ആ തീരുമാനത്തില്‍ ശ്രു​തി​യും അ​ക്ഷ​ര​യും എ​തി​ർ​ത്തു; ഉലകനായകന്‍ തുറന്നുപറയുന്നു

ഏ​തൊ​രു തീ​രു​മാ​നം എ​ടു​ക്കു​ന്പോ​ഴും എ​തി​ർ​പ്പു​ക​ൾ സ്വ​ാഭാ​വി​ക​മാ​യും ഉ​യ​ർ​ന്നു വ​രാ​റു​ണ്ട്. അ​ങ്ങ​നെ ഒ​രു എ​തി​ർ‌​പ്പി​നെ കു​റി​ച്ചാണ് ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ ഹാ​സ​ൻ അ​ടു​ത്തി​ടെ തു​റ​ന്നു പ​റ​ഞ്ഞത്. ത​ന്‍റെ മ​ക്ക​ൾ ഒ​രു കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. അ​ത് മ​റ്റൊ​ന്നു​മ​ല്ല ത​ന്‍റെ രാ​ഷ് ട്രീ​യ പ്ര​വേ​ശ​ന​ത്തോ​ടാ​ണ് മ​ക്ക​ൾ​ക്ക് എ​തി​ർ​പ്പ് ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ന്‍റെ ക​രി​യ​റി​ലെ സു​പ്ര​ധാ​ന തീ​രു​മാ​ന​മാ​യി​രു​ന്നു മ​ക്ക​ള്‍ നീ​തി മ​യ്യം എ​ന്ന പു​തി​യ പാ​ര്‍​ട്ടി. ആ ​തീ​രു​മാ​ന​ത്തെ​യാ​ണ് ശ്രു​തി എ​തി​ർ​ത്ത​ത്. ശ്രു​തി​യും അ​ക്ഷ​ര​യും ഈ ​തീ​രു​മാ​ന​ത്തെ ഒ​ട്ടും ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. പൂ​ര്‍​ണ​മാ​യ അ​തൃ​പ്തി​യി​ലാ​ണ് അ​വ​ര്‍. പ്ര​ത്യേ​കി​ച്ച് ശ്രു​തി, എ​ന്താ​ണ് എ​ന്നി​ലെ ക​ലാ​കാ​ര​ന് സം​ഭ​വി​ച്ച​തെ​ന്നാ​ണ് അ​വ​ള്‍ ചോ​ദി​ക്കു​ന്ന​ത്. അ​ങ്ങ​നെ ചോ​ദി​ക്കു​വാ​ന്‍ അ​വ​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ട്. ആ ​ക​ലാ​കാ​ര​ന്‍ അ​വ​ളി​ലു​മു​ണ്ട്. അ​വ​ള്‍ അ​വ​ളു​ടെ ഡി​എ​ന്‍​എ​യെ ചൊ​ല്ലി അ​ഭി​മാ​നി​ക്കു​ന്നു​ണ്ട്. പ​ക്ഷേ എ​ന്‌റെ തീ​രു​മാ​ന​ത്തി​ല്‍നിന്ന് പി​ന്നോ​ട്ടു പോ​കാ​ന്‍ ഞാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല-അ​ഭി​മു​ഖ​ത്തി​ല്‍ ക​മ​ല്‍ വ്യ​ക്ത​മാ​ക്കി.

Read More

ആ ​ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ ഒ​രു​പാ​ട് പ​ഴി​കേ​ട്ടു! പു​തി​യ ക​ഥ​യു​മാ​യി ചി​ന്പു രം​ഗ​ത്ത്

