മാഡ്രിഡ്: നികുതിവെട്ടിപ്പു കേസിൽ കൊളംബിയൻ പോപ് ഗായിക ഷക്കീറയെ സ്പാനിഷ് കോടതി കുറ്റവിമുക്തയാക്കി. പിഴയും പലിശയും ഉൾപ്പെടെ 8.7 കോടി ഡോളറിലധികം ഷക്കീറയ്ക്കു തിരികെ നൽകാൻ സർക്കാരിനോടു കോടതി നിർദേശിക്കുകയും ചെയ്തു. 2011 നികുതിവർഷത്തെ തർക്കവുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന കേസിലാണ് താരത്തിന് അനുകൂലമായി മാഡ്രിഡിലെ കോടതിയിൽനിന്നു വിധി വന്നിരിക്കുന്നത്. ഷക്കീറ സ്പെയിനിലെ താമസക്കാരിയാണെന്നു തെളിയിക്കുന്നതിൽ രാജ്യത്തെ നികുതി അധികാരികൾ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. സ്പെയിനിൽ ഒരാളെ രാജ്യത്തെ നികുതിദായകനായി കണക്കാക്കണമെങ്കിൽ ആ വ്യക്തി 183 ദിവസത്തിൽ കൂടുതൽ രാജ്യത്തു ചെലവഴിക്കണം. എന്നാൽ, നികുതിവെട്ടിപ്പ് നടത്തിയതായി പറയപ്പെടുന്ന വർഷം ഷക്കീറ 163 ദിവസം മാത്രമേ രാജ്യത്തു താമസിച്ചിട്ടുള്ളൂവെന്നാണ് അധികൃതർക്കു തെളിയിക്കാനായത്. 2011ൽ ഷക്കീറ ഫുട്ബോൾ താരമായ ജെറാർഡ് പിക്വുമായുള്ള ബന്ധത്തിലൂടെ രാജ്യവുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരുടെ പ്രധാന സാമ്പത്തികപ്രവർത്തനങ്ങൾ സ്പെയിനിലാണു നടന്നിരുന്നതെന്നും നികുതി ഏജൻസി വാദിച്ചു. എന്നാൽ ആ…
Read MoreCategory: NRI
ട്രംപ് ചൈനയിൽനിന്നു മടങ്ങിയെത്തി: ഇറാനെതിരേ ശക്തമായ സൈനിക നീക്കത്തിന് യുഎസ്?
വാഷിംഗ്ടൺ ഡിസി: ചൈനീസ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരേ നിർണായക സൈനിക നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. സമവായശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാനെതിരേ വീണ്ടും വ്യോമാക്രമണം നടത്താൻ വൈറ്റ് ഹൗസ് പദ്ധതികൾ തയാറാക്കുന്നതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബീജിങ്ങിൽനിന്നു മടങ്ങുന്നതിനിടെ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരെ കണ്ട ട്രംപ്, ഇറാന്റെ പുതിയ സമാധാന നിർദേശം തള്ളുന്ന സൂചനയാണു നൽകിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്കു തൊട്ടുപിന്നാലെയാണു പുതിയ നീക്കങ്ങൾ. ഇറാന്റെ പ്രധാന തന്ത്രപ്രധാന പങ്കാളിയായ ചൈന, ഇന്ധന ഇറക്കുമതിക്കായി ഹോർമുസ് കടലിടുക്കിനെയാണു പ്രധാനമായും ആശ്രയിക്കുന്നത്. ഷി ജിൻപിംഗുമായി ഇറാൻ വിഷയം ചർച്ച ചെയ്തതായി ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇറാനുമേൽ സമ്മർദ്ദം ചെലുത്താൻ ബീജിങ്ങിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിർത്തലിനു ശേഷം “ഓപ്പറേഷൻ എപിക് ഫ്യൂറി’…
Read Moreഇറാൻ കരാറിനു തയാറാകണം,അല്ലെങ്കിൽ സർവനാശം: ട്രംപ്
ബീജിംഗ്: സമാധാന കരാറിനു തയാറാകണമെന്നും അല്ലെങ്കിൽ സർവനാശം സംഭവിക്കുമെന്നും ഇറാനു താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള സുപ്രധാന കൂടിക്കാഴ്ചകൾക്കു ശേഷം ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇറാന്റെ പതനം പൂർണമായെന്നും ആ രാജ്യത്തിനു മുന്നിൽ മറ്റു വഴികളില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. ഇറാന്റെ ഖാർഗ് ഐലൻഡ് മിനിറ്റുകൾക്കുള്ളിൽ തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്ൻ തന്നെ അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ നാവികസേനയെ ഇതിനകം തകർത്തുകഴിഞ്ഞു. വ്യോമസേനയും വിമാനവിരുദ്ധ സംവിധാനങ്ങളും ഒരു ദിവസത്തിനുള്ളിൽ ഇല്ലാതാക്കാൻ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനുമായി കരാറിലെത്താൻ ഷി ജിൻപിംഗും ആഗ്രഹിക്കുന്നുണ്ട്. ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിനോട് ചൈനയ്ക്കും താത്പര്യമില്ല. ഇറാനു സൈനിക…
Read Moreഹോർമുസിൽ കപ്പൽ ഗതാഗതം പുനരാരംഭിച്ചു: ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ചൈനയുടെയും ജപ്പാന്റെയും ഉൾപ്പെടെ 30ലേറെ എണ്ണക്കപ്പലുകൾ ഹോർമുസ് കടന്നു
