ഇത്‌ ആരുടെ ​ജാ​ക്ക​റ്റ്? അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് ആ​ദ്യ​മൊ​ന്നു മ​ടി​ച്ചെ​ങ്കി​ലും ഒടുവില്‍ പ്രിയങ്ക ഉത്തരം നല്‍കി; ത​ന്‍റെ ഒ​രു മു​ൻ​കാ​മു​ക​ന്‍റേ​തെ​ന്ന്…

ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ അ​ഭി​മു​ഖ​ത്തി​നി​ട​യി​ൽ ത​ന്‍റെ കൈ​വ​ശ​മു​ള്ള ഇ​ഷ്ട​വ​സ്തു​ക്ക​ൾ അ​ഭി​മു​ഖം ന​ട​ത്തു​ന്ന​യാ​ൾ​ക്കു കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക ചോ​പ്ര. ത​ന്‍റെ വ​സ്ത്ര​ങ്ങ​ളും ചെ​രി​പ്പും ആ​ഭ​ര​ണ​ങ്ങ​ളു​മെ​ല്ലാം പ്രി​യ​ങ്ക കാ​ണി​ച്ച​പ്പോ​ൾ അ​വ​താ​ര​ക​യു​ടെ ക​ണ്ണു​ചെ​ന്നു പ​തി​ച്ച​ത് ഭം​ഗി​യാ​യി മ​ട​ക്കി​വ​ച്ചി​രി​ക്കു​ന്ന ഒ​രു ജാ​ക്ക​റ്റി​ലാ​ണ്. അ​ത് ആ​രു​ടേ​താ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ആ​ദ്യ​മൊ​ന്നു മ​ടി​ച്ചെ​ങ്കി​ലും ത​ന്‍റെ ഒ​രു മു​ൻ​കാ​മു​ക​ന്‍റേ​തെ​ന്ന് ഉ​ത്ത​രം ന​ൽ​കി. എ​ന്നാ​ൽ അ​താ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​ൻ പ്രി​യ​ങ്ക ത​യാ​റാ​യി​ല്ല. കാ​മു​ക​ൻ ഒ​രി​ക്ക​ൽ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​ട്ടി​ട്ടു​പോ​യ​താ​ണ് ആ ​ജാ​ക്ക​റ്റ്. പി​ന്നീ​ട​ത് പ്രി​യ​ങ്ക​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ത്ത​ന്നെ മാ​റി. ഇ​പ്പോ​ൾ എ​വി​ടെ​പ്പോ​യാ​ലും കൈ​യി​ൽ ആ ​ജാ​ക്ക​റ്റ് കാ​ണും. ഏ​താ​യാ​ലും പ്രി​യ​ങ്ക​യ്ക്ക് ഇ​ത്ര പ്രി​യ​പ്പെ​ട്ട ആ ​ജാ​ക്ക​റ്റി​ന്‍റെ ഉ​ട​മ ആ​രാ​ണെ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക​യു​ടെ ആ​രാ​ധ​ക​ർ.

Read More

അ​ഭി​ന​യം ത​ല​യ്ക്കു പി​ടി​ച്ച​പ്പോ​ൾ ! ത​ല​യ്ക്കു പ​രി​ക്കേ​റ്റ​ത​റി​യാ​തെ ര​ണ്‍​വീ​ർ സിം​ഗ്

