമാക്കി എംഎൻഎസ് യൂണിറ്റ് പ്രസിഡന്റ് സുമന്ത് ദാസാണ് നടിക്കെതിരേ പോലീസിൽ മാനനഷ്ടക്കേസ് നൽകിയത്. നടിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തെന്നും അന്വേഷണം ആരംഭിച്ചതായും മുംബൈയിലെ കൈജ് പോലീസ് ഓഫീസർ അറിയിച്ചു. നടൻ നാന പടേക്കർക്കെതിരായ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് നടി രാജ് താക്കറെയുടെ പേരും പരാമർശിച്ചത്. രാജ് താക്കറെ ശിവസേനാ മുൻ അധ്യക്ഷൻ ബാൽ താക്കറെയുടെ പിൻഗാമിയാകാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ അതിനു കഴിഞ്ഞില്ലെന്നും തനുശ്രീ പറഞ്ഞു. ഹോണ് ഓക്കെ പ്ലീസ് എന്ന സിനിമയുടെ സെറ്റിൽ നാന പടേക്കർ മോശമായി പെരുമാറിയതിനെ തുടർന്ന് താൻ ഇറങ്ങിപ്പോയെന്നും ഇതിനു പിന്നാലെ എംഎൻഎസ് പ്രവർത്തകർ തന്റെ കാർ തല്ലിത്തകർക്കാൻ ശ്രമിച്ചെന്നും നടി…
Read Moreമോഹൻലാൽ പ്രധാനമന്ത്രി ആകുമോ?
മോഹൻലാൽ- സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാർത്തകളും ആകാംക്ഷയോടെയാണ് ആരാധകർ വായിച്ചറിയുന്നത്. ഇപ്പോഴിത സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന സിനിമയുടെ ലൊക്കേഷൻ സ്റ്റില്ലുകളാണ് ഏറെ ചർച്ചയ്ക്കു വഴിവെയ്ക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ പ്രധാനമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പ്രചരിക്കുന്ന വാർത്തയിൽ നിന്നും മനസിലാക്കുന്നത്. ലൊക്കേഷൻ ചിത്രത്തിലുള്ള ഫ്ളെക്സിൽ എഴുതിയിരിക്കുന്ന വാക്കുകൾ അങ്ങനെയാണ് സൂചിപ്പിക്കുന്നത്. ബഹുമാന്യനായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഒരു പട്ടാളക്കാരന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുന്നത്. കെ.വി. ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
Read Moreചുംബിക്കാൻ പ്രശ്നമില്ല: അനാർക്കലി തുറന്നു പറയുന്നു…
ഗ്ലാമറസ് വേഷങ്ങൾ ചെയ്യാനും ചുംബന രംഗങ്ങളിൽ അഭിനയിക്കാനും തനിക്ക് മടിയില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അനാർക്കലി മരക്കാർ. സ്വയം മൂടിപ്പുതച്ചിരിക്കുന്നയാളല്ല താൻ. വസ്ത്രധാരണവും അങ്ങനെ തന്നെയാണ്. ഗ്ലാമറസായ വേഷം തേടിയെത്തിയാൽ വണ്ണം കുറച്ചതിന് ശേഷമേ അഭിനയിക്കൂ, ഇല്ലെങ്കിൽ വൃത്തികേടാവുമെന്നും താരം പറഞ്ഞു. ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നതിനോടും മടിയൊന്നുമില്ല. എന്നാൽ തന്റെ മാതാപിതാക്കൾ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോയെന്നുള്ള കാര്യം അറിയില്ലെന്നും അനാർക്കലി പറഞ്ഞു.
Read Moreസുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സണ്ണി ലിയോണിയുടെ കിടിലൻ ഡാൻസ്; വീഡിയോ വൈറലാകുന്നു
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുകയാണെങ്കിലും വിനയവും ലാളിത്യവും കലർന്ന പ്രവർത്തിയിലൂടെ ആളുകളുടെ മനസിൽ ചേക്കേറിയ താരമാണ് ബോളിവുഡിന്റെ സ്വന്തം സണ്ണി ലിയോണി. ഇപ്പോഴിത സെക്യൂരിറ്റി ജീവനക്കാർക്കൊപ്പം താരം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ തംരംഗമാകുന്നത്. സണ്ണിക്കൊപ്പം ഭർത്താവ് ഡാനിയേൽ വെബ്ബറും നൃത്തത്തിനു ചുവടുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്ക് മികച്ച പ്രതികരണങ്ങളുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. വിദേശത്തുവച്ചാണ് ഈ മനോഹര നൃത്തം അരങ്ങേറിയത്. View this post on Instagram Hahahaha I know I’m addicted! Atlanta security and sheriffs thanks for protecting me!oh the crew! @dirrty99 @geege_on_video and @ricardoferrise1 A post shared by Sunny Leone (@sunnyleone) on Sep 30, 2018 at 8:29pm PDT
Read More