മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുലിമുരുകനിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കടുവയുമായുള്ള ഏറ്റുമുട്ടൽ. എന്നാൽ ചിത്രീകരണത്തിനായി ഉപയോഗിച്ചത് ഡമ്മിക്കടുവയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ രണ്ടുദിവസമായി ചിത്രങ്ങൾ പ്രചരിക്കുകയാണ്. ചിത്രങ്ങൾ വലിയ ചർച്ചയായതോടെ മറുപടിയുമായി സംവിധായകൻ വൈശാഖ് തന്നെ രംഗത്തെത്തി. കടുവയുടെ ബൊമ്മയെ വച്ച് എങ്ങനെയാണ് സിനിമയിൽ കണ്ടതുപോലെ മൂവ്മെന്റുകൾ നടത്തുകയെന്നാണ് വൈശാഖിന്റെ മറുചോദ്യം. ശരിക്കും ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് കാമറയുടെ ആംഗിൾ ഫിക്സ് ചെയ്യാനായാണ് ജീവനുള്ള കടുവയുടെ അതേ വലിപ്പവും ഭാരവുമുള്ള ഡമ്മി കടുവയെ ഉപയോഗിച്ചതെന്നാണ് വൈശാഖിന്റെ വിശദീകരണം. ഫ്രെയിം ഫിക്സ് ചെയ്യുന്പോൾ അളവുകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തണം. കാമറ എവിടെ വയ്ക്കണമെന്നും എത്ര ദൂരത്തിൽ വയ്ക്കണമെന്നതും സംബന്ധിച്ച് ധാരണയുണ്ടാകണം. മനുഷ്യർ അഭിനയിക്കുന്ന രംഗങ്ങളാണെങ്കിൽ അവരെ വച്ച് തയാറെടുപ്പുകൾ നടത്താം. എന്നാൽ കടുവ ആയതിനാൽ ഡമ്മി ഉപയോഗിക്കാനേ സാധിക്കൂ എന്നും വൈശാഖ് പറഞ്ഞു. സിനിമയുടെ സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നവർക്കെല്ലാം ഇതൊക്കെ അറിയാവുന്നതാണെന്നും ചിത്രത്തിലെ…
Read MoreCategory: Movies
മോശം ഇമേജ് ഭയന്ന് മോഹന്‍ലാല്‍ ഫാസില്‍ ചിത്രം ഉപേക്ഷിച്ചു; പിന്നീട് സംഭവിച്ചതെന്തെന്ന് അറിയേണ്ടേ ?
മികച്ച ഹിറ്റുകള്‍ മലയാളത്തിനു സമ്മാനിക്കാന്‍ മോഹന്‍ലാല്‍-ഫാസില്‍ ജോഡിയ്ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ സീരിയല്‍ കില്ലറുടെ വേഷവുമായി ലാലിനെ സമീപിച്ച ഫാസിലിന് നിരാശനാകേണ്ടിവന്നു. സീരിയല്‍ കില്ലറിന്റെ വേഷം തന്റെ ഇമേജിനെ ബാധിക്കുമെന്ന ഭയത്താല്‍ ലാല്‍ ആ ക്ഷണം നിരസിച്ചു. എന്നാല്‍ ആ കഥാപാത്രത്തെ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ ഫാസിലിനാവുമായിരുന്നില്ല. കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി നാഗാര്‍ജുനയെ നായകനാക്കി ചിത്രം തെലുങ്കില്‍ ഇറക്കി. കില്ലര്‍ എന്നു തന്നെയായിരുന്നു പേരും. തെലുങ്ക് ജനതയെ ഇളക്കിമറിച്ച ചിത്രമായിരുന്നു അത്. തമിഴ് ഈശ്വര്‍ എന്ന പേരിലും തമിഴില്‍ സബ് സേ ബഡാ മാവാലി എന്ന പേരിലും മൊഴിമാറ്റം ചെയ്തപ്പോഴും ചിത്രം മികച്ച വിജയം നേടി.
