എവർഗ്രീൻ മാസ് ചിത്രമായ സ്ഫടികത്തിലെ ആടുതോമയെന്ന തോമച്ചായനെ മലയാളികൾ നെഞ്ചിലേറ്റിയിട്ട് ഇരുപത്തിമൂന്ന് വർഷങ്ങൾ പൂർത്തിയായി. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികത്തിൽ ആടു തോമയെന്ന വിളിപ്പെരുള്ള തോമസ് ചാക്കോയെ അവതരിപ്പിച്ചത് മോഹൻലാൽ ആണ്. 1995ൽ റിലീസ് ചെയ്ത ചിത്രത്തിൽ തോമസ് ചാക്കോയുടെ അച്ഛൻ ചാക്കോ മാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് തിലകൻ ആണ്. മകന്റെ ലോറിക്ക് ചെകുത്താൻ എന്ന പേരു സമ്മാനിച്ച അച്ഛനും കൊലമാസ്. സ്ഫടികം ഇറങ്ങി രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും പിരിച്ചു വെച്ച മീശയും റെയ്ബാൻ ഗ്ലാസും ബുള്ളറ്റും ഓരോരുത്തരെയും എത്രമാത്രം സ്വാധീനിച്ചുവെന്നുള്ളതിന് തെളിവാകുകയാണ് തോമാച്ചായൻ എന്ന പേര് കേൾക്കുന്പോഴുള്ള ആർപ്പുവിളി. നായകന്റെ കളിക്കൂട്ടുകാരി തുളസിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഉർവശി, അമ്മയുടെ വേഷത്തെ അവതരിപ്പിച്ച കെ.പി.എസ്.സി.ലളിത, നായകന്റെ കുഞ്ഞനുജത്തി ചിപ്പി, മണിയൻ പിള്ളരാജു, നെടുമുടി വേണു, സ്ഫടികം ജോർജ്, എൻ.എഫ്.വർഗീസ്, ശ്രീരാമൻ, കരമന ജനാർദ്ദനൻ നായർ, ഭീമൻ രഘു…
Read MoreCategory: Movies
മമ്മൂട്ടിയെ പ്രണയിക്കാൻ അനുഷ്ക ഷെട്ടി
മെഗാതാരം മമ്മൂട്ടിയുടെ നായികയായി തെന്നിന്ത്യയിലെ സൂപ്പർനായിക അനുഷ്ക ഷെട്ടി മലയാളത്തിൽ അഭിനയിക്കും. മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം പരോൾ സംവിധാനം ചെയ്ത ശരത് സന്ദിത് ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. പരോളിനുശേഷം താനൊരുക്കുന്ന അടുത്ത ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്ന് ശരത് പറയുന്നു. രണ്ടുപേരുടെയും ഡേറ്റുകൾ ഒത്തുവരുന്ന മുറയ്ക്ക് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യഥാർഥത്തിൽ മമ്മൂട്ടിയുമൊത്ത് ചെയ്യാൻ ആലോചിച്ചിരുന്ന ആദ്യ ചിത്രം പരോൾ ആയിരുന്നില്ല. അതൊരു മാസ് ചിത്രമായിരുന്നു. ആ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അനുഷ്ക ഷെട്ടിയെ ആണ് തീരുമാനിച്ചത്. എന്നാൽ പല പ്രശ്നങ്ങൾ മൂലം ചിത്രം നീണ്ടുപോയി. മമ്മൂട്ടിയുടെയും അനുഷ്കയുടെ ഡേറ്റുകൾ ഒന്നിച്ചുവരാത്തതായിരുന്നു പ്രധാന പ്രശ്നം. പ്രണയത്തിനു പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും. ഈ ചിത്രത്തിന്റെ ജോലിയിലേക്ക് ഉടൻ പ്രവേശിക്കും- ശരത് പറയുന്നു.
