വിശ്വസുന്ദരിയായിട്ടു കാലമേറെയായിട്ടും ഇന്നും തിളങ്ങി നിൽക്കുന്ന നടി തന്നെയാണ് ഐശ്വര്യ റായി. എന്നാൽ ഐശ്വര്യയ്ക്ക് വെല്ലുവിളിയായി ഒരു അപര വന്നിരിക്കുകയാണ്. ഇറാനിൽ നിന്നുമുള്ള മഹ്ലഗ ജബേരി എന്ന മോഡലാണ് ഐശ്വര്യയുമായി സാമ്യമുള്ള ചിത്രങ്ങൾ പുറത്തുവിട്ടത്. ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തി ഇന്റർനെറ്റിനെ നിശ്ചലമാക്കിയ മഹ്ലഗ ഇൻസ്റ്റാഗ്രാമിലൂടെ ഇപ്പോൾ പുറത്തുവിട്ടിരുന്ന ചില ചിത്രങ്ങൾ കണ്ടാൽ ഐശ്വര്യ റായി ആണെന്നേ തോന്നൂ. സോഷ്യൽ മീഡിയ വഴി മഹ്ലഗയുടെ ചിത്രങ്ങൾ വൈറലായിരുന്നു. മഹ്ലഗയുടെ ചിത്രങ്ങൾ കണ്ടപ്പോൾ ഐശ്വര്യ റായിയും ഞെട്ടിപ്പോയിട്ടുണ്ടാവുമെന്നാണ് പപ്പരാസികൾ പറയുന്നത്. മോഡൽ പുറത്തുവിട്ട ചില ചിത്രങ്ങളിൽ ഐശ്വര്യ റായിയുമായി പല സാമ്യങ്ങളുമുണ്ടായിരുന്നു. വിടർന്ന ചുണ്ടുകളും നക്ഷത്ര കണ്ണുകളുമാണ് ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഇത് തന്നെയാണ് മഹ്ലഗയുടെ ചിത്രങ്ങളിലും കാണാൻ കഴിയുന്നത്. ഒറ്റനോട്ടത്തിൽ ഐശ്വര്യ തന്നെയാണെന്ന് ആരും പറഞ്ഞ് പോവും. ഇറാനിൽ 1989ലായിരുന്നു മഹ്ലഗ ജബേരിയുടെ ജനനം. ഇപ്പോൾ 27 വയസുള്ള…
Read MoreCategory: Movies
ശ്രീദേവിയുടെ മോം റഷ്യയിലേക്ക്
ശ്രീദേവിയുടെ ഡ്രാമാ ത്രില്ലർ ചിത്രം മോം റഷ്യയിൽ റിലീസിനൊരുങ്ങുന്നു. മാമാ എന്ന പേരിലായിരിക്കും ചിത്രം റഷ്യയിൽ റിലീസ് ചെയ്യുന്നത്. ബോളിവുഡ് ചിത്രമായ മോമിന് റഷ്യയിൽ വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അക്ഷയ് ഖന്ന, നവാസുദ്ദീൻ സിദ്ധിഖ്, ശ്രീദേവി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ബോളിവുഡിലെ ശക്തരായ താരങ്ങളുണ്ടെങ്കിലും ശ്രീദേവിയെ ചുറ്റിപ്പറ്റിയാണ് സിനിമ. തന്റെ മകളോട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന ഒരമ്മയുടെ വേഷമാണ് ചിത്രത്തിൽ ശ്രീദേവിക്ക്. രവി ഉദയ്വാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം എ.ആർ റഹ്മാന്റേതാണ്.
