ക​ള​ങ്കാ​വ​ൽ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കി​ട്ട് പ്ര​വ​ർ​ത്ത​ക​ർ

മ​മ്മൂ​ട്ടി​യു​ടെ വി​ല്ല​ൻ ക​ഥാ​പാ​ത്രം, വി​നാ​യ​ക​ന്‍റെ നാ​യ​ക വേ​ഷം – ര​ണ്ടു പേ​രു​ടെ​യും ഷൂ​ട്ടിം​ഗ് വി​ശേ​ഷ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്കു​മു​ന്നി​ൽ സം​വി​ധാ​യ​ക​നും തി​ര​ക​ഥാ​കൃ​ത്തും തു​റ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​റി​യാ​നാ​യ​ത് സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന്‍റെ ര​ഹ​സ്യം. പ്രേം​ന​സീ​ർ മൂ​വി​ക്ല​ബ്ബ് ഏ​ര്യ​സ് പ്ല​ക്സ് തി​യ​റ്റ​റി​ൽ ഒ​രു​ക്കി​യ ക​ള​ങ്കാ​വ​ൽ സി​നി​മ​യു​ടെ സം​വാ​ദം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​താ​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ ജി​തി​ൻ കെ. ​ജോ​സ്, തി​ര​ക​ഥാ​കൃ​ത്ത് ജി​ഷ്ണു ശ്രീ​കു​മാ​ർ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച 15 ഓ​ളം താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച​പ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ ചോ​ദ്യ​ങ്ങ​ളും അ​വ​യ്ക്കു​ള്ള മ​റു​പ​ടി​ക​ളും സി​നി​മ​ക്കു​ള്ളി​ലെ വി​ജ​യ ര​ഹ​സ്യ​ങ്ങ​ൾ​ക്ക് തു​റ​ന്ന വേ​ദി​യാ​യി മാ​റി. ന​ട​ൻ വ​ഞ്ചി​യൂ​ർ പ്ര​വീ​ൺ കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച സം​വാ​ദം സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി ഉ​ൽ​ഘാ​ട​നം ചെ​യ്തു. ത​ല​സ്ഥാ​ന​ത്ത് ഇ​ത്ത​രം വേ​ദി​ക​ൾ ഒ​രു സി​നി​മ​ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും ഏ​തെ​ങ്കി​ലു​മൊ​രു പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ ഒ​രു സി​നി​മ​യെ​യും നി​രാ​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു നാ​യ​ക ന​ട​ൻ എ​ന്ന​തി​ലു​പ​രി ഒ​രു വി​ല്ല​ൻ വേ​ഷം ഗം​ഭീ​ര​മാ​ക്കാ​ൻ മ​മ്മൂ​ട്ടി​യെ​ന്ന ന​ട​നും അ​തോ​ടൊ​പ്പം…

Read More

മും​ബൈ ഇ​ൻ​ഡി ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ത​ല​യു​യ​ർ​ത്തി റോ​ട്ട​ൻ സൊ​സൈ​റ്റി