ദുബായ്: എണ്ണക്കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ കുറവു രേഖപ്പെടുത്തി. മുപ്പതോളം എണ്ണക്കപ്പലുകൾ കടലിടുക്കു മുറിച്ചുകടന്നതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച, ബ്രെന്റ് ക്രൂഡ് ഓയിൽ വില 73 സെന്റ് കുറഞ്ഞ് ബാരലിന് 104.90 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 20 സെന്റ് കുറഞ്ഞ് 100.82 ഡോളറായി. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇറാനിലെ ചൈനീസ് അംബാസഡറുടെയും അഭ്യർഥന മാനിച്ചാണ് ചൈനീസ് കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയത്. രണ്ടു മാസമായി കടലിടുക്കിൽ കുടുങ്ങിക്കിടന്ന, ഇറാഖി എണ്ണയുമായി പോയ ചൈനീസ് സൂപ്പർടാങ്കർ ബുധനാഴ്ച യാത്ര തുടർന്നു. ജാപ്പനീസ് കമ്പനിയായ ഇനിയോസ് നിയന്ത്രിക്കുന്ന എണ്ണക്കപ്പലും ഹോർമുസ് കടലിടുക്ക് കടന്നുപോയതായി റിപ്പോർട്ടുണ്ട്. അതേസമയം, കപ്പൽ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചെങ്കിലും യുഎഇ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ അജ്ഞാതർ പിടിച്ചെടുത്തതായി ബ്രിട്ടീഷ് സൈന്യം…
Read Moreസ്റ്റാർമറുടെ കസേരയിളകുന്നു: ആരോഗ്യമന്ത്രിയും രാജിവച്ചു
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ രാജിക്കുവേണ്ടിയുള്ള മുറവിളി മുറുകുന്നു. സ്റ്റാർമർ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയും രാജിവച്ചു. ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗാണ് രാജിവച്ചത്. ഇതോടെ അഞ്ചു മന്ത്രിമാരാണു രാജിവച്ചത്. പ്രാദേശിക തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കുണ്ടായ വൻ തിരിച്ചടിയിൽ ഉത്തരവാദിത്വമേറ്റെടുത്ത് സ്റ്റാർമർ രാജിവയ്ക്കണമെന്നാണ് ആവശ്യം. സ്റ്റാർമർ രാജിവച്ചാൽ ആ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് സ്ട്രീറ്റിംഗിനെയാണ്. സ്റ്റാർമറുടെ നേതൃത്വത്തിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നു പറഞ്ഞാണ് സ്ട്രീറ്റിംഗിന്റെ രാജി. ബുധനാഴ്ച രാവിലെ 10ന് ഡൗണിംഗ് സ്ട്രീറ്റിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി പ്രഖ്യാപനം.
Read Moreറഷ്യൻ ആക്രമണം: പ്രതിഷേധമറിയിച്ച് ഹംഗറി
ബുഡാപെസ്റ്റ്: യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ റഷ്യ നടത്തിയ അതിശക്തമായ ഡ്രോൺ ആക്രമണത്തിൽ പ്രതിഷേധമറിയിച്ച് ഹംഗറി. റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തിയാണ് ഹംഗറി പ്രതിഷേധം അറിയിച്ചത്. വർഷങ്ങളോളം റഷ്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ നയങ്ങളിൽ നിന്ന് വിഭിന്നമായി പുതിയ പ്രധാനമന്ത്രി പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിക്കുന്ന കടുത്ത നിലപാടിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഹംഗേറിയൻ വിദേശകാര്യ മന്ത്രാലയത്തിൽ എത്തിയ റഷ്യൻ അംബാസഡർ യെവ്ജെനി സ്റ്റാനിസ്ലോവോവിനെ വിദേശകാര്യമന്ത്രി അനിത ഓർബൻ നേരിട്ടുകണ്ട് പ്രതിഷേധം അറിയിച്ചു. കഴിഞ്ഞദിവസം യുക്രെയ്നിലെ ട്രാൻസ്കാർപാത്തിയ മേഖലയിലാണ് റഷ്യ ശക്തമായ ആക്രമണം നടത്തിയത്. ഹംഗേറിയൻ ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ട്രാൻസ്കാർപാത്തിയ മേഖലയിലുണ്ടായ റഷ്യൻ ആക്രമണം ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി അനിത ഓർബൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ബുധനാഴ്ച യുക്രൈയ്നിലെ 20-ഓളം മേഖലകളിലായി റഷ്യ ഏകദേശം 800ഓളം ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന്…
Read Moreട്രംപിന് ഷിയുടെ മുന്നറിയിപ്പ്: തായ്വാനിൽ തൊടുന്നത് സൂക്ഷിച്ചുവേണം; ഷിയെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച് ട്രംപ്