ചി​ന്പു​വും ന​യ​ൻ​താ​ര​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും പ്ര​ണ​യ ത​ക​ർ​ച്ച​യു​മെ​ല്ലാം പ​ഴ​യ ക​ഥ​യ​ല്ലേ​യെ​ന്ന് പ​റ​യാ​ൻ വ​ര​ട്ടെ… പു​തി​യ ക​ഥ​യു​മാ​യി ചി​ന്പു രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. താ​നും ന​യ​ൻ​താ​ര​യു​മാ​യു​ള്ള ചി​ത്രം താ​ന​ല്ല അ​ന്ന് പു​റ​ത്തു​വി​ട്ട​തെ​ന്നും ഈ ​ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ ഒ​രു​പാ​ട് പ​ഴി​കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് ചി​ന്പു പ​റ​യു​ന്ന​ത്. താ​ൻ ഈ ​കാ​ര്യ​ത്തി​ൽ നി​ര​പ​രാ​ധി​യാ​ണ്. ആ ​ചി​ത്ര​ങ്ങ​ൾ ദു​ബാ​യി​യി​ൽ വെ​ച്ചാ​ണ് എ​ടു​ത്ത​ത്. അ​വി​ടെ നി​ന്നും കാ​മ​റ വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്നെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് ലീ​ക്കാ​യ​തെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ് ചി​ന്പു പ​റ‍​യു​ന്ന​ത്. ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഒ​രു സ്ത്രീ​യേ​യും തൊ​ട്ടി​ട്ടി​ല്ലെ​ന്നും ചി​ന്പു കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ൾ ചി​ന്പു വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Read More

ഓണസ്മൃതികളില്‍ നമിത

ഗൃഹാതുര സ്മൃതികളാണ് ഓരോ ഓണക്കാലവും കൊണ്ടുവരുന്നത്. പത്തു ദിവസം അത്തപ്പൂക്കളമിടുന്നതും ഓണക്കോടിയും ഓണസദ്യയുടെ മധുരവുമെല്ലാം ആ നല്ല കാലത്തിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നു. തൊടിയില്‍ നിന്ന് പൂക്കളിറുത്ത് പൂക്കളമിട്ടതും മുത്തച്ഛന്‍ സമ്മാനിച്ച ഓണക്കോടി വര്‍ഷങ്ങള്‍ക്കിപ്പുറം നിധി പോലെ സൂക്ഷിച്ചു വച്ചതും ഓണക്കളികളുമായി നടന്നതുമൊക്കെ ഓര്‍ത്തെടുക്കുകയാണ് നടി നമിത പ്രമോദ്. നമിതയുടെ ഓണവിശേഷങ്ങളിലേക്ക്… കുടുംബവീട്ടിലെ ഓണം പണ്ട് ഓണം ഞങ്ങളുടെ കുടുംബവീട്ടിലായിരുന്നു ആഘോഷിച്ചിരുന്നത്. ആ കാലം നല്ല രസമായിരുന്നു. കുടുംബത്തിലെല്ലാവരും ഒരുമിച്ചുണ്ടാകും. എന്റെ അച്ഛന്റെ വീടു കുമരകത്താണ്. അമ്മയുടേത് തിരുവനന്തപുരത്തും. തിരുവനന്തപുരത്തായാലും, കുമരകത്തായാലും ഓണത്തിന് ഞങ്ങള്‍ കുട്ടികള്‍ രാവിലെ എഴുന്നേറ്റ് കുളിക്കും. അന്നത്തെ ദിവസമായിരിക്കും അതിരാവിലെ എല്ലാവരും കുളിക്കുന്നത്. എന്നിട്ട് അമ്പലത്തില്‍ പോകും. പിന്നെ ചുറ്റുവത്തു നിന്നു കിട്ടുന്ന പൂക്കളൊക്കെ ശേഖരിച്ച് അത്തപൂക്കളമിടും. കുമരകം എന്നു പറഞ്ഞാല്‍ ശരിക്കും ഗ്രാമമാണ്. അവിടെ അത്യാവശ്യം പൂക്കളൊക്കെ ഉണ്ടാകും. എന്നാല്‍ ഓണത്തിന്…

Read More

കൊ​ല​മാ​വ് കോ​കി​ല​യെ വാ​നോ​ളം പു​ക​ഴ്ത്തി മ​ഞ്ജി​മ മോ​ഹ​ൻ

ന​യ​ൻ​താ​ര കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന കൊ​ല​മാ​വ് കോ​കി​ല​യെ വാ​നോ​ളം പു​ക​ഴ്ത്തി മ​ഞ്ജി​മ മോ​ഹ​ൻ. ന​ട​ൻ​മാ​രാ​യ ര​ജ​നീ​കാ​ന്ത്, ശി​വ​കാ​ർ​ത്തി​കേ​യ​ൻ, സം​വി​ധാ​യ​ക​ൻ ശ​ങ്ക​ർ എ​ന്നി​വ​രും മു​മ്പ് ചി​ത്ര​ത്തെ പ്ര​ശം​സി​ച്ചി​രു​ന്നു. ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തെ സാ​മ​ർ​ത്ഥ്യ​മു​പ​യോ​ഗി​ച്ച് നേ​രി​ടു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. “അ​വ​സാ​നം കോ​ല​മാ​വ് കോ​കി​ല പോ​യി​ക്ക​ണ്ടു. പ​റ​യാ​ൻ വാ​ക്കു​ക​ൾ എ​നി​ക്ക് കി​ട്ടു​ന്നി​ല്ല. നെ​ൽ​സ​ണ്‍ നി​ങ്ങ​ളെ​യോ​ർ​ത്ത് എ​നി​ക്ക് അ​ഭി​മാ​നം തോ​ന്നു​ന്നു. ഗം​ഭീ​ര​മാ​യോ​രു സി​നി​മ​യാ​ണ് നി​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്. ഈ ​സി​നി​മ എ​ന്നെ ചി​രി​പ്പി​ക്കു​ക​യും ക​ര​യി​ക്കു​ക​യും ചെ​യ്തു. സി​നി​മ ഉ​ട​നീ​ളം രോ​മാ​ഞ്ച​മാ​ണ് സ​മ്മാ​നി​ച്ച​ത്. ഈ ​സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​യ്ക്ക് എ​ല്ലാ അ​ഭി​ന​ന്ദ​ന​ങ്ങ​ളും. നി​ങ്ങ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ ഇ​നി​യും വ​രാ​നു​ണ്ടെ​ന്ന് അ​റി​യാം. അ​നി​രു​ദ്ധ്, ഞാ​ൻ നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ത​ല​കു​നി​ക്കു​ന്നു. ഗ​ണ്‍ ഇ​ൻ കാ​ത​ൽ ഒ​രു ഗം​ഭീ​ര ഗാ​നം ത​ന്നെ. ശി​വ​കു​മാ​ർ സ​ർ പ​ക​ർ​ത്തി ദൃ​ശ്യ​ങ്ങ​ൾ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചേ കാ​ണാ​നാ​വൂ. ന​ല്ല ക​ഥ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ലൈ​ക്ക…

Read More

കേരളത്തിനെ സഹായിക്കുവാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് വിഷമിച്ച ആരാധകനെ ഞെട്ടിച്ച് സുശാന്ത്

പ്ര​കൃ​തി ന​ൽ​കി​യ ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​ന്നും കേ​ര​ളം പൂ​ർ​ണ​മാ​യും ക​ര​ക​യ​റി​യി​ട്ടി​ല്ല. എ​ങ്കി​ൽ പോ​ലും സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും കേ​ര​ള​ത്തി​നെ തേ​ടി സ​ഹാ​യം എ​ത്തു​ന്നു​മു​ണ്ട്. ഇ​പ്പോ​ഴി​താ കേ​ര​ള​ത്തി​നു വേ​ണ്ടി ഒ​ന്നും ചെ​യ്യു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു വി​ഷ​മി​ച്ച ആ​രാ​ധ​ക​ന് ഒ​രു കോ​ടി രൂ​പ ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത് ന​ൽ​കി. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്ന യു​വാ​വാ​ണ് ത​ന്‍റെ വി​ഷ​മം സു​ശാ​ന്തി​നെ ട്വീ​റ്റ് ചെ​യ്ത് അ​റി​യി​ച്ച​ത്. ട്വീ​റ്റ് ക​ണ്ട സു​ശാ​ന്ത് കു​റി​ച്ചു, നി​ങ്ങ​ളു​ടെ പേ​രി​ൽ ഒ​രു കോ​ടി രൂ​പ ഞാ​ൻ സം​ഭാ​വ​ന ന​ൽ​കും. ഈ ​തു​ക ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ എ​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം നി​ങ്ങ​ൾ എ​ന്നെ അ​റി​യി​ക്ക​ണം. തു​ട​ർ​ന്ന് ആ​രാ​ധ​ക​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​രു കോ​ടി രൂ​പ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം സു​ബ്ര​ഹ്മ​ണ്യ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് പ​ണം കൈ​മാ​റി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ത്ത് സു​ശാ​ന്തി​നു ന​ൽ​കു​ക​യും ചെ​യ്തു. ആ​രാ​ധ​ക​ന്‍റെ…

