സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്

ത​മി​ഴ് സൂ​പ്പ​ർ​താ​രം അ​ജി​ത്തി​ന് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രു​ക്കേ​റ്റു. വി​വേ​ഗം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ടം. സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ താ​ര​ത്തി​ന്‍റെ തോ​ളി​നാ​ണ് പ​രു​ക്കേ​റ്റ​ത്. അ​പ​ക​ട​ക​ര​മാ​യ സം​ഘ​ട്ട​ന​രം​ഗ​ത്ത് ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ക്കാ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും അ​ജി​ത്ത് ഇ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വി​വേ​ഗ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ചി​ത്രീ​ക​ര​ണം യൂ​റോ​പ്പി​ൽ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു അ​പ​ക​ടം. ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ കാ​ജ​ൽ അ​ഗ​ർ​വാ​ൾ, അ​ക്ഷ​ര ഹാ​സ​ൻ, വി​വേ​ക് ഒ​ബ്റോ​യി തു​ട​ങ്ങി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.താ​ര​ത്തി​ന് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ഡോ​ക്ട​ർ​മാ​ർ വി​ശ്ര​മം നി​ർ​ദേ​ശി​ച്ചു. പ​രു​ക്ക് സം​ബ​ന്ധി​ച്ച് വാ​ർ​ത്ത പു​റ​ത്തു വി​ട​രു​തെ​ന്ന് അ​ജി​ത് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും യൂ​ണി​റ്റി​ൽ നി​ന്നു ത​ന്നെ​യാ​ണ് അ​പ​ക​ട വാ​ർ​ത്ത പു​റ​ത്തു വ​ന്ന​ത്. നേ​ര​ത്തെ​യും ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ജി​ത്തി​ന് പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. വേ​താ​ളം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ പ​രു​ക്കേ​റ്റ അ​ജി​ത്തി​ന് എ​ട്ടു മാ​സ​ത്തോ​ളം വി​ശ്ര​മി​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

Read More

ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക “പ​ണി’

താ​ൻ ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ൾ​ക്ക് ക്രെ​ഡി​റ്റ് തേ​ടു​ന്ന​യാ​ളാ​ണ് ക​ങ്ക​ണ എ​ന്ന് ബോ​ളി​വു​ഡി​ൽ പ​ര​ക്കെ​യു​ള്ള ഒ​രു സം​സാ​ര​മാ​ണ്. ക​ങ്ക​ണ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് സി​മ്രാ​ൻ. ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇ​തി​ൽ ക​ങ്ക​ണ​യ്ക്ക് ഒ​രു പു​തി​യ ക്രെ​ഡി​റ്റ് കി​ട്ടി. ക​ഥ – സം​ഭാ​ഷ​ണം അ​ധി​ക എ​ഴു​ത്തു​കാ​രി. എ​ന്നാ​ൽ ഇ​ത് യ​ഥാ​ർ​ഥ തി​ര​ക്കാ​ഥാ​കൃ​ത്തി​ന് അ​ത്ര ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ക​ങ്ക​ണ​യ്ക്കെ​തി​രേ അ​പൂ​ർ​വ അ​സ്രാ​ണി രം​ഗ​ത്തെ​ത്തി. പോ​സ്റ്റ​റി​ൽ അ​സ്രാ​ണി​യു​ടെ പേ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് ക​ങ്ക​ണ​യ്ക്ക് താഴെയായിരുന്നു. ഇ​തി​നെ​തി​രേ അ​സ്രാ​ണി ഫേ​സ് ബു​ക്കി​ലൂ​ടെ ആ​ഞ്ഞ​ടി​ച്ചു. അ​തി​ന് ക​ങ്ക​ണ​യും മ​റു​പ​ടി ന​ൽ​കി. കാ​ര്യ​ങ്ങ​ൾ ഏ​റെ​ക്കു​റെ ത​ണു​ത്ത​പ്പോ​ഴാ​ണ് വി​ദ്യാ ബാ​ല​ന്‍റെ വ​ക ഒ​രു പോ​സ്റ്റ് വ​രു​ന്ന​ത്. വി​ദ്യ​യു​ടെ പു​തി​യ ചി​ത്ര​മാ​യ ‘തും​ഹാ​രി സു​ലു’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ ക്രെ​ഡി​റ്റ് കാ​ർ​ഡും കൈ​യി​ൽ പി​ടി​ച്ച് ഒ​രു ഫോ​ട്ടോ എ​ടു​ത്ത് ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോസ്റ്റ് ചെയ്തു. “സം​വി​ധാ​യ​ക​ൻ ഈ ​ക്രെ​ഡി​റ്റ് കാ​ർ​ഡ്…

Read More

“കാല’ കെെവിട്ടു പോകുമോ ‍?