Read Moreപ്ലാസ്റ്റിക്മുക്ത ശബരിമല: വീഡിയോ സന്ദേശവുമായി മോഹൻലാൽ എത്തും
ശബരിമലയിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ ഒരുക്കുന്ന വീഡിയോ സന്ദേശത്തിൽ നടൻ മോഹൻലാലും പങ്കാളിയാകും. പത്തനംതിട്ട കളക്ടർ ആർ. ഗിരിജയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലകാലത്ത് തീർഥാടകർക്ക് കാണാവുന്ന വിധത്തിൽ പമ്പയിൽ ഈ വീഡിയോ പ്രദർശിപ്പിക്കും. പന്പയിലെയും വനമേഖലകളിലെയും അമിതമായ പ്ലാസ്റ്റിക് മാലിന്യനിക്ഷേപം പ്രകൃതിക്ക് വലിയ ഭീഷണിയാണ്. ഇതിനെതിരേയുള്ള സന്ദേശമെന്ന നിലയിലാണ് ഈ വീഡിയോ. മാത്രമല്ല ക്ലീൻ ശബരിമല പദ്ധതിയുടെ ഭാഗമായി, പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാതെ മണ്ണിൽ ജീർണിക്കുന്ന വസ്തുക്കൾ മാത്രം ഉപയോഗിക്കുക എന്നും ഭക്തർക്ക് മുന്നറിയിപ്പു നൽകുന്നു.
Read Moreസായിയുടെ ഫിദ മലയാളത്തിലേക്ക്
പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി സായി പല്ലവിയുടെ തെലുങ്ക് ചിത്രം ഫിദ മലയാളത്തിലേക്കു മൊഴിമാറ്റിയെത്തുന്നു. സായിയുടെ തെലുങ്കിലെ ആദ്യ ചിത്രമായിരുന്നു ഫിദ. സായി പല്ലവിയും വരുണ്‍ തേജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണിത്. മലയാളത്തിലൊരുക്കിയ ഫിദയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ചിത്രത്തിൽ ഭാനുമതി എന്ന കഥാപാത്രത്തെയായിരുന്നു സായി അവതരിപ്പിച്ചിരുന്നത്. തെലുങ്കിൽ വൻവിജയം നേടിയ ഫിദ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുന്പോൾ സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ വിതരണ കന്പനിയായ ആർ ഡി ഇല്യുമിനേഷൻസാണ് തിയറ്ററുകളിലേക്ക് എത്തിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. ഭാനുമതി തന്റെ നാടിനെ ഏറെ സ്നേഹിക്കുന്നവളാണ്. വിവാഹം കഴിഞ്ഞ് നാട്ടിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കാത്ത ഭാനുമതി സഹോദരിയുടെ അനിയനുമായി പ്രണയത്തിലാവുന്നു. അതോടെ അവളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മലയാളി എന്ന് വിളിച്ചതിന് അടിത്തയിടെ സായി പല്ലവി ദേഷ്യപ്പെട്ടിരുന്നു. ഇതോടെ മലയാളികളും സായിക്കെതിരേ തിരിഞ്ഞിരുന്നു.…
Read Moreജയറാം- ദുൽഖർ ചിത്രം വരുമോ? വിഷ്ണു പറയുന്നു…
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് സംവിധാനത്തിലൊരുങ്ങുന്ന കന്നിച്ചിത്രത്തിൽ ജയറാം, ദുൽഖർ സൽമാൻ എന്നിവരൊന്നിക്കുമെന്ന വാർത്ത വ്യാജം. പ്രചരിക്കുന്ന വാർത്തയെ നിഷേധിച്ച് വിഷ്ണു ഉണ്ണികൃഷ്ണനാണ് രംഗത്ത് വന്നിരിക്കുന്നത്. താൻ ഇപ്പോൾ ദുൽഖർ ചിത്രത്തിന്റെ പണിപ്പുരയിലാണെന്നത് സത്യമാണെന്നും മറ്റ് നടീനടന്മാരെ ആരെയും തീരുമാനിച്ചിട്ടില്ലെന്നും വിഷ്ണു പറഞ്ഞു. ജയറാം ചിത്രത്തിലുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഒരു ഓണ്‍ലൈൻ മാധ്യമത്തിനോട് അദ്ദേഹം പറഞ്ഞു. തെലുങ്കിലെ മുൻനിര നായികയായിരുന്ന സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന മഹാനടിയിലാണ് ദുൽഖർ ഇനി അഭിനയിക്കുന്നത്. തമിഴിലും-തെലുങ്കിലുമായി നിർമിക്കുന്ന ഈ ചിത്രത്തിൽ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. സാമന്തയും ചിത്രത്തിൽ പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
Read Moreചാപ്ലിൻ വീണ്ടും വരുന്നു! ഇത്തവണ നിക്കി
