ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചൂടൻ ചിത്രങ്ങളെക്കുറിച്ചാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച. ഇന്തോനേഷ്യയിലെ ബാലി ദ്വീപിലാണ് താരം ഇത്തവണ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം പുതുവർഷം ആഘോഷിക്കാൻ എത്തിയത്. ബോളിവുഡിൽ കൈ നിറയെ ചിത്രങ്ങളുമായി ലൊക്കേഷനുകളിൽനിന്ന് ലൊക്കേഷനുകളിലേക്ക് പായുന്ന ജാക്വിലിൻ വളരെ സന്തോഷത്തോടെ, എല്ലാം മറന്ന് അവധി ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ. കടൽത്തീരത്ത് നീന്തൽവേഷത്തിൽ തലകുത്തിയും അല്ലാതെയുമൊക്കെ നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം അതെല്ലാം ബോളിവുഡിലെ തന്റെ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതാകട്ടെ, വൈറലാവുകയും ചെയ്തു. ഇതു ഭൂമിയിലെ സ്വർഗമോ എന്ന അടിക്കുറിപ്പോടെയാണ് താരം തണുപ്പുകാലത്ത് തന്റെ ചൂടൻ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രങ്ങൾ കണ്ട ജാക്വിലിന്റെ ആരാധകർ ത്രില്ലിലാണ് ഇപ്പോൾ.
Read MoreCategory: Movies
ധനുഷിന്റെ വില്ലനായി ടോവിനോ
മാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വില്ലൻ വേഷം ചെയ്യുന്നത് ടോവിനോ തോമസ്. ധനുഷ് ആണ് ചിത്രത്തിൽ നായകൻ. ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. മാരിയുടെ ഒന്നാം ഭാഗത്തിൽ വിജയ് യേശുദാസാണ് വില്ലൻ വേഷം ചെയ്തത്. ചിത്രം പക്ഷേ സാന്പത്തികമായി വിജയമായിരുന്നില്ല. എന്തായാലും മാരി രണ്ടാം ഭാഗം വൻവിജയമായിരിക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകൻ ബാലാജി മോഹൻ. സായി പല്ലവിയാണ് ചിത്രത്തിൽ നായികയാകുന്നത്. കൂടാതെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. നടൻ പ്രസന്നയും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു. മാരി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും. 2015ൽ പുറത്തിറങ്ങിയ മാരി ആദ്യഭാഗത്തിൽ കാജൽ അഗർവാളായിരുന്നു നായിക. ടോവിനോ നായകനായ തരംഗം എന്ന ചിത്രം നിർമിച്ചത് ധനുഷിന്റെ വണ്ടർബാർ സ്റ്റുഡിയോസ് ആയിരുന്നു.
Read Moreസംഭാഷണം എഴുതുമ്പോള്‍ അങ്ങനെയൊന്നും ചിന്തിക്കാറില്ല! കസബയെക്കുറിച്ച് സംവിധായകന് പറയാനുള്ളത്…
തിരക്കഥയും സംഭാഷണവുമൊക്കെയെഴുതുന്പോൾ താൻ സമൂഹത്തിലെ മാറ്റങ്ങളെക്കുറിച്ചും അസഹിഷ്ണുതയെക്കുറിച്ചുമൊന്നും ചിന്തിക്കാറില്ലെന്ന് കസബയുടെ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നിഥിൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. “തിരക്കഥയെഴുതുന്പോൾ ഒന്നിനോടും പക്ഷം ചേരാതെ സ്വതന്ത്രമായാണ് എഴുതുന്നത്. അപ്പോൾ താൻ ഫെമിനിസ്റ്റോ ആന്റി ഫെമിനിസ്റ്റോ അല്ല.’ കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളിൽ മമ്മൂട്ടി അഭിനയിക്കാൻ പാടില്ലായിരുന്നുവെന്ന നടി പാർവതിയുടെ അഭിപ്രായം വിവാദമായതും അതിനെത്തുടർന്ന് പാർവതിക്കെതിരേ സൈബർ ആക്രമണം നടന്നതിന്റെയും പശ്ചാത്തലത്തിലാണ് താൻ എങ്ങനെയാണ് സിനിമയെ സമീപിക്കുന്നതെന്ന് വെളിപ്പെടുത്തി കസബയുടെ സംവിധായകൻ രംഗത്തു വന്നത്. കസബയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന രാജൻ സ്കറിയ എന്ന കഥാപാത്രം യഥാർഥത്തിൽ സ്ത്രീകളെ ബഹുമാനിക്കുന്ന കഥാപാത്രമാണെന്നും നിഥിൻ പറയുന്നു.