Read More

വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ലി​യ​ഭ​ട്ട്

വീ​ട്ടു ജോ​ലി​ക്കാ​രി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​ർ​ന്ന് ആ​ലി​യ ഭ​ട്ട്. ഇ​വ​ർ​ക്കും ഭ​ർ​ത്താ​വി​നു​മൊ​പ്പം ആ​ലി​യ നി​ൽ​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഹി​റ്റാ​ണ്. മും​ബൈ​യി​ലാ​യി​രു​ന്നു വി​വാ​ഹം. ഇ​തി​നു മു​മ്പ് ത​ന്‍റെ മേ​ക്ക്അ​പ്പ്മാ​ന്‍റെ ജന്മദി​ന​ത്തി​ൽ കാ​റ് വാ​ങ്ങി ന​ൽ​കി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ​യാ​ളാ​ണ് ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ഡ​സ്.

Read More

വെ​റ്റി​ല ഹ​ബ്ബി​ലെ ട്രാ​ഫി​ക് വാര്‍ഡന്‍! ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഡാ​ൻ​സ് ക​ളി​ച്ച് കൈ​യ്യ​ടി നേ​ടി​യ ആ​സി​യ ബീ​വി സി​നി​മ​യി​ലേ​ക്ക്; വീഡിയോ വൈറലാകുന്നു

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഡാ​ൻ​സ് ക​ളി​ച്ച് കൈ​യ്യ​ടി നേ​ടി​യ ആ​സി​യ ബീ​വി സി​നി​മ​യി​ലേ​ക്ക്. കൊ​ച്ചി മു​ള​ന്തു​രു​ത്തി​യി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​മ്പി​ലാ​ണ് ആ​സി​യ ബീ​വി ജി​മി​ക്കി ക​മ്മ​ലി​ന് ചു​വ​ടു​ക​ൾ വ​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കി​സ്മ​ത് സം​വി​ധാ​യ​ക​ൻ ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി ആ​സി​യ​യ്ക്ക് ത​ന്‍റെ പു​തി​യ സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത​ത്. വെ​റ്റി​ല ഹ​ബ്ബി​ലെ ട്രാ​ഫി​ക് വാ​ർ​ഡ​നാ​ണ് ആ​സി​യ. ഫ്രാ​ൻ​സി​സ് നൊ​റാ​ണ​യു​ടെ തൊ​ട്ട​പ്പ​ൻ എ​ന്ന ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യ സി​നി​മ​യാ​ണ് ഷാ​ന​വാ​സ് ഒ​രു​ക്കു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ആ​സി​യ​യെ താ​ൻ കാ​ണു​മെ​ന്നാ​ണ് ഷാ​ന​വാ​സ് പ​റ​യു​ന്ന​ത്. വി​നാ​യ​ക​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, കൊ​ച്ചു​പ്രേ​മ​ൻ, പോ​ളി വ​ത്സ​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Read More