ക​ബാ​ലി​യു​ടെ വ​ൻ​വി​ജ​ത്തി​നു​ശേ​ഷം ര​ജ​നീ​കാ​ന്ത് – പാ ​ര​ഞ്ജി​ത്ത് കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് കാ​ല. എ​ന്നാ​ൽ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ ചി​ത്ര​ത്തെ​ത്തേ​ടി വി​വാ​ദം എ​ത്തി. ചി​ത്ര​ത്തി​ന്‍റെ ടാ​ഗ് ലൈ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​രി​കാ​ല​ൻ എ​ന്ന പേ​ര് താ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ത​മി​ഴ് അ​സോ​സി​യേ​റ്റ് സം​വി​ധാ​യ​ക​ൻ കെ. ​രാ​ജ​ശേ​ഖ​ര​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ ു. 1995 ലാ​ണ് ഈ ​പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്​ത​ത്. വി​ക്ര​മി​നെ നാ​യ​ക​നാ​ക്കി സി​നി​മ ഒ​രു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. ചി​ത്രം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ലും പേ​രി​ന്‍റെ അ​വ​കാ​ശി താ​നാ​ണെ​ന്നാ​ണ് രാ​ജ​ശേ​ഖ​ര​ന്‍റെ വാ​ദം.ചോ​ള​രാ​ജ​വം​ശ​ത്തി​ലെ രാ​ജാ​വാ​യി​രു​ന്ന ക​രി​കാ​ല​ന്‍റെ ക​ഥ​യാ​ണ് വി​ക്ര​മി​ന്‍റെ സി​നി​മ​യി​ലൂ​ടെ പ​റ​യാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം സ​റീ​ൻ ഖാ​നാ​യി​രു​ന്ന നാ​യി​ക. എ​ന്നാ​ൽ ര​ജ​നി ചി​ത്രം കാ​ല അ​ധോ​ലോ​ക​ നാ​യ​ക​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

Read More

സു​ഹൃ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി പ​രി​ണീ​തി ചോ​പ്ര

ബോ​ളി​വു​ഡ് ന​ടി പ​രി​ണീ​തി ചോ​പ്ര ഇ​പ്പോ​ൾ ആ​യോ​ധ​ന ക​ല​ക​ളൊ​ക്കെ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. പ​രി​ശീ​നം ആ​രം​ഭി​ച്ച ദി​വ​സം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ ഓ​ർ​മ​ക​ളൊ​ക്കെ താ​രം പ​ങ്കു​വ​ച്ചി​രു​ന്നു. താ​നൊ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ലാ​ണ് ജ​നി​ച്ച​തെ​ന്നും സൈ​ക്കി​ൾ ച​വി​ട്ടി​യാ​ണ് സ്കൂ​ളി​ൽ പോ​യി​രു​ന്ന​തെ​ന്നു​മൊ​ക്കെ പ​രി​ണീ​തി പ​റ​ഞ്ഞു. സ്കൂ​ൾ യൂ​ണി​ഫോ​മാ​യി​രു​ന്ന പാ​വ​ട​യി​ട്ടു​കൊ​ണ്ട് സൈ​ക്കി​ൾ ച​വി​ട്ടി​യ​തി​ന് കൂ​ടെ പ​ഠി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ ക​ളി​യാ​ക്കി​യി​രു​ന്നു. താ​ൻ സു​ര​ക്ഷി​ത​യാ​യി സ്കൂ​ളി​ൽ എ​ത്തി​യോ എ​ന്ന​റി​യാ​ൻ ത​ന്‍റെ അ​ച്ഛ​ൻ സൈ​ക്കി​ളി​നെ അ​നു​ഗ​മി​ക്കു​മാ​യി​രു​ന്നു. സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി ആ​യോ​ധ​ന​ക​ല​ക​ൾ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ല്ല. ഏ​താ​യാ​ലും താ​ര​ത്തി​ന്‍റെ അ​ഭി​മു​ഖം പു​റ​ത്തു​വ​ന്ന​തി​നു​പി​ന്നാ​ലെ പ​രി​ണീ​തി​യോ​ടൊ​പ്പം സ്കൂ​ളി​ൽ പ​ഠി​ച്ച ഒ​രു സു​ഹൃ​ത്ത് പ​രി​ണീ​തി പ​റഞ്ഞ​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടു. പ​രി​ണീ​തി സ​ന്പ​ന്ന കു​ടും​ബാം​ഗ​മാ​ണെ​ന്നും കാ​റി​ലാ​ണ് സ്കൂ​ളി​ൽ വ​ന്നി​രു​ന്ന​തെ​ന്നും പോ​സ്റ്റി​ൽ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ഇ​ത് പ​രി​ണീ​തി നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ പ​ഠി​ക്കാ​ൻ​ അ​ച്ഛ​ൻ ത​നി​ക്ക് സൈ​ക്കി​ൾ വാ​ങ്ങി ത​ന്നെ​ന്നും ഇ​തി​ലാ​ണ് സ്കൂ​ളി​ൽ…

