പുതുതലമുറയിലെ പ്രതിഭാധനനായ സംഗീത സംവിധായകന് നോബിള്‍ പീറ്ററിന്റെ പുതിയ സംഗീത സൃഷ്ടി റ്റൈഡ് ഓഫ് ലൈസ് ശ്രദ്ധയാകര്‍ഷിക്കുന്നു. ഇംഗ്ലീഷ് സ്വതന്ത്ര ചലചിത്രമായ റ്റൈഡ് ഓഫ് ലൈസിന്റെ പശ്ചാത്തല സംഗീത പ്രകാശനം കൊച്ചിയില്‍ നടന്നു. സംഗീത സംവിധായകന് ബിജിലാല്‍ കൊച്ചി പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രകാശനം നിര്‍വഹിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മറ്റു കലാകാരന്മാരും ചടങ്ങില്‍ എത്തിയിരുന്നു. സിനിമയുടെ സംഗിതം നിര്‍വഹിച്ചിരിക്കുന്ന സവിശേഷതകള്‍ വിവരിക്കുന്ന മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള മ്യൂസിക് ഫീച്ചറും ചടങ്ങില്‍ പ്രദര്ഷിപ്പിച്ചു. ആസ്വാദകര്‍ക്ക് പുതുമ സമ്മാനിക്കുന്ന സൃഷ്ടിയാകും ഇതെന്ന് സംഗീത സംവിധായകന് നോബിള്‍ പീറ്റര്‍ പറയുന്നു. യുകെയിലും ഇന്ത്യയിലുമായി ചിത്രീകരിക്കപ്പെട്ട ഒരു മണിക്കൂര്‍ 43 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. സിനിമ വിവിധ ചലചിത്ര വേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കം കുറിച്ചതായും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.…
Read MoreCategory: Movies
ആരാധകനോട് കാമറ ഒാഫ് ചെയ്യാൻ വിനീതമായി അഭ്യർത്ഥിച്ച് അജിത്ത്
ആരാധകരോട് സ്നേഹത്തോടെയും രോഷത്തോടെയും ഇടെപെടുന്ന നിരവധി താരങ്ങൾ സിനിമ മേഖലയിലുണ്ട്. പലപ്പോഴും ആരാധകരോട് മോശമായി പെരുമാറിയ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് തമിഴ് നടൻ അജിത്തിന്റെ ആരാധകനോടുള്ള പെരുമാറ്റമാണ്. സ്റ്റാർ ആയാൽ ഇങ്ങനെ വേണമെന്നാണ് സോഷ്യൽ മീഡിയ അജിത്തിനെ വാഴ്ത്തുന്നത്. തന്റെ ആരാധകനോട് വിനയപൂർവം ഇടപെടുന്ന അജിത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. വിശ്വാസം എന്ന സിനിമയ്ക്കായി സ്കൂളിൽ ഷൂട്ടിംഗിനെത്തിയ അജിത്തിനെ മൊബൈലിൽ പകർത്താൻ ശ്രമിച്ച ആരാധകനോട് കാമറ ഓഫ് ചെയ്യാൻ വിനയത്തോടെയാണ് ആവശ്യപ്പെട്ടത്. പിന്നീട് ഒരിക്കൽ വിശദമായി വീഡിയോ എടുക്കാമെന്നും അജിത് ആരാധകനോട് പറയുന്നുണ്ട്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Read Moreമിസ്റ്റർ പവനായി 99.99 ഉടനെത്തും
മിസ്റ്റര്‍ പവനായി 99.99 തിയറ്ററുകളിലേക്ക് എത്തുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തടസങ്ങള്‍ പൂര്‍ത്തിയാക്കി സിനിമ വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. അന്തരിച്ച നടൻ ക്യാപ്റ്റന്‍ രാജുവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനവും ചെയ്തിരിക്കുന്നത്. വിജയരാഘവന്റെ മകൻ ദേവദേവനാണ് ചിത്രത്തിലെ മറ്റൊരു നായകൻ. നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കി, വിജയരാഘവന്, ഗണേഷ് കുമാര്‍, ഭീമന് രഘു, കവിയൂര്‍ പൊന്നമ്മ എന്നിവരും ചിത്രത്തിലുണ്ട്. പി.വി. ഏബ്രഹാമാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
Read Moreഷാനവാസ് കെ. ബാവക്കുട്ടിയുടെ ചിത്രത്തിൽ വിനായകൻ നായകനാകുന്നു
ഷാനവാസ് കെ. ബാവക്കുട്ടിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ വിനായകൻ നായകനാകുന്നു. പേരു പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് അറിയുവാൻ സാധിക്കുന്നത്. പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. റോഷൻ മാത്യു, ലാൽ, മനോജ് കെ. ജയൻ, ദിലീഷ് പോത്തൻ, രഘുനാഥ് പലേരി, സുനിൽ സുഖദ, ബിനോയ് നമ്പാല തുടങ്ങിയ താരങ്ങളും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പട്ടം സിനിമാ കമ്പനിയുടെ ബാനറിൽ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Read Moreട്രാൻസിൽ ഫഹദിനൊപ്പം നസ്രിയയും?
അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രത്തിലൂടെ ഫഹദും നസ്രിയയും വീണ്ടും ഒന്നിക്കുന്നു. ഔദ്യോഗികമായ അറിയിപ്പ് ചിത്രത്തിന്റെ അണിയ പ്രവർത്തകരിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഫഹദ് കഴിഞ്ഞിടെ നൽകിയ അഭിമുഖത്തെ ചുറ്റിപ്പറ്റിയാണ് ഈ വാർത്ത പ്രചരിക്കുന്നത്. നസ്രിയയെ തന്റെ അടുത്ത ചിത്രത്തിൽ കാണാമെന്ന് അഭിമുഖത്തിനിടെ പറഞ്ഞതോടെയാണ് ട്രാൻസിൽ നസ്രിയ നായികയായി എത്തുമെന്ന ഊഹാപോഹം ഉയർന്നിരിക്കുന്നത്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ ട്രാൻസ് ശ്രദ്ധനേടിയിരുന്നു. വിൻസന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്, വിനായകൻ, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Read Moreചേട്ടനായതുകൊണ്ടല്ല ലൂസിഫറിൽ ഇന്ദ്രജിത്തിന് അവസരം നൽകിയത്; പൃഥിരാജ് പറയുന്നു…
തന്റെ ചേട്ടനായതു കൊണ്ടല്ല ലൂസിഫറിൽ ഇന്ദ്രജിത്തിന് അവസരം നൽകിയതെന്ന് പൃഥ്വിരാജ്. ഒരു അഭിമുഖത്തിലാണ് പൃഥ്വി മനസ് തുറന്നത്. പകരക്കാരനില്ലാത്ത കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് സിനിമയിൽ അവതരിപ്പിക്കുന്നതെന്നും പൃഥ്വി പറഞ്ഞു. തിരക്കഥ വായച്ചതു മുതൽ ഈ കഥാത്രത്തെ അവതരിപ്പിക്കുവാൻ ഇന്ദ്രജിത്തായിരുന്നു മനസിൽ. വിവേക് ഒബ്റോയിയുടെ ചിത്രത്തിലേക്കുള്ള പ്രവേശനവും ഇപ്രകാരമായിരുന്നുവെന്നും പൃഥ്വി വ്യക്തമാക്കി. താൻ ആദ്യം സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിലൊരുങ്ങിയ സിറ്റി ഓഫ് ഗോഡ് ആണെന്നും അദ്ദേഹം പറഞ്ഞു.
