ക്യൂ​ട്ട് ആ​ണ്, പിന്നെ..! ദു​ൽ​ഖ​ർ സ​ൽ​മാ​നെ വാ​നോ​ളം പു​ക​ഴ്ത്തി സോ​നം ക​പൂ​ർ

മ​ല​യാ​ള​ത്തി​ന്‍റെ യു​വ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​നെ വാ​നോ​ളം പു​ക​ഴ്ത്തി ബോ​ളി​വു​ഡ് സു​ന്ദ​രി സോ​നം ക​പൂ​ർ. വി​വാ​ഹ ശേ​ഷം സോ​നം ക​പൂ​ർ നാ​യി​ക​യാ​യി എ​ത്തു​ന്ന സോ​യാ ഫാ​ക്ട​ർ എ​ന്ന ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​റി​നൊ​പ്പം അ​ഭി​ന​യി​ക്കു​വാ​ൻ ഞാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം മി​ക​ച്ച ന​ട​നാ​ണെ​ന്നും ക്യൂ​ട്ട് ആ​ണെ​ന്നു​മാ​യി​രു​ന്നു സോ​ന​ത്തി​ന്‍റെ ക​മ​ന്‍റ്. സോ​നം ക​പൂ​ർ അ​ഭി​നേ​താ​വും നി​ർ​മാ​താ​വു​മാ​യ വീ​രേ ദി ​വെ​ഡ്ഡിം​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്പോ​ഴാ​ണ് സോ​നം ക​പൂ​ർ ദു​ൽ​ഖ​റി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. ഞാ​ൻ ദു​ൽ​ഖ​ർ അ​ഭി​നി​യ​ച്ച ഓ ​കെ ക​ണ്മ​ണി എ​ന്നാ ചി​ത്രം ക​ണ്ടി​ട്ടു​ണ്ട്. വ​ള​രെ ന​ന്നാ​യി​രു​ന്നു ദു​ൽ​ഖ​ർ അ​തി​ൽ. സി​നി​മ​യും എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​പ്പെ​ട്ടു. തെ​ന്നി​ന്ത്യ​ൻ നാ​യ​ക​ന്മാ​രു​മാ​യി ഞാ​ൻ ഇ​തി​നു മു​ന്പും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഭി​നേ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ആ​ക​ർ​ഷ് ഖു​രാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​സോ​യാ ഫാ​ക്ട​ർ അ​ടു​ത്ത ഏ​പ്രി​ലി​ൽ തി​‍യറ്റ​റു​ക​ളി​ലെ​ത്തും. അ​നു​ജാ ചൗ​ഹാ​ൻ എ​ഴു​തി​യ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം. 1983ൽ…

Read More

പ്രേ​ക്ഷ​ക​ർ​ക്കു മ​ടു​ത്താ​ൽ ക​ളം വി​ടും: ത​പ്സി

പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നെ മ​ടു​ത്താ​ൽ സി​നി​മ ഉ​പേ​ക്ഷി​ക്കു​മെ​ന്നു താ​ര​സു​ന്ദ​രി ത​പ്സി. എ​ന്‍റെ സി​നി​മ​ക​ൾ പ്ര​തീ​ക്ഷി​ച്ച​ത്ര നി​ല​വാ​രം പു​ല​ർ​ത്തു​ന്നി​ല്ലെ​ങ്കി​ലോ പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നെ മ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മോ വ​ന്നാ​ൽ സി​നി​മാ​രം​ഗം വി​ടും. ഇ​നി വ​രാ​ൻ പോ​വു​ന്ന സി​നി​മ​ക​ളു​ടെ വി​ജ​യ​മ​നു​സ​രി​ച്ചാ​യി​രി​ക്കും എ​ന്‍റെ ഭാ​വി. പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നെ കാ​ണേ​ണ്ടെ​ങ്കി​ൽ സി​നി​മാ രം​ഗം ഉ​പേ​ക്ഷി​ച്ച് മ​റ്റെ​ന്തെ​ങ്കി​ലും പ​ണി​ക്ക് പോ​വും- ത​പ്സി പ​റ​ഞ്ഞു. പ്രേ​ക്ഷ​ക​ർ ത​ന്നെ എ​ത്ര​മാ​ത്രം സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ന്ന​ത് ഇ​ക്കൊ​ല്ല​മ​റി​യാ​മെ​ന്നും ത​പ്സി പ​റ​യു​ന്നു. ഈ ​വ​ർ​ഷം തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ മൂ​ന്ന് സി​നി​മ​ക​ളാ​ണ് ത​പ്സി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന​ത്. ന​ട​ൻ പ്ര​കാ​ശ് രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​ട്ക്കാ എ​ന്ന ചി​ത്ര​മാ​ണ് ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. മ​ല​യാ​ള ചി​ത്രം സോ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​റി​ന്‍റെ ഹി​ന്ദി പ​തി​പ്പാ​ണ് ത​ട്ക്കാ. കൂ​ടാ​തെ സൂ​ർ​മ്മ, മ​ൽ​ഖ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും ത​പ്സി​യു​ടെ​താ​യി ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന​വ​യാ​ണ്. വെ​ട്രി​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ആ​ടു​ക​ളം എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ത​പ്സി പാ​നു.…