Read Moreആറുമാസം വളര്‍ച്ച; ആറര അടി പൊക്കം! നഗരമധ്യത്തില്‍ സ്വന്തം വീടിന്റെ ടെറസില്‍ കഞ്ചാവു ചെടി നട്ടുവളര്‍ത്തിയ യുവതിക്ക് എട്ടിന്റെപണി; സംഭവം കൊച്ചിയില്‍
കൊച്ചി: നഗരമധ്യത്തിൽ സ്വന്തം വീടിന്റെ ടെറസിൽ കഞ്ചാവു ചെടി നട്ടുവളർത്തിയ സംഭവത്തിൽ പിടിയിലായ യുവതിയെ റിമാൻഡ് ചെയ്തു. എറണാകുളം കതൃക്കടവ് വട്ടേക്കാട് റോഡ് ജോസണിൽ മേരി ആൻ ക്ലമന്റിനെ(37) ആണ് കഴിഞ്ഞ ദിവസം നോർത്ത് പോലീസ് പിടികൂടിയിരുന്നത്. ആറുമാസം വളർച്ചയെത്തിയ ആറര അടി പൊക്കമുള്ള കഞ്ചാവു ചെടികളാണു മേരി ടെറസിൽ വളർത്തിയിരുന്നത്. പോലീസ് പരിശോധനയ്ക്കെത്തിയപ്പോൾ മേരിയും മാതാവും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. നോർത്ത് സിഐ കെ.ജെ. പീറ്ററിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ വിപിൻദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ടെറസിൽ കഞ്ചാവു ചെടി നട്ടതിനെക്കുറിച്ച് മേരിയുടെ മാതാവിന് അറിവുണ്ടായിരുന്നില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മാതാവിനെതിരേ കേസ് എടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം യുവതിക്കെതിരെ എൻഡിപിഎസ് 22 ബി പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിതെന്നാണു പോലീസ്…
Read Moreഡാൻസ് ചെയ്യണോ… കോടികൾ വേണം… ഒന്നും രണ്ടുമല്ല…
ഏപ്രിലിൽ ഐപിഎൽ എത്തുന്പോൾ രൺവീറിന്റെ ഡാൻസും കൂടെ കാണും. ആ ഡാൻസിനായി ബോളിവുഡ് താരം രൺവീർ സിംഗ് ആവശ്യപ്പെട്ടത് കോടികളാണ്. ഒന്നും രണ്ടുമല്ല അഞ്ചു കോടി. 15 മിനിറ്റ് ദൈർഘ്യമുള്ള തന്റെ നൃത്തപരിപാടിക്കാണ് ഈ അഞ്ചു കോടി താരം ആവശ്യപ്പെട്ടത്. സംഘാടകർ ഇതു കേട്ട് ഞെട്ടിയെങ്കിലും രൺവീറിന്റെ ഡാൻസ് ഒഴിവാക്കാൻ പറ്റാത്തതിനാൽ ഉൾപ്പെടുത്തിയെന്നാണ് കേൾക്കുന്നത്. പദ്മാവതിന് ശേഷം രൺവീർ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം മേടിക്കുന്ന താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് തന്റെ നൃത്തപരിപാടിക്ക് രൺവീർ ഇത്രയും തുക ആവശ്യപ്പെടാൻ കാരണം. ഐപിഎൽ വേദിയിലെ രൺവീറിന്റെ നൃത്തച്ചുവടുകൾ കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Read Moreചിത്രീകരണത്തിനിടെ പൊട്ടിക്കരഞ്ഞ് സണ്ണി
സ്വന്തം ജീവിതം വെള്ളിത്തിരയിൽ എത്തിക്കാനുള്ള തത്രപ്പാടിലാണ് സണ്ണി ലിയോണ്‍.കരണ്‍ജീത് കൗർ എന്ന് പേരിട്ടിരിക്കുന്ന വെബ്ബ് സീരിസാണ് സണ്ണിയുടെ ജീവിതകഥ പറയുന്നത്. അമേരിക്കൻ പോണ് സിനിമാ രംഗത്ത് നിന്നും ബോളിവുഡിന്റെ ലോകത്തേക്കുള്ള സണ്ണിയുടെ യാത്രയാണ് സീരിസിലൂടെ അനാവൃതമാക്കുന്നത്. മറക്കാൻ ശ്രമിക്കുന്ന പല കാര്യങ്ങളും വേദനയോടെ വീണ്ടും അഭിനയിക്കേണ്ടി വന്നുവെന്നു സണ്ണി പറയുന്നു. സീരിസിന് വേണ്ടി തന്റെ ജീവിതത്തിലെ പല അനുഭവങ്ങളിലൂടെയും വീണ്ടും കടന്നു പോകേണ്ടി വന്നു. സീരിസിനായി അണിയറ പ്രവർത്തകർ തന്നെ സമീപിച്ചപ്പോൾ എളുപ്പമുള്ള കാര്യമായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. ചിത്രീകരണം ആരംഭിച്ചതോടെ ഞാൻ വികാരഭരിതയായി. ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും വീണ്ടും അഭിനയിക്കേണ്ടി വന്നു. അത്തരത്തിലുള്ള ഒരു രംഗത്തിൽ ഞാൻ പൊട്ടിക്കരഞ്ഞുപോയി- താരം പറയുന്നു. എന്റെ മുന്നിൽ നിന്നുകൊണ്ട് അച്ഛൻ പൊട്ടിക്കരയുന്ന രംഗമായിരുന്നു അത്. ആ രംഗം വീണ്ടും ആവർത്തിച്ചപ്പോൾ എന്റെ നിയന്ത്രണം നഷ്ടമായി.…