Read Moreഅനുപമയും ഒൗട്ട്
ആദ്യ ചിത്രത്തിലൂടെത്തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ നായികയാണ് അനുപമ പരമേശ്വരൻ. ഇപ്പോൾ അനുപമ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയയാവുകയാണ്. തെലുങ്കു സൂപ്പർതാരം രാംചരണും അനുപമയും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ അനുപമയെ ചിത്രത്തിൽ നിന്ന് മാറ്റി എന്ന വാർത്തയും പരക്കുന്നു. ഇതിനെക്കുറിച്ച് അനുപമ തന്നെ ഈയടുത്തു നൽകിയ ഒരഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തി. ചിത്രത്തിൽ നിന്ന് എന്നെ ഒഴിവാക്കി എന്ന വാർത്ത സത്യമാണ്. ഒൗദ്യോഗികമായി തന്നെ ഞാൻ ചിത്രത്തിലുണ്ടെന്നു പറഞ്ഞിരുന്നതാണ്. അതിനു വേണ്ട ഫോർമാലിറ്റീസും കഴിഞ്ഞതിനുശേഷമാണ് സോഷ്യൽ മീഡിയ വഴി ഞാൻ വാർത്ത പങ്കുവച്ചത്. പക്ഷേ കുറച്ചു ദിവസങ്ങൾക്കുമുന്പാണ് ഞാൻ സിനിമയിൽ ഇല്ലെന്ന വിവരം ഞാൻ അറിയുന്നത്. കാരണം എനിക്കറിയില്ല. തീരുമാനങ്ങൾ അവരുടേതല്ലെ? എന്നാൽ ചിത്രത്തിലേക്കു കൂടുതൽ ഗ്ലാമർ നിറയ്ക്കുന്നതിന്റെ ഭാഗമായാണ് കാസ്റ്റിംഗിലെ ഈ മാറ്റം എന്നാണ്…
Read Moreലുക്കുപോരാ, ദീപിക പദുക്കോണ്‍ ഔട്ട്
ബോളിവുഡിൽ നിന്ന് ഹോളിവുഡ് പ്രശസ്തിയിലേക്കുയർന്ന നടിമാരിലൊരാളാണ് ദീപിക പദുക്കോണ്‍. ത്രിബിൾ എക്സ് ദ സാൻഡർ കേജ് എന്ന ചിത്രത്തിലൂടെയാണ് നടി ഹോളിവുഡിൽ തന്റെ സാന്നിധ്യമറിയിച്ചത്. എന്നാൽ അതിനിടയിലാണ് പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ മജീദ് മജീദിയുടെ ചിത്രത്തിൽ ദീപിക അഭിനയിക്കുന്നെന്ന റിപ്പോർട്ടുകൾ വന്നത് .സിനിമയിലെ ഒരു ലൊക്കേഷൻ ചിത്രവും പുറത്തായിരുന്നു. എന്നാൽ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കി എന്നാണ് പുതിയ വാർത്ത. ബിയോണ്ട് ദി ക്ലൗഡ്സ് എന്നു പേരിട്ട മജീദി ചിത്രത്തിൽ നിന്നാണ് ദീപികയെ ഒഴിവാക്കിയത്. ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാനാണ് ചിത്രത്തിൽ മുഖ്യ റോളിലെത്തുന്നത്. ഇഷാന്റെ സഹോദരിയുടെ റോളായിരുന്നു ദീപികയ്ക്ക് ചിത്രത്തിൽ. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആരോ പകർത്തിയ ദീപികയുടെ ചിത്രം സോഷ്യൽ മീഡീയയിൽ വൈറലായിരുന്നു. തെരുവിൽ അലയുന്ന ഒരു സ്ത്രീയുടെ വേഷത്തിലായിരുന്നു ദീപിക. ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയതായി മജീദി പത്ര…
Read Moreമോഹൻലാൽ ചിത്രത്തിൽ വില്ലനായി വിശാൽ
ബി. ഉണ്ണികൃഷ്ണൻ-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് തമിഴ് നടൻ വിശാലെന്ന് റിപ്പോർട്ടുകൾ. തിരക്കഥ പൂർത്തിയാക്കിയസിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. അടുത്ത വർഷം മേയിലാണ് റിലീസിംഗ തീരുമാനിച്ചിരിക്കുന്നത്.സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം ആദ്യമായാണ് വിശാൽ അഭിനയിക്കുന്നത്. മേജർ രവി ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സ് ചിത്രീകരണത്തിനു ശേഷമായിരിക്കും മോഹൻലാൽ ഉണ്ണികൃഷ്ണൻ ചിത്രത്തിൽ അഭിനയിക്കുകയെന്നാണ് സൂചന. മിസ്റ്റർ ഫ്രോഡ്, ഗ്രാൻഡ് മാസ്റ്റർ, മാടന്പി തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാൽ -ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലിറങ്ങിയിട്ടുള്ളത്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ വിശാൽ 2004 ൽ പുറത്തിറങ്ങിയ ചെല്ലമ്മേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കു പ്രവേശിച്ചത് .നിരവധി ചിത്രങ്ങളുടെ നിർമ്മാതാവു കൂടിയാണ് വിശാൽ.
