ദേ​ശീ​യ​പാ​ത​യി​ൽ സി​സി​ടി​വി സ്ഥാ​പി​ച്ച് പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ചാ​ര​വൃ​ത്തി; ചാ​ര​ശൃം​ഖ​ല ത​ക​ർ​ത്ത് പ​ഞ്ചാ​ബ് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ നി​ർ​ണാ​യ​ക​നീ​ക്ക​ങ്ങ​ൾ പാ​ക്കി​സ്ഥാ​നു ചോ​ർ​ത്തു​ന്ന ചാ​ര​ശൃം​ഖ​ല ത​ക​ർ​ത്ത് പ​ഞ്ചാ​ബ് പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ക് ധ​രി​വാ​ൾ സ്വ​ദേ​ശി ബ​ൽ​ജി​ത് സിം​ഗ് എ​ന്ന ബി​ട്ടു​വി​നെ സു​ജാ​ൻ​പു​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്താ​ൻ​കോ​ട്ട്-​ജ​മ്മു ദേ​ശീ​യ​പാ​ത​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഒ​രു പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ക​ട​യി​ലാ​ണ് ഇ​യാ​ൾ ര​ഹ​സ്യ​മാ​യി സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ച​ത്. കാ​മ​റ‍​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി പാ​ക്കി​സ്ഥാ​നി​ലെ​യും വി​ദേ​ശ​ത്തെ​യും ചാ​ര​ന്മാ​ർ​ക്ക് ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​ത്താ​ൻ​കോ​ട്ടി​ലെ മു​തി​ർ​ന്ന പോ​ലീ​സ് ഓ​ഫീ​സ​ർ ദ​ൽ​ജീ​ന്ദ​ർ സിം​ഗ് ധി​ല്ല​ൻ അ​റി​യി​ച്ചു. ദു​ബാ​യി​ലു​ള്ള അ​ജ്ഞാ​ത​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കാ​മ​റ സ്ഥാ​പി​ച്ച​തെ​ന്നും ഇ​തി​നാ​യി 40,000 രൂ​പ പ്ര​തി​ഫ​ലം ല​ഭി​ച്ച​താ​യും പ്ര​തി സ​മ്മ​തി​ച്ചു. ഇ​യാ​ളി​ൽ നി​ന്ന് വൈ​ഫൈ റൂ​ട്ട​റും സി​സി​ടി​വി കാ​മ​റ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് ബ​ൽ​ജി​ത് സിം​ഗി​നെ കൂ​ടാ​തെ വി​ക്രം​ജി​ത് സിം​ഗ്, ബ​ൽ​വി​ന്ദ​ർ സിം​ഗ്, ത​ര​ൺ​പ്രീ​ത് സിം​ഗ് എ​ന്നി​വ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ലു​ള്ള…

Read More

ഹോ​ർ​മു​സ് ഉ​പ​രോ​ധം നീ​ക്കാ​ൻ നാ​റ്റോ ഇ​ട​പെട്ടേക്കും; അ​ങ്കാ​റ ഉ​ച്ച​കോ​ടി​യി​ൽ അ​ന്തി​മ തീ​രു​മാ​നം

ബ്ര​സ​ൽ​സ്: യു​എ​സ്-​ഇ​സ്ര​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​ൻ നാ​റ്റോ (നോ​ർ​ത്ത് അ​റ്റ്ലാ​ന്റി​ക് ട്രീ​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ) സൈ​നി​ക സ​ഖ്യം നേ​രി​ട്ട് ഇ​ട​പെ​ട്ടേ​ക്കു​മെ​ന്ന് സൂ​ച​ന. ജൂ​ലൈ ആ​ദ്യ​വാ​ര​ത്തോ​ടെ ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ, ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷി​ത പാ​ത​യൊ​രു​ക്കാ​ൻ സൈ​നി​ക ദൗ​ത്യം ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് നാ​റ്റോ ആ​ലോ​ചി​ക്കു​ന്ന​താ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഫെ​ബ്രു​വ​രി 28-ന് ​യു​എ​സും ഇ​സ്ര​യേ​ലും ഇ​റാ​നെ​തി​രെ വ്യോ​മാ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ഗോ​ള എ​ണ്ണ-​വാ​ത​ക വി​ത​ര​ണ​ത്തി​ന്റെ അ​ഞ്ചി​ലൊ​ന്നും ക​ട​ന്നു​പോ​കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ ഉ​പ​രോ​ധി​ച്ച​ത്. ജൂ​ലൈ 7-8 തീ​യ​തി​ക​ളി​ൽ തു​ർ​ക്കി​യി​ലെ അ​ങ്കാ​റ​യി​ൽ ന​ട​ക്കു​ന്ന നാ​റ്റോ ഉ​ച്ച​കോ​ടി​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. ക​ട​ലി​ടു​ക്ക് തു​റ​ക്കാ​ൻ സൈ​നി​ക​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും യു​റോ​പ്യ​ൻ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ ഇ​തി​ൽ പൂ​ർ​ണ യോ​ജി​പ്പി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നാ​റ്റോ​യു​ടെ ഇ​ട​പെ​ട​ലി​ന് എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ​യും ഏ​ക​ക​ണ്ഠ​മാ​യ…