Read More

പ്രഭാസിന് നായികയായി പൂജ ഹെഗ്‌ഡെ എത്തുന്നു

പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടു ഭാ​ഗ​വും മെ​ഗാ​ഹി​റ്റാ​യ​തോ​ടെ പ്ര​ഭാ​സ് ബോ​ളി​വു​ഡി​ലും ചു​വ​ടു​റ​പ്പി​ക്കാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്. സ​ഹോ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ലേക്ക് ചേക്കേറാനൊരുങ്ങുന്ന പ്ര​ഭാ​സി​ന്‍റെ നാ​യി​ക​യാ​യി ആ​രു​വ​രു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ബോ​ളി​വു​ഡ് സു​ന്ദ​രി ക​ത്രീ​ന കെ​യ്ഫ്, തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​നു​ഷ്ക ഷെ​ട്ടി തു​ട​ങ്ങി​യ​വ​രു​ടെ​യെ​ല്ലാം പേ​രു​ക​ൾ ഉ​യ​ർ​ന്നു​കേ​ട്ടി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ പൂ​ജ ഹെ​ഗ്ഡെ നാ​യി​ക​യാ​കു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. ഹൃ​ത്വി​ക് റോ​ഷ​ന്‍റെ നാ​യി​ക​യാ​യി ‘മോ​ഹ​ൻ​ജെ​ദാ​രോ’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പൂ​ജ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​കു​ന്ന പു​തി​യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് പൂ​ജ ഇ​പ്പോ​ൾ. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ പൂ​ജ സ​മ്മ​തം മൂ​ളി​യ​താ​യി​ട്ടാ​ണ് വി​വ​രം. അ​ല്ലു അ​ർ​ജു​ൻ ചി​ത്ര​ത്തി​നു​ശേ​ഷം മ​റ്റൊ​രു​ചി​ത്ര​ത്തി​നു​വേ​ണ്ടി പൂ​ജ ഡേ​റ്റ് ന​ൽ​കി​യി​ട്ടി​ല്ല. ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ അ​ല്ലു അ​ർ​ജു​ൻ ചി​ത്ര​ത്തി​നു​ശേ​ഷം പൂ​ജ​യു​ടെ ക​രി​യ​ർ ഗ്രാ​ഫ് ഉ​യ​രും. ഇ​തു പ്ര​ഭാ​സ് ചി​ത്ര​ത്തി​നു ഗു​ണം ചെ​യ്യു​മെ​ന്നാ​ണ്…