കേ​ര​ള​ത്തി​ന് സ​ഹാ​യം ന​ൽ​കാ​ൻ ആ​ർ​എ​ക്സ് 100 ലേ​ല​ത്തി​ന് വ​യ്ക്കു​ന്നു

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന കേ​ര​ള​ത്തി​ന് ഒ​രു കൈ​ത്താ​ങ്ങാ​കാ​ൻ തെ​ലു​ങ്ക് ചി​ത്രം ആ​ർ​എ​ക്സ് 100ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ർ​എ​ക്സ് 100ലേ​ല​ത്തി​ൽ വ​ച്ച് ല​ഭി​ക്കു​ന്ന തു​ക​മു​ഴു​വ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​വാ​നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ കാ​ർ​ത്തി​കേ​യ​യാ​ണ് ഈ ​കാ​ര്യം ട്വീ​റ്റ് ചെ​യ്ത് അ​റി​യി​ച്ച​ത്. കൂ​ടാ​തെ കേ​ര​ള​ത്തി​നു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​വാ​ൻ ആ​രാ​ധ​ക​രോ​ട് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. 50,000 രൂ​പ മു​ത​ലാ​ണ് ലേ​ലം ആ​രം​ഭി​ക്കു​ന്ന​ത്.

Read More

പ്രളയത്തിന്‍റെ കുത്തൊഴുക്കിൽ തകർന്ന് സിനിമ മേഖല; തിയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടി

കൊച്ചി: കേരളത്തെ തകർത്തെറിഞ്ഞ പ്രളയത്തിന്‍റെ കുത്തൊഴുക്കിൽ തകർന്ന് മലയാള സിനിമ മേഖലയും. കനത്ത മഴയും പ്രളയവും സിനിമാ മേഖലയ്ക്ക് വന്‍ നാശനഷ്ടമാണ് വരുത്തിവെച്ചത്. സിനിമാ തീയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടിയോളം വരുമെന്നാണ് ഫിലിം ചേംബറിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ചേബര്‍ ജനറല്‍ സെക്രട്ടറി വി.ജി.ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്. പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി തിയേറ്ററുകള്‍ക്കാണ് കേടുപാട് സംഭവിച്ചതെന്നും ഇതില്‍ മിക്കതും സിനിമ പ്രദര്‍ശിപ്പിക്കാനാകാത്ത തരത്തില്‍ നാശം നേരിട്ടിരിക്കുകയാണെന്നും പറഞ്ഞ ജോർജ് നാല് തീയേറ്ററുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്‍റെ യോഗം, നിലവിലെ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന ചിത്രങ്ങളുടെ ഓണം റിലീസ് പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. പ്രളയക്കെടുതിയും, തിയേറ്ററുകളുടെ ശോച്യാവസ്ഥയും പരിഗണിച്ചാണ് തീരുമാനമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Read More

പ്ര​ള​യ​ക്കെ​ടു​തി! പതിനൊന്ന് ഒാണസിനിമകളുടെ റിലീസ് മാറ്റി

കൊച്ചി: ഓണത്തിന് തീയറ്ററുകളിൽ എത്താനിരുന്ന പതിനൊന്ന് സി​നി​മ​ക​ളുടെ റിലീസ് തീയതി പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി. ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ കാ​യം​കു​ളം കൊ​ച്ചു​ണ്ണി, സേതുവിന്‍റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് ഉൾപ്പടെ പതിനൊന്ന് സിനിമകളുടെ റി​ലീ​സാണ് മാ​റ്റി​യ​ത്. കേ​ര​ള ഫി​ലിം ചേ​ന്പ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​കൾ യോഗം ചേർന്നാണ് റിലീസ് മാറ്റാമെന്ന് തീരുമാനിച്ചത്. അ​മ​ൽ നീ​ര​ദി​ന്‍റെ ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം വ​ര​ത്ത​ൻ, ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന തീ​വ​ണ്ടി, വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി, ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന പ​ട​യോ​ട്ടം എ​ന്നി​വ​യാ​ണ് ഓ​ണ​ത്തി​ന് തീയറ്ററുകളിൽ എത്താനിരുന്ന ചിത്രങ്ങൾ. കനത്ത മഴയും പ്രളയവും മൂലം സിനിമകളുടെ റിലീസ് നീട്ടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ ബിഗ് സിനിമകൾ റിലീസ് ചെയ്താൽ തീയറ്ററുകളിലേക്ക് പ്രേക്ഷകർ എത്തില്ലെന്ന് യോഗം വിലയിരുത്തി. പ്രളയക്കെടുതി ഒരുപരിധി വരെ…

Read More