Read More

‘ഹി​സ് മ​ജ​സ്റ്റി കിം​ഗ് ചാ​ൾ​സ് മൂ​ന്നാ​മ​ൻ’ അ​ന്ത​രി​ച്ചെ​ന്ന് തെ​റ്റാ​യ വാ​ർ​ത്ത: ബ്രി​ട്ടീ​ഷ് റേ​ഡി​യോ സ്റ്റേ​ഷ​ന് സം​ഭ​വി​ച്ച അ​ബ​ദ്ധ​ത്തി​ൽ ക്ഷ​മാ​പ​ണം

ല​ണ്ട​ൻ: “ഹി​സ് മ​ജ​സ്റ്റി കിം​ഗ് ചാ​ൾ​സ് മൂ​ന്നാ​മ​ൻ അ​ന്ത​രി​ച്ചു” എ​ന്ന് ഔ​ദ്യോ​ഗി​ക അ​നൗ​ൺ​സ്‌​മെ​ന്‍റ് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ‘റേ​ഡി​യോ കാ​ര​ലൈ​ൻ’ പൂ​ർ​ണ​മാ​യും നി​ശ​ബ്ദ​മാ​യി. ഇ​തോ​ടെ​യാ​ണ് അ​ബ​ദ്ധം മ​ന​സി​ലാ​യ​ത്. അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ സം​പ്രേ​ഷ​ണം പു​നഃ​സ്ഥാ​പി​ക്കു​ക​യും ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ബ്രി​ട്ട​നി​ലെ ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വ് അ​ന്ത​രി​ച്ചെ​ന്ന തെ​റ്റാ​യ വാ​ർ​ത്ത അ​ബ​ദ്ധ​ത്തി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ മാ​പ്പ​പേ​ക്ഷ​യു​മാ​യി പ്ര​മു​ഖ ബ്രി​ട്ടീ​ഷ് റേ​ഡി​യോ സ്റ്റേ​ഷ​നാ​യ ‘റേ​ഡി​യോ കാ​ര​ലൈ​ൻ’. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം സ്റ്റേ​ഷ​നി​ലെ ക​മ്പ്യൂ​ട്ട​റി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് ബ്രി​ട്ട​നി​ലെ രാ​ജാ​വി​ന്‍റെ മ​ര​ണ​സ​മ​യ​ത്ത് മാ​ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന അ​ടി​യ​ന്തി​ര പ്രോ​ട്ടോ​ക്കോ​ൾ അ​ബ​ദ്ധ​ത്തി​ൽ സ​ജീ​വ​മാ​യ​ത്. ” രാ​ജാ​വും രാ​ജ്ഞി കാ​മി​ല​യും വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു ഈ ​സം​ഭ​വം. ബ്രി​ട്ട​നി​ലെ എ​ല്ലാ റേ​ഡി​യോ സ്റ്റേ​ഷ​നു​ക​ളും ഇ​ത്ത​രം അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കാ​യി ഈ ​പ്രോ​ട്ടോ​ക്കോ​ൾ ത​യാ​റാ​ക്കി വ​യ്ക്കാ​റു​ണ്ടെ​ന്നും, ക​മ്പ്യൂ​ട്ട​ർ പി​ഴ​വ് മൂ​ലം ഇ​ത് അ​ബ​ദ്ധ​ത്തി​ൽ പ്ലേ…

