സ്ത്രീ​ക​ളെ കു​റി​ച്ച് പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നു​ണ്ടോ ? നി​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​ച്ച​തി​നു ഞാ​നെ​ന്ത് ചെ​യ്യും

ബോ​ളി​വു​ഡി​ന്‍റെ സൂ​പ്പ​ർ​നാ​യ​ക​ൻ സ​ൽ​മാ​ൻ​ഖാ​നു സ്ത്രീ​ക​ളെ കു​റി​ച്ച് പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നു​ണ്ടോ. താ​രം സ്ത്രീ​ക​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​പ്പോ​ൾ വ​രും കു​റേ വി​വ​രാ​ന്വേ​ഷി​ക​ൾ. ക​ല്യാ​ണം ആ​യ​ല്ലേ, ഒ​ടു​വി​ൽ അ​തു സം​ഭ​വി​ച്ചു​വ​ല്ലേ എ​ന്നൊ​ക്കെ പ​റ​ഞ്ഞ്. താ​നൊ​രു പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യെ​ന്ന് താ​രം ട്വീ​റ്റ് ചെ​യ്ത​യു​ട​ൻ ആ​ളു​ക​ളു​ടെ ചി​ന്ത പോ​യ​ത് അ​ങ്ങ​നെ​യാ​ണ്. പ്രാ​യം തി​ക​ഞ്ഞു​നി​ൽ​ക്കു​ന്ന സ​ൽ​മാ​നൊ​രു ഇ​ണ​യെ ക​ണ്ടെ​ത്തി​ക്കാ​ണു​മെ​ന്ന്. പ​ക്ഷേ കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ​യ​ല്ല, ആ​യു​ഷ് ശ​ർ​മ​യു​ടെ പു​തി​യ ചി​ത​ത്തി​ലെ നാ​യി​ക​യെ ക​ണ്ടെ​ത്തി​യ കാ​ര്യ​മാ​ണ് സ​ൽ​മാ​ൻ ട്വീ​റ്റി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ട്വീ​റ്റ് വൈ​റ​ലാ​വു​ക​യും ആ​ളു​ക​ൾ സ​ൽ​മാ​ന്‍റെ ഭാ​വി​വ​ധു​വി​നെ​ക്കു​റി​ച്ചാ​ണ് ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച​തും സ​ൽ​മാ​ന്‍റെ കു​റ്റ​മ​ല്ല​ല്ലോ.ഒ​ടു​വി​ൽ സ​ൽ​മാ​ൻ ത​ന്നെ ത​ന്‍റെ വി​വ​രാ​ന്വേ​ഷി​ക​ൾ​ക്കു മ​റു​പ​ടി പ​റ​ഞ്ഞി​രി​ക്കു​ന്നു. “”വി​വാ​ഹി​ത​നാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്പോ​ൾ ഞാ​ൻ വി​വാ​ഹം ക​ഴി​ക്കും. വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് എ​പ്പോ​ഴാ​ണെ​ന്ന് എ​നി​ക്ക് നി​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. വി​വാ​ഹി​ത​നാ​കു​ന്പോ​ൾ ഞാ​ൻ അ​തി​നെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്യും”-​സ​ൽ​മാ​ൻ വ്യ​ക്ത​മാ​ക്കി.

Read More

എ​നി​ക്കും വേ​ണം ക​ല്യാ​ണം!

