നടിയോട് ഒരു ആരാധകൻ ചോദിച്ചത് താരസുന്ദരിയുടെ നഗ്നഫോട്ടോ. കന്നട നടിയായ സംഗീത ഭട്ടിനോടാണ് ആരാധകൻ നഗ്നചിത്രം ആവശ്യപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴിയാണ് സംഗീതയുടെ ആരാധകൻ നഗ്നചിത്രം ചോദിച്ചത്. നഗ്നചിത്രം ചോദിച്ച് നിരന്തര ശല്യം ചെയ്തയാളുടെ പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ടും മെസേജിന്റെ സ്ക്രീൻ ഷോട്ടും സംഗീത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഒരു യുവതിയുടെ പേരിലുള്ള പ്രൊഫൈലിൽ നിന്നുമാണ് നഗ്നചിത്രം ചോദിച്ചതെന്ന് സംഗീത പറഞ്ഞു. നടിമാർ വേശ്യകളാണെന്നും നഗ്നചിത്രം നൽകാനും മെസേജ് അയച്ചയാൾ പറഞ്ഞു. ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാണ് മറ്റൊരു യുവതിയുടെ നഗ്നചിത്രം ചോദിക്കാൻ കഴിയുകയെന്ന് സംഗീത ചോദിക്കുന്നു. അതിനാൽ പെണ്പേരിലുള്ള പ്രൊഫൈൽ വ്യാജമാണെന്ന് കരുതുന്നതായും അവർ കൂട്ടിച്ചേർത്തു. ശല്യം ചെയ്തയാളെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ബ്ലോക്ക് ചെയ്തു. തുടർന്ന് ഇയാൾക്കെതിരേ സംഗീത സൈബർ പോലീസിന് പരാതി നൽകി. പരാതി നൽകാൻ വൈകരുതെന്ന് സംഗീതയുടെ പോസ്റ്റിൽ മറ്റ് ആരാധകർ കമന്റിട്ടിരുന്നു.
Read MoreCategory: Movies
അറവാന്റെ ഭാര്യമാർ! ഭിന്നലിംഗക്കാർ നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന നോണ്‍-ഫീച്ചർ ഫിലിം
ഭിന്നലിംഗക്കാർ നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന നോണ്‍-ഫീച്ചർ ഫിലിമാണ് അറവാന്റെ ഭാര്യ മാർ.ചെന്നൈ, ബാംഗളൂരു, സേലം, കേരളം തുടങ്ങിയ സ്ഥലങ്ങളിലായി ഒരു വർഷം കൊണ്ടാണ് ചിത്രീകരിച്ചത്. ബാനർ-റെഡ് മീഡിയ, രചന, സംവിധാനം-രാജേഷ്കുമാർ.സി.എൽ., നിർമ്മാണം-സതീഷ് മഠത്തിൽ, ഛായാഗ്രഹണം-ബാലു വെണ്‍പകൽ, നരേഷൻ-ഷോബി തിലകൻ, എഡിറ്റിംഗ്-കിരണ്‍ വിജയ്, ഗാനരചന-രാജീവ് ആലുങ്കൽ, സംഗീതം, ആലാപനം-കാവാലം ശ്രീകുമാർ, പശ്ചാത്തലസംഗീതം-ജി.കെ.ഹരീഷ് മണി, പി.ആർ.ഓ-അജയ് തുണ്ടത്തിൽ, സൗണ്ട് മിക്സിംഗ്-അനീഷ്, സൗണ്ട് റിക്കോർഡിംഗ്-ദീപു, ബിച്ചു, എക്സി.പ്രൊഡ്യൂസർ-തദ്ദേവൂസ് ഗോണ്ചാലിസ്, സുജാത ലക്ഷ്മണ് (മുംബൈ) 43 മിനിറ്റാണ് ഫിലിമിന്റെ ദൈർഘ്യം. -അജയ് തുണ്ടത്തിൽ
Read Moreനന്ദിത! കേരള സമൂഹത്തെ ഞെട്ടിച്ച എഴുത്തുകാരിയുടെ കഥ
ദുരൂഹത നിറഞ്ഞ ആത്മഹത്യയിലൂടെ കേരള സമൂഹത്തെ ഞെട്ടിച്ച നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുന്നു. സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ, ്ധമാടായിപ്പാറ, തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നന്ദിത എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം അന്പലപ്പുഴയിൽ പൂർത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം വയനാട് ആരംഭിക്കും. ജീവിതം ചിലർക്ക് പലതും നിഷേധിക്കും. എന്നാൽ നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നുപോയത്. എഴുതാൻ ബാക്കിവച്ച വരികളായും, കൊടുക്കാത്ത ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിച്ച സ്നേഹമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും പലതും ബാക്കിവച്ച്, നിത്യമായ ഇരുട്ടിലേക്ക് നന്ദിത എന്ന കവി കടന്നുപോയി. ജീവിതത്തോട് മമത ഉണ്ടായിരുന്ന എഴുത്തുകാരിയായിരുന്നു നന്ദിത, എന്നിട്ടും എന്തിനാണ് നന്ദിത മരണത്തെ പുൽകാൻ തീരുമാനിച്ചത്. ദുരൂഹത നിറഞ്ഞ നന്ദിതയുടെ ജീവിതകഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം. വയനാട് മടക്കിമലയിൽ, എം. ശ്രീധരമേനോന്റെയും, പ്രഭാവതിയുടെയും…
Read Moreപ്രായം അറുപത്തിയാറായി! ഇളംപ്രായക്കാരായ നായികമാരെ രജനി വേണ്ടെന്നു വച്ചു?