Read Moreമഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ആ പയ്യനെപ്പോലെയാണ് ലാലിപ്പോൾ: ഫാസിൽ
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ആദ്യം കണ്ട മുഖമാണ് തനിക്ക് ഇപ്പോൾ ലാലിനെ കാണുന്പോൾ തോന്നുന്നതെന്ന് സംവിധായകൻ ഫാസിൽ. ഒടിയനു വേണ്ടി രൂപമാറ്റം വരുത്തിയ മോഹൻലാലിനെക്കുറിച്ചു പറയുകയായിരുന്നു അദ്ദേഹം. മാത്രമല്ല പുലിമുരുകന്റെ അപ്പുറം പുലിഒടിയനൊക്കെ ആയി വരാനുള്ള തയാറെടുപ്പിലാണ് ലാലെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. മോഹൻലാൽ പങ്കെടുത്ത ഒരു ചാനൽ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ഫാസിൽ. അദ്ദേഹത്തെ കൂടാതെ ജോഷി, സത്യൻ അന്തിക്കാട്, സിബി മലയിൽ തുടങ്ങിയവരും മോഹൻലാലിനെ കുറിച്ച് വാചാലരായി. ഒടിയനു വേണ്ടി മോഹൻലാൽ വണ്ണം കുറച്ചത് ഏറെ ചർച്ച ചെയ്യുന്നതിനിടെയാണ് പ്രമുഖ സംവിധായകർ താരത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത്.
Read Moreമമ്മൂട്ടിയും കനിഹയും വീണ്ടുമൊന്നിക്കുന്നു
ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയും കനിഹയും വീണ്ടുമൊന്നിക്കുന്നു. നിരവധി ചിത്രങ്ങൾക്കു വേണ്ടി സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ഷാജി പടൂർ സ്വതന്ത്ര സംവിധായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലാണ് കനിഹ വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നത്. മമ്മൂട്ടിയുടെ ദ് ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്യ്ത ഹനീഫ് അദേനിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. കസബയ്ക്കു ശേഷം മമ്മൂട്ടി പോലീസുദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ചിത്രമാണിത്. ഇതിനു മുന്‍പ് പഴശിരാജ, ബാവൂട്ടിയുടെ നാമത്തിൽ, കോബ്ര, ദ്രോണ എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിയും കനിഹയും ഒന്നിച്ചിട്ടുള്ളത്. സ്ട്രീറ്റ് ലൈറ്റ്സ്, പേരൻപ്, പരോൾ, അങ്കിൾ എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.
Read Moreവിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷം! കുഞ്ഞിക്കാല് കാണാന്‍ ആഗ്രഹമില്ലേ? ചോദ്യത്തിന് രസകരമായ മറുപടിയുമായി വിദ്യാ ബാലന്
വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായിട്ടും കുഞ്ഞിക്കാൽ കാണാൻ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി ബോളിവുഡ് താരം വിദ്യാ ബാലൻ. ഒരു കുഞ്ഞിനായുള്ള സമയം തനിക്കില്ലെന്നാണ് വിദ്യ പ്രതികരിച്ചത്. തന്റെ ഓരോ സിനിമയും തനിക്ക് കുഞ്ഞിനെപ്പോലാണെന്നും അങ്ങനെ നോക്കിയാൽ തനിക്ക് 20 കുഞ്ഞുങ്ങളുണ്ടെന്നും വിദ്യ പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജനുവരിയിൽ നാൽപ്പതു വയസു പൂർത്തിയാക്കുന്ന വിദ്യയ്ക്ക് പക്ഷേ പിറന്നാൾ ആഘോഷങ്ങളിലൊന്നും വലിയ താത്പര്യമില്ല. നല്ല നല്ല സിനിമകൾ ചെയ്യുന്നതിലാണ് തനിക്ക് താൽപ്പര്യമെന്നും പിറന്നാളിനോടനുബന്ധിച്ച് പുതിയ ഐഡിയകൾ നൽകാൻ ഭർത്താവിനോടും സുഹൃത്തുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദ്യ പറഞ്ഞു. വിദ്യാ ബാലൻ ഏറ്റവും ഒടുവിൽ അഭിനയിച്ച തുമാരി സുലു സാന്പത്തിക വിജയം നേടിയില്ല.