ഇ​നി​യാ​രും വി​വാ​ഹ​കാ​ര്യ​ത്തക്കു​റി​ച്ച് തി​രക്കേണ്ടെ​ന്നു​ള്ള മ​ട്ടി​ൽ ബോ​ളി​വു​ഡ് നടി ക​ങ്ക​ണ റണൗത്ത് ത​ന്‍റെ ക​ല്യാ​ണം എ​ന്നാ​ണെ​ന്ന് അ​ങ്ങ് പ്ര​ഖ്യാ​പി​ച്ചു. 2019-ൽ ​താ​ൻ വി​വാ​ഹം ക​ഴി​ക്കു​മെ​ന്നാ​ണ് ക​ങ്ക​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ലാ​ക്‌​മെ ഫാ​ഷ​ന്‍ വീ​ക്കി​ല്‍ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ക​ങ്ക​ണ ത​ന്‍റെ വി​വാ​ഹ കാ​ര്യ​ത്തെക്കുറി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ആ​രെ​യാ​ണ് വി​വാ​ഹം ക​ഴി​ക്കു​ക എ​ന്ന​തി​നെക്കുറി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ ക​ങ്ക​ണ ത​യ്യാ​റാ​യി​ല്ല. ഇ​തോ​ടെ പ​പ്പ​രാ​സി​ക​ൾ​ക്ക് ക​ങ്ക​ണ​യു​ടെ പി​ന്നാ​ലെ പാ​യാ​ൻ ഒ​രു കാ​ര​ണം കൂ​ടി​യാ​യി. വി​വാ​ഹ​ത്തെക്കു​റി​ച്ച് താ​രം മു​ന്നേ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. വി​വാ​ഹി​ത​ര​ല്ലാ​തെ​യും ന​മു​ക്ക് ജീ​വി​ക്കാ​ന്‍ ക​ഴി​യും എ​ന്നാ​ണ് അ​ന്ന് ക​ങ്ക​ണ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ന്ന​ത്തെ കാ​ല​ത്ത് വി​വാ​ഹ​ത്തി​ന് മ​റ്റൊ​ര​ര്‍​ത്ഥ​മാ​ണു​ള്ള​ത്. സ​മൂ​ഹ​ത്തി​ല്‍ ഒ​രി​ടം ക​ണ്ടെ​ത്താ​നും പ​ണ​ത്തി​നും സ്ത്രീ​ക​ള്‍​ക്ക് പ​രു​ഷ​ന്മാ​രെ ആ​ശ്ര​യി​ക്കേ​ണ്ട എ​ന്നും ത​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന പു​രു​ഷ​നെ​യാ​ണ് സ്ത്രീ ​അ​ന്വേ​ഷി​ക്കു​ന്ന​ത് എ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞി​രു​ന്നു. ഇ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ഒ​റ്റ​യ​ടി​ക്കാ​ണ് താ​രം പി​ൻ​വ​ലി​ഞ്ഞ​ത്.

Read More

വാ​ല​ന്‍റൈൻസ് ഡേ​യ്ക്ക് അ​നു​ഷ്ക​യും വി​രാ​ടും ഒന്നി​ക്കി​ല്ല

ബോ​ളി​വു​ഡി​ലെ ഹോ​ട്ട് ദ​ന്പ​തി​ക​ളാ​യ അ​നു​ഷ്ക ശ​ർ​മ​യും വി​രാ​ട് കോ​ഹ്‌‌ലിയും ഇ​ത്ത​വ​ണ വാ​ല​ന്‍റൈൻസ് ഡേഒ​ന്നി​ച്ച് ആ​ഘോ​ഷി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. അ​നു​ഷ്ക ശ​ർ​മ ഇ​പ്പോ​ൾ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ്. കോ​ഹ്‌‌ലി ആ​വ​ട്ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മാണ്. ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷം വി​വാ​ഹി​ത​രാ​യ ഇ​വ​രു​ടെ ആ​ദ്യ വാ​ല​ന്‍റൈൻസ് ഡേ ​ആ​ണ് വ​രാ​ൻ പോ​കു​ന്ന​ത്. ജോ​ലിത്തിര​ക്കു​മൂ​ലം ഒ​ന്നി​ക്കാ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​തി​ന്‍റെ വി​ഷ​മം ര​ണ്ടു​പേ​ർ​ക്കു​മു​ണ്ട്. അ​നു​ഷ്ക സു​യ് ദാ​ഗ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ലാ​ണ് ഇ​പ്പോ​ൾ. ചി​ത്ര​ത്തി​ൽ വ​രു​ണ്‍ ധ​വാ​നാ​ണ് നാ​യ​ക​ൻ. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന സ​മ​യ​ത്ത് വാ​ല​ന്‍റൈൻസ് ഡേ ​ഇ​രു​വ​രും ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ പ്ര​ത്യേ​ക താ​ല്പ​ര്യം കാ​ട്ടാ​റു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഇ​രു​വ​ർ​ക്കും വാ​ല​ന്‍റൈൻസ് ഡേ ഒ​ന്നി​ച്ചാ​ഘോ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും പ​ര​സ്പ​രം വാ​ല​ന്‍റൈൻസ് ഡേ ​സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. എ​ന്തു സ​മ്മാ​ന​മാ​യി​രി​ക്കും ഇ​രു​വ​രും പ​ര​സ്പ​രം കൈ​മാ​റു​ക​യെ​ന്ന് അ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ആ​രാ​ധ​ക​ർ.