അറുപത് കഴിഞ്ഞ നായകന്മാർ ഇരുപതും മുപ്പതും വയസുമാത്രം പ്രായമുള്ള നായികമാർക്കൊപ്പം പ്രണയ രംഗങ്ങളിൽ അഭിനയിക്കുന്നതും ആടുന്നതും പാടുന്നതുമെല്ലാം പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്. മലയാള സിനിമിയിൽ ഇപ്പോൾ താരതമ്യേന ഈ അവസ്ഥ കുറഞ്ഞു വന്നിട്ടുണ്ട്. തന്റെ ആദ്യകാല നായികമാരായ മീനയ്ക്കും പൂർണിമയ്ക്കും മഞ്ജു വാര്യർക്കും ദേവയാനിക്കുമൊക്കെയാണ് മോഹൻലാൽ ഇപ്പോൾ അവസരം നൽകുന്നത്. തമിഴ് സിനിമയിലും ഇപ്പോഴിതാ ചെറുതായി മാറ്റങ്ങൾ വന്നുതുടങ്ങുന്നുണ്ട്. അറുപത്തിയാറുകാരനായ രജനികാന്ത് മുപ്പതുകാരികളായ (2017 വരെ) നായികമാർക്കൊപ്പമാണ് അഭിനയിച്ചുകൊണ്ടിരുന്നത്. രജനിയുടെ മകൾ ഐശ്വര്യയുടെ പ്രായം 35 ആണ്, സൗന്ദര്യക്ക് 32 ഉം. മക്കളുടെ പ്രായമുള്ള പെണ്‍കുട്ടികൾക്കൊപ്പം ആടുകയും പാടുകയും ചെയ്യുന്നതിന് രജനികാന്ത് ഏറെ വിമർശനങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ രജനിയുടെ കാല എന്ന പുതിയ ചിത്രത്തോടെ ചില മാറ്റം സംഭവിക്കുന്നു. സഹതാരവേഷങ്ങളിലൂടെ ശ്രദ്ധേയയായ തൊണ്ണൂറുകളിലെ നായിക ഈശ്വരി റാവുവാണ് പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയിൽ രജനികാന്തിന്റെ ഭാര്യയായി എത്തുന്നത്.…
Read Moreഅനന്യ മടങ്ങിവരുന്നു
വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് മാറിനിൽക്കുന്നവരാണ് മലയാളത്തിലെ നായികമാരിൽ അധികവും. വിവാഹത്തിന് ശേഷം നായികമാർക്ക് മുന്‍പുണ്ടായിരുന്ന മാർക്കറ്റ് ലഭിക്കില്ലെന്ന കാരണത്താലാണ് പലരും വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുന്നത്. എന്നാൽ വിവാഹത്തിന് ശേഷം സിനിമയിലേക്ക് വന്നവരും അഭിനയം തുടരുന്നവരും ഇപ്പോൾ മലയാളത്തിലുണ്ട്. വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുന്ന നായികയാണ് അനന്യ. കുറച്ച് നാളുകളായി മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ് അനന്യ. ഇപ്പോഴിതാ പൃഥ്വിരാജ് -ഇന്ദ്രജിത്ത് ചിത്രമായ ടിയാനിലൂടെ ശക്തമായ കഥാപാത്രവുമായി എത്തുകയാണ് അനന്യ. രണ്ടു വർഷത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്ന അനന്യ ശക്തമായ ഒരു കഥാപാത്രത്തെയാണ് ടിയാനിൽ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായ അംബ എന്ന കഥാപാത്രമാണ് അനന്യക്ക്. പൃഥ്വിരാജ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ടിയാന്റെ കഥ കേട്ടപ്പോൾ ഇഷ്ടമായി. സിനിമയുടെ പിന്നിലുള്ളത് നല്ല ടീമാണെന്നതായിരുന്നു…
Read Moreദുൽഖറാണ് ആ സുകുമാരക്കുറുപ്പ്