Read Moreവീറോടെ കൊച്ചുണ്ണി
സിനിമയുടെ മായിക ലോകത്ത് എന്നും കായംകുളത്തുകാരൻ കൊച്ചുണ്ണിക്കുള്ള സ്ഥാനം ഒരുപടി മുകളിൽ തന്നെയാണ്. ആ സ്ഥാന തിളക്കത്തിന് കോട്ടം തട്ടാത്തവിധം കൊച്ചുണ്ണിയെ ഗംഭീരമാക്കാൻ നിവിൻ പോളിക്ക് സാധിച്ചിട്ടുണ്ട്. ബോക്സ് ഓഫീസിൽ റോഷൻ ആൻഡ്രൂസിന്റെ കൊച്ചുണ്ണി പണക്കിലുക്കവുമായി പറന്നുയരുമെന്ന് ഉറപ്പാണ്. കൊച്ചുണ്ണിയുടെ വീരശൂര കഥകൾ മനസിലിട്ട് താലോലിക്കുന്ന കേരളക്കരയിലേക്കാണ് മറ്റൊരു കൊച്ചുണ്ണി കൂടി എത്തിയിരിക്കുന്നത്. ഓർമപ്പെടുത്തലുകൾ, കേട്ടുതഴന്പിച്ച കഥകൾ പിന്നെ കൊച്ചുണ്ണിയോടുള്ള ആരാധന ഈ മൂന്നു ഘടകങ്ങളാണ് മലയാളികളെ കായംകുളം കൊച്ചുണ്ണിയെന്ന സിനിമ കാണാൻ പ്രേരിപ്പിക്കുകയെന്ന് ഉറപ്പ്. വീരാരാധന ഒട്ടും ചോരാതെയാണ് നിവിൻ കൊച്ചുണ്ണിയുടെ നിഷ്കളങ്കത ബിഗ് സ്ക്രീനിൽ പകർന്നാടിയിരിക്കുന്നത്. സിനിമ പുരോഗമിക്കും തോറുമാണ് നിഷ്കളങ്കതയ്ക്കുള്ളിൽ ഒളിപ്പിച്ച വീരനെ കൊച്ചുണ്ണി പുറത്തെടുക്കാൻ തുടങ്ങുന്നത്. കൊച്ചുണ്ണിയുടെ വീരകഥകൾ പറയുന്പോഴും സിനിമ രൗദ്രഭാവത്തിലേക്ക് പോകാതെ സംവിധായകൻ പൊതിഞ്ഞു പിടിക്കുകയായിരുന്നു. ബാല്യവും കടന്ന് യൗവനത്തിലേക്ക് എത്തിയ കൊച്ചുണ്ണിയിൽ കള്ളനാകാതിരിക്കാനുള്ള വ്യഗ്രത വേണ്ടുവോളം ഉണ്ടായിരുന്നു.…
Read Moreഎപ്പോൾ കണ്ടാലും അദ്ദേഹം…! വികാസ് ബഹലിനെതിരെ കങ്കണ റണൗത്ത്
സംവിധായകൻ വികാസ് ബഹലിനെതിരെ ലൈംഗീകാരോപണവുമായി നടി കങ്കണ റണൗത്ത്. ബോംബെ വെൽവറ്റിന്റെ ചിത്രീകരണ സമയത്ത് ഗോവയിൽ വച്ച് ബഹൽ പീഡിപ്പിച്ചെന്ന് ഒരു പെണ്‍കുട്ടി ആേരോപിച്ചതിന്റെ പിന്നാലെ അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊട്ട്വാണി, മധു മന്റേന, വികാസ് ബഹൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ് പ്രൊഡക്ഷൻ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വികാസ് ബഹലിക്കെതിരെ കങ്കണയും കൂടി രംഗത്തെത്തിയത്. വികാസ് ബാഹലിൻ സംവിധാനം ചെയ്ത ക്വീനിൽ കങ്കണയായിരുന്നു നായിക. പരാതിയുയർത്തിയ സ്ത്രീയെ ബഹുമാനിക്കുന്നതായും ബഹലിന് എതിരെയാണ് ആരോപണമെന്നതിനാൽ ഞാൻ അത് വിശ്വസിക്കുന്നതായും കങ്കണ വ്യക്തമാക്കി. “ഞാൻ ബഹലിനെ അകറ്റി നിർത്തിയിട്ടുണ്ട്. എപ്പോൾ കണ്ടാലും അദ്ദേഹം കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്യുക. എന്നെ ബലമായി കെട്ടിപ്പിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം ചേർക്കും. എന്റെ മുടിയിൽ അദ്ദേഹം മൂക്ക് ചേർത്ത് മണക്കും. നിന്റെ മണം എനിക്ക് ഇഷ്ടമാണെന്ന് പറയും,’ കങ്കണ പറഞ്ഞു. “അയാൾക്ക് എന്തോ…