Read More

യു​എ​സ്-​ഇ​റാ​ൻ‌ സ​മാ​ധാ​ന ച​ർ​ച്ച നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ: വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ സ​ർ​വ​നാ​ശ​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ്-​ഇ​റാ​ൻ‌ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ച​ർ​ച്ച​ക​ൾ ഒ​ത്തു​തീ​ർ​പ്പി​ലേ​ക്കോ, വീ​ണ്ടു​മൊ​രു സൈ​നി​ക നീ​ക്ക​ത്തി​ലേ​ക്കോ വ​ഴി​മാ​റു​മോ എ​ന്ന കാ​ര്യം ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യു​ള്ള നി​ർ​ണാ​യ​ക ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നു ശേ​ഷം ട്രം​പ് വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്. ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ക​രാ​റി​ലെ​ത്താ​ൻ സാ​ധി​ച്ചേ​ക്കു​മെ​ന്നും ട്രം​പ് ശു​ഭാ​പ്തി​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും, കാ​ര്യ​ങ്ങ​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​റി​മ​റി​യാ​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം ന​ൽ​കി. ഇ​റാ​ൻ നൂ​റു ശ​ത​മാ​ന​വും അ​നു​കൂ​ല​മാ​യ മ​റു​പ​ടി ന​ൽ​ക​ണം. ശ​രി​യാ​യ പ്ര​തി​ക​ര​ണ​മ​ല്ല ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് അ​തി​വേ​ഗം നീ​ങ്ങു​മെ​ന്നും, അ​മേ​രി​ക്ക ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. അ​തേ​സ​മ​യം, അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ രാ​ജ്യം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഇ​സ്മാ​യി​ൽ ബ​ഖാ​യി സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ മ​ര​വി​പ്പി​ച്ച ആ​സ്തി​ക​ൾ വി​ട്ടു​കി​ട്ട​ണ​മെ​ന്നും…

Read More

ഹോ​ർ​മു​സി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് ഇ​റാ​ൻ: നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യി​ൽ നി​ന്ന് സ​മ്മ​ർ​ദം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ന്‍റെ ദേ​ശീ​യ സ്വ​ത്താ​ണെ​ന്ന് ഇ​റാ​നി​യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ ദേ​ശീ​യ സു​ര​ക്ഷാ-​വി​ദേ​ശ​ന​യ സ​മി​തി അ​ധ്യ​ക്ഷ​ൻ ഇ​ബ്രാ​ഹിം അ​സീ​സി വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ശ്ര​മി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ അ​സീ​സി, ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ആ​ർ​ക്കും ഒ​രു ത​ര​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്ച​യും ന​ൽ​കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​ന​മാ​ണെ​ന്ന് അ​സീ​സി ചൂ​ണ്ടി​ക്കാ​ട്ടി. ത​ങ്ങ​ളു​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ, ശ​രി​യാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​തു​വ​രെ മു​ന്നോ​ട്ടു​പോ​യ​തെ​ന്നും അ​സീ​സി കൂ​ട്ടി​ച്ചേ​ർ​ത്തു. ഫെ​ബ്രു​വ​രി അ​വ​സാ​നം യു​എ​സു​മാ​യും ഇ​സ്ര​യേ​ലു​മാ​യും യു​ദ്ധം ആ​രം​ഭി​ച്ച​തു​മു​ത​ൽ, ലോ​ക​ത്തി​ലെ എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്നു ക​ട​ന്നു​പോ​കു​ന്ന നി​ർ​ണാ​യ​ക ജ​ല​പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഇ​റാ​ൻ പു​തി​യ സം​വി​ധാ​നം…

Read More

ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ട്രം​പ്: ആ​ണ​വാ​യു​ധ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് വാ​ൻ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്നാ​ൽ, ആ​ണ​വാ​യു​ധം നി​ർ​മി​ക്കി​ല്ലെ​ന്ന ക​രാ​റി​ലേ​ക്ക് ഇ​റാ​ൻ എ​ത്തി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സൈ​നി​ക ന​ട​പ​ടി​ക്ക് യു​എ​സ് സ​ജ്ജ​മാ​ണെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള പ​ശ്ചി​മേ​ഷ്യ​ൻ സ​മാ​ധാ​ന ഉ​ട​മ്പ​ടി​ക്ക് 72 മ​ണി​ക്കൂ​റി​ന്‍റെ അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ​തോ​ടെ മേ​ഖ​ല യു​ദ്ധ​ത്തി​ന്‍റെ ക​രി​നി​ഴ​ലി​ലാ​ണ്. സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കാ​ൻ ഇ​റാ​നു ര​ണ്ടു മു​ത​ൽ മൂ​ന്നു ദി​വ​സം വ​രെ സ​മ​യ​മു​ണ്ടെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ ക​രാ​റി​ലെ​ത്താ​ൻ അ​ത്ര​യ​ധി​കം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും, യു​ദ്ധം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​ത്ത​നെ ഇ​ടി​യു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​വ​ശ്യ​ത്തി​ന് എ​ണ്ണ വി​പ​ണി​യി​ലു​ണ്ടെ​ന്നും വി​ല കു​റ​യു​മെ​ന്നു​മാ​ണ് ട്രം​പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. അ​തേ​സ​മ​യം, ഇ​റാ​ൻ ആ​ണ​വാ​യു​ധം കൈ​വ​ശം വ​യ്ക്കു​ന്ന​ത് അ​മേ​രി​ക്ക അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് ജെ.​ഡി. വാ​ൻ​സ് ആ​വ​ർ​ത്തി​ച്ചു. ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ക​യാ​ണെ​ന്നും വാ​ൻ​സ് പ​റ​ഞ്ഞു. “ഇ​റാ​ൻ ക​രാ​റി​ലെ​ത്താ​ൻ…