Read Moreവല്ലാത്ത ചെയ്ത്തായി പോയി..! കരീന കപൂറിന്റെ പുതിയ രൂപം കണ്ട് ആരാധകർ ഞെട്ടി
കരീന കപൂറിന്റെ പുതിയ രൂപം കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഇതെന്തൊരു കോലം എന്നാണ് എല്ലാവരും ചോദിക്കുന്നത്.കഴിഞ്ഞദിവസം താരം സിംഗപ്പൂർ ഫാഷൻ ഷോയിലെത്തിയത് തീരെ മെലിഞ്ഞ രൂപത്തിലായിരുന്നു. പ്രസവശേഷം മെലിയാനായി ജിമ്മിൽ പോകുന്നത് താരം പതിവാക്കിയിട്ടുണ്ട്. പക്ഷേ ഇതൊരു വല്ലാത്ത ചെയ്ത്തായി പോയെന്നാണ് ആരാധകർ പറയുന്നത്. മനീഷ് മൽഹോത്ര സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് കരീന കപൂറും അമൃത അറോറയും ഒന്നിച്ച് ചുവടുവച്ചത്. ഇതിന്റെ ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് ആരാധകർ കുറിച്ചിട്ടിരിക്കുന്നത്. മെലിഞ്ഞപ്പോൾ കരീനയ്ക്ക് പ്രായക്കൂടുതൽ തോന്നുന്നുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
Read Moreപതിനഞ്ചോളം ചിത്രങ്ങള്‍! ഈസ്റ്റര്‍-വിഷു കാലത്ത് റിലീസുകളുടെ പെരുമഴ
ഈസ്റ്റർ, വിഷു ആഘോഷ കാലത്ത് തീയറ്ററുകളിലേക്ക് എത്തുന്നത്, എത്താൻ കാത്തിരിക്കുന്നത് പതിനഞ്ചോളം ചിത്രങ്ങളാണ്. കുഞ്ചാക്കോ ബോബൻ, ശാന്തി കൃഷ്ണ, അതിഥി രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന കുട്ടനാടൻ മാർപാപ്പയും വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന വികടകുമാരനും 29ന് റിലീസ് ചെയ്യുന്നതോടെയാണ് വിഷു, ഈസ്റ്റർ ആഘോഷങ്ങളിലെ സിനിമ മാമാങ്കം ആരംഭിക്കുന്നത്. മോഹൻലാൽ ചിത്രം ഇല്ലാത്ത ഇത്തവണത്തെ ഈസ്റ്റർ, വിഷു ആഘോഷങ്ങളെ കൊഴുപ്പിക്കാൻ എത്തുന്ന മമ്മൂട്ടി ചിത്രം പരോൾ ആണ്. സഖാവ് അലക്സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോൾ ശനിയാഴ്ച്ചയാണ് തീയറ്ററുകളിൽ എത്തുന്നത്. മിയ, പല്ലവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. അങ്കമാലി ഡയറീസിനു ശേഷം ആന്റണി വർഗീസ് നായകനാകുന്ന സ്വാതന്ത്രം അർദ്ധരാത്രിയിലും റിലീസ് ചെയ്യുന്നത്…
Read Moreതെലുങ്ക് കടുകട്ടിയാണ്…! നടൻ ദുൽഖർ സൽമാൻ തെലുങ്ക് പഠിക്കുന്നു
മഹാനടി എന്ന സിനിമയ്ക്കായി തെലുങ്ക് പഠിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് താരം തെലുങ്ക് പഠിക്കുന്നത്. ഡബ്ബിംഗ് സമയത്തെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം തെലുങ്ക് ഭാഷയെപ്പറ്റി വാചാലനായത്. തെലുങ്ക് കടുകട്ടിയാണ്, എങ്കിലും ഡബ്ബിംഗിനായി ഇത് പഠിച്ചേ തീരൂവെന്ന് താരം പറയുന്നു. തന്റെ കഴിവിന്റെ പരമാവധി താൻ തെലുങ്ക് പഠിക്കാൻ ശ്രമിക്കുമെന്നും താരം പറയുന്നു. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീർത്തി സുരേഷാണ് നായിക. സാമന്തയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.