Read More

മോ​ഹ​ൻ​ലാ​ൽ മെ​ട്രോ​ മാ​നാ​കു​മോ…?

കൊ​ച്ചി മെ​ട്രോ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ മെ​ട്രോ​മാ​നാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തു​മെ​ന്ന് സൂ​ച​ന. കൊ​ച്ചി മെ​ട്രോ​യ്ക്കാ​യി വീ​ടും സ്ഥ​ല​വും വി​ട്ടു​കൊ​ടു​ക്കേ​ണ്ടി വ​ന്ന യു​വ​തി​യു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്രമായ അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി ദി ​മെ​ട്രോ വു​മ​ൺ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​മെ​ന്ന് അ​റി​യു​ന്ന​ത്. റീ​മ ക​ല്ലിങ്ക​ലാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. മെ​ട്രോ​മാ​ൻ ഇ.​ശ്രീ​ധ​ര​ര​നാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലെ​ത്തു​ക. എം.​പ​ദ്മ​കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​സ്.​സു​രേ​ഷ് ബാ​ബു​വും എം.​യു. പ്ര​വീ​ണും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ടി​യ​ൻ, കാ​യം​കു​ളം കൊ​ച്ചു​ണ്ണി എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ​ശേ​ഷ​മാ​യി​രി​ക്കും അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി ദി ​മെ​ട്രോ​വു​മ​ണി​ൽ അ​ഭി​ന​യി​ക്കാ​ൻ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ക.

Read More

ആദിയുടെ കളക്ഷന്‍ റിക്കാര്‍ഡ് ചരിത്രത്തിലേക്ക്

ജനുവരി 26 ന് റിലീസ് ചെയ്ത ആദി വിജയകരമായി ആദ്യ വാരം പിന്നിട്ട് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കലക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സിനിമ. കേരള ബോക്സോഫീസില്‍ മികച്ച കുതിപ്പ് തന്നെയാണ് പ്രണവ് നടത്തിയത്. വീക്കെന്‍ഡ് കലക്ഷനിനുള്‍പ്പടെയായി വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം പത്ത് കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തുടക്കക്കാരനെന് നിലയില്‍ ശക്തമായ പിന്തുണയാണ് പ്രണവിന് ലഭിച്ചത്. രണ്ടാം വാരത്തിലേക്ക് എത്തിയ ആദി ഇതിനോടകം തന്നെ 20 കോടി നേടിക്കഴിഞ്ഞുവെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന്റെയും പ്രണവിന്റെയും ആരാധകര്‍ നല്‍കുന്ന ശക്തമായ പിന്തുണ കലക്ഷനിലും പ്രകടമാണ്. വിദേശത്ത് കൂടി റിലീസ് ചെയ്യുന്നതോടെ ആദി 50 കോടി ക്ലബില്‍ അനായാസേന ഇടം പിടിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. താരപുത്രനെന്നതിനും അപ്പുറത്ത് പ്രണവെന്ന തുടക്കകാരന് അത്രയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്ന് മാത്രമായി ചിത്രം…

Read More

ഫഹദ് പിന്മാറിയോ‍‍‍‍?