മും​ബൈ ഇ​ൻ​ഡി ഫി​ലിം സൊ​സൈ​റ്റി ന​ട​ത്തി​യ ആ​റാ​മ​ത് മും​ബൈ ഇ​ൻ​ഡി ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച സി​നി​മ​യാ​യി റോ​ട്ട​ൻ സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ സ​മ​കാ​ലി​ക പ്ര​ശ്ന​ങ്ങ​ളെ ന​ർ​മം ക​ല​ർ​ത്തി ചി​ത്രീ​ക​രി​ച്ച ഈ ​സി​നി​മ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് എ​സ്.​എ​സ്. ജി​ഷ്ണു​ദേ​വ് ആ​ണ്. റോ​ട്ട​ൻ സൊ​സൈ​റ്റി​ക്ക് ഇ​തി​നോ​ട​കം ത​ന്നെ 130 ൽ ​പ​രം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​ലിം അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു ക​ഴി​ഞ്ഞു. പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ൽ സ്വ​രൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജൂ​റി പാ​ന​ൽ ആ​ണ് റോ​ട്ട​ൻ സൊ​സൈ​റ്റി​യെ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. റോ​ട്ട​ൻ സൊ​സൈ​റ്റി സ്വ​ത​ന്ത്ര സി​നി​മ​യു​ടെ ചി​ന്ത​നീ​യ​വും സ്വാ​ധീ​ന​ശ​ക്തി​യു​ള്ള​തു​മാ​യ ഒ​രു ക​ലാ സൃ​ഷ്ടി​യാ​ണെ​ന്നും സി​നി​മ അ​വ​സാ​നി​ച്ച​തി​നു ശേ​ഷ​വും കാ​ഴ്ച​ക്കാ​ര​ന്‍റെ മ​ന​സി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന നി​മി​ഷ​ങ്ങ​ൾ റോ​ട്ട​ൻ സൊ​സൈ​റ്റി സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു റി​പ്പോ​ർ​ട്ട​റു​ടെ കൈ​യി​ലു​ള്ള കാ​മ​റ ന​ഷ്ട​പ്പെ​ടു​ക​യും അ​ത് അ​വി​ചാ​രി​ത​മാ​യി ഒ​രു ഭ്രാ​ന്ത​ന്‍റെ കൈ​യി​ൽ ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് ആ ​ഭ്രാ​ന്ത​ൻ…

Read More

അ​ടൂ​ര്‍ ച​ല​ച്ചി​ത്ര​മേ​ള 26 മു​ത​ല്‍: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും

അ​ടൂ​ർ: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഒ​മ്പ​താം എ​ഡി​ഷ​ന്‍ 26 മു​ത​ല്‍ 28 വ​രെ അ​ടൂ​രി​ല്‍ ന​ട​ക്കും. 26-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ സം​വി​ധാ​യ​ക​ന്‍ ഡോ.​ബി​ജു ഫെ​സ്റ്റി​വ​ല്‍ ഡ​യ​റ​ക്ട​റും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ചെ​യ​ര്‍​മാ​നു​മാ​ണ്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ പ്രി​യ​ന​ന്ദ​ന​ൻ, ക​വി​യും ചി​ത്ര​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗ​വു​മാ​യ എം.​ആ​ർ. രേ​ണു​കു​മാ​ര്‍ ക​ഥാ​കൃ​ത്തും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സി.​അ​നൂ​പ്, ക​വി​യും ക​ഥാ​കൃ​ത്തും നി​രൂ​പ​ക​യു​മാ​യ ക​ണി​മോ​ള്‍ തു​ട​ങ്ങി ച​ല​ച്ചി​ത്ര, സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

Read More

മ​മ്മൂ​ട്ടി-​ഖാ​ലി​ദ് റ​ഹ്മാ​ൻ- ഷെ​രീ​ഫ് മു​ഹ​മ്മ​ദ് ടീം ​ഒ​ന്നി​ക്കു​ന്നു

പ്രേ​ക്ഷ​ക​ലോ​കം ആ​ഘോ​ഷ​മാ​ക്കു​ന്ന പു​ത്ത​ൻ അ​നൗ​ൺ​സ്മെ​ന്‍റു​മാ​യി ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി നാ​യ​ക​നാ​വു​ന്ന ഖാ​ലി​ദ് റ​ഹ്മാ​ൻ ചി​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ പു​ത്ത​ൻ സി​നി​മ​യെ​ന്ന് ഷെ​രീ​ഫ് മു​ഹ​മ്മ​ദി​ന്‍റെ ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പു​റ​ത്ത് വി​ട്ട വാ​ർ​ത്ത, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഓ​ള​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. പാ​ൻ ഇ​ന്ത്യ​ൻ ബ്ലോ​ക്ക്ബ​സ്റ്റ​ർ ആ​യ മാ​ർ​ക്കോ, ഇ​പ്പൊ​ൾ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന കാ​ട്ടാ​ള​ൻ എ​ന്നി​വ​യ്ക്കു​ശേ​ഷം ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. നി​യോ​ഗ്, സു​ഹാ​സ്, ഷ​ർ​ഫു എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ചി​ച്ച ചി​ത്രം, മ​മ്മൂ​ട്ടി എ​ന്ന ന​ട​നും താ​ര​ത്തി​നും ഉ​ള്ള ആ​ദ​ര​മാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. വേ​ഷ​പ്പ​ക​ർ​ച്ച​ക​ൾ കൊ​ണ്ട് ഓ​രോ ത​വ​ണ​യും ന​മ്മ​ളെ ഞെ​ട്ടി​ക്കു​ന്ന മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ൻ പു​തു ത​ല​മു​റ​യി​ലെ ശ്ര​ദ്ധേ​യ സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​യ ഖാ​ലി​ദ് റ​ഹ്മാ​നൊ​പ്പം ഒ​ന്നി​ക്കു​മ്പോ​ൾ പ്ര​തീ​ക്ഷ​ക​ളേ​റെ​യാ​ണ്. മ​ല​യാ​ള​ത്തി​ലെ​യും മ​ല​യാ​ള​ത്തി​ന് പു​റ​ത്തു​മു​ള്ള ഒ​ട്ടേ​റെ വ​മ്പ​ൻ താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. 2026 ൽ ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് മാ​സ് എ​ന്‍റ​ർ​ടെ​യ്‌​ന​ർ…