Read Moreഎല്ലാം എന്റെ പുസ്തകത്തില്‍ ഉണ്ടാകും: കത്രീന
സിനിമാ ജീവിതത്തിനു നൽകിയ അനുവങ്ങളെക്കുറിച്ചെല്ലാം തന്റെ ആത്മകഥയിലുണ്ടാകുമെന്ന് ബോളിവുഡ് താരം കത്രീന കൈഫ്. പിടിഐക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് കത്രീന ഇങ്ങനെ പറഞ്ഞത്. ബോളിവുഡിലെ മിന്നുംതാരമാണ് കത്രീനയെങ്കിലും തുടക്കകാലത്ത് അഭിനയിക്കാനറിയില്ല, നൃത്തമറിയില്ല എന്നിങ്ങനെ ഒരുപാട് പഴികൾ കത്രീന കേട്ടിരുന്നു. ആ കാലത്തെ കത്രീന എങ്ങനെ മറികടന്നു എന്ന ചോദ്യത്തിനുത്തരമായാണ് കത്രീന പുസ്തകമെഴുതുന്പോൾ എല്ലാം ഉൾപ്പെടുത്തും എന്ന് പറഞ്ഞത്. സിനിമാലോകത്തെക്കുറിച്ച് ഞാൻ എന്നെത്തന്നെ പഠിപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളെ സമചിത്തതയോടെ നേരിട്ടു. എനിക്കൊരിക്കലും പ്ലാൻ ബി ഉണ്ടായിരുന്നില്ല. പ്ലാൻ ബി സ്വീകരിക്കുക എന്നു പറഞ്ഞാൽ പരാജയപ്പെട്ടുവെന്നാണ് അർഥം- കത്രീന പറയുന്നു.
Read Moreവിവാഹാലോചന സോഷ്യൽ മീഡിയയിൽ പങ്കുവച്ച് തപ്സി
സിനിമാ താരങ്ങളോട് അമിതമായി ആരാധന തോന്നുന്നതും പിന്നീടു പലതും കാട്ടിക്കൂട്ടുകയും ചെയ്യുന്നവരെക്കുറിച്ചു വാർത്തകൾ വരുന്നത് പതിവാണ്. അത്തരത്തിൽ അടുത്തിടെ ബോളിവുഡ് താരസുന്ദരി തപ്സി പന്നുവിന് ഒരു ആരാധകൻ അയച്ച വിവാഹ ആലോചനാ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തപ്സിയെ താൻ ഒരുപാട് സ്നേഹിക്കുന്നു എന്നും ഈ ജീവിതകാലം മുഴുവൻ ഒപ്പം കഴിയാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് തുടങ്ങുന്ന ഇ-മെയിൽ അയച്ച യുവാവ് തന്റെ ഗുണഗണങ്ങളും പങ്കുവച്ചിട്ടുണ്ട്. താൻ ഒരു വെർജിൻ ആണെന്നും സസ്യാഹാരിയാണെന്നും മദ്യപനല്ലെന്നും, വേണമെങ്കിൽ നുണ പരിശോധനയ്ക്കോ നാർക്കോ ടെസ്റ്റിനോ ബ്രെയിൻ മാപ്പിങ് ടെസ്റ്റിനോ തയ്യാറാണെന്നും ആരാധകൻ പറയുന്നു. ഇനി ജീവിതത്തിൽ മറ്റെന്തു വേണം ബെസ്റ്റ് പ്രൊപ്പോസൽ എവർ എന്ന കാപ്ഷനോടെയാണ് തപ്സി ഈ പ്രൊപ്പോസൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
Read More