Read More

കിം​ഗ് ഖാ​നൊപ്പം അ​നു​ഷ്ക​യും ക​ത്രീ​ന​യും

ആ​ന​ന്ദ് എ​ൽ റാ​യി​യു​ടെ പു​തി​യ ചി​ത്ര​ത്തി​ൽ കിം​ഗ് ഖാ​ന് നാ​യി​ക​മാ​രാ​യി ക​ത്രീ​ന​യും അ​നു​ഷ്ക​യും എ​ത്തും. സി​നി​മ​യു​ടെ പേ​ര് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ‘ക​ത്രീ​ന മേ​രി ജാ​ൻ’ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​രെ​ന്ന് സൂ​ച​ന​യു​ണ്ട്. ഷാ​രൂ​ഖി​ന്‍റെ ഒ​രു നാ​യി​ക​യാ​യി ക​ത്രീ​ന കൈ​ഫ് എ​ത്തു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ നാ​യി​ക​യെ ക​ണ്ടെ​ത്താ​ൻ സം​വി​ധാ​യ​ക​ൻ കു​റേ ക​ഷ്ട​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. ദീ​പി​ക പ​ദു​ക്കോ​ണി​നെ​യും ആ​ലി​യ ഭ​ട്ടി​നെ​യു​മാ​ണ് ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് സ​മ​യ​മി​ല്ലാ​ത്ത​തി​നാ​ൽ അ​നു​ഷ്ക​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ക​ഥ കേ​ട്ട അ​നു​ഷ്ക ഈ ​റോ​ൾ ഒ​രു വെ​ല്ലു​വി​ളി​യാ​യി സ്വീ​ക​രി​ക്കു​ന്ന​താ​യി പ​റ​ഞ്ഞു

Read More

റാ​ബ്ത ടീം ​ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ

ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ എ​സ.​എ​സ് രാ​ജ​മൗ​ലി​യെ സി​നി​മാ​ലോ​കം ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി​യ​ത് മ​ഗ​ധീ​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. മ​ഗ​ധീ​ര​യ്ക്കു ശേ​ഷ​മാ​ണ് എ​സ്എ​സ് രാ​ജ​മൗ​ലി​യു​ടെ ചി​ത്ര​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ന്പാ​ടും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്. ന​ട​ൻ രാം​ച​ര​ണ്‍ തേ​ജ​യ്ക്കും കാ​ജ​ൽ അ​ഗ​ർ​വാ​ളി​നും ആ​ദ്യ ബ്രേ​ക്ക് ന​ൽ​കി​യ​തും മ​ഗ​ധീ​ര​യാ​ണ്. ഇ​പ്പോ​ഴി​താ മ​ഗ​ധീ​ര എ​ന്ന മെ​ഗാ​ഹി​റ്റ് ചി​ത്രം കോ​പ്പി​യ​ടി​ച്ചെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്നു. സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​തും കൃ​തി​സേ​ന​നും അ​ഭി​ന​യി​ച്ച ബോ​ളി​വു​ഡ് സി​നി​മ റാ​ബ്ത​യെ കു​റി​ച്ചാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ചി​ത്രം മ​ഗ​ധീ​ര​യി​ൽ നി​ന്ന് കോ​പ്പി​യ​ടി​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ഗ​ധീ​ര നി​ർ​മി​ച്ച ഗീ​ത ആ​ർ​ട്സ് ആ​ണ് റാ​ബ്ത​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ദ​രാ​ബാ​ദ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

അ​ർ​ജു​ൻ ക​പൂ​റും പ​രി​ണീ​തി ചോ​പ്ര​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു

അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ദി​ബ​ക​ർ ബാ​ന​ർ​ജി​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ അ​ർ​ജു​ൻ ക​പൂ​റും പ​രി​ണീ​തി ചോ​പ്ര​യും വീ​ണ്ടും ന്നി​ക്കു​ന്നു.ആ​ക് ഷ​നും റൊ​മാ​ൻ​സി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ ക​രാ​റി​ൽ ഇ​രു​വ​രും ജ​നു​വ​രി​യി​ൽ​ത​ന്നെ ഒ​പ്പി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യം ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളോ​ടു​പോ​ലും പ​റ​ഞ്ഞി​രു​ന്നി​ല്ല.അ​ഞ്ചു​വ​ർ​ഷം മു​ന്പ് യ​ഷ് രാ​ജ് ഫി​ലിം​സ് നി​ർ​മി​ച്ച ഇ​ഷ്ക്സാ​ധ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​വ​ർ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത്. ചി​ത്രം വ​ൻ വി​ജ​യ​മാ​യി​രു​ന്നു. പു​തി​യ ചി​ത്ര​ത്തി​ൽ അ​ർ​ജു​ൻ ക​പൂ​ർ പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന

Read More

കര്‍ണനായി നാഗാര്‍ജുന തന്നെ

എം.​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ര​ണ്ടാ​മൂ​ഴം ’മ​ഹാ​ഭാ​ര​ത’​എ​ന്ന പേ​രി​ൽ സി​നി​മ​യാ​കു​ന്പോ​ൾ ക​ർ​ണ​ന്‍റെ വേ​ഷം ആ​രു ചെ​യ്യും? തെ​ലു​ങ്ക് താ​രം നാ​ഗാ​ർ​ജു​ന ക​ർ​ണ​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് ഒ​ടു​വി​ൽ കേ​ൾ​ക്കു​ന്ന വ​ർ​ത്ത​മാ​നം. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ നാ​ഗാ​ർ​ജു​ന​യെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും നാ​ഗാ​ർ​ജു​ന താ​ല്പ​ര്യ​ക്കു​റ​വ് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു. ചി​ത്ര​ത്തി​ൽ ഭീ​മ​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ ആ​ണ്. പ​ഞ്ച​പാ​ണ്ഡ​വ​രും കൗ​ര​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ ബോ​ളി​വു​ഡ് സി​നി​മ​യി​ൽ നി​ന്നു​ള്ള​വ​രാ​യി​രി​ക്കും. എം.​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ൽ ശ്രീ​കു​മാ​ർ മേ​നോ​ൻ ഒ​രു​ക്കു​ന്ന സി​നി​മ​യി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ ഭീ​ഷ്മ​രാ​യും ഐ​ശ്വ​ര്യ റാ​യ് ദ്രൗ​പ​തി​യാ​യും മ​ഹേ​ഷ് ബാ​ബു, വി​ക്രം, പു​നീ​ത് രാ​ജ്കു​മാ​ർ, പ്ര​ഭു ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ൾ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളാ​യും അ​ണി​നി​ര​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം, താ​ര​നി​ർ​ണ​യം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ ആ​രൊ​ക്കെ​യാ​വും ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ൾ എ​ന്ന​തു സം​ബ​ന്ധി​ച്ച് പു​റ​ത്തു​വി​ടാ​ൻ ര​ണ്ടാ​മൂ​ഴം ടീം ​ഇ​തു​വ​രെ ത​യ്യാ​റാ​യി​ട്ടി​ല്ല. കാ​സ്റ്റിം​ഗും പ്രീ ​പ്രൊ​ഡ​ക്ഷ​നും ന​ട​ക്കു​ക​യാ​ണെ​ന്നും അ​ബു​ദാ​ബി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ…

Read More

അനുപമയുടെ വീടിന് ഇതിലും നല്ല പേര് സ്വപ്നങ്ങളിൽ മാത്രം..!

പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മുഴുവൻ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. ജോമോന്‍റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ ദുൽഖറിന്‍റെ നായികയായിരുന്ന അനുപമയ്ക്ക് തെലുങ്കിൽ കൈനിറയെ അവസരങ്ങളാണ് ലഭിക്കുന്നത്. പ്രേമം തെലുങ്കിലിറങ്ങിപ്പോൾ നാഗചൈതന്യയുടെ നായികയാകാൻ അവസരം ലഭിച്ചതും അനുപമയ്ക്കാണ്. ഇതിനു പിന്നാലെ നിരവധി തെലുങ്ക് ചിത്രങ്ങൾ അനുപമയെ തേടിയെത്തുകയും ചെയ്തു. പ്രേമത്തിലൂടെ താരമായ അനുപമയ്ക്ക് സ്വന്തം വീടിനു പേരിടാൻ നേരത്തും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രേമം എന്നു തന്നെയാണ് വീടിനു പേരു നല്കിയിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ സ്റ്റൈലിൽ പേര് വീടിന്‍റെ പേര് എഴുതിയതിന്‍റെ ചിത്രവും അനുപമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. മലയാളത്തിൽ പ്രേമം പുറത്തിറങ്ങി രണ്ടു വർഷം തികയുന്ന മേയ് 29നു തന്നെയാണ് അനുപമയുടെ പോസ്റ്റ്. സംവിധായകൻ അൽഫോൻസ് പുത്രൻ, നിർമാതാവ് അൻവർ റഷീദ് എന്നിവർക്കു നന്ദിപറഞ്ഞ അനുപമ സഹനടിമാരായ സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവർക്ക്…

Read More