സുകുമാരക്കുറുപ്പ് എന്ന പേര് മലയാളികൾക്ക് സുപരിചിതമാണ്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതകഥ സിനിമയാകുന്നുവെന്നാണ് പുതിയ വാർത്ത. ടൈറ്റിൽ റോളിലെത്തുന്നത് മലയാളികളുടെ സ്വന്തം കുഞ്ഞിക്കയും. ദുൽഖർ തന്നെയാണ് വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററും താരം പങ്കുവയ്ക്കുന്നു. ദുൽഖറിന്റെ കന്നിച്ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം ഒരുക്കുന്നത്. സെക്കൻഡ് ഷോയുടെ ചിത്രീകരണ സമയത്ത് തങ്ങൾ ഈ കഥയെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ദുൽഖർ പറയുന്നു. 2018 ആദ്യം ചിത്രീകരണം ആരംഭിക്കും. സുകുമാരക്കുറുപ്പ് ആകുന്നതിന്റെ ത്രില്ലിലാണ് താനെന്നും ദുൽഖർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പോസ്റ്റ്:
Read Moreസോനം മൈൻഡ് ചെയ്തില്ല, ദേഷ്യം വന്ന ബിഗ് ബി ചെയ്തത്…
അമിതാഭ് ബച്ചനോളം ആളുകൾ ബഹുമാനിക്കുന്ന താരങ്ങൾ ഏറെയില്ല ബോളിവുഡിൽ. ബിഗ് ബിയുടെ ആശംസയ്ക്കായി, അനുമോദനത്തിനായി കാത്തുനിൽക്കാത്ത താരങ്ങളില്ല പുതിയ തലമുറയിൽ. എന്നാൽ, ബച്ചൻ അയച്ചൊരു പിറന്നാൾ ആശംസ ഒരു താരം കണ്ടില്ലെന്ന് നടിച്ചാലോ? അഹങ്കാരത്തിന് കൈയും കാലും വച്ചവരെന്ന് ആരെങ്കിലും വിശേഷിപ്പിച്ചാൽ അവരെ പഴിക്കാനാവുമോ? വെറുതെ പഴി പറയുകയല്ല, നല്ല ഒന്നാന്തരം ചീത്ത തന്നെ വിളിച്ചു. വേറാരുമല്ല, സാക്ഷാൽ ബിഗ് ബി തന്നെ. നടി സോനം കപൂറാണ് ബിഗ് ബിയുടെ രോഷത്തിന്റെ ചൂടറിഞ്ഞ കഥാനായിക.ഇക്കഴിഞ്ഞ ജൂണ്‍ 9നായിരുന്നു സോനം കപൂറിന്റെ മുപ്പത്തിരണ്ടാം പിറന്നാൾ. എല്ലാവരെയും പോലെ ബച്ചനും അയച്ചു ഒരു സന്ദേശം. ആഘോഷങ്ങളുടെ തിരക്കായതു കൊണ്ടോ മറ്റോ സോനം അത് കണ്ടില്ല. ബച്ചന് മറുപടി കൊടുത്തുമില്ല.ബച്ചനെ ഇത് കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. തന്റെ നീരസവും രോഷവും പരസ്യമായി തന്നെ പ്രകടിപ്പിക്കാൻ ബിഗ് ബി മടിച്ചില്ല. തന്റെ സന്ദേശം അവഗണിച്ച്…
Read Moreആരാധികയോട് ഐ ലവ് യു പറഞ്ഞ രണ്‍ബീറിന്റെ കരണം പുകച്ച് കത്രീന
ആരാധികയോട് ഐ ലവ് യു പറഞ്ഞ രണ്‍ബീർ കപൂറിന്റെ കരണം പുകച്ച് നടി കത്രീന കെയ്ഫ്. ബോളിവുഡിലെ പഴയ പ്രണയജോടികളാണ് രണ്‍ബീറും കത്രീനയും. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. വേർപിരിഞ്ഞ ഇരുവരും ജഗ്ഗ ജസുസ് എന്ന ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് കത്രീന പഴയ കാമുകന്റെ കരണം പുകച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കാറിൽ സഞ്ചരിക്കുന്ന ഇരുവരുടെയും വീഡിയോയാണ് പുറത്ത് വന്നത്. രണ്‍ബീർ ഫോണിലൂടെ ആരാധികയോട് ഐ ലവ് യു എന്ന് പറയുകയും ചുംബനം നൽകുകയും ചെയ്യന്നു. അപ്പോഴാണ് കത്രീന താരത്തിന്റെ ചെകിടത്ത് അടിക്കുന്നത്. ബ്രഷ് കൊണ്ടുള്ള അപ്രതീക്ഷിത അടിയേറ്റ് രണ്‍ബീർ ഞെട്ടുന്നതും പിന്നീട് കത്രീനയെ ദേഷ്യത്തിൽ നോക്കുന്നതും വീഡിയോയിൽ കാണാം.