Read More

ദി ​ബോ​ഡി​യു​ടെ റീ​മേ​ക്കു​മാ​യി ജി​ത്തു ജോ​സ​ഫ്

ജി​ത്തു ജോ​സ​ഫ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​നാ​ണ്. ക​ക്ഷി ബോ​ളി​വു​ഡ് ചി​ത്രം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. 2013-ൽ ​പു​റ​ത്തി​റ​ങ്ങി​യ സ്പാ​നി​ഷ് ചി​ത്രം ദി ​ബോ​ഡി ഹി​ന്ദി​യി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ക​യാ​ണ് ജി​ത്തു ജോ​സ​ഫ്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ഇ​മ്രാ​ൻ ഹാ​ഷ്മി, റി​ഷി ക​പൂ​ർ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

Read More

നഗ്നയായി അഭിനയിച്ച നടിക്ക് വധഭീഷണി

സി​നി​മ​യി​ൽ ന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ടി​ക്ക് വ​ധ​ഭീ​ഷ​ണി. പു​തു​മു​ഖ​താ​ര​മാ​യ ധ​ന്യ​ക്കാ​ണ് ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി ല​ഭി​ച്ച​ത്. വ​ട​പ​ള​നി​യി​ലെ ധ​ന്യ​യു​ടെ വാ​ട​ക വീ​ട്ടി​ലേ​ക്കാ​ണ് ഫോ​ൺ സ​ന്ദേ​ശ​മെ​ത്തി​യ​ത്. ത​മി​ഴ് പു​ലി​ക​ളു​ടെ ക​ഥ പ​ശ്ചാ​ത്ത​ല​മാ​കു​ന്ന 18.5.2009 എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​ടി ന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ച​ത്.സി​നി​മ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ വ​ധി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. ന​ടി ചെ​ന്നൈ സി​റ്റി പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി.

Read More

സൗ​ന്ദ​ര്യ​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​കു​ന്നു

അ​ന്ത​രി​ച്ച തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സൗ​ന്ദ​ര്യ​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​കു​ന്നു. 2004ൽ ​ഹെ​ലി​കോ​പ്ട​ർ അ​പ​ക​ട​ത്തി​ലാ​ണ് സൗ​ന്ദ​ര്യ മ​രി​ച്ച​ത്. സൗ​ന്ദ​ര്യ​യു​ടെ വേ​ഷം ആ​രാ​യി​രി​ക്കും അ​ഭി​ന​യി​ക്കു​ക എ​ന്ന​റി​യാ​ൻ സി​നി​മാ​ലോ​കം ഉ​റ്റു​നോ​ക്കു​ക​യാ​ണ്. പെ​ലി ചൂ​പു​ല്ലു എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​ണ് സൗ​ന്ദ​ര്യ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ക​ന്ന​ഡ സി​നി​മ​യി​ലെ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ കെ.​പി സ​ത്യ​നാ​രാ​യ​ണ​ന്‍റെ മ​ക​ളാ​ണ് സൗ​ന്ദ​ര്യ. തെ​ലു​ങ്കി​നൊ​പ്പം ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും തി​ള​ങ്ങി​യ ന​ടി​യാ​ണ്. ര​ജ​നീ​കാ​ന്ത് ചി​ത്ര​ങ്ങ​ളാ​യ പ​ട​യ​പ്പ, അ​രു​ണാ​ച​ലം എ​ന്നി​വ​യി​ൽ നാ​യി​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ന്‍റെ കി​ളി​ച്ചു​ണ്ട​ൻ മാ​ന്പ​ഴം, സ​ത്യ​ൻ​അ​ന്തി​ക്കാ​ട്-​ജ​യ​റാം കൂ​ട്ടു​കെ​ട്ടി​ന്‍റെ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

