ബോളിവുഡ് സുന്ദരി ആലിയ ഭട്ട് അല്പം തുറന്നുപറയുന്ന കൂട്ടത്തിലാണ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിലൂടെ ബോക്സോഫീസിൽ തന്റേതായ ഇരിപ്പിടം നേടിയെടുക്കാൻ ആലിയ ഭട്ടിനു സാധിച്ചിട്ടുണ്ട്. തന്റെ ചിത്രത്തിൽ സൂപ്പർതാരങ്ങൾ വേണമെന്ന് നിർബന്ധമില്ലെന്ന് താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുന്നു. താരത്തിന്റെ തുറന്നുപറച്ചിൽ അല്പം കൂടിപ്പോയില്ലേയെന്നാണ് ഇപ്പോൾ ബോളിവുഡിലെ പലരും ചോദിക്കുന്നത്. സൂപ്പർതാരങ്ങൾ തന്റെ ചിത്രത്തിൽ വേണമെന്ന് നിർബന്ധമില്ലെന്നും നല്ല തിരക്കഥയും നല്ല സഹപ്രവർത്തകരും അഭിനേതാക്കളും എന്നതുമാത്രമാണ് താൻ നോക്കാറുള്ളതെന്നും ആലിയ പറഞ്ഞിരിക്കുന്നു.
Read MoreCategory: Movies
കുരുക്ഷേത്ര! നയൻതാര കന്നടചിത്രത്തിൽ ദ്രൗപതി
കന്നടയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ കുരുക്ഷേത്രയിൽ നയൻതാര ദ്രൗപതിയായി എത്തുന്നു. ബിഗ് ബജറ്റ് ചിത്രമായ കുരുക്ഷേത്ര സംവിധാനം ചെയ്യുന്നത് നാഗണ്ണയാണ്. ചിത്രത്തിന്റെ താരനിർണയം ഇപ്പോഴാണ് പൂർത്തിയായത്. നടൻ ദർശനാണ് ചിത്രത്തിൽ ദുര്യോധനനായി എത്തുന്നത്. കൃഷ്ണനായി രവിചന്ദ്രനും വേഷമിടും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. കൈനിറയെ ചിത്രങ്ങളുമായി ആകെ തിരക്കിലാണ് നയൻസ് ഇപ്പോൾ. നീണ്ട ഇടവേളയ്ക്കുശേഷമാണ് താരം കന്നഡ സിനിമയിൽ അഭിനയിക്കുന്നത്.
Read Moreമഞ്ജു വാര്യർ തമിഴിലേക്ക്?
മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേത്രി മഞ്ജു വാര്യർ തമിഴ് സിനിമയിൽ അഭിനിയിക്കാനൊരുങ്ങുന്നതയി റിപ്പോർട്ടുകൾ. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റത്തെക്കുറിച്ച് വളരെ മുൻപു തന്നെ കേട്ടിരുന്നു. അരവിന്ദ് സാമി ചിത്രത്തിൽ നായികയായി താരം എത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതൊന്നും യാഥാർഥ്യമായില്ല. സ്ത്രീ പ്രാതിനിധ്യമുള്ള ചിത്രത്തിൽ മഞ്ജു വാര്യർ വേഷമിടുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. അറിവഴഗൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ തമിഴ് സിനിമയിൽ തുടക്കം കുറിക്കാനൊരുങ്ങുന്നത്. കുറ്റം 23ന് ശേഷം പുറത്തിറക്കുന്ന ത്രില്ലർ ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകനെന്ന് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. സ്ത്രീ പ്രാതിനിധ്യമുള്ള ചിത്രമാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മഞ്ജുവിനെ സമീപിച്ചിരുന്നുവെന്നും താരത്തിന് കഥ ഇഷ്ടമായെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ തുടങ്ങുമെന്നും വാർത്തയിൽ പറയുന്നു. ബി ഉണ്ണികൃഷ്ണൻ-മോഹൻലാൽ ചിത്രമായ വില്ലനിലാണ് മഞ്ജു വാര്യർ ഒടുവിലായി…
Read Moreഅഞ്ചു വർഷത്തെ ഇടവേള! അർജുനും പരിണീതിയും വീണ്ടും
ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും പരിണീതി ചോപ്രയും വീണ്ടും ഒന്നിക്കുന്നു. 2012ൽ പുറത്തിറങ്ങിയ ഇഷ്ക്സാദെ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നത്. കൃത്യമായി പറഞ്ഞാൽ അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ ഒത്തുചേരൽ. കുറച്ച് നാളുകൾക്ക് മുന്പ് ഇരുവരും ഒന്നിക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിരുന്നില്ല. സന്ദീപ് ഒൗർ പിങ്കി ഫറാർ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ദിപാകർ ബാനർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസ് നിർമിക്കുന്ന ചിത്രം ഒരു ഡ്രാമാറ്റിക് ത്രില്ലറായിരിക്കുമെന്നാണു റിപ്പോർട്ട്. രണ്ട് നാട്ടുകാരായ നായികയും നായകനും ഒന്നിക്കുന്നതാണ് ചിത്രം. ചിത്രത്തക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയുള്ളതായി സംവിധായകൻ പറയുന്നു. ഈ ചിത്രം പുതിയൊരു അനുഭവമായിരിക്കുമെന്നും…
Read Moreജാക്വിലിൻ ഫെർണാണ്ടസിന്റെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ
സിനിമാതാരങ്ങളുടെ ഹോട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും വിവാദമാകുന്നതും ചർച്ചയാകാറുണ്ട്. നടിമാരുടെ ചൂടൻ ചിത്രങ്ങൾ ആസ്വദിക്കാനുള്ള ആളുകളുടെ തള്ളിക്കയറ്റം തന്നെയാണ് ഇതിനെല്ലാം കാരണം. അടുത്തകാലത്തു പോലും നിരവധി നടിമാരുടെ ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനായാണ് ഇവരെല്ലാം കാമറയ്ക്കു മുന്നിൽ അല്പവസ്ത്രധാരികളായെത്തിയത്. ഇപ്പോഴിതാ ഇവരെയെല്ലാം കടത്തിവെട്ടി ബോളിവുഡിലെ മുൻനിരതാരം ജാക്വിലിൻ ഫെർണാണ്ടസിന്റെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അർധനഗ്നയായ നടി തന്റെ മാറിടം മുടി കൊണ്ടാണ് മറച്ചിരിക്കുന്നത്. കോസ്മോപൊളിറ്റൻ എന്ന മാഗസിന് വേണ്ടിയാണ് ജാക്വിലിൻ ഫെർണാണ്ടസ് കാമറയ്ക്ക് മുന്നിലെത്തിയത്. നടി തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. കസ്തൂരി, രാധിക ആപ്തെ, ശ്രുതി മേനോൻ, കനി കുസൃതി തുടങ്ങിയവരുടെ മാഗസിന് വേണ്ടിയുള്ള ചൂടൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടുത്തയിടെ ഉണ്ടാക്കിയ വിവാദങ്ങൾ ചെറുതൊന്നുമായിരുന്നില്ല. അതിന് പിന്നാലെയാണ് ജാക്വിലിൻ ഫെർണാണ്ടിന്റെ ചിത്രങ്ങളും പുറത്തുവന്നത്.
Read Moreദീപികയുടെ പ്രിയ കാപ്രിയോ
ടൈറ്റാനിക്കിലെ നായകൻ ലിയനാർഡോ ഡി കാപ്രിയോയ്ക്ക് ലോകമെന്പാടും ആരാധകരുണ്ട്. ചെറുപ്പത്തിൽ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ഹൃദയം കീഴടക്കിയതും ഈ ഹോളിവുഡ് നടനാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ദീപിക കാപ്രിയയോടുള്ള ആരാധന വെളുപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാമിൽ സഹോദരിയോടൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രം ദീപിക പങ്കുവച്ചരുന്നു. സഹോദരിമാരുടെ മുറിയിൽവച്ചെടുത്ത ചിത്രത്തിന്റെ പശ്ചാത്തലത്തിൽ നിറയെ കാപ്രിയോയുടെ ചിത്രങ്ങൾകാണാം. ടൈറ്റാനിക്കിന്റെ പോസ്റ്ററുകളും ഇവരുടെ മുറിയുടെ ചുവരിൽ ഒട്ടിച്ചിട്ടുണ്ട്. കുട്ടിയായിരിക്കുന്പോൾ പ്രിയങ്കയ്ക്കും സഹോദരിക്കും ഏറ്റവും ഇഷ്ടമുണ്ടായിരുന്ന നടനായിരുന്നത്രേ കാപ്രിയോ. ദീപികയ്ക്കായിരുന്നു ആരാധന കൂടുതൽ. ഇദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇരുവരും കാണുമായിരുന്നു. വീടിന്റെ ചുവരിൽ മാത്രമായിരുന്നില്ല ദീപികയുടെ മനസിലും കാപ്രിയോആയിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് ഒാസ്കർ അവാർഡ് കിട്ടാത്തതിൽ ഈ ആരാധികയ്ക്ക് ഏറെ വിഷമമുണ്ടായിരുന്നു. കഴിഞ്ഞതവണ കാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്കാർ കിട്ടിയപ്പോഴാണ് ഈ സങ്കടം മാറിയത്. ഏതായാലും ദീപികയുടെ കാപ്രിയോ പ്രണയമാണ് ഇപ്പോൾ ബോളിവുഡിൽ സംസാരവിഷയം.…
Read Moreപ്രശ്നപരിഹാരശാല പൂർത്തിയാകുന്നു…
ബ്രൈറ്റ് ഫിലീംസിന്റെ ബാനറിൽ ഷബീർ ഏന സംവിധാനം ചെയ്യുന്ന പ്രശ്നപരിഹാരശാല പൂർത്തിയാകുന്നു. കഥ, തിരക്കഥ, സംഭാഷണം ഋഷിമാമങ്കര. ഛായാഗ്രഹണം – പ്രണവം ചന്ദ്രൻ, ടി.എസ്. ബാബു, ഗാനങ്ങൾ – കൈതപ്രം, സംഗീതം പ്രമോദ്ഭാസ്ക്കർ.ശിവജി ഗുരുവായൂർ, സ്പടികം ജോർജ്ജ്, ഹരിശ്രീയൂസഫ്, കണ്ണൻസാഗർ, പാഷാണം ഷാജി, കലാഭാവൻ ഷാജു, ജയൻ ചേർത്തല, അഖിൽ പ്രഭാകർ, അമൃതയേശുദാസ്, നിവാസ് ബാബു, രജനി മുരളി തുടങ്ങി ഏതാനും പുതുമുഖങ്ങളും കഥാപാത്രങ്ങളാകുന്നു. സാദിഖ് നെല്ലിയോട്ട് കണ്ട്രോളർ.നിലന്പൂരിന്റെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് പ്രശ്നപരിഹാരശാല.കല-അഭിലാഷ് മുതുക്കാട്, പി.ടി. ബാബു, മേക്കപ്പ്-സുബ്രുതിരൂർ, വസ്ത്രാലങ്കാരം – ചന്ദ്രൻ, അസോസിയേറ്റ് – എം. രമേഷ് കുമാർ, അനിൽകോവിലകം, സഹസംവിധാനം-സാജിത് എരണിമങ്ങാട്, ജിബുജമാൽ, അനിരുദ്ധൻ, ദേവൻമോഹൻ, സ്റ്റണ്ട്-ബ്രൂസ്ലിരാജേഷ്, നൃത്തം-ജോയ്മതി, സ്റ്റിൽസ്-പ്രണവ ചന്ദ്രൻ, എഡിറ്റിംഗ് ഷമീർഖാൻ.
Read Moreമൈഥിലി വീണ്ടും വരുന്നു തിയറ്ററിലേക്ക്
ഒരു സിഎഫ്എൽ ബൾബിനെ കേന്ദ്രമാക്കി മലയാളത്തിൽ ഇതുവരെ അവതരിപ്പി ക്കാത്ത വ്യത്യസ്തമായ ഒരു ഹൊറർ ഫിലിം ചിത്രീകരണം പൂർത്തിയായി തിയറ്ററിലെത്തുന്നു. ലോകത്ത് ആദ്യമാണ് ഒരു ബൾബിനെ കേന്ദ്രമാക്കി ഒരു ഹൊറർ സിനിമ ചിത്രീകരിക്കുന്നത്. മൈഥിലി വീണ്ടും വരുന്നു എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം തമിഴ്നാട്, ഗോവ, കേരളം എന്നിവിടങ്ങളിലായി പൂർത്തിയായി. ആലുംമൂട്ടിൽ ഫിലിംസ് ഇന്റർനാഷണലിനുവേണ്ടി രാജീവ് മാത്യു നിർമ്മിക്കുന്ന ഈ ചിത്രം സാബു വർഗീസ് കഥ എഴുതി സംവിധാനം ചെയ്യുന്നു. ചിത്രം ജൂലൈ ആദ്യം തിയറ്ററിലെത്തും തീയവൻ, കനവു കാതലൻ, നീയേൻ കാതലി’ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഉദയ് ആണ് ഈ ചിത്രത്തിലെ നായകൻ. നിരവധി മലയാള തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശിവാനിയാണ് നായിക. ഐ. എം. വിജയൻ, സന്താനം, കിരണ്രാജ് എന്നീ പ്രമുഖ നടന്മാരും പ്രധാനവേഷത്തിലെത്തുന്നു.ആലുംമൂട്ടിൽ ഫിലിംസ് ഇന്റർനാഷ്ണലിനുവേണ്ടി രാജീവ് മാത്യു…