ബെയ്ജിംഗ്: തായ്വാൻ വിഷയത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. തായ്വാൻ വിഷയം ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഷി പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയത്. രണ്ടു മണിക്കൂർ നീണ്ട ആദ്യ റൗണ്ട് ചർച്ചകളിൽ, ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. സെപ്റ്റംബർ 24ന് ഷിയെ അമേരിക്ക സന്ദർശനത്തിന് ട്രംപ് ക്ഷണിച്ചു. ക്രിയാത്മകമായ ഉഭയകക്ഷി ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ കാഴ്ചപ്പാട് ഇരുരാജ്യങ്ങളും അംഗീകരിച്ചതായി ഷി പറഞ്ഞു. എന്നാൽ, ചൈന-യുഎസ് ബന്ധങ്ങളിലെ പ്രധാനപ്പെട്ട വിഷയമായി തായ്വാൻ തുടരുന്നതായും ഷി ചൂണ്ടിക്കാട്ടി. തായ്വാൻ വിഷയം ശരിയായി കൈകാര്യം ചെയ്താൽ, ഉഭയകക്ഷി ബന്ധം സ്ഥിരതയുള്ളതാകും. അല്ലാത്തപക്ഷം, ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടാകുമെന്ന് ഷീ പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തായ്വാൻ വിഷയം…
Read Moreസൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം മേയ് 19നെന്ന് ആക്ഷൻ കൗൺസിൽ
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം ഉടൻ. പേപ്പർ വർക്കുകൾ പൂർത്തിയായാൽ മേയ് 19ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. മേയ് 19ന് ശിക്ഷാ കാലാവധി അവസാനിക്കും. മേയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുൾ റഹീം അറസ്റ്റിലായത്. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് 34 കോടിയിലേറെ രൂപ ദിയാധനം നല്കിയതിന്റെ പശ്ചാത്തലത്തില് കോടതി അബ്ദുൾ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.
Read Moreബെഞ്ചമിൻ നെതന്യാഹു രാജ്യം സന്ദർശിച്ചതായുള്ള അവകാശവാദം തള്ളി യുഎഇ
ടെൽഅവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യം സന്ദർശിച്ചതായുള്ള അവകാശവാദം തള്ളി യുഎഇ. നെതന്യാഹുവിന്റെ ഓഫീസാണ് യുഎഇ സന്ദർശിച്ച കാര്യം എക്സിലൂടെ അറിയിച്ചത്.എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചോ ഇസ്രേലി സൈനിക പ്രതിനിധിയെ സ്വീകരിച്ചതിനെക്കുറിച്ചോ ഉള്ള റിപ്പോർട്ടുകൾ നിഷേധിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നെതന്യാഹു യുഎഇ സന്ദർശിക്കുകയും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായാണ് ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്. ഇസ്രയേലും യുഎഇയും തമ്മിലുള്ള ബന്ധത്തിൽ ചരിത്രപരമായ ഒരു വഴിത്തിരിവാണ് ഈ സന്ദർശനം സൃഷ്ടിച്ചതെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തിരുന്നു. നെതന്യാഹുവിന്റെ ഓഫീസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ കണക്കുപറയിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാനിയൻ സുരക്ഷാവിഭാഗങ്ങൾ നേരത്തെ കൈമാറിയ കാര്യങ്ങളാണ് നെതന്യാഹു ഇപ്പോൾ പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചു.‘ഭിന്നത വിതയ്ക്കാൻ ഇസ്രയേലുമായി കൂട്ടുനിൽക്കുന്നവരെ…
Read Moreയുഎസ്-ചൈന ഉച്ചകോടിക്ക്ബീജിംഗിൽ തുടക്കം
ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള നിർണായക ഉച്ചകോടിക്ക് ബീജിംഗിൽ തുടക്കം. ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ വലിയ സന്തോഷമുണ്ടെന്ന് ട്രംപ് അറിയിച്ചു. സാങ്കേതികവിദ്യ, വ്യാപാരം, നിലവിലുള്ള ഇറാൻ യുദ്ധം, തായ്വാൻ വിഷയം എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ചൈനയെ ആണവായുധ നിയന്ത്രണ കരാറിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ബീജിംഗിലെത്തിയിരിക്കുന്നത്. ചൈന തങ്ങളുടെ ആണവപദ്ധതികൾ വിപുലീകരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യവസായ പ്രമുഖരായ ടിം കുക്ക്, ഇലോൺ മസ്ക് എന്നിവരും ട്രംപിനൊപ്പമുണ്ട്. അതേസമയം, ഇറാനുമായുള്ള സമാധാന ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ അമേരിക്ക ഉറച്ചുനിൽക്കുകയാണ്. ഇതിനിടെ, ഇറാനു മേൽ സൈനിക നടപടി സ്വീകരിക്കുന്നതിൽ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം അമേരിക്കൻ സെനറ്റിൽ പരാജയപ്പെട്ടു. ഷി ജിൻപിംഗിനെ…
Read More