Read Moreസഹോദരിക്കു വേണ്ടി അവസരം ചോദിക്കുന്നു ..! ആരോപണത്തിന് മറുപടിയുമായി നിക്കി
ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ അന്യഭാഷാനായികയാണ് നിക്കി ഗൽറാനി. മലയാള സിനിമയിലേക്ക് കടന്നുവന്ന ഈ താരത്തെ പെട്ടെന്നു തന്നെ പ്രേക്ഷകർ സ്വീകരിച്ചു. വെള്ളിമൂങ്ങ, 1983, ഓം ശാന്തി ഓശാന, ഇവൻ മര്യാദരാമൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. നായികമാരെക്കുറിച്ച് അപവാദങ്ങൾ പ്രചരിക്കുന്നത് സ്വാഭാവികമാണ്. അത്തരത്തിലൊരു ആരോപണമാണ് ഇപ്പോൾ നിക്കിക്കെതിരെയും പ്രചരിക്കുന്നത്. സഹോദരിക്ക് വേണ്ടി നിക്കി അവസരം ചോദിക്കുന്നുവെന്ന തരത്തിലുള്ള അപവാദപ്രചാരണങ്ങളാണ് ചിലർ നടത്തുന്നതെന്ന് താരം പറയുന്നു. ഇക്കാര്യത്തിന് വ്യക്തമായ മറുപടിയുമായാണ് താരം ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്. നിക്കി ഗൽറാണിയുടെ സഹോദരിയായ സൻജനാ കന്നഡ സിനിമാതാരമാണ്. സൻജനയുടെ തമിഴ് പ്രവേശനത്തിന് വേണ്ടി നിക്കി സംവിധായകരോട് അവസരം ചോദിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് തന്റെ വളർച്ചയ്ക്ക് തടസം നിൽക്കുന്നവരാണെന്നു താരം പറയുന്നു. മലയാളത്തിൽ നിന്നും തമിഴിലേക്ക് പ്രവേശിച്ച താരത്തിനെ…
Read Moreമോഹൻലാലിന്റെ ആ സർപ്രൈസിനു മുന്നിൽ കണ്ണുനിറഞ്ഞ് സിദ്ദിഖ്
ലാലേട്ടന്റെ ഭക്ഷണപ്രിയത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. നന്നായി കഴിക്കുന്നതിനൊപ്പം മറ്റുള്ളവരെക്കൂടി വയറുനിറയെ കഴിപ്പിക്കാനാണ് അദ്ദേഹത്തിനു താത്പര്യം. ഇതു തെളിയിക്കുന്നതാണ് നടൻ സിദ്ദിഖിന്റെ അനുഭവം. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം മോഹൻലാലുമായുള്ള ഭക്ഷണകഥകൾ പങ്കുവയ്ക്കുന്നത്. ഗൾഫിൽ പ്രോഗ്രാമിനു പോയപ്പോൾ ഒരുദിവസം സിദ്ദിഖ് തനിക്ക് ചോറും മീൻകറിയും വേണമെന്ന് ആഗ്രഹം പറഞ്ഞു. അന്നത്തെ ഷോ കഴിഞ്ഞ് പുലർച്ചെ തിരിച്ചെത്തിയപ്പോൾ മോഹൻലാൽ തനിക്കായി ചോറും മീൻകറിയും വാങ്ങി റെഡിയാക്കി വച്ചിരുന്നുവെന്ന് താരം പറയുന്നു. “കൊതിയായിട്ട് കിടന്നുറങ്ങണ്ട. ചോറും മീന്‍കറിയും കഴിച്ചോളൂ.’ എന്ന് ലാല്‍ പറഞ്ഞപ്പോൾ തന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും അന്ന് തന്റെ കൈയിൽ നിന്ന് ഒരു ഉരുള വാങ്ങി കഴിച്ചിട്ടാണ് അദ്ദേഹം റൂമിലേക്കു പോയതെന്നും സിദ്ദിഖ് പറയുന്നു. തന്റെ വീട്ടിൽ നിന്ന് ഊണു കഴിക്കാനായി മോഹൻലാൽ സർപ്രൈസ് ആയി വന്ന കഥയും സിദ്ദിഖ് പങ്കുവച്ചു. വീട്ടില്‍ വന്നാല്‍ ലാല്‍ കസേരയില്‍ ഇരിക്കാറില്ലെന്നും വീടിനു മുന്നിലെ…
Read More