ത​ല​യ്ക്കു പ​രി​ക്കേ​റ്റ​ത​റി​യാ​തെ ര​ണ്‍​വീ​ർ സിം​ഗ്. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പു​തി​യ ചി​ത്ര​മാ​യ പ​ദ്മാ​വ​തി​യു​ടെ ക്ലൈ​മാ​ക്സ് രം​ഗ​ങ്ങ​ളി​ൽ ത​ക​ർ​ത്ത​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ര​ണ്‍​വീ​ർ സിം​ഗ്. ഇ​ട​യ്ക്ക് ഭി​ത്തി​യി​ലി​ടി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വി​ശ്ര​മി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ ര​ണ്‍​വീ​ർ അ​ലാ​വു​ദി​ൻ ഖി​ൽ​ജി​യു​ടെ റോ​ളി​ലു​ള്ള ത​ന്‍റെ അ​ഭി​ന​യം തു​ട​ർ​ന്നു. ത​ല​യി​ൽ​നി​ന്ന് ര​ക്തം ഒ​ഴു​കി നി​ല​ത്തു​വീ​ഴു​ന്ന​തു​വ​രെ ര​ണ്‍​വീ​ർ അ​ഭി​ന​യം തു​ട​ർ​ന്ന​ത്രേ. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മു​റി​വു​ക​ൾ തു​ന്നി​ക്കെ​ട്ടി വീ​ണ്ടും ഷൂ​ട്ടിം​ഗ് സ്ഥ​ല​ത്ത് തി​രി​ച്ചെ​ത്തി അ​ഭി​ന​യം തു​ട​ർ​ന്നു. ഈ ​യു​വ​ന​ട​ന് അ​ഭി​ന​യ​ത്തോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത ക​ണ്ട് പ​ദ്മാ​വ​തി​യു​ടെ സെ​റ്റാ​കെ അ​ത്ഭു​ത​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ദീ​പി​ക പ​ദു​ക്കോ​ണാ​ണ് പ​ദ്മാ​വ​തി​യി​ലെ നാ​യി​ക. നേ​ര​ത്തെ മും​ബൈ​യി​ലെ ഷൂ​ട്ടിം​ഗ് സ്ഥ​ല​ത്ത് എ​ത്തു​ന്ന​തി​ലു​ള്ള സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് ദീ​പി​ക ത​ന്‍റെ കാ​മു​ക​ൻ​കൂ​ടി​യാ​യ ര​ണ്‍​വീ​ർ സിം​ഗി​ന്‍റെ മും​ബൈ​യി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു.

Read More

ടോവിനോയ്ക്ക് നായിക പി​യാ

ത​മി​ഴ് ചി​ത്ര​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന മ​ല​യാ​ളി താ​രം ടോവി​നോ തോ​മ​സി​ന്‍റെ നാ​യി​ക പി​യാ ബാ​ജ്പേ​യി. പ്രി​യ​ദ​ർ​ശ​ന്‍റെ ആ​മ​യും മു​യ​ലും എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഉ​ത്ത​രേ​ന്ത്യ​ക്കാ​രി​യാ​യ പി​യ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ ഛായാ​ഗ്രാ​ഹ​ക ആ​യ ബി. ​ആ​ർ വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ടൊ​വി​നോ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ബ്ര​സീ​ലി​ൽ ന​ട​ന്നൊ​രു സം​ഭ​വ​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നി​യ​റാ​യ അ​ബി എ​ന്ന പ്ര​ണ​യ​നാ​യ​ക​നെ​യാ​ണ് ചി​ത്ര​ത്തി​ൽ ടൊ​വി​നോ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് ശി​വ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ചെ​ന്നൈ, വാ​ഗ​മ​ണ്‍, ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. ഈ ​വ​ർ​ഷം ജൂ​ണി​ൽ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ് താ​ര​ങ്ങ​ളാ​യ പ്ര​ഭു​വും സു​ഹാ​സി​നി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി​ട്ടാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

Read More

നാ​ഗ​ചൈ​ത​ന്യ -​ സാ​മ​ന്ത വി​വാ​ഹം ഒ​ക്ടോ​ബ​റി​ൽ

ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് അ​വ​സാ​ന​മി​ട്ട് തെ​ലു​ങ്ക് യു​വ​ന​ട​ൻ നാ​ഗ​ചൈ​ത​ന്യ​യും തെ​ന്നി​ന്ത്യ​ൻ ന​ടി സാ​മ​ന്ത​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തിന്‍റെ തീ​യ​തി തീ​രു​മാ​നി​ച്ചു. ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​കാ​ല​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. നാ​ളു​ക​ളാ​യി ആ​രാ​ധ​ക​ർ ഇ​വ​രു​ടെ വി​വാ​ഹ​ത്തെ​പ്പ​റ്റി അ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. വി​ജ​യ് നാ​യ​ക​നാ​യി എ​ത്തു​ന്ന ന്ധ​വി​ജ​യ് 61ന്ധ , ​ഫ​ഹ​ദ് ഫാ​സി​ൽ, വി​ജ​യ് സേ​തു​പ​തി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ന്ധ ​അ​നീ​തി ക​തൈ​ക​ൾ​ന്ധ ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്രം എ​ന്നി​ങ്ങ​നെ​യാ​ണ് സാ​മ​ന്ത​യു​ടെ പു​തി​യ സി​നി​മ​ക​ൾ. മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ വി​വാ​ഹ​ശേ​ഷ​വും അ​ഭി​ന​യി​ക്കു​മെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