വിവാദ നിഴലിൽ കങ്കണ

വി​വാ​ദ​ങ്ങ​ൾ ക​ങ്ക​ണ റ​ണാ​വ​ത്തി​ന് ചു​റ്റും വ​ട്ട​മി​ട്ട് പ​റ​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ഒ​രു ചി​രി​യാ​ണ് താ​ര​ത്തെ വി​വാ​ദ നാ​യി​ക​യാ​ക്കി​യ​ത്. ചി​രി​ച്ചാ​ലും പ്ര​ശ്ന​മോ എ​ന്നു ചി​ന്തി​ക്കാ​ൻ വ​ര​ട്ടെ. എ​ന്തു കാ​ര്യം പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ക​ങ്ക​ണ ചി​രി​ച്ച​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ചാ വി​ഷ​യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ബ​ലാ​ത്സം​ഗ​ത്തെ ത​മാ​ശ​യാ​യി പ​രാ​മ​ർ​ശി​ച്ച ജിം ​സാ​ർ​ഭി​നെ താ​രം പ്രോ​ത്സാ​ഹി​പ്പി​ച്ച​താ​ണ് ക​ങ്ക​ണ​യെ വി​വാ​ദ​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. ബ​ലാ​ത്സം​ഗ​ത്തെ ത​മാ​ശ​യാ​യി പ​രാ​മ​ർ​ശി​ച്ച ജിം ​സാ​ർ​ഭി​നെ ക​ങ്ക​ണ പ്രോ​ത്സാ​ഹി​പ്പി​ച്ച് ചി​രി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ങ്ക​ണ​യ്ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ പാ​ർ​ട്ടി​ക്കി​ട​യി​ലാ​ണ് ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ഉ​ണ്ടാ​യ​ത്.

Read More

ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​കാൻ സാ​യ് പ​ല്ല​വി

സാ​യ്പ​ല്ല​വി ത​മി​ഴ് സൂ​പ്പ​ർ​താ​രം ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​കു​ന്നു. മാ​രി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലാ​ണ് സാ​യ് പ​ല്ല​വി നാ​യി​ക​യാ​കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റു​ടെ വേ​ഷ​മാ​ണ് സാ​യ് ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​നാ​യി ഓ​ട്ടോ ഓ​ടി​ച്ച് പ​ഠി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് താ​രം ഇ​പ്പോ​ൾ. മാ​രി​യു​ടെ ആ​ദ്യ ഭാ​ഗം സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു. വി​ജ​യ് യേ​ശു​ദാ​സ് ആ​യി​രു​ന്നു ചി​ത്ര​ത്തി​ൽ ധ​നു​ഷി​ന്‍റെ വി​ല്ല​നാ​യി അ​ഭി​ന​യി​ച്ച​ത്. ബാ​ലാ​ജി മോ​ഹ​നാ​യി​രു​ന്നു മാ​രി സം​വി​ധാ​നം ചെ​യ്ത​ത്. മാ​രി 2വി​ൽ ടൊ​വി​നോ തോ​മ​സാ​ണ് ധ​നു​ഷി​ന്‍റെ വി​ല്ല​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ, കൃ​ഷ്ണ, റോ​ബോ ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. യു​വാ​ൻ ശ​ങ്ക​ർ രാ​ജ ആ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ധ​നു​ഷ് ആ​യി​രി​ക്കും ചി​ത്രം നി​ർ​മി​ക്കു​ക.എ.​എ​ൽ. വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ദി​യ ആ​ണ് സാ​യ്പ​ല്ല​വി​യു​ടേ​താ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം.