ഫ​ഹ​ദ് ഫാ​സി​ൽ ,അ​ര​വി​ന്ദ് സാ​മി, വി​ജ​യ് സേ​തു​പ​തി, ചി​മ്പു, ജ്യോ​തി​ക, ഐ​ശ്വ​ര്യ രാ​ജേ​ഷ് എ​ന്നീ വ​ൻ​താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മ​ണി​ര​ത്ന​ത്തി​ന്‍റെ പു​തി​യ ചി​ത്രം നേ​ര​ത്തെ ത​ന്നെ വ​ൻ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. ചി​ത്ര​ത്തി​ലെ വ​ൻ​താ​രസാ​ന്നി​ധ്യം ത​ന്നെ​യാ​യി​രു​ന്നു പ്രൊ​ജ​ക്ടി​ന് ഇ​ത്ര​യേ​റെ വാ​ർ​ത്താ പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. ഇ​പ്പോ​ഴി​താ ത​മി​ഴ​ക​ത്തു നി​ന്ന് പു​തി​യ വാ​ർ​ത്ത- ചി​ത്ര​ത്തി​ൽ നി​ന്നും ഫ​ഹ​ദ് പി​ന്മാ​റി​യ​ത്രേ. പ്ര​തി​ഫ​ലം സം​ബ​ന്ധി​ച്ചു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യെ​ന്നാ​ണ് വാ​ർ​ത്ത​ക​ളെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ വ​ന്നി​ട്ടി​ല്ല. ഡേ​റ്റ് പ്ര​ശ്ന​മാ​ണ് പി​ൻ​മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്. മാ​ത്ര​മ​ല്ല ഫ​ഹ​ദി​ന് പ​ക​രം മാ​ധ​വ​ൻ അ​ഭി​ന​യി​ക്കു​മെ​ന്നും ചി​ല ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നു. അ​തി​ഥി റാ​വു, പ്ര​കാ​ശ് രാ​ജ്, ജ​യ​സു​ധ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. സം​ഗീ​തം- എ.​ആ​ർ. റ​ഹ്മാ​ൻ, ഛായാ​ഗ്ര​ഹ​ണം-​സ​ന്തോ​ഷ് ശി​വ​ൻ. ചി​ത്രീ​ക​ര​ണം മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കും.

Read More

നാ​യി​ക​യാ​യി വീ​ണ്ടും ഷ​ക്കീ​ല

ഒ​രു​കാ​ല​ത്ത് യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന ഷ​ക്കീ​ല വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്. ശീ​ലാ​വ​തി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യാ​ണ് ഷ​ക്കീ​ല അ​ഭി​ന​യി​ക്കു​ന്ന​ത്. ഷ​ക്കീ​ല​യു​ടെ 250ാം ചി​ത്ര​മാ​ണ് ശീ​ലാ​വ​തി. കേ​ര​ള​ത്തി​ൽ ന​ട​ന്ന ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ് ചി​ത്ര​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. സാ​യ്റാം ദ​സാ​രി​യാ​ണ് സം​വി​ധാ​യ​ക​ൻ. ചി​ത്രം ഏ​പ്രി​ലി​ൽ റി​ലീ​സ് ചെ​യ്യും.

Read More

ദീ​പി​ക വാ​ങ്ങി​യ​ത് 13 കോ​ടി !