Read More

എനിക്ക് വിശക്കുന്നു; ഇപ്പോ പൊറോട്ടയും ബീഫും കഴിക്കണം; തലതല്ലി ചിരിപ്പിച്ച് ടൊവിനോയുടെ വീഡിയോ

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിനു രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. പ്രതിഷേധ സൂചകമായി എസ്എഫ്‌ഐ ബീഫ് ഫെസ്റ്റും പ്രഖ്യാപിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും ട്രോളുകളും പ്രതിഷേധങ്ങളും നിറയുകയാണ്. ഇതിനിടെ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ്. മറ്റൊന്നുമല്ല, ഇപ്പോള്‍ തീയറ്ററുകളില്‍ തകര്‍ത്തോടുന്ന സ്വന്തം ചിത്രമായ ഗോദയിലെ ക്ലിപ്പ് ഇട്ടാണ് താരത്തിന്‍റെ പ്രതിഷേധം. “ഈ പൊറോട്ടയും ബീഫ്‌റോസ്റ്റും നമ്മള്‍ മലയാളികള്‍ക്ക് വെറുമൊരു ഭക്ഷണമാത്രമല്ല.. ഒരു വികാരമാണ്…’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോവിനോയുടെ കഥാപാത്രം പൊറോട്ടയുടെയും ബീഫ് റോസ്റ്റിന്‍റെയും മഹത്വം പറയുന്നതാണ് വീഡിയോയില്‍. ബീഫ് റോസ്റ്റ് ഉണ്ടാക്കുന്ന വിധവും വിവരിക്കുന്നു. ടോവിനോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അജു വര്‍ഗീസും സംവിധായകന്‍ ബേസില്‍ ജോസഫുമടക്കം നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Read More

നി​വി​ൻ പോ​ളി​ക്ക് പെൺകുഞ്ഞ് പിറന്നു

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ൻ നി​വി​ൻ പോ​ളി​ക്കും ഭാ​ര്യ റെ​ന്നി​ക്കും പെ​ണ്‍​കു​ഞ്ഞു പി​റ​ന്നു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ നി​വി​ൻ ത​ന്നെ​യാ​ണ് ഈ ​സ​ന്തോ​ഷം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ‘ഇ​റ്റ്സ് എ ​ഗേ​ൾ’ എ​ന്നെ​ഴു​തി​യ ഒ​രു ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചു. ഇ​രു​വ​രു​ടേ​യും ര​ണ്ടാ​മ​ത്തെ കു​ട്ടി​യാ​ണി​ത്. മൂ​ത്ത മ​ക​ൻ ദാ​വി​ദി​ന് അ​ഞ്ചു വ​യ​സ് പ്രാ​യ​മു​ണ്ട്. അ​ച്ഛ​ന്‍റെ സ്റ്റൈ​ൽ അ​നു​ക​രി​ച്ച് ഇ​പ്പോ​ൾ​ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ. 2010 ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് നി​വി​നും റെന്ന​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ഫി​സാ​റ്റി​ൽ എ​ഞ്ചി​നി​യ​റിം​ഗി​നു പ​ഠി​ക്കു​ന്പോ​ഴാ​ണ് ഇ​വ​ർ പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും.

Read More

കത്രീനയോട് അടുക്കരുത്..! സല്‍മാനെ വിരട്ടിയ ആ സുന്ദരി ആര് ?

ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ സ​ൽ​മാ​ൻ ഖാ​ന് ത​ന്‍റെ മു​ൻ കാ​മു​കി ക​ത്രീ​ന കെയ്ഫി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ വി​ല​ക്കു നേ​രി​ടു​ന്നു​ണ്ടെ​ന്നു​ള്ള​താ​ണ് ബോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ ര​ഹ​സ്യ സം​സാ​രം. വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് മ​റ്റാ​രു​മ​ല്ല ന​ട​ന്‍റെ ഇ​പ്പോ​ഴ​ത്തെ കാ​മു​കി​യാ​യ ലു​ലി​യ വാ​ന്‍റു​ർ ആ​ണ​ത്രേ. ത​ന്‍റെ ഇ​പ്പോ​ഴ​ത്തെ കാ​മു​കി​യോ​ട് മു​ൻ​കാ​ല കാ​മു​കി​മാ​രു​ടെ ക​ഥ​ക​ളെ​ല്ലാം തു​റ​ന്നുപ​റ​ഞ്ഞ​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണം. സ​ൽ​മാ​നെ ഉ​പേ​ക്ഷി​ച്ചു പോ​യ മു​ൻ കാ​മു​കി ഐ​ശ്വ​ര്യ റാ​യി മ​റ്റൊ​രു വി​വാ​ഹ​മൊ​ക്കെ ക​ഴി​ച്ച് കു​ടും​ബ​മാ​യി ക​ഴി​യു​ന്ന​തു​കൊ​ണ്ട് ലു​ലി​യ​യ്ക്ക് ഐ​ശ്വ​ര്യ​യോ​ട് പി​ണ​ക്ക​മൊ​ന്നു​മി​ല്ല. പോ​രാ​ത്ത​തി​ന് ഐ​ശ്വ​ര്യ​യും സ​ൽ​മാ​നും ഇ​പ്പോ​ൾ ത​മ്മി​ൽ കാ​ണാ​റു​മി​ല്ല. എ​ന്നാ​ൽ ക​ത്രീ​ന കെയ്ഫി​ന്‍റെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല. ഒ​രു സ​മ​യ​ത്ത് ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പ്ര​ണ​യ​ജോ​ഡി​ക​ളാ​യി​രു​ന്നു സ​ൽ​മാ​നും ക​ത്രീ​ന​യും. ഇ​വ​രു​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലും ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ക​ത്രീ​ന ഇ​പ്പോ​ഴും സ​ൽ​മാ​ന്‍റെ സ​ഹോ​ദ​രി​മാ​രു​മാ​യി ന​ല്ല അ​ടു​പ്പ​ത്തി​ലാ​ണ്. പോ​രാ​ത്ത​തി​ന് ഇ​രു​വ​രും ഒ​രു​മി​ച്ച് ഇ​പ്പോ​ഴും സി​നി​മ​ക​ൾ ചെ​യ്യു​ന്നു. ഇ​തെ​ല്ലാ​മാ​ണ് ലു​ലി​യ​യെ ചൊ​ടി​പ്പി​ച്ച​ത്. ക​ത്രീ​ന​യെ കാ​ണ​രു​തെ​ന്നും…

Read More

കബാലിയെ വെല്ലാന്‍ കാല

ക​ബാ​ലീ​ശ്വ​ര​നെ വെ​ല്ലു​മോ ക​രി​കാ​ല​ൻ. സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ക​ബാ​ലി​യ് ക്കു ശേ​ഷം ര​ജ​നീ​കാ​ന്തി​നെ നാ​യ​ക​നാ​ക്കി പാ ​ര​ഞ്ജി​ത് ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ കാ​ല ക​ബാ​ലി​യെ വെ​ല്ലു​മോ എ​ന്നു കാ​ത്തി​രി​ക്കു​ക​യാ​ണ് ര​ജ​നി ആ​രാ​ധ​ക​ർ. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ പു​റ​ത്തി​റ​ങ്ങി. ക​രി​കാ​ല​ൻ എ​ന്നാ​ണ് സി​നി​മ​യു​ടെ ടാ​ഗ്‌​ലൈ​ൻ. ര​ജ​നീ​കാ​ന്തി​ന്‍റെ മ​രു​മ​ക​നും ന​ട​നു​മാ​യ ധ​നു​ഷ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​രും പോ​സ്റ്റ​റും ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യ​ത്. വ​ണ്ട​ർ​ബാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ധ​നു​ഷ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ു. ക​ബാ​ലി​യി​ലെ​പ്പോ​ലെ കാ​ല​യി​ലും അ​ധോ​ലോ​ക നാ​യ​ക​നാ​യാ​ണ് ഇ​ത്ത​വ​ണ​യും ര​ജ​നി എ​ത്തു​ന്ന​ത്. മും​ബൈ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. സി​നി​മ ഹാ​ജി മ​സ്താ​ന്‍റെ ജീ​വി​തം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണെ​ന്നു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​ത് നി​ഷേ​ധി​ച്ചി​രു​ന്നു.