Read More

ന്യൂ ജനറേഷൻ അമ്മ

സി​നി​മ​യി​ൽ അ​മ്മ​യി​ല്ല എ​ന്നു പ​റ​യു​ന്പോ​ഴും ഇ​ന്ന​ത്തെ മി​ക്ക യു​വ​താ​ര​ങ്ങ​ളു​ടേ​യും അ​മ്മ​യാ​യി അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചു. ഞാ​ൻ 1983 ചെ​യ്യു​ന്ന സ​മ​യ​ത്ത് മ​ല​യാ​ള സി​നി​മ​യി​ൽ അ​മ്മ എ​ന്നു പ​റ​യു​ന്ന ക​ണ്‍​സെ​പ്റ്റേ​യി​ല്ല. അ​മ്മ​മാ​രാ​യി അ​ഭി​ന​യി​ക്കു​ന്ന പ​ല​ർ​ക്കും ജോ​ലി​യി​ല്ലാ​തി​രി​ക്കു​ന്പോ​ഴാ​ണ് ആ ​വേ​ഷ​ത്തി​ൽ ഞാ​നെ​ത്തു​ന്ന​ത്. പി​ന്നീ​ട് കു​ഞ്ഞി​രാ​മാ​യ​ണം, ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ, അ​ല​മാ​ര, സ​ഖാ​വ്, ക്രോ​സ്റോ​ഡ്, ആ​കാ​ശ​മി​ഠാ​യി, വി​ക​ട​കു​മാ​ര​ൻ വ​രെ നി​റ​യെ സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി. അ​മ്മ​യാ​യി അ​ഭി​ന​യി​ക്കു​ന്പോ​ൾ മ​ന​സി​ൽ എ​ന്താ​ണ് തോ​ന്നു​ന്ന​ത്? യു​വ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​നെ​ത്തു​ന്പോ​ൾ അ​വ​രി​ലൊ​രാ​ളാ​യാ​ണ് എ​ന്നെ​യും ക​രു​തു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​നാ​യി സാ​രി​യൊ​ക്കെ​യു​ടു​ത്ത് ന​ര​യി​ട്ടു വ​രു​ന്പോ​ൾ കാ​മ​റ​യ്ക്കു മു​ന്നി​ൽ മാ​ത്ര​മാ​ണ് അ​മ്മ​യാ​കു​ന്ന​ത്. അ​മ്മ എ​ന്ന​തി​ന​പ്പു​റം ഒ​രു കൂ​ട്ടു​കാ​രി എ​ന്ന ക​ണ്‍​സി​ഡ​റേ​ഷ​ൻ ന​മു​ക്ക് അ​വ​ർ ന​ൽ​കു​ന്നു​ണ്ട്. സീ​നി​യ​ർ ആ​ൾ​ക്കാ​ർ​ക്കൊ​പ്പം ജോ​ലി ചെ​യ്യു​ന്പോ​ൾ പേ​ടി​ച്ചു മാ​റി​നി​ൽ​ക്കു​ന്നി​ട​ത്താ​ണ് ഇ​വ​ർ​ക്കൊ​പ്പം ന​മ്മ​ൾ വ​ള​രെ കൂ​ളാ​യി വ​ർ​ക്കു ചെ​യ്യു​ന്ന​ത്. തേ​ടി​വ​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ്ര​ദ്ധി​ക്കു​മോ?‌ ഒ​രു​പാ​ട് ആ​ഗ്ര​ഹ​ത്തോ​ടെ സി​നി​മ​യി​ൽ വ​ന്ന​താ​ണ് ഞാ​ൻ. ആ​യു​സി​ന്‍റെ…

Read More

മമ്മൂട്ടിയുടെ ​അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ ജൂണിൽ

മ​മ്മൂ​ട്ടി നാ​യ​ക​നാ​കുന്ന അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ ജൂ​ൺ 15ന് ​എ​ത്തും. ഷാ​ജി പാ​ടൂ​ർ ആണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ഹ​നീ​ഫ് അ​ദേ​നി​യാ​ണ്. ഗോ​പി സു​ന്ദ​ർ ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ആ​ൽ​ബി​യാ​ണ് കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ൻ​സ​ൺ പോ​ൾ, സി​ദ്ദി​ഖ്, ര​ഞ്ജി പ​ണി​ക്ക​ർ, ക​നി​ഹ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. റം​സാ​ൻ റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്രം മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്ത​ിരി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്, സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​റും പി​ന്നീ​ട് എ​ത്തി​യ ഗാ​ന​വും പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യി​രു​ന്നു.

Read More

അഡാറിനു പിന്നാലെ ഒമറിന്‍റെ പ​വ​ർ സ്റ്റാ​ർ‌

ഒ​മ​ർ ലു​ലു​വി​ന്‍റെ അ​ഡാ​ർ ല​വി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന​തേ​യു​ള്ളു. അ​പ്പോ​ഴേ​ക്കും ഒ​മ​ർ അ​ടു​ത്ത​താ​യി ചെ​യ്യാ​ൻ പോ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി. പേ​രി​ൽ ത​ന്നെ പ​വ​റു​മാ​യാ​ണ് ഒ​മ​റി​ന്‍റെ വ​ര​വ്. പ​വ​ർ സ്റ്റാ​റെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ ആ​രൊ​ക്കെ അ​ഭി​ന​യി​ക്കും എ​ന്ന​തി​നെക്കു​റി​ച്ചോ ഉള്ള വി​വ​ര​ങ്ങ​ൾ ഒ​മ​ർ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. ഫെ​യ്സ്ബു​ക്കി​ലൂ​ടെ​യാ​ണ് ത​ന്‍റെ അ​ടു​ത്ത പ്രൊ​ജ​ക്ടി​നെ കു​റി​ച്ച് സം​വി​ധാ​യ​ക​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ഡാ​റ് ല​വി​ലെ മാ​ണി​ക്യ​മ​ല​രാ​യ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ചി​ത്രം ഇ​റ​ങ്ങും മു​ന്നേ ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

Read More