Read More

അ​ന്തി​മ ക​രാ​റാ​യി​ല്ലെ​ങ്കി​ൽ സൈ​നി​ക നീ​ക്ക​മെ​ന്ന് ട്രം​പ്: പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റി ഇ​റാ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഇ​റാ​ൻ മു​ന്നോ​ട്ടു​വ​ച്ച പു​തി​യ സ​മാ​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ത​ള്ളി​യ​തോ​ടെ ച​ർ​ച്ച​ക​ൾ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ. ഇ​റാ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്ത് ഉ​യ​രു​ന്നി​ല്ലെ​ന്നും ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് ഇ​റാ​നെ​തി​രെ​യു​ള്ള വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ത​ത്കാ​ലം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ അ​ന്തി​മ ക​രാ​റി​ലെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ പൂ​ർ​ണ​തോ​തി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​ന് ത​യാ​റാ​യി​രി​ക്കാ​ൻ സൈ​ന്യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നി​ടെ, ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ൽ ഇ​റാ​ന്‍റെ എ​ണ്ണ ക​യ​റ്റു​മ​തി​ക്കു​മേ​ലു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​മേ​രി​ക്ക സ​മ്മ​തി​ച്ച​താ​യി ഇ​റാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന​തി​നും സ​മാ​ധാ​ന ക​രാ​റി​ലെ​ത്തു​ന്ന​തി​നും ഇ​റാ​ൻ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണി​ത്. എ​ന്നാ​ൽ, അ​ന്തി​മ ക​രാ​റി​ലെ​ത്തും വ​രെ ഇ​ത്ത​ര​മൊ​രു ഇ​ള​വ് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക…

Read More

ലെ​യോ മാ​ർ​പാ​പ്പ​യു​ടെ ആ​ദ്യ ചാ​ക്രി​ക​ ലേ​ഖ​നം‘മാ​ഞ്ഞി​ഫി​ക്ക ഹുമാ​നി​ത്താ​സ് ’25ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും

വ​ത്തി​ക്കാ​ൻ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ആ​ദ്യ ചാ​ക്രി​ക​ലേ​ഖ​നം ‘മാ​ഞ്ഞി​ഫി​ക്ക ഹു​മാ​നി​ത്താ​സ് ’ 25ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. മ​ല​യാ​ള​ത്തി​ൽ ‘മ​ഹ​ത്താ​യ മ​നു​ഷ്യ​രാ​ശി’ എ​ന്ന​ർ​ഥം വ​രു​ന്ന ഈ ​ചാ​ക്രി​ക ലേ​ഖ​നം, കൃ​ത്രി​മ​ബു​ദ്ധി (എ​ഐ)​യു​ടെ യു​ഗ​ത്തി​ൽ മ​നു​ഷ്യ​വ്യ​ക്തി​യു​ടെ സം​ര​ക്ഷ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ്. പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ 11.30ന് ​വ​ത്തി​ക്കാ​നി​ലെ സി​ന​ഡ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ മാ​ർ​പാ​പ്പ​യും സ​ന്നി​ഹി​ത​നാ​യി​രി​ക്കും. വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ൻ, വി​ശ്വാ​സ​സ​ത്യ​ങ്ങ​ൾ​ക്കാ​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ വി​ക്‌​ട​ർ മാ​നു​വ​ൽ ഫെ​ർ​ണാ​ണ്ട​സ്, സ​മ​ഗ്ര മാ​ന​വി​ക വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മൈ​ക്കി​ൾ സെ​ർ​നി എ​സ്ജെ, ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും യു​കെ​യി​ലെ ദു​ർ​ഹാം യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​റു​മാ​യ ഡോ. ​അ​ന്നാ റോ​ളാ​ൻ​ഡ്സ്, എ​ഐ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​മാ​യ ആ​ന്ത്രോ​പി​ക് (യു​എ​സ്എ) സ​ഹ​സ്ഥാ​പ​ക​നും കൃ​ത്രി​മ​ബു​ദ്ധി​യു​ടെ വ്യാ​ഖ്യാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​മേ​ധാ​വി​യു​മാ​യ ക്രി​സ്റ്റ​ഫ​ർ ഓ​ല, ക​ലി​ഫോ​ർ​ണി​യ സാ​ന്താ ക്ലാ​ര യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പൊ​ളി​റ്റി​ക്ക​ൽ തി​യോ​ള​ജി പ്ര​ഫ​സ​ർ ലി​യോ​കാ​ഡി ലു​ഷൊം​ബൊ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ…