Read More

വീ​ട്ടി​ലു​ണ്ടാ​യ വാ​ഴ​ക്കു​ല പ​ഴു​ക്കാ​ൻ എ​ന്തെ​ല്ലാം ചെ​യ്തെ​ന്ന് അ​റി​യ​ണോ? വീ​ഡി​യോ​യു​മാ​യി സ​മീ​റ റെ​ഡ്ഡി

ബോ​ളി​വു​ഡി​ന്‍റെ മാ​ത്ര​മ​ല്ല തെ​ന്നി​ന്ത്യ​യു​ടെ​യും പ്രി​യ താ​ര​മാ​ണ് സ​മീ​റ റെ​ഡ്ഡി. അ​ഭി​ന​യം പോ​ലെ ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ് സ​മീ​റ. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തേ​ക്കു​റി​ച്ച് പ​ല​പ്പോ​ഴും തു​റ​ന്നു​സം​സാ​രി​ക്കാ​റു​ള്ള താ​രം പ്ര​സ​വ​ശേ​ഷം ത​ന്‍റെ ശ​രീ​ര​ഭാ​രം കൂ​ടി​യ​താ​യും ബോ​ഡി ഷെ​യ്മിം​ഗ് അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യും ഇ​ട​യ്ക്ക് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം താ​നും അ​മ്മാ​യി​യ​മ്മ​യും ഒ​രു​മി​ച്ചു​ള്ള ന​ര്‍​മ​ര​സ​മു​ള്ള വീ​ഡി​യോ​ക​ളും മ​ക്ക​ള്‍​ക്കൊ​പ്പ​മു​ള്ള ര​സ​ക​ര​മാ​യ റീ​ലു​ക​ളും പ​ങ്കി​ടാ​റു​ണ്ട്. അ​ടു​ത്തി​ടെ​യാ​യി താ​രം പ്ര​കൃ​തി​യെ അ​റി​യു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന വീ​ഡി​യോ​ക​ളാ​ണ് പ​ങ്കി​ടാ​റു​ള്ള​ത്. പ്ര​കൃ​തി ത​രു​ന്ന വി​ഭ​വ​ങ്ങ​ളും അ​വ​യു​ടെ ര​സ​ക​ര​മാ​യ അ​റി​വു​ക​ളു​മാ​ണ് താ​രം പ​ങ്കി​ടാ​റു​ള്ള​ത്. ഇ​പ്പോ​ഴി​താ പ്ര​കൃ​തി​ദ​ത്ത​മാ​യ രീ​തി​യി​ല്‍ വാ​ഴ​ക്കു​ല പ​ഴു​ക്കാ​ൻ കൃ​ത്യ​മാ​യി എ​ത്ര സ​മ​യ​മെ​ടു​ക്കു​മെ​ന്ന് പ​റ​യു​ക​യാ​ണ് സ​മീ​റ റെ​ഡ്ഡി. ഗോ​വ​യി​ലെ ത​ന്‍റെ പു​ര​യി​ട​ത്തി​ൽ ഉ​ണ്ടാ​യ വാ​ഴ​പ്പ​ഴം പ​ഴു​ത്ത് ന​ല്ല സ്വ​ർ​ണ​നി​റ​മാ​കാ​ൻ ഒ​രു ആ​ഴ്ച മു​ഴു​വ​ൻ എ​ടു​ത്തു എ​ന്നാ​ണ് സ​മീ​റ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്. “എ​ത്ര മ​ധു​രം, രു​ചി വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. ഈ ​വാ​ഴ​പ്പ​ഴ​ങ്ങ​ളി​ൽ…