Read Moreതീറ്റപ്പാക്കൻ, ചിത്രീകരണം തുടങ്ങുന്നു; നായകൻ ബിജു സോപാനം
മികച്ച നാടകത്തിനും, നടനുമുള്ള 2009-ലെ സംസ്ഥാന അവാർഡ് നേടിയ രാജൻ കിഴക്കനേല യുടെ വിശപ്പിന്റെ പുത്രൻ എന്ന നാടകം സിനിമയാകുന്നു. 500-ൽ പരം സ്റ്റേജുകളിലൂടെ പ്രേക്ഷകരുടെ മനസു കീഴടക്കിയ ഈ നാടകം തീറ്റപ്പാക്കൻ എന്ന പേരിലാണ് സിനിമയാകുന്നത്. രാജസേനൻ, ഹരികുമാർ എന്നിവരുടെ സംവിധായക സഹായിയായിരുന്ന വേണു കുളമടയിൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രാജൻ കിഴക്കനേല തന്നെ രചന നിർവഹിക്കുന്നു. കാവാലത്തിന്റെ പ്രഥമ ശിഷ്യന്മാരിൽ ഒരാളും, ഫ്ളവേഴ്സ് ടി.വി.യിലൂടെ ഹിറ്റായ ഉപ്പും മുളകും സീരിയലിലെ ബാലുവിനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ ബിജു സോപാനം ആണ് തീറ്റപ്പാക്കനിലെ ടൈറ്റിൽ കഥാപാത്രമായ പാക്കരനെ അവതരിപ്പിക്കുന്നത്. സൈറ ഭാനു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിജു സോപാനം ആദ്യമായാണ് ഒരു ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. കോമഡിക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കൊല്ലത്ത് പുരോഗമിക്കുന്നു. ശാപ്പാട്…
Read Moreമലയാളത്തിലെ അഭിനയം കടുപ്പം: കത്രീന
ബോളിവുഡ് നടി കത്രീന കെയ്ഫ് ഇപ്പോൾ തിരക്കിലാണ്. ജഗ്ഗ ജസൂസിന്റെ പ്രചാരണ പരിപാടികളുമായി രണ്ബീർ കപൂറിനൊപ്പം നാടെങ്ങും ഓടുകയാണു നടി. അതേസമയം ചിത്രം ഇറങ്ങുന്നതിന്റെ ആവേശത്തിലുമാണ് കത്രീന. ജഗ്ഗ ജസൂസിലെ ശ്രുതിയെ മനോഹരമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കത്രീന. എന്നാൽ, ഒരു പതിറ്റാണ്ടിലേറെ കാലം നീണ്ടുനിൽക്കുന്ന കരിയറിൽ ഏറ്റവും കഷ്ടപ്പെട്ട ചിത്രം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല കത്രീനയ്ക്ക്. മലയാളത്തിൽ ചെയ്ത ഒരേയൊരു ചിത്രം ബൽറാം വേഴ്സസ് താരാദാസ് ആണ് ആ സിനിമ. മമ്മൂട്ടിയുടെ നായികയായ ആ ചിത്രത്തിലെ അഭിനയത്തിന്റെ അനുഭവം കടുപ്പമേറിയതായിരുന്നുവെന്നാണ് കത്രീന പറയുന്നത്. ചലച്ചിത്ര അവാർഡ്ദാനവുമായി ബന്ധപ്പെട്ട് അബുദാബിയിലെത്തിയ കത്രീന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ജഗ്ഗ ജസൂസിലെ നായകനും നിർമാതാവുമായ രണ്ബീർ കപൂറുമുണ്ടായിരുന്നു വാർത്താസമ്മേളനത്തിൽ. ബൽറാം വേഴ്സസ് താരാദാസിൽ അഭിനയിച്ച കാലം ഇപ്പോഴും ഓർമയുണ്ട്. ദുബായിയിലായിരുന്നു ഞാൻ അഭിനയിച്ച ഭാഗത്തിന്റെ ചിത്രീകരണം ഏറെയും. കുറച്ച് ഭാഗങ്ങൾ…
Read More