Read More

സ​മ​യം തീ​രു​ന്നു, ഇ​റാ​ന് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്: തു​ട​ർ സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്കു​ള്ള ആ​ലോ​ച​ന​യി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​റാ​​​നു​​​ള്ള സ​​​മ​​​യം തീ​​​രു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ഒ​​​രു​​​മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ഫ​​​ലം കാ​​​ണാ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു വേ​​​ഗം തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​റാ​​​നി​​​ൽ ഒ​​​ന്നും അ​​​വ​​​ശേ​​​ഷി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ചു. അ​മേ​രി​ക്ക​ൻ പ​താ​ക​യാ​ൽ മൂ​ടി​യ പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​നു നേ​രെ ചു​വ​ന്ന രേ​ഖ​ക​ൾ നീ​ളു​ന്ന ഭൂ​പ​ട​വും ട്രം​പ് പോ​സ്റ്റ് ചെ​യ്തു. ഇ​​​റാ​​​നെ​​​തി​​​രാ​​​യ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ട്രം​​​പ് ഇ​​​ന്ന് സുരക്ഷാ ഉദേഷ്ടാക്കളുമായി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വു​​​മാ​​​യും സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ചെ​​​യ്ത​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. നേ​​​ര​​​ത്തേ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​വേ​​​ള​​​യി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​സ​​​ന്ധി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ട്രം​​​പ് സ​​​ഹാ​​​യം ചോ​​​ദി​​​ച്ചെ​​​ങ്കി​​​ലും ബെ​​​യ്ജിം​​​ഗി​​​ൽ​​​നി​​​ന്ന് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ണ്ടാ​​​യി​​​ല്ല. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം…

Read More

ഒ​ക്‌​ടോ​ബ​ർ 7 ഭീ​ക​രാ​ക്ര​മ​ണം: എ​ല്ലാ സൂ​ത്ര​ധാ​ര​ന്മാ​രും​കൊ​ല്ല​പ്പെ​ട്ടെ​ന്ന് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ലെ യു​ദ്ധ​ല​ക്ഷ്യം പൂ​ർ​ത്തീ​ക​ര​ണ​ഘ​ട്ട​ത്തി​ന് അ​ടു​ത്തെ​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഒ​ക്‌​ടോ​ബ​ർ 7 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ എ​ല്ലാ സൂ​ത്ര​ധാ​ര​ന്മാ​രെ​യും വ​ക​വ​രു​ത്തി​യ​താ​യും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ഹ​മാ​സി​ന്‍റെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ എ​സ്സെ​ദി​ൻ അ​ൽ ഹ​ദ്ദാ​ദി​നെ വെ​ള്ളി​യാ​ഴ്ച വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​തി​ക​ര​ണം. 1221 പേ​ർ കൊ​ല്ല​പ്പെ​ട്ട ഒ​ക്‌​ടോ​ബ​ർ 7 ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും ഒ​ന്നൊ​ന്നാ​യി വ​ക​വ​രു​ത്തി​യി​രി​ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. ഈ ​ല​ക്ഷ്യം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യ​താ​യി ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. ഗാ​സ​യു​ടെ 60 ശ​ത​മാ​നം പ്ര​ദേ​ശ​വും നി​ല​വി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും നെ​ത​ന്യാ​ഹു ആ​വ​ർ​ത്തി​ച്ചു. ഹ​മാ​സി​ന്‍റെ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഗാ​സ​യി​ലും മേ​ഖ​ല​യി​ലു​ട​നീ​ള​മു​ള്ള സം​ഘ​ട​ന​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യും ക​മാ​ൻ​ഡ​ർ​മാ​രെ​യും ല​ക്ഷ്യ​മി​ട്ട് ഇ​സ്രേ​ലി സൈ​ന്യ​വും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളും തീ​വ്ര​ശ്ര​മം ന​ട​ത്തു​ക​യും ഓ​രോ​രു​ത്ത​രെ​യാ​യി വ​ക​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു. ഹ​മാ​സി​ന്‍റെ രാ​ഷ്‌​ട്രീ​യ​നേ​താ​വാ​യ ഇ​സ്‌​മ​യി​ൽ ഹ​നി​യ​യെ ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ലേ​ക്കു…

Read More