Read Moreഹൃത്വിക്കിനെയോർത്ത് അഭിമാനിക്കുന്നുവെന്ന് മുൻ ഭാര്യ സൂസൈൻ
ഹൃത്വിക്കിനെയോർത്ത് അഭിമാനിക്കുന്നുവെന്ന് മുൻ ഭാര്യ സൂസൈൻ. റിലീസിങ് വിവാദങ്ങൾക്കു ശേഷം ഹൃത്വിക് നായകനായെത്തുന്ന കാബിലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇന്നു തിയറ്ററുകളിലെത്തുന്ന കാബിലിന്റെ പ്രത്യേക പ്രദർശനം കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചു നടന്നു. പ്രദർശനം കണ്ട ഹൃത്വിക്കിന്റെ മുൻ ഭാര്യ സൂസൈന്റെ പ്രതികരണമായിരുന്നു ഹൃത്വിക്കിനെയോർത്ത് അഭിമാനിക്കുന്നുവെന്നത്. ഇൻസ്റ്റഗ്രാമിലാണ് സൂസൈൻ ഇങ്ങനെ കുറിച്ചത്. ബോളിവുഡിനെ ഞെട്ടിച്ച വിവാഹ മോചനങ്ങളിലൊന്നായിരുന്നു നടൻ ഹൃത്വിക് റോഷൻ-സൂസൈൻ ദന്പതികളൂടേത്. 17 വർഷത്തെ ദാന്പത്യത്തിനു ശേഷമായിരുന്നു ഇരുവരും വേർപിരിഞ്ഞത്. വിവാഹമോചനത്തിനു ശേഷവും ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. ഇടയ്ക്ക് കുട്ടികൾക്കു വേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളുമുണ്ടായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകരടക്കമുളളവർ ചിത്രം കണ്ടതിനുശേഷം ഹൃത്വിക്കിനെ അഭിനന്ദനങ്ങൾകൊണ്ടു മൂടുകയാണ്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത കാബിലിൽ ഹൃത്വിക് അന്ധ കഥാപാത്രമായാണ് എത്തുന്നത്. യാമി ഗൗതമാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ ഏറ്റവും നല്ല ജോടിയാണ് ഹൃത്വിക്കും സൂസൈനുമെന്നും…
Read Moreജെല്ലിക്കെട്ട് സിനിമയാകുന്നു; ആര്യയും നയൻസും?
പരുത്തിവീരൻ, റാം തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ അമീർ സുൽത്താൻ ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിൽ സന്താനദേവൻ എന്ന പേരിൽ തമിഴ് സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ആര്യയും സഹോദരനായ സത്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.ആദ്യമായാണ് ഇവർ ഒന്നിച്ച് ആഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ നയൻതാരയാണ് നായികാവേഷത്തിലെത്തുന്നത് എന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നൽകുക. കാമറ ശിവകുമാർ വിജയനായിരിക്കും.