ലോകത്തെ മുഴുവൻ ചിരിപ്പിച്ച കലാകാരനായിരുന്നു ചാർളി ചാപ്ലിൻ. ശക്തി ചിദംബരത്തിന്റെ സംവിധാനത്തിൽ 2002 ൽ ചാർളി ചാപ്ലിന്റെ കഥ തമിഴിൽ സിനിമയാക്കിയിരുന്നു. സാന്പത്തികമായി വലിയ വിജയം നേടിയ സിനിമയ്ക്ക് ശേഷം ചാപ്ലിന്റെ കഥ വീണ്ടും സിനിമയാക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. 2002 ൽ പുറത്തിറക്കിയ സിനിമയിൽ പ്രഭുദേവ, പ്രഭു ഗണേശൻ, അഭിരാമി, ഗായത്രി രഘുരാം എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമയുടെ രണ്ടാം ഭാഗം കൂടി വരാൻ പോവുകയാണ്. രണ്ടാം ഭാഗത്തിൽ പ്രഭുദേവയും നിക്കി ഗൽറാണിയുമായിരിക്കും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭുദേവ തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി അഭിനയിക്കാൻ പോവുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രഭുദേവയും നിക്കിയും ആദ്യമായി ഒന്നിക്കാൻ പോവുന്ന സിനിമയാണെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറയുന്നത്. കറുപ്പൻ എന്ന സിനിമയ്ക്ക് ശേഷം ടാനിയ രവിചന്ദ്രനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചാർളി…
Read Moreകോളിവുഡിൽ ചുവടുവച്ച് ആദിൽ ഇബ്രാഹിം
റിയാലിറ്റി ഷോ അവതരകനായി എത്തി മലയാള സിനിമയിൽ സാന്നിധ്യം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ആദിൽ ഇബ്രാഹിം കോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. തമിഴിലെ മുൻനിര സംവിധായകരിലൊരാളായ കാർത്തിക് സുബ്ബരാജിന്റെ സംവിധാന സഹായിയായ വിജയരാജ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലൂടെയാണ് ആദിൽ എത്തുന്നത്. “മുൻ അറിവാൻ’ എന്നു പേരിട്ടിരിക്കുന്ന ത്രില്ലർ ചിത്രത്തിൽ ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയും ഒരു സ്ഥാപനത്തിലെ ഗസ്റ്റ് റിലേഷൻ മാനേജറുമായ ഒരു യുവാവിന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ മാസം പത്തിന് തിയറ്ററുകളിലെത്തുന്ന ഹലോ ദുബായ്ക്കാരനാണ് ആദിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രം.
Read Moreആമാശയം കത്താന്‍ ദിവസങ്ങള്‍ മാത്രം!
സംഘടിതസമൂഹത്തിന്റെ ആശയപ്രചാരണത്തിനു മുന്നില്‍ നിസ്സഹായനായി നിന്നുപോകേണ്ടിവരുന്ന സാധാരണക്കാരനായ ഒരാളുടെ കഥപറയുന്ന ആമാശയം എന്ന ഹ്രസ്വചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ജനസിസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ബിജു കൊട്ടാരക്കര (ബിജു ജോണ്‍) നിര്‍മ്മിക്കുന്ന ഹൃസ്വചിത്രത്തിന്റെ സംവിധാനം മാധ്യമപ്രവര്‍ത്തകനായ അനീഷ് ആലക്കോട് നിര്‍വഹിച്ചിരിക്കുന്നു. കണ്ണൂര്‍ അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളജിലെ ജേര്‍ണലിസം വിഭാഗത്തിന്റെ സഹായത്തോടെ തയാറാക്കുന്ന ഹ്രസ്വചിത്രത്തിന്റെ രചന എ.വി.സുനിലിലാണ്. ജിജോയും അമലും ക്യാമറ ചലിപ്പിക്കുന്നു. സോജന് സംഗീതം നല്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സിബല്‍ പ്രേം നിര്‍വഹിക്കുന്നു. നിര്‍മ്മലും പി.എസ്.പ്രവീണുമാണു പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്. സുധി പാനൂര്‍, ബേബി എഡൂര്, പ്രദീപ് ഗോപി, വിനോദ്, സിന്ധു, അമൃത, എലീസ, ഹരിലാല്‍, അനീഷ്, ഉജ്ജ്വല്‍, സായുജ് തുടങ്ങിയവര്‍ വേഷമിട്ട ചിത്രം നവംബര്‍ പകുതിയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തും.