Read Moreകളിക്കളത്തിൽനിന്നു സിനിമാ നിർമാണത്തിലേക്ക് ബിഗ് ഡാഡി എന്റർടൈൻമെന്റുമായി ഐ.എം.വിജയൻ
തൃശൂർ: ഗാലറികളെ ആവേശക്കൊടുമുടിയിലെത്തിക്കുന്ന ഇന്ത്യൻ ഫുട്ബോളിലെ കറുത്ത മുത്ത് ഐ.എം.വിജയൻ സിനിമ നിർമാണ മേഖലയിലേക്ക്. ബിഗ് ഡാഡി എന്റർടൈന്റമെന്റ എന്ന മൂവി പ്രൊഡക്ഷൻ കന്പനിയുമായാണ് വിജയൻ സിനിമ മേഖലയിൽ തന്റെ കിക്കോഫ് നടത്തിയിരിക്കുന്നത്. തന്റെ സുഹൃത്തുക്കളായ അരുണ്‍തോമസ്, ദിപു ദാമോദർ എന്നിവരുമായി ചേർന്നാണ് വിജയൻ സിനിമനിർമാണ കന്പനി ആരംഭിച്ചിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിജയൻ തന്നെയാണ് താൻ സിനിമ നിർമാണ മേഖലയിലേക്ക് പ്രവേശിച്ചത് വെളിപ്പെടുത്തിയത്. കന്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും തങ്ങളുടെ ആദ്യത്തെ സിനിമ സംരംഭം തീർച്ചയായും ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു സിനിമയാണെന്നും കൂടുതൽ വിശദാംശങ്ങൾ വൈകാതെ അറിയിക്കാമെന്നുമാണ് വിജയൻ പറഞ്ഞിരിക്കുന്നത്. കളിക്കളത്തിൽ എതിർടീമിന്റെ ഇടനെഞ്ചു പിളർത്തി കിടിലൻ ഷോട്ടുകൾ ഉതിർക്കുന്ന വിജയന് സിനിമാലോകം പുതിയതല്ല. ശാന്തം എന്ന ജയരാജ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചത് വിജയനാണ്.ആകാശത്തിലെ പറവകൾ, ബെൻ ജോണ്സണ്, കിസാൻ, ക്വട്ടേഷൻ, മഹാസമുദ്രം തുടങ്ങിയ…
Read Moreഅഭിമന്യുവിന്റെ ജീവിതവുമായി “പത്മവ്യൂഹത്തിലെ അഭിമന്യു’
തൃശൂര്‍: അഭിമന്യുവിന്റെ ജീവിതകഥയുമായെത്തുന്ന ’ പത്മവ്യൂഹത്തിലെ അഭിമന്യു’ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ തൃശൂർ കേരള വർമ കോളജിൽ നടന്നു. മഹാരാജാസ് കേളജ് കാമ്പസില്‍ കുത്തേറ്റു മരിച്ച അഭിമന്യുവിന് സമര്‍പ്പണമായാണ് സിനിമ ഒരുങ്ങുന്നത്. ദരിദ്ര കുടുംബത്തില്‍ നിന്നും സംഘടനാപാടവത്തിലേക്ക് ഉയരുന്ന അഭിമന്യുവിന്റെ ഓര്‍മപ്പെടുത്തലാണ് സിനിമ. കാമ്പസുകളില്‍ പടരുന്ന മത വര്‍ഗീയതയും പുതുതലമുറ അകപ്പെടുന്ന ആപത്തിനുമെതിരെയുള്ള സന്ദേശമാണ് സിനിമയിലൂടെ നല്‍കുന്നതെന്ന് സംവിധായകന് പറയുന്നു. വാട്സ്അപ്പ് ഗ്രൂപ്പായ റെഡ് മലബാര്‍ കോമ്രേഡ് സെല്ലാണ് സിനിമ നിര്‍മിക്കുന്നത്. വിനീഷ് ആരാധ്യ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്നു. അഭിമന്യുവന്റെ അച്ഛനായി ഇന്ദ്രന്‍സും, അമ്മയായി ഷൈലജയും വേഷമിടുന്നു. സിനിമയുടെ ചിത്രീകരണം നാളെ കോഴിക്കോട് തുടങ്ങും. വട്ടവട, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും.
Read More