Read More“പദ്മാവതി’ യിൽ കത്രിക വച്ചിട്ടില്ല; മാറ്റങ്ങൾ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രസൂൺ ജോഷി
മുംബൈ: പദ്മാവതി സിനിമയിൽ നിന്ന് രംഗങ്ങൾ മുറിച്ചുമാറ്റിയിട്ടില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) തലവൻ പ്രസൂൺ ജോഷി. സഞ്ജയ് ലീല ബെൻസാലിയുടെ “പദ്മാവതി’ സിനിമയിൽ ഏകദേശം അഞ്ചോളം മാറ്റങ്ങൾ മാത്രം വരുത്തണമെന്നാണ് ഇതേക്കുറിച്ച് പഠിച്ച സമിതി നിർദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ചിത്രം തുടങ്ങുന്നതിനു മുൻപുള്ള അറിയിപ്പിൽ ചരിത്രം അതേപടി പകർത്തിയിരിക്കുന്നു എന്ന് കാണിക്കാതിരിക്കുക, സതി ആചാരത്തെ മഹത്വവത്കരിക്കുന്ന രംഗങ്ങൾ ഒഴിവാക്കുക, ചിത്രത്തിന്റെ പേര് പദ്മാവതി എന്നതിൽ നിന്ന് പദ്മാവത് എന്നാക്കി മാറ്റുക, ഘൂമർ എന്ന് തുടങ്ങുന്ന ഗാനത്തിലെ വർണനകൾ കഥാപാത്രത്തിനു ചേർന്നതാക്കി മാറ്റുക, ചരിത്രത്തെ അടിയാളപ്പെടുത്തുന്ന സ്ഥലങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന രംഗങ്ങൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ മാത്രമാണ് മുന്നോട്ട് വച്ചിട്ടുള്ളതെന്ന് പ്രസൂൺ ജോഷി വ്യക്തമാക്കി. ഡിസംബർ 28നാണ് ഇത് സംബന്ധിച്ച് പരിശോധന നടത്താനുള്ള സമിതി ചിത്രം കണ്ടത്. ഇതിനു ശേഷം സമിതി…
Read Moreഇതുവരേയും സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞില്ല! പാർവതി വീണ്ടും തമിഴിൽ
2008ലെ മിസ് വേൾഡ് റണ്ണർ അപ്പായ പാർവതി ഓമനക്കുട്ടന് ഇതുവരേയും സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞില്ല. ബോളിവുഡിലൂടെ അരങ്ങേറി പിന്നീട് തമിഴിൽ അജിത്തിനൊപ്പം ബില്ല-2വിൽ അഭിനയിച്ചെങ്കിലും സിനിമയിൽ സ്ഥിരമായി കാലുറപ്പിക്കാൻ പാർവതിക്കായില്ല. ഇപ്പോൾ ഒരിടവേളയ്ക്കുശേഷം പാർവതി ഓമനക്കുട്ടൻ വീണ്ടും അഭിനയിക്കുന്നു. ഇത്തവണയും തമിഴ് ചിത്രത്തിൽ ആണ് അഭിനയിക്കുന്നത്. ഇംസായി അരസൻ 23 എഎം പുലികേശിയുടെ രണ്ടാം ഭാഗമായ ഇംസായി അരസൻ 24 എഎം പുലികേശി എന്ന ചിത്രത്തിലാണ് പാർവതി അഭിനയിക്കുന്നത്. ചിന്പുദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read Moreവിജയ് യേശുദാസിനുവേണ്ടി ധനുഷ് പാടുന്നു
വിജയ് യേശുദാസ് ആദ്യമായി നായകനാകുന്ന പടൈവീരൻ എന്ന ചിത്രത്തിൽ ധനുഷ് പാടുന്നു. പാട്ടിന്റെ മേക്കിംഗ് വീഡിയോ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. ധനശേഖരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പടൈവീരന്റെ ചിത്രീകരണം തേനിയിൽ പൂർത്തിയായി. നേരത്തെ ധനുഷ് നായകനായ മാരി എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ വിജയ് യേശുദാസ് അഭിനയിച്ചിരുന്നു.
Read Moreകഷ്ടപ്പെട്ടതൊക്കെ വെറുതെ; കുറച്ചത് ഏഴുകിലോ തൂക്കം
കഷ്ടപ്പെട്ടതൊക്കെ വെറുതെയായല്ലോ എന്ന വിഷമത്തിലാണ് നടി സ്നേഹ. ശിവകാർത്തികേയനും ഫഹദ് ഫാസിലും അഭിനയിച്ച വേലൈക്കാരൻ എന്ന സിനിമയ്ക്ക് വേണ്ടി വളരെ കഷ്ടപ്പെട്ടാണ് സ്നേഹ ഏഴു കിലോ തൂക്കം കുറച്ചത്. ചിത്രീകരണത്തിനായി 18 ദിവസം നീക്കി വയ്ക്കുകയും ചെയ്തു. പക്ഷെ സിനിമ പുറത്തു വന്നപ്പോൾ വെറും 5 മിനിട്ട് മാത്രമാണ് സ്നേഹയുടെ രംഗം.പ്രസവ ശേഷമുള്ള തടി കുറയ്ക്കാന്‍ പ്രയാസമായിട്ടും കഷ്ടപ്പെട്ട് ഏഴ് കിലോയോളം കുറച്ചുവെന്ന് സ്നേഹ പറയുന്നു. ചിത്രം റിലീസ് ചെയ്തപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നുവെന്നും സ്നേഹ പറയുന്നു. 18 ദിവസം ഷൂട്ട് ചെയ്തതില്‍ സിനിമയിലെത്തിയത് അവസാന മൂന്ന് ദിവസത്തെ രംഗങ്ങള്‍ മാത്രം. പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യമെങ്കിലും തന്റെ കഥാപാത്രത്തിനുണ്ടാവുമെന്ന് കരുതിയെങ്കിലും വെറും അഞ്ച് മിനിട്ടില്‍ ഒതുക്കിയെന്നും ഇപ്പോള്‍ തന്റെ ശരീരത്തോട് തന്നെ പരിഹാസം തോന്നുകയാണെന്നും സ്നേഹ പറയുന്നു.
Read More