Read Moreകരീന വീണ്ടും റാന്പിൽ ചുവടുവയ്ക്കുന്നു
ബോളിവുഡ് സുന്ദരി കരീന കപൂർ റാന്പിൽ ചുവടുവയ്ക്കും. പ്രസവം കഴിഞ്ഞ് രണ്ടുമാസം ആകും മുന്‍പേയാണ് ഈ ചുവടുവയ്പ് എന്നതോർക്കണം. മുംബൈയിൽ നടക്കുന്ന ലാക്മേ ഫാഷൻ വീക്കിലാണ് താരമെത്തുന്നത്. ഡിസൈനർ അനിത ഡോംഗ്രേയുടെ വസ്ത്രവും മറ്റും അണിഞ്ഞാവും കരീന റാന്പിലെത്തുക. പ്രസവശേഷമുള്ള കരീനയുടെ ആദ്യ പൊതുപരിപാടിയാണ് ഇത്. താരം പ്രസവത്തിനുമുന്പ് അഭിനയിച്ച ചിത്രം 2016ൽ പുറത്തിറങ്ങിയ ഉഡ്താ പഞ്ചാബാണ്. ഗർഭിണിയായിരിക്കുന്പോഴും കരീന റാംപിലെത്തിയത് ചർച്ചയായിരുന്നു. 2102ൽ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ച കരീന ആദ്യ കുഞ്ഞിനാണ് കഴിഞ്ഞ മാസം ജന്മം നൽകിയത്.
Read Moreമലയാളത്തെ സ്നേഹിക്കുന്ന കിംഗ് ഖാൻ
ഇന്ന് മലയാള സിനിമയിലേക്ക് മറ്റു ഭാഷകളിലെ താരങ്ങൾ കടന്നുവരുന്നുണ്ട്. ഇതാ ഇവിടെ ഇപ്പോൾ ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ മലയാള സിനിമയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. മലയാളത്തിൽ അഭിനയിക്കുന്നത് ഒരു ബഹുമതി ലഭിക്കുന്നതിന് തുല്യമാണെന്നാണ് താരത്തിന്റെ അഭിപ്രായം. അവസരം ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കുമെന്ന് താരം മുന്‍പുതന്നെ വ്യക്തമാക്കിയിട്ടുളളതാണ്. താരത്തിന്റെ മലയാളത്തിലേക്കുളള രംഗപ്രവേശം ആഗ്രഹിക്കുന്ന ആരാധകർ ഇതോടെ കൂടുതൽ സന്തോഷവാന്മാരായിരിക്കുകയാണ്. പുതിയ ചിത്രമായ റായീസിന്റെ പ്രചാരണ വേളയിലാണ് കിംഗ് ഖാൻ മലയാള സിനിമയെക്കുറിച്ച് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ദേശീയഗാന വിവാദവും ദംഗൽ അഭിനേത്രിക്കെതിരെയുള്ള ആക്രമണത്തെക്കുറിച്ചുമൊക്കെ ഷാരൂഖ് നിലപാട് വ്യക്തമാക്കി. തിയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന ഉത്തരവിനെ ഏറെ ആദരവോടെയാണ് കിംഗ് ഖാൻ കാണുന്നത്. തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്പോൾ എഴുന്നേറ്റ് നിൽക്കുന്നതിൽ തെറ്റില്ലെന്നും സൂപ്പർതാരം വ്യക്തമാക്കി. ആമിർഖാൻ ചിത്രമായ ദംഗൽ പോലെയുള്ള ചിത്രങ്ങൾ ഇനിയും സംഭവിക്കണം. ചിത്രം ഏറെ ഇഷ്ടപ്പെട്ടുവെന്നും താരം…
Read Moreഅർജുനും പരിണീതിയും വീണ്ടും വരുന്നു
ബോളിവുഡ് സുന്ദരൻ അർജുൻ കപൂറും പരിണീതി ചോപ്രയും വീണ്ടുമൊന്നിക്കുന്നു. 2012ൽ ഇഷ്ഖ്സാദേ എന്ന ചിത്രത്തിലാണ് ഇരുവരും മുന്‍പ് ഒന്നിച്ചത്. ദിബാക്കർ ബാനർജിയുടെ പുതിയ ചിത്രത്തിനായിട്ടാണ് ഇവർ കൈകോർക്കുന്നത്. ഇതൊരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും. ചിത്രത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യാഷ് രാജ് ഈ ചിത്രം നിർമിക്കും. 2017 മധ്യത്തോടെ ചിത്രം പ്രദർശനത്തിനെത്തും. മറ്റു വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.
Read More