വി​വാ​ദ​ചി​ത്രം പ​ദ്മാ​വ​തി​ൽ അ​ഭി​ന​യി​ക്കാ​ൻ ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണ്‍ വാ​ങ്ങി​യ​ത് 13 കോ​ടി രൂ​പ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച നാ​യ​ക​ന​ട​ൻ​മാ​രാ​യ ര​ണ്‍​വീ​ർ സിം​ഗും ഷാ​ഹി​ദ് ക​പൂ​റും വാ​ങ്ങി​യ​താ​വ​ട്ടെ 10 കോ​ടി​യും. പ​ദ്മാ​വ​തി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം പ​റ്റു​ന്ന ന​ടി​യാ​യി ദീ​പി​ക പ​ദു​ക്കോ​ണ്‍ മാ​റി. സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പേ​ര് പ​ത്മാ​വ​തി എ​ന്നാ​യി​രു​ന്നു. ര​ജ്പു​ത് ക​ർ​ണി സേ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ചി​ത്ര​ത്തി​നെ​തി​രേ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ര​ജ​പു​ത്ര ഇ​തി​ഹാ​സ​ങ്ങ​ളി​ലെ ഏ​റ്റ​വും ധീ​ര​വ​നി​ത​ക​ളി​ൽ ഒ​രാ​ളാ​യി വാ​ഴ്ത്ത​പ്പെ​ടു​ന്ന റാ​ണി പ​ത്മി​നി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ചി​ത്ര​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് പ​ത്മാ​വ​ത് എ​ന്നാ​ക്കി മാ​റ്റി​യ​ത്. ഒ​ടു​വി​ൽ കോ​ട​തി ഇ​ട​പെ​ട്ടാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ച​ത്.

Read More

ര​ജ​നി സാ​ർ ശ​രി​ക്കും ഞെ​ട്ടി​ച്ചു: അ​നു​ഷ്ക

ബാ​ഹു​ബ​ലി​യി​ലെ ദേ​വ​സേ​ന​യ്ക്ക് പി​ന്നാ​ലെ അ​നു​ഷ്ക ഷെ​ട്ടി ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വു​മാ​യി എ​ത്തി​യ ചി​ത്ര​മാ​ണ് ബാ​ഗ​മ​തി. ചി​ത്രം സൂ​പ്പ​ർ ഹി​റ്റാ​യി മു​ന്നേ​റു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ ശ​ക്ത​മാ​യ മാ​സ് പ്ര​ക​ട​ന​മാ​ണ് അ​നു​ഷ്ക കാ​ഴ്ച വ​ച്ചി​രി​ക്കു​ന്ന​ത്. ബാ​ഗ​മ​തി​യു​ടെ പ്ര​ക​ട​ന​ത്തി​ന് അ​നു​ഷ്ക​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ത​മി​ഴ് സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്ത് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​നു​ഷ്ക ത​ന്നെ​യാ​ണ് ഇ​തു പ​ങ്കു​വ​ച്ച​ത്. “”വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു ര​ജ​നി സാ​റി​ന്‍റെ അ​ഭി​ന​ന്ദ​നം. ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണ്‍​കോ​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ര​ജ​നി സാ​ർ എ​ന്‍റെ ചി​ത്രം ക​ണ്ട​തി​ലും എ​ന്നെ വി​ളി​ച്ച​തി​ലും വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. ര​ജ​നി​കാ​ന്തി​നെ​പ്പോ​ലെ​യു​ള​ള ഒ​രു വ​ലി​യ താ​രം എ​ന്‍റെ സി​നി​മ ക​ണ്ടു​വെ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. കൂ​ടാ​തെ ചി​ത്ര​ത്തി​നെ കു​റി​ച്ച് ന​ല്ല അ​ഭി​പ്രാ​യ​വും പ​റ​ഞ്ഞു. ഒ​രു സി​നി​മാ താ​രം എ​ന്ന നി​ല​യി​ൽ ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന വാ​ർ​ത്ത​യാ​ണി​ത്. അ​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നു”- അ​നു​ഷ്ക പ​റ​ഞ്ഞു. രാം ​ച​ര​ണും അ​നു​ഷ്ക​യെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് താ​രം ത​ന്‍റെ അ​ഭി​പ്രാ​യം…

Read More

തമിഴ് റോക്കേഴസ് ചതിച്ചു; ആദി ‘വലയില്‍ കുടുങ്ങി’

കൊച്ചി: പ്രണവ് മോഹൻലാൽ നായകനായെത്തിയ പുതിയ ചിത്രം “ആദി’ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് റോക്കേഴസ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്.

Read More