Read More

‘എ​ന്‍റെ ആ ​ഡ​യ​ലോ​ഗ് അ​റം​പ​റ്റി, ഒ​ടു​വി​ല്‍ ബി​രി​യാ​ണി കി​ട്ടി’; കൂ​ട്ടു​കാ​ര​ന്‍റെ കു​ട്ടി​യു​മാ​യി മ​മ്മൂ​ട്ടി​യെ കാ​ണാ​ൻ ചെ​ന്ന പി​ഷാ​ര​ടി

കൊ​ച്ചി: ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മ​ക​ന് ന​ട​ന്‍ മ​മ്മൂ​ട്ടി​യെ കാ​ണാ​നു​ള്ള ആ​ഗ്ര​ഹം പാ​ട്രി​യോ​ട്ട് സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ വെ​ച്ച് സാ​ധി​ച്ചു​കൊ​ടു​ത്ത അ​നു​ഭ​വം പ​ങ്കി​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച് ന​ട​ന്‍ ര​മേ​ഷ് പി​ഷാ​ര​ടി. ‘ചി​ല​പ്പൊ ബി​രി​യാ​ണി കി​ട്ടി​യാ​ലോ! സു​ഹൃ​ത്തും സാ​ര​ഥി​യു​മാ​യ സി​ത്തു​വി​ന്‍റെ മ​ക​ന് മ​മ്മൂ​ക്ക​യെ കാ​ണ​ണം. പാ​ട്രി​യോ​ട്ട് പോ​ലെ വ​ലി​യ ഒ​രു ലൊ​ക്കേ​ഷ​ന്‍. കോ​സ്റ്റ്യു​മി​ലോ, ഗെ​റ്റ​പ്പി​ലോ ഒ​ക്കെ​യാ​ണെ​ങ്കി​ല്‍ അ​ത് സാ​ധി​ക്കു​ക എ​ളു​പ്പ​മ​ല്ല. ‘എ​ന്നാ​ലും വാ ​ചി​ല​പ്പോ ബി​രി​യാ​ണി കി​ട്ടി​യാ​ലോ!’. എ​ന്‍റെ ആ ​ഡ​യ​ലോ​ഗ് അ​റം​പ​റ്റി. ബി​രി​യാ​ണി കി​ട്ടി.’ – എ​ന്നി​ങ്ങ​നെ​യാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ വാ​ക്കു​ക​ള്‍. ര​മേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പാ​ട്രി​യോ​ട്ട്. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്നു​വെ​ന്ന​താ​ണ് സി​നി​മ​യു​ടെ ഏ​റ്റ​വും വ​ലി​യ ഹൈ​ലൈ​റ്റ്.  