Read Moreജന്മദിനം പൊടിപൊടിക്കുന്ന താരങ്ങൾ കണ്ടുപഠിക്കണം ഐശ്വര്യയെ
സഹപ്രവർത്തകരെയെല്ലാം ഒന്നിച്ചുകൂട്ടി ലക്ഷങ്ങൾ ചെലവഴിച്ച് ഒരു അടിപൊളി പാർട്ടി. ഇതാണ് സാധാരണ ബോളിവുഡ് അഭിനേതാക്കളുടെ ഒരു ജന്മദിനാഘോഷ രീതി. എന്നാൽ ഇക്കാര്യത്തിലും വളരെ വ്യത്യസ്തയായിരിക്കുകയാണ് മുൻ ലോക സുന്ദരി ഐശ്വര്യ റായ്. ഇത്തവണ തന്റെ ജന്മദിനം ഐശ്വര്യ ആഘോഷിച്ചത് ആയിരം വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് ഉച്ചഭക്ഷണത്തിനുള്ള തുക സംഭാവനയായി നൽകിക്കൊണ്ടാണ്. മുംബൈയിലെ സ്കൂളുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന അന്നമിത്ര എന്ന പദ്ധതിയുമായാണ് ഐശ്വര്യ സഹകരിക്കുന്നത്. മുംബൈയിലും പരിസരപ്രദേശങ്ങളിലുമായുള്ള 500 മുനിസിപ്പൽ സ്കൂളുകളിലെ നിർധനരായ കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിയുടെ നടത്തിപ്പുകാരാണ് ഐശ്വര്യയുടെ സംഭാവനയേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
Read Moreആരാധകര്‍ക്ക് പോലും തിരിച്ചറിയാന്‍ പ്രയാസം! കിടിലന്‍ മേക്കോവറുമായി മൈഥിലി
കിടിലൻ മേക്കോവറുമായി മൈഥിലി ശക്തമായി തിരിച്ചെത്തുന്നു . മൈഥിലിയുടെ ഈ പുതിയ മാറ്റം കണ്ട് അന്പരപ്പിലാണ് ആരാധകർ. മെലിഞ്ഞ്, മുടി ക്രോപ്പ് ചെയ്ത ഒരു പുതിയ മൈഥിലി. സത്യത്തിൽ ഒറ്റ നോട്ടത്തിൽ ആരാധകർക്ക് പോലും തിരിച്ചറിയാൻ പ്രയാസമുള്ള ലുക്കിലാണ് ഇപ്പോൾ മൈഥിലി.ദേശീയ അവാർഡ് ജേതാവ് പ്രിയനന്ദന്റെ പാതിരാക്കാലത്തിലെ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. പാതിരാക്കാലം കോൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ടതിന്റെ അഭിനന്ദന പോസ്റ്റിലാണ് മൈഥിലി പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടൻ ഷൈൻ ടോം ചാക്കോ ആണ് ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിലുടെ മലയാളത്തിൽ മിന്നിത്തിളങ്ങിയ നടിയാണ് മൈഥിലി. പിന്നീട് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. വിവാദങ്ങൾ പിന്നാലെ കൂടിയ നടിയായിരുന്നു മൈഥിലി.
Read More