Read More

‘സ​ച്ചി​ൻ എ ​ബി​ല്യ​ണ്‍ ഡ്രീം​സ് ’ ആഘോഷമാക്കി താരനിര

അ​മി​താ​ഭ് ബ​ച്ച​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, ഐ​ശ്വ​ര്യ റാ​യ്, ഷാ​രൂ​ഖ് ഖാ​ൻ, ആ​മി​ർ ഖാ​ൻ, അ​നു​ഷ്ക ശ​ർ​മ, ര​ണ്‍​വീ​ർ സിം​ഗ്, വി​രാ​ട് കോ​ഹ്‌​ലി​യും ധോ​ണി​യു​മ​ട​ക്കം ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ഴു​വ​നും ഇ​തു​കൊ​ണ്ടൊ​ന്നും തീ​രു​ന്നി​ല്ല താ​ര​നി​ര. സ​ച്ചി​ന്‍റെ ജീ​വി​ത ക​ഥ​പ​റ​യു​ന്ന സ​ച്ചി​ൻ എ ​ബി​ല്യ​ണ്‍ ഡ്രീം​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​രെ​ല്ലാം. വ​ന്ന അ​തി​ഥി​ക​ളെ​യെ​ല്ലാം സ്വീ​ക​രി​ക്കാ​ൻ ഭാ​ര്യ അ​ഞ്ജ​ലി​യും മ​ക്ക​ളാ‍​യ അ​ർ​ജു​നും സാ​റ​യും സ​ച്ചി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സി​നി​മ ക​ണ്ടി​റ​ങ്ങി​യ താ​ര​ങ്ങ​ളു​ടെ മു​ഖ​ത്ത് നി​റ​ഞ്ഞ സ​ന്തോ​ഷം. ത​ന്‍റെ ജീ​വി​ത​ക​ഥ പ​റ​യാ​ൻ സി​നി​മ​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്ത് സ​ച്ചി​നും സ്ക്രീ​നി​ലെ​ത്തു​ന്നു​ണ്ട്.

Read More

ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നി​ല്ല: ബ്രാ​ഡ് പി​റ്റ്

ഇ​ന്ത്യ​യി​ലെ ബ്രാ​ഡ് പി​റ്റ് ആ​രാ​ധ​ക​രെ ആ​കെ നി​രാ​ശ​യി​ലാ​ക്കി താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.​ത​നി​ക്കൊ​രി​ക്ക​ലും ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഹോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ബ്രാ​ഡ് പി​റ്റ് പ​റ​ഞ്ഞ​ത്. ത​നി​ക്ക് ഡാ​ൻ​സ് ക​ളി​ക്കാ​ന​റി​യി​ല്ലാ​ത്ത​തു​കൊ​ണ്ട്് ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടേ​യി​ല്ല. പു​തി​യ സി​നി​മ​യാ​യ വാ​ർ മെ​ഷീ​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം മും​ബൈ​യി​ലെ​ത്തി​യ ബ്രാ​ഡ് പി​റ്റ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു. സി​നി​മ​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ ബോ​ളി​വു​ഡി​ന്‍റെ പ്രി​യ ന​ട​ൻ ഷാ​രൂ​ഖ് ഖാ​നും പ​ങ്കെ​ടു​ത്തു. സി​നി​മ​ക​ളി​ൽ ഇ​ത്ര ആ​യാ​സ​ക​ര​മാ​യി എ​ങ്ങ​നെ ഡാ​ൻ​സ് ചെ​യ്യു​ന്നു എ​ന്ന ബ്രാ​ഡ് പി​റ്റി​ന്‍റെ ചോ​ദ്യ​ത്തി​ന് കിം​ഗ് ഖാ​ൻ ചെ​റി​യ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​കാ​ട്ടി മ​റു​പ​ടി ന​ൽ​കി. ബ്രാ​ഡ് പി​റ്റി​ന്‍റെ വ​ലി​യൊ​രു ആ​രാ​ധ​ക​നാ​ണ് താ​നെ​ന്നും ഷാ​രൂ​ഖ് പ​റ​ഞ്ഞു.

Read More