Read More

ക​ണി​മം​ഗ​ലം കോ​വി​ല​കം സി​നി​മ​യാ​കു​ന്നു

ജ​ന​പ്രി​യ വെ​ബ് സീ​രീ​സാ​യ “ക​ണി​മം​ഗ​ലം കോ​വി​ല​കം’ സി​നി​മ​യാ​കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് തൊ​ട്ട് പി​ന്നാ​ലെ​യി​താ ക​ണി​മം​ഗ​ലം കോ​വി​ല​കം സി​നി​മ​യി​ലെ പ്രൊ​മോ ഗാ​ന​വും ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്നു. തീ​പ്പൊ​രി ബെ​ന്നി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് മോ​ഹ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ മു​ന്പേ ത​ന്നെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ട്ടി​രു​ന്നു. 2026 ജ​നു​വ​രി മാ​സ​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്താ​നി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ ഗാ​ന​മാ​ണി​പ്പോ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യു​ടെ പ്രി​യ​താ​രം ബേ​സി​ൽ ജോ​സ​ഫാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഡ​ൺ ഡി​ഡ് എ​ന്ന പ്രോ​മോ ഗാ​നം പു​റ​ത്തു വി​ട്ട​ത്. സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ജാ​സി ഗി​ഫ്റ്റാ​ണ് പ്രൊ​മോ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കാ​ല​ത്ത് യൂ​ത്തി​നെ മുഴുവൻ ഹ​രം കൊ​ള്ളി​ച്ച ‘ല​ജ്ജാ​വ​തി​യെ…’, ‘അ​ന്ന​ക്കി​ളി…’ പോ​ലു​ള്ള ഗാ​ന​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ജാ​സി ഗി​ഫ്റ്റ് അ​ല്പ​ക്കാ​ല​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ൽ പാ​ടു​ന്ന പാ​ട്ട്…

Read More

ഓ​ർ​മ​ക​ൾ അ​ല​യ​ടി​ക്കു​ന്ന ബേ​ക്ക​ൽ തീ​ര​ത്ത് ‘ബോം​ബൈ’ ടീം ​വീ​ണ്ടും: സ​ന്തോ​ഷം പ​ങ്കു​വ​ച്ച് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

ഓ​ർ​മ​ക​ളു​ടെ വേ​ലി​യേ​റ്റ​ങ്ങ​ൾ അ​ല​യ​ടി​ക്കു​ന്ന ബേ​ക്ക​ലി​ൽ വീ​ണ്ടും അ​വ​രെ​ത്തി. കേ​ര​ളാ ടൂ​റി​സ​ത്തി​ന്‍റെ സി​നി​മാ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം, ന​ടി മ​നീ​ഷാ കൊ​യ് രാ​ള, ഛായാ​ഗ്രാ​ഹ​ക​ൻ രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​ർ ബേ​ക്ക​ലി​ലെ​ത്തി. ബോം​ബെ സി​നി​മ​യു​ടെ മു​പ്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സ​ന്ദ​ർ​ശ​നം. ച​ട​ങ്ങി​ൽ ടൂ​റി​സം മ​ന്ത്രി പി. ​എ മു​ഹ​മ്മ​ദ്‌ റി​യാ​സും പ​ങ്കെ​ടു​ത്തു. ബോം​ബെ സി​നി​മ​യി​ല്‍ എ.​ആ​ര്‍. റ​ഹ്‌​മാ​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ല്‍ പി​റ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​മാ​യ ‘ഉ​യി​രേ’ ചി​ത്രീ​ക​രി​ച്ച​ത് ബേ​ക്ക​ൽ കോ​ട്ട​യി​ലും പ​രി​സ​ര​ത്തു​മാ​ണ്. താ​ര​ങ്ങ​ൾ എ​ത്തി​യ വാ​ർ​ത്ത മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… മ​ണി​ര​ത്നം, മ​നീ​ഷാ കൊ​യ് രാ​ള, രാ​ജീ​വ് മേ​നോ​ൻ@ ബേ​ക്ക​ൽ.. 30 years of BOMBAY movieCinema Tourism @ Keralaസി​നി​മാ ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ത​ന്നെ ബോം​ബ സി​നി​മ​യു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ ആ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ബേ​ക്ക​ലി​ലേ​ക്ക് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ…

