മ​ന്ത്രി​മ​ന്ദി​രം, ഔ​ദ്യോ​ഗി​ക ​വാ​ഹ​ന ന​ന്പ​ർ: ത​ർ​ക്കം തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന ന​മ്പ​രി​ന്‍റെ കാ​ര്യ​ത്തി​ലും ത​ര്‍​ക്കം തു​ട​രു​ന്നു. നി​ള, സാ​ന​ഡു, ഗ്രേ​യ്‌​സ് എ​ന്നീ മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​ണ് ത​ര്‍​ക്കം തു​ട​രു​ന്ന​ത്. ഒ​രു മ​ന്ത്രി​മ​ന്ദി​ര​ത്തി​ന് ര​ണ്ടും മൂ​ന്നും മ​ന്ത്രി​മാ​രാ​ണ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​രു​ക​ളു​ടെ കാ​ര്യ​ത്തി​ലും ഇ​ത്ത​ര​ത്തി​ല്‍ ത​ര്‍​ക്ക​മു​ണ്ട്.

ചി​ല മ​ന്ത്രി​മാ​ര്‍​ക്ക് ത​ങ്ങ​ള്‍​ക്കി​ഷ്ട​പ്പെ​ട്ട ന​മ്പ​ര്‍ വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് മു​ന്നോ​ട്ടുവ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ചെ​റി​യ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ നി​ല​വി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന താ​ല്‍​ക്കാ​ലി​ക ന​മ്പ​ര്‍ കാ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഒ​ന്നാം ന​മ്പ​ര്‍ കാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ര​ണ്ടാം ന​മ്പ​ര്‍ വാ​ഹ​നം മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പ​തി​നൊ​ന്നാം ന​മ്പ​ര്‍ കാ​ര്‍ കെ.​മു​ര​ളീ​ധ​ര​നും 21 -ാം ന​മ്പ​ര്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ന്‍​പ​ത്തി​യൊ​ന്നാം ന​മ്പ​ര്‍ കാ​ര്‍ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണും പ​തി​നേ​ഴാം ന​മ്പ​ര്‍ പി.​സി. വി​ഷ്ണു​നാ​ഥും ഏ​ഴാം ന​മ്പ​ര്‍ മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​റു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തേസ​മ​യം പ​തി​മൂ​ന്നാം ന​മ്പ​ര്‍ കാ​ര്‍ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.

Related posts

Leave a Comment