Read More

പ്ര​ഭാ​സി​ന്‍റെ രാ​ജാ​സാ​ബ് ജ​നു​വ​രിഒ​ന്പ​തി​ന് തി​യ​റ്റ​റു​ക​ളി​ൽ

കോ​രി​ത്ത​രി​പ്പി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ദൃ​ശ്യ വി​രു​ന്നാ​യി പ്ര​ഭാ​സി​ന്‍റെ ഹൊ​റ​ർ – ഫാ​ന്‍റ​സി ചി​ത്രം രാ​ജാ​സാ​ബ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​പ്പോ​ഴി​താ സി​നി​മ​യി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ‘സ​ഹാ​നാ…​സ​ഹാ​നാ…’ എ​ന്ന പ്ര​ണ​യ ഗാ​നം ഓ​രോ കേ​ൾ​വി​യി​ലും ഇ​ഷ്ടം കൂ​ടു​ന്ന രീ​തി​യി​ലു​ള്ളൊ​രു ഈ​ണ​വു​മാ​യി ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ള്‍ കീ​ഴ​ട​ക്കു​ക​യാ​ണ്. പ്ര​ഭാ​സും നി​ധി അ​ഗ​ർ​വാ​ളു​മാ​ണ് ഗാ​ന​രം​ഗ​ത്തി​ലു​ള്ള​ത്. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ത​മ​ൻ ഒ​രു​ക്കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഡി. ​ധീ​ര​ജ്, ത​മ​ൻ എ​സ്, ശ്രു​തി ര​ഞ്ജ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ഗാ​നം എ​ഴു​തി​യി​രി​ക്കു​ന്ന​ത് നി​ർ​മ​ൽ എം.​ആ​ർ ആ​ണ്. ജ​നു​വ​രി ഒ​ന്പ​തി​നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്. പ്ര​ഭാ​സി​ന്‍റെ ഇ​ര​ട്ട​വേ​ഷം ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ ഹൈ​ലൈ​റ്റ് എ​ന്ന് ട്രെ​യി​ല​ർ സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം സ​ഞ്ജ​യ് ദ​ത്തി​ന്‍റേ​യും വേ​റി​ട്ട വേ​ഷ​പ്പ​ക​ർ​ച്ച​യു​മു​ണ്ട്. ടി.​ജി. വി​ശ്വ​പ്ര​സാ​ദ് നി​ർ​മി​ച്ച് മാ​രു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​താ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം. ബോ​ക്സോ​ഫീ​സ് വി​പ്ല​വം തീ​ർ​ത്ത ക​ൽ​ക്കി 2898 എ.​ഡി​ക്ക്…

Read More

നി​ധി അ​ഗ​ർ​വാ​ളി​നെ​തി​രേ അ​തി​ക്ര​മം: മാ​ളി​നും സം​ഘാ​ട​ക​ർ​ക്കു​മെ​തി​രെ കേ​സ്

പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന ദി ​രാ​ജാ സാ​ബ് എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​ത്തി​ന്‍റെ പ്ര​കാ​ശ​ന​ത്തി​ന് ശേ​ഷം മ​ട​ങ്ങു​ന്ന ന​ടി നി​ധി അ​ഗ​ർ​വാ​ളി​നെ ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ​രി​പാ​ടി ന​ട​ന്ന മാ​ൾ മാ​നേ​ജ്‌​മെ​ന്‍റി​നും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പ​രി​പാ​ടി ന​ട​ത്തി​യ​തി​ന് മാ​ൾ മാ​നേ​ജ്‌​മെ​ന്‍റി​നും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ​ക്കു​മെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ആ​ൾ​ക്കൂ​ട്ട​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ൾ ന​ടി അ​സ്വ​സ്ഥ​യാ​യി കാ​ണ​പ്പെ​ടു​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ഗാ​ന പ്ര​കാ​ശ​ന പ​രി​പാ​ടി​ക്കാ​യി മാ​ളി​ൽ ആ​രാ​ധ​ക​ർ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. പ​രി​പാ​ടി ക​ഴി​ഞ്ഞ് ന​ടി പു​റ​ത്തു​പോ​കു​മ്പോ​ൾ ആ​ൾ​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ പ​രി​പാ​ടി കു​ഴ​പ്പ​ത്തി​ലാ​യി. ന​ടി​ക്കൊ​പ്പം സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ആ​രാ​ധ​ക​ര്‍ തി​ക്കി​ത്തി​ര​ക്കി​യ​തോ​ടെ​യാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ കൈ​വി​ട്ടു​പോ​യ​ത്. ഇ​തോ​ടെ​യാ​ണ് ന​ടി​ക്കു നേ​രേ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഒ​രു വി​ധ​ത്തി​ൽ കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ന്ന ന​ടി വ​ള​രെ​യ​ധി​കം അ​സ്വ​സ്ഥ​യാ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രെ അ​വ​രു​ടെ…

Read More